തൃഷ, റിമ കല്ലിങ്കൽ, വിനി രാമൻ, മരിയ ഷറപ്പോവ, അനുഷ്‌ക ശർമ, അനശ്വര രാജൻ... ഇങ്ങനെ നീളും സമൂഹമാധ്യമത്തിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ വഴി അധിക്ഷേപിക്കപ്പെടുന്ന സ്ത്രീകളുടെ പട്ടിക. സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് മരിയ ഷറപ്പോവ അധിക്ഷേപം നേരിട്ടതെങ്കിൽ ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റതാണ് ഓസ്ട്രേലിയൽ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിന്റെ ഭാര്യ വിനി രാമനെ സദാചാര ആൺകൂട്ടത്തിന്റെ നോട്ടപ്പുള്ളിയാക്കിയത്. അതിനും മുൻപ് വിരാട് കോലി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത സമയത്ത് ഇതേ ആൾക്കൂട്ടത്തിന്റെ വേട്ടമൃഗം കോലിയുടെ ഭാര്യ അനുഷ്ക ശർമ്മ ആയിരുന്നുവെന്നതും യാദൃശ്ചികമല്ല. ‘ലിയോ’ സിനിമയില്‍ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നു പറഞ്ഞ തമിഴ് നടൻ മൻസൂർ അലിഖാനാണ് ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ വാർത്തയിൽ നിറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ മുഖമില്ലാതെയാണ് പലരും ഇത്തരം അഭിപ്രായങ്ങൾ വിളിച്ചു പറയുന്നതെങ്കിൽ മൻസൂർ അലിഖാൻ മുഖത്തു നോക്കി പറഞ്ഞു എന്ന വ്യത്യാസം മാത്രം. ഈ ‘കമന്റടി’ അത്ര നിസ്സാരമാണോ? സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്താൽ പ്രശ്നം തീരുമോ? ലൈംഗിക അധിക്ഷേപവും അനുവാദമില്ലാതെ ഫോട്ടോ എടുക്കലും ഒരേ നിയമത്തിന്റെ പരിധിയിലാണോ? ഇക്കാര്യത്തിൽ നിയമം പറയുന്നത് എന്താണ്? വിശദമായി പരിശോധിക്കാം... ഒപ്പം പരാതിപ്പെട്ടവരുടെ അനുഭവവും..

തൃഷ, റിമ കല്ലിങ്കൽ, വിനി രാമൻ, മരിയ ഷറപ്പോവ, അനുഷ്‌ക ശർമ, അനശ്വര രാജൻ... ഇങ്ങനെ നീളും സമൂഹമാധ്യമത്തിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ വഴി അധിക്ഷേപിക്കപ്പെടുന്ന സ്ത്രീകളുടെ പട്ടിക. സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് മരിയ ഷറപ്പോവ അധിക്ഷേപം നേരിട്ടതെങ്കിൽ ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റതാണ് ഓസ്ട്രേലിയൽ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിന്റെ ഭാര്യ വിനി രാമനെ സദാചാര ആൺകൂട്ടത്തിന്റെ നോട്ടപ്പുള്ളിയാക്കിയത്. അതിനും മുൻപ് വിരാട് കോലി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത സമയത്ത് ഇതേ ആൾക്കൂട്ടത്തിന്റെ വേട്ടമൃഗം കോലിയുടെ ഭാര്യ അനുഷ്ക ശർമ്മ ആയിരുന്നുവെന്നതും യാദൃശ്ചികമല്ല. ‘ലിയോ’ സിനിമയില്‍ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നു പറഞ്ഞ തമിഴ് നടൻ മൻസൂർ അലിഖാനാണ് ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ വാർത്തയിൽ നിറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ മുഖമില്ലാതെയാണ് പലരും ഇത്തരം അഭിപ്രായങ്ങൾ വിളിച്ചു പറയുന്നതെങ്കിൽ മൻസൂർ അലിഖാൻ മുഖത്തു നോക്കി പറഞ്ഞു എന്ന വ്യത്യാസം മാത്രം. ഈ ‘കമന്റടി’ അത്ര നിസ്സാരമാണോ? സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്താൽ പ്രശ്നം തീരുമോ? ലൈംഗിക അധിക്ഷേപവും അനുവാദമില്ലാതെ ഫോട്ടോ എടുക്കലും ഒരേ നിയമത്തിന്റെ പരിധിയിലാണോ? ഇക്കാര്യത്തിൽ നിയമം പറയുന്നത് എന്താണ്? വിശദമായി പരിശോധിക്കാം... ഒപ്പം പരാതിപ്പെട്ടവരുടെ അനുഭവവും..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃഷ, റിമ കല്ലിങ്കൽ, വിനി രാമൻ, മരിയ ഷറപ്പോവ, അനുഷ്‌ക ശർമ, അനശ്വര രാജൻ... ഇങ്ങനെ നീളും സമൂഹമാധ്യമത്തിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ വഴി അധിക്ഷേപിക്കപ്പെടുന്ന സ്ത്രീകളുടെ പട്ടിക. സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് മരിയ ഷറപ്പോവ അധിക്ഷേപം നേരിട്ടതെങ്കിൽ ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റതാണ് ഓസ്ട്രേലിയൽ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിന്റെ ഭാര്യ വിനി രാമനെ സദാചാര ആൺകൂട്ടത്തിന്റെ നോട്ടപ്പുള്ളിയാക്കിയത്. അതിനും മുൻപ് വിരാട് കോലി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത സമയത്ത് ഇതേ ആൾക്കൂട്ടത്തിന്റെ വേട്ടമൃഗം കോലിയുടെ ഭാര്യ അനുഷ്ക ശർമ്മ ആയിരുന്നുവെന്നതും യാദൃശ്ചികമല്ല. ‘ലിയോ’ സിനിമയില്‍ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നു പറഞ്ഞ തമിഴ് നടൻ മൻസൂർ അലിഖാനാണ് ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ വാർത്തയിൽ നിറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ മുഖമില്ലാതെയാണ് പലരും ഇത്തരം അഭിപ്രായങ്ങൾ വിളിച്ചു പറയുന്നതെങ്കിൽ മൻസൂർ അലിഖാൻ മുഖത്തു നോക്കി പറഞ്ഞു എന്ന വ്യത്യാസം മാത്രം. ഈ ‘കമന്റടി’ അത്ര നിസ്സാരമാണോ? സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്താൽ പ്രശ്നം തീരുമോ? ലൈംഗിക അധിക്ഷേപവും അനുവാദമില്ലാതെ ഫോട്ടോ എടുക്കലും ഒരേ നിയമത്തിന്റെ പരിധിയിലാണോ? ഇക്കാര്യത്തിൽ നിയമം പറയുന്നത് എന്താണ്? വിശദമായി പരിശോധിക്കാം... ഒപ്പം പരാതിപ്പെട്ടവരുടെ അനുഭവവും..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃഷ, റിമ കല്ലിങ്കൽ, വിനി രാമൻ, മരിയ ഷറപ്പോവ, അനുഷ്‌ക ശർമ, അനശ്വര രാജൻ... ഇങ്ങനെ നീളും സമൂഹമാധ്യമത്തിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ വഴി അധിക്ഷേപിക്കപ്പെടുന്ന സ്ത്രീകളുടെ പട്ടിക. സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് മരിയ ഷറപ്പോവ അധിക്ഷേപം നേരിട്ടതെങ്കിൽ ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റതാണ് ഓസ്ട്രേലിയൽ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിന്റെ ഭാര്യ വിനി രാമനെ സദാചാര ആൺകൂട്ടത്തിന്റെ നോട്ടപ്പുള്ളിയാക്കിയത്. അതിനും മുൻപ് വിരാട് കോലി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത സമയത്ത് ഇതേ ആൾക്കൂട്ടത്തിന്റെ വേട്ടമൃഗം കോലിയുടെ ഭാര്യ അനുഷ്ക ശർമ ആയിരുന്നുവെന്നതും യാദൃശ്ചികമല്ല.

‘ലിയോ’ സിനിമയില്‍ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നു പറഞ്ഞ തമിഴ് നടൻ മൻസൂർ അലിഖാനാണ് ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ വാർത്തയിൽ നിറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ മുഖമില്ലാതെയാണ് പലരും ഇത്തരം അഭിപ്രായങ്ങൾ വിളിച്ചു പറയുന്നതെങ്കിൽ മൻസൂർ അലിഖാൻ മുഖത്തു നോക്കി പറഞ്ഞു എന്ന വ്യത്യാസം മാത്രം. ഈ ‘കമന്റടി’ അത്ര നിസ്സാരമാണോ? സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അധിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്താൽ പ്രശ്നം തീരുമോ? ലൈംഗിക അധിക്ഷേപവും അനുവാദമില്ലാതെ ഫോട്ടോ എടുക്കലും ഒരേ നിയമത്തിന്റെ പരിധിയിലാണോ? ഇക്കാര്യത്തിൽ നിയമം പറയുന്നത് എന്താണ്? വിശദമായി പരിശോധിക്കാം... ഒപ്പം പരാതിപ്പെട്ടവരുടെ അനുഭവവും..

മൻസൂർ അലി ഖാൻ. (Photo credit: Instagram/mansoor_alikhan_offl)
ADVERTISEMENT

∙ എന്താണ് നിയമം പറയുന്നത്?

മൻസൂർ അലിഖാനെതിരെ പൊലീസ് കേസെടുത്തത് രണ്ട് വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്. സെക്‌ഷൻ 354 എ, സെക്‌ഷൻ 590 (ബി) എന്നിവയാണ് ആ വകുപ്പുകൾ. ഒരുവർഷം മുതൽ 5 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് രണ്ടും. രാജ്യത്തെയാകെ പിടിച്ചുലച്ച നിർഭയ സംഭവത്തിനു ശേഷം ക്രിമിനൽ നിയമത്തെപ്പറ്റി പഠിക്കാൻ ചുമതലപ്പെടുത്തിയ ജെ.എസ്.വർമ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 2013 ൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യപ്പെടുന്നത്. അതിനുശേഷമാണ് 6 മാസത്തിൽ നിന്ന് 1 വർഷം എന്നതിലേക്ക് ശിക്ഷാ കാലാവധി ഉയർന്നത്. ഏതെല്ലാം സാഹചര്യത്തിലാണ് ഈ വകുപ്പുകൾ ചുമത്തപ്പെടുന്നതെന്നും ശിക്ഷ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും നോക്കാം; സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളും അവയ്ക്കുള്ള ശിക്ഷയുമാണ് 354–ാം വകുപ്പിൽ പറയുന്നത്.

Show more

1. സെക്‌ഷൻ 354 എ- സ്ത്രീകളെ ശല്യം ചെയ്യുക, ലൈംഗികച്ചുവയോടെ സംസാരിക്കുക, അവരുടെ ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമുള്ള പരാമർശങ്ങൾ നടത്തുക, അനുവാദമില്ലാതെ സ്പർശിക്കുക തുടങ്ങിയവയാണ് ഈ വകുപ്പിൽ വരുന്നത്. ഒരു തൊഴിലിടം ഉദാഹരണമായെടുക്കാം. ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ ശരീരത്തെപ്പറ്റി മോശമായ തരത്തിൽ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തുവെന്നിരിക്കട്ടെ. അവർ പരാതിപ്പെട്ടാൽ കേസ് എടുക്കുക ഈ വകുപ്പിന് കീഴിലാവും. ഈ വകുപ്പിന് കീഴിൽ പരമാവധി 1 വർഷം മുതൽ മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.

2. സെക്‌ഷൻ 354 ബി - ഒരു സ്ത്രീയുടെ അനുവാദമില്ലാതെ ബലം പ്രയോഗിച്ച് അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുക, ബലമായി വസ്ത്രങ്ങൾ വലിച്ചൂരുക, ഊരാൻ ശ്രമിക്കുക, അതുവഴി അവരുടെ അഭിമാനം കളങ്കപ്പെടുത്തുക തുടങ്ങിയവയാണ് സെക്‌ഷൻ 354 ബിയുടെ പരിധിയിൽ വരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പരാതി ഉന്നയിച്ച ആളും കുറ്റാരോപിതനും തീർത്തും അചരിചിതരായിരിക്കണം എന്നുപോലുമില്ല. ബലം പ്രയോഗിച്ച് സ്ത്രീയുടെ അഭിമാനം കളങ്കപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നതാണ് പ്രസക്തം. ജാമ്യമില്ലാത്ത വകുപ്പാണിത്. പരമാവധി 5 വർഷം വരെ തടവും പിഴയും ലഭിക്കാം.

സെക്‌ഷൻ 590 (ബി) പ്രകാരം ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ടെലി കമ്യൂണിക്കേഷൻ മാധ്യമങ്ങൾ വഴി സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലെ ചിത്രങ്ങൾ പങ്കുവയ്ക്കുകയോ മോശം പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. സമൂഹമാധ്യമങ്ങൾ, ടിവി ചാനലുകൾ തുടങ്ങിയവയൊക്കെ ഈ പരിധിയിൽ വരും.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. (Photo by Manjunath Kiran / AFP)
ADVERTISEMENT

3.  സെക്‌ഷൻ 354 സി - സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുക, സ്വകാര്യദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക എന്നിവയാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. ശുചിമുറികളിലോ ഹോട്ടൽമുറിയിലോ ക്യാമറകൾ വയ്ക്കുക, സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തുക എന്നിവയൊക്കെ കുറ്റകരമാവുന്നത് ഈ വകുപ്പിന് കീഴിലാണ്. സ്വകാര്യത എന്താണെന്നത് സംബന്ധിച്ചും നിയമം കൃത്യമായി വിശദീകരിക്കുന്നുണ്ട്. പൊതുവിടത്തിൽ ചെയ്യുമെന്ന് കരുതപ്പെടാത്തവയുടെ ചിത്രങ്ങൾ എടുക്കുന്നതാണ് കുറ്റകരമാവുന്നത്. ഒരു സ്ത്രീയുടെ സമ്മതത്തോടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയാലും അനുവാദമില്ലാതെ അത് മറ്റൊരാൾക്ക് പങ്ക് വയ്ക്കുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. ജാമ്യം കിട്ടാവുന്ന വകുപ്പാണിത്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.

നിർഭയ സംഭവത്തെത്തുടർന്ന് ഡൽഹിയിൽ നടന്ന പ്രതിഷേധം (Photo by SAJJAD HUSSAIN / AFP)

4.  സെക്‌ഷൻ 354 ഡി - നിരന്തരം ഒരു സ്ത്രീയെ പിന്തുടരുക, പിന്നാലെ നടന്ന് ശല്യം ചെയ്യുക, അവരുടെ എല്ലാ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുക, നിരന്തരം ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക, നിരസിച്ചാൽ ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് ഈ വകുപ്പിൽ പെടുന്നത്. ‘താൽപര്യമില്ല’ എന്ന് കൃത്യമായി അറിയിച്ചതിനു ശേഷവും നടത്തുന്ന പിന്തുടരലുകൾക്ക് ഈ വകുപ്പിലാണ് കേസ് എടുക്കാറുള്ളത്. നേരിട്ടുള്ള ശല്യപ്പെടുത്തലിനും പുറമേ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള ഇടപെടലുകളും കേസിന്റെ പരിധിയിൽപ്പെടും. ‘ഉയരെ’ സിനിമയിൽ ആസിഫ് അലി അഭിനയിച്ച ഗോവിന്ദിനെ പോലെയുള്ള കഥാപാത്രങ്ങൾ ഉദാഹരണം. ജാമ്യം കിട്ടാവുന്ന വകുപ്പാണിത്. മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാം.

∙ ഇന്റർനെറ്റിലും വിലങ്ങ് വീഴാം

‘ഭർത്താവ് കയറൂരി വിട്ടിരിക്കുകയാണോ?’, ‘സിനിമയില്ലാത്തതു കൊണ്ടാണോ തുണിയുടെ അളവ് കുറഞ്ഞത്?’ ‘മത്തി കിട്ടാത്തതു കൊണ്ട് കടലിൽ പോയ ചൈനീസ് അമ്മായി’... കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കൽ മാലദ്വീപിൽനിന്നു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ വന്ന ചില കമന്റുകളാണിത്. ഇത് ആദ്യമായല്ല റിമ കല്ലിങ്കൽ ഇത്തരം വിമർശനങ്ങൾ കേൾക്കുന്നത്. കേട്ടാലറയ്ക്കുന്ന തരത്തിലെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ കേൾക്കേണ്ടി വരുന്ന ആദ്യത്തെയോ അവസാനത്തെയോ ആളുമല്ല റിമ കല്ലിങ്കൽ. ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതിനു പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരുടെ ഭാര്യമാർക്കു നേരെ ഇന്ത്യൻ ആരാധകർ അഴിച്ചുവിട്ടത് ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളായിരുന്നു. ട്രാവിസ് ഹെഡിന്റെ ഒരു വയസ്സുകാരി മകളെപ്പോലും ആ ആൾക്കൂട്ടം വെറുതേ വിട്ടില്ല.

ഗ്ലെൻ മാക്‌സ്‌വെലും വിനി രാമനും (ഇടത്) വിവാദ കമന്റിട്ട വ്യക്തിയുടെ സ്ക്രീൻ ഷോട്ട് സഹിതം വിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത മറുപടിയാണ് വലത്.
ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ചാൽ പിടി വീഴില്ലെന്നും കമന്റ് പിൻവലിച്ചാൽ കേസ് ഒഴിവാകുമെന്നും കരുതുന്നവരാണ് ഭൂരിഭാഗവും. പക്ഷേ, നിയമം പറയുന്നത് അങ്ങനെയല്ല. സെക്‌ഷൻ 590 (B) പ്രകാരം ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ടെലി കമ്യൂണിക്കേഷൻ മാധ്യമങ്ങൾ വഴി സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലെ ചിത്രങ്ങൾ പങ്കുവയ്ക്കുകയോ മോശം പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. സമൂഹമാധ്യമങ്ങൾ, ടിവി ചാനലുകൾ തുടങ്ങിയവയൊക്കെ ഈ പരിധിയിൽ വരും. 6 മാസം മുതൽ 2 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ടെലിവിഷൻ ചർച്ചകളിലെ പരാമർശങ്ങളുടെ പേരിൽ കേസെടുക്കാനും ഈ വകുപ്പ് വഴി കഴിയും.

∙ ചാരിത്ര്യം നിർവചിച്ച് സുപ്രീം കോടതി

ഭരണഘടനയിലെ ഈ വകുപ്പുകളോടൊപ്പംതന്നെ ചർച്ചയായിട്ടുള്ളതാണ് എന്താണ് ‘ചാരിത്ര്യം’ എന്നതും ആർക്കാണ് ആരോപണം ഉന്നയിക്കാൻ കഴിയുക എന്നതും. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര വേഴ്സസ് മധുകർ നാരായൺ കേസിൽ, ആരോപണം ഉന്നയിക്കുന്ന സ്ത്രീയുടെ പശ്ചാത്തലമോ സ്വഭാവമോ അവരുടെ മൊഴിയെ മുൻവിധിയോടെ നോക്കിക്കാണുന്നതിന് ഇടയാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു പ്രതി. സ്റ്റേഷനിൽനിന്ന് വളരെ അകലെയല്ലാത്ത വീട്ടിൽ അതിക്രമിച്ച് കടക്കാനും ഒരു സ്ത്രീയെ അവരുടെ സമ്മതമില്ലാതെ കടന്നുപിടിക്കാനും ശ്രമിച്ചതായിരുന്നു കേസ്. മറ്റ് ഉദ്യോഗസ്ഥർ പട്രോളിങ്ങിന് പോയ സമയത്തായിരുന്നു ഇത്. വകുപ്പുതല അന്വേഷണം ഉദ്യോഗസ്ഥന് എതിരായിരുന്നുവെങ്കിലും ഹൈക്കോടതിയിൽ എത്തിയപ്പോൾ കേസിന്റെ ഗതി മാറി.

സുപ്രീം കോടതി (ചിത്രം: മനോരമ)

വീട്ടിൽ അനധികൃതമായി മദ്യവിൽപന നടക്കുന്നുണ്ടെന്നറിഞ്ഞ് പരിശോധനയ്ക്ക് എത്തിയതാണെന്നും ഇതിന്റെ പേരിൽ ആ സ്ത്രീ കെട്ടിച്ചമച്ച കേസാണിത് എന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. പരാതിക്കാരിയായ സ്ത്രീയ്ക്ക് ഒരു വിവാഹേതര ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും അത് അവർ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ ‘ചാരിത്ര്യം’ എന്നത് അംഗീകരിക്കാവുന്നതല്ലെന്നും ഇത്തരമൊരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

പക്ഷേ, വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ പിന്നീടുള്ള ഈ നിയമത്തിന്റെ വഴിയിൽ നിർണായകമായി മാറി. സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടോ എന്നതോ അവരുടെ സ്വഭാവമോ ഇത്തരമൊരു കേസിൽ അവരുടെ മൊഴിയുടെ ആധികാരികത നിർണയിക്കുന്ന ഘടകങ്ങൾ ആവേണ്ടതില്ലെന്ന് ഊന്നിപ്പറഞ്ഞ സുപ്രീംകോടതി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

∙ ചാരിത്ര്യത്തിന് പ്രായപരിധി വേണ്ട

18 വയസ്സിൽ താഴെയുള്ള കുട്ടികളോടാണ് ഇത്തരത്തിൽ ലൈംഗിക അധിക്ഷേപം നടത്തുന്നതെങ്കിലോ? കുട്ടികളുടെ നഗ്നചിത്രം എടുക്കുന്നതും പങ്കുവയ്ക്കന്നതും സമൂഹമാധ്യമത്തിൽ മോശം കമന്റുകളിടുന്നതും വരെ ഇക്കൂട്ടത്തിൽപ്പെടും. കുട്ടികളുടെ കാര്യത്തിൽ ചാരിത്ര്യം നഷ്ടപ്പെട്ടു എന്നൊക്കെ പറയാൻ കഴിയുമോ എന്നാണ് പലരുടെയും സംശയം. പക്ഷേ, 2012 ൽ പോക്സോ ആക്ട് (കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നിയമം) നിലവിൽ വരുന്നതിന് കാലങ്ങൾക്ക് മുൻപുതന്നെ ഈ വിഷയത്തിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ഓഫ് പഞ്ചാബ് വേഴ്സസ് മേജർ സിങ് കേസിലാണ് ചരിത്രപ്രധാനമായ ആ വിധിയുണ്ടായത്.

വാളയാറിൽ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടികളുടെ മരണത്തിൽ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തിൽ നിന്ന്. (ഫയൽ ചിത്രം∙മനോരമ)

ഏഴര മാസം മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ശരീരത്തിൽ ക്രൂരമായ മുറിവുകൾക്ക് ഇടവരുത്തുകയും ചെയ്തതായിരുന്നു കേസ്. പീഡനത്തിന് മറ്റു വകുപ്പുകളിൽ കേസ് എടുക്കാമെങ്കിലും ഇതിൽ 354–ാം വകുപ്പ് ചേർക്കാനാവില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്. ഏഴരമാസം മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ സംബന്ധിച്ച്, തനിക്ക് അഭിമാനം നഷ്ടപ്പെട്ടോ എന്നത് തിരിച്ചറിയാനോ പറയാനോ കഴിയില്ല എന്നതായിരുന്നു കാരണം. ഹൈക്കോടതിയും അതേ നിലപാട് ശരിവച്ചു. പക്ഷേ, സുപ്രീംകോടതി ഇടപെടൽ മറിച്ചായിരുന്നു. ശരീരത്തെ സംബന്ധിക്കുന്ന അഭിമാനം എന്നതു ജന്മനാ ലഭിക്കുന്നതാണെന്നും ഇരയ്ക്ക് ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കാൻ കഴിയുമോ എന്ന് നോക്കി വിധി പറയുന്നത് മറ്റു പല സാഹചര്യങ്ങളിലും കേസിനെ ദുർബലപ്പെടുത്തും എന്നും നിരീക്ഷിച്ച കോടതി പ്രായഭേദമെന്യേ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ 354–ാം വകുപ്പ് ബാധകമാണെന്നും പ്രഖ്യാപിച്ചു.

സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് ഡൽഹി പൊലീസ് രൂപീകരിച്ച പ്രത്യേക ടീമിലെ അംഗങ്ങൾ പട്രോളിങ് നടത്തുന്നു. (Photo by Rebecca Conway / AFP)

∙ കേസുകൾ കൂടുന്നു

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും കണക്കുകൾ അനുസരിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ റെക്കോർഡ് വർധനയാണ് രാജ്യത്തുണ്ടാവുന്നത്. വ്യാജപരാതികളും വർധിക്കുന്നുണ്ട്. മറ്റൊരു പ്രശ്നം സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍ പലതും ദുരുദ്ദേശം നിറഞ്ഞതാണെങ്കിലും അത് അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണോ എന്ന് കൃത്യമായി വേർതിരിച്ചറിയാൻ കഴിയാത്തതാണ്. സ്ത്രീകളോട് ബഹുമാനപൂർവം പെരുമാറാത്തതും മറ്റേതെങ്കിലും തരത്തിൽ അപമാനിച്ച് സംസാരിക്കുന്നതും അന്തസ്സിനെ കളങ്കപ്പെടുത്തി എന്ന വകുപ്പിൽ ഉൾപ്പെടുത്താനാവില്ല എന്ന് 2023 ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥൻ ‘വൃത്തികെട്ട സ്ത്രീ’ എന്ന് വിളിച്ചു എന്ന പരാതിയിൽ, അശ്ലീല ഭാഷ ഉപയോഗിച്ചു എന്ന 509–ാം വകുപ്പ് ചുമത്താനുള്ള ഘടകങ്ങൾ ഇല്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

Show more

സമൂഹമാധ്യമങ്ങളിലെ കമന്റുകൾ സംബന്ധിച്ചും ഇതേ ആരോപണങ്ങൾ പല തവണ ഉയർന്നിട്ടുണ്ട്. ദ്വയാർഥ പ്രയോഗങ്ങൾ പലതും, സ്ത്രീകളെ മോശമായി ചിത്രീകരിച്ചതാണെന്നതിനു തെളിവില്ലെന്നു കാണിച്ച് കേസുകൾ തള്ളിപ്പോയ ചരിത്രവുമുണ്ട്. ഈ വകുപ്പുകൾ സംബന്ധിച്ച് കേരള ഹൈക്കോടതി അടുത്തിടെ നടത്തിയ ഒരു വിധി വലിയ വിവാദങ്ങൾക്കും വഴി വച്ചിരുന്നു. പീഡനക്കേസിലെ കുറ്റാരോപിതൻ ഹാജരാക്കിയ ഇരയുടെ ചിത്രം പരിശോധിച്ച ഹൈക്കോടതി അവരുടെ വസ്ത്രധാരണം ‘കൺസന്റി’നെയാണ് സൂചിപ്പിക്കുന്നത് എന്നു പറഞ്ഞാണ് ഇയാൾക്ക് ജാമ്യം നൽകിയത്. വസ്ത്രധാരണമോ സ്വഭാവമോ മറ്റ് ബന്ധങ്ങളോ മൊഴിയുടെ ആധികാരികതയെ മുൻവിധിയോടെ സമീപിക്കാൻ ഇടവരുത്തരുതെന്ന് സുപ്രീംകോടതിയുടെ വിധികൾ പല തവണ വ്യക്തമാക്കിയിരിക്കെയായിരുന്നു കേരള ഹൈക്കോടതിയുടെ വിവാദ പരാമർശം.

∙ ആരാണ് പിന്നാലെ നടക്കേണ്ടത്?

സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ നിയമങ്ങൾ ഏറെയുണ്ടെങ്കിലും പരാതി നൽകിയാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നാണ് പരാതി നൽകിയ സ്ത്രീകളിൽ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. മലപ്പുറം സ്വദേശിയായ അപർണ പ്രശാന്തി സമൂഹമാധ്യമങ്ങളിൽ കടുത്ത ലൈംഗിക അധിക്ഷേപം നേരിട്ടതിനെ തുടർന്ന് പരാതി നൽകിയത് 2019 ലാണ്. അല്ലു അർജുൻ സിനിമയെക്കുറിച്ച് അപർണ എഴുതിയ കുറിപ്പ് അല്ലു അർജുൻ ആരാധകരെ പ്രകോപിപ്പിച്ചതായിരുന്നു കാരണം. മുഖമില്ലാത്ത നൂറു കണക്കിന് പ്രൊഫൈലുകളിൽനിന്ന് അപർണയുടെ ഇൻബോക്സിലും പോസ്റ്റുകൾക്കും താഴെയും കേട്ടാലറയ്ക്കുന്ന കമന്റുകൾ നിറഞ്ഞു.

ഒരു തവണ പരാതി നൽകിയ ആൾക്ക് രണ്ടാമതൊരു തവണ കൂടി പരാതി നൽകാൻ തോന്നാത്ത വിധത്തിലാണ് സിസ്റ്റം നമ്മളെ പരാജയപ്പെടുത്തുന്നത്.

അപർണ പ്രശാന്തി

‘‘പരാതി തിരുവനന്തപുരത്തെ ഹൈടെക് സെല്ലിനു മുന്നിലെത്തിയപ്പോൾ കേട്ടത് കൂടുതലും ഉപദേശമാണ്. എന്തിനാണ് ഫോട്ടോ ഇടുന്നത്? എന്തിനാണ് എല്ലാവർക്കും കാണാവുന്നത് പോലെ പോസ്റ്റുകൾ ഇടുന്നത് എന്നൊക്കെയാണ് പൊലീസ് ചോദിച്ചത്. പരാതിയൊക്കെ എന്തിനാണ്... കുറച്ചുകാലം ഫെയ്സ്ബുക് ഉപയോഗിക്കാതിരിക്കൂ.. ഒരു കുടുംബമൊക്കെയായി ജീവിക്കണ്ടേ... എന്നെല്ലാം നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്ന ഒരു പൊലീസുകാരൻ ഉണ്ടായിരുന്നു..’’ അപർണ പറയുന്നു.

2019 ൽ നൽകിയ പരാതിയിൽ നാല് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജാമ്യം ലഭിച്ച ആൾ അതിനു ശേഷവും മോശം കമന്റിടുന്നത് തുടർന്നു. ഇത് പൊലീസിനെ കാണിച്ചെങ്കിലും വിട്ടു കളയൂ എന്നാണ് ലഭിച്ച നിർദേശം. കേസ് ഇതുവരെ കോടതി വിളിച്ചിട്ടില്ല. ഓരോ തവണയും മൊഴി നൽകാൻ തിരുവനന്തപുരം വരെ വന്നുപോകൽ, പൊലീസിന്റെ നിസ്സഹകരണവും ഉപദേശവും, അവസാനിക്കാത്ത അധിക്ഷേപം.. പരാതി നൽകിയതിനു ശേഷം വന്ന സമയനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും സമാധാനമില്ലായ്മയ്ക്കും കണക്കില്ലെന്ന് അപർണ പറയുന്നു.

പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. (ഫയൽ ചിത്രം∙മനോരമ/ Image is only for representative purpose)

‘‘ഇതൊരു കുറ്റകൃത്യം ആണ് എന്ന ബോധ്യമില്ലാത്തതാണ് അടിസ്ഥാന പ്രശ്നം. സ്ത്രീകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ എന്തും പറയാം എന്ന ധാരണയാണ്. പരാതിയുമായി ഒരാൾ ചെല്ലുമ്പോൾ അവരുടെ പശ്ചാത്തലം, സ്വഭാവം ഒക്കെയാണ് പൊലീസിനും പ്രശ്നം. ‘സ്ത്രീയുടെ സ്വഭാവം ഇങ്ങനെയൊക്കെയാണെങ്കിൽ അങ്ങനെ പറയുന്നതിൽ തെറ്റില്ല’ എന്ന സന്ദേശമാണ് പൊലീസും നൽകുന്നത്. ഒരു തവണ പരാതി നൽകിയ ആൾക്ക് രണ്ടാമതൊരു തവണ കൂടി പരാതി നൽകാൻ തോന്നാത്ത വിധത്തിലാണ് സിസ്റ്റം നമ്മളെ പരാജയപ്പെടുത്തുന്നത്. നിയമം മാത്രമല്ല, ഈ ബോധ്യങ്ങളും മാറേണ്ടതുണ്ട്..’’ അപര്‍ണ പറയുന്നു.

∙ സിം മാറ്റിയാൽ പ്രശ്നം തീരുമല്ലോ...

2018 ലെ പ്രളയത്തിന്റെ സമയത്ത് വൊളന്റിയറായി ഓടി നടന്നിരുന്ന ഒരു പെൺകുട്ടി. പല ദുരിതാശ്വാസ ക്യാംപുകളിലേക്കും അവൾ ഇടപെട്ട് സാനിറ്ററി പാഡുകൾ എത്തിച്ചിരുന്നു. വൊളന്റിയർ എന്ന നിലയിൽ പലയിടത്തും നമ്പറുകൾ കൈമാറുകയും ചെയ്തു. പ്രളയമൊക്കെ കഴിഞ്ഞ് ജീവിതം പഴയപടി ആയപ്പോഴാണ്, ‘‘പാഡ് വിൽക്കുന്ന കുട്ടിയല്ലേ?’’ എന്ന് ചോദിച്ച് ഈ പെൺകുട്ടിയുടെ വാട്സാപിലേക്ക് നിരന്തരം മെസേജുകൾ വരാൻ തുടങ്ങിയത്. പലതും അശ്ലീലച്ചുവയുള്ളവ. നമ്പർ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടതിനെത്തുടർന്ന് ഒരു കൂട്ടം ആളുകൾ നടത്തിയ സംഘടിത ആക്രമണമായിരുന്നു അത്. പക്ഷേ, പരാതി പൊലീസിന് മുന്നിലെത്തിയപ്പോഴാവട്ടെ, സിം ഉപേക്ഷിച്ചാൽ പ്രശ്നം തീരുമല്ലോ എന്നായിരുന്നു പൊലീസിന്റെ നിലപാട്. നിയമപാലകർതന്നെ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതാണ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പെൺകുട്ടികളെ അധിക്ഷേപിക്കുന്നവർക്ക് വളമാകുന്നത്.

ഉത്തർപ്രദേശിൽ പത്തൊൻപതുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിയ റാലിയിൽ നിന്ന് (File Photo by Indranil MUKHERJEE / AFP)

ഇതു മാത്രമല്ല. കവിയും സാമൂഹിക പ്രവർത്തകയുമായ ചിത്തിര കുസുമൻ തനിക്ക് നേരിട്ട അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പരാതിയുമായി എത്തിയപ്പോൾ ഫെയ്സ്ബുക് പ്രൊഫൈൽ ലോക്ക് ചെയ്യാനും ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് അവസാനിപ്പിക്കാനുമാണത്രേ പൊലീസ് നിർദേശിച്ചത്. പരാതി നൽകിയിട്ടും പൊലീസ് ഒരന്വേഷണവും നടത്തിയില്ലെങ്കിലും ‘തൊണ്ടിമുതൽ’ എന്ന പേരിൽ പരാതിക്കാരിയുടെ ഫോൺ കാലങ്ങളായി പിടിച്ചുവച്ചിരിക്കുന്ന സംഭവങ്ങളുമുണ്ട്.

∙ മാറേണ്ടത് നമ്മുടെ ബോധ്യങ്ങളാണ്

സമൂഹമാധ്യമങ്ങളിലെ ഇത്തരം പോരാട്ടങ്ങൾ പലപ്പോഴും ഒരു നാട് എന്ന നിലയിൽ ലോകത്തിന് മുന്നിൽ നമ്മുടെ തല കുനിക്കാൻ ഇടവരുത്തിയിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്? റേപ്പ് ജോക്കുകൾ ഉപയോഗിച്ച് കയ്യടി നേടുന്ന സിനിമകളും നമ്മുടെ പാഠ്യപദ്ധതികളും വരെ അതിനുള്ള കാരണങ്ങളിൽ പെടുമെന്ന് വിവിധ മേഖലകളിലെ വനിതകൾ പറയുന്നു.

ഏതുമേഖലയിലെയും  ലിംഗാധിഷ്ഠിത വിവേചനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

വിനീത വിജയൻ

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെടുന്ന പെൺകുട്ടികൾ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. പിന്നാലെ നടന്നുള്ള ശല്യം ചെയ്യലിനും ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾക്കും കേസെടുക്കാൻ വകുപ്പ് ഉണ്ടെങ്കിലും ഒത്തുതീർപ്പ് എന്ന പേരിൽ സ്ത്രീകൾക്ക് എതിരെയുള്ള മിക്ക അതിക്രമങ്ങളും തീർപ്പാക്കപ്പെടും എന്നതാണ് ഇത്തരം അതിക്രമങ്ങൾക്ക് കിട്ടുന്ന പ്രോത്സാഹനം. 

‘‘ ഏതു മേഖലയിലെയും  ലിംഗാധിഷ്ഠിത വിവേചനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങളും അവഹേളനവും സ്ത്രീകൾക്കു നേരെ ഉണ്ടാവുമ്പോൾ ആക്ഷേപിക്കപ്പെടുന്നവരെ പിന്തുണയ്‌ക്കേണ്ട പൊതുസമൂഹം പുലർത്തുന്ന നിശബ്ദതയാണ് പലപ്പോഴും  വേട്ടക്കാരുടെ നേട്ടവും അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഉള്ള ഊർജ്ജവും ആയി മാറുന്നത്. സമൂഹത്തിനൊന്നാകെ ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.’’ സാമൂഹിക പ്രവർത്തകയായ വിനീത വിജയൻ പറയുന്നു.

English Summary:

How Section 354 and 509 of Indian Penal Code Defines the Offence of Outraging the Modesty of a Woman?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT