അന്ന്, 2022 ഒക്ടോബർ 11ലെ പകൽ, ഈ വീടിനു പരിസരത്താകെ തിങ്ങിനിറഞ്ഞത് പൊലീസും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടുന്ന ജനസഞ്ചയമാണെങ്കിൽ, രണ്ടു വർഷങ്ങൾക്കിപ്പുറം അതേ ഒക്ടോബർ 11ന് ഈ വീടുനുചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒരാൾ പൊക്കത്തിനും മേലുള്ള കാടും പടർപ്പുമാണ്. വീടിന്റെ ഒരു വശത്തായി ഉയരത്തിലുള്ള ഒരു പുതിയ മതിലും മറ്റൊരു വശത്ത് നിലവിലുണ്ടായിരുന്ന മതിലിനു മുകളിൽ തകര ഷീറ്റുകൊണ്ടുള്ള മറയും മാത്രമാണ് കാര്യമായ വ്യത്യാസം. ഒരുകാലത്ത് ഈ നാട്ടിൽ എവിടെയുമുള്ള ആരും ‘കൈ’ സഹായത്തിനായി ഓടിയെത്തിയിരുന്ന ഈ വീടും പരിസരവും ഇന്ന് നാട്ടുകാരുടെ പേടിസ്വപ്നമാണ്. പറഞ്ഞുവന്നത് മറ്റൊന്നിനെയും പറ്റിയല്ല, ഇലന്തൂരിലെ നരബലി വീടിനെപ്പറ്റിയാണ്. ആഞ്ഞിലിമൂട്ടിൽ പാരമ്പര്യ വൈദ്യൻമാരുടെ കുടുംബം. പിൽക്കാലത്ത് ഭഗവൽ സിങ് എന്ന ഇന്നത്തെ തലമുറക്കാരൻ ആ വീടിന് കടകംപള്ളി എന്ന പേര് സ്വീകരിച്ചു. എന്നിരുന്നാലും പാരമ്പര്യത്തിന് മാറ്റമുണ്ടായിരുന്നില്ല. നാട്ടിൽ ആർക്കെങ്കിലും ഒടിവോ ചതവോ ഉണ്ടായാൽ ആദ്യം ഓടിയെത്തിയിരുന്നത് ഈ വീട്ടുമുറ്റത്തേക്ക് തന്നെയായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ ഭഗവൽ സിങ്ങിന് വൈദ്യം മാത്രമല്ല ഹൈക്കു കവിതകളും വഴങ്ങുമായിരുന്നു. പാർട്ടി പരിപാടികളിലും സജീവമായിരുന്നു. ആർക്കും പരാതിക്ക് ഇടനൽകാനില്ലാത്ത പ്രകൃതം. എന്നാൽ, നാട്ടുകാരുടെ മനസ്സുകളിൽ വളരെക്കാലങ്ങളായി ഉണ്ടായിരുന്ന ഈ ചിത്രങ്ങളെല്ലാം മറ്റിവരയ്ക്കപ്പെട്ടത് വളരെപ്പെട്ടെന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന്, 2022 ഒക്ടോബർ 11ലെ പകൽ, ഈ വീടിനു പരിസരത്താകെ തിങ്ങിനിറഞ്ഞത് പൊലീസും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടുന്ന ജനസഞ്ചയമാണെങ്കിൽ, രണ്ടു വർഷങ്ങൾക്കിപ്പുറം അതേ ഒക്ടോബർ 11ന് ഈ വീടുനുചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒരാൾ പൊക്കത്തിനും മേലുള്ള കാടും പടർപ്പുമാണ്. വീടിന്റെ ഒരു വശത്തായി ഉയരത്തിലുള്ള ഒരു പുതിയ മതിലും മറ്റൊരു വശത്ത് നിലവിലുണ്ടായിരുന്ന മതിലിനു മുകളിൽ തകര ഷീറ്റുകൊണ്ടുള്ള മറയും മാത്രമാണ് കാര്യമായ വ്യത്യാസം. ഒരുകാലത്ത് ഈ നാട്ടിൽ എവിടെയുമുള്ള ആരും ‘കൈ’ സഹായത്തിനായി ഓടിയെത്തിയിരുന്ന ഈ വീടും പരിസരവും ഇന്ന് നാട്ടുകാരുടെ പേടിസ്വപ്നമാണ്. പറഞ്ഞുവന്നത് മറ്റൊന്നിനെയും പറ്റിയല്ല, ഇലന്തൂരിലെ നരബലി വീടിനെപ്പറ്റിയാണ്.

നൂറുകണക്കിന് മൃതദേഹങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇലന്തൂരിലെ കാര്യം.

പത്മത്തിന്റെയും റോസ്‌ലിന്റെയും മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത സോമൻ

ആഞ്ഞിലിമൂട്ടിൽ പാരമ്പര്യ വൈദ്യൻമാരുടെ കുടുംബം. പിൽക്കാലത്ത് ഭഗവൽ സിങ് എന്ന ഇന്നത്തെ തലമുറക്കാരൻ ആ വീടിന് കടകംപള്ളി എന്ന പേര് സ്വീകരിച്ചു. എന്നിരുന്നാലും പാരമ്പര്യത്തിന് മാറ്റമുണ്ടായിരുന്നില്ല. നാട്ടിൽ ആർക്കെങ്കിലും ഒടിവോ ചതവോ ഉണ്ടായാൽ ആദ്യം ഓടിയെത്തിയിരുന്നത് ഈ വീട്ടുമുറ്റത്തേക്ക് തന്നെയായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ ഭഗവൽ സിങ്ങിന് വൈദ്യം മാത്രമല്ല ഹൈക്കു കവിതകളും വഴങ്ങുമായിരുന്നു. പാർട്ടി പരിപാടികളിലും സജീവമായിരുന്നു. ആർക്കും പരാതിക്ക് ഇടനൽകാനില്ലാത്ത പ്രകൃതം. എന്നാൽ, നാട്ടുകാരുടെ മനസ്സുകളിൽ വളരെക്കാലങ്ങളായി ഉണ്ടായിരുന്ന ഈ ചിത്രങ്ങളെല്ലാം മറ്റിവരയ്ക്കപ്പെട്ടത് വളരെപ്പെട്ടെന്നാണ്.

ഐശ്വര്യലബ്ധിക്കെന്ന പേരിൽ ഇലന്തൂരിൽ 2 സ്ത്രീകളെ നരബലിക്ക് ഇരകളാക്കി എന്ന വാർത്ത ലോകം അറിഞ്ഞതോടെ ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും യഥർഥ മുഖം നാട് തിരിച്ചറിയുകയായിരുന്നു. 

ADVERTISEMENT

കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി (49) എന്നിവരെയാണ് പണം ഉൾപ്പെടെയുള്ള പ്രലോഭനങ്ങൾ നൽകി ഇലന്തൂരിൽ എത്തിച്ച് മുഹമ്മദ് ഷാഫി എന്ന വ്യാജ മാന്ത്രികന്റെ കൂട്ടുചേർന്ന് ഇവർ ദാരുണമായി കൊലപ്പെടുത്തിയത്. നരബലിക്കൊപ്പം നരഭോജനവും നടത്തിയ ഇവർ ബാക്കി മൃതദേഹാവശിഷ്ടങ്ങൾ വീടിനു സമീപത്തുതന്നെ കുഴിച്ചുമൂടുകയുമായിരുന്നു.

ഭഗവൽ സിങ്ങിന്റെ വീട്. നരബലി വാർത്ത അറിഞ്ഞ് നാട്ടുകാർ തിങ്ങിനിറഞ്ഞ് തുടങ്ങിയപ്പോൾ. (ഫയൽ ചിത്രം: മനോരമ)

‘തിരുവിതാംകൂറിലെ മാതൃകാ ഗ്രാമം’ എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നാട്, ക്ഷേത്ര പ്രവേശന വിളംബരത്തിനു മുൻപുതന്നെ ദലിതർക്കും ഇതര പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർക്കും ക്ഷേത്രങ്ങളുടെ വാതിലുകൾ തുറന്നിട്ട നാട്, പടയണിയുടെ ഈറ്റില്ലങ്ങളിൽ ഒന്നായ ‘ഇല്ലങ്ങളുടെ ഊര്’, 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണു കരുതപ്പെടുന്ന പരിയാരം ധന്വന്തരി ക്ഷേത്രത്തിന്റെ നാട്, കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ള ഇടപ്പാറമലയുടെ നാട്, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ ജന്മനാട്... രണ്ടു വർഷം മുൻപുവരെ ‘ഇലന്തൂർ’ എന്ന നാടിനെപ്പറ്റി പറയുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തിയിരുന്ന ഈ വിശേഷങ്ങൾക്കെല്ലാംമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് ആ വാർത്ത പുറത്തുവന്നത്.

കേരളക്കരയെ ആകെ ഞെട്ടിത്തരിപ്പിച്ച ആ ദിവസങ്ങളുടെ ഓർമകളിലൂടെ കടന്നു പോകുകയാണ് ഭഗവൽ സിങ്ങിന്റെ അയൽവാസിയായ ജോസും കേസന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിലൊരാളും, മൃതദേഹ അവശിഷ്ടങ്ങൾ കുഴികളിൽ നിന്ന് പുറത്തെടുത്ത സോമൻ എന്ന തോമസും...

∙ ജോസ് ഓർക്കുന്നു: ‘പൊലീസിന്റെ വിളി വന്നത് സിസിടിവി ദൃശ്യങ്ങൾ തേടി’

2022 ഒക്ടോബർ 9ന് രാത്രിയിലാണ് കൊച്ചിയിൽനിന്നുള്ള പൊലീസുകാർ എന്നെ ആദ്യമായി ഫോണിൽ വിളിക്കുന്നത്. അടുത്തവീട്ടിൽ ഒരു സ്കോർപിയോ ഇടയ്ക്കിടെ വരാറുണ്ടോ എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. ആ വാഹനം പലപ്പോഴും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, എന്റെ വീടിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നായി അവരുടെ ആവശ്യം. അത് നൽകാമെന്ന് ഞാൻ പറയുകയും ചെയ്തു. ഫോൺ വന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭഗവൽ സിങ് എന്റെ വീട്ടിലേക്ക് വന്നു. പൊലീസിന് ആരാണ് എന്റെ നമ്പർ നൽകിയതെന്ന് ചോദിച്ചപ്പോൾ അത് താൻ തന്നെയാണെന്ന് ഭഗവൽ സിങ് സമ്മതിച്ചു.

ഭഗവൽ സിങ്ങിന്റെ വീടിനു മുന്നിലെ കാവ്. (ചിത്രം: മനോരമ)
ADVERTISEMENT

പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവുമില്ലാതെ അരമണിക്കൂറോളം എന്നോട് സംസാരിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പൊലീസ് എന്താണ് അന്വേഷിച്ചതെന്നും റോഡിന്റെ ഇരുവശത്തു നിന്നുമുള്ള എല്ലാ വാഹനങ്ങളും എന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ കിട്ടുമോ എന്നുമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതിനുവേണ്ടിക്കൂടിയാണല്ലോ ഈ ക്യാമറകൾ വച്ചിരിക്കുന്നതെന്ന് ഞാൻ ചോദിച്ചതോടെ അദ്ദേഹം പിന്നീട് ഒന്നും സംസാരിക്കാൻ നിൽക്കാതെ തിരികെപ്പോയി.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആളുകൾ ഇവിടെ എത്തിയിരുന്നു. സംഭവം പുറത്തുവന്ന് 3 മാസത്തിലേറെ ഈ തിരക്ക് തുടർന്നു.

ഭഗവൽ സിങ്ങിന്റെ അയൽവാസി ജോസ്

സാധാരണ ദിവസങ്ങളിൽ തിരുമ്മലിനും മറ്റുമായി വീട്ടിൽ വരുന്ന ആളുകൾ പോയതിനു ശേഷം 9 മണി കഴിഞ്ഞാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബൈക്കിൽ പുറത്തു പോകാറുള്ളത്. എന്നാൽ, അടുത്ത ദിവസം രാവിലെ പതിവിന് വിപരീതമായി രാവിലെ 7 മണിക്കു മുൻപു തന്നെ അവർ പുറത്തുപോകാനായി ബൈക്ക് തയാറാക്കി വീടിനു മുന്നിൽ കൊണ്ടുവന്നു വച്ചിരുന്നു. തങ്ങളെ തേടി പൊലീസ് എത്താനുള്ള സാധ്യത മുൻകൂട്ടികണ്ടാവാം അവർ അത്തരത്തിൽ ചെയ്തത്. എന്നാൽ, അവർ പുറപ്പെടുന്നതിന് മുൻപുതന്നെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ഭഗവൽ സിങ്ങിന്റെ വീടിന് സമീപത്തെ പുരയിടത്തിലെ കുഴിയിൽ നിന്ന് പത്മത്തിന്റെ മൃതശരീര ഭാഗങ്ങൾ പുറത്തെടുക്കുന്ന സോമന് കുടിക്കാനായി വെള്ളം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ. (Photo: Special arrangement)

ആദ്യം വീടിന് കുറച്ചുമാറ്റി നിർത്തിയിട്ടിരുന്ന പൊലീസ് ജീപ് പിന്നീട് വീടിന്റെ മുറ്റത്തേക്ക് കൊണ്ടുപോയി. 11 മണിയോടെ ഇരുവരെയും ജീപ്പിൽ കയറ്റി പോകുകയും ചെയ്തു. സാധുക്കളായ ഇവരെ എന്തിനാണ് പൊലീസ് കൊണ്ടുപോകുന്നതെന്നാണ് ആദ്യം ചിന്തിച്ചത്. കുറച്ചു സമയത്തിന് ശേഷം പൊലീസ് ജീപ് തിരികെയെത്തി 2 ഉദ്യോഗസ്ഥരെ അവിടെ ഇറക്കിയ ശേഷം വീണ്ടും പോയി. പിന്നീട് അടുത്ത ദിവസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുഹമ്മദ് ഷാഫിയെ ഭഗവൽ സിങ്ങിന്റെ വീട്ടിൽ എത്തിച്ചത്. അതിനു പിന്നാലെ ഭഗവൽ സിങ്ങിനെയും ലൈലയെയും സംഭവ സ്ഥലത്തെത്തിച്ചു. ഇതിന് പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം നാട്ടുകാർ പോലും അറിയുന്നത്.

ശരിക്കും ഇലന്തൂരിലെ ആർക്കും വിശ്വസിക്കാൻ പോലും പറ്റാത്ത കാര്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. ആദ്യ ഒന്നുരണ്ടാഴ്ച പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരുമെല്ലാം ഊണും ഉറക്കവും പോലും ഇല്ലാതെ ഇവിടെത്തന്നെ ഉണ്ടായിരുന്നു. അവർക്കെല്ലാം എന്നാൽ കഴിയുന്ന പൂർണ സഹായങ്ങൾ ചെയ്തുകൊടുക്കാൻ സാധിച്ചു എന്നതിൽ ഇപ്പോഴും നിറ‍ഞ്ഞ സന്തോഷമുണ്ട്. രണ്ടാഴ്ചകൊണ്ട് അന്വേഷണത്തിന്റെ നടപടികൾ പൂർത്തിയായെങ്കിലും ‘നരബലി’ വീട് സന്ദർശിക്കാനായി കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പിന്നെയും മാസങ്ങളോളം ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു.

ഭഗവൽ സിങ്ങിന്റെ വീട്ടിലേക്കുള്ള വഴി കാടുമൂടിയ നിലയിൽ. (ചിത്രം: മനോരമ)
ADVERTISEMENT

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആളുകൾ ഇവിടെ എത്തിയിരുന്നു. സംഭവം പുറത്തുവന്ന് 3 മാസത്തിലേറെ ഈ തിരക്ക് തുടർന്നു. ഇതിനിടയിൽ തൊണ്ടി മുതലുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി, നരബലി നടത്താൻ ഉപയോഗിച്ച കട്ടിലും പത്മത്തിന്റെയും റോസ്‌ലിന്റെയും ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രിജും അത് പാകം ചെയ്തുവെന്ന് പറയപ്പെടുന്ന പാത്രങ്ങളും ഉൾപ്പെടെയെല്ലാം പൊലീസ് ഇവിടെനിന്ന് കൊണ്ടുപോയി. എന്നാൽ, രണ്ടു വർഷങ്ങൾക്കിപ്പുറം ഇവിടം തികച്ചും വിജനമാണ്. വല്ലപ്പോഴും മാത്രം ചിലർ വന്ന് ‘നരബലി’ വീട് സന്ദർശിച്ചു മടങ്ങുന്നു. ചില രാത്രികളിൽ സാമൂഹിക വിരുദ്ധർക്കും ആ വീട് ഇപ്പോൾ താവളമാകുന്നുണ്ട്.

∙ ‘തുടക്കത്തിലെ ഉണ്ടായ സംശയം സത്യമായി, പക്ഷേ സംഭവിച്ചത് വിശ്വസിക്കാവുന്നതിനും അപ്പുറമുള്ള കാര്യങ്ങൾ’

ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് വന്നുകഴിഞ്ഞാൽ സാധാരണഗതിയിൽ‍ പല സാധ്യതകളാണ് മുന്നോട്ടു വരാറുള്ളത്. ഒരുപക്ഷേ അവർ നാട്ടിലേക്ക് മടങ്ങിയതാകാം, അല്ലെങ്കിൽ തൽക്കാലത്തേക്ക് മറ്റെവിടേക്കെങ്കിലും മാറി നിൽക്കുന്നതാകാം എന്നു തുടങ്ങി പല സാധ്യതകളും മുന്നിലുണ്ട്. എന്നാൽ, പത്മത്തിന്റെ കേസ് വന്നപ്പോൾ മുതൽ അതിൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്കും അപ്പുറം എന്തോ നടന്നിട്ടുണ്ടെന്ന തോന്നൽ ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു. അവരുടെ പണവം ആഭരണങ്ങളും നഷ്ടപ്പെട്ടു എന്നതിനാൽ തന്നെ സാമ്പത്തിക നേട്ടത്തിന് വേണ്ടി ഒരുപക്ഷേ അവരെ ആരെയെങ്കിലും അപായപ്പെടുത്തിയതാവാം എന്നു തുടക്കത്തിൽ തന്നെ ഞങ്ങൾ സംശയിച്ചിരുന്നു– കേസന്വേഷണത്തിൽ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ഭഗവൽ സിങ്ങിന്റെ വീടിന് സമീപത്തെ പുരയിടത്തിൽ പത്മത്തിന്റെ മൃതശരീരം കണ്ടെടുത്ത കുഴിയും പരിസരവും കാടുമൂടിയപ്പോൾ. (ചിത്രം: മനോരമ)

എന്നാൽ, അന്വേഷണത്തിന്റെ പുരോഗതിക്കിടെ പുറത്തുവന്ന കാര്യങ്ങൾ ഞങ്ങളെത്തന്നെ ഞെട്ടിക്കുന്നവയായിരുന്നു. പഴുതടച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പത്മത്തിന്റെ ഫോൺവിളികളുടെ പാത പിന്തുടർന്ന് ഞങ്ങൾ ഒടുവിൽ എത്തിനിനിന്നത് ഷാഫിയിലാണ്. ഷാഫിയുടെ മൊഴിക്കൊപ്പം അയാളുടെ വാഹനം പത്മവുമായി സഞ്ചരിച്ച വഴികളുടെ സിസിടിവി തെളിവുകളും ഞങ്ങളെ ഇലന്തൂരിൽ എത്തിക്കുകയായിരുന്നു. ഒരു തിരോധാന കേസിന്റെ പിന്നാലെ പോയ ഞങ്ങളെ കാത്തിരുന്നത് തികച്ചും ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പത്മത്തെ അന്വേഷിച്ചിറങ്ങിയ ഞങ്ങൾക്ക് റോസ്‌ലിന്റെ കൂടി മൃതദേഹമാണ് അവിടെനിന്ന് ലഭിച്ചത്. ഷാഫിയുടെ മൊഴിയിൽ നിന്നാണ് ഭഗവൽ സിങ്ങിലേക്കും ലൈലയിലേക്കും അന്വേഷണം എത്തുന്നത്. എന്നാൽ പിന്നീട് അവരിൽ നിന്നാണ് റോസ്‌ലിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്.

‘സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും സമീപിക്കുക’ എന്ന ഫെയ്സ്ബുക് പോസ്റ്റ് വഴിയാണു ഷാഫിയും ഭഗവൽ സിങ്ങും പരിചയപ്പെടുന്നത്. തുടർന്ന് പൂജ ചെയ്യാനായി ഇലന്തൂരിലെത്തിയ ഷാഫിയാണു നരബലിക്കു നിർദേശിച്ചത്. നരബലിക്കായി ആളുകളെ കണ്ടെത്തിയതും ഷാഫിയാണ്. ജൂണിലായിരുന്നു ആദ്യ നരബലി. റോസ്‍ലിയെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഇവരെ കൊലപ്പെടുത്തിയതിനു ശേഷം ഷാഫി അവിടെ നിന്നു പോയി. മൃതദേഹം മറവുചെയ്തത് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ചേർന്നാണ്. അതിനാൽ തന്നെ ഇവരെ എവിടെയാണ് മറവു ചെയ്തതെന്ന് ഷാഫിക്ക് കൃത്യമായ ധാരണ ഇല്ലായിരുന്നു.

റോസ്‌ലിന്റെ മൃതദേഹം മറവുചെയ്ത സ്ഥലം പൊലീസിന് കാണിച്ചുകൊടുക്കുന്ന ഭഗവൽ സിങ്. (ഫയൽ ചിത്രം: മനോരമ)

പത്മത്തെ കുഴിച്ചുമൂടിയ സ്ഥലം പൊലീസിന് കാട്ടിത്തന്ന ഷാഫിക്ക് രണ്ടാമത്തെ മൃതദേഹം കാട്ടിത്തരാനാകാതിരുന്നത് ഇതിനാലാണ്. പിന്നീട് ഭഗവൽ സിങ്ങാണ് വീടിന്റെ അലക്കുകല്ലിനോട് ചേർന്ന ഭാഗത്തെ കുഴി പൊലീസിന് കാട്ടിത്തന്നത്. ആദ്യ നരബലി ഫലിച്ചില്ലെന്നു ഭഗവൽ സിങ് പരാതിപ്പെട്ടതോടെയാണു വീണ്ടും നരബലി വേണമെന്നു ഷാഫി നിർദേശിച്ചതും സെപ്റ്റംബർ 26ന് പത്മത്തെ ഇലന്തൂരിൽ എത്തിച്ച് അന്നുതന്നെ കൊലപ്പെടുത്തിയതും. കേസിന്റെ അന്വേഷണ നടപടികളും തെളിവ് ശേഖരിക്കലുമെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇനി കോടതി നടപടികൾ മാത്രമാണ് ബാക്കിയുള്ളത്. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർക്ക് പുറമേ മറ്റാർക്കും ഈ കേസിൽ പങ്കിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

∙ പലതും കണ്ടിട്ടുണ്ട്, പക്ഷേ ഇത് ഒരിക്കലും മറക്കാനാകില്ല: സോമൻ

നീലേറ്റുപുറത്തിന് സമീപം മറ്റൊരു മ‍ൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികളുമായി നിൽക്കുന്നതിനിടയിലാണ് പത്തനംതിട്ടയിൽ നിന്ന് പൊലീസ് വിളിക്കുന്നത്. എത്രയും വേഗം പത്തനംതിട്ടയിലേക്ക് വരാനായിരുന്നു അവർ പറഞ്ഞത്. കോഴഞ്ചേരി കഴിഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി ഫോണിൽ വിളിച്ച്, ശരിക്കും എവിടേക്കാണ് വരേണ്ടതെന്ന് ഒന്നുകൂടി ചോദിച്ചു. അപ്പോഴാണ് ഇലന്തൂരിൽ വന്നിട്ട് നരബലി നടന്ന വീട് അന്വേഷിച്ച് അവിടേക്കു എത്താൻ പറയുന്നത്. സംഭവം നടന്ന വീടിന് വളരെ മുൻപുതന്നെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് എന്റെ വഴി തടഞ്ഞു. വാഹനങ്ങൾ ഒന്നുംതന്നെ ഉള്ളിലേക്ക് കയറ്റിവിടാൻ പറ്റില്ലെന്നും പറഞ്ഞു. ഉടൻ തന്നെ ഡിവൈഎസ്പിയെ വിവരം ധരിപ്പിച്ചതോടെ എത്രയും വേഗം എന്നെ കടത്തിവിടാൻ പറഞ്ഞു.

ഭഗവൽ സിങ്ങിന്റെ വീടിനു സമീപത്തെ അലക്കുകല്ലിനോട് ചേർന്ന് റോസ്‌ലിന്റെ മൃതദേഹം കുഴിച്ചുമൂടിയിരുന്ന സ്ഥലം കാടുകയറിയ നിലയിൽ. ചിത്രത്തില്‍ ഇടതുവശത്തായി കാണുന്ന മതിൽ പിന്നീട് നിർമിച്ചതാണ്. ചിത്രം: മനോരമ)

ഞാൻ സംഭവ സ്ഥലത്തെത്തിയപ്പോൾ വീടിന്റെ മുൻവശത്തുനിന്ന് 25 മീറ്ററോളം മാറി കുറച്ചേറെ ഭാഗത്ത് മ‍ഞ്ഞൾ നട്ടിരിക്കുന്നതു കണ്ടു. അവിടെയാണ് മ‍ൃതദേഹം ഉള്ളതെന്നും പറ‍ഞ്ഞു. ഞാൻ പതിയെ കൈകൊണ്ട് മണ്ണിൽ അമർത്തിനോക്കി കൃത്യമായി കുഴിയുടെ സ്ഥാനം മനസ്സിലാക്കി. പിന്നീട് അവിടെ കുഴിച്ചുതുടങ്ങി. വലിയ കല്ലുകളും കുപ്പിച്ചില്ലുകളും കുമ്മായവും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ആ കുഴിക്കുള്ളിലുണ്ടായിരുന്നു. അതെല്ലാം നീക്കി കുറച്ച് താഴേക്ക് ചെന്നപ്പോൾതന്നെ മൃത ശരീരത്തിന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. പിന്നീട് 56 കഷ്ണങ്ങളായി മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി അവ ഓരോന്നും പൊലീസ് നിർദേശം അനുസരിച്ച് പുറത്തെടുക്കുകയായിരുന്നു.

ഭഗവൽ സിങ്ങിന്റെ വീടിന് സമീപത്തെ പുരയിടത്തിലെ കുഴിയിൽ നിന്ന് പത്മത്തിന്റെ മൃതശരീര ഭാഗങ്ങൾ പുറത്തേക്കെടുക്കുന്ന സോമൻ. (Photo: Special arrangement)

പിന്നീടാണ് വീടിന് സമീപത്ത് രണ്ടാമത്തെ കുഴിയെടുക്കാൻ തുടങ്ങിയത്. നാലടി കുഴിച്ചപ്പോൾ തന്നെ അസ്ഥിക്കഷണങ്ങൾ കിട്ടിത്തുടങ്ങി. ഒരു കയ്യും ഉടലും കാലുകളും രാത്രി ഏഴേമുക്കാലോടെ കണ്ടെത്തി. വാനിറ്റി ബാഗ്, ഒരു ചെരുപ്പ്, പഴ്സ്, കുട എന്നിവയും കുഴിയിൽനിന്നു ലഭിച്ചു. ദ്രവിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. തിരുമ്മൽ കേന്ദ്രത്തിനു സമീപത്തു കുഴിച്ചപ്പോഴാണ് രണ്ടാമത്തെ കയ്യുടെ ഭാഗം രാത്രി എട്ടുമണിയോടെ ലഭിച്ചത്. ദ്രവിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. മറ്റൊരു സ്ഥലത്തുനിന്നും ശരീര ഭാഗം കണ്ടെത്തി.

ഈ മൃതദേഹ ഭാഗങ്ങളിൽ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അന്നു തന്നെ എന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീടാണ് അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി അതുകൊണ്ട് കറിയുണ്ടാക്കി കഴിച്ചെന്നും മറ്റും. സാധാരണ ഗതിയിൽ പൊലീസ് എന്റെ സഹായം തേടാറുള്ളത് കുറഞ്ഞത് 10 ദിവസം എങ്കിലും പഴക്കമുള്ള മൃതദേഹങ്ങളുടെ കാര്യത്തിലാണ്. അത്തരത്തിലുള്ള നൂറുകണക്കിന് മൃതദേഹങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇലന്തൂരിലെ കാര്യം. ജീവിതത്തിൽ ഒരിക്കലും അത് മറക്കാനും കഴിയില്ല...

English Summary:

Elanthoor Human Sacrifice Case: A Ghost House and its Surroundings Stands as a Morbid Reminder

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT