പ്രതിദിനം 2 ലക്ഷം തീർഥാടകർ ! അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ കഴിഞ്ഞതോടെ ഭക്തരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 5 ലക്ഷം പേർ ദർശനം നടത്തിയെങ്കിൽ തുടർദിവസങ്ങളിൽ ശരാശരി 2 ലക്ഷം തീർഥാടകർ ക്ഷേത്രത്തിൽ എത്തുന്നു. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേത്രത്തിൽ ദർശനത്തിന് ക്യൂവും ആരതി കാണാൻ സൗകര്യങ്ങളും അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രം ഭരണസമിതി ഈ ദിവസങ്ങളിൽ ഒരുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ മേഖല എഡിജിപിയുടെ നേതൃത്വത്തിൽ പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണ്. അയോധ്യയെയും വാരാണസിയെയും ബന്ധപ്പെടുത്തി തീർഥാടന പാക്കേജുകളും ലഭ്യമായി കഴിഞ്ഞു. ഇത്തരത്തിൽ നിലവിലുള്ളതും വരാനിരിക്കുന്നതമായ ഒട്ടേറെ പദ്ധതികളാണ് തീർഥാടകരെ കാത്തിരിക്കുന്നത്. അയോധ്യയുടെ വികസനത്തിന് 85,000 കോടി രൂപയുടെ മാസ്റ്റർ പ്ലാനും ഉത്തർപ്രദേശ് സർക്കാർ തയാറാക്കിയിട്ടുണ്ട്. രാമക്ഷേത്ര ദർശനത്തിന് പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അയോധ്യയിലെയും പരിസരത്തെയും സൗകര്യങ്ങൾ എന്തെല്ലാമെന്ന് ഇവിടെ നിന്നറിയാം. നിങ്ങൾക്ക് തീർച്ചയായും ഉപയോഗപ്പെടുന്ന ചില വിവരങ്ങളും...

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ
ADVERTISEMENT

∙ ഒറ്റ ദിവസം ദർശനവും ആരതിയും ; അയോധ്യാ ദർശൻ പാക്കേജുകൾ ലഭ്യം

കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനുകളിൽ ഝാൻസിയിൽ ഇറങ്ങി അവിടെ നിന്ന് ട്രെയിൻ‍ മാറിക്കയറിയാൽ അയോധ്യയിലേക്ക് പോകാം. രപ്തിസാഗർ എക്സ്പ്രസിൽ ലക്നൗവിലിറങ്ങി അവിടെ നിന്നും അയോധ്യയിലേക്ക് പോകാം. ഐആർസിടിസി ഇപ്പോൾ ഒട്ടേറെ പ്രത്യേക ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ‌‌അയോധ്യ ധാം റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടു ട്രെയിൻ കിട്ടിയില്ലെങ്കിൽ ലക്നൗവിൽ വന്ന് പോകുന്നതാണ് സൗകര്യം. താമസത്തിനും ഇതാണ് സൗകര്യപ്രദമാവുക. ഇവിടെ നിന്ന് റോഡ് മാർഗം രണ്ടര മണിക്കൂർ കൊണ്ട് അയോധ്യയിലെത്താം. പാതയിലും പരിസരങ്ങളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകളുടെ സമയ ക്രമത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം.

ട്രെയിൻ സർവീസുകൾക്ക് പുറമേ രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, പട്ന, പുണെ, ഗ്വാളിയർ, ദർഭംഗ, ഗ്വാളിയർ എന്നിവിടങ്ങളിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്ന് ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും ഇപ്പോൾ വിമാന സർവീസുകളുണ്ട്.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി സരയൂ നദിക്കരയിൽ നടന്ന ലേസർ ഷോ. (ചിത്രം: മനോരമ)

ലക്നൗ വിമാനത്താവളം അയോധ്യയിൽ നിന്ന് 152 കിലോമീറ്ററും ഗൊരഖ്പൂർ 158 കിലോമീറ്ററും പ്രയാഗ്‌രാജ് 172 കിലോമീറ്ററും അകലെയാണ്. വാരാണസിക്കും അയോധ്യക്കും ഇടയിൽ 224 കിലോമീറ്ററുണ്ട്. ലക്നൗവിൽ നിന്ന് 3000 – 3500 രൂപ നിരക്കിൽ അയോധ്യ ദർശന പാക്കേജുകൾ ഇപ്പോൾത്തന്നെയുണ്ട്. കഷ്ടിച്ച് ഒരു ദിവസം കൊണ്ട് ദർശനവും സരയൂ ആരതിയും കണ്ട് മടങ്ങാം. ക്ഷേത്രത്തിലെ മറ്റു കാഴ്ചകളൊക്കെ ഒരുങ്ങുന്നതേയുള്ളൂ. ലക്നൗ – അയോധ്യ പാതയിൽ ബാരബങ്കിയിലാണ് മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്നതെന്നു വിശ്വസിക്കുന്ന പാരിജാത മരമുള്ളത്. ദേശീയപാതയിൽ നിന്ന് തിരിഞ്ഞ് നാൽപതു കിലോമീറ്ററോളം സഞ്ചരിക്കണം. ചൊവ്വാഴ്ചകളിൽ അവിടെ പ്രത്യേക ആഘോഷങ്ങളും ചന്തയുമുണ്ട്.

ADVERTISEMENT

∙ ഹോട്ടലുകളിൽ ഓൺലൈനിൽ മുറികൾ ബുക്ക് ചെയ്യാം

അയോധ്യയിലും പരിസരങ്ങളിലും മാർച്ച് വരെ മുറികൾ കിട്ടാനും വലിയ തിരക്കാണ്. ക്ഷേത്ര ട്രസ്റ്റ് രാജ്യമെമ്പാടും നിന്ന് പ്രതിദിനം 2000 പേരെ ക്ഷണിച്ചിട്ടുണ്ട്. ഇവർ ഫെബ്രുവരി അവസാനം വരെ ക്ഷേത്ര ദർശനത്തിനെത്തും. നൂറിലേറെ ഹോട്ടലുകൾ അയോധ്യയിൽ ഇപ്പോഴുണ്ട്. ഇവിടങ്ങളിൽ ഓൺലൈൻ ബുക്കിങ് സാധ്യമാണ്. നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ മുറികളുടെ നിരക്കിൽ വർധനയുണ്ട്. ക്ഷേത്രത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ധർമശാലകളും ഗെസ്റ്റ് ഹൗസുകളും ലഭ്യമാണ്. അവിടങ്ങളിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും വന്നു പോകുന്നവർക്ക് ഇത് ഉപകാരപ്രദമാണ്.

അയോധ്യ രാമക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്തുന്ന ഭക്തർ (Photo by Money SHARMA / AFP)

ഓർക്കേണ്ടത്, നിലവിൽ താഴെ നിലയിലെ‍ ഗർഭഗൃഹം മാത്രമേ പൂർണമായിട്ടുള്ളൂ എന്നതാണ്. ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുറഞ്ഞത് ഒരു വർഷത്തിലേറെയെടുക്കും ക്ഷേത്രം പൂർണരൂപത്തിലാവാൻ. അയോധ്യ നഗരത്തിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിന്റേതായ അസൗകര്യങ്ങളുണ്ടായേക്കാം. മുൻപത്തേതിനെ അപേക്ഷിച്ച് നഗരത്തിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബസുകളുടെ സർക്കുലർ സർവീസുകൾ നടക്കുന്നുണ്ട്. ഇത് ഫൈസാബാദിനെയും അയോധ്യ ധാമിനെയും ബന്ധിപ്പിച്ച് ഓടുന്നു. ഒട്ടേറെ ഇലക്ട്രിക് റിക്ഷകളും ബഗ്ഗി സർവീസുകളും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബഗ്ഗിക്ക് ഒരാൾക്ക് 50 രൂപയാണ് നിരക്ക്. ഉത്തരേന്ത്യൻ വെജിറ്റേറിയൻ ഭക്ഷണത്തിനൊപ്പം ദക്ഷിണേന്ത്യൻ വിഭവങ്ങളും ലഭിക്കുന്ന ഒട്ടേറെ റസ്റ്ററന്റുകൾ അയോധ്യയിലുണ്ട്.

∙ ദർശനത്തിന് ഓൺലൈൻ ബുക്കിങ് ഇല്ല, ഈ തട്ടിപ്പുകൾ സൂക്ഷിക്കുക

ADVERTISEMENT

ദർശനത്തിനും ആരതിക്കും പ്രസാദത്തിനും നിലവിൽ ഓൺലൈൻ ബുക്കിങ് ഇല്ല. ഓൺലൈനിൽ ഇപ്പോൾ കാണുന്നതൊക്കെ വ്യാജമാണെന്ന് ക്ഷേത്ര ട്രസ്റ്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭാവിയിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നത് പരിഗണിക്കുന്നതേയുള്ളൂ. റാം പഥിലൂടെ ഹനുമാൻ ഗഡിയിലെത്തിയാൽ ക്ഷേത്രത്തിന്റെ മുഖ്യകവാടത്തിലെത്താം. ഇവിടെ ക്യൂ നിൽക്കേണ്ടി വരും. തിരക്കിനനുസരിച്ച് സമയ വ്യത്യാസമുണ്ടാകും. ഇവിടെ നിന്ന് 200 മീറ്ററോളം നടന്നാലാണ് ക്ഷേത്രത്തിലെത്തുക. പ്രായമായവർക്കും അംഗവൈകല്യമുള്ളവർക്കും ക്ഷേത്രത്തിനുള്ളിൽ വീൽചെയർ സൗകര്യം ലഭിക്കും.

ക്ഷേത്രത്തിന്റെ മുഖ്യ പ്രവേശന ദ്വാരത്തിലൂടെ (സിംഹ ദ്വാർ) അകത്തു കയറി മണ്ഡപങ്ങൾ കടന്നു മുന്നോട്ടെത്തിയാൽ ശ്രീകോവിലിന് (ഗർഭഗൃഹം) സമീപത്തെത്താം. 30 അടി ദൂരത്ത് നിന്നാണ് ദർശനം. അതു കഴിഞ്ഞ് ഇടതു വശത്തെ പ്രവേശന ദ്വാരത്തിലൂടെ പുറത്തിറങ്ങുന്ന വിധത്തിലാണ് സംവിധാനം. മറ്റു കാഴ്ചകളൊക്കെ ഒരുങ്ങുന്നതേയുള്ളൂ.

തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. കയ്യിൽ പണവും (പഴ്സ് പറ്റില്ല) കണ്ണടയും മാത്രമേ ഉള്ളിൽ അനുവദിക്കുകയുള്ളൂ. വലിയ ബാഗുകളും മറ്റും അനുവദിക്കില്ല. ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കാൻ ലോക്കറുകളുണ്ടാവും. തിരക്കു നിയന്ത്രണ വിധേയമാകുമ്പോൾ സ്വാഭാവികമായും മറ്റു നിയന്ത്രണങ്ങൾ വന്നേക്കാം.

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ

∙ രാവിലെ 7 മുതൽ രാത്രി 10 വരെ ദർശനം

രാമക്ഷേത്രം രാവിലെ 4.30ന് ആണ് തുറക്കുന്നത്. രാവിലെ 6.30 മുതൽ 7 വരെ അലങ്കാര ആരതി (ശൃംഗാർ ആരതി). ഇതു കഴിഞ്ഞ് രാവിലെ 7 മുതലാണ് ഭക്തർക്കു ദർശനം അനുവദിക്കുന്നത്. 12ന് ഭോഗ് ആരതി (ഉച്ച നിവേദ്യം). ഇതു കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 വരെ ദർശനം നിയന്ത്രിച്ചിരുന്നു. ഇപ്പോൾ തിരക്കു കണക്കിലെടുത്ത് ഈ സമയത്തും ദർശനം അനുവദിക്കുന്നുണ്ട്. വൈകിട്ട് 7.30ന് സന്ധ്യാ ആരതി. രാത്രിയിലെ ഭോഗ് ആരതി 9 മണിക്ക്. പിന്നീട് 10 മണി വരെ ദർശനം അനുവദിക്കും. ആരതി സമയത്ത് പ്രവേശിക്കാനും മറ്റും ഇപ്പോൾ ട്രസ്റ്റ് പ്രത്യേക പാസ് ഓഫ്‌ലൈനായി കൊടുക്കുന്നുണ്ട്. അത് വളരെ കുറച്ചേയുള്ളൂ. നിലവിൽ വിഐപി ദർശന വ്യവസ്ഥകളൊന്നുമില്ല. ദർശനത്തിനെത്തുന്നവർക്ക് മധുരവും ഏലക്കായയും ചേർത്ത പ്രസാദം നൽകും. ഇതിനായി യന്ത്രങ്ങൾ തയാറാക്കുന്നുണ്ട്.

ചിത്രീകരണം: കെവിൻ മാത്യു ∙ മനോരമ

∙ ദശരഥന്റെ കൊട്ടാരവും സീതയുടെ അടുക്കളയും കാണാം

പുരാതനമായ ഹനുമാൻ ഗഡി ക്ഷേത്രം രാമക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ്. അമാവാ രാമക്ഷേത്രവും ഇതിനടുത്താണ്. ആധാർ കാർഡ് കാണിച്ചാൽ സൗജന്യ ഭക്ഷണവും ഇവിടെ ലഭിക്കും. ഇതിനു പുറമേ കനക് ഭവൻ (കൈകേയി രാമനും സീതയ്ക്കും നൽകിയതെന്നു വിശ്വസിക്കുന്ന കൊട്ടാരം), ദശരഥ് മഹൽ (ദശരഥന്റെ കൊട്ടാരം), (ഛോട്ടി ദേവ്‌കാലി–സീതയുടെ കുലദേവതാ ക്ഷേത്രം), സീത രസോയി (സീതയുടെ അടുക്കള), രംഗ് മഹൽ, രാമകഥാ പാർക്ക്, രാം കി പൈഡി തുടങ്ങിയവയും സന്ദർശിക്കാം. അയോധ്യ ഹാട്ട് അടക്കമുള്ള മറ്റ് ആകർഷണ കേന്ദ്രങ്ങൾ ഒരുങ്ങുന്നതേയുള്ളൂ. സരയൂ തീരത്തെ വൈകിട്ടത്തെ ആരതിയും പ്രസിദ്ധമാണ്. വഴിപാടായാണ് ഇവിടെ ആരതി നടത്തുന്നത്. സരയൂ തീരത്ത് പുരാതന നാഗേശ്വർനാഥ് ക്ഷേത്രമടക്കം ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. അയോധ്യ നഗരം മാത്രമായി കാണാൻ ഒരു ദിവസം മതി. എന്നാൽ ഭരത് കുണ്ഡ്, ഗുപ്താർഘാട്ട്, മഖ്ഭൂമി, സൂര്യ കുണ്ഡ് തുടങ്ങിയവയെല്ലാം കാണാനും യാത്രയ്ക്കുമായി 3 ദിവസം വേണ്ടി വരും.

∙ രാമനവമിയും ദീപാവലിയും

രാമനവമി, ദീപാവലി എന്നിവയാണ് അയോധ്യയിലെ പ്രമുഖ ഉത്സവങ്ങൾ. ദീപാവലി ദിനത്തിലെ ദീപോത്സവം പ്രസിദ്ധമാണ്. ചൈത്രം, കാർത്തിക, സാവൻ എന്നീ മാസങ്ങളിലെ ഉത്സവങ്ങൾക്കും വലിയ തിരക്കുണ്ടാവും. ഒക്ടോബർ–നവംബർ മാസങ്ങളിൽ ചൗദഹ് കോശി പരിക്രമ ഉത്സവ സമയത്ത് കാർത്തിക മേളയുമുണ്ടാകും. എല്ലാ മാസവും പൂർണിമയിൽ സരയൂ നദിയിൽ മുങ്ങിക്കുളിച്ചു ദർശനം നടത്താനും തിരക്കനുഭവപ്പെടാറുണ്ട്.

English Summary:

Planning to Visit Ayodhya Ram Mandir? Here is all you need to Know

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT