പരീക്ഷ അടുത്തു, ചെക്ക്‌ലിസ്റ്റ്’ തയാറായോ? എങ്ങനെ പഠിച്ചാൽ മാർക്ക് കൂട്ടാം? സഹായിക്കാൻ ഈ ‘തെറ്റുപുസ്തക’വും
സ്കൂൾ വിദ്യാർഥികൾക്കിത് പൊതുപരീക്ഷാക്കാലമാണ്. രക്ഷിതാക്കൾക്ക് മക്കളുടെ പരീക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുടെ കാലവും! ഇനിയുള്ള ദിവസങ്ങളിൽ പരമാവധി നന്നായി പഠിച്ചു മാർക്ക് വാങ്ങാനുള്ള തയാറെടുപ്പാണാവശ്യം! ഇതുവരെ കഴിഞ്ഞ പരീക്ഷകളെയോർത്ത് ആശങ്കപ്പെടേണ്ടതില്ല. ഇഷ്ടം പോലെ സമയമുണ്ട്. രണ്ടു പരീക്ഷകൾക്കിടയിൽ ഇടവേളകളുണ്ട്. മനസ്സുവെച്ചാൽ മികച്ച വിജയം കൈവരിക്കാൻ ഇനിയും അവസരങ്ങളേറെയുണ്ട്. പഠിത്തത്തിൽ അൽപം ഗൗരവം കാട്ടിയാൽ മതി. പരീക്ഷയടുക്കുമ്പോഴുള്ള മുന്നൊരുക്കങ്ങളാണ് മികച്ച വിജയം നിർണയിക്കുന്നതിൽ പ്രധാന ഘടകം. തുടർച്ചയായ ഗൗരവമേറിയ പഠനമാണ് ഇതിനാവശ്യം. പൊതു പരീക്ഷകൾ അടുത്തുവരുമ്പോൾ വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം സ്വാഭാവികമാണ്. വിദ്യാർഥികളിൽ പഠനം രണ്ടു രീതിയിലുണ്ട്. ഈസി പഠനവും എമർജൻസി പഠനവും. പതിവായി പഠിക്കുന്ന വിദ്യാർഥികൾക്ക് പിരിമുറുക്കം കുറവായിരിക്കും. അവർ ഈസി പഠന രീതിയാണ് പിന്തുടരുന്നത്. എന്നാൽ പരീക്ഷയടുക്കുമ്പോൾ എല്ലാ ഭാഗങ്ങളും ഒരുമിച്ച് പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികൾ എമർജൻസി പഠന രീതിയാണ് പിന്തുടരുന്നത്. ഇവരിലാണ് സ്വാഭാവികമായും ആശങ്ക കൂടുതലായും കണ്ടുവരുന്നത്. പഠിച്ചു തീരുമോ? പരീക്ഷ എളുപ്പമാകുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ അവരിലുണ്ടാകും. ഏത് പഠനരീതി പിന്തുടരുന്നവരും പൊതു പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ ശ്രദ്ധിക്കണം. ഇത് അനായാസേന മാനസിക പിരിമുറുക്കമില്ലാതെ പരീക്ഷയെഴുതാൻ അവരെ സഹായിക്കും.

സ്കൂൾ വിദ്യാർഥികൾക്കിത് പൊതുപരീക്ഷാക്കാലമാണ്. രക്ഷിതാക്കൾക്ക് മക്കളുടെ പരീക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുടെ കാലവും! ഇനിയുള്ള ദിവസങ്ങളിൽ പരമാവധി നന്നായി പഠിച്ചു മാർക്ക് വാങ്ങാനുള്ള തയാറെടുപ്പാണാവശ്യം! ഇതുവരെ കഴിഞ്ഞ പരീക്ഷകളെയോർത്ത് ആശങ്കപ്പെടേണ്ടതില്ല. ഇഷ്ടം പോലെ സമയമുണ്ട്. രണ്ടു പരീക്ഷകൾക്കിടയിൽ ഇടവേളകളുണ്ട്. മനസ്സുവച്ചാൽ മികച്ച വിജയം കൈവരിക്കാൻ ഇനിയും അവസരങ്ങളേറെയുണ്ട്. പഠിത്തത്തിൽ അൽപം ഗൗരവം കാട്ടിയാൽ മതി. പരീക്ഷയടുക്കുമ്പോഴുള്ള മുന്നൊരുക്കങ്ങളാണ് മികച്ച വിജയം നിർണയിക്കുന്നതിൽ പ്രധാന ഘടകം. തുടർച്ചയായ ഗൗരവമേറിയ പഠനമാണ് ഇതിനാവശ്യം.
പൊതു പരീക്ഷകൾ അടുത്തുവരുമ്പോൾ വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം സ്വാഭാവികമാണ്. വിദ്യാർഥികളിൽ പഠനം രണ്ടു രീതിയിലുണ്ട്. ഈസി പഠനവും എമർജൻസി പഠനവും. പതിവായി പഠിക്കുന്ന വിദ്യാർഥികൾക്ക് പിരിമുറുക്കം കുറവായിരിക്കും. അവർ ഈസി പഠന രീതിയാണ് പിന്തുടരുന്നത്. എന്നാൽ പരീക്ഷയടുക്കുമ്പോൾ എല്ലാ ഭാഗങ്ങളും ഒരുമിച്ച് പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികൾ എമർജൻസി പഠന രീതിയാണ് പിന്തുടരുന്നത്. ഇവരിലാണ് സ്വാഭാവികമായും ആശങ്ക കൂടുതലായും കണ്ടുവരുന്നത്. പഠിച്ചു തീരുമോ? പരീക്ഷ എളുപ്പമാകുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ അവരിലുണ്ടാകും. ഏത് പഠനരീതി പിന്തുടരുന്നവരും പൊതു പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ ശ്രദ്ധിക്കണം. ഇത് അനായാസേന മാനസിക പിരിമുറുക്കമില്ലാതെ പരീക്ഷയെഴുതാൻ അവരെ സഹായിക്കും.
∙ ഇടവേള നോക്കി ആസൂത്രണം ചെയ്യാം
പരീക്ഷയ്ക്കുള്ള വ്യക്തമായ സ്റ്റഡി പ്ലാൻ തയാറാക്കണം. ഇതുവഴി ഓരോ വിഷയത്തിനും എത്ര സമയം, എപ്പോഴൊക്കെ നീക്കി വയ്ക്കണം എന്നതിൽ ഒരു ധാരണ കിട്ടും. സുഹൃത്തുക്കളുമായി ചേർന്ന് ഒരുമിച്ച് പഠനം നടത്തുന്നത് നല്ലതാണ്. പക്ഷേ വിഷയം മാറാതെ മുഴുവൻ സമയവും പഠനത്തിനായി മാറ്റിവയ്ക്കണം. ഒരുമിച്ചുള്ള പഠനത്തിൽ താൽപര്യമില്ലെങ്കിൽ അതിന് മുതിരരുത്. ഓരോ പരീക്ഷയുടെയും ടൈം ടേബിൾ അനുസരിച്ച് പഠനത്തിന് പ്രത്യേക ടൈംടേബിളുണ്ടാക്കണം. പരീക്ഷകൾക്കിടയിൽ എത്ര ദിവസം ഇടവേളയുണ്ടെന്നു നോക്കി വേണം മുൻഗണനാക്രമം തീരുമാനിക്കേണ്ടത്. കൂടാതെ എത്രത്തോളം പഠിച്ചു തീർക്കാനുണ്ടെന്നും വിലയിരുത്തണം.
സയൻസ് വിഷയങ്ങളിൽ ചെയ്ത് എഴുതിപ്പഠിക്കേണ്ട ഭാഗങ്ങളുണ്ടാകും. ബയോളജിയിൽ വരയ്ക്കേണ്ട ഭാഗങ്ങളുമുണ്ടാകും. ഇവ ശ്രദ്ധയോടെ ചെയ്യണം. പഠിച്ച ഭാഗങ്ങൾ ഓർത്തെടുത്തുള്ള ‘റിവിഷൻ’ പഠനത്തിന് മുന്നൊരുക്കങ്ങളിൽ മുൻതൂക്കം നൽകണം. കംപ്യൂട്ടർ വിഷയങ്ങൾക്ക് തയാറെടുക്കുന്നവർ ചെയ്തു പഠിക്കാൻ താൽപര്യമെടുക്കണം. വായിച്ചു പഠിക്കാവുന്ന വിഷയങ്ങൾ ക്ഷമയോടെ വായിച്ചു പഠിക്കാൻ ശ്രമിക്കണം. ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പഠിക്കുന്നവർ നന്നായി വായിച്ചു കുറിപ്പ് തയാറാക്കണം. ഉപന്യാസ ചോദ്യങ്ങൾക്ക് ഇത് ഏറെ ഉപകരിക്കും. ലോക മാപ്പും ഇന്ത്യയുടെ മാപ്പും വ്യക്തമായി മനസ്സിലാക്കിയിരിക്കണം.
കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ് ഗ്രൂപ്പെടുത്തവർ കണക്ക് ചെയ്തു പഠിക്കാൻ മറക്കേണ്ട. ചില വിഷയങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വിഷയം വിശദീകരിക്കുന്ന യൂട്യൂബ് വിഡിയോ കാണുന്നത് നല്ലതാണ്. പത്രമാധ്യമങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്ന മാതൃക ചോദ്യ പേപ്പറുകൾ, പാഠ്യ ഭാഗങ്ങളെക്കുറിച്ചുള്ള അവലോകനം എന്നിവ മനസ്സിലാക്കി ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കണം. ചോദ്യപേപ്പറിൽ മാർക്കിനനുസരിച്ച് ഉത്തരമെഴുതാൻ തയാറെടുക്കണം. കുറഞ്ഞ മാർക്കുള്ള ചോദ്യത്തിന് കൂടുതൽ സമയം ചെലവഴിക്കരുത്.
∙ പഠനം എളുപ്പമാക്കുന്ന ‘തെറ്റ് പുസ്തകം’
വിദ്യാർഥികൾ പലപ്പോഴും മിക്ക വിഷയങ്ങളിലും അശ്രദ്ധമൂലം ചില തെറ്റുകൾ വരുത്താറുണ്ട്. ഇത് ശരിയാക്കാൻ ഒരെളുപ്പവഴിയുണ്ട്. പഠിക്കുമ്പോൾ ഒരു ‘തെറ്റ് പുസ്തകം’ കരുതാം. ഓരോ വിഷയം പഠിക്കുമ്പോഴും തെറ്റിക്കാനിടയുള്ള ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങൾ ഈ പുസ്തകത്തിൽ എഴുതാം. ഇതിൽ കുറിച്ചിട്ട ഭാഗങ്ങൾ വിദ്യാർഥികൾ ഒരിക്കലും ചോദ്യപേപ്പറിൽ കണ്ടാൽ മറക്കാനിടയില്ല. അശ്രദ്ധ മൂലം പലപ്പോഴും അറിയാവുന്ന ഉത്തരം തെറ്റിക്കുന്നവരുണ്ട്. ചിലർ ഉത്തരം എടുത്തെഴുതുമ്പോൾ തെറ്റിപ്പോകാറുണ്ട്. ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കാം. മറ്റു വിദ്യാർഥികൾ കൂടുതൽ ഉത്തര പേപ്പറുകൾ വാങ്ങുന്നത് കണ്ട് ആശങ്ക വേണ്ട; നമ്മുടെ ശ്രദ്ധ ഉത്തരമെഴുതുന്നതിൽ മതി.
കഴിഞ്ഞ പരീക്ഷകളെക്കുറിച്ച് വ്യാകുലപ്പെടുകയും ഉറക്കം കളയുകയും വേണ്ട. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം. രാവിലെ 6 മണിക്ക് എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ച് 10 മിനിറ്റ് യോഗയോ വ്യായാമമോ ചെയ്യുന്നത് മനസ്സ് ശാന്തമാക്കും.
പരീക്ഷാഹാളിൽ തികഞ്ഞ അച്ചടക്കം പാലിക്കണം. ഇൻവിജിലേറ്ററുടെ നിർദേശങ്ങൾ അനുസരിക്കണം. ചോദ്യങ്ങൾ ആദ്യത്തെ അഞ്ചു മിനിറ്റ് നന്നായി വായിച്ചു മനസ്സിലാക്കണം. സമയം വിലയിരുത്താൻ വാച്ചുപയോഗിക്കണം. വാച്ചിൽ സമയം 10 മിനിറ്റ് മുന്നോട്ടാക്കുന്നത് സമയക്രമം നിയന്ത്രിക്കാൻ സഹായിക്കും. ഉത്തരക്കടലാസുകൾ തിരിച്ചു നൽകുന്നതിന് മുൻപ് വായിക്കുന്നത് തെറ്റുകൾ തിരുത്താൻ അവസരമൊരുക്കും.
∙ പഠനം ഇരുന്നു തന്നെ മതി
പരീക്ഷക്കാലത്ത് സമൂഹമാധ്യമങ്ങളുടെയും മൊബൈൽ ഫോണിന്റെയും ഉപയോഗം പരമാവധി കുറയ്ക്കാം. ഇടയ്ക്ക് പത്രം വായിക്കാനും ടിവി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം. പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷം 10 മിനിറ്റ് ഇടവേള എടുക്കുന്നത് നല്ലതാണ്. എല്ലാ അർഥത്തിലും ചിട്ടയോടെയുള്ള പഠനം, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. വിശ്വാസമുള്ളവർ ആരാധനാലയങ്ങളിൽ പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും. ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.
പഠിക്കുമ്പോൾ ചെറിയ കുറിപ്പുകൾ തയാറാക്കിയിട്ടുണ്ടെങ്കിൽ റിവിഷൻ സമയത്ത് കൂടുതൽ ഉപകാരപ്പെടും. പ്രധാനപ്പെട്ട ഭാഗങ്ങൾ പുസ്തകത്തിൽ അടയാളപ്പെടുത്തി ബുക്ക് മാർക്ക് വയ്ക്കുന്നത് എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും. പല നിറങ്ങൾ ഉപയോഗിച്ച് മാർക്ക് ചെയ്യുന്നത് ഏറെ ഉപകാരപ്രദമായിരിക്കും. എങ്ങനെ പഠിക്കുന്നു എന്നതും ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന പഠന സ്ഥലം തിരഞ്ഞെടുക്കണം. മൊബൈൽ ഫോൺ കൈയിൽ വച്ച് പഠിക്കാനിരിക്കരുത്. പഠന മേശയ്ക്കുമുമ്പിൽ കസേരയിലിരുന്നു പഠിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കിടന്നു പഠിക്കാൻ ശ്രമിക്കുന്നത് ഉറക്കം വിളിച്ചുവരുത്തും.
രക്ഷിതാക്കൾ റിവിഷൻ സമയത്ത് ആവശ്യമെങ്കിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ പഠിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ എല്ലായ്‌പോഴും പഠിക്കാൻ നിഷ്കർഷിക്കുന്ന രക്ഷിതാക്കൾ വിദ്യാർഥികളുടെ മനോവീര്യം കുറയ്ക്കുന്ന രീതിയിൽ കുറ്റപ്പെടുത്തരുത്. വീട്ടിൽ എല്ലായ്പ്പോഴും പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്ന പെരുമാറ്റം വിദ്യാർഥികളുടെ ആശങ്ക കുറയ്ക്കാൻ സഹായിക്കും. രക്ഷിതാക്കൾ പരീക്ഷാക്കാലയവിൽ വീട്ടിലേക്കുള്ള അതിഥികളെ പരമാവധി ഒഴിവാക്കണം. ഉറക്കെയുള്ള രാഷ്ട്രീയ, ടെലിവിഷൻ ചർച്ചകളും വേണ്ട.
∙ ആരോഗ്യത്തിനും വേണം കരുതൽ
പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം. ചൂട് കാലമായതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കണം. ഓക്കാനം, ഛർദ്ദി, ദഹനക്കേട്, വയറിളക്കം. പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ചുമ എന്നിവ പൊതുവായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങളാണ്. ഇത് നിയന്ത്രിക്കാൻ ഭക്ഷണം, ഭക്ഷണക്രമം, പരിചരണം എന്നിവയിൽ പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത ഭക്ഷ്യവസ്തുക്കൾ, ഐസ്ക്രീം, കാർബണേറ്റഡ് ലായനികൾ എന്നിവ ഉപേക്ഷിക്കാം. പഴങ്ങളും പഴച്ചാറുകളും സാലഡുകളും നൽകാം. തിളപ്പിച്ചാറ്റിയ വെള്ളം യഥേഷ്ടം കുടിക്കാൻ നൽകണം. കഴിയുന്നതും സസ്യേതര ഭക്ഷ്യവസ്തുക്കൾ കുറയ്ക്കുന്നതാണ് നല്ലത്. പക്ഷേ, മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഉപ്പിട്ട ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടുതൽ എരിവ്, പുളി എന്നിവയുള്ള ഭക്ഷണം ഒഴിവാക്കണം. ഉറക്കം ഉപേക്ഷിച്ചു പഠിക്കുന്ന വിദ്യാർഥികളിൽ യഥാസമയം ഭക്ഷണം കഴിക്കാത്തതുമൂലം അസിഡിറ്റിയുടെ രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. മോര്, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടുതൽ മധുരമുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണം പരീക്ഷക്കാലത്ത് വേണ്ട. ബി കോംപ്ലക്സ് വിറ്റാമിനുകൾ ആവശ്യത്തിനനുസരിച്ചു കഴിക്കാം. പരീക്ഷാ സമയത്ത് പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം പാരസെറ്റമോൾ ഗുളിക കരുതണം. കോവിഡ് രോഗലക്ഷണമുള്ളവർ സ്കൂൾ അധികാരികളെ നേരത്തെ വിവരം അറിയിക്കണം. പ്രത്യേക സുരക്ഷയോടെ അവർക്ക് പരീക്ഷയെഴുതുവാനുള്ള സൗകര്യം ലഭിക്കും.
∙ ചെക്ക്‌ലിസ്റ്റ് പ്രധാനം
പരീക്ഷയ്ക്ക് പോകുന്നതിനുമുമ്പ് സ്കൂൾ ബാഗിൽ കരുതേണ്ട വസ്തുക്കളെക്കുറിച്ചുള്ള ചെക്ക് ലിസ്റ്റ് തയാറാക്കണം. ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, മായ്ക്കാനുള്ള റബർ, ഇൻസ്ട്രുമെന്റ ബോക്സ്, കാൽകുലേറ്റർ, വാട്ടർ ബോട്ടിൽ എന്നിവയൊക്കെ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്ലസ് ടു വിദ്യാർഥികൾ പ്ലസ്ടുവിനുശേഷമുള്ള കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾക്കായി പരിശീലനത്തിനു പോകുന്ന സമയം കൂടിയാണിത്. നീറ്റ്, ജെഇഇ മെയിൻ പരിശീലനമാണ് ഇവയിൽ പ്രധാനപ്പെട്ടവ. പരീക്ഷക്കാലത്ത് ഈ പരിശീലനം വേണ്ട.
ഭക്ഷണ ക്രമത്തിലെ നിഷ്കർഷത പരീക്ഷക്കാലം കഴിയുന്നതുവരെ തുടരണം. പഠിച്ച സ്കൂളിൽ നിന്നും മാറി ചിലരെങ്കിലും പരീക്ഷയെഴുതുന്നത് മറ്റു സ്കൂളുകളിലായിരിക്കും. എന്തായാലും പരീക്ഷയ്ക്ക് അര മണിക്കൂർ മുൻപെങ്കിലും എത്തിയിരിക്കണം. പരീക്ഷയ്ക്ക് തൊട്ടുമുൻപ് സുഹൃത്തുക്കളുമായി പാഠ്യഭാഗത്തെപ്പറ്റി ചർച്ച വേണ്ട. പരീക്ഷാ ഹാളിൽ കയറുന്നതിനുമുമ്പ് ശുചിമുറിയിൽ പോകാൻ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യമായി പിരിമുറുക്കം അനുഭവിച്ച് പരീക്ഷയെഴുതുന്നത് മാർക്ക് കുറയ്ക്കാനേ ഇടവരുത്തൂ! അതിനാൽ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയാറെടുക്കണം. പരീക്ഷാവിജയത്തിലുപരി ജീവിത വിജയമാണ് പ്രധാനം.