‘ഇടതു പ്രസംഗം കൊള്ളാം, പക്ഷേ ഞങ്ങൾക്ക് വിശ്വാസം മൻമോഹൻ സിങ്ങിനെ’; മാധ്യമങ്ങളെ ‘പേടിക്കാത്ത’ മുൻ പ്രധാനമന്ത്രി
നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ചെയ്ത അദ്ഭുത കൃത്യമെന്ത്? ഈ ചോദ്യം ഡോ. മൻമോഹൻ സിങ്ങിനോടാണെങ്കിൽ 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചു എന്നായിരിക്കും സൗമ്യമായ ഉത്തരം. നമ്മുടെ ഭരണാധികാരികളിൽ മറ്റാർക്കും ഇത്തരമൊരു ചരിത്രം അവകാശപ്പെടാനാവില്ല. വിശക്കുന്ന വയറുകളുടെ കണ്ണീരൊപ്പി എന്ന മൻമോഹൻ മാജിക് ഏതാനും നാളുകൾകൊണ്ട് സംഭവിച്ചതല്ല. ഡോക്ടർ ആകാൻ പിതാവ് പ്രേരിപ്പിച്ച കുട്ടി ആദ്യം കണക്കിനു പിന്നാലെ പോയി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഒന്നാംകിട വിദ്യാഭ്യാസം നേടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതെ പോയതിന് അതൊരു കാരണമായി. ഇന്ത്യൻ പാരമ്പര്യത്തിലുള്ള കർമയോഗി, സ്ഥിതപ്രജ്ഞൻ എന്നീ വാക്കുകളുടെ മൂർത്തരൂപമായി ആധുനിക ഇന്ത്യയിൽ മൻമോഹൻ സിങ് മാറി. അതിനു പല ഉദാഹരണങ്ങളും നമുക്കു മുന്നിലുണ്ടായിരുന്നു. ഡോ. മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കരണ നയങ്ങളുടെ അപകടങ്ങളെപ്പറ്റി പ്രസംഗിച്ചുകഴിഞ്ഞപ്പോൾ ഏതാനും തൊഴിലാളികൾ ആ ഇടതുപക്ഷ ബുദ്ധിജീവിയുടെ അടുത്തെത്തി. അവർ പറഞ്ഞു - ‘‘താങ്കളുടെ പ്രസംഗം നന്നായി, പക്ഷേ

നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ചെയ്ത അദ്ഭുത കൃത്യമെന്ത്? ഈ ചോദ്യം ഡോ. മൻമോഹൻ സിങ്ങിനോടാണെങ്കിൽ 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചു എന്നായിരിക്കും സൗമ്യമായ ഉത്തരം. നമ്മുടെ ഭരണാധികാരികളിൽ മറ്റാർക്കും ഇത്തരമൊരു ചരിത്രം അവകാശപ്പെടാനാവില്ല. വിശക്കുന്ന വയറുകളുടെ കണ്ണീരൊപ്പി എന്ന മൻമോഹൻ മാജിക് ഏതാനും നാളുകൾകൊണ്ട് സംഭവിച്ചതല്ല. ഡോക്ടർ ആകാൻ പിതാവ് പ്രേരിപ്പിച്ച കുട്ടി ആദ്യം കണക്കിനു പിന്നാലെ പോയി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഒന്നാംകിട വിദ്യാഭ്യാസം നേടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതെ പോയതിന് അതൊരു കാരണമായി. ഇന്ത്യൻ പാരമ്പര്യത്തിലുള്ള കർമയോഗി, സ്ഥിതപ്രജ്ഞൻ എന്നീ വാക്കുകളുടെ മൂർത്തരൂപമായി ആധുനിക ഇന്ത്യയിൽ മൻമോഹൻ സിങ് മാറി.
∙ ‘ഞങ്ങൾക്ക് മൻമോഹൻ സിങ്ങിനെയാണ് വിശ്വാസം’
ഡോ. മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കരണ നയങ്ങളുടെ അപകടങ്ങളെപ്പറ്റി പ്രസംഗിച്ചുകഴിഞ്ഞപ്പോൾ ഏതാനും തൊഴിലാളികൾ ആ ഇടതുപക്ഷ ബുദ്ധിജീവിയുടെ അടുത്തെത്തി. അവർ പറഞ്ഞു- ‘‘താങ്കളുടെ പ്രസംഗം നന്നായി, പക്ഷേ ഞങ്ങൾക്ക് മൻമോഹൻ സിങ്ങിനെയാണ് വിശ്വാസം’’. ഈ വിശ്വാസം അവകാശവാദങ്ങളുന്നയിക്കാതെ കടന്നുപോയ സിങ്ങിന്റെ ചരിത്രത്തിലുള്ള സ്ഥാനമാണ് ഉറപ്പിക്കുന്നത്. ഈ വസ്തുതകളെ കണക്കിലെടുക്കാൻ കഴിയാതെ പോയതുകൊണ്ടു കൂടിയാണ് ഇടതുപക്ഷം അരികിലേക്കു മാറിപ്പോയത്. പൊതുമേഖലയും ലൈസൻസ് രാജും അതിന്റെ ഗുണഭോക്താക്കളായ സർവീസ് സംഘടകളും കാലഹരണപ്പെട്ടതാണ്. മാറ്റങ്ങളാണ് വേണ്ടത്. മാറ്റത്തിനു വേണ്ടി കാലം കാത്തുനിൽക്കുകയായിരുന്നു എന്നാണ് മൻമോഹൻ സിങ് പറഞ്ഞത്.
ആ മാറ്റം കൊണ്ടുവരുമ്പോൾ അതിന്റെ പാപഭാരം ഒരു വ്യക്തിയിൽ നിക്ഷേപിച്ച് രാഷ്ട്രീയവിലയിരുത്തലുകൾ നടത്തുന്നത് തെരുവുപ്രസംഗങ്ങൾക്ക് പറ്റും. സോവിയറ്റ് യൂണിയൻ തകർന്നതിന്റെ ഉത്തരവാദി മിഖായേൽ ഗോർബച്ചേവാണെന്ന സിദ്ധാന്തവുമായി ഇതിനെ താരതമ്യപ്പെടുത്താം. ദാരിദ്ര്യത്തിലും ഉദ്യോഗസ്ഥരുടെ തടവിലും ജീവിച്ചുപോന്ന ജനങ്ങൾക്ക് നിത്യജീവിതത്തിൽ ആഹ്ലാദകരമായ മാറ്റങ്ങൾ സംഭവിച്ചപ്പോൾ ആഗോളവൽക്കരണം, നവ ഉദാരീകരണം എന്നീ വാക്കുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ടു കാലഘട്ടത്തിലൂടെ കടന്നുപോകാൻ ഇടവന്ന രാജ്യത്തിലെ വലിയൊരു സമൂഹം അനുഭവത്തെയാണ് വിശ്വസിച്ചത്. ആധുനികവൽക്കരിക്കപ്പെടാൻ കാത്തു നിൽക്കുന്ന ഒരു പാവം രാജ്യത്തെയാണ് തനിക്ക് കിട്ടിയതെന്നാണ് സിങ് പറഞ്ഞത്. ആ രാജ്യത്തെ ആധുനിക രാഷ്ട്രമാക്കി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു.
∙ ‘വഴിമാറി ഓടിയ ആ മാരുതി 800’
‘മാധ്യമങ്ങളേക്കാൾ അധികം ദയാപൂർണമായി എന്നെ കാലം വിലയിരുത്തും’ എന്നാണ് അദ്ദേഹം പറഞ്ഞത്. അധികാരത്തിൽനിന്നു മാറി ദശാബ്ദം കഴിയുമ്പോൾ ആ വാക്കുകൾ സത്യമായി മാറി. നൂറുകണക്കിന് വാർത്താ സമ്മേളനങ്ങൾ നടത്തിയ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ. മാധ്യമങ്ങളെ അകറ്റിനിർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. സ്വതന്ത്ര മാധ്യമങ്ങളും വിമർശനങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന നെഹ്റുവിന്റെ പാരമ്പര്യം മൻമോഹനും പിന്തുടർന്നു. ഏകാധിപതികളാകാൻ കിട്ടുന്ന അവസരം പാഴാക്കാത്തവർക്കിടയിലും മൻമോഹൻ സിങ് വേറിട്ടുനിന്നു. പ്രധാനമന്ത്രിയാകുന്നതുവരെ മാരുതി800 കാർ സ്വയം ഓടിച്ച് സാധാരണ പൗരനായി ജീവിച്ചു.
മൻമോഹൻ സിങ്ങിനെ പോലെ അധികാരത്തിൽനിന്ന് വഴിമാറി നടന്ന ഒരു ബുദ്ധിജീവിയെ ധനമന്ത്രി, പ്രധാനമന്ത്രി തസ്തികകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നതാണ് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ മഹത്വം. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം വഹിച്ച 2004–2014 കാലഘട്ടത്തിൽ 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചതായാണ് ഓക്സ്ഫഡ് പോവർട്ടി ഹ്യുമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റിവ് കണക്കു വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ പേരെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ചതും ഇന്ത്യ ആയിരുന്നു. ഇന്ത്യയെ ലോകത്തിനു മുന്നിൽ ആകർഷകമായ ഒരു മാർക്കറ്റാക്കി മാറ്റാൻ മൻമോഹന് കഴിഞ്ഞു.
∙ ‘ആ ധീരത എനിക്കുണ്ട്’
തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ജയിക്കുകയും ചെയ്യുന്നതു മാത്രമല്ല രാഷ്ട്രീയം. ജനാധിപത്യത്തിന്റെ അപര്യാപ്തതെയപ്പറ്റി ചിന്തിക്കുകയും അതിനു പരിഹാരങ്ങൾ കണ്ടെത്തുന്നതും രാഷ്ട്രീയമാണ്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി രാജ്യത്തുണ്ടായ വിപ്ലവകരമായ പല ഭരണ പരിഷ്കാരങ്ങളും സാമൂഹ്യപരിഷ്കാരങ്ങളും നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയക്കാർ കൊണ്ടുവന്നതല്ലെന്ന വസ്തുതയും ഇതിനോട് ചേർത്തുവയ്ക്കാം. ഉറച്ചുപോയ സിദ്ധാന്തങ്ങൾക്ക് യോജിക്കുന്ന മട്ടിലുള്ള രാഷ്ട്രീയക്കാരനായിരുന്നില്ല മൻമോഹൻ സിങ്.
രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചകൾ നടത്തേണ്ടിവരും എന്ന കാര്യം രാഷ്ട്രീയക്കാരനായപ്പോൾ താൻ പഠിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ വിട്ടുവീഴ്ചകൾക്ക് ഒരു പരിധിയുണ്ട്. അതിനും താഴേക്ക് പോയാൽ മനസ്സാക്ഷിയെ വഞ്ചിക്കൽ ആവും. അതു ചെയ്യാതിരിക്കാനുള്ള ധീരത തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെഞ്ചൂക്ക് കാണിക്കുന്നതല്ല, വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ധീരതയെന്നു കാലവും ശരിവയ്ക്കുന്നു. രാഷ്ട്രീയത്തിലെ വിജയത്തിന് മൂല്യങ്ങളെ കൈവിടേണ്ടിവരും എന്ന പൊതുബോധത്തെ അദ്ദേഹം തിരുത്തി. രാജിക്കത്ത് പോക്കറ്റിലിട്ട് നടന്നത് ആത്മവിശ്വാസം ഉള്ളതിനാലായിരുന്നു. ചാണക്യബുദ്ധിയെ നേർബുദ്ധി പകരം വച്ച നാളുകളായിരുന്നു അത്.
∙ മൻമോഹൻ ഓർമപ്പെടുത്തി: ഇന്ത്യയും തകരാം
സാമ്പത്തിക രംഗത്തെ നേരാംവണ്ണം നയിച്ചില്ലെങ്കിൽ ഏതുരാജ്യവും തകർന്നു പോകും. സോവിയറ്റ് യൂണിയൻ പോലുള്ള മഹാരാജ്യങ്ങൾക്ക് തകരാമെങ്കിൽ ഇന്ത്യയ്ക്കും അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഇക്കാര്യം മനസ്സിൽ വയ്ക്കണമെന്ന് പാർലമെന്റിൽ അദ്ദേഹം നിരന്തരമായി ഓർമപ്പെടുത്തുമായിരുന്നു. 2008ലെ ലോക സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യ മറികടന്നതിനു പിന്നിൽ മൻമോഹൻ സിങ് അടിത്തറയിട്ട സാമ്പത്തിക നയങ്ങളായിരുന്നുവെന്ന് യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ എഴുതി. ലോകനേതാക്കൾ മൻമോഹനെ കേൾക്കാൻ കാത്തിരുന്നതു കൂടിയായിരുന്നു ആ കാലം.
∙ ‘ഭരണാധികാരി അറിയണം സാമ്പത്തിക നയങ്ങളെപ്പറ്റി’
വൈകിപ്പോകും എന്ന മുന്നറിയിപ്പ് പലപ്പോഴും അദ്ദേഹത്തിന്റെ മറുപടികളിൽ ഉണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നത് ഉചിതമായ സമയത്ത് ഉചിതമായെടുക്കുന്ന തീരുമാനങ്ങളാണ്. അല്ലെങ്കിൽ കണ്ണീരു കുടിക്കേണ്ടിവരുന്നത് ജനതയാണ്. സമ്പദ്‌വ്യവസ്ഥയെ മോശമായി കൈകാര്യം ചെയ്താലും, മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജന രാഷ്ട്രീയം മുന്നോട്ട് വച്ചാലും രാജ്യം അപകടത്തിൽ പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു. നാടിനെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനു പകരം അധികാരത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന പ്രസ്ഥാനങ്ങളായി പാർട്ടികൾ മാറുന്നതാണ് ഇന്ത്യയുടെ ദുരന്തം.
മികച്ച നേതാക്കൾക്ക് രാജ്യത്തെ മാറ്റിയെടുക്കാൻ കഴിയും എന്നതിന് ഉദാഹരണം ചൈനയാണ്. സാംസ്കാരിക വിപ്ലവത്തെ തുടർന്ന് തകർന്നടിഞ്ഞ രാജ്യത്തെ എൺപതുകാരനായ ഡെങ് സിയാവോ പിങ് പുനർ നിർമിച്ചു. അത്തരത്തിൽ ജനകീയ അഭിലാഷങ്ങളെ തിരിച്ചറിയാനും അതിനു വേണ്ടി നിലകൊള്ളാനും കഴിയുന്ന രാഷ്ട്രീയനേതൃത്വം ഇല്ല എന്നതാണ് ഇന്ത്യയുടെ പരാജയം. ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ ഭരണാധികാരികളിൽ ആണ്. അവർ സാമ്പത്തിക നയങ്ങളെപ്പറ്റി പിടിപാടില്ലാത്തവർ ആയാൽ ജനങ്ങൾ നിസ്സഹായരായി നട്ടംതിരിയും. പല രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിഷയങ്ങളിൽ നിരക്ഷരരാണ്. തങ്ങൾ നേടിയ വിദ്യാഭ്യാസം എന്തിനും പോകുന്നതാണ് എന്ന് അവർ കരുതുന്നു. ഇത്തരക്കാർ അറിവിനെതന്നെ അപമാനിക്കുന്നവരാണ്.
അറിവാണ് അധികാരം എന്ന കാലത്താണ് അറിവില്ലാത്ത രാഷ്ട്രീയക്കാർ ഭരണം നടത്തുന്നത്. കാലത്തിനനുസരിച്ച് മാറാൻ കഴിഞ്ഞില്ല എങ്കിൽ നമ്മുടെ നേതാക്കൾ അപ്രസക്തരാകുമെന്നും മൻമോഹൻ ഓർമിപ്പിച്ചു.
∙ സാധാരണക്കാരനു വേണമായിരുന്നു ആ പദ്ധതികൾ
രാജ്യത്തിനു വേണ്ടി നിസ്വാർഥമായി പലതും ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പുതിയ കാലത്തെ ആയുധമാണ് വിവരാവകാശ നിയമം. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകരുടെ എണ്ണം എൺപതോളം വരും. ഭരണകൂടം എത്രത്തോളം ഈ നിയമത്തെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിത്. ഈ നിയമത്തെ വന്ധ്യംകരിക്കാനുള്ള ശ്രമം പിന്നീടുവന്ന സർക്കാർ ശ്രമിച്ചതിനു കാരണവും അതാണ്. കേരളത്തിലാകട്ടെ, അഴിമതി തടയാനുള്ള ലോകായുക്തയുടെ ചിറകരിയുകയാണ് ചെയ്തത്.
വെറും രാഷ്ട്രീയക്കാർക്ക് ഇതുപോലുള്ള വിപ്ലവകരമായ നിയമങ്ങൾ കൊണ്ടുവരാൻ കഴിയില്ല. ആഗോള കാഴ്ചപ്പാടും അടിത്തട്ടിലെ ജനവിഭാഗത്തോടുള്ള കൂറും ഉള്ളവർക്കാണ് അതു സാധിക്കുക. തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശം, വനാവകാശം, പാർപ്പിട അവകാശം, ഭൂമി പരിധി നിയമം, ഭക്ഷ്യസുരക്ഷ, കർഷകസുരക്ഷ, സ്ത്രീ സുരക്ഷ, ന്യൂനപക്ഷ സുരക്ഷ, ദേശീയ ആരോഗ്യ ദൗത്യം എന്നിങ്ങനെ വിവിധ പദ്ധതികൾ മൻമോഹൻ സിങ്ങിന്റെ കാലഘട്ടത്തിൽ ഉണ്ടായി. ഈ മാറ്റം സാധാരണക്കാരുടെ ജീവിതത്തിലും ദൃശ്യമായി.
സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയ ഉപദേശക സമിതിയാണ് ഈ നിയമങ്ങൾ തയാറാക്കിയത്. നിരവധി പൗരാവകാശ പ്രവർത്തകർ ഈ കൗൺസിലിൽ അംഗങ്ങളായിരുന്നു. മൻമോഹൻ സിങ്ങിനെപ്പോലുള്ള ഭരണാധികാരിക്ക് വിവിധ മേഖലകളിലുള്ള ആക്ടിവിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ കേൾക്കാൻ എപ്പോഴും അദ്ദേഹം സന്നദ്ധനായിരുന്നുവെന്ന് കൗൺസിൽ അംഗമായിരുന്ന അരുണ റോയ് പറയുന്നു.
∙ പരിമിതിയോ പരാജയമോ?
രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുകയും ഭരണമാറ്റത്തിന് ഇടവരുത്തുകയും ചെയ്ത 2 ജി സ്പെക്ട്രം അഴിമതിക്കേസ് കഴമ്പില്ലാത്തതായിരുന്നുവെന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്. 1.70 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സിഎജി ആരോപിച്ച കേസ് നിയമത്തിനു മുന്നിൽ നിന്നില്ല. ആധുനിക ഇന്ത്യയെ മാറ്റിമറിച്ച ടെലികോം വിപ്ലവത്തിന് അവസരമൊരുക്കിയവർതന്നെ കുറച്ചുകാലം പ്രതിപ്പട്ടികയിൽ നിന്നു. മൻമോഹൻ സിങ് എന്ന രാഷ്ട്രീയക്കാരന്റെ പരാജയം കൂടിയായി ഈ അഴിമതിക്കേസിനെ വിലയിരുത്തുന്നവരുണ്ട്.
ടെലികോം മന്ത്രിയായിരുന്ന രാജയെ നിയന്ത്രിക്കാനോ വിവാദമായപ്പോൾ രാജി വാങ്ങാനോ അദ്ദേഹത്തിന് കഴിയാതെ പോയി. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ടെലികോം മന്ത്രിയുടെ ഉത്തരവിനെപ്പറ്റി മനസിലാക്കിയിരുന്നില്ല എന്ന് മൻമോഹൻതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. കൂട്ടുകക്ഷി മന്ത്രിസഭയുടെ പരിമിതി മൂലമാണ് രാജയുടെ രാജി വാങ്ങാൻ കഴിയാതെ പോയതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.