‘ബിബ്ലിയോതെറപ്പി’ എന്ന പദം പുരാതന ഗ്രീക്കിലെ പുസ്തകം എന്നർഥം വരുന്ന ബിബ്ലിയോ, രോഗശാന്തി എന്നർത്ഥം വരുന്ന തെറപ്പിയ എന്നീ വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. 1916ൽ അമേരിക്കൻ ആധ്യാത്മിക നേതാവ് സാമുവൽ മക്‌ചോർഡ് ക്രോതേഴ്‌സാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യത്തെ വിനിയോഗിക്കുന്ന രീതിയാണ് ബിബ്ലിയോതെറപ്പി (Bibliotherapy) എന്ന് ചുരുക്കിപ്പറയാം. ഉത്കണ്ഠ, വിഷാദം, അപ്രതീക്ഷിത ആഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലം സംഘർഷം അനുഭവിക്കുന്ന വ്യക്തികൾക്ക് അവ ലഘൂകരിക്കുവാനും ഒറ്റപ്പെടലിൽ നിന്ന് കരകയറുവാനും സമയം കൃത്യമായി വിനിയോഗിക്കാനും സഹായിക്കുന്നതാണ് ബിബ്ലിയോതെറപ്പി പൊതുവായി രണ്ടു തരത്തിലാണ് ബിബ്ലിയോതെറപ്പി നടക്കുന്നത്. ചികിത്സാരീതിയുടെ ഭാഗമായാണ് ഒന്ന് നടക്കുന്നതെങ്കിൽ, രണ്ടാമത്തേത് പൂർണമായും വ്യക്തിപരമാണ്. ആദ്യ വിഭാഗത്തിൽ ഒരു തെറപ്പിസ്റ്റിന്റെ നിർദേശപ്രകാരം ഒരു വ്യക്തി പുസ്തകം വായിക്കുകയും അതിനുശേഷം തെറപ്പിസ്റ്റുമായി വായനാനുഭവത്തെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ

‘ബിബ്ലിയോതെറപ്പി’ എന്ന പദം പുരാതന ഗ്രീക്കിലെ പുസ്തകം എന്നർഥം വരുന്ന ബിബ്ലിയോ, രോഗശാന്തി എന്നർത്ഥം വരുന്ന തെറപ്പിയ എന്നീ വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. 1916ൽ അമേരിക്കൻ ആധ്യാത്മിക നേതാവ് സാമുവൽ മക്‌ചോർഡ് ക്രോതേഴ്‌സാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യത്തെ വിനിയോഗിക്കുന്ന രീതിയാണ് ബിബ്ലിയോതെറപ്പി (Bibliotherapy) എന്ന് ചുരുക്കിപ്പറയാം. ഉത്കണ്ഠ, വിഷാദം, അപ്രതീക്ഷിത ആഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലം സംഘർഷം അനുഭവിക്കുന്ന വ്യക്തികൾക്ക് അവ ലഘൂകരിക്കുവാനും ഒറ്റപ്പെടലിൽ നിന്ന് കരകയറുവാനും സമയം കൃത്യമായി വിനിയോഗിക്കാനും സഹായിക്കുന്നതാണ് ബിബ്ലിയോതെറപ്പി പൊതുവായി രണ്ടു തരത്തിലാണ് ബിബ്ലിയോതെറപ്പി നടക്കുന്നത്. ചികിത്സാരീതിയുടെ ഭാഗമായാണ് ഒന്ന് നടക്കുന്നതെങ്കിൽ, രണ്ടാമത്തേത് പൂർണമായും വ്യക്തിപരമാണ്. ആദ്യ വിഭാഗത്തിൽ ഒരു തെറപ്പിസ്റ്റിന്റെ നിർദേശപ്രകാരം ഒരു വ്യക്തി പുസ്തകം വായിക്കുകയും അതിനുശേഷം തെറപ്പിസ്റ്റുമായി വായനാനുഭവത്തെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബിബ്ലിയോതെറപ്പി’ എന്ന പദം പുരാതന ഗ്രീക്കിലെ പുസ്തകം എന്നർഥം വരുന്ന ബിബ്ലിയോ, രോഗശാന്തി എന്നർത്ഥം വരുന്ന തെറപ്പിയ എന്നീ വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. 1916ൽ അമേരിക്കൻ ആധ്യാത്മിക നേതാവ് സാമുവൽ മക്‌ചോർഡ് ക്രോതേഴ്‌സാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യത്തെ വിനിയോഗിക്കുന്ന രീതിയാണ് ബിബ്ലിയോതെറപ്പി (Bibliotherapy) എന്ന് ചുരുക്കിപ്പറയാം. ഉത്കണ്ഠ, വിഷാദം, അപ്രതീക്ഷിത ആഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലം സംഘർഷം അനുഭവിക്കുന്ന വ്യക്തികൾക്ക് അവ ലഘൂകരിക്കുവാനും ഒറ്റപ്പെടലിൽ നിന്ന് കരകയറുവാനും സമയം കൃത്യമായി വിനിയോഗിക്കാനും സഹായിക്കുന്നതാണ് ബിബ്ലിയോതെറപ്പി പൊതുവായി രണ്ടു തരത്തിലാണ് ബിബ്ലിയോതെറപ്പി നടക്കുന്നത്. ചികിത്സാരീതിയുടെ ഭാഗമായാണ് ഒന്ന് നടക്കുന്നതെങ്കിൽ, രണ്ടാമത്തേത് പൂർണമായും വ്യക്തിപരമാണ്. ആദ്യ വിഭാഗത്തിൽ ഒരു തെറപ്പിസ്റ്റിന്റെ നിർദേശപ്രകാരം ഒരു വ്യക്തി പുസ്തകം വായിക്കുകയും അതിനുശേഷം തെറപ്പിസ്റ്റുമായി വായനാനുഭവത്തെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബിബ്ലിയോതെറപ്പി’ എന്ന പദം പുരാതന ഗ്രീക്കിലെ പുസ്തകം എന്നർഥം വരുന്ന ബിബ്ലിയോ, രോഗശാന്തി എന്നർത്ഥം വരുന്ന തെറപ്പിയ എന്നീ വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. 1916ൽ അമേരിക്കൻ ആധ്യാത്മിക നേതാവ് സാമുവൽ മക്‌ചോർഡ് ക്രോതേഴ്‌സാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യത്തെ വിനിയോഗിക്കുന്ന രീതിയാണ് ബിബ്ലിയോതെറപ്പി (Bibliotherapy) എന്ന് ചുരുക്കിപ്പറയാം. ഉത്കണ്ഠ, വിഷാദം, അപ്രതീക്ഷിത ആഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലം സംഘർഷം അനുഭവിക്കുന്ന വ്യക്തികൾക്ക് അവ ലഘൂകരിക്കുവാനും ഒറ്റപ്പെടലിൽ നിന്ന് കരകയറുവാനും സമയം കൃത്യമായി വിനിയോഗിക്കാനും സഹായിക്കുന്നതാണ് ബിബ്ലിയോതെറപ്പി

പൊതുവായി രണ്ടു തരത്തിലാണ് ബിബ്ലിയോതെറപ്പി നടക്കുന്നത്. ചികിത്സാരീതിയുടെ ഭാഗമായാണ് ഒന്ന് നടക്കുന്നതെങ്കിൽ, രണ്ടാമത്തേത് പൂർണമായും വ്യക്തിപരമാണ്. ആദ്യ വിഭാഗത്തിൽ ഒരു തെറപ്പിസ്റ്റിന്റെ നിർദേശപ്രകാരം ഒരു വ്യക്തി പുസ്തകം വായിക്കുകയും അതിനുശേഷം തെറപ്പിസ്റ്റുമായി വായനാനുഭവത്തെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ ആ പുസ്തകത്തിലെ വിഷയങ്ങളെയും കഥാപാത്രങ്ങളെയും മനസ്സിലാക്കുവാനും അതിലൂടെ സ്വന്തം ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും പര്യവേക്ഷണം നടത്താനും സാധിക്കും. സമാനമായ വെല്ലുവിളികൾ നേരിടുന്ന കഥാപാത്രങ്ങളെക്കുറിച്ചു വായിക്കുമ്പോൾ, അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും പുസ്തകത്തിൽനിന്ന് സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് തിരിച്ചറിയുവാനും ഈ രീതി സഹായിക്കുന്നു. ടോക്ക് തെറപ്പി, കോഗ്നിറ്റീവ്-ബിഹേവിയറൽ തെറപ്പി പോലെയുള്ള ചികിത്സാരീതികളോട് ചേർന്ന്  ബിബ്ലിയോതെറപ്പി ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

(Representative image by Daniel de la Hoz/istock)
ADVERTISEMENT

രണ്ടാമത്തേത് ഒരു വ്യക്തി സ്വയം പുസ്തകം വായിച്ച് മനസ്സിലാക്കുമ്പോൾ സംഭവിക്കുന്ന ഉൾക്കാഴ്ചയാണ്. ഒരു തെറപ്പിസ്റ്റിന്റെ സഹായമില്ലാതെതന്നെ വായനയിലൂടെ ലോകത്തെയും സ്വന്തം ജീവിതത്തിനെയും ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയുന്ന സാഹചര്യമാണിത്. മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് ഈ പ്രക്രിയ പലപ്പോഴും വലിയ ആശ്വാസം നൽകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വികാരവിരേചനം അഥവാ കഥാർസിസ് എന്ന അവസ്ഥയിലൂടെ വായനക്കാരൻ കടന്നു പോവുകയും കാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന മനക്ലേശങ്ങൾക്ക് ലാഘവത്വം അനുഭവപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ചികിത്സാ വിധികൾക്കോ മരുന്നുകൾക്കോ തുല്യമായി വായന മാറുന്നു.

∙ സ്വയം കണ്ടെത്തലിനുള്ള ഉപാധിയായി മാറുന്ന സാഹിത്യം

അമേരിക്കൻ സാഹിത്യകാരി സിൽവിയ പ്ലാത്തിന്റെ ആത്മകഥാപരമായ നോവലാണ് ‘ദ് ബെൽ ജാർ’. അതിലെ എസ്റ്റർ ഗ്രീൻവുഡ് എന്ന കഥാപാത്രം വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്ന ഒരാളാണ്. അവളുടെ പ്രശ്നങ്ങളും അവയെക്കുറിച്ചുള്ള കാഴ്ചപ്പാടും വായനയിലൂടെ നമുക്ക്  മനസ്സിലാക്കാം. വിഷാദരോഗിയായ ഒരാളെ സംബന്ധിച്ച് ഈ വായന സ്വയം കണ്ടെത്തലിന് തുല്യമാണ്. തന്റേതിന് സമാനമായ പ്രശ്നം ലോകത്തിൽ പലരും അനുഭവിക്കുന്നുണ്ട് എന്ന തോന്നൽ ഏകാന്തതയിൽനിന്ന് പുറത്തു കടക്കാൻ സഹായിക്കുന്നു. പൊതുവായി കാണപ്പെടുന്ന പല ലക്ഷണങ്ങൾക്കുമപ്പുറം പെരുമാറ്റത്തിലെയും ചിന്തകളിലെയും മാറ്റങ്ങൾ മനസ്സിലാക്കി, വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ അത് ഒരാളെ പ്രേരിപ്പിക്കുന്നു. ജീവിതത്തിൽ മുന്നോട്ടു പോകുവാനുള്ള ആത്മബലവും ഇത്തരം വായനകൾ നൽകാറുണ്ട്.

സിൽവിയ പ്ലാത്ത് എഴുതിയ ‘ദ് ബെൽ ജാർ’ എന്ന നോവൽ (Photo Arranged)

ജെഡി സെലിംഗറിന്റെ ‘ദ് ക്യാച്ചർ ഇൻ ദ് റൈ’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഹോൾഡൻ കോൾഫീൽഡും വെർജീനിയ വൂൾഫിന്റെ ‘മിസിസ് ഡയലോവെ’ എന്ന നോവലിലെ ക്ലാരിസ ഡയലോവെയുമടക്കം മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന നിരവധി കഥാപാത്രങ്ങൾ സാഹിത്യത്തിലുണ്ട്. സിൽവിയ നാസറിന്റെ ‘എ ബ്യൂട്ടിഫുൾ മൈൻഡി’ലെ ജോൺ നാഷ് (പാരാനോയ്ഡ് സ്കീസോഫ്രീനിയ), ടെന്നസി വില്യംസിന്റെ ‘എ ഡിസൈർ നെയിംഡ് സ്ട്രീറ്റ്കാറി’ലെ ബ്ലാഞ്ചെ ഡുബോയിസ് (ബോർഡർലൈൻ വ്യക്തിത്വ വൈകല്യം), ഹാർപ്പർ ലീയുടെ ‘ടു കിൽ എ മോക്കിംഗ്ബേർഡി’ലെ ബൂ റാഡ്‌ലി (സോഷ്യൽ ആങ്‌സൈറ്റി ഡിസോർഡർ) എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്.

ഹാർപ്പർ ലീ എഴുതിയ ‘ടു കിൽ എ മോക്കിങ് ബേഡ്’ എന്ന പുസ്തകം. (Photo Arranged)
ADVERTISEMENT

ഈ കഥാപാത്രങ്ങളെല്ലാം രോഗഗ്രസ്തരായ വ്യക്തികളെ മാത്രമല്ല സ്വാധീനിച്ചിട്ടുള്ളത്. മാനസികപരമായ സങ്കീർണതകൾ അനുഭവിക്കാത്ത ഒരു വ്യക്തിയെ, അവ പരിഗണിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു വിഷയമായി ഉൾക്കൊള്ളുവാൻ പ്രേരിപ്പിക്കുന്നു എന്നത് സാഹിത്യം ചെയ്യുന്ന വലിയൊരു സേവനമാണ്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിലും സാഹിത്യം വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. എം.ടി വാസുദേവൻ നായരുടെ 'ഇരുട്ടിന്റെ ആത്മാവ്' എന്ന കൃതിയിലെ വേലായുധനോട് മാനുഷിക പരിഗണന തോന്നുന്നവിധം വായനക്കാരൻ ചിന്തിക്കുന്നുണ്ടെങ്കിൽ, ആ മാറ്റം ചെറുതല്ല. സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ടു പോകുന്ന കഥാപാത്രങ്ങളും അതു വരുത്തുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിക്കുന്ന കൃതികൾ രോഗികൾക്കും അവരുടെ ചുറ്റുമുള്ളവർക്കും ഉപകാരപ്രദമായി തീരും.

∙ ഒറ്റപ്പെടലിൽ നിന്നുള്ള രക്ഷാമാർഗമാകുന്ന വായന

മാനസിക പ്രതിസന്ധികൾ നേരിടുന്ന വ്യക്തികളിൽ പൊതുവേ കണ്ടുവരുന്ന ഒന്നാണ് സാമൂഹ്യ ഉത്കണ്ഠയും ഒറ്റപ്പെടലും. സംഘർഷഭരിതമായ മനസ്സുമായി, ചടുലമായ ഈ ലോകത്തിൽ ജീവിക്കുമ്പോൾ, തന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന തോന്നൽ പലരെയും കടുത്ത ഒറ്റപ്പെടലിൽ കൊണ്ടെത്തിച്ചേക്കാം. തന്റെ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പലരും വായന ആരംഭിക്കുന്നതെങ്കിലും കാലക്രമേണ അതിന്റെ സ്വഭാവത്തിന് മാറ്റം സംഭവിക്കുന്നു. തനിക്ക് ആത്മബന്ധം തോന്നാത്ത മനുഷ്യന്മാരെക്കാൾ ഉപരി തന്നോട് ചേർന്ന് നിൽക്കുന്ന പുസ്തകങ്ങളെയാണ് അപ്പോൾ അവർ സ്നേഹിക്കുക. ജീവിതത്തിൽ നിന്ന് ലഭിക്കാതെ പോയ മനസ്സിലാക്കലുകളും സന്തോഷങ്ങളും തുറന്നുപറച്ചിലുകളും സാഹിത്യം അവർക്ക് നൽകുന്നു.

ആത്മഹത്യാ കുറിപ്പുകളിൽ ഭാഷയുടെ ഉപയോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ, മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്തികൾ എഴുതുന്ന ആത്മഹത്യാക്കുറിപ്പുകൾ ദൈർഘ്യമേറിയതും വൈകാരിക പദപ്രയോഗങ്ങൾ നിറഞ്ഞതും ആണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. 

സൈക്കോളജിസ്റ്റായ എബ്രഹാം മാസ്ലോവിന്റെ ‘ഹൈറാക്കി ഓഫ് നീഡ്സ്’ എന്ന സിദ്ധാന്തപ്രകാരം ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് അയാളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കേണ്ട സുരക്ഷിതത്വബോധം, സ്നേഹം, പരിഗണന, ഭൗതികാവശ്യങ്ങൾ എന്നിവയുടെ ഇല്ലായ്മയാണ് പല മാനസിക പ്രശ്നങ്ങൾക്കും അടിസ്ഥാനമായി മാറുന്നത്. പലപ്പോഴും വായന ആ വിടവാണ് നികത്തുന്നത്. തനിക്ക് ലഭിക്കാതെ പോയ പലതും ആ ഭാവനാലോകത്ത് നിന്ന് അയാൾ കണ്ടെത്തുകയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുമ്പോഴും ഏകാന്തതയുമായി പൊരുത്തപ്പെട്ട് പോകുവാൻ സഹായിക്കുകയും ചെയ്യുന്നു.

ADVERTISEMENT

∙ അപകർഷതാബോധത്തിൽ നിന്നുള്ള മുക്തി വായനയിലൂടെ

മനഃക്ലേശങ്ങളുടെ ഭാഗമായി ഒരു വ്യക്തിയിൽ ഉടലെടുക്കാൻ സാധ്യതയുള്ള ഒന്നാണ് അപകർഷതാബോധം. ഈ സമൂഹത്തിൽ ജീവിക്കുവാൻ പ്രാപ്തനല്ല എന്ന തോന്നലിനോടൊപ്പം തനിക്ക് ജീവിക്കുവാൻ സാധിക്കുന്ന ഒരു സമാന്തര ലോകം ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹവും പലപ്പോഴും ഇത്തരം വ്യക്തികളിൽ കാണാം. തന്നെ മനസ്സിലാക്കാത്ത ലോകത്തിനോടുള്ള വെറുപ്പിനോടൊപ്പം ഒരു സാധാരണ ജീവിതം നയിക്കുവാൻ സാധിക്കാനാവാത്ത അവനവനോടും ഒരു വിരക്തി അനുഭവപ്പെട്ടേക്കാം. വ്യത്യസ്തമായി ചിന്തിക്കുന്നവർക്കും ഈ ലോകത്തിൽ സ്ഥാനമുണ്ടെന്നും വ്യത്യസ്ത പുലർത്തിക്കൊണ്ടുതന്നെ ജീവിതത്തിൽ മുന്നേറാൻ സാധിക്കുമെന്നും തോന്നൽ നൽകുന്നയിടത്താണ് വായനയുടെ പ്രാധാന്യം. അപകർഷതാബോധത്തിൽ നിന്നും ആത്മസംതൃപ്തിയിലേക്കുള്ള ഒരു യാത്രയായി പുസ്തകങ്ങൾ മാറുന്നു.

(Representative image by Morsa Images/istock)

വൈകാരിക പ്രതിസന്ധികൾക്കിടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തന്റെ ശ്രമങ്ങൾ തന്നെ വലിയൊരു നേട്ടമായി വായനക്കാരന് അനുഭവപ്പെടും. സാമ്പത്തികവും ഔദ്യോഗികവുമായ സമൃദ്ധിക്ക് അപ്പുറം വളർച്ചയുണ്ട് എന്ന ദൃഢീകരണം വൈകാരിക പ്രമുക്തിക്ക്, മനസ്സമാധാനത്തിന് കാരണമാകുന്നു. മാനസികമായ വ്യത്യാസങ്ങൾക്കൊപ്പം വൈജ്ഞാനികമായ വ്യത്യാസങ്ങളും വായന ഒരു മനുഷ്യന് നൽകുന്നുണ്ട്. പുരോഗമനപരവും ആശ്വാസപരവുമായ ഈ മാറ്റങ്ങൾ മനസ്സ് സംഘർഷത്തിലായിരിക്കുന്ന വ്യക്തിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ബൗദ്ധികതലം സംഭവിക്കുന്ന ഈ മാറ്റം പലവിധത്തിൽ ആയിരിക്കും പ്രകടമാക്കുക.

∙ സംവേദനശേഷിയെ മാറ്റിമറിക്കുന്ന വായന

വായനയിലൂടെ ലഭിക്കുന്ന പദസമ്പത്ത് ഒരു വ്യക്തിയുടെ ഇടപെടലുകളെ സൂക്ഷ്മവും വ്യക്തവും ആകർഷകവുമാക്കുന്നു. എന്നാൽ മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഈ പ്രക്രിയ കുറച്ചുകൂടി ആഴത്തിലാണ് സംഭവിക്കുന്നത്. മാനുഷിക വികാരങ്ങളെ ഗൗരവകരമായി കാണുന്ന ഇവർക്ക്, കഥ പറയുവാനും വിഷയങ്ങൾ അവതരിപ്പിക്കാനുമുള്ള കഴിവ് വായനയിലൂടെ വർധിപ്പിക്കപ്പെടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രിയാത്മകമായ ചിന്തകൾ ഉള്ളതുകൊണ്ടു തന്നെ അറിവും പദപ്രയോഗങ്ങളും എവിടെ  ഉപയോഗിക്കണമെന്നും കേൾവിക്കാരുടെ മനസ്സിൽ എങ്ങനെ ഇടം നേടാമെന്നുമുള്ള പ്രത്യേക ബോധ്യം അവർക്കുണ്ട്. മനസ്സിനെ സ്പർശിക്കുന്ന രീതിയിലുള്ള അവരുടെ സംവേദനശേഷി പലപ്പോഴും നല്ല ഫലങ്ങൾ സൃഷ്ടിക്കാറുണ്ട്.

(ചിത്രം: മനോരമ)

വിഷാദരോഗമുള്ള വ്യക്തികൾ അവരുടെ ചിന്തകൾ ഫലപ്രദമായി പ്രകടിപ്പിക്കാൻ വാക്കുകൾക്കും വാക്യങ്ങൾക്കുമിടയിൽ ദീർഘനേരം ഇടവേളകൾ എടുക്കുമെങ്കിലും പറയുന്നതെല്ലാം ആശയ സമ്പന്നവും ആത്മാർത്ഥതയുള്ളതുമായിരിക്കും. അക്കാരണത്താൽ തന്നെ മറ്റുള്ളവരുടെ വിശ്വാസം ആർജിച്ചെടുക്കാൻ ഇവർക്ക് സാധിക്കും. സ്വയം വിമർശനം, അശുഭാപ്തിവിശ്വാസം എന്നിവയും സംഭാഷണത്തിൽ നിഴലിക്കുമെങ്കിലും സ്വാർത്ഥതയില്ലാത്ത മാനസിക തലമാണ് ഇക്കൂട്ടർക്ക് ഉണ്ടാവുക. അത് അവരുടെ ഭാഷാപ്രയോഗത്തിലും പ്രകടമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സ്വന്തം പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്ന ഞാൻ, എന്റെ, എനിക്ക് എന്ന പദങ്ങളേക്കാൾ കൂടുതൽ നമ്മൾ, നമുക്ക്, നമ്മുടെ തുടങ്ങിയ പദങ്ങൾ  ഉപയോഗിക്കുവാനായിട്ടാണ് ഇവർ ഇഷ്ടപ്പെടുന്നതെന്ന് പഠനത്തിൽ പറയുന്നു. അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് സ്വയം പ്രാധാന്യമുള്ള വാക്കുകൾ അവർ ഉപയോഗിക്കുക. മാറ്റങ്ങൾക്കായുള്ള ആഗ്രഹവും ചെറിയ കാര്യങ്ങളോടുള്ള കൃതജ്ഞതയും അവരുടെ ഭാഷാ പ്രയോഗങ്ങളിൽ പ്രതിഫലിക്കുന്നതായും കാണാം. ഇത്തരം ഭാഷാപരമായ പ്രത്യേകതകൾ ഒരു വ്യക്തിയുടെ ആത്മഹത്യാ കുറിപ്പിൽ പോലും പ്രകടമാകാം. സാമ്പത്തിക ബാധ്യത പോലെയുള്ള ജീവിതപ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്ന വ്യക്തികളുടെ ആത്മഹത്യാക്കുറിപ്പുകൾ പോലെയല്ല മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു വ്യക്തി ആത്മഹത്യ ചെയ്യുമ്പോൾ എഴുതിവയ്ക്കുന്ന വരികൾ.

(Representative image by KatarzynaBialasiewicz/istock)

ആത്മഹത്യാ കുറിപ്പുകളിലെ ഭാഷയുടെ ഉപയോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ, മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്തികൾ എഴുതുന്ന ആത്മഹത്യാക്കുറിപ്പുകൾ ദൈർഘ്യമേറിയതും വൈകാരിക പദപ്രയോഗങ്ങൾ നിറഞ്ഞതും ആണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഏറ്റവും ദൈർഘ്യമേറിയ ആത്മഹത്യാക്കുറിപ്പുകൾ എഴുതുന്നത് സ്ത്രീകളാണെന്നും പറയപ്പെടുന്നു. അർഥവത്തായ പദങ്ങൾ ഉപയോഗിക്കാനും അവ ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുവാനുമുള്ള പ്രവണത ഇത്തരം വ്യക്തികളിലുണ്ട്. മാനസിക പ്രശ്നങ്ങളുള്ള വ്യക്തികളുടെ സംസാരശൈലിയിലും എഴുത്ത് ശൈലിയിലും പ്രകടമാകുന്ന ഇത്തരം ഭാഷാപരമായ മാറ്റങ്ങൾ കാലങ്ങളായി പഠനവിധേയമായ വിഷയമാണ്.

∙ തിരഞ്ഞെടുക്കൽ പ്രക്രിയയിൽ സംഭവിക്കുന്ന മാറ്റം

മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്തികൾ പലപ്പോഴും തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതിന് മുൻപ് അമിതമായ ഗവേഷണത്തിൽ ഏർപ്പെടാനുള്ള വെമ്പലും ഇവരിൽ കാണപ്പെടുന്നു. സുഹൃത്തുക്കളുടെ ശുപാർശകളിൽ നിന്നും പുസ്തകനിരൂപണങ്ങളിൽ നിന്നും മറ്റും നിരവധി ആലോചനയ്ക്കുശേഷം മാത്രമേ ഒരു പുസ്തകത്തിലേക്ക് ഇവർ എത്തിപ്പെടുകയുള്ളൂ. രോഗാവസ്ഥ മൂലം ഇവർക്ക് സംഭവിക്കുന്ന മാനസിക-ബൗദ്ധിക മാറ്റങ്ങൾ മൂലം, സാധാരണ വിഷയങ്ങൾ ഇവരെ ആകർഷിക്കുകയോ ആനന്ദിപ്പിക്കുകയോ ഇല്ല.

അതേപോലെതന്നെ അമിതമായ വയലൻസ്, ലൈംഗിക അതിക്രമങ്ങൾ പോലെയുള്ള ഇരുണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കാതിരിക്കാനുള്ള പ്രവണതയും ഇവരിൽ കാണുന്നു. മാനസിക സംഘർഷങ്ങൾ വർധിക്കാൻ സാധ്യതയുണ്ട് എന്നതിനാലാണത്. അതേസമയം ഒരിക്കൽ വായിച്ച് ഇഷ്ടപ്പെട്ട, അവരെ സ്വാധീനിച്ച പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കാനുള്ള ആഗ്രഹവും കാണപ്പെടാറുണ്ട്. അവർ ഒരിക്കൽ കണ്ടെത്തിയ ആശ്വാസം വീണ്ടും വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണത്. 

സമൂഹത്തിൽ നിന്നുള്ള അകൽച്ച പ്രകൃതിയിലേക്കുള്ള അടുപ്പത്തിന് കാരണമാകാറുണ്ട്. ഇത് വായനയിലും പ്രകടമാണ്. മനോഹരമായ പ്രകൃതി വർണനകൾ നിറഞ്ഞ സാഹിത്യകൃതികളോട് അടുപ്പം തോന്നുവാൻ കാരണം സമാധാനം നിറഞ്ഞ ഒരു മാനസിക നിലയിലേക്കെത്തിക്കുവാൻ അവയ്ക്ക് സാധിക്കും എന്നതിനാലാണ്. അതേപോലെത്തന്നെ ആഴമേറിയ കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും വിഷയമാക്കിയ പുസ്തകങ്ങളോടും അടുപ്പം തോന്നാം.

മാനസിക വൈകല്യങ്ങളെ പലപ്പോഴും സമൂഹം വ്യത്യസ്തമായ ഒന്നായിട്ടാണ് കാണുന്നത്. അതിനാൽ മാനസിക വിഭ്രാന്തിയുള്ള ആളുകൾക്ക് ഏകാന്തതയും അവരുടെ അവസ്ഥയിൽ ലജ്ജയും തോന്നിയേക്കാം. മറ്റുള്ളവരുടെ അനുഭവങ്ങൾ വായിക്കുന്നത് മാനസിക രോഗങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും സഹായിക്കും. സാമൂഹിക സഹകരണം, സഹാനുഭൂതി എന്നിവ മെച്ചപ്പെടുത്തുന്നതിൽ വായനാശീലം സുവ്യക്തമായ പങ്കു വഹിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കോപ്പിങ് മെക്കാനിസങ്ങളും തന്ത്രങ്ങളും മാത്രമല്ല മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് കരകയറുകയെന്നത് സാധ്യമാണെന്നും മനസ്സിലാക്കാൻ പുസ്തകങ്ങൾ സഹായിക്കുന്നു.

പുതിയ കാര്യങ്ങൾ പഠിക്കാനും അറിവിന്റെ അടിത്തറ വികസിപ്പിക്കാനുമുള്ള മികച്ച മാർഗമാണ് വായന. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും വൈജ്ഞാനിക തൃഷ്ണ നിലനിർത്തുവാനും സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നതിനും പുസ്തകങ്ങൾ സഹായകമാണ്. തെറപ്പിയായും സ്വയവും വായനയെ ഒരു ശീലമാക്കാൻ സാധിക്കും. അത് നല്‍കുന്ന മാനസികവും ബൗദ്ധികവുമായ മാറ്റങ്ങൾ ഒരു വ്യക്തിയെ പ്രതീക്ഷ നിറഞ്ഞ ജീവിതത്തിലേക്ക് നയിക്കുവാനും കാരണമാകാം.

English Summary:

Healing with Words: The Power of Bibliotherapy in Managing Anxiety and Depression