ആദ്യ ഭാര്യയെ കൈവിട്ടില്ല, ദാവൂദിന് പാക്കിസ്ഥാനിൽ രണ്ടാം വിവാഹം: അധോലോകം ഉപേക്ഷിച്ച് മകൻ: ‘വിഷ’ത്തിൽ തകർന്ന് ഡി കമ്പനി?
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതുപക്ഷേ, ഇതാദ്യമല്ല. ദാവൂദ് ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതുപക്ഷേ, ഇതാദ്യമല്ല. ദാവൂദ് ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതുപക്ഷേ, ഇതാദ്യമല്ല. ദാവൂദ് ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു.
ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതു പക്ഷേ, ഇതാദ്യമല്ല. ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.
∙ ആദ്യം പിടി വീണത് മോഷണത്തിന്
മുംബൈയിലെ അഹമ്മദ് സെയിലർ ഹൈസ്കൂളിൽ നിന്ന് പഠനം പാതിവഴിയിൽ നിർത്തി, തല്ലിത്തോൽപ്പിച്ചും മയക്കുമരുന്നു കടത്തിയും ദാവൂദ് നേതാവായിത്തുടങ്ങുന്നത് 18 തികയുന്നതിനും മുൻപേയാണ്. സുഹൃത്തുക്കളും ബന്ധുക്കളും സഹോദരന്മാരും ഒക്കെ അടങ്ങുന്ന ‘ഡോഗ്രി ബോയ്സ്’ ഗ്രൂപ്പിന്റെ നേതാവായാണ് ദാവൂദിന്റെ തുടക്കം. ‘ബാഷു ദാദ’ ആയിരുന്നു അക്കാലത്ത് ദാവൂദിന്റെ വഴികാട്ടി. പക്ഷേ, എഴുപതുകളുടെ അവസാനത്തോടെതന്നെ ബാഷു ദാദയെ മറികടക്കാനാവുമെന്ന് അടിവരയിട്ടിരുന്നു ദാവൂദ്. എതിർക്കുന്നവരെ തല്ലിയും മയക്കുമരുന്നും കള്ളപ്പണവും കടത്തിയും ദാവൂദ് ഡോഗ്രിയുടെ നേതാവായി. രത്നഗിരിയിൽനിന്നുള്ള ദാവൂദിന്റെ കസിന്‍സും സുഹൃത്തുക്കളും ഒക്കെയായിരുന്നു വിശ്വസ്തരുടെ സംഘത്തിലുണ്ടായിരുന്നത്.
അന്ന് മുംബൈ (പഴയ ബോംബെ) അധോലോകത്തിലെ രാജാവായിരുന്നു ഹാജി മസ്താൻ. ദാവൂദിന്റെ സംഘത്തിലെ വിശ്വസ്തരായ രണ്ടുപേരെ ഹാജി മസ്താൻ ആളെവിട്ട് തല്ലിച്ചതോടെയാണ് ഹാജി മസ്താനും ദാവൂദുമായുള്ള കുടിപ്പകയുടെ തുടക്കം. മലബാർ ഹില്ലിലെ ഹാജി മസ്താന്റെ വസതിയിലേക്ക് അനധികൃതമായ രീതിയിൽ പണം കൊണ്ടുവരുന്നുണ്ടെന്ന് വിവരം കിട്ടിയ ദാവൂദ് കണക്ക് തീർക്കാൻ തീരുമാനിച്ചു. പണവുമായി വന്ന ടാക്സി ദാവൂദിന്റെ സംഘം തടഞ്ഞു. 4.75 ലക്ഷം രൂപ കൈക്കലാക്കി. പക്ഷേ, സംഭവം നടന്നതിന്റെ പിറ്റേന്നാണ് അത് ഹാജി മസ്താന്റെ പണമായിരുന്നില്ലെന്നും മെട്രോ പൊളിറ്റൻ ബാങ്കിലേക്ക് കൊണ്ടുവന്ന പണമായിരുന്നെന്നും ദാവൂദ് അറിഞ്ഞത്. അങ്ങനെ 19–ാം വയസ്സിൽ ബാങ്ക് മോഷണമെന്ന ആദ്യ കേസിൽ ദാവൂദ് പ്രതിയായി.
1974ൽ അത്ര വലിയ ബാങ്ക് മോഷണം കേട്ടുകേൾവിയില്ലാത്തതായിരുന്നു. അത് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടതാവട്ടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന ദാവൂദിന്റെ പിതാവും! പൊലീസ് ഉദ്യോഗസ്ഥനായ ഇബ്രാഹിം കസ്കർ, മകനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ ബെൽറ്റുകൊണ്ട് അവനെ പൊതിരെ തല്ലി, പൊലീസ് സ്റ്റേഷനിലെത്തിച്ച് കുറ്റസമ്മതം നടത്തിച്ചു. ദാവൂദിന്റെയും സംഘത്തിലുണ്ടായിരുന്ന എട്ട് പേരുടെയും പേരിൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഹാജി മസ്താന്റെ പത്താൻ സംഘത്തെ തളയ്ക്കാൻ ദാവൂദ് പുറത്തുണ്ടാകുന്നതാണെന്ന് നല്ലതെന്ന് പൊലീസിന് അറിയാമായിരുന്നു.
മെട്രോപൊളിറ്റൻ ബാങ്ക് മോഷണക്കേസ് അടുത്ത 15 വർഷത്തേക്ക് നീണ്ടു പോയി. 1982ൽ വിചാരണക്കോടതി ദാവൂദിനെയും സംഘത്തിലെ മറ്റ് രണ്ടു പേരെയുമൊഴിച്ച് ബാക്കി എല്ലാവരെയും കുറ്റവിമുക്തരാക്കി. പൊലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഒടുവിൽ 1992ൽ ബാങ്ക് മോഷണം നടന്ന് 18 വർഷത്തിനു ശേഷം സുപ്രീം കോടതി ദാവൂദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. അപ്പോഴേക്കും മറ്റു കുറ്റകൃത്യങ്ങളുടെ ഭാഗമായി ദാവൂദ് നാട് കടന്നിരുന്നു.
∙ ഡി കമ്പനി
എന്തിനും പോന്ന വിശ്വസ്തരുടെ തലവനായി മുംബൈ അധോലോകത്തിൽ ദാവൂദ് സിംഹാസനം വലിച്ചിട്ടിരുന്നത് ‘ഡി കമ്പനി’ എന്ന ഗ്യാങ്ങിലൂടെയായിരുന്നു. ദാവൂദ് കമ്പനി എന്നതിന്റെ ചുരുക്കപ്പേരായിരുന്നു അത്. 1976ലാണ് ഡി കമ്പനിയുടെ തുടക്കം. 5,000 അംഗങ്ങളും ഒരു ലക്ഷത്തിലേറെ കൂട്ടാളികളുമുള്ള ഘടനയായിരുന്നു ഡി കമ്പനിയുടേത്. 21–ാം വയസ്സിൽ മുംബൈയിൽ ദാവൂദ് തുടക്കമിട്ട ഡി കമ്പനിയുടെ ഗുണ്ടാ വിളയാട്ടം പിന്നീട് പാക്കിസ്‌ഥാൻ, യുഎഇ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ശ്രീലങ്ക, ജർമനി, ഫ്രാൻസ്, യുകെ എന്നിവിടങ്ങളേക്ക് പടർന്നു. കൊലപാതകം, കള്ളക്കടത്ത്, അഴിമതി, ലഹരികടത്ത്, തട്ടിക്കൊണ്ടുപോകൽ, സിനിമാനിർമാണത്തിനു കള്ളപ്പണം കൊടുക്കൽ, ആയുധക്കച്ചവടം, ഭീകരപ്രവർത്തനം, ബോംബിടൽ, കവർച്ച, വാടകക്കൊല, കള്ളപ്പണം വെളുപ്പിക്കൽ, കള്ളനോട്ട്, രാഷ്‌ട്രീയ അഴിമതി, റിയൽ എസ്‌റ്റേറ്റ്, വാതുവയ്‌പ് തുടങ്ങി എണ്ണമില്ലാതെ നീണ്ടു ഡി കമ്പനിയുടെ കുറ്റകൃത്യങ്ങൾ.
ഡി കമ്പനിയുടെ ചരിത്രം ദാവൂദ് ഇബ്രാഹിമിന്റേത് മാത്രമല്ല, മുംബൈ അധോലോകത്തിന്റെ ചരിത്രത്തിൽ ദാവൂദിനോളം കുപ്രസിദ്ധി നേടിയ ഛോട്ടാ രാജന്റെ കൂടിയാണ്. തന്റെ നേതാവായിരുന്ന ബഡാ രാജനെ കൊന്നവരെ വകവരുത്താൻ ഛോട്ടാ രാജൻ തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾ കണ്ടാണ് ദാവൂദ് ഡി കമ്പനിയിലേക്ക് ഛോട്ടാ രാജനെ ഒപ്പം കൂട്ടുന്നത്. മലയാളിയായിരുന്നു ഛോട്ടാ രാജന്റെ നേതാവായിരുന്ന ബഡാ രാജൻ എന്ന രാജൻ മാധവൻ നായർ. അധോലോക കുടിപ്പകയുടെ ബാക്കിയായി ബഡാ രാജനെ കൊലപ്പെടുത്തിയതിനു പിന്നിലുള്ളതും മറ്റൊരു മലയാളി ഗ്യാങ് നേതാവായിരുന്നു; അബ്ദുൾ കുഞ്ഞ്.
ഛോട്ടാ രാജൻ കൂടി എത്തിയതോടെ ദാവൂദ്–ഛോട്ടാ രാജൻ യുഗത്തിന്റെ തുടക്കമായി. എതിർത്തവരെ കൊന്നുതള്ളിയും അനധികൃത മാർഗങ്ങളിലൂടെ പണം കടത്തിയും ഡി കമ്പനി വളർന്നു. ഛോട്ടാ രാജൻ ദാവൂദിന്റെ വലംകയ്യായി മാറി.
∙ അവസാനത്തെ നാടുവിടൽ
മുംബൈയിലെ മറ്റൊരു അധോലോക ഗ്യാങ് ആയിരുന്ന പത്താൻസംഘത്തിന്റെ നേതാവ് കരീംലാലയുടെ അനന്തരവൻ സമദ് ക്രൂരമായ കൊലപാതകങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ ആളായിരുന്നു. മരുമകൻ തലവേദനയായതോടെ ഒരു ഘട്ടത്തിൽ സമദുമായി ബന്ധമില്ലെന്ന് കരീംലാല പത്രപ്പരസ്യം നൽകി. പത്താൻസംഘത്തിൽ നിന്ന് പുറത്തായ സമദ് ദാവൂദിന്റെ ഗ്യാങ്ങിൽ അഭയം തേടി. പക്ഷേ, സമദിന് ഡി കമ്പനിയുടെ പ്രവർത്തന ശൈലിയുമായി ചേർന്ന് മുന്നോട്ടു പോകാനായില്ല. തന്നെപ്പറ്റി കുറ്റം പറഞ്ഞതിന് ഒരിക്കൽ ദാവൂദിന്റെ സഹോദരൻ നൂറയെ ദാവൂദിന്റെ കൂട്ടാളികളുടെ മുന്നിലിട്ട് സമദ് തല്ലി. വിവരമറിഞ്ഞ ദാവൂദ് കാര്യമായി പ്രതികരിക്കാഞ്ഞത് സമദിന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷേ, സഹോദരനെ തല്ലിയ ആളോട് അങ്ങനെ ക്ഷമിച്ചു കളയാൻ ദാവൂദ് ഒരുക്കമായിരുന്നില്ല.
1984 ഒക്ടോബർ 4. ഫ്ലാറ്റിന് താഴേക്ക് ലിഫ്റ്റിൽ വരുന്ന സമദിനെ കാത്ത് ദാവൂദും ഛോട്ടാ രാജനും സംഘത്തിലെ മറ്റു രണ്ടുപേരും കാത്തുനിന്നിരുന്നു. ലിഫ്റ്റ് തുറന്നയുടനെ അവർ സമദിനെ അതിലിട്ട് വെടിവച്ചു കൊന്നു. സമദിന്റെ കൊലപാതകത്തോടെ ദാവൂദിനെതിരെ പൊലീസ് വലവിരിച്ചു. 1986ൽ ക്രൈംബ്രാഞ്ച് ‘ഡി കമ്പനി’യുടെ ഓഫിസ് റെയ്ഡ് ചെയ്തു. രഹസ്യവിവരം ചോർന്നുകിട്ടിയ ദാവൂദ് അതിനകം സ്ഥലം കാലിയാക്കിയിരുന്നു. ഡൽഹിയിലേക്കും അവിടെനിന്ന് ദുബായിലേക്കുമാണ് ദാവൂദ് കടന്നത്. പിന്നീട് ദുബായിലിരുന്നാണ് അധോലോക പ്രവർത്തനങ്ങളും ബിസിനസും ദാവൂദ് നിയന്ത്രിച്ചത്. വിശ്വസ്തരായ മുഴുവൻ പേരെയും ദുബായിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബഡാ രാജനെ കൊന്നവരോട് കണക്കു തീർത്തശേഷം 1987ൽ ഛോട്ടാ രാജനും ദുബായിലെത്തി.
∙ ഛോട്ടാ രാജനുമായി തെറ്റുന്നു
ദാവൂദിന്റെ സംഘവും മുംബൈയിലെ മറ്റൊരു അധോലോക സംഘമായ ബിആർഎയും തമ്മിലുണ്ടായ പോരാട്ടമാണ് ഇരുവരും തമ്മിലുള്ള വൈരത്തിലേക്ക് നയിച്ചത്. ബാബു റഷീദ്, രാം നായിക്ക്, അരുൺ ഗാവ്‌ലി എന്നതിന്റെ ചുരുക്കപ്പേരായിരുന്നു ബിആർഎ. രാം നായിക്കിനെയും ബാബു റഷീദിനെയും ഗുണ്ടാ സംഘങ്ങൾ കൊലപ്പെടുത്തി. ഇതിനു പിന്നിൽ ഛോട്ടാ രാജന് പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഗാവ്‌ലിയെ ഇല്ലാതാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ഗാവ്‍ലി സഹോദര തുല്യനായി കണ്ടിരുന്ന അശോക് ജോഷിയെ വകവരുത്തിക്കൊണ്ടാണ് ദാവൂദിന്റെ സംഘം പ്രതികാരം ചെയ്തത്. പക്ഷേ, അതിന് ദാവൂദിന് കൊടുക്കേണ്ടി വന്ന വില ചെറുതായിരുന്നില്ല.
ദാവൂദിന്റെ പ്രിയ സഹോദരി ഹസീനയുടെ ഭർത്താവ് ഇബ്രാഹിം പാർക്കറുടെ ജീവനെടുത്ത് ഗാവ്‌ലി പ്രതികാരം ചെയ്തു. 1992ൽ ആയിരുന്നു അത്. ദാവൂദിനെ വലിയ രീതിയിൽ ഉലച്ച സംഭവമായിരുന്നു അത്. അപ്പോഴേക്കും ഡി കമ്പനി വലിയ അധോലോക ഗ്യാങ്ങായി പടർന്ന് പന്തലിച്ചിരുന്നു. ഛോട്ടോ രാജന്റെ നേതൃത്വത്തിൽ റഷ്യയിലെ ‘സൊളൻട് സെവിസ്ക്യ’ ഗാങ്ങിന്റെ മാതൃകയിലായിരുന്നു പ്രവർത്തനം. സ്വന്തം വിശ്വസ്തരെ ഗ്യാങ്ങിൽ ചേർത്ത് അയാൾ ഡി കമ്പനി വലുതാക്കി. കൂടാതെ കറാച്ചി, തുർക്കി, സൈപ്രസ് എന്നിവിടങ്ങളിലെ അധോലോക സംഘങ്ങളുമായി ബന്ധമുണ്ടാക്കുകയും ചെയ്തു. രാജന്റെ സ്വാധീനം വർധിച്ചുവരുന്നതിൽ ഛോട്ടാ ഷക്കീൽ ഉൾപ്പെടെയുള്ള ദാവൂദിന്റെ വിശ്വസ്തർ അസ്വസ്ഥരായിരുന്നു. ദാവൂദിനെ രാജനിൽ നിന്നകറ്റാൻ അവർ കണ്ടെത്തിയ മാർഗം, ഇബ്രാഹിം പാർക്കറുടെ കൊലയാളികളെ വകവരുത്താൻ രാജൻ ഉത്സാഹം കാണിക്കുന്നില്ല എന്ന പരാതിയായിരുന്നു.
കൊലയാളികൾ കനത്ത പൊലീസ് സുരക്ഷയിലാണ് ആശുപത്രിയിൽ കഴിയുന്നതെന്നും അവിടെനിന്ന് പുറത്തിറങ്ങിയാലുടൻ കൊലപ്പെടുത്താമെന്നുമായിരുന്നു രാജന്റെ മറുപടി. പക്ഷേ, ഛോട്ടാ രാജന്റെ എതിർപ്പ് മറികടന്ന് ആശുപത്രിയിൽ കഴിയുന്ന എതിരാളികളെ കൊല്ലാൻ ഛോട്ടാ ഷക്കീലിന്റെ നേതൃത്വത്തിലുള്ളവർ തന്ത്രം മെനഞ്ഞു. ദാവൂദ് അതിന് അനുമതി നൽകി. 1992 സെപ്റ്റംബർ 12ന് പുലർച്ചെ മുംബൈ ജെജെ ആശുപത്രിയിൽ കടന്നു കയറിയ അക്രമികൾ വൻ ആക്രമണം അഴിച്ചുവിട്ടു. പാർക്കറിന്റെ കൊലയാളിയും രണ്ട് പൊലീസുകാരും വെടിയേറ്റു മരിച്ചു. മുംബൈ അധോലോകത്ത് എകെ–47 തോക്കിന്റെ ഉപയോഗം ആദ്യമായി നടന്നത് ഈ ആക്രമണത്തിലായിരുന്നു.
തൊട്ടടുത്ത വർഷം നടന്ന മുംബൈ ഭീകരാക്രമണത്തിനു ശേഷവും ദാവൂദിന്റെ വിശ്വസ്തത വീണ്ടെടുക്കാൻ ഛോട്ടാ രാജൻ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. മറ്റുള്ളവർക്ക് ഛോട്ടാ രാജനോടുള്ള എതിർപ്പായിരുന്നു കാരണം. പ്രശ്നങ്ങൾ ഒഴിവാക്കി നിർണായക തീരുമാനമെടുക്കാൻ എല്ലാവരെയും ദാവൂദ് വിളിച്ചു വരുത്തിയെങ്കിലും പോകാനിറങ്ങും മുൻപ് ലഭിച്ച ഒരു ഫോൺ കോൾ ആ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഛോട്ടാ രാജനെ പിന്തിരിപ്പിച്ചു. വിളിച്ചു വരുത്തി വധിക്കാനാണ് എന്ന മുന്നറിയിപ്പായിരുന്നു അതിൽ. തീരുമാനമെടുക്കാൻ ബുദ്ധിമുട്ടിയ ഛോട്ടാ രാജൻ മണിക്കൂറുകൾക്കു ശേഷം ദുബായിലെ ഇന്ത്യൻ എംബസിയിൽ കീഴടങ്ങി. സുരക്ഷിതനായി നാട്ടിലെത്തിച്ചാൽ ദാവൂദിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകാമെന്ന് വാഗ്ദാനം. ദാവൂദ്–ഛോട്ടാ രാജൻ കുടിപ്പകയുടെ തുടക്കമായിരുന്നു അത്. നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ഛോട്ടാ രാജൻ.
∙ അന്ന് മുഷറഫ് പറഞ്ഞത്
1993ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന നിലയിലാണ് ഇന്ത്യ ഏറ്റവും വെറുക്കുന്ന പിടികിട്ടാപ്പുള്ളിയായി ദാവൂദ് ഇബ്രാഹിം മാറിയത്. മുംബൈ നഗരത്തിൽ 1993 മാർച്ച് 12ന് 12 ഇടങ്ങളിലായി നടന്ന സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേർക്ക് ഗുരുതരമായി പരുക്കേറ്റു. പാക് ചാരസംഘടന ഐഎസ്ഐയുടെ ഉൾപ്പെടെ പിന്തുണയോടെ ദാവൂദ് ഇബ്രാഹിം നടപ്പാക്കിയ ഭീകരാക്രണമായിരുന്നു അതെന്ന് വൈകാതെ കണ്ടെത്തി. ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, യാക്കൂബ് മേമൻ എന്നിവരായിരുന്നു മുഖ്യസൂത്രധാരന്മാർ.
2013 സെപ്‌റ്റംബർ 13ന് ദാവൂദിനെ വധിക്കാൻ ‘റോ’ പദ്ധതിയിട്ടിരുന്നു. ഒൻപതു കമാൻഡോകളും 2013 സെപ്‌റ്റംബർ 13ന് ദാവൂദ് വരുന്ന റോഡിൽ കാത്തുനിന്നു. ദാവൂദിന്റെ കാറിന്റെ വിവരങ്ങളും ദാവൂദിന്റെ നിലവിലെ രൂപം സംബന്ധിച്ച വിഡിയോയും അവരുടെ പക്കലുണ്ടായിരുന്നു. പക്ഷേ, കൃത്യം നടക്കാൻ മിനിറ്റുകൾ ശേഷിക്കേ ദൗത്യത്തിൽനിന്ന് പിന്മാറാൻ ഫോൺ സന്ദേശമെത്തി. കാരണങ്ങൾ ഇപ്പോഴും അഞ്ജാതം.
യാക്കൂബ് മേമൻ മാത്രം അറസ്റ്റിലായി. യാക്കൂബ് മേമന്റെ വധശിക്ഷ 2015 ജൂലൈ 30ന് നടപ്പാക്കി. ദുബായിൽ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് ദാവൂദ് കടന്നതിനും അവിടെ താമസമാക്കിയതിനും തെളിവുണ്ടെങ്കിലും ദാവൂദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പാക്കിസ്ഥാൻ എല്ലാ കാലത്തും മുഖം തിരിച്ചു. ഇന്ത്യയിൽ മുസ്‌ലിംകൾ വിവേചനത്തിന് ഇരയാവുകയാണെന്നും അതിനോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ദാവൂദിന്റേത് എന്നുമാണ് ഒരിക്കൽ പാക്കിസ്ഥാൻ പ്രസിഡന്റ് ആയിരുന്ന ജനറൽ പർവേസ് മുഷറഫ് പ്രതികരിച്ചത്.
1993ലെ മുംബൈ ഭീകരാക്രമണത്തിൽ മാത്രമല്ല, 2008ൽ 166 പേരുടെ ജീവനെടുത്ത മുംബൈ ആക്രമണത്തിലും ദാവൂദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2010ൽ 17 പേരുടെ ജീവനെടുത്ത പുണെ ജർമൻ ബേക്കറി സ്ഫോടന കേസിലും ആക്രമണത്തിന് സഹായം ചെയ്തു കൊടുത്തവരിൽ ദാവൂദ് ഉണ്ടെന്നാണ് അന്വേഷണസംഘം അന്ന് വെളിപ്പെടുത്തിയത്. ഭീകരാക്രമണത്തിനു പുറമേ 2013ലെ ഐപിഎൽ കോഴക്കേസിലും പ്രധാന സൂത്രധാരൻ ദാവൂദാണെന്ന് ആരോപണമുയർന്നിരുന്നു. മാച്ച് ഫിക്സിങിന്റെ പേരിൽ മുൻപും ദാവൂദിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. 1980കളിൽ ക്രിക്കറ്റ് താരങ്ങളുടെ ഡ്രസിങ് റൂമിൽ അനായാസേന പ്രവേശനം ലഭിച്ചിരുന്ന ആളായിരുന്നു ദാവൂദ് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
∙ ദൗത്യം തകർത്ത ആ ഫോൺകോൾ
ഇന്ത്യ തേടുന്ന ഏറ്റവും ഭീകരനായ കുറ്റവാളി പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ദാവൂദിനെ പിടികൂടാൻ കഴിയാത്തത്? വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച ഒസാമ ബിൻ ലാദനെ പാക്കിസ്ഥാനിൽ നിന്ന് പിടികൂടി ഒരു തെളിവും വിട്ടുകൊടുക്കാതെ കൊന്നുകളഞ്ഞ അമേരിക്കയുടെ ‘ഓപറേഷൻ ജെറോനിമോ’യ്ക്കു ശേഷമാണ് ഇന്ത്യയുടെ മേൽ ആ ‘ചീത്തപ്പേര്’ കുറേക്കൂടി ശക്തമായത്. ദാവൂദിന്റെ പാക്കിസ്ഥാനിലെ വീട്ടുവിലാസമടക്കം ഇന്ത്യൻ രഹസാന്വേഷണ വിഭാഗം കണ്ടെത്തിയതും കൈമാറിയതുമാണെങ്കിലും ദാവൂദിനെ സംരക്ഷിക്കുക എന്ന നിലപാടാണ് എക്കാലവും പാക്കിസ്ഥാൻ സ്വീകരിച്ചത്.
ദാവൂദിനെ വധിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾ പല തവണ പാളിയിട്ടുണ്ട്. 2013ൽ ദൗത്യത്തിന് ഏറ്റവും അടുത്ത് എത്തിയ ശേഷമായിരുന്നു ആ പിന്തിരിയൽ. ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ ഒൻപതു കമാൻഡോകളെയാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ അന്ന് പാക്കിസ്‌ഥാനിലേക്കയച്ചത്. ‘സൂപ്പർ ബോയ്സ്’ എന്നായിരുന്നു സംഘത്തിന്റെ പേര്. 2013 സെപ്‌റ്റംബർ 13ന് ദാവൂദിനെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എല്ലാദിവസവും ദാവൂദ് ഇബ്രാഹിം കറാച്ചി ക്ലിപ്‌ടൺ റോഡിലെ വീട്ടിൽനിന്നു ഡിഫൻസ് ഹൗസിങ് സൊസൈറ്റിയിലേക്കു യാത്ര ചെയ്യുന്നുണ്ടെന്ന് ‘റോ’ കണ്ടെത്തിയിരുന്നു. ഈ വഴിയിലെ ദർഗയാണ് ഓപറേഷൻ നടത്താനായി തിരഞ്ഞെടുത്ത സ്‌ഥലം.
വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് മരിച്ചുവെന്നും അല്ല ചികിത്സയിലാണെന്നും ഏറ്റവും ഒടുവിൽ അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും ‘‘കഴിഞ്ഞ ദിവസം കൂടി ഭായിയെ കണ്ടതാണ്’’ എന്നു പറഞ്ഞു കൊണ്ടാണ് വാർത്തകളെ ഛോട്ടാ ഷക്കീൽ തള്ളിയത്.
ഒൻപതു കമാൻഡോകളും 2013 സെപ്‌റ്റംബർ 13ന് ദാവൂദ് വരുന്ന റോഡിൽ കാത്തുനിന്നു. ദാവൂദിന്റെ കാറിന്റെ വിവരങ്ങളും ദാവൂദിന്റെ നിലവിലെ രൂപം സംബന്ധിച്ച വിഡിയോയും അവരുടെ പക്കലുണ്ടായിരുന്നു. പക്ഷേ, കൃത്യം നടക്കാൻ മിനിറ്റുകൾ ശേഷിക്കേ ദൗത്യത്തിൽനിന്ന് പിന്മാറാൻ ഫോൺ സന്ദേശമെത്തി. കാരണങ്ങൾ ഇപ്പോഴും അജ്‍ഞാതം. ഛോട്ടാ രാജന്റെ സംഘത്തിൽപ്പെട്ട ഷാർപ് ഷൂട്ടർമാർക്ക് പരിശീലനം നൽകി ദാവൂദിനെ വധിക്കാൻ ഒരിക്കൽ ഇന്ത്യ പദ്ധതിയിട്ടെങ്കിലും മുംബൈ പൊലീസിലെ ദാവൂദിന്റെ അടുത്ത ബന്ധങ്ങളാണ് ആ പദ്ധതി പൊളിച്ചതെന്ന് മുൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി ആർ.കെ.സിങ് തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. 2005ൽ മകളുടെ വിവാഹത്തിന് ദാവൂദ് എത്തിയാൽ വധിക്കാനും ഇന്ത്യ പദ്ധതിയിട്ടിരുന്നു. അതും നടപ്പിലായില്ല. നിർണായക വിവരങ്ങളുമായി പല തവണ ശ്രമിച്ചിട്ടും ദാവൂദ് ഇന്ത്യയുടെ കയ്യിൽ നിന്ന് വഴുതി മാറിക്കൊണ്ടേയിരുന്നു. 2013ൽ ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായും പ്രഖ്യാപിച്ചു.
∙ ഏക മകൻ പൗരോഹിത്യത്തിലേക്ക്?
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാൻകാരിയെ രണ്ടാം വിവാഹം ചെയ്തെന്നും എന്നാൽ ആദ്യ ഭാര്യ മെഹ്‌ജബീൻ ഷെയ്ഖിൽനിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും 2023 ജനുവരിയിൽ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലി ഷാ പാർക്കർ ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നു. ദാവൂദിന്റെ ഇന്ത്യയിലുള്ള ബന്ധുക്കളുമായി അടുപ്പം പുലർത്തുന്ന മെഹ്‌ജബീനിൽ നിന്ന് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ തിരിക്കാനാണു രണ്ടാം വിവാഹമെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദർഗയ്ക്കു സമീപം സൈനിക മേഖലയിലാണു മെഹ്ജബീൻ താമസിക്കുന്നതെന്നും അലി ഷാ പാർക്കർ മൊഴി നൽകിയിരുന്നു.
1955ൽ മഹാരാഷ്ട്രയിലെ കൊങ്കണി മുസ്‌ലിം കുടുംബത്തിലാണ് ദാവൂദിന്റെ ജനനം. ദാവൂദ് ഉൾപ്പെടെ 9 മക്കൾ. മൂത്ത സഹോദരനെ അധോലോക ആക്രമണത്തിൽ ദാവൂദിന് മുൻപുതന്നെ നഷ്ടപ്പെട്ടു. ഇന്ത്യ വിട്ട് ദുബായിൽ ചേക്കേറിയപ്പോൾ സഹോദരങ്ങളെയൊന്നാകെ ദാവൂദ് ഒപ്പം കൊണ്ടുപോയി. ഇളയ സഹോദരി ഹസീന പാർക്കറുടെ ഭർത്താവ് ഇബ്രാഹിം പാർക്കറാണ് പിന്നീട് ഇന്ത്യയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. പാർക്കറെ ഗാവ്‌ലി ഗ്യാങ് കൊലപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കർ അധോലോകത്തേക്ക് കടന്നു വരുന്നത്. ഹസീനയുടെ ഗോൾഡൻ ഹാൾ അപാർട്ട്മെന്റ് ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. മുംബൈയിലെ ‘ഗോഡ് മദർ’ എന്നാണ് ഹസീന ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്.
ദാവൂദിന്റെ ഭാര്യ മെഹ്‌ജബീൻ ഇന്ത്യയിലെ കുടുംബവുമായി അടുപ്പം പുലർത്തുന്നുവെന്നും കുടുംബത്തെ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ ആവർത്തിക്കുന്നുണ്ട്. അതിനിടെ മെഹ്ജബീൻ ഇതിനിടെ ഇന്ത്യയിൽ വന്നുപോയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇവർക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ് മൂത്തമകൾ മഹ്റൂഖിന്റെ ഭർത്താവ്. മക്കളെല്ലാവരും വിവാഹിതരാണ്. ഏക മകൻ മോയിൻ നവാസ് പൗരോഹിത്യമാർഗത്തിലേക്ക് തിരിഞ്ഞെന്നും മൗലവിയാവാൻ ഒരുങ്ങുകയാണെന്നും ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയിരുന്നു. തന്റെ സാമ്രാജ്യത്തിന് അവകാശികളില്ലാത്തതിനാൽ ദാവൂദ് ദുഃഖിതനാണെന്നും മൊഴിയിലുണ്ടായിരുന്നു.
∙ മരണവാർത്ത ആദ്യമല്ല
ഇന്ത്യ തേടുന്ന കൊടും കുറ്റവാളിക്ക് ഇപ്പോൾ പ്രായം 67. ദാവൂദിന്റേതായി പ്രചരിക്കുന്ന ചിത്രങ്ങൾക്കു വരെ മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്; 1993 ലെ മുംബൈ ഭീകരാക്രമണത്തിനും. ദാവൂദ് മരിച്ചെന്ന് വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. ഓരോ തവണയും ദാവൂദുമായി അടുത്ത ബന്ധമുള്ളവർ ആ വാർത്ത നിഷേധിച്ചിട്ടുണ്ട്. കറാച്ചിയിലെ വീട്ടിലേക്ക് ‘നേരിട്ട് വിളിച്ച’ മാധ്യമങ്ങളോട് ദാവൂദിന്റെ വിശ്വസ്തർ സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിരുന്നു. ദാവൂദ് ഇബ്രാഹിമിന് ഹൃദയാഘാതം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നും മരിച്ചുവെന്നും 2017 മേയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെ, പക്ഷാഘാതമാണെന്നും തലച്ചോറിലെ ട്യൂമർ നീക്കാനുള്ള ശസ്ത്രക്രിയയെത്തുടർന്നു വെന്റിലേറ്ററിലാണെന്നും കഥകൾ പ്രചരിച്ചു.
‘‘ഭായിക്ക് ഒരു കുഴപ്പവുമില്ല, എന്റെ ശബ്ദം കേട്ടാലറിയില്ലേ’’ എന്നാണ് അന്ന് ഛോട്ടാ ഷക്കീൽ ഇംഗ്ലിഷ് മാധ്യമങ്ങളോട് ഫോണിൽ പ്രതികരിച്ചത്. വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് മരിച്ചുവെന്നും അല്ല ചികിത്സയിലാണെന്നും ഏറ്റവും ഒടുവിൽ അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും ‘‘കഴിഞ്ഞ ദിവസം കൂടി ഭായിയെ കണ്ടതാണ്’’ എന്നു പറഞ്ഞു കൊണ്ടാണ് വാർത്തകളെ ഛോട്ടാ ഷക്കീൽ തള്ളിയത്. പാക്കിസ്ഥാൻ സർക്കാരാണ് ഔദ്യോഗികമായി എന്തെങ്കിലും പറയേണ്ടത് എന്നായിരുന്നു ദാവൂദിന്റെ ബന്ധുവായ ജാവേദ് മിയാൻദാദിന്റെ പ്രതികരണം.
ദാവൂദിന്റെ ആരോഗ്യസ്ഥിതി വഷളാണെന്നും ചികിത്സയിലാണെന്നും വാർത്തകൾ വന്നു തുടങ്ങിയിട്ട് വർഷങ്ങളായി. ദാവൂദ് യഥാർഥത്തിൽ ജീവിച്ചിരിപ്പുണ്ടോ എന്നതിനു തന്നെ കൃത്യമായ ഉത്തരം കണ്ടെത്തുക പ്രയാസമാണ്. പലതവണ വന്ന അഭ്യൂഹങ്ങളിൽ ഏതെങ്കിലുമൊരു തവണ ദാവൂദ് മരിച്ചിരുന്നോ? വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത ശരിയാണോ? കൊടും കുറ്റവാളിക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്ത്യ അവസാനിപ്പിക്കുമോ അതോ നേരത്തേത്തന്നെ അവസാനിപ്പിച്ച് കഴിഞ്ഞതാണോ? ദാവൂദിന്റ ജീവിതം പോലെത്തന്നെ ദുരൂഹമാവുമോ അയാളുടെ മരണവും?