14 വർഷത്തെ ഭരണം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ചരിത്രത്തിൽ ടോറികൾ എഴുതിച്ചേർത്തിരുന്നത് 76 ലക്ഷം പേരുടെ കാത്തിരിപ്പിന്റെ കണക്കു കൂടിയാണ്– എൻഎച്ച്എസിൽ ഒരു ഡോക്ടറെ കാണാൻ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണം. യുകെ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം തന്നെ ഇടംപിടിച്ച വിഷയമായിരുന്നു നാഷനൽ ഹെൽത്ത് സർവീസിന്റെ തകർച്ചയും. യുകെയില്‍ പൂർണമായും പബ്ലിക് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻഎച്ച്എസിനെയാണ് 90 ശതമാനം ആളുകളും ആശ്രയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതു മാത്രമല്ല, ലോകത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന ഏഴാമത്തെ സ്ഥാപനം കൂടിയാണ് നാഷനൽ ഹെൽത്ത് സർവീസ്. 76 വർഷം മുൻപ് ലേബർ പാർട്ടിയുടെ ദീർഘവീക്ഷണത്തിലാണ് എൻഎച്ച്എസിന്റെ തുടക്കം. എങ്ങനെയായിരുന്നു ആ തുടക്കം? പിന്നീടെന്തു സംഭവിച്ചു? എൻഎച്ച്എസിൽ കൂടുതൽ നിയമനങ്ങൾ നടത്തും എന്ന വാഗ്ദാനവുമായി ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അതെങ്ങനെയാണ് ഗുണം ചെയ്യുക? എൻഎച്ച്എസിൽ മലയാളികൾക്കും ജോലി ലഭിക്കുമോ, അതിന് എന്തു ചെയ്യണം?

14 വർഷത്തെ ഭരണം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ചരിത്രത്തിൽ ടോറികൾ എഴുതിച്ചേർത്തിരുന്നത് 76 ലക്ഷം പേരുടെ കാത്തിരിപ്പിന്റെ കണക്കു കൂടിയാണ്– എൻഎച്ച്എസിൽ ഒരു ഡോക്ടറെ കാണാൻ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണം. യുകെ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം തന്നെ ഇടംപിടിച്ച വിഷയമായിരുന്നു നാഷനൽ ഹെൽത്ത് സർവീസിന്റെ തകർച്ചയും. യുകെയില്‍ പൂർണമായും പബ്ലിക് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻഎച്ച്എസിനെയാണ് 90 ശതമാനം ആളുകളും ആശ്രയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതു മാത്രമല്ല, ലോകത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന ഏഴാമത്തെ സ്ഥാപനം കൂടിയാണ് നാഷനൽ ഹെൽത്ത് സർവീസ്. 76 വർഷം മുൻപ് ലേബർ പാർട്ടിയുടെ ദീർഘവീക്ഷണത്തിലാണ് എൻഎച്ച്എസിന്റെ തുടക്കം. എങ്ങനെയായിരുന്നു ആ തുടക്കം? പിന്നീടെന്തു സംഭവിച്ചു? എൻഎച്ച്എസിൽ കൂടുതൽ നിയമനങ്ങൾ നടത്തും എന്ന വാഗ്ദാനവുമായി ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അതെങ്ങനെയാണ് ഗുണം ചെയ്യുക? എൻഎച്ച്എസിൽ മലയാളികൾക്കും ജോലി ലഭിക്കുമോ, അതിന് എന്തു ചെയ്യണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

14 വർഷത്തെ ഭരണം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ചരിത്രത്തിൽ ടോറികൾ എഴുതിച്ചേർത്തിരുന്നത് 76 ലക്ഷം പേരുടെ കാത്തിരിപ്പിന്റെ കണക്കു കൂടിയാണ്– എൻഎച്ച്എസിൽ ഒരു ഡോക്ടറെ കാണാൻ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണം. യുകെ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം തന്നെ ഇടംപിടിച്ച വിഷയമായിരുന്നു നാഷനൽ ഹെൽത്ത് സർവീസിന്റെ തകർച്ചയും. യുകെയില്‍ പൂർണമായും പബ്ലിക് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻഎച്ച്എസിനെയാണ് 90 ശതമാനം ആളുകളും ആശ്രയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതു മാത്രമല്ല, ലോകത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന ഏഴാമത്തെ സ്ഥാപനം കൂടിയാണ് നാഷനൽ ഹെൽത്ത് സർവീസ്. 76 വർഷം മുൻപ് ലേബർ പാർട്ടിയുടെ ദീർഘവീക്ഷണത്തിലാണ് എൻഎച്ച്എസിന്റെ തുടക്കം. എങ്ങനെയായിരുന്നു ആ തുടക്കം? പിന്നീടെന്തു സംഭവിച്ചു? എൻഎച്ച്എസിൽ കൂടുതൽ നിയമനങ്ങൾ നടത്തും എന്ന വാഗ്ദാനവുമായി ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അതെങ്ങനെയാണ് ഗുണം ചെയ്യുക? എൻഎച്ച്എസിൽ മലയാളികൾക്കും ജോലി ലഭിക്കുമോ, അതിന് എന്തു ചെയ്യണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

14 വർഷത്തെ ഭരണം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ചരിത്രത്തിൽ ടോറികൾ എഴുതിച്ചേർത്തിരുന്നത് 76 ലക്ഷം പേരുടെ കാത്തിരിപ്പിന്റെ കണക്കു കൂടിയാണ്– എൻഎച്ച്എസിൽ ഒരു ഡോക്ടറെ കാണാൻ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണം. യുകെ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം തന്നെ ഇടംപിടിച്ച വിഷയമായിരുന്നു നാഷനൽ ഹെൽത്ത് സർവീസിന്റെ തകർച്ചയും. 

യുകെയില്‍ പൂർണമായും പബ്ലിക് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻഎച്ച്എസിനെയാണ് 90 ശതമാനം ആളുകളും ആശ്രയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതു മാത്രമല്ല, ലോകത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന ഏഴാമത്തെ സ്ഥാപനം കൂടിയാണ് നാഷനൽ ഹെൽത്ത് സർവീസ്. 76 വർഷം മുൻപ് ലേബർ പാർട്ടിയുടെ ദീർഘവീക്ഷണത്തിലാണ് എൻഎച്ച്എസിന്റെ തുടക്കം. എങ്ങനെയായിരുന്നു ആ തുടക്കം? പിന്നീടെന്തു സംഭവിച്ചു? എൻഎച്ച്എസിൽ കൂടുതൽ നിയമനങ്ങൾ നടത്തും എന്ന വാഗ്ദാനവുമായി ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അതെങ്ങനെയാണ് ഗുണം ചെയ്യുക? എൻഎച്ച്എസിൽ മലയാളികൾക്കും ജോലി ലഭിക്കുമോ, അതിന് എന്തു ചെയ്യണം?

ADVERTISEMENT

∙ എൻഎച്ച്എസിന്റെ പിറവി

‘എനിവൺ കാൻ യൂസ് ഇറ്റ്’ – നാഷനൽ ഹെൽത്ത് സർവീസ് ജനങ്ങൾക്കു പരിചയപ്പെടുത്തിക്കൊണ്ട് അന്നത്തെ ലേബർ പാർട്ടി സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ആദ്യ വാചകമായിരുന്നു ഇത്. പണം നൽകാൻ കഴിയുന്നവർക്ക് മാത്രമായിരുന്നു അതുവരെ മികച്ച ചികിത്സ ലഭിച്ചിരുന്നതെങ്കിൽ അന്നു മുതൽ യുകെയിലെ എല്ലാ ജനങ്ങളും ചികിത്സയ്ക്കു മുന്നിൽ തുല്യരായി. പാശ്ചാത്യ രാജ്യങ്ങളിൽ ആദ്യമായി, സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന രാജ്യമായി ബ്രിട്ടൻ മാറുകയും ചെയ്തു. വളരെപ്പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നില്ല അത്. 1909ൽ റോയൽ കമ്മിഷൻ പുറത്തിറക്കിയ മൈനോറിറ്റി റിപ്പോർട്ടിൽ മുതൽ, രാജ്യത്തെ അസന്തുലിതമായ ചികിത്സാ സൗകര്യങ്ങളെപ്പറ്റി പരാമർശമുണ്ടായിരുന്നു.

നാഷനൽ ഹെൽത്ത് സർവീസിന്റെ ലോഗോ (Photo by JUSTIN TALLIS / AFP)

പാവപ്പെട്ടവർക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കേണ്ടതിനെപ്പറ്റി നിരന്തരം ചർച്ചകളുണ്ടായി. ലിവർപൂളിൽ ജോലി ചെയ്തിരുന്ന ഡോ.ബെഞ്ചമിൻ മൂർ ആണ് ‘നാഷനൽ ഹെൽത്ത് സർവീസ്’ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. ഡോ.ബെഞ്ചമിൻ തന്നെ പിന്നീട് ‘സ്റ്റേറ്റ് മെഡിക്കൽ സർവീസ് അസോസിയേഷ’നും തുടക്കമിട്ടു. ലേബർ പാർട്ടി സർക്കാർ എൻഎച്ച്എസ് ആരംഭിക്കുന്നതിനും മുപ്പത് വർഷങ്ങൾക്കു മുൻപായിരുന്നു ആ നീക്കം. 1929 ആയപ്പോഴേക്കും പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ ചിലയിടങ്ങളിൽ ആശുപത്രികൾ പ്രവർത്തിച്ചു തുടങ്ങി. ലണ്ടൻ കൺട്രി കൗൺസിലിന് മാത്രം 1930ൽ 140 ആശുപത്രികളുടെ ചുമതലയുണ്ടായിരുന്നു.

നാഷനൽ ഹെൽത്ത് സർവീസിന്റെ വെബ്സൈറ്റ് (Photo by JUSTIN TALLIS / AFP)

പക്ഷേ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിൽ തകർന്നടിഞ്ഞ ബ്രിട്ടനിലെ സാമ്പത്തികാവസ്ഥയ്ക്കും ആരോഗ്യമേഖലയ്ക്കും ആ പിന്തുണ മതിയാവുമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്നത് ഒരു വിഭാഗത്തിനു മാത്രമായുള്ള ‘പ്രിവിലേജ്’ ആയി തുടർന്നുകൊണ്ടേയിരുന്നു. സ്വാഭാവികമായും ഇതിനെതിരെ നിരന്തരം വിമർശനങ്ങളുണ്ടായി. ആ വിമർശനങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ടാണ് 1937ൽ ഡോ.എ.ജെ.ക്രോണിൻ എഴുതിയ ‘സിറ്റാഡൽ’ എന്ന നോവൽ പുറത്തുവരുന്നത്. ബ്രിട്ടനിലെ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയും അസമത്വവും തുറന്നുകാട്ടിയ ആ നോവലാണ് ഒരു പതിറ്റാണ്ടിനു ശേഷമുള്ള നാഷനൽ ഹെൽത്ത് സർവീസിന്റെ ഉദയത്തിന് അടിത്തറ പാകിയത്.

ADVERTISEMENT

∙ വഴിത്തിരിവായ മഹായുദ്ധം

1939ൽ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധം ബ്രിട്ടനെ സർവവിധത്തിലും ബാധിച്ചു തുടങ്ങിയിരുന്നു. 1941ൽ വിൻസ്റ്റൻ ചർച്ചിൽ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്ന കൂട്ടുകക്ഷി മന്ത്രിസഭ, യുദ്ധാനന്തര ബ്രിട്ടനെ തിരികെ പണിതുയർത്തേണ്ടതെങ്ങനെയെന്ന് പഠിക്കാൻ ബിവറിഡ്ജ് കമ്മിഷനെ നിയമിച്ചു. 1942ൽ പുറത്തുവന്ന കമ്മിഷൻ റിപ്പോർട്ട്, ബ്രിട്ടനെ തിരികെപ്പിടിക്കാൻ അഞ്ച് കാര്യങ്ങൾ ഒഴിവാക്കണമെന്നാണ് നിർദേശിച്ചിരുന്നത്. അതിൽ ഏറ്റവും പ്രധാനം ആരോഗ്യമേഖലയുടെ തകർച്ചയായിരുന്നു. നിലവിലെ സർക്കാർ പുതിയ ഇൻഷുറൻസ് സ്കീം അടക്കം പല പദ്ധതികളും ആലോചിച്ചെങ്കിലും രണ്ടാം ലോക മഹായുദ്ധം വരുത്തിവയ്ക്കാനിടയുള്ള സാമ്പത്തിക നഷ്ടം പ്രവചനാതീതമായിരുന്നതിനാൽ വൻ പദ്ധതികളൊന്നും നടപ്പാക്കാനായില്ല.

നാഷനൽ ഹെൽത്ത് സർവീസിനെ പ്രകീർത്തിച്ചുകൊണ്ടുള്ള ചുമർചിത്രത്തിനു സമീപത്തുകൂടി പോകുന്ന യുവതി. ലണ്ടനിൽനിന്ന് 2020ലെ ദൃശ്യം (Photo by AFP / Tolga Akmen)

ബിവറിഡ്ജ് കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കും എന്ന വാഗ്ദാനവുമായാണ് 1945ൽ വൻ ഭൂരിപക്ഷത്തിൽ ക്ലമന്റ് ആറ്റ്ലിയുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാർ അധികാരത്തിൽ വരുന്നത്. ‘‘പഴയ സംവിധാനത്തിന്റെ കേടുപാടുകൾ തീർക്കാനല്ല, പുതിയൊരു സംവിധാനം പടുത്തുയർത്താനാണ് ഞങ്ങൾ അധികാരത്തിൽ വന്നത്. ബ്രിട്ടന്റെ ആരോഗ്യ മേഖലയെ അടിമുടി മാറ്റാൻ പോകുന്ന സമ്പ്രദായം എത്രയും വേഗം നിലവിൽ വരും’’ എന്നായിരുന്നു അധികാരമേറ്റെടുത്ത ശേഷം ക്ലമന്റ് ആറ്റ്ലി ജനങ്ങളോട് പറഞ്ഞത്. തകർന്നടിഞ്ഞ സാമ്പത്തികാവസ്ഥയുടെ പശ്ചാത്തലത്തിൽ അത്ര എളുപ്പമായിരുന്നില്ല അത്. തന്റെ കാബിനറ്റിൽ ഏറ്റവും ചെറുപ്പമായിരുന്ന ഏനൂറിൻ ബേവനെയാണ് ആറ്റ്ലി ആ ചുമതലയേൽപ്പിച്ചത്.

കോവിഡ്‌നാളുകളിൽ നാഷനൽ ഹെൽത്ത് സർവീസ് ചാരിറ്റിക്കു വേണ്ടി കോടികൾ സംഭരിച്ച 100 വയസ്സുള്ള ക്യാപ്റ്റൻ ടോം മൂറിന്റെ ചിത്രം വരച്ച് അലങ്കരിച്ചിരിക്കുന്ന തെരുവുകളിലൊന്ന്. കിഴക്കൻ ബെൽഫാസ്റ്റിൽനിന്നുള്ള 2020 മേയിലെ ചിത്രം (Photo by AFP / Paul Faith)

ഒട്ടേറെ ചർച്ചകൾക്കു ശേഷം 1948ൽ നാഷനൽ ഹെൽത്ത് സർവീസ് രൂപീകരിക്കപ്പെട്ടു. എല്ലാവർക്കും ചികിത്സ, സൗജന്യ ചികിത്സ, രോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മുൻഗണന എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലല്ലാതിരുന്ന കാലത്ത്, ഇത് ബാധ്യതയാവില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. ബ്രിട്ടന്റെ ആരോഗ്യമേഖലയെ നവീകരിക്കാനും ക്ഷേമരാഷ്ട്രമായി മാറാനുമാണ് ഈ നയമെന്നും എല്ലാക്കാലത്തേക്കും നമുക്കിത് വേണ്ടിവരില്ല എന്നുമാണ് അന്ന് ബേവൻ പറഞ്ഞത്. 75 വർഷങ്ങൾക്കിപ്പുറം, ഒന്നരപ്പതിറ്റാണ്ടു കാലത്തെ തകർച്ചയിൽ നിന്ന് കരകയറി ലേബർ പാർട്ടിക്ക് വീണ്ടും അധികാരം നേടാൻ, 1945ലെ ആറ്റ്ലിയുടെ അതേ വാഗ്ദാനം വേണ്ടിവന്നുവെന്നതും ചരിത്രം.

ADVERTISEMENT

∙ എന്താണ് നിലവിലെ വെല്ലുവിളികൾ?

1997ൽ ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ഭരണം പിടിക്കുമ്പോൾ 11.6 ലക്ഷം ആളുകളാണ് ചികിത്സ ലഭിക്കാൻ എൻഎച്ച്എസിന്റെ വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്നത്. 2024ൽ കിയേർ സ്റ്റാമെർ അധികാരത്തിൽ എത്തുമ്പോൾ അത് 76 ലക്ഷം കടന്നു കഴിഞ്ഞു. ഇതിൽ മൂന്നു ലക്ഷത്തിലധികം പേർ 52 ആഴ്ചയിൽ അധികമായി വെയ്റ്റിങ് ലിസ്റ്റിൽ തുടരുന്നവരാണ്. ഒന്നര വർഷത്തിലധികമായി ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത് അഞ്ച് ലക്ഷത്തോളം പേർ. 2010ൽ ടോറികൾ അധികാരത്തിലെത്തുമ്പോൾ ഡോക്ടറെ കാണാൻ ഒരാൾക്ക് കാത്തിരിക്കേണ്ടിയിരുന്ന ശരാശരി കാലാവധി 5.2 ആഴ്ചയായിരുന്നുവെങ്കിൽ ഇപ്പോഴത് 13.9 ആഴ്ചയാണ്.

നാഷനൽ ഹെൽത്ത് സർവീസിനു കീഴിലെ ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2023 മാർച്ചിൽ ലണ്ടനിൽ നടന്ന റാലിയിൽനിന്ന്. (Photo by Susannah Ireland / AFP)

എമർജൻസി കേസുകളുടെ കാര്യത്തിലും സ്ഥിതി ദയനീയമാണ്. അടിയന്തര ചികിത്സ വേണ്ടവരിൽ 97 ശതമാനം പേർക്കും 4 മണിക്കൂറിനുള്ളിൽ ചികിത്സ നൽകാൻ 2010ൽ കഴിഞ്ഞിരുന്നുവെങ്കിൽ ഇപ്പോഴത് 74 ശതമാനമായി കുറഞ്ഞു. യുകെയിൽ 10 ശതമാനത്തോളം ആളുകൾ മാത്രമാണ് സ്വകാര്യ മേഖലയിലെ ചികിത്സയെ ആശ്രയിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏറ്റവും അടിയന്തര പ്രാധാന്യമുള്ള വിഷയമെന്തെന്ന തിരഞ്ഞെടുപ്പ് സർവേ ചോദ്യങ്ങളോട് 50 ശതമാനം ആളുകളും പ്രതികരിച്ചത് ‘എൻഎച്ച്എസ്’ എന്നായിരുന്നു.

മതിയായ വേതനം ലഭിക്കുന്നില്ലെന്നും ജോലിഭാരം കൂടുതലാണെന്നും കാണിച്ച് എൻഎച്ച്എസിനു കീഴിലെ ആരോഗ്യപ്രവർത്തകർ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിൽ പ്രതിഷേധിച്ചപ്പോൾ. 2023 സെപ്റ്റംബറിലെ ചിത്രം (Photo by JUSTIN TALLIS / AFP)

ആഴ്ചയിൽ 40,000 പേർക്കു കൂടി അധികമായി ഡോക്ടറെ കാണാൻ അവസരമൊരുക്കും എന്നാണ് ലേബർ പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും കൂടുതൽ പേരെ നിയമിക്കുകയും ചെയ്യണമെങ്കിൽ നിലവിൽ ചെലവാക്കുന്നതിലുമധികം തുക കണ്ടെത്തേണ്ടിവരും. ഡോക്ടറെ കാണാൻ കാത്തിരിക്കേണ്ട സമയം വർധിച്ചു എന്നതിനൊപ്പംതന്നെ എമർജൻസി കേസുകൾ വർധിക്കുന്നതിന്റെ പ്രശ്നവും നേരിടുന്നുണ്ട്. ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന വയോധികരുടെ എണ്ണം കൂടിയെന്നും സാമൂഹിക സുരക്ഷ മേഖലയിലെ അപര്യാപ്തതകൾ ഇവരുടെ തുടർ പരിപാലനം ബുദ്ധിമുട്ടാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

എൻഎച്ച്എസിൽ വന്ന സമയത്ത് ആറ് രോഗികൾക്ക് ഒരു നഴ്സ് എന്നതായിരുന്നു അനുപാതം. പക്ഷേ, ഇപ്പോൾ ഒരു വാർഡിലെ 30 രോഗികൾക്കൊക്കെ രണ്ട് നഴ്സുമാർ മാത്രമേ ഉണ്ടാവൂ. ആവശ്യത്തിന് ആളില്ലാത്തത് പേഷ്യന്റ് കെയറിനെ നല്ല പോലെ ബാധിച്ചിട്ടുണ്ട്. 

എം.എച്ച്. ശ്രുതി, എൻഎച്ച്എസിലെ മലയാളി നഴ്സ്

എൻഎച്ച്എസിലെ ചികിത്സയെപ്പറ്റി ആളുകൾക്ക് നഷ്ടപ്പെട്ട വിശ്വാസം തിരികെപ്പിടിക്കുക എന്നതാവും പക്ഷേ എൻഎച്ച്എസ് കൊണ്ടുവന്ന ലേബർ പാർട്ടിക്ക് മുന്നിലെ ആദ്യ വെല്ലുവിളി. ചികിത്സയിൽ ആളുകൾ സംതൃപ്തരാണോ എന്ന സർവേ ഓരോ വർഷവും നടക്കാറുണ്ട്. ടോറികൾ അധികാരത്തിലേറിയ 2010ൽ 70 ശതമാനം ആളുകളും എൻഎച്ച്എസിൽ സംതൃപ്തി ഉള്ളവരായിരുന്നുവെങ്കിൽ 2019ൽ അത് 24 ശതമാനമായി കുറഞ്ഞു. കോവിഡ് കാലത്തിനുശേഷവും ഈ നിരക്ക് ഉയർത്താനായിട്ടില്ല. അതിനൊപ്പം തന്നെ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ നിയമിക്കുക എന്ന വലിയ ദൗത്യവും ബാക്കിയാണ്. മൂന്നിലൊന്ന് ഷിഫ്റ്റുകളിൽ മാത്രമേ മതിയായ നഴ്സുമാർ ഉള്ളൂവെന്നാണ് കണക്കുകൾ. മതിയായ വേതനം ലഭിക്കുന്നില്ലെന്ന് കാട്ടി ജൂനിയർ ഡോക്ടർമാർ പലതവണ അടുത്തിടെ സമരം നടത്തുകയും ചെയ്തിരുന്നു.

∙ എങ്ങനെയാണ് ജോലി കിട്ടുക?

ലേബർ പാർട്ടി അധികാരത്തിൽ എത്തിയതോടെ എൻഎച്ച്എസിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമോ എന്നാണ് ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ആരോഗ്യപ്രവർത്തകർ തൊഴിൽ തേടുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് യുകെ. എങ്ങനെയാണ് എൻഎച്ച്എസിൽ ജോലി കിട്ടുക? എന്തൊക്കെയാണ് നടപടിക്രമങ്ങൾ?

നാഷനൽ ഹെൽത്ത് സർവീസിനെ പ്രകീർത്തിച്ചുകൊണ്ടുള്ള ചുമർചിത്രത്തിനു സമീപത്തുകൂടി നടന്നു പോകുന്ന യുവതി. 2020ൽ കോവിഡ്‌നാളുകളിലൊന്നിലെ കാഴ്ച (Photo by AFP / Oli SCARFF)

ഒഇടി അല്ലെങ്കിൽ ഐഇഎൽടിഎസ് പരീക്ഷ ജയിക്കുക എന്നതാണ് ആദ്യ നടപടിക്രമം. ഇതിൽ നിശ്ചിത പോയിന്റ് ഉണ്ടെങ്കിൽ മാത്രമേ മറ്റു നടപടികളിലേക്ക് കടക്കാനാവൂ. നഴ്സ് ആയാണ് ജോലി നോക്കുന്നതെങ്കിൽ സിബിടി പരീക്ഷ കൂടി പാസ് ആകണം. നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആണിത്. ഇവ രണ്ടും ജയിച്ചാൽ ഏജൻസികൾ വഴിയോ നോർക്ക വഴിയോ എൻഎച്ച്എസിലെ ജോലി ഒഴിവുകൾ കണ്ടെത്താം. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള സമയം ഇവർ തന്നെ ക്രമീകരിക്കും. എൻഎച്ച്എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ, മൂന്ന് വർഷത്തെ വീസയിൽ ‘ബാൻഡ് 4’ നഴ്സ് ആയാണ് യുകെയിൽ എത്തുക. മൂന്ന് മാസത്തിനു ശേഷം ഒബ്ജക്ടിവ് സ്ട്രക്ച്ചേഡ് ക്ലിനിക്കൽ എക്സാം (ഓസ്കി) നടത്തും. 

∙ എന്താണ് ഓസ്കി?

രോഗികളോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാനും പരിചരിക്കാനും വൈദഗ്ധ്യം ഉണ്ടോ എന്ന് നോക്കുന്ന പ്രാക്ടിക്കൽ പരീക്ഷയാണ് ഓസ്കി. ഒരു ദിവസംതന്നെ വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടത്തുക. ഈ ഘട്ടങ്ങൾക്ക് സ്റ്റേഷനുകൾ എന്നാണ് പറയുക. 10 സ്റ്റേഷനുകളുള്ള പ്രാക്ടിക്കൽ പരീക്ഷയിലെ എല്ലാ സ്റ്റേഷനുകളിലും 60 ശതമാനം മാർക്ക് വാങ്ങി വിജയിച്ചാലേ എൻഎംസി (നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ) റജിസ്ട്രേഷൻ ലഭിക്കൂ. എങ്കിൽ മാത്രമേ ജോലിയിൽ തുടരാനാവൂ.

നാഷനൽ ഹെൽത്ത് സർവീസിനെ പ്രകീർത്തിച്ചുകൊണ്ടുള്ള ചുമർചിത്രത്തിനു സമീപത്തുകൂടി നടന്നു പോകുന്ന യുവതി. മാഞ്ചസ്റ്ററിൽനിന്നുള്ള 2020 കോവിഡ്‌നാളുകളിലൊന്നിലെ കാഴ്ച (Photo by AFP / Oli SCARFF)

ഡോക്ടറായാണ് എൻഎച്ച്എസിൽ ജോലി നോക്കുന്നതെങ്കിൽ PLAB 1, PLAB 2 പരീക്ഷകളാണ് വിജയിക്കേണ്ടത്. ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഏഴാമത്തെ സ്ഥാപനമാണ് എൻഎച്ച്എസ്. എൻഎച്ച്എസിലേക്ക് സൗജന്യമായി റിക്രൂട്ട്മെന്റ് എന്നതാണ് നയം. യുകെയിൽ എത്താൻ ചിലവാകുന്ന തുക പിന്നീട് തിരികെ നൽകുകയും ചെയ്യും. അതേസമയം, ഐഇഎൽടിഎസ്, ഒഇടി, പ്ലാബ് തുടങ്ങിയ പ്രവേശനപരീക്ഷകൾക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വരും. 

ആഴ്ചയിൽ 37.5 മണിക്കൂറാണ് നഴ്സ് ആയി ജോലി ചെയ്യുന്ന ഒരാളുടെ ജോലി സമയം. 12 മണിക്കൂർ ഷിഫ്റ്റ് ഉള്ള മൂന്ന് ദിവസങ്ങൾ ഒരാഴ്ച ജോലി ചെയ്താൽ മതിയാവും. എല്ലാ ദിവസവും ജോലി ചെയ്യേണ്ടതില്ല. നൈറ്റ് ഡ്യൂട്ടി, അവധി ദിവസങ്ങളിലെ ഡ്യൂട്ടി എന്നിവയ്ക്ക് ഇരട്ടിയോളം പ്രതിഫലം ലഭിക്കുകയും ചെയ്യും. 

‘‘എൻഎച്ച്എസിൽ വന്ന സമയത്ത് ആറ് രോഗികൾക്ക് ഒരു നഴ്സ് എന്നതായിരുന്നു അനുപാതം. പക്ഷേ, ഇപ്പോൾ ഒരു വാർഡിലെ 30 രോഗികൾക്കൊക്കെ രണ്ട് നഴ്സുമാർ മാത്രമേ ഉണ്ടാവൂ. ആവശ്യത്തിന് ആളില്ലാത്തത് പേഷ്യന്റ് കെയറിനെ നല്ല പോലെ ബാധിച്ചിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്നത്ര റിക്രൂട്ട്മെന്റ് ഇപ്പോൾ നടക്കുന്നില്ല. ഓരോ മേഖലയിലും പരിചയസമ്പന്നരായവരെ കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമം’’ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് എം.എച്ച്. ശ്രുതി പറയുന്നു.

നാഷനൽ ഹെൽത്ത് സർവീസിലെ ആരോഗ്യപ്രവർത്തകരുടെ ചിത്രവുമായുള്ള ബോർഡിനു സമീപത്തുകൂടി നടന്നുപോകുന്നയാൾ. കോവിഡ്‌നാളുകളിലൊന്നിലെ കാഴ്ച (Photo by JUSTIN TALLIS / AFP)

∙ നോർക്കയുടെ ‘സ്പെഷൽ ഡ്രൈവ്’

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക വഴിയും സുരക്ഷിതമായി എൻഎച്ച്എസിൽ ജോലി നേടാൻ അവസരമുണ്ട്. വെയിൽസ് എൻഎച്ച്എസും നോർക്കയുമായി ഇത് സംബന്ധിച്ച് നേരിട്ട് കരാറുണ്ട്. ഇതുവരെ 1200 പേരെയാണ് നോർക്ക ഷോർട്ട്ലിസ്റ്റ് ചെയ്തത്. മുന്നൂറോളം പേർ ഇതിനകം ജോലി നേടിക്കഴിഞ്ഞു. ഏജൻ‌സികളുടെ സഹായമില്ലാതെ നേരിട്ട് നോർക്ക വഴി അപേക്ഷിക്കാം. ഐഇഎൽടിഎസ്/ ഒഇടിയും സിബിടിയും പാസ് ആയ യുകെയിലെ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ റജിസ്ട്രേഷനുള്ള നടപടികൾക്ക് തുടക്കമിട്ടവർക്കാണ് നോർക്ക മുൻഗണന നൽകുക.

ഇതുവരെ മൂന്നൂറോളം പേർ നോർക്ക വഴി എൻഎച്ച്എസിൽ എത്തിക്കഴിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ പരമാവധി മൂന്നുമാസത്തിനകം യുകെയിൽ എത്തിക്കുക എന്നതാണ് നോർക്കയുടെ ലക്ഷ്യം. 

അജിത് കോളശ്ശേരി, നോർക്ക സിഇഒ

പരമാവധി മൂന്ന് മാസത്തിനകം ജോലി നൽകുക എന്നതാണ് നോർക്കയുടെ ലക്ഷ്യം. യുകെയിൽ എത്തിക്കഴിഞ്ഞാൽ, നോർക്കയുമായി കരാറുള്ള അവിടുത്തെ ഏജൻസികൾ വഴി ഓസ്കി പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനവും നൽകും. അതിൽ വിജയിച്ച ശേഷം കരാറിന്റെ ഭാഗമായുള്ള എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് നോർക്ക ഉറപ്പുവരുത്തുകയും ചെയ്യും. 

‘‘ഇതുവരെ മൂന്നൂറോളം പേർ നോർക്ക വഴി എൻഎച്ച്എസിൽ എത്തിക്കഴിഞ്ഞു. പരമാവധി മൂന്നുമാസത്തിനകം യുകെയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. മറ്റു കോഴ്സുകൾക്കും ഡോക്യുമെന്റേഷനുമൊക്കെയുള്ള പിന്തുണ നൽകും. എൻഎച്ച്എസുമായി ബന്ധപ്പെട്ട് കൂടുതൽ സ്പെഷൽ ഡ്രൈവുകൾ ഉണ്ടാവും.’’ നോർക്ക സിഇഒ അജിത് കോളശ്ശേരി പറഞ്ഞു.

English Summary:

Labour Party's Victory: Implications for Britain's NHS and Malayalee Job Prospects in the UK