ലോകം നശിപ്പിക്കുന്ന ‘ജിയോസ്റ്റോം’ അല്ല, ഇത് കേന്ദ്രത്തിന്റെ ‘മിഷൻ മൗസം’: 2026ൽ ഇന്ത്യ ‘നമ്പർ വൺ’
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മിന്നലേറ്റ് മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. ശരാശരി 2800 പേരോളം ഇന്ത്യയിൽ പ്രതിവർഷം മിന്നലേറ്റ് മരിക്കുന്നു. രാജ്യത്ത് ഒരു വർഷം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശരാശരി 8000 മരണങ്ങളുടെ 35 ശതമാനത്തോളം വരും മിന്നൽ മരണങ്ങളുടെ തോത്. മിന്നൽ ‘ആക്രമണം’ പതിവായി മാറിയ കേരളത്തിൽ ഒരു വർഷം ശരാശരി 70 മരണങ്ങൾ വരെ ഇതുമൂലം സംഭവിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ബോധവൽക്കരണത്തെ തുടർന്ന് ഈ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് മികച്ച മാതൃകയാണ്. എന്നാൽ ആകാശത്തുവച്ചു തന്നെ ഈ മിന്നലിന്റെ പിണർമുന ഒടിക്കാൻ കഴിഞ്ഞാലോ? അതിൽപ്പരം ആശ്വാസം വേറേയില്ല. ഗവേഷണങ്ങൾ ശരിയായ ദിശയിൽ സഞ്ചരിക്കുകയും വിജയം കാണുകയും ചെയ്താൽ, മാരകമായ ആളെക്കൊല്ലി മിന്നലിനെ പേടിക്കേണ്ടാത്ത കാലം വരികയാണ്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിൽ വരാൻ പോകുന്ന വലിയൊരു ‘മേഘപേടകം’ ഈ രംഗത്തെ ഗവേഷണങ്ങൾക്കു തുടക്കമിടും. വമ്പൻ മേഘങ്ങൾക്കുള്ളിലെ വൈദ്യുതി ചാർജുകളെ എങ്ങനെ നിർവീര്യമാക്കാം എന്ന ഗവേഷണത്തിനാണ് ഇന്ത്യ തുടക്കമിടാൻ പോകുന്നത്. അതുപോലെത്തന്നെ കൂമ്പാരമേഘങ്ങളുടെ ഉയരം കൂടി തലയ്ക്കു മീതേ ഭീഷണി ഉയർത്തുന്ന ജലബോംബുകളായി മാറുന്ന വമ്പൻ മേഘങ്ങളെ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മിന്നലേറ്റ് മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. ശരാശരി 2800 പേരോളം ഇന്ത്യയിൽ പ്രതിവർഷം മിന്നലേറ്റ് മരിക്കുന്നു. രാജ്യത്ത് ഒരു വർഷം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശരാശരി 8000 മരണങ്ങളുടെ 35 ശതമാനത്തോളം വരും മിന്നൽ മരണങ്ങളുടെ തോത്. മിന്നൽ ‘ആക്രമണം’ പതിവായി മാറിയ കേരളത്തിൽ ഒരു വർഷം ശരാശരി 70 മരണങ്ങൾ വരെ ഇതുമൂലം സംഭവിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ബോധവൽക്കരണത്തെ തുടർന്ന് ഈ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് മികച്ച മാതൃകയാണ്.
എന്നാൽ ആകാശത്തുവച്ചു തന്നെ ഈ മിന്നലിന്റെ പിണർമുന ഒടിക്കാൻ കഴിഞ്ഞാലോ? അതിൽപ്പരം ആശ്വാസം വേറേയില്ല. ഗവേഷണങ്ങൾ ശരിയായ ദിശയിൽ സഞ്ചരിക്കുകയും വിജയം കാണുകയും ചെയ്താൽ, മാരകമായ ആളെക്കൊല്ലി മിന്നലിനെ പേടിക്കേണ്ടാത്ത കാലം വരികയാണ്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിൽ വരാൻ പോകുന്ന വലിയൊരു ‘മേഘപേടകം’ ഈ രംഗത്തെ ഗവേഷണങ്ങൾക്കു തുടക്കമിടും. വമ്പൻ മേഘങ്ങൾക്കുള്ളിലെ വൈദ്യുതി ചാർജുകളെ എങ്ങനെ നിർവീര്യമാക്കാം എന്ന ഗവേഷണത്തിനാണ് ഇന്ത്യ തുടക്കമിടാൻ പോകുന്നത്.
അതുപോലെ തന്നെ കൂമ്പാര മേഘങ്ങളുടെ ഉയരം കൂടി തലയ്ക്കു മീതേ ഭീഷണി ഉയർത്തുന്ന ജലബോംബുകളായി മാറുന്ന വമ്പൻ മേഘങ്ങളെ ശിഥിലീകരിച്ച് തീവ്രമഴയെയും മിന്നൽ പ്രളയങ്ങളെയും നിയന്ത്രിക്കാനുള്ള പഠന ഗവേഷണങ്ങൾക്ക് ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലവും കാലാവസ്ഥാ വകുപ്പും തുടക്കമിടുകയാണ്. മഴയില്ലാത്ത വരൾച്ചാ സാഹചര്യങ്ങളിൽ മേഘങ്ങളിൽ രാസ പരലുകൾ വിതറി ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെ കൃത്രിമ മഴ പെയ്യിക്കുന്ന രീതിക്കും കൂടുതൽ പ്രചാരം നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇങ്ങനെ വന്നാൽ ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയും പോലെ വരൾച്ചയെയും പ്രളയത്തെയും നിയന്ത്രണ വിധേയമാക്കാനുള്ള വലിയൊരു ഗവേഷണ പദ്ധതിക്കാണ് ഇന്ത്യ തുടക്കമിടാൻ പോകുന്നത്.
∙ 2 വർഷത്തിനുള്ളില്‍ എല്ലാം ശരിയാകും!
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയുടെ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയുള്ളതാക്കാനുള്ള യത്നത്തിലാണ് ഇന്ത്യൻ കാലാവസ്ഥാ വിഭാഗവും (ഐഎംഡി) മാതൃവകുപ്പായ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും. ‘മിഷൻ മൗസം’ എന്ന പേരിൽ ഇതിനായി 2000 കോടി രൂപയുടെ പദ്ധതിക്കാണ് സെപ്റ്റംബർ 11ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇപ്പോൾ ഉപയോഗിക്കുന്ന കാലാവസ്ഥാ യന്ത്ര സംവിധാനങ്ങൾ മിക്കതും മാറ്റി ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള യത്നത്തിനാണ് ഇതിലൂടെ കേന്ദ്ര സർക്കാർ തുടക്കമിട്ടിരിക്കുന്നത്.
ലോകത്ത് കാലാവസ്ഥ പ്രവചിക്കാൻ ഏറ്റവും പ്രയാസമേറിയ ഭൂവിഭാഗമാണു ഇന്ത്യ ഉൾപ്പെടുന്ന ഭൂമധ്യരേഖാ പ്രദേശം. വർഷം മുഴുവൻ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നതാണ് ഇതിന്റെ പല കാരണങ്ങളിലൊന്ന്. അന്തരീക്ഷതാപം വർധിച്ചാൽ അത് മഴയിലേക്കു നയിക്കപ്പെടാം എന്നത് ഭൗതിക ശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ഇതിനു പുറമെയാണ് അടുത്ത കാലത്തായി ആഗോള താപനവും ഈ കുഴമറിച്ചിലിന്റെ ഭാഗമായി ശക്തമായിരിക്കുന്നത്. ലോകമെങ്ങും കാലാവസ്ഥ മാറിമറിയുന്നു. തീവ്രമഴയും തീവ്രതാപവും അതിശൈത്യവുമെല്ലാം പതിവായി മാറുന്ന ലോകത്തിലാണ് നാം ഇനി ജീവിക്കാൻ പോകുന്നതെന്നു ചുരുക്കം.
ഇന്ത്യ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് എന്ന ഐഎംഡി, നാഷനൽ സെന്റർ ഫോർ മീഡിയം വെതർ ഫോർകാസ്റ്റിങ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി, ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓഷ്യൻ ടെക്‌നോളജി തുടങ്ങിയ ഏജൻസികൾ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് െമച്ചപ്പെടുത്താൻ പോകുന്നത്.
ചുഴലിക്കാറ്റുകൾ, കനത്ത മഴ, ചൂടേറ്റം, താപതരംഗം, പൊടിക്കാറ്റ്, വായുഗുണനിലവാരം എന്നിവ സംബന്ധിച്ച അന്തരീക്ഷ നിരീക്ഷണം മെച്ചപ്പെടുത്തി ഇതു സംബന്ധിച്ച മുന്നറിയിപ്പ് മുൻകൂട്ടി ജനങ്ങളിൽ എത്തിച്ച് ദുരന്തങ്ങളും ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും പരമാവധി കുറയ്ക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. പ്രളയ സാധ്യതകൂടി കണക്കിലെടുത്ത്, യന്ത്രസംവിധാനത്തിലൂടെ സ്വയം വിലയിരുത്തുന്ന ഭൗമവിവര വിനിമയ സംവിധാനമായ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) വഴിയുള്ള തൽസമയ മഴവിവരങ്ങൾ കൈമാറുക എന്നത് ഇതിൽ പ്രധാനമാണ്.
ഇതിനായി നിലവിലുള്ള ഉപഗ്രഹബന്ധിത – റഡാറുകൾ മാറ്റിയോ പരിഷ്കരിച്ചോ പുതുതലമുറ റഡാറുകളും ഡോപ്ലറുകളും മറ്റും വിന്യസിക്കും. സൂപ്പർ കംപ്യൂട്ടറുകളുടെ ശൃംഖലകളും ഇതിനോടു ബന്ധിപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന ഡേറ്റ വിശകലനം ചെയ്ത് ഉടനടി മുന്നറിയിപ്പുകളും തീരുമാനങ്ങളും എടുക്കും. ഭൗമമന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ആദ്യഘട്ടമായി 50 കാലാവസ്ഥാ ഡോപ്ലർ റഡാറുകൾ സ്ഥാപിക്കും. ആഗോള വാതങ്ങളുടെ (കാറ്റ്) ഗതിവിഗതികൾ വിശകലനം ചെയ്യുന്ന 15 പവന പ്രഭാവ മാപിനികൾ (വിൻഡ് പ്രൊഫൈലേഴ്സ്) അധോ അന്തരീക്ഷ തൽസ്ഥിതി വിലയിരുത്തുന്ന 60 റേഡിയോ സോണ്ടേ കാലാവസ്ഥാ റോക്കറ്റ് വിക്ഷേപണ സ്റ്റേഷനുകൾ, 25 റേഡിയോ മീറ്ററുകൾ, നഗരകാലാവസ്ഥ പഠിക്കാനായി ഒരു പരീക്ഷണ കേന്ദ്രം, 10 സമുദ്ര കാലാവസ്ഥാ നിരീക്ഷണ മാപിനികൾ തുടങ്ങിയവയും സ്ഥാപിക്കും.
മാറിമറിയുന്ന അന്തരീക്ഷ മർദം, കാറ്റിന്റെ ദിശ, അന്തരീക്ഷ ഈർപ്പ തോതായ ആർദ്രത എന്നിവയെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുന്നതോടെ കാലാവസ്ഥാ പ്രവചനം കുറച്ചു കൂടി കൃത്യമാക്കാൻ കഴിയുമെന്നാണ് ഭൗമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതിനായി പുതിയ പഠന മാതൃകകൾ (മോഡൽ) രൂപപ്പെടുത്തും. നിർമിത ബുദ്ധിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഇതിനായി സംഘടിപ്പിക്കും. കാലാവസ്ഥാ പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ പുതിയ വെതർ മാനേജ്മെന്റ് സാങ്കേതിക വിദ്യകളും നടപ്പാക്കും.
രാജ്യത്തെ എല്ലാ മുക്കിലും മൂലയിലും കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഭാഗമായ ഉപഗ്രഹ – റഡാർ കണ്ണുകളുടെ നോട്ടം എത്തും വിധമാകും ഇവയെല്ലാം ഏർപ്പെടുത്തുക. കാലാവസ്ഥയിലെയും അന്തരീക്ഷത്തിലെയും ഓരോ ചെറുചലനങ്ങളെപ്പോലും അടയാളപ്പടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇതോടെ കടന്നുവരും. ഇതിന് ആവശ്യമായ കെട്ടിടങ്ങളും മാനവ വിഭവ ശേഷിയും ഉറപ്പാക്കും. ഇതോടെ മൊത്തം കാലാവസ്ഥയുടെ നിയന്ത്രണത്തിലേക്കും മാനേജ്മെന്റിലേക്കും കാര്യങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.
∙ ഇനി എപ്പോഴും അറിയാം അന്തരീക്ഷ വ്യതിയാനങ്ങൾ
രാവിലെയും വൈകിട്ടും പ്രവചനം പുറത്തിറക്കിയ ശേഷം കൈയും കെട്ടി നിൽക്കുന്ന കാലാവസ്ഥാ വിഭാഗത്തിന്റെ രീതിതന്നെ മാറിയേക്കാവുന്ന തരത്തിലാണ് പുതിയ ‘മൗസം’ പദ്ധതിയുടെ പോക്ക്. കാലാവസ്ഥാ നിരീക്ഷണവും പ്രവചനങ്ങളും ഇപ്പോഴും ഐഎംഡിയുടെ കുത്തകയാണെങ്കിലും ജനകീയ കാലാവസ്ഥാ ഇടപെടലുകളും സമൂഹമാധ്യമ കൂട്ടായ്മകളും വർധിച്ചതോടെ കാലാവസ്ഥാ ശാസ്ത്രം ജനകീയമായതിന്റെ പ്രതിഫലനം കൂടിയാണ് പുതിയ നീക്കം. ഒപ്പം കാലാവസ്ഥാ മാറ്റം പതിവു രീതികളെ മാറ്റിമറിയ്ക്കുന്ന ആഗോള സാഹചര്യം സംജാതമാകയും ചെയ്തു. 2026 ആകുന്നതോടെ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ സംവിധാനം ലോകത്തെതന്നെ ഏറ്റവും മികച്ചതായി മാറുമെന്നാണ് പ്രതീക്ഷ. ഒപ്പം വൻ തോതിൽ പണം മുടക്കിയുള്ള ഗവേഷണങ്ങളും ഈ രംഗത്ത് പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ കാര്യത്തിൽ ഇന്ത്യയെ മികവിന്റെ തലസ്ഥാനമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭൗമമന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ, ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മഹാപത്ര, നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് മേധാവി ഡോ. വി.എസ്. പ്രസാദ് എന്നിവർ പറയുന്നു. ക്ലൈമറ്റ് സ്മാർട്ട് വെതർ തയാറാകുന്നതോടെ ഏതു കാലാവസ്ഥാ സാഹചര്യത്തെയും നേരിടാനാവും വിധം രാജ്യം സജ്ജമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
മൗസം മിഷൻ ഈ രംഗത്തെ ആദ്യ പദ്ധതിയല്ല. 2012ൽ തുടക്കമിട്ട മൺസൂൺ മിഷൻ നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിച്ചു നിർത്തുന്ന അദൃശ്യ ശക്തിയായ മൺസൂണിന്റെ വരവും പോക്കും പ്രകടനവുമെല്ലാം കൂടുതൽ നിരീക്ഷണ വിധേയമായി. പ്രവചനങ്ങൾ കുറച്ചു കൂടി കൃത്യതയാർന്നതോടെ വിതയും കൊയ്ത്തും കുറച്ചുകൂടി ശാസ്ത്രീയമായി. കർഷകരും കാലാവസ്ഥയും തമ്മിലുള്ള ബന്ധവും ഇതിലൂടെ ഊട്ടിയുറപ്പിക്കാൻ ഐഎംഡിക്ക് കഴിഞ്ഞു. കാർഷിക കാലാവസ്ഥാ പ്രവചനത്തിൽ ഇന്ത്യൻ മഹാസമുദ്ര വൃത്തപരിധി പങ്കിടുന്ന നമ്മുടെ അയൽ രാജ്യങ്ങൾക്കും ഇന്ത്യ പുതിയ മാതൃകയായി മാറി.
∙ ചൂട് കൂടി കണക്കൂകൂട്ടലുകൾ പിഴച്ചു
22 വർഷം മുൻപു വരെ കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ പ്രവചനത്തിന് ആശ്രയിച്ചിരുന്നത് ശരാശരി വാർഷിക വർഷപാതത്തിന്റെ കണക്കുകളെയായിരുന്നു. ദീർഘകാല ശരാശരി മഴയുടെ അടിസ്ഥാനത്തിൽ പ്രവചനം നടത്തിയിരുന്ന സ്റ്റാറ്റിസ്റ്റിക്കൽ മാതൃക ഇപ്പോഴും സമാന്തരമായി ഉപയോഗത്തിൽ ഉണ്ടെങ്കിലും ഇതിനെ മാത്രം ആശ്രയിച്ചാൽ പുതിയ കാലത്തെ മഴ പ്രവചനം കൃത്യമാകില്ല. ചൂട് കൂടിയതോടെ പ്രവചനങ്ങൾക്കുള്ളിലെ പാളിച്ചയുടെ സാധ്യത വർധിച്ചു. കാർബൺ കത്തലിന്റെ തോത് ലോകമെങ്ങും ഉയരുന്നതോടെ ചൂട് എന്ന ചരം (വേരിയബിൾ) പലപ്പോഴും മാറി മറിയുന്നു.
മഴയുടെ പെയ്ത്തു രീതിയെത്തന്നെ ഇതു മാറ്റി മറിയ്ക്കുന്നു. ഒപ്പം പ്രവചനങ്ങളുടെ സംഭവ്യ സാധ്യതകളും മാറിമറിയാൻ തുടങ്ങിയതോടെ ഐഎംഡിയിൽ ജനങ്ങൾക്കുള്ള വിശ്വാസംതന്നെ തകർന്നു പോകുന്ന സ്ഥിതിയായി. ഇതിനു പരിഹാരമെന്നോണമാണ് ഡൈനാമിക് അഥവാ തൽസമയ മഴ പ്രവചന രീതി വികസിപ്പിച്ചത്. ഇതിൽ ഓരോ മണിക്കൂറിലെയും ഓരോ ദിവസത്തെയും മഴ സൂപ്പർ കംപ്യൂട്ടറിലേക്ക് ആലേഖനം ചെയ്ത് അടുത്ത മണിക്കൂറുകളിലെ മുതൽ അടുത്ത വർഷങ്ങളിലെ വരെ മഴയുടെ സാധ്യതയെ തത്സമയം മനസ്സിലാക്കാവുന്ന രീതി വന്നു. ഇത് ഐഎംഡിയിലുള്ള കർഷകരുടെയും ജനങ്ങളുടെയും വിശ്വാസ്യത വർധിപ്പിച്ചു.
കാലാവസ്ഥാ പ്രവചനം പാളിയാൽ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസംതന്നെ ഇല്ലാതാകുമെന്ന രാഷ്ട്രീയ തിരിച്ചറിവും കാലാനുസൃത ആധുനീകരണത്തിന് കാലാവസ്ഥാ വകുപ്പിനെ പ്രേരിപ്പിച്ചിരിക്കാം. ഉദാഹരണത്തിന് അടുത്ത ആഴ്ച ആന്ധ്രയിൽ മഴയേ ഇല്ല, എങ്ങും കനത്ത വെയിൽ പരക്കുമെന്ന പ്രവചനം റേഡിയോയിൽ കേട്ട ശേഷം വറ്റൽ മുളക് വെയിലത്ത് ഇട്ട് ഉണക്കാനായി വിളവെടുക്കുന്ന ചെറുകിട കർഷകൻ മഴ വന്നാൽ എന്തു ചെയ്യും? ആ കർഷകന്റെ ആ വർഷത്തെ വിള മുഴുവൻ നഷ്ടമാകും.
ഇവിടെയാണ് കാലാവസ്ഥാ പ്രവചനം സമ്പദ്ഘടനയുടെയും ചെറുകിട കർഷകരുടെയും രക്ഷയ്ക്കെത്തേണ്ടത്. അഥവാ മഴ പെയ്താൽ ആ മുളക് ഉണങ്ങാനുള്ള ഡ്രയർ സംവിധാനം ഒരുക്കേണ്ട ചുമതലയാണ് സർക്കാരിന് ഉള്ളത്. കാലാവസ്ഥാ പ്രവചനത്തിലെ ചലനാത്മക (ഡൈനാമിക്) മാതൃകയെ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ഇന്ന് ഇന്ത്യയുടെ ആവശ്യം. കൂടുതൽ ആധുനിക ഉപകരണങ്ങൾ ഒരുക്കിയും മികച്ച ശാസ്ത്രജ്ഞരെ വളർത്തിയെടുത്തും ലോകത്തിനു മുൻപിൽ ഇന്ത്യയ്ക്കു അഭിമാനിക്കാൻ കഴിയും. ഒപ്പം ആകാശത്തിന്റെ അനിശ്ചിതാവസ്ഥകളിലേക്കു നോക്കി കാര്യങ്ങൾ സ്വയം തീരുമാനിക്കേണ്ടിവരുന്ന റിസ്കിൽനിന്ന് നമ്മുടെ പാവപ്പെട്ട കർഷരെ സംരക്ഷിക്കാനും കഴിയും.
കാലാവസ്ഥാ കൂട്ടുകെട്ട് ലോകത്തിന്റെ പുരോഗതിക്കും രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കും. ഏഷ്യൻ മേഖലയിൽ ചൈന ഒഴികെയുള്ള ചെറുകിട അയൽ രാജ്യങ്ങളുടെ കാലാവസ്ഥാ കാര്യങ്ങളിലെ അവസാന വാക്കാണ് ഇന്ന് ഇന്ത്യ. ഇന്ത്യൻ ഓഷ്യൻ റിം നേഷൻ കൂട്ടായ്മയായും സാർക്ക് രാജ്യങ്ങളുടെ കൂട്ടായ്മയായും അത് അതിരുകളില്ലാത്ത ആകാശവും കാലാവസ്ഥാ സൗഹൃദങ്ങളും സൃഷ്ടിക്കുകയാണ്.