പൈനാപ്പിൾ തോട്ടത്തിൽ തൂങ്ങിമരിച്ച വാസു, സമീപം തോക്ക്: ദുരൂഹതയേറ്റി കൊൽക്കത്തയിലെ വനിത; സിബിഐ വരും മുൻപേ കേരളം ‘തീർത്തു’
കേരളത്തിലെ ആനക്കൊമ്പു വേട്ടസംഘത്തിലെ പ്രധാനികളെയെല്ലാം പിടികൂടിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇവർ ആർക്കാണ് കൊമ്പുകളെല്ലാം വിറ്റത്? കേരളത്തിനു പുറത്തേക്ക് അന്വേഷണ സംഘത്തെ നയിക്കുന്ന നിർണായക വിവരമായിരുന്നു പിടിയിലായവരിൽനിന്നു ലഭിച്ചത്. അധികം വൈകാതെതന്നെ അത് ഇന്ത്യയും കടന്ന് പുറത്തേക്കു വ്യാപിച്ചു. കേരളത്തിലെ ഒരു കാട്ടിൽനിന്ന് രാജ്യാന്തര തലത്തിലേക്ക് ആനക്കൊമ്പുവേട്ടയുടെ കണ്ണികള്‍ ചേരുന്നതാണ് പിന്നീടു കണ്ടത്. വേട്ട സംഘത്തിൽനിന്നു കൊമ്പു വാങ്ങി വിദേശത്തേക്കു കടത്തിയതു കൊൽക്കത്തയിലെ ഒരു വനിതയുൾപ്പെടെയുള്ള സംഘമാണെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു കേസിലെ ഈ നിർണായക വഴിത്തിരിവ്. അന്വേഷണ സംഘത്തിനോടൊപ്പം നമുക്കും തുടങ്ങാം യാത്ര, ‘ആനവേട്ടക്കഥ’യുടെ രണ്ടാം ഭാഗത്തിലേക്ക്... കേന്ദ്ര വനംവകുപ്പിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ക്രൈം ബ്യൂറോയുടെ ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം. കൊൽക്കത്തയിലെ ഒരു വനിതയും ഒരു ഡൽഹി സ്വദേശിയുമാണ് ആനക്കൊമ്പു കച്ചവടത്തിന്റെ പ്രധാന ഇടനിലക്കാർ. കൊൽക്കത്തയിൽനിന്നു സിലിഗുഡി, ഡാർജിലിങ് വഴി നേപ്പാളിലേക്കാണു കൊമ്പു കടത്തിയിരുന്നത്. അവിടെ ആനക്കൊമ്പിന്റെ കച്ചവടം നിയമവിരുദ്ധമല്ല....

കേരളത്തിലെ ആനക്കൊമ്പു വേട്ടസംഘത്തിലെ പ്രധാനികളെയെല്ലാം പിടികൂടിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇവർ ആർക്കാണ് കൊമ്പുകളെല്ലാം വിറ്റത്? കേരളത്തിനു പുറത്തേക്ക് അന്വേഷണ സംഘത്തെ നയിക്കുന്ന നിർണായക വിവരമായിരുന്നു പിടിയിലായവരിൽനിന്നു ലഭിച്ചത്. അധികം വൈകാതെതന്നെ അത് ഇന്ത്യയും കടന്ന് പുറത്തേക്കു വ്യാപിച്ചു. കേരളത്തിലെ ഒരു കാട്ടിൽനിന്ന് രാജ്യാന്തര തലത്തിലേക്ക് ആനക്കൊമ്പുവേട്ടയുടെ കണ്ണികള്‍ ചേരുന്നതാണ് പിന്നീടു കണ്ടത്. വേട്ട സംഘത്തിൽനിന്നു കൊമ്പു വാങ്ങി വിദേശത്തേക്കു കടത്തിയതു കൊൽക്കത്തയിലെ ഒരു വനിതയുൾപ്പെടെയുള്ള സംഘമാണെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു കേസിലെ ഈ നിർണായക വഴിത്തിരിവ്. അന്വേഷണ സംഘത്തിനോടൊപ്പം നമുക്കും തുടങ്ങാം യാത്ര, ‘ആനവേട്ടക്കഥ’യുടെ രണ്ടാം ഭാഗത്തിലേക്ക്...
∙ പൈനാപ്പിൾ തോട്ടത്തിലെ ദുരൂഹമരണം
കേന്ദ്ര വനംവകുപ്പിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ക്രൈം ബ്യൂറോയുടെ ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം. കൊൽക്കത്തയിലെ ഒരു വനിതയും ഒരു ഡൽഹി സ്വദേശിയുമാണ് ആനക്കൊമ്പു കച്ചവടത്തിന്റെ പ്രധാന ഇടനിലക്കാർ. കൊൽക്കത്തയിൽനിന്നു സിലിഗുഡി, ഡാർജിലിങ് വഴി നേപ്പാളിലേക്കാണു കൊമ്പു കടത്തിയിരുന്നത്. അവിടെ ആനക്കൊമ്പിന്റെ കച്ചവടം നിയമവിരുദ്ധമല്ല. അതുകൊണ്ടുതന്നെ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യാന്തര മാർക്കറ്റിലേക്കുള്ള പ്രവേശന കവാടമാണു നേപ്പാളെന്നാണു വനം വകുപ്പിനു ലഭിച്ച വിവരം. ഈ വഴിയിൽ അന്വേഷണം നീണ്ടാൽ ഇരുനൂറിലേറെ പേരെ അറസറ്റ് ചെയ്യേണ്ടി വരുമെന്നാണു സൂചന.
അതിനിടെ, അന്വേഷണ സംഘത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രധാന പ്രതി കുട്ടമ്പുഴ കൂവപ്പാറ ഐക്കരമറ്റം വാസുവിന്റെ മരണം. അൻപത്തിരണ്ടുകാരനായ വാസുവിനെ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ പൈനാപ്പിൾ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആനവേട്ടക്കേസ് അന്വേഷിക്കുന്ന വനംവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാൻ നടപടിയെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഫോറസ്റ്റ് കേസ് കാരണം താൻ പോകുകയാണെന്നും പെങ്ങളും അളിയനും കുട്ടിയും നിരപരാധിയാണെന്നും എഴുതിയ കുറിപ്പ് മൃതദേഹത്തിനരികിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇന്നും ദുരൂഹമാണ് വാസുവിന്റെ മരണം.
ഒരു പാചകക്കാരന്റെ മാത്രം അറസ്റ്റിൽ അവസാനിക്കുമായിരുന്ന കേസാണ് ഒരു വനംവകുപ്പു ജീവനക്കാരന്റെയും മാധ്യമത്തിന്റെയും ഇടപെടലോടെ 73 പേരുടെ അറസ്റ്റിലേയ്ക്കും 25 കോടിയോളം രൂപയുടെ ആനക്കൊമ്പ് വേട്ടയിലേയ്ക്കും എത്തിയത്.
‘‘വാസുവിന്റെ ബന്ധു വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ഇയാളുമായി ഫോണിൽ വാസു സംസാരിക്കുകയും ചെയ്തിരുന്നു. നാട്ടിലേക്കു തിരിച്ചു വരികയാണെന്നും അതിനായി ബൈക്ക് ടാക്സി ഏർപ്പാടാക്കിയിട്ടുണ്ടെന്നും വാസു പറഞ്ഞിരുന്നു. തോട്ടത്തിൽ നിന്ന് 25 കിലോമീറ്ററോളം പോന്ന ശേഷമാണ് വാസു മരിച്ചിരിക്കുന്നത്. സാധാരണയായി ജീൻസും ഷൂസും ധരിച്ചു നടക്കാറുള്ള വാസു അപ്പോൾ ലുങ്കിയാണ് ഉടുത്തിരുന്നത്. സമീപത്തു നിന്ന് തോക്കും കിട്ടിയിരുന്നു. ഇത് വാസുവിന്റേത് അല്ലെന്ന് ഉറപ്പാണ്.
വാസുവിന്റെ മരണം അറിഞ്ഞ ശേഷവും ഇയാൾ നേത്രാവതി എക്സ്പ്രസിൽ വരുന്നുണ്ട് എന്നു പറഞ്ഞു കാസർകോട് മുതൽ റെയിൽവേ സ്റ്റേഷനുകളിൽ വനം വകുപ്പുകാർ കാവൽ നിന്നിരുന്നു. അത് എന്തിനായിരുന്നു എന്ന് ഇപ്പോഴും പിടികിട്ടുന്നില്ല –’’ പെരുമ്പാവൂർ ഫ്ളയിങ് സ്ക്വാഡിലെ ഫോറസ്റ്ററും കേസ് തെളിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയുമായ ശിവകുമാർ പറയുന്നു. പെരുമ്പാവൂർ സ്വദേശി മനോജിന്റേതായിരുന്നു മഹാരാഷ്ട്ര – ഗോവ അതിർത്തിയിലെ ഡോഡാമാർഗിലെ പൈനാപ്പിൾ തോട്ടം. ഇവിടെ കശുമാവിൻകൊമ്പിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് വാസുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വാസു മഹാരാഷ്ട്രയിലേക്കു കടന്നത് 15 ദിവസം മുൻപാണ്. തന്റെ സുഹൃത്ത് പരിചയപ്പെടുത്തിയതുകൊണ്ടാണ് വാസുവിനു തോട്ടത്തിൽ ജോലി കൊടുത്തതെന്നു മനോജ് വനം ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ‘‘കേസിൽപെട്ടയാളാണെന്ന് അറിയില്ലായിരുന്നു. പത്രങ്ങളിൽ വാസുവിന്റെ ചിത്രം അച്ചടിച്ചുവന്നതോടെയാണ് ഇയാൾ കുറ്റവാളിയാണെന്നു ബോധ്യപ്പെട്ടത്. വാസു തന്റെ തോട്ടത്തിലുള്ള വിവരം മലയാറ്റൂർ ഡിഎഫ്ഒയെ അന്നുതന്നെ അറിയിക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് വാസുവിനെ ഫോണിൽ ബന്ധപ്പെട്ട് നാട്ടിലേക്കു തിരിച്ചുവരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഞായറാഴ്ച ഉച്ചയോടെ വാസുവിന്റെ മരണം മറ്റു തൊഴിലാളികൾ അറിയിക്കുകയായിരുന്നു’’, മനോജ് പറഞ്ഞു.
∙ എൽദോസിന്റെ കീഴടങ്ങൽ
വാസുവിനു പിന്നിൽ സംഘത്തിലെ രണ്ടാമനായിരുന്നു എൽദോസ്. പിടിവീഴുമെന്നായപ്പോൾ എൽദോസ് കോതമംഗലം കോടതിയിൽ കീഴടങ്ങി. എൽദോസുമായി കാട്ടിൽ പരിശോധനയ്ക്കു പോയ അന്വേഷണ സംഘത്തിനു രണ്ട് ആനകളുടെ കൂടി ജഡാവശിഷ്ടങ്ങൾ കിട്ടി. എൽദോസും സംഘവും വേട്ടയാടിയ കാട്ടുപോത്തിന്റെ ജഡവും കണ്ടെത്തി.
കസ്റ്റഡിയിൽ വാങ്ങിയ എൽദോസിനെ കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷൻ വഴിയാണു കാട്ടിലേക്കു കൊണ്ടുപോയത്. വേട്ടസംഘം തമ്പടിച്ചിരുന്ന വിലങ്ങുപാറ ഭാഗത്താണ് രണ്ടു ജഡാവശിഷ്ടങ്ങൾ കാണിച്ചുകൊടുത്തത്.
ഇതിനിടെ, ഇടമലയാറിലെ ആനവേട്ട പുറത്തായതിനെത്തുടർന്നുള്ള വിവാദങ്ങളും ഉന്നതർക്കിടയിലെ പോരും വനംവകുപ്പിൽ പുകഞ്ഞുനീറുന്നുണ്ടായിരുന്നു. വകുപ്പിൽ താഴേത്തലം മുതൽ ഗ്രൂപ്പുകളുണ്ടാക്കി കേസന്വേഷണവും മറ്റും അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. കേസന്വേഷണം എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്നു പോലും വനംമേധാവി അറിയുന്നില്ലെന്ന് ഇതിനിടെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വിമർശിച്ചു. വനംമേധാവിക്കെതിരെ വിജിലൻസ് അഡീഷനൽ പിസിസിഎഫ് സുരേന്ദ്രകുമാർ വനം സെക്രട്ടറിക്ക് കത്തെഴുതി.
കേസന്വേഷണം അട്ടിമറിക്കുകയാണെന്നും വിജിലൻസ് വിഭാഗത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഇതിലെ ആരോപണം. ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചില സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടെന്നായിരുന്നു ഇതു സംബന്ധിച്ച മന്ത്രിയുടെ പ്രതികരണം. വനം ഉന്നതർക്കിടയിലെ പോര് വകുപ്പിനെ അപഹാസ്യമാക്കിയെന്നു ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു. താഴേത്തലത്തിലുള്ള ജീവനക്കാർക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ പറ്റുന്നില്ല. വകുപ്പിന്റെ യശസ്സ് വീണ്ടെടുക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
∙ ഒടുവിൽ കേസ് സിബിഐക്ക്, പക്ഷേ...
ആനവേട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിടാൻ ഒടുവിൽ ഓഗസ്റ്റിൽ സർക്കാർ തീരുമാനിച്ചു. വനം മന്ത്രിയുടെ ശുപാർശ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചു. അന്വേഷണം സിബിഐക്കു വിടുന്നതായുള്ള വിജ്ഞാപനം ആഭ്യന്തര വകുപ്പിൽനിന്നു പുറപ്പെടുവിച്ചു. ആനവേട്ടയിൽ സംസ്ഥാനാന്തര, രാജ്യാന്തര ഇടപെടലുകളുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്കു വിടുന്നതെന്നു വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ന്യൂഡൽഹിയിൽ അറിയിച്ചു. എന്നാൽ വനം വകുപ്പ് കണ്ടെത്തിയതിൽ കൂടുതലൊന്നും സിബിഐ കണ്ടെത്തിയില്ല. വനം വകുപ്പ് എടുത്ത 19 കേസുകളാണ് ഇപ്പോഴും കോടതിയിൽ വാദം കേൾക്കുന്നത്. ആദ്യ മൊഴി നൽകിയ കുഞ്ഞുമോനെ മാപ്പു സാക്ഷിയാക്കി. ഒന്നര വർഷം മുമ്പ് കുഞ്ഞുമോൻ മരിച്ചു. കേസുകൾ ഇപ്പോഴും തുടരുന്നു.
ഒരു പാചകക്കാരന്റെ മാത്രം അറസ്റ്റിൽ അവസാനിക്കുമായിരുന്ന കേസാണ് ഒരു വനംവകുപ്പു ജീവനക്കാരന്റെയും മാധ്യമത്തിന്റെയും ഇടപെടലോടെ 73 പേരുടെ അറസ്റ്റിലേയ്ക്കും 25 കോടിയോളം രൂപയുടെ ആനക്കൊമ്പ് വേട്ടയിലേയ്ക്കും എത്തിയത്. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള വൻതോക്കുകളാണ് ഈ കച്ചവടത്തിനു ചുക്കാൻപിടിക്കുന്നതെന്നാണ് തലസ്ഥാനത്തു പിടിയിലായ പ്രതിയുടെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാരുടെ ഫോൺ നമ്പറുകളും വിലാസവും അവരിൽനിന്ന് കൈപ്പറ്റിയ പണത്തിന്റെ കണക്കും മറ്റും ഡയറിയിൽ ഉണ്ടായിരുന്നു. കൊൽക്കത്തയിൽ ഒരു വനിതയാണ് സംഘത്തിലെ പ്രധാനി. ഡൽഹിയിൽ ഒരു മലയാളിയും. ഇവരുടെ ഫോൺ നമ്പറുകളും വിലാസവും ഡയറിയിലുണ്ട്. 25 ലക്ഷം, 15 ലക്ഷം, പത്തു ലക്ഷം എന്നിങ്ങനെയാണ് പല ഇടപാടുകളിലായി പണം കൈപ്പറ്റിയിരിക്കുന്നത്.
∙ ഒടുവിൽ അയാൾ പിടിയിലാവുന്നു...
ഡൽഹി സ്വദേശി ഉമേഷ് അഗർവാൾ. കൊമ്പുകൾ കടത്തിയിരുന്ന സംഘത്തിലെ പ്രധാനി. ‘ഓപ്പറേഷൻ ശിക്കാർ’ എന്നു പേരിട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാൾ അറസ്റ്റിലായത്. കേരളത്തിൽനിന്നു പോയ വനപാലകസംഘവും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അംഗങ്ങളും ഡൽഹി പൊലീസും ചേർന്നാണു തലസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ശക്കർപൂർ മേഖലയിൽ പ്രിയദർശിനി നഗറിലെ നാലു നില വീട്ടിൽനിന്ന് ഉമേഷ് അഗർവാളിനെ അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ മൂവാറ്റുപുഴ കോടതിയിൽ എത്തിച്ച ഉമേഷ് അഗർവാളിനെ റിമാൻഡ് ചെയ്തു.
ആനവേട്ടക്കേസ് സിബിഐ ഏറ്റെടുക്കാൻ സമ്മതം അറിയിച്ചതിനു പിന്നാലെയായിരുന്നു നിർണായക വഴിത്തിരിവ്. തിരുവനന്തപുരത്തുനിന്നു പിടിയിലായ അജി ബ്രൈറ്റ്, പ്രിസ്റ്റൺ, ഈഗിൾ രാജൻ എന്നിവരുടെ മൊബൈൽ ഫോൺ രേഖകളിലൂടെയാണ് അന്വേഷണ സംഘം ഉമേഷിലേക്കെത്തിയത്. ഇവരിൽനിന്ന് ആനക്കൊമ്പു വാങ്ങി ശിൽപങ്ങളാക്കി ചൈന, ജപ്പാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്കു കടത്തുകയായിരുന്നു ഉമേഷ് അഗർവാൾ. ഉമേഷിന്റെ വീടും പരിസരവും നാലു ദിവസം നിരീക്ഷിച്ചശേഷമാണ് അറസ്റ്റ് ചെയ്തത്.
ഉമേഷ് അഗർവാളിന്റെ വീടിന്റെ ഭൂനിരപ്പിനു താഴെയുള്ള നിലയിൽ വർക്‌ഷോപ് പ്രവർത്തിക്കുന്നു. 1990 മുതൽ ആനക്കൊമ്പു കച്ചവടം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണു പിടിയിലാവുന്നത്. തനിക്കു ലൈസൻസ് ഉണ്ടെന്ന് ഉമേഷ് അവകാശപ്പെട്ടു. കേരളത്തിൽനിന്നു രാജൻ, അജി ബ്രൈറ്റ് എന്നിവർ നാട്ടാനകളുടെ കൊമ്പ് എത്തിക്കാറുണ്ടെന്ന് ഉമേഷ് സമ്മതിച്ചു. കാട്ടാനകളുടെ കൊമ്പാണെന്നു തനിക്ക് അറിയില്ലായിരുന്നു എന്നാണ് ആദ്യം ഉമേഷ് പറഞ്ഞത്. എന്നാൽ ഇതു വനപാലകർ മുഖവിലയ്ക്കെടുത്തിട്ടില്ല.
കേരള മോഡൽ ശിൽപങ്ങൾ വേണമെങ്കിൽ തിരുവനന്തപുരത്തുനിന്നു നിർമിച്ചുകൊണ്ടു പോവുകയാണു ചെയ്യുന്നത്. മുഗൾ മാതൃകയിലുള്ള ശിൽപങ്ങൾ വേണമെങ്കിൽ ആനക്കൊമ്പ് അതേപടി ട്രെയിൻ മാർഗം ഡൽഹിയിൽ എത്തിക്കുകയാണു ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെയുള്ളവർ ജോലിചെയ്യുന്ന ഉമേഷിന്റെ വർക്‌ഷോപ്പിലാണു ശിൽപനിർമാണം. ഈ ശിൽപങ്ങൾ നേപ്പാളിലേക്കും അവിടെനിന്നു ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കടത്തുകയാണു രീതി. ആനക്കൊമ്പിന്റെ മാതൃകയിൽ തടിയിലും ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്. തടിശിൽപങ്ങളെന്ന വ്യാജേന യഥാർഥ ആനക്കൊമ്പു കടത്തുകയാണു പതിവെന്നും വനപാലകർക്കു സൂചന കിട്ടിയിരുന്നു.