നാവിക ഉദ്യോഗസ്ഥർക്ക് സെക്സ് പാർട്ടി, യുഎസിനെ ഊറ്റിയ ‘ഫാറ്റ് ലെനോർഡ്’; വിലപേശലിൽ ആയുധമായി മഡുറോയുടെ ‘സാബ്’
ഒരു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തുനിന്ന് അറസ്റ്റു ചെയ്ത കൊളംബിയൻ വംശജനെ ഉപയോഗിച്ച്, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയുമായി വിലപേശുന്ന യുഎസ്; അമേരിക്കൻ നാവിക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുംഭകോണത്തിന് ചുക്കാൻ പിടിച്ച, സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലേഷ്യൻ വംശജനെ തങ്ങളുടെ മണ്ണിൽ വച്ച് അറസ്റ്റ് ചെയ്യുകയും അതുപയോഗിച്ച് യുഎസുമായി വിലപേശുകയും ചെയ്യുന്ന വെനസ്വേല... ഒട്ടൊക്കെ അസംഭവ്യമെന്ന് തോന്നുന്ന ഇത്തരം ചില കാര്യങ്ങൾക്കാണ് ലോകം അടുത്തിടെ സാക്ഷ്യം വഹിച്ചത്. ആ കഥകളാകട്ടെ, രാജ്യങ്ങൾക്കുള്ളിലെ രഹസ്യങ്ങൾ മൂടിവയ്ക്കപ്പെടുന്നതിന്റെയും രഹസ്യമായുള്ള കൊടുക്കൽ വാങ്ങലുകളുടേതുമാണ്. അതിനൊപ്പം, മനുഷ്യരെ ബന്ദിയാക്കി വിലപേശുന്ന തന്ത്രങ്ങൾ തന്നെയാണ് ഇന്നും നയതന്ത്ര മേഖലയിൽ അടക്കം ഏറ്റവും ശക്തമായത് എന്നും ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. അതിലേക്ക്...

∙ എന്താണ് ഫാറ്റ് ലെനോർഡ് കുംഭകോണം?
1964ൽ മലേഷ്യയിലെ പെനാങ് എന്ന ചെറിയ ദ്വീപിലാണ് ലെനോർഡ് ഗ്ലെൻ ഫ്രാൻസിസ് എന്ന ‘ഫാറ്റ് ലെനോർഡ്’ ജനിച്ചത്. തീരത്തടുക്കുന്ന കപ്പലുകൾക്ക് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും നൽകുന്നതായിരുന്നു കുടുംബത്തിന്റെ ബിസിനസ്. ചരക്കു കപ്പലുകളുമായിട്ടായിരുന്നു കുടുംബത്തിന്റെ ഇടപാടുകളെല്ലാം. എന്നാൽ അത് നാവിക കപ്പലുകളിലേക്കു കൂടി വ്യാപിപ്പിക്കാനായിരുന്നു യുവാവായ ലെനോർഡിന്റെ തീരുമാനം. അങ്ങനെ 1980കളിലും 90കളിലും ലെനോർഡ് ഒരു സൈനിക കരാറുകാരൻ എന്ന നിലയിൽ തന്റെ ബിസിനസ് വ്യാപിപ്പിച്ചു. ഒരു സാധാരണക്കാരനായി ജീവിക്കാൻ താൻ തയാറല്ല എന്നാണ് ടോം റൈറ്റ് എന്ന മാധ്യമപ്രവർത്തകന് പിന്നീട് അനുവദിച്ച 25 മണിക്കൂറോളം നീണ്ട പോഡ്കാസ്റ്റ് അഭിമുഖത്തിൽ ലെനോർഡ് പറഞ്ഞത്. സിംഗപ്പുരിലെ 13 കോടി ഡോളർ വിലയുള്ള ബംഗ്ലാവിലായിരുന്നു ലെനോർഡിന്റെ ജീവിതം.
യുഎസ് നാവികസേനയുടെ കരാർ കൂടി ലഭിച്ചതോടെ ലെനോർഡിന്റെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. യുഎസ് നാവികസേനയ്ക്കുള്ള ഭക്ഷണം, ഇന്ധനം, സുരക്ഷ എന്നിവ ഒരുക്കാനായിരുന്നു ലെനോർഡിന്റെ കരാർ. അതു മാത്രമായിരുന്നില്ല. നാവിക ഉദ്യോഗസ്ഥർക്ക് കോഴ നൽകിയും മികച്ചയിനം ഭക്ഷണങ്ങളും യാത്രകളുമൊരുക്കിയും ഭാര്യമാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയും അയാൾ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു. ഈ ഉദ്യോഗസ്ഥർക്ക് സ്ത്രീകളെ എത്തിച്ചു നൽകുക എന്നതായിരുന്നു ഇതിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഇതിനായി യുഎസ് സൈന്യത്തിൽ അഭിസാരികമാരായി ഉപയോഗപ്പെടുത്തിയിരുന്ന സ്ത്രീകളുടെ ഒരു ശൃംഖലതന്നെ താൻ ഉണ്ടാക്കിയെടുത്തെന്ന് ലെനോർഡ് അവകാശപ്പെട്ടിട്ടുണ്ട്.
‘‘ഓരോരുത്തർക്കും ഓരോ ആവശ്യങ്ങളുണ്ടാകും. അവരുടെ ആവശ്യം എന്നിൽ ഭദ്രമായിരിക്കും എന്ന ഉറപ്പ് നൽകും. ഒപ്പം അവർക്ക് ആവശ്യമുള്ളതും നൽകും’’, ലെനോർഡ് പറയുന്നു. സൈനിക മേലാളന്മാർ അടക്കമുള്ളവരുടെ ലൈംഗിക കേളികൾ മുഴുവൻ റിക്കോർഡ് ചെയ്തിരുന്നു എന്നും ലെനോർഡ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുൾപ്പെടെ ഉപയോഗിച്ച് തനിക്ക് വേണ്ടതെല്ലാം എല്ലായിപ്പോഴും ലെനോർഡ് നടത്തിയെടുത്തു. യുഎസ് നാവിക സേനയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങൾക്കും യഥാർഥത്തിലുള്ളതിനേക്കാൾ ഭീമമായ തുകയും ഈടാക്കി. ഈ സൈനിക മേലാളന്മാർ തന്നെയായിരുന്നു ഇത് അനുവദിക്കേണ്ടിയിരുന്നതും. ‘വിലയ്ക്കെടുത്ത’ നാവിക കമാൻഡർമാരുടെ കീഴിലുള്ള കപ്പലുകൾ താൻ നിയന്ത്രിക്കുന്ന തുറമുഖങ്ങളിൽ തന്നെ എത്തുന്നു എന്നതും ലെനോർഡ് ഉറപ്പാക്കി. അതുവഴി അധിക തുകയും ഈടാക്കി. ചുരുക്കത്തിൽ അമേരിക്കൻ നാവിക സേനയെ വർഷങ്ങളോളം ലെനോർഡ് ഊറ്റിയെടുത്തു.
∙ മാർസി മിഷേവിസ് എന്ന, നാവിക കമാൻഡറുടെ ഭാര്യ
ലെനോർഡിന്റെ പതനത്തിന് കാരണമായവരിലൊരാൾ മൈക്കൽ മിഷേവിസ് എന്ന യുഎസ് നാവിക കമാൻഡറുടെ ഭാര്യ മാർസി മിഷേവിസ് ആയിരുന്നു. ജപ്പാനിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മൈക്കലുമായി ചങ്ങാത്തത്തിലായ ലെനോർഡ് സ്ത്രീവിഷയത്തിൽ അയാൾക്കുള്ള ദൗർബല്യം പൂർണമായി മുതലെടുത്തു. യുഎസ് നാവികസേനയുടെ ഏഷ്യൻ മേഖലയിലെ കാര്യങ്ങളിൽ നിര്‍ണായക തീരുമാനമെടുത്തിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായിരുന്നു മൈക്കൽ. അനേകം സ്ത്രീകൾ ലെനോർഡ് വഴി മൈക്കലിലേക്കെത്തി. ഒട്ടേറെ വിദേശയാത്രകളും മറ്റും കുടുംബമായും അല്ലാതെയും ലെനോർഡിന്റെ ചെലവിൽ മൈക്കൽ ആസ്വദിച്ചു. പ്രതിഫലമായി കരാറുകൾ ലെനോർഡിനു കിട്ടുക മാത്രമല്ല, യുഎസ് നാവികസേനയെ സംബന്ധിച്ച നിർണായക രഹസ്യങ്ങളും കൈമാറപ്പെട്ടു.
ഇക്കാലത്തൊരിക്കലാണ് മൈക്കലിന്റെ ജീവിതത്തിൽ മറ്റു സ്ത്രീകളുടെ സാന്നിധ്യം മാർസി അറിയുന്നത്. ഇത് ക്രമേണ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ വഷളാക്കി. വൈകാതെ യുഎസിലേക്ക് തിരിച്ചു പോകാൻ മാർസി ശ്രമിച്ചെങ്കിലും അമേരിക്കൻ അധികൃതർ അനുവദിച്ചില്ല. തുടർന്ന് മാർസിയെ വിളിച്ചു വരുത്തിയ യുഎസ് നാവിക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സർവീസ് (എൻസിഐഎസ്) അധികൃതർ, മൈക്കലിനെതിരെ മുൻപ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നതായി അറിയാമോ എന്നു ചോദിച്ചു. തനിക്ക് അറിയില്ലെന്നായിരുന്നു മാർസിയുടെ മറുപടി.
മാസങ്ങൾക്കു ശേഷം മാർസിയും മക്കളുമൊത്ത് കംബോഡിയയിലേക്കുള്ള യാത്രക്കിടെ, ഈ യാത്രയുടെ കാര്യം പുറത്തു പറയരുതെന്ന് മൈക്കൽ പറഞ്ഞു. ഇതോടെയാണ് മാർസിക്ക് സംശയങ്ങൾ ഉടലെടുത്തത്. അവർ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ, 2013ൽ മൈക്കലും ലെനോർഡും അറസ്റ്റ് ചെയ്യപ്പെട്ടു. 3.5 കോടി ഡോളറിന്റെ അഴിമതിയാണ് അതോടെ പുറത്തു വന്നത്. 2015ൽ കുറ്റം സമ്മതിച്ച ലെനോർഡ് താന്‍ 50,000 യുഎസ് ഡോളർ വിവിധ സൈനിക കമാൻഡർമാർക്കും മറ്റും കോഴയായി നൽകിയിട്ടുണ്ടെന്നു സമ്മതിച്ചു. തുടർന്ന് പത്തോളം സൈനിക കമാൻഡർമാർ, കരാറുകാരും ഉദ്യോഗസ്ഥരുമടക്കം മുപ്പതോളം പേർ തുടങ്ങിയവർ അറസ്റ്റു ചെയ്യപ്പെട്ടു. യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്നായാണ് ഇത് കരുതപ്പെടുന്നത്.
∙ വീട്ടുതടങ്കലിൽനിന്ന് മെക്സികോ വഴി വെനസ്വേലയിലേക്ക്
ഇന്ത്യ–പസിഫിക് മേഖലയിലുള്ള യുഎസിന്റെ ഏഴാം കപ്പൽപ്പടയായിരുന്നു ലെനോർഡിന്റെ കുംഭകോണത്തിന്റെ പ്രധാന ഇര. ഗ്ലെൻ ഡിഫൻസ് മറൈൻ ഏഷ്യ എന്ന കമ്പനിക്ക് കരാർ ലഭിക്കാനായി സൈനിക കമാൻഡർമാർക്കും മറ്റുമായി ലെനോർഡ് സെക്സ് പാർട്ടികൾ നടത്തി, അതെല്ലാം റിക്കോർഡ് ചെയ്തു സൂക്ഷിച്ചു, അവർക്കായി ഇഷ്ടപ്പെട്ട ഭക്ഷണവും യാത്രകളും ഒരുക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കുറ്റം സമ്മതിക്കുകയും അന്വേഷണവുമായി പൂർണ സഹകരണവും പ്രഖ്യാപിച്ചതോടെ ലെനോർഡിനെ വീട്ടുതടങ്കലിലാക്കി. കരളിൽ കാൻസർ ബാധിച്ചതും അനാരോഗ്യവും കണക്കിലെടുത്തായിരുന്നു വീട്ടുതടങ്കൽ എന്ന നടപടി.
കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ 2022 സെപ്റ്റംബറിൽ ലെനോർഡിനെ പെട്ടെന്ന് കാണാതായി. ലെനോർഡിനെ അണിയിച്ചിരുന്ന ജിപിഎസ് ബ്രേസ്‍ലെറ്റ് ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷിച്ചു വന്നപ്പോഴാണ് അയാൾ വീട്ടിൽ ഇല്ല എന്നു മനസ്സിലാകുന്നത്. കാലിൽ അണിയിച്ചിരുന്ന ഈ ജിപിഎസ് ബ്രേസ്‍ലെറ്റ് മുറിച്ചു മാറ്റി ലെനോർഡ് രക്ഷപ്പെടുകയായിരുന്നു.
യുഎസിൽനിന്ന് മെക്സിക്കോ, ക്യൂബ വഴിയാണ് ലെനോർഡ് വെനസ്വേലയിൽ എത്തിയത്. അവിടെനിന്ന് റഷ്യയിലേക്ക് കടക്കാനായിരുന്നു നീക്കം.
എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷം ലെനോർഡ് വെനസ്വേലയിൽ അറസ്റ്റിലായി. സിമോൺ ബോളിവർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. യുഎസ് അധികൃതരുടെ ആവശ്യപ്രകാരം ഇന്റർപോൾ നോട്ടിസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. യുഎസിൽനിന്ന് മെക്സിക്കോ, ക്യൂബ വഴിയാണ് ലെനോർഡ് വെനസ്വേലയിൽ എത്തിയതെന്നും അവിടെനിന്ന് റഷ്യയിലേക്ക് കടക്കാനായിരുന്നു ഉദ്ദേശമെന്നുമാണ് അന്വേഷണ ഏജൻസികൾ പറഞ്ഞത്. ലെനോർഡിനെ വൈകാതെ യുഎസിന് കൈമാറുമെന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഇതിന്റെ പശ്ചാത്തലത്തിൽ മറ്റൊരു കഥ നടക്കുന്നുണ്ടായിരുന്നു.
∙ ആരാണ് അലക്സ് സാബ്?
അലക്സ് സാബ് എന്ന കൊളംബിയൻ വംശജനായ ബിസിനസുകാരൻ പടിഞ്ഞാറൻ ആഫ്രിക്കയില്‍ അറ്റ്ലാന്റിക്കിന്റെ തീരത്തു കിടക്കുന്ന കേപ് വെർദെ എന്ന രാജ്യത്തുനിന്ന് 2020 ജൂണിൽ അറസ്റ്റിലായി. 2021 ഒക്ടോബറിൽ സാബിനെ യുഎസിന് കൈമാറി. ഇതിന്റെ പ്രതിഫലനം ഉണ്ടായത് വെനസ്വേലയിലാണ്. രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ അടുത്ത സഹായിയും മഡുറോയ്ക്കും കുടുംബത്തിനും വേണ്ടി കള്ളപ്പണം വെളുപ്പിക്കുന്ന ആളുമാണ് അലക്സ് സാബ് എന്നായിരുന്നു യുഎസിന്റെ ആരോപണം. ഇതോടെ ‘അമേരിക്കൻ നിയന്ത്രിത’ വെനസ്വേലൻ പ്രതിപക്ഷവുമായുള്ള ചർച്ച മഡുറോയും നിർത്തി വച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എന്നാൽ 2000ത്തിന്റെ തുടക്കം മുതൽ വിവിധ പ്രശ്നങ്ങളുടേയും തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതകളുടെയും പിടിയിലാണ് രാജ്യം. അതിനാൽത്തന്നെ എണ്ണവില ഉയർന്നപ്പോൾ അതിന്റെ ഗുണഫലം രാജ്യത്തിന് ഒരിക്കലും ലഭിച്ചില്ല. ഇതിനിടെയാണ് സോഷ്യലിസ്റ്റായ മഡുറോ അധികാരത്തിൽ വരുന്നത്. എന്നാൽ മഡുറോയുടെ ഭരണം ഏകാധിപത്യമാണെന്നും രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുകയാണെന്നുമുള്ള ആരോപണങ്ങൾ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉന്നയിച്ചു.
പക്ഷേ, 2018ലും മഡുറോ വിജയിച്ചതോടെ ഡോണൾഡ് ട്രംപ് ഭരണകൂടം വെനസ്വേലയ്ക്കെതിരെ സകല മേഖലയിലും ഉപരോധം ഏർപ്പെടുത്തി. വെനസ്വേലയിലെ പ്രതിപക്ഷവുമായി ചർച്ച നടത്തുക, രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കുക, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ എതിരാളികൾക്കും അവസരം നൽകുക, വെനസ്വേലൻ തടവിലുള്ള അമേരിക്കൻ പൗരന്മാരെ വിട്ടയയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉപരോധം പിൻവലിക്കാൻ യുഎസ് മുന്നോട്ടു വച്ചത്. തുടർന്ന് പ്രതിപക്ഷവുമായുള്ള ചർച്ച മഡുറോ ഭരണകൂടം തുടങ്ങിവയ്ക്കുകയും ചെയ്തു.
∙ സുഹൃത്തിനെ ‘രക്ഷിച്ച്’ മഡുറോ
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരുന്നതിനിടെയാണ് അലക്സ് സാബ് അറസ്റ്റിലാവുന്നതും പിന്നാലെ യുഎസിന് കൈമാറപ്പെടുന്നതും. ഇതോടെ പ്രതിപക്ഷവുമായുള്ള ചർച്ചയിൽനിന്ന് മഡുറോ പിൻവാങ്ങി. യുഎസിന്റേത് ‘സാമ്രാജ്യത്വമോഹങ്ങ’ളാണെന്നും വെനസ്വേല അതിന് കീഴ്പ്പെടില്ല എന്നുമാണ് മഡുറോ വ്യക്തമാക്കിയത്. അലക്സ് സാബ് വെനസ്വേലൻ സർക്കാരിന്റെ പ്രതിനിധിയാണെന്നും കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ വൈദ്യസഹായത്തിനായി ഇറാൻ അധികൃതരെ കാണാൻ പോകുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു വെനസ്വേലയുടെ നിലപാട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുകഞ്ഞു നിൽക്കുമ്പോൾതന്നെ പിൻവാതിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. തുടർന്ന് 2023 ഒക്ടോബറിൽ വെനസ്വേലൻ സർക്കാരും പ്രതിപക്ഷവുമായി നടന്ന ചർച്ചയിൽ, 2024 രണ്ടാം പകുതിയിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താമെന്നും അതിൽ രാജ്യാന്തര നിരീക്ഷകരെ ഉൾപ്പെടുത്താമെന്നുമുള്ള തീരുമാനമുണ്ടായി. മറ്റ് ഉപാധികൾ എന്തൊക്കെയെന്ന് പിന്നാലെ അറിയിക്കുമെന്നും ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു. അതാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്.
അമേരിക്കൻ നാവികസേനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ക്രമേക്കടുകൾക്ക് ചുക്കാൻ പിടിച്ച മലേഷ്യൻ പൗരൻ ലെനോർഡിനെ വെനസ്വേല ഡിസംബർ 20ന് അമേരിക്കയ്ക്ക് കൈമാറി. പകരമായി മഡുറോയുടെ അടുത്ത സുഹൃത്ത് അലക്സ് സാബിനെ യുഎസ് വെനസ്വേലയ്ക്കും കൈമാറി. ഒപ്പം പത്തോളം അമേരിക്കൻ പൗരന്മാരെയും വെനസ്വേല മോചിപ്പിച്ചു. അലക്സ് സാബിനെ മഡുറോ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വെനസ്വേലൻ തടവിലുള്ള, പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ കൂടി മോചിപ്പിക്കണമെന്നും അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അടക്കമുള്ള സൗകര്യങ്ങൾ നൽകണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളും വെനസ്വേല സമ്മതിച്ചിട്ടുണ്ട് എന്നാണ് യുഎസ് അവകാശവാദം.
ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി 2023 ഒക്ടോബറിൽ തന്നെ, ഇന്ധന മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ യുഎസ് ഇളവ് വരുത്തിയിരുന്നു. വലിയ തോതിൽ ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും അനുഭവിക്കുന്ന രാജ്യത്ത് ഉപരോധത്തിന് അയവു വരുന്നതോടെ എണ്ണ കയറ്റുമതിയുടെ ഗുണം ലഭിക്കും എന്നാണു കരുതുന്നത്. വെനസ്വേലയിൽനിന്നുള്ള എണ്ണ കയറ്റുമതിയിൽ യുഎസും കണ്ണുവച്ചിട്ടുണ്ട് എന്നതാണ് രാഷ്ട്രീയ പ്രതിസന്ധികൾക്കുള്ള യഥാർഥ കാരണമെന്ന് വാദിക്കുന്നവരും ഉണ്ട്.
∙ മോചിപ്പിക്കുമെന്ന് വെനസ്വേലൻ അധികൃതർ ലെനോർഡിനെ വിശ്വസിപ്പിച്ചു?
തടവുകാരെ കൈമാറ്റം ചെയ്തതോടെ കഥകൾ അവസാനിച്ചോ? ഇല്ല. ലെനോർഡിനെ വെനസ്വേല യുഎസിന് കൈമാറിയതിനു പിന്നിൽ നടന്ന സംഭവങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. യുഎസും വെനസ്വേലയുമായി ഔദ്യോഗിക നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ കുറ്റവാളികളെ കൈമാറാനുള്ള കരാറും നിലവിലില്ല. അതിനാൽതന്നെ അനൗദ്യോഗികമായിട്ടായിരുന്നു എല്ലാ ചർച്ചകളും. യുഎസുമായി കുറ്റവാളികളെ കൈമാറാൻ കരാർ ഇല്ലാത്ത വെനസ്വേലയിൽ ലെനോർഡ് എത്തിപ്പെട്ടതു തന്നെ രാഷ്ട്രീയാഭയം തേടിയാണ്. വെനസ്വേലൻ അധികൃതരുടെ കസ്റ്റഡിയിലായെങ്കിലും അഭയം ലഭിക്കുന്നതിനുള്ള നിയമനടപടികൾ ലെനോർഡ് തുടങ്ങിവയ്ക്കുകയും ചെയ്തിരുന്നു. ഒപ്പം, കസ്റ്റഡിയിൽനിന്ന് മോചിതനാകാനുള്ള നിയമ നടപടികൾ തുടങ്ങി വയ്ക്കാനും അഭിഭാഷകന് നിർദേശം നൽകി. ഇതിനിടെയാണ് പൊടുന്നനെ തന്റെ അഭിഭാഷകനോട് ഇനി കേസുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടു നീക്കേണ്ട എന്ന് ലെനോർഡ് പറയുന്നത്.
ഡിസംബർ 18ന് കുലാംപൂരിലുള്ള തന്റെ മാതാവിന് അയച്ച സന്ദേശത്തിൽ, അടുത്തുതന്നെ താൻ മോചിതനാകുമെന്നും തുടർന്ന് ചികിത്സ തേടുമെന്നും വ്യക്തമാക്കിയിരുന്നു. ലെനോർഡ‍് എങ്ങനെയാണ് യുഎസ് നാവിക സേനയിൽ വൻ കുംഭകോണത്തിന് വഴിയൊരുക്കിയത് എന്നതു സംബന്ധിച്ച് ഡോക്യുമെന്ററി നിർമിക്കുന്ന ബ്രിട്ടിഷ് മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമാതാവുമായ സാറ മക്ഡൊണാൾഡിന് അയച്ച സന്ദേശത്തിലും താൻ വെനസ്വേലയിൽ ഉടൻ മോചിതനാകുമെന്ന് ലെനോർഡ് പറഞ്ഞിരുന്നു. ‘12 ദിവസത്തിനുള്ളിൽ കാണാം’ എന്നായിരുന്നു തനിക്ക് അയച്ച സന്ദേശത്തിൽ ലെനോർഡ് പറഞ്ഞിരുന്നത് എന്ന് വാഷിങ്ടൻ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ സാറ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും സംഭവിച്ചില്ല. ഈ സന്ദേശങ്ങൾ അയച്ചതിനു പിന്നാലെ ലെനോർഡിനെ യുഎസിനു കൈമാറുകയും ചെയ്തു.
‘‘തീർച്ചയായും അദ്ദേഹത്തെ ആരോ വഞ്ചിച്ചു’’, എന്നാണ് ലെനോർഡിന്റെ അഭിഭാഷകൻ പിന്നീട് വ്യക്തമാക്കിയത്. വെനസ്വേലൻ അധികൃതർ ലെനോർഡിനെ മോചിപ്പിക്കുമെന്നും എന്നാൽ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി ആയിരിക്കില്ലെന്നും ആരോ അദ്ദേഹത്തെ ബോധ്യപ്പെടുത്തി എന്നാണ് അഭിഭാഷകൻ പറയുന്നത്. ലെനോർഡിനെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കുന്നതിന് കോടതിയെ സമീപിക്കുന്ന നടപടി ഒഴിവാക്കാനായിരുന്നു ഈ തന്ത്രം എന്നാണ് കരുതപ്പെടുന്നത്. ലെനോർഡ് വെനസ്വേലൻ അധികൃതരുടെ വാക്ക് വിശ്വസിച്ച് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോൾ അദ്ദേഹത്തെ യുഎസിനു കൈമാറാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു മഡുറോയുടെ സർക്കാർ. ഇതൊന്നും പക്ഷേ ലെനോർഡ് അറിഞ്ഞില്ല. വെസ്റ്റിൻഡീസ് ദ്വീപുകളിലൊന്നിൽ വച്ചായിരുന്നു കൈമാറ്റം. മറ്റൊരു വിമാനത്തിൽ എത്തിച്ച 10 അമേരിക്കക്കാരെ കൈമാറിയതും ഇവിടെ വച്ചുതന്നെ. ആദ്യം മയാമിയിലെത്തിച്ച ലെനോർഡിനെ പിന്നീട് എത്തിച്ചത് സാൻ ഡിയാഗോയിലാണ്. 2015ൽ കുറ്റസമ്മതം നടത്തിയ കേസിൽ ഇനി അവിടെ ശിക്ഷ അനുഭവിക്കുക എന്നതാണ് ലെനോർഡിനു മുന്നിലുള്ള വഴി.