‘എംടി അത് പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു’; കാലത്തെ മറികടന്ന ‘സ്ത്രീകൾ’; ആ കഥകളിൽ നിന്ന് ഒളിച്ചോടാൻ ആർക്കു കഴിയും!
എംടിയുടെ നാടായ പാലക്കാട്ട് 1994 ജനുവരിയിൽ നടന്ന ദേശീയ സ്കൗട്സ് ആൻഡ് ഗൈഡ്സ് ജംബൂരി ആയിരുന്നു എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിങ്. പന്തലുകൾക്കു കാൽനാട്ടാൻ കുഴിച്ച കുഴിയിലെ മണ്ണിൽ എന്റെ കാൽ പുതഞ്ഞു. വലിച്ചെടുത്തപ്പോൾ കൂടുതൽ മണ്ണ് ഇടിഞ്ഞുവീണ് കാൽ പ്ലാസ്റ്ററിലായി. ആറാഴ്ചത്തെ വിശ്രമം പ്രയോജനപ്രദമാക്കാൻ അന്നത്തെ അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് സാർ ഒരു ജോലി ഏൽപിച്ചു- എം.ടി.വാസുദേവൻനായരുടെ സ്ത്രീ കഥാപാത്രങ്ങൾ. ഒരു പ്രത്യേക ഫീച്ചർ. ഞാൻ ആവേശഭരിതയായി. എംടിയുടെ രചനകൾ മനഃപാഠമായിരുന്നു. പക്ഷേ, സിനിമകൾ മുഴുവൻ കണ്ടിരുന്നില്ല. വിസിആറും കസറ്റുകളും വാടകയ്ക്കെടുത്ത്, ആ സിനിമകൾ ആവർത്തിച്ചുകണ്ടു. അന്നു ഡിഗ്രി വിദ്യാർഥിനിയായിരുന്ന അനിയത്തിയോടൊപ്പം സിനിമാ ഡയലോഗുകളും നോവൽ ഖണ്ഡികകളും ചർച്ച ചെയ്തു. രണ്ടു പത്രം മുഴുവൻ അച്ചടിക്കാനുള്ളത്ര എഴുതിക്കൂട്ടി. പക്ഷേ, തൃപ്തി വന്നില്ല. ഞാനതിനുമേൽ അടയിരുന്നു. തോമസ് സാർ മറന്നു പോയതാണോ എന്നെ പരീക്ഷിച്ചതാണോ എന്നറിയില്ല, അത് ആവശ്യപ്പെട്ടില്ല. ഞാൻ ഓർമിപ്പിച്ചതുമില്ല.

എംടിയുടെ നാടായ പാലക്കാട്ട് 1994 ജനുവരിയിൽ നടന്ന ദേശീയ സ്കൗട്സ് ആൻഡ് ഗൈഡ്സ് ജംബൂരി ആയിരുന്നു എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിങ്. പന്തലുകൾക്കു കാൽനാട്ടാൻ കുഴിച്ച കുഴിയിലെ മണ്ണിൽ എന്റെ കാൽ പുതഞ്ഞു. വലിച്ചെടുത്തപ്പോൾ കൂടുതൽ മണ്ണ് ഇടിഞ്ഞുവീണ് കാൽ പ്ലാസ്റ്ററിലായി. ആറാഴ്ചത്തെ വിശ്രമം പ്രയോജനപ്രദമാക്കാൻ അന്നത്തെ അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് സാർ ഒരു ജോലി ഏൽപിച്ചു- എം.ടി.വാസുദേവൻനായരുടെ സ്ത്രീ കഥാപാത്രങ്ങൾ. ഒരു പ്രത്യേക ഫീച്ചർ.
ഞാൻ ആവേശഭരിതയായി. എംടിയുടെ രചനകൾ മനഃപാഠമായിരുന്നു. പക്ഷേ, സിനിമകൾ മുഴുവൻ കണ്ടിരുന്നില്ല. വിസിആറും കസറ്റുകളും വാടകയ്ക്കെടുത്ത്, ആ സിനിമകൾ ആവർത്തിച്ചുകണ്ടു. അന്നു ഡിഗ്രി വിദ്യാർഥിനിയായിരുന്ന അനിയത്തിയോടൊപ്പം സിനിമാ ഡയലോഗുകളും നോവൽ ഖണ്ഡികകളും ചർച്ച ചെയ്തു. രണ്ടു പത്രം മുഴുവൻ അച്ചടിക്കാനുള്ളത്ര എഴുതിക്കൂട്ടി. പക്ഷേ, തൃപ്തി വന്നില്ല. ഞാനതിനുമേൽ അടയിരുന്നു. തോമസ് സാർ മറന്നു പോയതാണോ എന്നെ പരീക്ഷിച്ചതാണോ എന്നറിയില്ല, അത് ആവശ്യപ്പെട്ടില്ല. ഞാൻ ഓർമിപ്പിച്ചതുമില്ല.
അങ്ങനെയിരിക്കെ, ‘സുകൃതം’ റിലീസ് ചെയ്യുന്നു. എം.ടി.വാസുദേവൻ നായർ തിരക്കഥയും ഹരികുമാർ സംവിധാനവും നിർവഹിച്ച സിനിമ. രവിശങ്കർ അസുഖം ഭേദമായി തിരിച്ചു പത്രം ഓഫിസിൽ ചെല്ലുമ്പോൾ തന്റെ ചരമവാർത്ത അച്ചടിച്ചുവച്ച ബ്രോമൈഡ് ചുരുൾ കയ്യിലെടുക്കുന്നതു കണ്ട നിമിഷം ഞാനൊന്നു വിറച്ചു. പ്രമുഖർ മരിക്കുമ്പോൾ അച്ചടിക്കാൻ പാകത്തിൽ അവരുടെ ജീവിതരേഖകൾ തയാറാക്കുന്നതിൽ പുതുമയില്ല. പക്ഷേ, എംടിക്കു വേണ്ടി അങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് ചിന്തിക്കാൻ കഴിഞ്ഞില്ല. വായനക്കാരിയോട് ആരാണ് എംടിയെന്ന് എന്റെയുള്ളിലെ പത്രപ്രവർത്തക ചോദ്യം ചെയ്തു. എന്നിലെ വായനക്കാരി ഉത്തരംതേടി കൗമാരത്തിലേക്കും യൗവനത്തിലേക്കും പാഞ്ഞു. എന്റെ വഴിത്തിരിവുകളിൽ വഴികാട്ടിയായും വഴിയായും മാറിയ പുസ്തകങ്ങൾ തിരഞ്ഞു. എംടി എന്ന എഴുത്തുകാരനു നന്ദി പറയാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ച് സ്വാംശീകരിച്ച ഭാഷ തന്നെയാണ് ആശ്രയമെന്നു തിരിച്ചറിഞ്ഞു.
എന്റെ എഴുത്തുജീവിതത്തിന്റെ തുടക്കത്തിലൊന്നും ഞാൻ എംടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. അതിനു ശ്രമിച്ചിട്ടില്ല എന്നതാണു ശരി. ആദ്യം മുഖാമുഖം കണ്ടത് 2010ലാണ്. ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോയുടെ ഫിനാലെയ്ക്ക് ജൂറിയിലെ മറ്റ് അംഗങ്ങളോടൊപ്പം തുഞ്ചൻപറമ്പിൽ പോയപ്പോഴായിരുന്നു അത്. എംടി ഓഫിസിൽ ഇരിക്കുകയായിരുന്നു. ഒരു ജീവനക്കാരി, ‘വാസ്വേട്ടാ കാശൊക്കെ തീർന്നൂട്ടോ’ എന്നു പറയുന്നതും ‘കാശൊക്കെയുണ്ടാവുമെടീ...’ എന്നു നാട്ടിൻപുറത്തെ കാർന്നോരുടെ ഈണത്തിൽ പറഞ്ഞതും ഓർമയിലുണ്ട്.
കോഴിക്കോട്ട് ചില പുസ്തകപ്രകാശനങ്ങളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഗോവയിൽ കേന്ദ്ര സാഹിത്യഅക്കാദമി യുവ എഴുത്തുകാർക്കു വേണ്ടി നടത്തിയ ക്യാംപ് ഉദ്ഘാടനം ചെയ്തത് എംടിയാണ്. അതിനു രണ്ടു ദിവസം മുൻപ് കോഴിക്കോട് അളകാപുരിയിൽ ഒരു യോഗത്തിൽ എംടിയെ കണ്ടിരുന്നു. പതിവുപോലെ ഇപ്പോൾ അഴിഞ്ഞുവീഴുമെന്നു പേടിപ്പിക്കുന്ന മുണ്ടും ബട്ടനുകൾ അലങ്കോലമായിട്ട ഷർട്ടും ആയിരുന്നു വേഷം. ചുറ്റും ഒരു ആൾക്കൂട്ടമുണ്ട്. എല്ലാവരും മത്സരിച്ച് കൈ പിടിച്ചു നടത്തുന്നു. വന്ദ്യ വയോധികനായി എംടി അത് ആസ്വദിച്ചു നടക്കുന്നു. ഗോവയിൽ ഞാൻ ചെന്നതു രാവിലെയാണ്. താമസമൊരുക്കിയ ഹോട്ടലിലെ റസ്റ്ററന്റിലേക്കു പോകുമ്പോൾ മുൻപിലൊരാൾ ആഞ്ഞുനടക്കുന്നു. പാന്റും ഷർട്ടുമാണു വേഷം. ഒരു ബ്രീഫ് കേയ്സ് പിടിച്ചിട്ടുണ്ട്. അകത്തു കയറിയപ്പോഴാണ് ആളെ മനസ്സിലാകുന്നത്. എംടി! കോഴിക്കോട്ടു കണ്ടതിലും പത്തു വയസ്സു കുറവ്!
ഞാൻ നമസ്കാരം പറഞ്ഞു. ചുണ്ടിന്റെ കോൺ വളച്ച് ഒരു ചിരി കണ്ടു. പിന്നിലുള്ള ടേബിളിൽ ഇരിക്കെ ഭക്ഷണം ഓർഡർ ചെയ്തിട്ട് അദ്ദേഹം ഇൻസുലിൻ കുത്തിവയ്ക്കുന്നതു കണ്ടു. സിറിഞ്ച് കൈവിട്ടു താഴെപ്പോയി. അതെടുത്തു കൊടുത്ത എം.എസ്.ദിലീപിനോടു കുറേ സംസാരിച്ചു. സുനിൽ ഗംഗോപാധ്യായയെ പരിചയപ്പെടുത്തി. അന്നത്തെ ഉദ്ഘാടനപ്രസംഗം ഇംഗ്ലിഷിലായിരുന്നു. നോക്കി വായിക്കുകയായിരുന്നില്ല. മലയാളത്തിലേതുപോലെ തന്നെ വളരെ സൂക്ഷ്മമായി തിരഞ്ഞെടുത്ത വാക്കുകൾ.
എംടി എന്നെ ഒരു എഴുത്തുകാരിയായി അംഗീകരിച്ചതും അതു പരസ്യമായി പ്രഖ്യാപിച്ചതും ‘ആരാച്ചാർ’ എഴുതിയതിനു ശേഷമാണ്. ഇംഗ്ലീഷ് പരിഭാഷയായ ‘ഹാങ് വുമൺ’ പരിഭാഷയ്ക്കുള്ള വി.അബ്ദുള്ള അവാർഡ് ജെ.ദേവികയ്ക്കായി ഏറ്റുവാങ്ങിയത് ഞാനാണ്. അന്ന് എംടി വളരെ ഊർജ്ജസ്വലനായിരുന്നു. എന്നോട് വളരെ സ്നേഹപൂർവം സംസാരിച്ചു. പ്രമേഹത്തിന്റെ പ്രശ്നങ്ങൾ സൂചിപ്പിച്ചു. അധികനേരം മീറ്റിങ്ങിൽ ഇരിക്കാൻ വയ്യെന്നു പറഞ്ഞു. അന്നത്തെ പ്രസംഗത്തിൽ, ‘ആരാച്ചാർ എത്ര ലക്ഷം കോപ്പി വിറ്റുവെന്ന് എനിക്കറിയാം. മീരയ്ക്ക് എത്ര രൂപ കിട്ടിയെന്നും അറിയാം. ഒരുപാടു വായനക്കാർ ഒരു പുസ്തകം വാങ്ങുന്നതിൽ അഭിമാനിക്കുകയാണു വേണ്ടത്. പലരും പലതും പറയും. മീര അതൊന്നും കാര്യമാക്കേണ്ട. ടാക്സ് കൃത്യമായി അടച്ചാൽ മതി. പുസ്തകം വിൽക്കുന്നതും ആളുകൾ അതു വായിക്കുന്നതും ഒരു ചെറിയ കാര്യമല്ല...’ എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. എന്റെയുള്ളിൽ അദ്ദേഹത്തിന്റെ വായനക്കാരിയായി ജീവിച്ചിരിക്കുന്ന ഒരുവൾക്കു സന്തോഷംകൊണ്ട് കരച്ചിൽ വന്നു.
ഞാൻ അങ്ങോട്ടു പോയി അദ്ദേഹത്തെ കണ്ടത് 2020ലാണ്. അന്ന് ഒരുപാടു സംസാരിച്ചു. ‘ഘാതകൻ’ അദ്ദേഹത്തെക്കൊണ്ടു പ്രകാശിപ്പിക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അന്നു കോവിഡ് പ്രോട്ടോക്കോളുണ്ടായിരുന്നു. തൃശൂർ കറന്റ് ബുക്സിനുവേണ്ടി അദ്ദേഹം നോവലിന്റെ കവർ വീട്ടിൽ വച്ചു പ്രകാശിപ്പിച്ചു. ഏറ്റവും ഒടുവിൽ കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണു കണ്ടത്. അദ്ദേഹത്തിന്റെ വിവാദമായ പ്രസംഗം ഞാൻ കൂടിയുള്ള വേദിയിൽ വച്ചായിരുന്നു. ഗൗരവക്കാരൻ എന്ന പ്രതിഛായ നിലനിർത്തിത്തന്നെ മറ്റ് എഴുത്തുകാർക്ക് അവകാശപ്പെടാവുന്നതിലേറെ സുഹൃത്തുക്കളെ സ്വന്തമാക്കിയതിന്റെ രഹസ്യം എംടിക്കു മാത്രമേ അറിയൂ. എംടിയുടെ ലോകത്തെയും ഭാവുകത്വത്തെയും രൂപപ്പെടുത്തിയ മുൻ തലമുറയിലെ എഴുത്തുകാരും എംടി രൂപപ്പെടുത്തിയ പിൻതലമുറക്കാരും ചേർന്നു സൃഷ്ടിച്ചതാണ് ഒന്നോ രണ്ടോ പതിറ്റാണ്ടു മുൻപുവരെ, മലയാളിയുടെ ആശയലോകം. അവിടെ സ്ത്രീസാന്നിധ്യം ഉണ്ടായില്ല. പക്ഷേ ആ ആൺലോകം മറ്റൊരുതരം സാമൂഹിക വീക്ഷണത്തിനും ബൗദ്ധികജീവിതത്തിനും ഞാൻ ഉൾപ്പെടെയുള്ള സ്ത്രീകളെ സജ്ജരാക്കി.
എംടിയുടെ സ്ത്രീ കഥാപാത്രങ്ങളെ ഒരു ഫീച്ചറിൽ ഒതുക്കാൻ എനിക്ക് ഇന്നും എളുപ്പമല്ല. കാരണം അവരുടെ ചിത്രീകരണത്തിൽ എഴുത്തുകാരന്റെ നീതിബോധവും സമൂഹത്തിന്റെ യാഥാസ്ഥിതികത്വവും തമ്മിലുള്ള ഘർഷണം രൂക്ഷമാണ്. മറ്റ് എഴുത്തുകാരെ അപേക്ഷിച്ച് മാറുന്ന കാലത്തെയും പുരോഗമനാശയങ്ങളെയും ഉൾക്കൊള്ളുന്നതിൽ പുലർത്തിയ നിഷ്കർഷ അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങളെ വേറിട്ടു നിർത്തുന്നു. സമകാലികരെ അപേക്ഷിച്ച് കൂടുതൽ യാഥാർഥ്യബോധത്തോടെയാണ് എംടി അവരെ സൃഷ്ടിച്ചതെന്ന് ഉറപ്പിച്ചു പറയാം.
എം.ടിയുടെ സിനിമകളിൽ, ‘എനിക്ക് എന്നിൽനിന്ന് ഒളിച്ചോടാൻ ആവില്ല’ എന്നു പറഞ്ഞ 'പഞ്ചാഗ്നി'യിലെയും ‘അതിന് അച്ഛനില്ല. അച്ഛന്റെ പേരു പറയണമെന്ന് എന്നെങ്കിലും നിർബന്ധം വരുമ്പോൾ, പറഞ്ഞേക്കൂ കുഞ്ചുണ്ണീ, നളൻ. അല്ലെങ്കിൽ അർജുനൻ അല്ലെങ്കിൽ ഭീമൻ...’എന്നു പ്രഖ്യാപിച്ച ‘പരിണയ’ത്തിലെയും സ്ത്രീ കഥാപാത്രങ്ങൾ വാർപ്പുമാതൃകകളെ മറികടക്കുന്നു. മലയാളിയുടെ പരിമിതവൃത്തത്തിനു പുറത്തുള്ള പുരോഗമന,മനുഷ്യാവകാശ ദർശനങ്ങൾ എംടി ഉൾക്കൊണ്ടുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങളുടെ പരിണാമം. കഥയാകട്ടെ, നോവലാകട്ടെ, തിരക്കഥയാകട്ടെ, സംവിധാനമാകട്ടെ, സംഘാടനമാകട്ടെ, ഭരണശേഷിയാകട്ടെ, പത്രപ്രവർത്തനമാകട്ടെ, പ്രഭാഷണമാകട്ടെ, കാലാനുസൃത കാഴ്ചപ്പാടുകളാകട്ടെ - എംടിയിൽനിന്ന് ഒളിച്ചോടാൻ നമുക്കും സാധ്യമല്ല.