ആർടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബഹുദൂരം മുന്നോട്ടു പോയെങ്കിലും വൈദ്യശാസ്തം ഇന്നും മുട്ടുമടക്കുന്ന മഹാമാരിയാണ് കാൻസർ. രോഗനിർണയത്തിലും ചികിത്സയിലും അതിജീവനത്തിലും ഇനിയും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങൾ ബാക്കിയാക്കുന്ന കാൻസർ ഇന്നും സമൂഹത്തിന്റെ പേടിസ്വപ്നമാണ്. അതുകൊണ്ടാണ് അടുത്തിടെ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററില്‍ നിന്നു കേട്ട അമ്പരപ്പിക്കുന്ന ഒരു വാർത്ത രോഗികൾക്കും കാൻസർ ചികിത്സാരംഗത്തെ ഡോക്ടർമാർക്കും വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുന്നത്. കാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ ഗുളിക വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ. കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ ഈ ‘അദ്ഭുത ഗുളിക’യ്ക്കു സാധിക്കുമെന്നാണ് രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ പറയുന്നത്. റേഡിയേഷൻ, കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്ക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേവലം 100 രൂപ മാത്രം ചെലവു വരുന്ന ഒരു ഗുളിക കഴിച്ചാൽ രോഗത്തെ പ്രതിരോധിക്കാമെന്ന അവകാശവാദത്തെ സംശയത്തോടെയും ആശങ്കയോടെയുമാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്. 10 വർഷമെടുത്താണ് മരുന്നു വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്‌വെ പറയുമ്പോഴും ഗുളിക കഴിച്ചാൽ കാൻസർ വീണ്ടും വരില്ലെന്നതിന് എന്താണ് ഉറപ്പെന്നാണ് രോഗികളുടെ മറുചോദ്യം. അതേസമയം, ഗവേഷകർ അവകാശപ്പെടുന്നത് യാഥാർഥ്യമായാൽ ലോകമൊട്ടാകെയുള്ള കാൻസർ രോഗികളുടെ ഇരുളടഞ്ഞ ജീവിതത്തിലേയ്ക്ക് പുതിയ പ്രതീക്ഷയായിരിക്കും തുറന്നുകിട്ടുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബഹുദൂരം മുന്നോട്ടു പോയെങ്കിലും വൈദ്യശാസ്തം ഇന്നും മുട്ടുമടക്കുന്ന മഹാമാരിയാണ് കാൻസർ. രോഗനിർണയത്തിലും ചികിത്സയിലും അതിജീവനത്തിലും ഇനിയും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങൾ  ബാക്കിയാക്കുന്ന കാൻസർ ഇന്നും സമൂഹത്തിന്റെ പേടിസ്വപ്നമാണ്. അതുകൊണ്ടാണ് അടുത്തിടെ മുംബൈ ടാറ്റാ മെമോറിയൽ സെന്ററില്‍ നിന്നു കേട്ട അമ്പരപ്പിക്കുന്ന ഒരു വാർത്ത രോഗികൾക്കും കാൻസർ ചികിത്സാരംഗത്തെ ഡോക്ടർമാർക്കും വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുന്നത്. കാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ ഗുളിക വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈ ടാറ്റാ മെമോറിയൽ സെന്ററിലെ ഗവേഷകർ. കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ ഈ ‘അദ്ഭുത ഗുളിക’യ്ക്കു സാധിക്കുമെന്നാണ് രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ ടാറ്റാ മെമോറിയൽ സെന്ററിലെ ഗവേഷകർ പറയുന്നത്. 

റേഡിയേഷൻ, കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്ക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേവലം 100 രൂപ മാത്രം ചെലവു വരുന്ന ഒരു ഗുളിക കഴിച്ചാൽ രോഗത്തെ പ്രതിരോധിക്കാമെന്ന അവകാശവാദത്തെ സംശയത്തോടെയും ആശങ്കയോടെയുമാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്. 10 വർഷമെടുത്താണ് മരുന്നു വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്‌വെ പറയുമ്പോഴും ഗുളിക കഴിച്ചാൽ കാൻസർ വീണ്ടും വരില്ലെന്നതിന് എന്താണ് ഉറപ്പെന്നാണ് രോഗികളുടെ മറുചോദ്യം. അതേസമയം, ഗവേഷകർ അവകാശപ്പെടുന്നത് യാഥാർഥ്യമായാൽ ലോകമൊട്ടാകെയുള്ള കാൻസർ രോഗികളുടെ ഇരുളടഞ്ഞ ജീവിതത്തിലേയ്ക്ക് പുതിയ പ്രതീക്ഷയായിരിക്കും തുറന്നുകിട്ടുക.   

ADVERTISEMENT

∙ കാൻസർ മരണത്തിന്റെ മറുവാക്കാണോ? 

കാൻസർ ഏതു പ്രായത്തിലും ഹൃദയം ഉൾപ്പെടെ ഏതു ഭാഗത്തും പിടിപെടാം. പെരുക്കപ്പട്ടികയുടെ ഉസ്താദുമാരാണ് കാൻസർകോശങ്ങൾ. ശരീരത്തിൽ വെറുതെയിരുന്ന് വിഭജിച്ചു പെരുകിക്കൊണ്ടേയിരിക്കുകയാണ് അവ. പലപ്പോഴും നമ്മളതു തിരിച്ചറിയുമ്പോഴേയ്ക്കും ഏറെ വൈകിയിരിക്കും. മരണമില്ലാതെ അനിയന്ത്രിതമായി വളരുന്ന കോശങ്ങളാണ് കാൻസറിനു കാരണമാവുന്നത്. അവ അടുത്തുള്ള കോശങ്ങളെയും നശിപ്പിക്കും. രോഗം ബാധിച്ചുള്ള മരണങ്ങളിൽ 99 ശതമാനവും രോഗബാധിത കോശങ്ങൾ മറ്റു സ്ഥലങ്ങളിലേയ്ക്കു പടർന്ന്, വേറെ അവയവങ്ങളെ നശിപ്പിക്കുന്നതിനാലാണ്. രോഗം പിടിപെടുന്നതിൽ പാരമ്പര്യത്തിന് അഞ്ചു ശതമാനം മാത്രമേ സാധ്യതയുള്ളൂ. ആശുപത്രിയിലെത്തുന്ന രോഗികളിൽ 45 ശതമാനം പേരും സുഖം പ്രാപിക്കുന്നുണ്ട്. കുട്ടികളിൽ 80 ശതമാനം പേർക്കും അർഥപൂർണമായ ജിവിതത്തിലേക്ക് തിരികെ പോകാനും കഴിയുന്നു. 

ഹൈദരാബാദില്‍ കാൻസറിനെതിരെ നടന്ന ബോധവൽക്കരണ പരിപാടിയിൽനിന്ന് (Photo by Noah SEELAM / AFP)

അതുകൊണ്ടുതന്നെ കാൻസർ എന്നാൽ മരണത്തിന്റെ മറുവാക്കല്ല. പക്ഷേ ചികിത്സിച്ചു പൂർണമായെന്നു കരുതിയ കാൻസർ വർഷങ്ങൾക്കു ശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ് മനസ്സു തളർന്നുപോകുന്നത്. ഒരിക്കൽ കടന്നുവന്ന പരീക്ഷണവഴികളിലൂടെ വീണ്ടും കടന്നുപോകേണ്ടിവരുമല്ലോ, ഒരിക്കൽ അനുഭവിച്ച അതികഠിനമായ വേദന വീണ്ടും നേരിടേണ്ടി വരുമല്ലോ എന്ന ചിന്തയിൽത്തന്നെ ഭയം രോഗിയെ കീഴ്പ്പെടുത്തിക്കളയുന്നു. ഈ ആത്മവിശ്വാസമില്ലായ്മയാണ് കാൻസറിന്റെ രണ്ടാം വരവിൽ രോഗിയെ നിസ്സഹായനാക്കുന്നത്. ടാറ്റ മെമോറിയൽ വികസിപ്പിച്ചെടുത്ത ഗുളികയുടെ പ്രസക്തിയും ഇവിടെത്തന്നെ. കാൻസറിന്റെ രണ്ടാംവരവെന്ന സാധ്യതയെയാണ് ഈ അദ്ഭുതഗുളിക തുടച്ചുനീക്കുന്നത്. 

∙ 3 മാസത്തികം മരുന്ന് വിപണിയിലേയ്ക്ക് 

ADVERTISEMENT

മനുഷ്യരിലെ കാൻസർ കോശങ്ങൾ എലികളിൽ കടത്തിവിട്ടായിരുന്നു മുംബൈ ടാറ്റാ മെമോറിയൽ സെന്ററിലെ ഗവേഷകർ പരീക്ഷണം നടത്തിയത്. തുടർന്ന് കീമോതെറപ്പിയും റേഡിയോ തെറപ്പിയും നടത്തിയതോടെ കാൻസർ കോശങ്ങൾ നശിച്ച് ക്രൊമാറ്റിൻ കണികകളായി. അവ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റിടങ്ങളിലെ ആരോഗ്യകരമായ കോശങ്ങളിൽ പ്രവേശിക്കുകയും കാൻസർ മാറുകയും ചെയ്തതായാണ് ഡോ. രാജേന്ദ്ര ബാഡ്‌വെ വ്യക്തമാക്കിയത്. ഇതേ പ്രക്രിയ മനുഷ്യരിൽ പുനഃസൃഷ്ടിക്കാൻ കഴിയുമെന്നും ഇത് വിജയിച്ചാൽ ഭാവിയിൽ റേഡിയേഷൻ കീമോതെറപ്പി ചികിത്സ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. 

കാൻസർ രോഗിക്ക് റേഡിയേഷന്‍ ചികിത്സ നൽകുന്നു. ത്രിപുരയിലെ അഗർത്തയിലെ ഒരു ആശുപത്രിയില്‍നിന്നുള്ള ദൃശ്യം (Photo by Arindam DEY / AFP)

ഏറ്റവും ചെലവു കുറഞ്ഞ കാൻസർ ചികിത്സയാണിത്. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിന് ഇൗ മരുന്ന് കൂടുതൽ ഫലപ്രദമാണ്. മരുന്ന് ഉപയോഗത്തിനുളള അനുമതിക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഫ്എസ്എസ്എഐ) അപേക്ഷിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം വിപണിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. എന്നാൽ, കാൻസറിന്റെ തിരിച്ചുവരവു തടയുന്നതിനുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഏതാനും വർഷം കൂടി കാത്തിരിക്കേണ്ടിവരും. 

∙ റഷ്യയിൽനിന്നു വരുന്നു കാൻസർ വാക്സീൻ 

കോവിഡിനു വാക്സീൻ വന്നപ്പോൾ ആദ്യമൊന്നു മടിച്ചുനിന്നവരാണ് മലയാളികൾ. അപ്പോൾ പിന്നെ കാൻസറിനു വാക്സീൻ എന്നുകേട്ടാൽ അതിശയം തോന്നാതിരിക്കില്ല. എന്നാൽ സംഗതി സത്യമാണ്. കാൻസറിനുള്ള പ്രതിരോധ വാക്സീൻ വികസിപ്പിച്ചെടുക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒൗദ്യോഗികമായി വെളിപ്പെടുത്തിയത്. സെർവിക്കൽ കാൻസറിനെതിരെയുള്ള പ്രതിരോധ വാക്സീൻ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞു. മറ്റു രാജ്യങ്ങളും കാൻസർ വാക്സീനുവേണ്ടിയുള്ള ഗവേഷണപ്രവർത്തനങ്ങളിലാണ്.

റഷ്യയിലെ കാൻസർ ക്ലിനിക്കുകളിലൊന്നില്‍ സന്ദർശനം നടത്തുന്ന വ്ളാഡിമിർ പുട്ടിൻ (Photo by Alexander KAZAKOV / POOL / AFP)
ADVERTISEMENT

2030 ആകുമ്പോഴേക്കും പതിനായിരം പേർക്കു വാക്സീൻ ലഭ്യമാക്കുന്നതു ലക്ഷ്യംവച്ചുള്ള ഉടമ്പടിയിൽ ബ്രിട്ടനും ജർമനിയും ഒപ്പുവച്ചിട്ടുണ്ട്. മോഡേണ ഡ്രഗ് കമ്പനി കാൻസർ വാക്സീൻ വികസിപ്പിച്ചെടുക്കുന്നതിന്റെ  രണ്ടാംഘട്ടം വിജയകരമായി പിന്നിട്ടിരിക്കുകയാണ്. മെർക്ക് കമ്പനിയുടെ മരുന്നുമായി ചേർന്നുള്ള വാക്സീൻ കോംബോ തെറപ്പിയാണ് മോഡേണ വികസിപ്പിക്കുന്നത്. ഗവേഷണത്തിന്റെ മൂന്നാംഘട്ടത്തിൽ 3000 പേരിൽ ഈ വാക്സീൻ പരീക്ഷിക്കുന്നതിനുള്ള അനുമതി തേടിയിരിക്കുകയാണ് മോഡേണ– മെർക്ക് കമ്പനികൾ. 

∙ അതിസങ്കീർണം മൂലകോശ ചികിത്സ

അർബുദ ചികിത്സയിൽ നിർണായകമായ മൂലകോശ ചികിത്സയ്‌ക്കു കൂടുതൽ സ്വീകാര്യത ലഭിച്ചുവരുന്നത് ചികിത്സാരംഗത്ത് വഴിത്തിരിവായിരിക്കെയാണ് പുതിയ ഗുളികയുടെ രംഗപ്രവേശം. ഇന്ത്യയിൽ വളരെ സാധാരണമായി കണ്ടുവരുന്ന അർബുദമാണ് ലുക്കീമിയ (രക്‌താർബുദം). ലഭ്യമായ കണക്കനുസരിച്ച് ഓരോ വർഷവും ഒരുലക്ഷത്തിലധികം പേരിൽ രക്‌താർബുദം കണ്ടെത്തുന്നു. 20 വർഷം കഴിയുമ്പോഴേയ്ക്കും ഇത് ഇപ്പോഴത്തേതിന്റെ ഇരട്ടിയോളമാകുമെന്നും പഠനം സൂചിപ്പിക്കുന്നു. എന്നാൽ മൂലകോശ ചികിത്സയിലൂടെ ഇവയിൽ ഭൂരിഭാഗവും ചികിത്സിച്ചു ഭേദമാക്കാമെന്നതാണു സന്തോഷവാർത്ത. 

ലോക കാൻസർ ബോധവൽക്കരണ ദിനമായ ഫെബ്രുവരി നാലിന് റിബണിന്റെ ആകൃതിയിൽ മെഴുകുതിരി തെളിക്കുന്ന കോളജ് വിദ്യാർഥികൾ. ബെംഗളൂരുവിൽനിന്നുള്ള ദൃശ്യം (Photo by MANJUNATH KIRAN / AFP)

ഇതിൽ രോഗിയുടേതുമായി യോജിക്കുന്ന മൂലകോശം കണ്ടെത്തലാണു കടുത്ത വെല്ലുവിളി. രോഗിയുടെ കുടുംബാംഗങ്ങളിൽനിന്നാണു യോജിച്ച മൂലകോശം ലഭിക്കാൻ സാധ്യത കൂടുതൽ. എന്നാൽ അണുകുടുംബ സമ്പ്രദായം വ്യാപകമായതോടെ ഇത്തരത്തിൽ മൂലകോശം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുകയാണ്. ഇത്തരം അവസ്‌ഥയിൽ മറ്റാരിൽനിന്നെങ്കിലും യോജിച്ച മൂലകോശം കണ്ടെത്തിയാലേ ചികിത്സ ഫലപ്രദമാവുകയുള്ളൂ. എന്നാൽ കാൻസർ ഗുളിക വിജയകരമായി വിപണിയിലെത്തിക്കാനായാൽ ഇത്തരം അതിസങ്കീർണതകൾക്കുകൂടിയാണ് ഒരു പരിധിവരെ പരിഹാരമാകുന്നത്. 

∙ മലയാളികളും കാൻസർ ഭീഷണിയും 

മലയാളികളിൽ പ്രോസ്‌ട്രേറ്റ്, തൈറോയ്ഡ്, കുടൽ എന്നിവിടങ്ങളിലെ കാൻസർബാധ വർധിക്കുകയാണ്. പുകയില ഉപയോഗത്തിനൊപ്പം ആഹാര രീതി, വ്യായാമമില്ലായ്മ എന്നിവയും രോഗസാധ്യത വർധിപ്പിക്കുന്നു. 40% കാൻസർ ബാധയും ജീവിതശൈലിയിൽ ശ്രദ്ധ പുലർത്തിയാൽ നമുക്കു പ്രതിരോധിക്കാനാകും. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയെന്നതാണ് ഈ പ്രതിരോധത്തിൽ പ്രധാനപ്പെട്ടത്.  പുകയില ഉപയോഗം മൂലം തൊണ്ടയ്ക്കും ശ്വാസനാളത്തിനുമുണ്ടാകുന്ന കാൻസറാണു കൂടുതൽ പേരെ ബാധിക്കുന്നത്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയെന്നതു വളരെ പ്രധാനമാണ്. കടുത്ത വ്യായാമത്തിലൂടെ പെട്ടെന്നു ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതു പലപ്പോഴും അബദ്ധമാകാറുണ്ട്. അതു ശരീരത്തിലുണ്ടാക്കുന്ന സമ്മർദം അർബുദത്തിനു കാരണമാകും. ഇത്തരം വ്യായാമങ്ങൾ ഘട്ടംഘട്ടമായി മാത്രമേ ചെയ്യാവൂ. 

പുകയില, പുകവലി വിരുദ്ധ മുദ്രാവാക്യമെഴുതിയ ബാനറിനു സമീപം വൃത്തിയാക്കുന്ന യുവതി.ഹൈദരാബാദിൽനിന്നുള്ള കാഴ്ച (Photo by NOAH SEELAM / AFP)

ആയിരത്തിൽ ഒരാൾക്ക് എന്ന തോതിലാണു പ്രതിവർഷം അർബുദ ബാധയുണ്ടാകുന്നത്. പുരുഷന്മാരിൽ വായിലെയും തൊണ്ടയിലെയും കാൻസറാണ് കൂടുതലായി കണ്ടുവരുന്നത്. പുകയിലയും പാൻമസാലയുമാണ് വില്ലൻ. പല പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് ഫാസ്‌റ്റ് ഫുഡിനെ ദോഷകരമാക്കുന്നത്. എണ്ണ ഓരോ തവണ തിളപ്പിക്കുമ്പോഴും ശരീരത്തിന് ഉപദ്രവമുണ്ടാക്കുന്ന വിഷപദാർഥം ഉൽപാദിപ്പിക്കപ്പെടുന്നു. കൊഴുപ്പിന്റെ അംശം കൂടുതലാണെന്നതും ദോഷകരമാണ്. സ്ത്രീകളിൽ വൈകി പ്രസവം നടക്കുന്നവരിലും മുലയൂട്ടാതിരിക്കുന്നവരിലും സ്‌തനാർബുദ സാധ്യത കൂടുതലാണ്. കുട്ടികൾക്കും വരാം. വേദനയില്ലാത്ത മുഴകളായതുകൊണ്ട് പലരും ചികിത്സ വേണ്ടെന്നു വയ്‌ക്കാറുണ്ട്. വേദനയില്ലാത്ത 99% മുഴകളും സ്‌തനാർബുദത്തിന്റെ ലക്ഷണങ്ങളാണെന്നതാണ് വാസ്‌തവം. 

∙ കീമോതെറപ്പി ഇനി പഴങ്കഥയാകുമോ? 

കാൻസർ വെല്ലുവിളിയെ നേരിടാൻ ഇന്ത്യയിൽ മാത്രമല്ല, ലോകത്തു പല രാജ്യങ്ങളിലും നവീന ചികിത്സാപദ്ധതികളുമായി ശാസ്ത്രജ്ഞർ ഏറെദൂരം മുന്നിലെത്തിക്കഴിഞ്ഞു. പുതിയ മരുന്നുകളിലും കുത്തിവയ്പുകളിലും മറ്റു ചികിത്സകളിലും മുൻപെങ്ങുമില്ലാത്ത വിധം നൂതന സാങ്കേതികമാർഗങ്ങൾ വരുന്നു. ഒന്നുരണ്ടു വർഷങ്ങൾക്കുള്ളിൽ വമ്പൻ മാറ്റങ്ങളാണ് അർബുദ ചികിത്സയിലുണ്ടായത്. കൂടുതൽ പദ്ധതികൾ  വികാസം പ്രാപിക്കുന്നത് യുഎസിലും മറ്റു വിദേശ രാജ്യങ്ങളിലുമാണ്. ഇവ ഇന്ത്യയിലോ കേരളത്തിലോ എന്നാണ് നടപ്പിലാകുക എന്നതു സംബന്ധിച്ച് അനിശ്ചിതാവസ്ഥയുമുണ്ട്. അർബുദത്തിന് കീമോതെ‌റപ്പി ഫലപ്രദമാണെ‌ങ്കിലും രോഗശമനത്തിനു പൂർണമായും സഹായിക്കില്ല. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന വിഷമരുന്നുകളാണ് കീമോയിൽ പ്രയോഗിക്കുന്നത്. ഇവയ്ക്കൊപ്പം നല്ല കോശങ്ങളും നശിക്കുന്നു. കീമോയ്ക്കിടെ മുടി കൊഴിയുന്നതും രുചി നഷ്ടപ്പെടുന്നതും ഇതുമൂലമാണ്. 

പഞ്ചാബിലെ അമൃത്‌സറിൽ നടത്തിയ കാന്‍സർ ബോധവൽക്കരണ ക്യാംപിൽ യുവതിയെ പരിശോധിക്കുന്ന ഡോക്ടർ (Photo by NARINDER NANU/ AFP)

കാൻസർ കോശങ്ങൾ നിയന്ത്രണങ്ങളെ വകവയ്ക്കാതെ വിഭജിച്ചു വിഭജിച്ച് അവയുടെ സമൂഹം (ട്യൂമർ) സൃഷ്ടിച്ചെടുക്കുകയാണെന്നു നേരത്തേ സൂചിപ്പിച്ചല്ലോ. കൂടുതൽ പോഷകങ്ങൾ കിട്ടാൻ പുതിയ രക്തക്കുഴലുകൾ അങ്ങോട്ട്  വലിക്കുകയും ചെയ്യും. കോശങ്ങളുടെ സർവനിയന്ത്രണങ്ങളുമുള്ള, ന്യൂക്ലിയസിലെ ഡിഎൻഎയിൽ വരുന്ന മാറ്റങ്ങളാണു പലപ്പോഴും ഇതിനു കാരണം. നേരത്തേ കീമോതെറപ്പിക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ കോശവിഭജനത്തിനു തടയിടുന്നവ ആയിരുന്നു. എന്നാൽ, കീമോതെറപ്പിക്കു ബദലായി പുതിയ ചികിത്സാരീതികൾ വികസിച്ചു വരുന്നുണ്ട്. നമ്മുടെ പ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ചികിത്സാപദ്ധതികളാണവ. ഇവ വിജയിച്ചാൽ കൊടും രാസവസ്തുക്കൾ കൊണ്ടുള്ള കീമോതെറപ്പി മിക്കവാറും പഴങ്കഥയായി മാറിയേക്കും. 

∙ നമ്മുടെ രക്തത്തിലുണ്ട് ടി സെൽ ആർമി 

നമ്മുടെ രക്തത്തിലുള്ള ടി കോശങ്ങൾ ആണ് അനധികൃതമായി കടന്നുകൂടുന്ന ബാക്റ്റീരിയയെയോ മറ്റ് അന്യകോശങ്ങളെയോ നശിപ്പിക്കുന്നത്. അർബുദകോശങ്ങളെ നേരിടാൻ ഈ ടി കോശങ്ങളെ തയാറാക്കുക എന്ന ചികിത്സാ രീതി വികസിപ്പിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട്. അർബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് ടി കോശങ്ങൾകൊണ്ട് അവയെ നശിപ്പിക്കുന്ന തരത്തിലാണു പുതിയ ചികിത്സാരീതികൾ വികസിക്കുന്നത്. അർബുദ കോശങ്ങൾ പ്രദർശിപ്പിക്കുന്ന തന്മാത്രകൾക്കെതിരെ പ്രവർത്തിക്കുന്ന ‘ആന്റിബോഡി’ പ്രോട്ടീൻ കുത്തിവയ്ക്കുന്ന രീതിയുമുണ്ട്. ഈ ‘ആന്റിബോഡികൾ’ അർബുദകോശങ്ങളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കും. 

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ലോകത്ത് 5 പേരിൽ ഒരാൾക്ക് അർബുദം ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അർബുദം ബാധിച്ച 9 പുരുഷന്മാരിൽ ഒരാൾ വീതവും 12 സ്ത്രീകളിൽ ഒരാൾ വീതവും മരിക്കുന്നുണ്ട്.

അർബുദ കോശങ്ങൾക്കെതിരെ മാത്രമേ ഈ ആന്റിബോഡികൾ പ്രവർത്തിക്കൂ. അതിനാൽ, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രശ്നമുണ്ടാകില്ല. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം കുത്തിവയ്പു മരുന്നുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ‘ചെക്ക് പോയിന്റ് ഇൻഹിബിഷൻ’ എന്ന ചികിത്സാപദ്ധതി ഇത്തരത്തിലൊന്നാണ്.  2010നു മുൻപ് ചർമാർബുദരോഗികളിൽ 12% മാത്രമാണ് രോഗത്തെ അതിജീവിച്ചിരുന്നത്. എന്നാൽ,  ഈ ചികിത്സാരീതി വന്നതോടെ 60% പേർക്ക് രോഗം ഭേദമാകുന്നുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.   

സ്‌തനാർബുദത്തിനെതിരെ ചെന്നൈയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാംപെയ്നിൽനിന്ന് (Photo by Arun SANKAR / AFP)

‘ജീവിക്കുന്ന മരുന്ന്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കാർ ടി’ ചികിത്സയാണ് മറ്റൊരു ബദൽചികിത്സാരീതി. രോഗിയുടെ സ്വന്തം ടി കോശങ്ങളെ അർബുദരോഗങ്ങളെ നേരിടാൻ പ്രാപ്തരാക്കി ശരീരത്തിലേക്കു കടത്തിവിടും. രോഗിയുടെ രക്തത്തിൽനിന്നു തന്നെ വേർതിരിച്ചെടുത്ത ടി കോശങ്ങളിൽ അർബുദ കോശങ്ങളെ നേരിടാൻ ശേഷിയുള്ള ജീനുകളെ സന്നിവേശിപ്പിക്കും. ഈ ടി കോശങ്ങൾ രോഗിയിൽ കുത്തിവച്ചാൽ ഇവ അർബുദ കോശങ്ങളെ നശിപ്പിക്കും. ടി കോശങ്ങൾ ഒരു തവണ കാൻസർ കോശങ്ങളുമായി ഏറ്റുമുട്ടിയാൽ അവ പെട്ടെന്നു സ്വന്തം രൂപത്തിൽ ആയിരക്കണക്കിന് എണ്ണമായി വിഭജിച്ചു പെരുകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഈ ടി കോശങ്ങൾ കുത്തിവച്ചാൽ മതി. അമേരിക്കയിലെ ഭക്ഷ്യ-ഔഷധ ഭരണസമിതി (Food and Drug Administration) ഈയിടെ അനുമതി നൽകിയ ഈ ചികിത്സാ പദ്ധതി ഏറെ വിജയം കണ്ടുകഴിഞ്ഞു. 

∙ ആന്റിബോഡി കുത്തിവയ്പ് ആശ്വാസമാകുമോ? 

പലതരത്തിലുള്ള അർബുദങ്ങൾക്ക് ഒരേ ചികിത്സ എന്ന രീതിയും പുതുതായി വികസിച്ചുവരുന്നുണ്ട്. അർബുദത്തിന്റെ അടിസ്ഥാന കാരണമെന്താണെന്നു കണ്ടെത്തി അതിനനുസരിച്ച് ചികിത്സ നിശ്ചയിക്കുന്ന രീതിയാണിത്. അർബുദകോശങ്ങളുടെ ഡിഎൻഎ നിരീക്ഷിച്ച് ഓരോരുത്തർക്കും യോജിക്കുന്ന ചികിത്സ തീരുമാനിക്കും. 12 തരം അർബുദങ്ങൾക്കു കാരണം ഒരേ ഡിഎൻഎ പ്രശ്നങ്ങളാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്. രോഗിയുടെ അർബുദ ഡിഎൻഎ പരിശോധനയിലാണു ചികിത്സയുടെ തുടക്കം. 

മുംബൈയിലെ ടാറ്റ മെമോറിയൽ ആശുപത്രി (Photo by PUNIT PARANJPE / AFP)

അർബുദത്തെ തുടക്കത്തിൽത്തന്നെ കണ്ടുപിടിച്ചു തിരിച്ചറിയാൻ സാധിക്കുന്ന രക്ത- ഡിഎൻഎ ടെസ്റ്റുകളുടെ സഹായത്തോടെയാണ് ചികിത്സ. ട്യൂമറിലേയ്ക്ക് നേരിട്ടു കുത്തിവയ്പു നടത്തുന്ന ചില രീതികളെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്. കുത്തിവയ്പിനുള്ള ആന്റിബോഡികൾ നിർമിച്ചെടുക്കുന്ന കമ്പനികളും അവരുടെ ഗവേഷണവുമായി മുന്നോട്ടുപോകുന്നുണ്ട്.  ജീൻ തെറപ്പി ചെയ്യാൻ സംവിധാനമുള്ള അത്യാധുനിക മോളിക്യുലാർ ബയോളജി ലാബുകളുടെ സേവനം നമ്മുടെ രാജ്യത്ത് അത്യന്താപേക്ഷിതമായിരിക്കുന്നു. 

∙ അഞ്ചിലൊരാൾക്ക് അർബുദം 

നിയന്ത്രണമില്ലാത്ത കോശവളർച്ചയാണ് അർബുദത്തിന്റെ പ്രത്യേകത. നല്ല കോശങ്ങൾ കുറേക്കാലം ക‌ഴിഞ്ഞ് സ്വയം ന‌ശിക്കണമെന്നത് പ്രകൃതി നിയമമാണ്. എന്നാൽ, അർബുദ കോശങ്ങൾ നശിക്കാൻപോലും കൂട്ടാക്കാതെ പിടിവിട്ട വളർച്ചയിലായിരിക്കും. കണ്ടുപിടിക്കാൻ പ്രയാസമുള്ള ചെറിയൊരു ഡിഎൻഎ മാറ്റത്തോടെയാണ് ഒരു നല്ലകോശം അർബുദ കോ‌ശമാകുന്ന പ്രക്രിയ തുടങ്ങുന്നത്. സമാന കോശങ്ങളുടെ പതിപ്പുകൾ സൃഷ്ടിച്ച് ഈ ‘ഭ്രാന്തൻകോ‌ശം’ പെരുകുന്നതോടെ ട്യൂമർ രൂപപ്പെടുന്നു. അത് പിന്നെ കൃത്യമായ ചികിത്സ ലഭിക്കാതെ നമ്മെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു. 

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ലോകത്ത് 5 പേരിൽ ഒരാൾക്ക് അർബുദം ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അർബുദം ബാധിച്ച 9 പുരുഷന്മാരിൽ ഒരാൾ വീതവും 12 സ്ത്രീകളിൽ ഒരാൾ വീതവും മരിക്കുന്നുണ്ട്. 2022ൽ അർബുദം ലോകത്ത് 97 ലക്ഷം പേരുടെ ജീവനെടുത്താണ് കടന്നുപോയത്. രണ്ടു കോടി പുതിയ കാൻസർ രോഗികളാണ് 2022ൽ മാത്രം രോഗനിർണയം നടത്തിയത്. ഈ സാഹചര്യത്തിൽ കാൻസർഗുളികയും കാൻസർ വാക്സീനും നൽകുന്ന പ്രതീക്ഷ ചെറുതല്ല. 

English Summary:

Can Tata Institute's Tablet and Russia's Vaccine Revolutionize the Cancer Treatment?