വേട്ടക്കാരുടെ സഹായി പറഞ്ഞതു കേട്ട് ഞെട്ടി: കാട് നിറയെ ‘തല തകർന്ന’ കൊമ്പന്മാർ: കുട്ടിയാനയെ കൊന്നത് തമാശയ്ക്ക്! കേരള ‘പോച്ചറുടെ’ കഥ
പത്തു മാസത്തിനിടെ 20 കാട്ടാനകൾ സംസ്ഥാനത്തെ വനങ്ങളിൽ കൊല്ലപ്പെട്ടു എന്ന ലീഡ് വാർത്തയുമായാണ് 2015 ജൂൺ 29ന് മനോരമ പുറത്തിറങ്ങിയത്. അന്ന് തിരുവനന്തപുരത്ത് ചീഫ് റിപ്പോർട്ടറും ഇപ്പോൾ മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോയുമായ ജയൻ മേനോൻ ആണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും നേപ്പാളിലേക്കും വരെ നീണ്ട അന്വേഷണങ്ങളായിരുന്നു അതിനു പിന്നില്‍. പിന്നീട് സംഭവത്തെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തിലേക്കും ഈ വാർത്ത നയിച്ചു. എന്താണ് യഥാർഥത്തിൽ അന്ന് കേരളത്തിലെ കാടുകളിൽ സംഭവിച്ചത്? എങ്ങനെയാണ് രാജ്യാന്തരബന്ധം വരെയുള്ള ആനക്കൊമ്പു മാഫിയയെ അഴിക്കുള്ളിലാക്കിയത്? മാഫിയയെ രക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടെ ഉണ്ടായി. എങ്ങനെയാണ് വനംവകുപ്പും മാഫിയയും തമ്മിലുള്ള ബാന്ധവം തകർക്കാൻ സാധിച്ചത്? ആ പിന്നാമ്പുറക്കഥ ആദ്യമായി പുറത്തു വരികയാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തേക്കു കൊണ്ടു വരുന്നു മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ...
പത്തു മാസത്തിനിടെ 20 കാട്ടാനകൾ സംസ്ഥാനത്തെ വനങ്ങളിൽ കൊല്ലപ്പെട്ടു എന്ന ലീഡ് വാർത്തയുമായാണ് 2015 ജൂൺ 29ന് മനോരമ പുറത്തിറങ്ങിയത്. അന്ന് തിരുവനന്തപുരത്ത് ചീഫ് റിപ്പോർട്ടറും ഇപ്പോൾ മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോയുമായ ജയൻ മേനോൻ ആണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും നേപ്പാളിലേക്കും വരെ നീണ്ട അന്വേഷണങ്ങളായിരുന്നു അതിനു പിന്നില്‍. പിന്നീട് സംഭവത്തെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തിലേക്കും ഈ വാർത്ത നയിച്ചു. എന്താണ് യഥാർഥത്തിൽ അന്ന് കേരളത്തിലെ കാടുകളിൽ സംഭവിച്ചത്? എങ്ങനെയാണ് രാജ്യാന്തരബന്ധം വരെയുള്ള ആനക്കൊമ്പു മാഫിയയെ അഴിക്കുള്ളിലാക്കിയത്? മാഫിയയെ രക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടെ ഉണ്ടായി. എങ്ങനെയാണ് വനംവകുപ്പും മാഫിയയും തമ്മിലുള്ള ബാന്ധവം തകർക്കാൻ സാധിച്ചത്? ആ പിന്നാമ്പുറക്കഥ ആദ്യമായി പുറത്തു വരികയാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തേക്കു കൊണ്ടു വരുന്നു മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ...
പത്തു മാസത്തിനിടെ 20 കാട്ടാനകൾ സംസ്ഥാനത്തെ വനങ്ങളിൽ കൊല്ലപ്പെട്ടു എന്ന ലീഡ് വാർത്തയുമായാണ് 2015 ജൂൺ 29ന് മനോരമ പുറത്തിറങ്ങിയത്. അന്ന് തിരുവനന്തപുരത്ത് ചീഫ് റിപ്പോർട്ടറും ഇപ്പോൾ മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോയുമായ ജയൻ മേനോൻ ആണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും നേപ്പാളിലേക്കും വരെ നീണ്ട അന്വേഷണങ്ങളായിരുന്നു അതിനു പിന്നില്‍. പിന്നീട് സംഭവത്തെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തിലേക്കും ഈ വാർത്ത നയിച്ചു. എന്താണ് യഥാർഥത്തിൽ അന്ന് കേരളത്തിലെ കാടുകളിൽ സംഭവിച്ചത്? എങ്ങനെയാണ് രാജ്യാന്തരബന്ധം വരെയുള്ള ആനക്കൊമ്പു മാഫിയയെ അഴിക്കുള്ളിലാക്കിയത്? മാഫിയയെ രക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടെ ഉണ്ടായി. എങ്ങനെയാണ് വനംവകുപ്പും മാഫിയയും തമ്മിലുള്ള ബാന്ധവം തകർക്കാൻ സാധിച്ചത്? ആ പിന്നാമ്പുറക്കഥ ആദ്യമായി പുറത്തു വരികയാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തേക്കു കൊണ്ടു വരുന്നു മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ...
പത്തു മാസത്തിനിടെ 20 കാട്ടാനകൾ സംസ്ഥാനത്തെ വനങ്ങളിൽ കൊല്ലപ്പെട്ടു എന്ന ലീഡ് വാർത്തയുമായാണ് 2015 ജൂൺ 29ന് മനോരമ പുറത്തിറങ്ങിയത്. അന്ന് തിരുവനന്തപുരത്ത് ചീഫ് റിപ്പോർട്ടറും ഇപ്പോൾ മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോയുമായ ജയൻ മേനോൻ ആണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും നേപ്പാളിലേക്കും വരെ നീണ്ട അന്വേഷണങ്ങളായിരുന്നു അതിനു പിന്നില്‍. പിന്നീട് സംഭവത്തെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തിലേക്കും ഈ വാർത്ത നയിച്ചു.
എന്താണ് യഥാർഥത്തിൽ അന്ന് കേരളത്തിലെ കാടുകളിൽ സംഭവിച്ചത്? എങ്ങനെയാണ് രാജ്യാന്തരബന്ധം വരെയുള്ള ആനക്കൊമ്പു മാഫിയയെ അഴിക്കുള്ളിലാക്കിയത്? മാഫിയയെ രക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടെ ഉണ്ടായി. എങ്ങനെയാണ് വനംവകുപ്പും മാഫിയയും തമ്മിലുള്ള ബാന്ധവം തകർക്കാൻ സാധിച്ചത്? ആ പിന്നാമ്പുറക്കഥ ആദ്യമായി പുറത്തു വരികയാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തേക്കു കൊണ്ടു വരുന്നു മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ...
∙ തർക്കത്തിൽനിന്നുയർന്നു വന്ന തെളിവ്
വനത്തിനോടും പരിസ്ഥിതിയോടും ആത്മാർഥതയുള്ള ഒരു ജീവനക്കാരൻ, അവൻ ഏതു തസ്തികയിൽ ജോലി ചെയ്യുന്ന ആളായാലും, മനസ്സു വച്ചാൽ വനം കൊള്ള ഒരു പരിധി വരെ തടയാൻ കഴിയും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇടമലയാറിലെ ആനവേട്ട സംഘത്തെ പൂട്ടാൻ കഴിഞ്ഞത്. 2015 ജൂൺ മാസം തുടക്കത്തിൽ അതിരപ്പിള്ളിയിലേയ്ക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് പെരുമ്പാവൂർ ഫ്ളയിങ് സ്ക്വാഡിലെ ഫോറസ്റ്റർ എൻ.ശിവകുമാർ ആനവേട്ടയുടെ ആദ്യ സൂചനകൾ തരുന്നത്. കാര്യങ്ങൾ ഉറപ്പിക്കാറായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതേ ഉള്ളൂവെന്നും ശിവകുമാർ പറഞ്ഞു.
ദിവസങ്ങളോളം ഈ വിവരത്തിന്റെ പിന്നാലെയായിരുന്നു പിന്നീട്. തിരുവനന്തപുരത്ത് തിരിച്ചെത്തി, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ശിവകുമാർ എന്നെ കാണാനായി തലസ്ഥാനത്തേക്കു വന്നു. ഏറെ നിരാശനായിരുന്നു അദ്ദേഹം. ആനവേട്ട നടന്നതിന്റെ പൂർണമായ തെളിവുകളും മൊഴികളും ഉൾപ്പെടെ സംഘടിപ്പിച്ചിട്ടും മൂന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ തന്റെ നിഗമനങ്ങളെ തള്ളിക്കളഞ്ഞു എന്ന വിഷമം ശിവകുമാർ പങ്കിട്ടു. വേട്ടസംഘത്തിനൊപ്പം സഞ്ചരിച്ച്, അവർക്കായി ആഹാരം പാകം ചെയ്തു കൊടുത്തിരുന്ന കളരിക്കുടിയിൽ കുഞ്ഞുമോനിൽനിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. കുഞ്ഞുമോനും പ്രധാന വേട്ടക്കാരനായ ഐക്കരമറ്റം വാസുവും തമ്മിൽ തർക്കമുണ്ടായതും ഈ മൊഴിയിലേക്കു നയിച്ചതായി ശിവകുമാർ പറഞ്ഞു.
‘‘ഫ്ളയിങ് സ്ക്വാഡ് കുഞ്ഞുമോനെ അന്വേഷിച്ചു നടക്കുമ്പോൾ, അയാൾ മരപ്പാലം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. കസ്റ്റഡിയിൽ എടുത്ത വിവരം ഫ്ളയിങ് സ്ക്വാഡിനെയോ മറ്റോ അറിയിച്ചിട്ടും ഉണ്ടായിരുന്നില്ല. കുഞ്ഞുമോന്റെ മകൻ പറഞ്ഞ വിവരം വച്ചാണ് രണ്ടു വണ്ടികളിലായി ഫ്ളയിങ് സ്ക്വാഡ് മരപ്പാലം സ്റ്റേഷനിൽ എത്തുന്നത്. അവിടെ വച്ചാണ് കുഞ്ഞുമോനെ കണ്ട് മൊഴിയെടുക്കുന്നതും. പറഞ്ഞത് മുഴുവൻ രഹസ്യമായി റിക്കോർഡ് ചെയ്തു’’ ശിവകുമാർ പറഞ്ഞു. ഈ റിക്കോർഡുമായാണ് ശിവകുമാർ തിരുവനന്തപുരത്ത് എന്നെ കാണാൻ വരുന്നത്. അതിനു മുൻപ് മൂന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങൾ പറഞ്ഞെങ്കിലും ആരും ഗൗരവമായി എടുത്തില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
∙ ‘സസ്പെൻഷൻ കിട്ടുമെന്ന് ഉറപ്പായിരുന്നു’
‘‘ജയനെ കാണാൻ വരുമ്പോൾ എനിക്കു പേടി ഉണ്ടായിരുന്നു. വാർത്ത പുറത്തു വന്നാൽ എനിക്ക് സസ്പെൻഷൻ കിട്ടുമെന്ന് ഉറപ്പാണ്. പോരുന്നതിനു മുൻപ് ഭാര്യയുമായി ഇക്കാര്യം സംസാരിച്ചു. സർവീസ് തീരാൻ ഒന്നര വർഷം കൂടിയേ ബാക്കിയുള്ളൂ. എന്നാലും സാരമില്ല, ഇത്രയും തോന്ന്യാസം നടന്നിട്ട് നമ്മൾ കണ്ണടച്ചിരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞ് എനിക്ക് ധൈര്യം തന്നത് ഭാര്യയാണ്–’’ ശിവകുമാർ വ്യക്തമാക്കി. റിക്കോർഡ് ചെയ്ത കുഞ്ഞുമോന്റെ മൊഴി ശിവകുമാർ എനിക്കു കൈമാറി. കുഞ്ഞുമോനെ പ്രതിയാക്കി കേസെടുത്തതിന്റെ രേഖകൾ ഞങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ സംഘടിപ്പിച്ചു.
പ്രധാന വേട്ട കഴിഞ്ഞു മടങ്ങുമ്പോൾ തമാശയ്ക്കായി കുട്ടിയാനയെ വെടിവച്ചിട്ടെന്നു പറഞ്ഞ കുഞ്ഞുമോൻ കാട്ടിനകത്ത് ജഡാവശിഷ്ടം കാട്ടിക്കൊടുത്തു. ഈ കേസിൽ കുഞ്ഞുമോനെത്തന്നെ പ്രതിയാക്കി കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണങ്ങൾക്കൊന്നും തുനിഞ്ഞില്ല. കുട്ടിയാനയുടേതല്ല, 12 ആനകളുടെ മസ്തകം തകർത്ത വേട്ടസംഘത്തെ കുറിച്ചാണ് കുഞ്ഞുമോൻ സ്വയം മൊഴി നൽകിയത്. അതെല്ലാം ബധിര കർണങ്ങളിൽ പതിച്ചതു പോലെയായി. കുഞ്ഞുമോന്റെ ദുരനുഭവും യഥാർഥ മൊഴിയും മനോരമയിലൂടെ പുറത്തു വന്നതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസേരയ്ക്ക് തീ പിടിച്ചത്.
ആദ്യം, വാർത്ത പുറത്തു വിട്ട് വനം വകുപ്പിന് അവമതിപ്പുണ്ടാക്കി എന്ന പേരിൽ ശിവകുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങൾ നടന്നെങ്കിലും മനോരമ വാർത്തകളിലൂടെ തുടർച്ചയായി ഓരോ സംഭവങ്ങളും പുറത്തു വരാൻ തുടങ്ങിയതോടെ അധികൃതർക്ക് രക്ഷയില്ലാതായി. അന്ന് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ശക്തമായ അന്വേഷണത്തിനു നിർദേശം നൽകിയതോടെ വേട്ട സംഘത്തിലെ ഓരോരുത്തരായി കുടുങ്ങാൻ തുടങ്ങി. വനത്തിനകത്ത് വെടിവച്ചിട്ട കൊമ്പനാനകളുടെ ജഡങ്ങൾ ഓരോന്നായി കണ്ടെത്താനും തുടങ്ങി.
∙ എല്ലാത്തിനും വഴി തുറന്ന കുഞ്ഞുമോന്റെ മൊഴി...
‘‘കഴിഞ്ഞ പത്തു മാസത്തിനിടെ ഇരുപതിലേറെ കാട്ടാനകളെ വേട്ടയാടി കൊമ്പെടുത്തിട്ടുണ്ട്. വാസു, എൽദോസ്, ആണ്ടിക്കുഞ്ഞ് ജിജോ, റെജി, ജോർജ്കുട്ടി തുടങ്ങിയവർക്കൊപ്പമാണ് ആദ്യം വേട്ടയ്ക്കു പോയത്. ആണ്ടിക്കുഞ്ഞ് നേരത്തേ നായാട്ടുകേസിൽ പ്രതിയാണെന്ന് എനിക്ക് അറിയാമായിരുന്നു. നാലു തവണയായി ആകെ 57,000 രൂപ എനിക്കു തന്നു. ആദ്യത്തെ തവണ 30,000. രണ്ടാമത്തെ പ്രാവശ്യം 13,000 രൂപയും പിന്നീട് 9000 രൂപയും പിന്നെ 5000 രൂപയും കിട്ടി. കഴിഞ്ഞ വർഷം സെപ്്റ്റംബർ മുതലാണ് ഈ സംഘത്തോടൊപ്പം പോകാൻ തുടങ്ങിയത്. അഞ്ചു തവണ കാട്ടിൽ പോയിട്ടുണ്ട്.
ഇടികുടുങ്ങ എന്ന സ്ഥലത്താണ് അവസാനമായി പോയത്. കാട്ടിലേക്കു പോകുമ്പോൾ അരിയും സാധനങ്ങളുമെല്ലാം അവർ കൊണ്ടുവരും. വിലങ്ങുപാറയിലാണു ടെന്റ് കെട്ടി താമസിച്ചത്. പിറ്റേന്ന് അവർ നായാട്ടിനായി വിവിധ സ്ഥലങ്ങളിലേക്കു പോയി. ഞാൻ ഷെഡിൽ ഇരുന്നതേ ഉള്ളൂ. പാചകം ചെയ്താൽ മതി, കൂട്ടത്തിൽ വരേണ്ട എന്നും പറഞ്ഞിരുന്നു. കൊമ്പുകളുമായാണു സംഘം മടങ്ങിവന്നത്. ചെറിയ കൊമ്പുകളാണു കിട്ടിയത്. ആ യാത്രയിൽ പത്തു ദിവസത്തെ ക്യാംപ് കഴിഞ്ഞു പോരുമ്പോൾ ആറു കൊമ്പുകൾ കൊണ്ടുവന്നു. ഞങ്ങൾ ആറു പേരാണു മാറിമാറി ചുമന്നത്.
നാടൻ കുഴൽതോക്കിനാണു വെടിവയ്ക്കുന്നത്. ഐക്കരമറ്റം വാസുവിന്റേതാണു തോക്ക്. വെടിമരുന്നു നിറച്ചു കമ്പിയിട്ടാണു വെടിവയ്ക്കുന്നത്. തിരുവനന്തപുരത്താണു കൊമ്പ് വിൽക്കാറുള്ളത്. പത്തിരുപതു ദിവസം കഴിഞ്ഞു വീണ്ടും വേട്ടയ്ക്കു പോയി. അത്തവണ ഷിജു എന്നു പേരുള്ള ഒരാൾ കൂടിയുണ്ടായിരുന്നു. വാസുവിന്റെ ബന്ധുവാണെന്നാണ് അറിവ്്. വിലങ്ങുപാറയിൽ തന്നെയായിരുന്നു ക്യാംപ്. നാലു കൊമ്പ് കൊണ്ടുവന്നു. കരിമ്പാലി മേഖലയിലാണു വെടിവച്ചത്. ഈ സ്ഥലം റേഞ്ച് ഓഫിസറിനു കാണിച്ചുകൊടുത്തിരുന്നു. ആനയുടെ അവശിഷ്ടങ്ങൾ സ്ഥലം പരിശോധിച്ചപ്പോൾ കിട്ടിയിരുന്നു.
മൂന്നാമത്തെ തവണ പോയപ്പോൾ കൊമ്പ് കിട്ടിയിരുന്നില്ല. നാലാം തവണയും അതേ സ്ഥലത്തു പോയി ക്യാംപ് ചെയ്തു. അത്തവണ ഒരു ആനയെ കിട്ടിയിട്ടുണ്ട്. അന്നു തിരിച്ചു വരുമ്പോൾ വാതക്കര എന്ന സ്ഥലത്തു കുട്ടിക്കൊമ്പനെ കണ്ടു. വാസു അവിടെ വച്ചുതന്നെ കുട്ടിയാനയെ വെടിവച്ചിട്ടു. ഒരു മാസം കഴിഞ്ഞു തിരിച്ചുപോയിട്ടാണ് അതിന്റെ കൊമ്പെടുത്തത്. പിടിക്കപ്പെടും എന്ന പേടികൊണ്ടാണു കുറ്റസമ്മതത്തിനു തീരുമാനിച്ചത്. ഇതേ നായാട്ടുസംഘം കർണാടക, തമിഴ്നാട്, മൂന്നാർ ഭാഗങ്ങളിലും കേരളത്തിലെ പല കാടുകളിലും എന്നെ കൂട്ടാതെ വേട്ടയ്ക്കു പോയിട്ടുണ്ട്. അതിൽ പലപ്പോഴും കൊമ്പ് കിട്ടിയതായിട്ടാണ് അറിവ്.’’
∙ ഉറക്കം നടിച്ച ഉന്നതർ
ആദ്യം കുഞ്ഞുമോൻ മൊഴി നൽകിയത് കരിമ്പാലി ഫോറസ്റ്റ് സ്റ്റേഷനിലാണ്. കുഞ്ഞുമോനു മാനസികവിഭ്രാന്തി ഉണ്ടെന്നു വരുത്തിത്തീർക്കാൻ അവിടെ ഉദ്യോഗസ്ഥർ ശ്രമിച്ചതായി ആരോപണമുണ്ട്. അതിനു ശേഷം ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ഇതേ മൊഴി ആവർത്തിച്ചു. പ്രാഥമിക പരിശോധന നടത്തിയ വനം ഉദ്യോഗസ്ഥർക്കു കുഞ്ഞുമോൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് ആനയുടെ അവശിഷ്ടങ്ങൾ കിട്ടി. ഈ സംഭവത്തിലാണു മഹസർ തയാറാക്കി, കുഞ്ഞുമോനെ പ്രതിയാക്കി കേസെടുത്തത്. യഥാർഥ വേട്ട കഴിഞ്ഞു മടങ്ങുമ്പോൾ, വാസു തമാശയ്ക്കു വേണ്ടിയാണു കുട്ടിയാനയെ വെടിവച്ചതെന്നും ഒരു മാസത്തിനു ശേഷം തിരിച്ചു ചെന്നാണു കൊമ്പെടുത്തതെന്നും കുഞ്ഞുമോൻ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം സ്വദേശിക്കാണു കൊമ്പ് വിറ്റത്. കുഞ്ഞുമോനെ കോടതി 18 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏഴു പ്രതികളുടെ മൊബൈൽ നമ്പർ കുഞ്ഞുമോൻ നൽകിയെങ്കിലും വിശദായ അന്വേഷണമൊന്നും നടന്നില്ല. വാഴച്ചാൽ, പറമ്പിക്കുളം മേഖലയിൽ 1990ൽ അൻപതോളം ആനകളെ മധുര ജോണിയുടെ നേതൃത്വത്തിൽ കൊന്നൊടുക്കിയതിനു ശേഷം ഇത്ര വ്യാപകമായി ആനവേട്ട നടക്കുന്നത് 2014 ലായിരുന്നു. കുഞ്ഞുമോൻ സ്വയം കുറ്റം ഏറ്റു പറയുകയും ശിവകുമാറും ഞാനും ചേർന്ന് വിവരങ്ങൾ പുറത്തു കൊണ്ടു വരികയും ചെയ്തില്ലായിരുന്നെങ്കിൽ ആ സംഭവത്തിൽ ഒരു അന്വേഷണവും ഉണ്ടാകുമായിരുന്നില്ല. കാരണം വനം വകുപ്പിലെ ഉന്നതർക്ക് സംഭവത്തെ കുറിച്ച് എല്ലാ അറിവും ഉണ്ടായിരുന്നിട്ടും മൂടി വയ്ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് വാർത്തകളായി വന്നത്. ഉറക്കം നടിച്ചവർക്കെല്ലാം പിന്നീട് ഉണരേണ്ടി വന്നു.
∙ കാട്ടിൽ ‘കണ്ണടച്ച്’ കൊമ്പന്മാർ
വാർത്തയ്ക്കു പിന്നാലെ, വാഴച്ചാൽ, അതിരപ്പിള്ളി വനമേഖലകളിൽനിന്ന് ഇരുപതോളം കാട്ടാനകളെ കൊന്ന് കൊമ്പെടുത്തതായുള്ള സാക്ഷിമൊഴിയെക്കുറിച്ചു വനം വകുപ്പ് ഉന്നതതല അന്വേഷണം ആരംഭിച്ചു. വനം വിജിലൻസ് അഡീഷനൽ കൺസർവേറ്റർ സുരേന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വനപാലകർ മൂന്നു സംഘങ്ങളായി ഉൾക്കാട്ടിൽ തിരച്ചിൽ തുടങ്ങി. മധ്യമേഖലാ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരുടെയും ബന്ധപ്പെട്ട റേഞ്ച് ഓഫിസർമാരുടെയും യോഗം വിളിച്ച സുരേന്ദ്രകുമാർ, സംഭവത്തെക്കുറിച്ചു ഗൗരവമായ അന്വേഷണം ആരംഭിക്കാൻ നിർദേശിച്ചു.
കുഞ്ഞുമോന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്ന റെജിയെ കസ്റ്റഡിയിലെടുത്തു. റെജിയെയും കൊണ്ടാണു വനപാലകർ ഉൾക്കാട്ടിലേക്കു പോയത്. വിജിലൻസ് പ്രിൻസിപ്പൽ സിസിഎഫിന്റെ നേതൃത്വത്തിൽ കാടടച്ചു നടത്തിയ പരിശോധനയിൽ അഞ്ചു കാട്ടാനകളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. തുണ്ടത്തിൽ ഡിവിഷനിൽ നാല് ആനകളുടെയും മലയാറ്റൂർ ഡിവിഷനിൽ ഒരെണ്ണത്തിന്റെയും ജഡാവശിഷ്ടങ്ങളാണു കണ്ടെത്തിയത്. അസ്ഥിക്കഷ്ണങ്ങളും പല്ലും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഈ സാംപിളുകൾ പരിശോധനയ്ക്കയച്ചു. ആറു മാസം മുതൽ ഒന്നര വർഷം വരെ പഴക്കമുള്ളതായിരുന്നു അവശിഷ്ടങ്ങൾ.
∙ പ്രതികൾക്ക് പഴുതൊരുക്കി...
അന്വേഷണം അട്ടിമറിക്കാനും വനം വകുപ്പിൽ ശ്രമമുണ്ടായെന്ന് പതിയെ വ്യക്തമായി. കുഞ്ഞുമോനെയും കൊണ്ടു വനത്തിനുള്ളിൽ പരിശോധനയ്ക്കെത്തിയ വനപാലകർ, നായാട്ടു സംഘം താമസിച്ച ഷെഡ് കണ്ടെത്തിയെങ്കിലും അതിനെ ആദിവാസികൾ താമസിച്ച ഷെഡാക്കി രേഖപ്പെടുത്തി. നായാട്ടു സംഘത്തിലെ ഏഴു പേരുടെയും മൊബൈൽ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ വനം വകുപ്പിനു ലഭിച്ചെങ്കിലും അതിലെ കോൾ വിവരങ്ങൾ ശേഖരിക്കാൻ നടപടി എടുത്തില്ല. പൊലീസിന്റെ സഹകരണം ലഭിക്കുന്നില്ലെന്നു രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിക്കുകയാണു വനപാലകർ ചെയ്തത്.
2015 മേയ് 21നാണു കുഞ്ഞുമോൻ കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസർക്കു മുൻപാകെ മൊഴി നൽകിയത്. ഏഴ് ആനകളെ വെടിവച്ചതായും നായാട്ടു സംഘത്തിൽ ആരൊക്കെയുണ്ടായിരുന്നെന്നും കുഞ്ഞുമോൻ എഴുതി നൽകി. 22ന് ഈ പ്രദേശങ്ങളിലേയ്ക്ക് അന്വേഷണത്തിനു പോയ വനപാലകർ നായാട്ടു സംഘം ഷെഡ് കെട്ടി താമസിച്ചതിന്റെ തെളിവൊന്നും കണ്ടെത്തിയില്ലെന്ന റിപ്പോർട്ടാണു നൽകിയത്.
കുഞ്ഞുമോന്റെ മൊഴി തീരെ വിശ്വസനീയമല്ലെന്ന വിലയിരുത്തലും വനംവകുപ്പ് റിപ്പോർട്ടിൽ നടത്തിയിട്ടുണ്ട്. മൊഴി നൽകിയയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു വരുത്തിത്തീർത്തു യഥാർഥ പ്രതികൾക്കു രക്ഷപ്പെടാനുള്ള സമയം നൽകുകയായിരുന്നു എന്നാണ് ആരോപണം.
പിറ്റേന്നു വീണ്ടും കുഞ്ഞുമോനെയുംകൊണ്ടു പരിശോധനയ്ക്കു പോയപ്പോൾ, വിലങ്ങുപാറയിൽ നായാട്ടു സംഘം താമസിച്ച ഷെഡ് കാട്ടിക്കൊടുത്തു. വനവിഭവങ്ങൾ ശേഖരിക്കാൻ വരുന്ന ആദിവാസികളോ ഈറ്റ ശേഖരിക്കാൻ എത്തുന്ന എച്ച്എൻഎൽ കമ്പനിയിലെ ജീവനക്കാരോ കെട്ടിയ ഷെഡാവാം ഇതെന്ന റിപ്പോർട്ടാണ് അപ്പോൾ നൽകിയത്. കുഞ്ഞുമോന്റെ മൊഴി തീരെ വിശ്വസനീയമല്ലെന്ന വിലയിരുത്തലും റിപ്പോർട്ടിൽ നടത്തിയിട്ടുണ്ട്. മൊഴി നൽകിയയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു വരുത്തിത്തീർത്തു യഥാർഥ പ്രതികൾക്കു രക്ഷപ്പെടാനുള്ള സമയം നൽകുകയായിരുന്നു എന്നാണ് ആരോപണം.
∙ പ്രതികളിലേക്ക്, ഒന്നൊന്നായ്...
വനം വിജിലൻസ് അഡീഷനൽ പിസിസിഎഫ് സുരേന്ദ്രകുമാറിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയാണെന്ന് അതിനിടെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. തുണ്ടത്തിൽ റേഞ്ച് ഓഫിസർ പി.കെ. രാജേഷ്, കരിമ്പാലി സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. സുനിൽകുമാർ, ഇതേ സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി.സി. പത്രോസ് എന്നിവർക്കാണു സസ്പെൻഷൻ ലഭിച്ചത്. നടപടികളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയെന്ന റിപ്പോർട്ടാണു വനം മേധാവി ഡോ. ബിഎസ്. കോറിക്കു ലഭിച്ചത്.
വേട്ടസംഘത്തിലെ പ്രധാനികളെ പിടികൂടുകയാണ് അടുത്ത ലക്ഷ്യമെന്നും തിരുവഞ്ചൂർ പറഞ്ഞു. ആന വേട്ട സംഘത്തിലെ പ്രധാനികളായ ഐക്കരമറ്റം വാസു, എൽദോസ്, ആണ്ടിക്കുഞ്ഞ് എന്നിവരിൽനിന്ന് ആനക്കൊമ്പു വാങ്ങിയ പ്രെസ്റ്റൺ സിൽവ എന്നയാൾ വിജിലൻസ് അഡീഷനൽ പിസിസിഎഫ് സുരേന്ദ്രകുമാറിനു മുൻപാകെ കീഴടങ്ങിയതിനു പിന്നാലെ ഒൻപതു പേർ കൂടി അറസ്റ്റിലായി. തിരുവനന്തപുരത്ത് ബാലരാമപുരം, അമ്പലത്തറ, ചാക്ക, പേട്ട എന്നിവിടങ്ങളിലെ ശിൽപ നിർമാണ കേന്ദ്രങ്ങളിൽ നിന്നായിരുന്നു പ്രതികളെ പിടികൂടിയത്. വേട്ട നടത്തി ശേഖരിച്ച ആനക്കൊമ്പുകളെല്ലാം ഇവർ ആർക്കാണു വിറ്റത്? കേരളവും കടന്ന് രാജ്യാന്തര കണ്ണികളിലേക്ക് അന്വേഷണം നീളുന്നതാണ് പിന്നീടു കണ്ടത്. സ്ത്രീകളും പുരുഷന്മാരുമെല്ലാം ഉൾപ്പെട്ട ആ ആനക്കൊമ്പു മാഫിയ സംഘത്തിനു പിന്നാലെയുള്ള യാത്ര അതീവ സാഹസികമായിരുന്നു. ആ കഥ നാളെ...