സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരി 610 കിലോഗ്രാമിൽനിന്ന് 68 കിലോയിലേക്ക് ശരീരഭാരം കുറച്ച വാർത്ത ലോകം അമ്പരപ്പോടെയാണ് കേട്ടത്. ഏതാനും ഗ്രാം ഭാരം കുറയ്ക്കാനായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്സിനിടെ നടത്തിയ പ്രയത്നങ്ങളുടെ റിപ്പോർട്ടും നമ്മെ വേദനിപ്പിച്ചിട്ട് അധികമായിട്ടില്ല. അതിനിടെയാണ് ഇത്രയേറെ ശരീരഭാരം കുറച്ച ഖാലിദിന്റെ വാർത്ത വൈറലാകുന്നത്. എന്നാൽ ഒറ്റയടിക്കോ, ഏതാനും മാസം കൊണ്ടോ, ഏതാനും വർഷംകൊണ്ടു പോലുമല്ല ഖാലിദ് ശരീരഭാരം കുറച്ചത്. ഒരു പതിറ്റാണ്ടിൽ ഏറെയെടുത്തു അതിന്. 100 കിലോ ശരീരഭാരത്തിലേക്ക് എത്തിയാൽതന്നെ ആശങ്കപ്പെടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമിതവണ്ണത്തെ അത്രയേറെ ശ്രദ്ധിക്കണം. ഇതിനിടെ എങ്ങനെയാണ് ഖാലിദിന്റെ അമിതവണ്ണം കുറച്ചത്? ഇതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകൾ എന്തെല്ലാമാണ്? അവ കേരളത്തിലും ലഭ്യമാണോ? ശരീരഭാരം വൻതോതിൽ കൂടിയാൽ വ്യായാമംകൊണ്ട് അത് കുറയ്ക്കാനാകില്ലേ? അമിതവണ്ണം മരണത്തിലേക്കു പോലും നയിക്കുമെന്നു പറയാൻ കാരണമെന്താണ്? വൈദ്യശാസ്ത്രത്തിന്റെ കൈപിടിച്ച് അമിതവണ്ണത്തെ പടിക്കു പുറത്താക്കാമെന്നു പറയുകയാണ് ഡോ. ആർ. പത്മകുമാർ. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെയും കീഹോൾ ക്ലിനിക്കിലെയും ബാരിയാറ്റിക് സർജറി വിദഗ്ധനും സീനിയർ കൺസൽട്ടന്റ് ലാപ്രോസ്കോപിക് സർജനുമാണ് ഡോ. പത്മകുമാർ.

സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരി 610 കിലോഗ്രാമിൽനിന്ന് 68 കിലോയിലേക്ക് ശരീരഭാരം കുറച്ച വാർത്ത ലോകം അമ്പരപ്പോടെയാണ് കേട്ടത്. ഏതാനും ഗ്രാം ഭാരം കുറയ്ക്കാനായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്സിനിടെ നടത്തിയ പ്രയത്നങ്ങളുടെ റിപ്പോർട്ടും നമ്മെ വേദനിപ്പിച്ചിട്ട് അധികമായിട്ടില്ല. അതിനിടെയാണ് ഇത്രയേറെ ശരീരഭാരം കുറച്ച ഖാലിദിന്റെ വാർത്ത വൈറലാകുന്നത്. എന്നാൽ ഒറ്റയടിക്കോ, ഏതാനും മാസം കൊണ്ടോ, ഏതാനും വർഷംകൊണ്ടു പോലുമല്ല ഖാലിദ് ശരീരഭാരം കുറച്ചത്. ഒരു പതിറ്റാണ്ടിൽ ഏറെയെടുത്തു അതിന്. 100 കിലോ ശരീരഭാരത്തിലേക്ക് എത്തിയാൽതന്നെ ആശങ്കപ്പെടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമിതവണ്ണത്തെ അത്രയേറെ ശ്രദ്ധിക്കണം. ഇതിനിടെ എങ്ങനെയാണ് ഖാലിദിന്റെ അമിതവണ്ണം കുറച്ചത്? ഇതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകൾ എന്തെല്ലാമാണ്? അവ കേരളത്തിലും ലഭ്യമാണോ? ശരീരഭാരം വൻതോതിൽ കൂടിയാൽ വ്യായാമംകൊണ്ട് അത് കുറയ്ക്കാനാകില്ലേ? അമിതവണ്ണം മരണത്തിലേക്കു പോലും നയിക്കുമെന്നു പറയാൻ കാരണമെന്താണ്? വൈദ്യശാസ്ത്രത്തിന്റെ കൈപിടിച്ച് അമിതവണ്ണത്തെ പടിക്കു പുറത്താക്കാമെന്നു പറയുകയാണ് ഡോ. ആർ. പത്മകുമാർ. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെയും കീഹോൾ ക്ലിനിക്കിലെയും ബാരിയാറ്റിക് സർജറി വിദഗ്ധനും സീനിയർ കൺസൽട്ടന്റ് ലാപ്രോസ്കോപിക് സർജനുമാണ് ഡോ. പത്മകുമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരി 610 കിലോഗ്രാമിൽനിന്ന് 68 കിലോയിലേക്ക് ശരീരഭാരം കുറച്ച വാർത്ത ലോകം അമ്പരപ്പോടെയാണ് കേട്ടത്. ഏതാനും ഗ്രാം ഭാരം കുറയ്ക്കാനായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്സിനിടെ നടത്തിയ പ്രയത്നങ്ങളുടെ റിപ്പോർട്ടും നമ്മെ വേദനിപ്പിച്ചിട്ട് അധികമായിട്ടില്ല. അതിനിടെയാണ് ഇത്രയേറെ ശരീരഭാരം കുറച്ച ഖാലിദിന്റെ വാർത്ത വൈറലാകുന്നത്. എന്നാൽ ഒറ്റയടിക്കോ, ഏതാനും മാസം കൊണ്ടോ, ഏതാനും വർഷംകൊണ്ടു പോലുമല്ല ഖാലിദ് ശരീരഭാരം കുറച്ചത്. ഒരു പതിറ്റാണ്ടിൽ ഏറെയെടുത്തു അതിന്. 100 കിലോ ശരീരഭാരത്തിലേക്ക് എത്തിയാൽതന്നെ ആശങ്കപ്പെടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമിതവണ്ണത്തെ അത്രയേറെ ശ്രദ്ധിക്കണം. ഇതിനിടെ എങ്ങനെയാണ് ഖാലിദിന്റെ അമിതവണ്ണം കുറച്ചത്? ഇതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകൾ എന്തെല്ലാമാണ്? അവ കേരളത്തിലും ലഭ്യമാണോ? ശരീരഭാരം വൻതോതിൽ കൂടിയാൽ വ്യായാമംകൊണ്ട് അത് കുറയ്ക്കാനാകില്ലേ? അമിതവണ്ണം മരണത്തിലേക്കു പോലും നയിക്കുമെന്നു പറയാൻ കാരണമെന്താണ്? വൈദ്യശാസ്ത്രത്തിന്റെ കൈപിടിച്ച് അമിതവണ്ണത്തെ പടിക്കു പുറത്താക്കാമെന്നു പറയുകയാണ് ഡോ. ആർ. പത്മകുമാർ. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെയും കീഹോൾ ക്ലിനിക്കിലെയും ബാരിയാറ്റിക് സർജറി വിദഗ്ധനും സീനിയർ കൺസൽട്ടന്റ് ലാപ്രോസ്കോപിക് സർജനുമാണ് ഡോ. പത്മകുമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരി 610 കിലോഗ്രാമിൽനിന്ന് 68 കിലോയിലേക്ക് ശരീരഭാരം കുറച്ച വാർത്ത ലോകം അമ്പരപ്പോടെയാണ് കേട്ടത്. ഏതാനും ഗ്രാം ഭാരം കുറയ്ക്കാനായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്സിനിടെ നടത്തിയ പ്രയത്നങ്ങളുടെ റിപ്പോർട്ടും നമ്മെ വേദനിപ്പിച്ചിട്ട് അധികമായിട്ടില്ല. അതിനിടെയാണ് ഇത്രയേറെ ശരീരഭാരം കുറച്ച ഖാലിദിന്റെ വാർത്ത വൈറലാകുന്നത്. എന്നാൽ ഒറ്റയടിക്കോ, ഏതാനും മാസം കൊണ്ടോ, ഏതാനും വർഷംകൊണ്ടു പോലുമല്ല ഖാലിദ് ശരീരഭാരം കുറച്ചത്. ഒരു പതിറ്റാണ്ടിൽ ഏറെയെടുത്തു അതിന്.

(വായിക്കാം: ഖാലിദ് എങ്ങനെയാണ് 610‌ൽനിന്ന് 68 കിലോയിലേക്ക് എത്തിയത്?)

ADVERTISEMENT

100 കിലോ ശരീരഭാരത്തിലേക്ക് എത്തിയാൽതന്നെ ആശങ്കപ്പെടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമിതവണ്ണത്തെ അത്രയേറെ ശ്രദ്ധിക്കണം. ഇതിനിടെ എങ്ങനെയാണ് ഖാലിദിന്റെ അമിതവണ്ണം കുറച്ചത്? ഇതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകൾ എന്തെല്ലാമാണ്? അവ കേരളത്തിലും ലഭ്യമാണോ? ശരീരഭാരം വൻതോതിൽ കൂടിയാൽ വ്യായാമംകൊണ്ട് അത് കുറയ്ക്കാനാകില്ലേ? അമിതവണ്ണം മരണത്തിലേക്കു പോലും നയിക്കുമെന്നു പറയാൻ കാരണമെന്താണ്? വൈദ്യശാസ്ത്രത്തിന്റെ കൈപിടിച്ച് അമിതവണ്ണത്തെ പടിക്കു പുറത്താക്കാമെന്നു പറയുകയാണ് ഡോ. ആർ. പത്മകുമാർ. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെയും കീഹോൾ ക്ലിനിക്കിലെയും ബാരിയാറ്റിക് സർജറി വിദഗ്ധനും സീനിയർ കൺസൽട്ടന്റ് ലാപ്രോസ്കോപിക് സർജനുമാണ് ഡോ. പത്മകുമാർ.

ഡോ. ആർ. പത്മകുമാർ

∙ ശരീരത്തിന് എത്രത്തോളം ഭീഷണിയാണ് അമിതവണ്ണം?

ആദ്യം തന്നെ എനിക്ക് പറയാനുള്ളത്, ജീവനു ഭീഷണിയാകുന്ന തരത്തിൽ‍ ഇത്രയധികം ശരീരഭാരം കൂടാൻ ഒരിക്കലും അനുവദിക്കരുത് എന്നതാണ്. അമിതഭാരം എപ്പോഴും ജീവനു ഭീഷണിയാകാവുന്ന ഒന്നാണ്. 100 കിലോ കടക്കുമ്പോൾതന്നെ അത് അസാധാരണമായ ഒന്നാണ്. 150– 200 കിലോയുമൊക്കെയായി ഒരുപാട് രോഗികൾ ചികിത്സതേടി വരാറുണ്ട്. അവരോടൊക്കെ ഞാൻ ആദ്യം ചോദിക്കുന്നത്, 100 കിലോ കഴിയുമ്പോഴേ തിരിച്ചറിയാമല്ലോ ഇത് അസാധാരണ ഭാരമാണെന്ന്, പിന്നെ എന്തുകൊണ്ട് വണ്ണം കുറയ്ക്കാൻ ശ്രമിച്ചില്ല എന്നാണ്. ഇത്രയധികം ഭാരം വച്ച് ഖാലിദ് ജീവിച്ചു എന്നതു തന്നെ അദ്ഭുതമാണ്.

∙ എന്താണ് ചിലരുടെ ശരീരഭാരം അമിതമായി വർധിക്കാനുള്ള കാരണം?

ADVERTISEMENT

ഭക്ഷണക്രമം തന്നെയാണ് പ്രധാന കാരണം. കാർബോഹൈഡ്രേറ്റും പഞ്ചസാരയും കൂടുതലുള്ള പേസ്ട്രി, ഐസ്ക്രീം പോലുള്ളവ കൂടുതലായി ഉപയോഗിക്കുന്നത്, ബർഗർ, പീത്‌സ പോലുള്ള ജങ്ക് ഫൂഡുകൾ കൂടിയ തോതിൽ കഴിക്കുന്നത് ഇതെല്ലാം പ്രശ്നമാണ്. വേണ്ടതിലധികം ചോറും ജ്യൂസുകളും കഴിക്കുന്നതും നല്ലതല്ല. വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ ഇത് സ്ഥിരമാകുന്നതോടെ അത് ശരീരത്തെ മോശമായി ബാധിച്ചു തുടങ്ങും.

കാർബോഹൈഡ്രേറ്റും പഞ്ചസാരയും കൂടുതലുള്ള ജങ്ക് ഫൂഡ് കഴിക്കുന്നത് അമിതവണ്ണത്തിലേക്കു നയിക്കും (Photo by Daniel LEAL / AFP)

നമ്മുടെ ഉയരം മൈനസ് 100 ആണ് ശരീര ഭാരം ഉണ്ടാകേണ്ടത്. അതായത്, 150 സെന്റീമീറ്റർ ഉയരം ഉണ്ടെങ്കിൽ 50 കിലോ ശരീരഭാരം വേണം. 175 സെ.മീ. ആണെങ്കിൽ 75 കിലോ ഭാരമാണ് വേണ്ടത്. 200 സെ.മീ. ഉയരമുള്ളയാൾക്കാണ് 100 കിലോ വേണ്ടത്. അത്രയും ഉയരം എന്തായാലും സാധാരണയൊരാൾക്ക് കാണില്ലല്ലോ. അമിതമായി ഒന്നും കഴിക്കരുതെന്ന് അറിയാമെങ്കിലും ഒരു മാനസിക സുഖത്തിനു വേണ്ടി ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരുണ്ട്. അവരും ശ്രദ്ധിക്കണം.

∙ അമിതവണ്ണം കുറയ്ക്കാൻ എന്തൊക്കെ ചികിത്സാ/ ശസ്ത്രക്രിയാ രീതികളാണുള്ളത്?

അമിതവണ്ണം കുറയ്ക്കാൻ ആദ്യ ഘട്ടത്തിൽ മരുന്നുകളാണ് ഉപയോഗിക്കുക. അത് ഫലപ്രദമല്ലാതെ വരുമ്പോഴാണ് മറ്റു മാർഗങ്ങളിലേക്ക് പോകുന്നത്. വിവിധതരം ചികിത്സാരീതികളും ശസ്ത്രക്രിയകളും ഇന്നുണ്ട്. പത്തു കിലോയൊക്കെ കുറയ്ക്കാനാണെങ്കിൽ ഇൻട്രാ ഗാസ്ട്രിക് ബലൂൺ എന്ന് പറയുന്ന ബലൂൺ ചികിത്സ ഉണ്ട്. വായിൽക്കൂടി എൻഡോസ്കോപ് (വയറിന്റെ അകം കാണുവാനായി വായ് വഴി കടത്തുന്ന ഒരു തരം നീണ്ട കുഴൽ) ഉപയോഗിച്ച് ഒരു ബലൂൺ ആമാശയത്തിലേക്ക് എത്തിക്കും. അതിൽ ഒരു മരുന്ന് ഒഴിച്ചുള്ള വെള്ളം നിറയ്ക്കും. അപ്പോൾ ഒരു വലിയ ഓറഞ്ചിന്റെ വലുപ്പമാകും ഉണ്ടാവുക.

അമിതവണ്ണം കുറയ്ക്കാൻ ആദ്യ ഘട്ടത്തിൽ മരുന്നുകളാണ് ഉപയോഗിക്കുക. അത് ഫലപ്രദമല്ലാതെ വരുമ്പോഴാണ് മറ്റു മാർഗങ്ങളിലേക്ക് പോകുന്നത് (Photo by Hector Guerrero / AFP)
ADVERTISEMENT

ഇത് ആമാശയത്തിൽ കിടക്കുമ്പോൾ ദഹിക്കാത്ത ഒരു ഭക്ഷണപദാർഥം കിടക്കുന്നതുപോലെ തോന്നും. അതിനാൽതന്നെ അധികം ഭക്ഷണം കഴിക്കാൻ തോന്നില്ല. ആറു മാസം കൊണ്ട് 10–15 കിലോ കുറയാൻ ഇത് സഹായിക്കും. ഏകദേശം ആറു മാസമോ ഒരു വർഷമോ ആകുമ്പോൾ ഇത് എടുത്തുകളയും. 15 വയസ്സിനു താഴെയുള്ള കുട്ടികൾ (മറ്റു സർ‌ജറികൾ ചെയ്യാൻ പ്രായമാകാത്തതിനാൽ), അമിതഭാരം കാരണം പിസിഒഡി തുടങ്ങിയ അസുഖങ്ങളുള്ള സ്ത്രീകൾ എന്നിവരിലാണ് ഈ ചികിത്സാരീതി കൂടുതലായും ഉപയോഗിക്കുന്നത്.

പിസിഒഡി (കൊഴുപ്പ് കാരണമുള്ള പിസിഒഡിയാകും 90 ശതമാനവും) കാരണം ഗർഭിണിയാകാൻ പ്രശ്നമുള്ള സ്ത്രീകൾക്ക് സാധാരണ മെറ്റ്ഫോർമിൻ എന്നൊരു ഗുളിക ഗൈനക്കോളജിസ്റ്റുകൾ നൽകാറുണ്ട്. എന്നാൽ മരുന്ന് ഫലവത്താകാതെ വരുമ്പോഴാണ് ബാരിയാറ്റിക് സർജനെ ആശ്രയിച്ച് ബലൂൺ ചികിത്സയ്ക്ക് വിധേയരാകുന്നത്. 

ബലൂൺ ചികിത്സ ഒരു താൽക്കാലിക സംവിധാനമാണ്. ബലൂൺ പുറത്തെടുത്തു കഴിഞ്ഞ് വീണ്ടും പഴയതുപോലെ ഭക്ഷണം കഴിക്കുമ്പോൾ പഴയ ശരീരപ്രകൃതിതന്നെ തിരികെ വരാൻ സാധ്യതയുണ്ട്. അതിനാൽ അമിത വണ്ണത്തിന് ശാശ്വത പരിഹാരമായി കീഹോൾ സർജറികളാണ് നല്ലത്.

അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയകളെ ബാരിയാറ്റിക് ശസ്ത്രക്രിയകൾ എന്നാണ് വിളിക്കാറുള്ളത്. ഗാസ്ട്രിക് സ്ലീവ്, ഗാസ്ട്രിക് ബൈപാസ് എന്നീ ശസ്ത്രക്രിയകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.

∙ എന്താണ് ഗാസ്ട്രിക് സ്ലീവ് (Gastric Sleeve) സര്‍ജറി?

ഇതൊരു ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ശസ്ത്രക്രിയയാണ്. അമാശയമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. അൾട്രാസോണിക് ഉപകരണങ്ങളുടെ സഹായത്തോടെ രക്തക്കുഴലുകളെ സീൽ ചെയ്ത് ആമാശയത്തെ മുറിക്കുന്നതാണ് ഈ രീതി. കൊഴുപ്പടിഞ്ഞ് വീർത്തുപോയ ആമാശയത്തെ സാധാരണ നിലയിലേക്ക് ആക്കുകയാണ് ഇതുവഴി ചെയ്യുന്നത്. 100 കിലോയൊക്കെ ഒറ്റയടിക്ക് കുറയ്ക്കാൻ ഈ ശസ്ത്രക്രിയയ്ക്ക് സാധിക്കും. ഇതു ചെയ്യുന്നതുകൊണ്ട് പോഷകാഹാരക്കുറവ് വരുന്ന അവസ്ഥയും ഉണ്ടാകില്ല. എല്ലാ ഭക്ഷണവും കഴിക്കാം, അളവ് കുറയ്ക്കണമെന്നു മാത്രം. നിറഞ്ഞ് തുളുമ്പിയിരിക്കുന്ന ആമാശയത്തെ ഒരു ‘ബേബി സ്റ്റൊമക്ക്’ ആക്കുകയാണ് സ്ലീവിലൂടെ ചെയ്യുന്നത്. അതായത്, കുട്ടികളുടെ ആമാശയം പോലെ. അതു പെട്ടെന്നു നിറയുമല്ലോ. പിന്നെ വിശപ്പും തോന്നില്ല.

Image Courtesy: templehealth.org

ശരീരത്തിലെ ഗ്രലിന്റെ (Ghrelin) ഹോർമോണിന്റെ അളവു കുറയ്ക്കുന്നതും ഈ ശസ്ത്രക്രിയയുടെ ഭാഗമാണ്. ഇരുമ്പിനെ പിടിക്കുന്ന കാന്തം പോലെയാണ് ഗ്രലിൻ ഹോർമോൺ കൊഴുപ്പിനെ വലിച്ചെടുക്കുന്നത്. ഇരുമ്പിൽനിന്ന് കാന്തം പോയാൽ അത് താഴേക്ക് വീഴുന്നതുപോലെ, ഗ്രലിൻ ഹോർമോൺ കുറയുമ്പോൾ കൊഴുപ്പ് വലിച്ചെടുക്കുന്നതും കുറയും. അതോടെ, ആറുമാസം കൊണ്ടൊക്കെ 50 കിലോ വരെ കുറയും. ഗ്രലിന്റെ ഉൽപാദനം കുറയ്ക്കാന്‍ 100 ഗ്രാം കോശം മാത്രമാണ് ശസ്ത്രക്രിയയിലൂടെ മുറിച്ചു കളയുന്നത്. അതുകൊണ്ടുതന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങളോ പോഷകാഹാരക്കുറമോ ഉണ്ടാകാനുള്ള സാധ്യതകളുമില്ല. എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഭാവിയിലും പ്രശ്നമുണ്ടാകില്ല.

(Representative Image by AFP)

ഗാസ്ട്രിക് സ്ലീവ് ഓപ്പൺ സർജറിയല്ല എന്ന പ്രത്യേകതയുമുണ്ട്. കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടിയിരിക്കുന്നതിനാൽ അവയവങ്ങൾ കാണാൻ കഴിയാത്ത് അവസ്ഥയിലായിരിക്കും അതിനാൽതന്നെ ഓപ്പൺ സർജറി അസാധ്യമാണ്. എത്ര മുറിച്ചുമാറ്റിയാലും അവയവങ്ങൾ കാണാൻ കഴിയാത്ത രീതിയിലാകും കൊഴുപ്പുള്ളത്. അതിനാൽ ഗാസ്ട്രിക് സ്ലീവിന്റെ ഭാഗമായുള്ളതെല്ലാം കീഹോൾ സർജറികളാണ്. ഒരു മുറിവു മാത്രം 12 മില്ലീമീറ്റർ വരും. ബാക്കിയെല്ലാം 5 മില്ലീമീറ്റർ മുറിവ് മാത്രമേ ഉണ്ടാക്കൂ. ഒന്നു രണ്ടു മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയാണിത്.

∙ എന്താണ് ഗാസ്ട്രിക് ബൈപാസ് സര്‍ജറി?

ശരീരഭാരം 200 കിലോയോ അതിലധികമോ ആകുമ്പോഴാണ് ഗാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ പ്രയോഗിക്കുക. അതാണ് സൗദിയിൽ ഖാലിദിന് ചെയ്തതും. ഒരു മുട്ടയുടെ വലുപ്പമുള്ള ചെറിയ ആമാശത്തിലാകും (Pouch) ഇതോടെ നാം കഴിക്കുന്ന ഭക്ഷണം വന്നുചേരുക. ഇതിന് ഒരു ഔൺസോ അല്ലെങ്കിൽ 28 ഗ്രാമോ മാത്രം ഭക്ഷണമേ താങ്ങാൻ കഴിയൂ. അതിനാൽതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും. ഇതുപോലെ ചെറുകുടലിനെ വിഭജിക്കുകയും അതിന്റെ വലിയോരു ഭാഗത്തെ ഭക്ഷണം ആഗിരണം ചെയ്യുന്ന പാതയിൽനിന്ന് വഴിതിരിച്ചുവിടുകയും ചെയ്യുന്ന രീതിയുമുണ്ട്.

(Representative Image by PAUL ELLIS / AFP)

തുടർന്ന് ആമാശത്തിന്റെ ചെറുഭാഗത്തെ ചെറുകുടലിന്റെ ഭാഗവുമായി കൂട്ടിയിണക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഭക്ഷണം വയറ്റിലെ ചെറിയ സഞ്ചിയിലേക്കും പിന്നീട് ചെറുകുടലിലേക്കും പോകുന്നു, ആമാശയത്തിന്റെ ഭൂരിഭാഗവും ഉപേക്ഷിക്കപ്പെടുന്നു. ഇങ്ങനെ വരുമ്പോൾ കുറേയേറെ സ്ഥലം പോഷകവസ്തുക്കൾ ആഗിരണം ചെയ്യാതെ പോകും. ഇത് കാലറി ഉപഭോഗം കുറയ്ക്കുന്നതിനും കാരണമാകും. ഭക്ഷണപദാർഥങ്ങൾ ആഗിരണം ചെയ്യുന്ന ചെറുകുടലിന്റെ വലിയൊരു ഭാഗം ബൈപാസ് ചെയ്ത് വിടുകയാണ് ചെയ്യുന്നതെന്നു ചുരുക്കം.

Image courtesy: bariatricfoodsource.com

നാം എന്തു കഴിച്ചാലും അത് ആഗിരണം ചെയ്യാത്തതിനാൽ ഭാരവും കുറയും. പൂർണമായും അനസ്തീസിയ നൽകിയതിനു ശേഷം കീഹോൾ സർജറി ആയാണ് ഇത് ചെയ്യുന്നത്. കീഹോളാകും ഏറ്റവും അഭികാമ്യവും പെട്ടെന്ന് സുഖപ്പെടാൻ സഹായിക്കുന്നതും. പോഷകാഹാരക്കുറവ് പരിഹരിച്ച് ശരീരത്തിന് പ്രശ്നം ഇല്ലാതിരിക്കാൻ വൈറ്റമിനുകളും മറ്റും സപ്ലിമെന്റായി നൽകും. സാധാരണ ബാരിയാറ്റിക് സർജറികൾ ചെയ്യാൻ 3–4 ദിവസം ആശുപത്രിവാസം മതിയാകും. എന്നാൽ ഗാസ്ട്രിക് ബൈപാസ് ആകുമ്പോൾ ദിവസത്തിന്റെ എണ്ണം കുടും.

 എന്ത് ബാരിയാറ്റിക് സർജറി ചെയ്താലും ഒരാഴ്ചകൊണ്ട് കൂർക്കംവലി മാറും. പ്രഷർ, കൊളസ്ട്രോൾ എന്നിവ മാറും. കാൻസർ, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയും. ശരിക്കും ഒരു ഒറ്റമൂലി പ്രയോഗം പോലെയാണ് ഈ ശസ്ത്രക്രിയകൾ.

ഖാലിദിന്റെ കാര്യത്തിൽ 650 കിലോ എന്നതുതന്നെ വളരെയധികം റിസ്കായ കാര്യമാണ്. സർജറി ചെയ്തു കഴിഞ്ഞാൽ മരുന്നുകളും മറ്റു ഡയറ്റും ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാം. എന്നാൽ ഏതു സാഹചര്യത്തിലും ഇത്തരത്തിൽ ഒരു ശരീരഭാരത്തിലേക്ക് എത്താതിരിക്കാൻ ശ്രമിക്കണം. 200 കിലോ കടക്കുന്നതു തന്നെ ശരീരത്തോടു ചെയ്യുന്ന വലിയ ദ്രോഹമാണ്. അനസ്തീസിയ നൽകുന്ന ഡോക്ടർക്ക് ഉൾപ്പെടെ അതോടെ ശസ്ത്രക്രിയാ സമയത്ത് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അതിനാൽ 100 കിലോ കടക്കുമ്പോൾതന്നെ അത് കുറയ്ക്കാനുള്ള നടപടികൾ തുടങ്ങണം.

∙ ഗാസ്ട്രിക് ബൈപാസിനു ശേഷം ചർമം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും ഖാലിദിന് ആവശ്യമായി വന്നു. എന്തിനാണ് ചർമം നീക്കുന്നത്?

ഭാരം കുറയുന്നതോടെ ശരീരത്തിന്റെ ചില ഭാഗത്ത് ചർമം തൂങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടാകുന്നു. അത് നീക്കാൻ വേണ്ടിയാണ് കോസ്മെറ്റിക് സർജറികൾ ആവശ്യമായി വരുന്നത്. തൂങ്ങിക്കിടക്കുന്ന വയർ ഇല്ലാതാക്കാനായി ‘ടമ്മി ടെക്’ എന്ന സർജറി ചെയ്യാം. അതുപോലെ കയ്യുടെ ഭാഗത്ത് ചർമം തൂങ്ങിക്കിടക്കുന്നത് നീക്കം ചെയ്യാനും കോസ്മെന്റിക് സർജറി ചെയ്യാറുണ്ട്. അതൊരു പത്തു ശതമാനം ആൾക്കാർക്കേ ആവശ്യമായി വരൂ. ശരീരത്തിന്റെ ആകൃതി വീണ്ടെടുക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്.

സൗദി സ്വദേശി ഖാലിദിനെ ശസ്ത്രക്രിയയ്ക്കു വേണ്ടി വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു (Photo by Reuters)

∙ അമിതവണ്ണമുള്ളവർ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? ശസ്ത്രക്രിയ അല്ലാതെ മറ്റ് വഴികളുമുണ്ടോ?

100 കിലോയ്ക്കു മുകളിൽ ശരീരഭാരം കൂട്ടരുത് എന്നാണ് ആദ്യമേ പറയാനുള്ളത്. ഭാരം എപ്പോഴും നിയന്ത്രണവിധേയമാക്കുന്നതാണ് നല്ലത്. അഥവാ എന്തെങ്കിലും കാരണവശാൽ കൂടിയാൽത്തന്നെ മേല്‍പ്പറഞ്ഞ തരം സർജറികളെ ആശ്രയിക്കാവുന്നതാണ്. ഇത്തരം സർജറികൾക്ക് നാലു ലക്ഷം രൂപ വരെ ചെലവാകും. എന്നാൽ ശരീരഭാരം ഇത്രയേറെ കൂടിയതിനു ശേഷവും പണത്തിന്റെ പേരിൽ ശസ്ത്രക്രിയ ചെയ്യാതിരുന്നാൽ റിസ്ക് പിന്നെയും കൂടും.

അമിതവണ്ണം നമ്മുടെ ആയുസ്സിനെ തന്നെ കുറയ്ക്കും. ഒന്നും രണ്ടുമല്ല, ഏതാണ്ട് 10–20 വർഷത്തെ ആയുസ്സ് കുറയ്ക്കുമെന്നാണ് പറയുന്നത്. അതുപോലെ ഹൃദയാഘാതം, കരൾ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യതയും കൂട്ടും. അത്തരം പ്രശ്നങ്ങൾ മാറ്റാന്‍ വേണ്ടി പണം മുടക്കുന്നതിലും നല്ലത് അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയകളെ ആശ്രയിക്കുന്നതാകും. നാലു വർഷത്തിൽ കൂടുതൽ ആരോഗ്യ ഇൻഷുറൻസ് ഉള്ളയാളാണെങ്കിൽ അമിതവണ്ണത്തിന്റെ ചികിത്സയ്ക്കും അത് ലഭിക്കും.

അമിതമായി ഒന്നും കഴിക്കരുതെന്ന് അറിയാമെങ്കിലും ഒരു മാനസിക സുഖത്തിനു വേണ്ടി ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരുണ്ട്. അവരും ശ്രദ്ധിക്കണം (Photo by Suliane FAVENNEC / AFP)

ശസ്ത്രക്രിയ ചെയ്യുന്നതോടു കൂടി, ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ , കൂർക്കംവലി, സ്ലീപ് അപ്‍നിയ എന്നിവ വളരെപ്പെട്ടെന്ന് കുറയും എന്നതാണ് ഏറ്റവും വലിയ ഗുണം. എത്ര പ്രമേഹമുള്ളവരാണെങ്കിലും അടുത്ത ദിവസംതന്നെ കുറയും. എന്ത് ബാരിയാറ്റിക് സർജറി ചെയ്താലും ഒരാഴ്ചകൊണ്ട് കൂർക്കംവലി മാറും. പ്രഷർ, കൊളസ്ട്രോൾ എന്നിവ മാറും. കാൻസർ, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയും. ശരിക്കും ഒരു ഒറ്റമൂലി പ്രയോഗം പോലെയാണ് ഈ ശസ്ത്രക്രിയകൾ.

100–150 കിലോയൊക്കെ ഭാരമുള്ളയാൾ വ്യായാമം ചെയ്ത് തടി കുറയ്ക്കാൻ ശ്രമിക്കുന്നത് ഏറെ അപകടസാധ്യത കൂടിയ കാര്യമാണ്. വ്യായാമം ചെയ്യുമ്പോൾ, ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിവയ്ക്ക് കൂടുതൽ സമ്മർദം (Strain) കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഇത്രയും ഭാരമുള്ളവർ ഓട്ടം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിനെ ഏറെ പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ ശസ്ത്രക്രിയയിലൂടെ ഭാരം കുറച്ചതിനു ശേഷം വ്യായാമം ചെയ്യുന്നതിനോ ജിമ്മിലും മറ്റും പോകുന്നതിനോ പ്രശ്നം ഉണ്ടാകില്ല.

ശസ്ത്രക്രിയയ്ക്കു ശേഷം വീണ്ടും ജങ്ക് ഫൂഡുകളും മറ്റും കഴിക്കുകയും ആവശ്യം വേണ്ട ഭക്ഷണനിയന്ത്രണം വരുത്താതിരിക്കുകയും ചെയ്താൽ പ്രതീക്ഷിച്ച ഫലം കിട്ടണമെന്നില്ല.

ശസ്ത്രക്രിയ ചെയ്തുകഴിഞ്ഞാലും പ്രത്യേക ശ്രദ്ധ വേണം. വീണ്ടും ജങ്ക് ഫൂഡുകളും മറ്റും കഴിക്കുകയും ആവശ്യം വേണ്ട ഭക്ഷണനിയന്ത്രണം വരുത്താതിരിക്കുകയും ചെയ്താൽ പ്രതീക്ഷിച്ച ഫലം കിട്ടണമെന്നില്ല. ഇത്തരം ചികിത്സകളിലൂടെ ആമാശയം ചുരുങ്ങുന്നതിനാൽ സാധാരണ ഒരാൾ ചെയ്യുന്നതിന്റെ പത്തിലൊന്ന് ശ്രമം നടത്തിയാൽതന്നെ പിന്നീട് ശരീരം അമിതവണ്ണത്തിലേക്ക് കടക്കാതെ കൊണ്ടുനടക്കാൻ കഴിയും.

English Summary:

Exploring Weight Loss Options: Dr. R. Padmakumar Discusses Bariatric Surgery Procedures

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT