ആന്ധ്രപ്രദേശിൽനിന്ന് വൈഎസ്ആർ കുടുംബം ഒരിക്കൽ‌ വേരോടെ പിഴുതെറിഞ്ഞതാണ് കോൺഗ്രസ് പാർട്ടിയെ. എന്നാൽ‌ ആ പാർട്ടിക്ക് വീണ്ടും വെള്ളവും വളവും നൽകി ജീവൻ കൊടുക്കാനുള്ള ദൗത്യത്തിലാണ് ഇന്ന് വൈ.എസ്.ശർമിള റെഡ്ഡി എന്ന നാൽപത്തിയൊൻപതുകാരി. പക്ഷേ അതിന് രാഷ്ട്രീയ എതിരാളികളെ മാത്രം നേരിട്ടാൽ പോരാ, ആന്ധ്ര ഭരിക്കുന്ന സ്വന്തം സഹോദരൻ വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയെ വെല്ലുവിളിച്ചു വേണം മുന്നോട്ടു പോകാൻ. 14 വർഷം മുൻപ് ഇറങ്ങിപ്പോന്ന പാർട്ടിയിൽ, തന്റെ ‘വൈഎസ്ആർ തെലങ്കാന പാർട്ടി’യെ ശർമിള ലയിപ്പിക്കുമ്പോൾ ആന്ധ്ര രാഷ്ട്രീയത്തിൽ അതിന്റെ കോളിളക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രബാബു നായിഡുവും പവൻ കല്യാണും ചേർന്ന സഖ്യം ഒരു ഭാഗത്തും ജഗൻമോഹന്റെ വൈഎസ്ആർ കോൺഗ്രസ് മറുഭാഗത്തുമായി നിൽക്കുന്ന ആന്ധ്ര മണ്ണിലാണ് സ്വയം വഴി വെട്ടി ശർമിള കോൺഗ്രസിന്റെ രഥം തെളിക്കേണ്ടത്. വൈ.എസ്.ശർമിളയ്ക്ക് ആന്ധ്രയിൽ കോണ്‍ഗ്രസിന് പുതുജീവൻ നൽകാൻ കഴിയുമോ? കർണാടക, തെലങ്കാന മാതൃകയിൽ ഒരു തിരിച്ചു വരവ് കോൺഗ്രസിന് സാധ്യമാണോ? ആന്ധ്ര വിഭജനം അടിത്തറ മാന്തിയ കോൺഗ്രസിനെ ആ സംസ്ഥാനത്തെ ജനങ്ങൾ വീണ്ടും സ്വീകരിക്കുമോ?

2015ൽ ശർമിള നടത്തിയ ‘പാരാമർശ’ യാത്രയ്ക്കിടെ സഹോദരൻ ജഗൻമോഹൻ റെഡ്ഡിക്കും അമ്മ വൈ.എസ്.വിജയമ്മയ്ക്കുമൊപ്പം (Photo Credit: YSR Congress Party- YSRCP/facebook)
ADVERTISEMENT

∙ അന്ന് ഇറങ്ങിപ്പോന്നു, ഇന്നു തിരികെ...

തെലുങ്ക് രാഷ്ട്രീയത്തിലെ അതികായൻ വൈ.എസ്.രാജശേഖര റെഡ്ഡി 2009ൽ മരിച്ചപ്പോൾ ഏവരും കരുതിയത് മകൻ ജഗൻതന്നെയായിരിക്കും രാഷ്ട്രീയ പിന്‍ഗാമി എന്നാണ്. എന്നാൽ രാജശേഖര റെഡ്ഡിയുടെ മരണത്തിൽ മനംനൊന്ത് മരിച്ചവരെയും ജീവനൊടുക്കിയവരെയും ആശ്വസിപ്പിക്കാൻ ജഗൻ നടത്തിയ ‘ഓതർപ്പ് യാത്ര’ പാർട്ടിയെ വെല്ലുവിളിക്കുന്നതാണെന്ന് ഹൈക്കമാൻഡ് പറഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ റെഡ്ഡിയുടെ ഭാര്യ വൈ.എസ്.വിജയലക്ഷ്മിയും മകൾ ശർമിളയും ഡൽഹിയിലെത്തിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല. 

2023 ഡിസംബറിൽ കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തപ്പോൾ, ആന്ധ്രയിലെ ഭൂരിഭാഗം പ്രതിനിധികളും ചൂണ്ടിക്കാട്ടിയത് നേതൃത്വത്തിന്റെ അഭാവമായിരുന്നു. അതോടെയാണ് ശർമിളയെ ആന്ധ്രയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി അഭിപ്രായം ആരാഞ്ഞതും ഒടുവിൽ ലയനം സാധിച്ചതും.

ആന്ധ്രയിലേക്ക് തിരിച്ചുവന്ന ആ അമ്മയും മകളും മകനും 2010ൽ കോൺഗ്രസിൽനിന്ന് രാജിവച്ച് വൈഎസ്ആർ കോൺഗ്രസിന് രൂപം നൽകി. 2012ൽ അനധികൃത സ്വത്തുസമ്പാദന കേസിൽ ജഗൻ അറസ്റ്റിലായി. തുടർന്ന് പാർട്ടിയെ നോക്കി നടത്തിയത് മുഴുവൻ വിജയമ്മയും ശർമിളയും ചേർന്നാണ്. അതേ വർഷംതന്നെ ശർമിള അവിഭക്ത ആന്ധ്രയിലൂടെ നടത്തിയ 3112 കിമീ നീളുന്ന പദയാത്രയാണ് ഒരർഥത്തിൽ വൈഎസ്ആർ കോൺഗ്രസിന് ജീവശ്വാസം നൽകിയതും കോൺഗ്രസിന്റെ ഊർധശ്വാസമായതും. 

വൈ.എസ്.ശർമിളയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു . (Photo Credit: realsharmila/Instagram)

2014ലെ തിരഞ്ഞെടുപ്പിൽ പാർട്ടി 70 സീറ്റുകള്‍ നേടി. ആന്ധ്ര വിഭജനം നടന്നു. സംസ്ഥാനം വിഭജിക്കരുതെന്ന നിലപാടുകാരനായിരുന്നു രാജശേഖര റെഡ്ഡിയും മകനും. ‌എന്നാൽ കോൺഗ്രസിന്റെ മുൻകൈയിൽ സംസ്ഥാനം വിഭജിച്ചതോടെ ജനങ്ങളുടെ കണ്ണിൽ ശത്രുപക്ഷത്തായി ആ പാർട്ടി. 2019ലെ തിരഞ്ഞെടുപ്പിൽ 175ൽ 151 സീറ്റുകൾ നേടി വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല.

ADVERTISEMENT

∙ എന്നും രാഷ്ട്രീയ മോഹം, വഴിമുടക്കി സഹോദരൻ

രാജശേഖര റെഡ്ഡി മരിച്ചതു മുതൽ കുടുംബത്തിൽ ശർമിളയും ജഗനുമായി അത്ര മികച്ച ബന്ധമായിരുന്നില്ല എന്നു പറയുന്നവരുണ്ട്. എങ്കിലും പ്രതിസന്ധി ഘട്ടത്തിൽ ശർമിള മുന്നിൽനിന്നു നയിച്ചാണ് വൈഎസ്ആർ കോൺഗ്രസിനെ വളർത്തിയത്. 2019ൽ ജഗൻ അധികാരത്തിൽ വന്നതിനു ശേഷം കുറച്ചു കാലത്തേക്ക് ശര്‍മിള പൊതുരംഗത്ത് അധികം സജീവമായിരുന്നില്ല. 2021ൽ വീണ്ടും സജീവ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയെങ്കിലും ജഗനും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾക്കും അതിഷ്ടമായില്ല. അതോടെ സഹോദരനുമായി ശർമിള പൂർണമായി അകന്നു. 

തെലുങ്ക് മനുഷ്യരുടെ വലിയ നേതാവാണ് ഡോ. വൈ.എസ്.രാജശേഖര റെഡ്ഡി. ജീവിതം മുഴുവൻ കോൺഗ്രസിനായി ഉഴിഞ്ഞുവച്ചതിനൊപ്പം ജീവൻതന്നെ പാർട്ടിക്കായി നൽകിയ ആളാണ് അദ്ദേഹം. ഇന്ന് തന്റെ മകൾ ആ കോൺഗ്രസ് പാർട്ടിയുടെ ഭാഗമാകുമ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമാകും. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാനും ഒരുമിച്ചു കൊണ്ടുപോകാനും കോൺഗ്രസിന് കഴിയുന്നു.

പാർട്ടിയിൽ ചേർന്ന ശേഷം വൈ.എസ്. ശർമിള പറഞ്ഞത്.

തുടർന്നാണ് 2021ൽ രാജശേഖർ റെഡ്ഡിയുടെ ജന്മദിനമായ ജൂലൈ എട്ടിന് ശർമിള തന്റെ വൈഎസ്ആർ തെലങ്കാന പാർട്ടി പ്രഖ്യാപിക്കുന്നത്. മകൾക്ക് പിന്തുണയുമായി അമ്മ വിജയമ്മയും കൂടെയുണ്ടായിരുന്നു. ജഗനുമായി അതിനു ശേഷം കാര്യമായ അടുപ്പം ശർമിളയും കുടുംബവും പുലർത്തിയിട്ടില്ല. ആന്ധ്രയ്ക്ക് പകരം തെലങ്കാന തന്റെ രാഷ്ട്രീയ മണ്ഡലമാക്കാൻ ശർമിള തീരുമാനിച്ചതിനു പിന്നിലും സഹോദരനുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുക എന്നതായിരുന്നു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചും.

∙ കല്യാണം ക്ഷണിക്കാൻ ഒരു ഹ്രസ്വ സന്ദർശനം

ADVERTISEMENT

സുവിശേഷ പ്രവർത്തകനായ ബ്രദർ അനിൽ കുമാറാണ് ശർമിളയുടെ ഭർത്താവ്. 1995ൽ ശര്‍മിളയെ വിവാഹം കഴിക്കുന്ന സമയത്താണ് അനിൽ ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറുന്നത്. വൈഎസ്ആർ കുടുംബം ക്രൈസ്തവ വിശ്വാസികളാണ്. 1998ൽ അനിൽകുമാർ സുവിശേഷ പ്രവർത്തകനായി. രാജാ റെഡ്ഡ‍ി, അഞ്ജിലി റെഡ്ഡി എന്നിവരാണ് മക്കൾ. കോൺഗ്രസുമായുള്ള ലയന ചർച്ചകൾ പൂർത്തിയാക്കാൻ ഡൽഹിക്ക് പോകുന്നതിന് തൊട്ടുമുൻപ്, അടുത്തിടെ ശര്‍മിളയും കുടുംബവും ജഗനെ ഔദ്യോഗിക വസതിയിലെത്തി കണ്ടിരുന്നു. ഫെബ്രുവരി 17നു നടക്കുന്ന, മകൻ രാജാ റെഡ്ഡിയുടെ വിവാഹത്തിന് ക്ഷണിക്കാനായിരുന്നു വരവ്. പക്ഷേ, ആ കൂടിക്കാഴ്ച അര മണിക്കൂറിൽ തീർന്നു. 

വൈ.എസ്.ശർമിളയുടെ മകൻ രാജാ റെഡ്ഡിയും പ്രതിശ്രുത വധി അത്‍ലൂരി പ്രിയയും (Photo Credit: realsharmila/Instagram)

∙ ഇവിടെ പറ്റില്ലെന്ന് രേവന്ത് റെഡ്ഡി; തന്ത്രപരമായ കാത്തിരിപ്പ്

തെലങ്കാനയിലെ കെ.ചന്ദ്രശേഖര റാവു സർക്കാരിനെതിരെ ശർമിള നിരവധി സമരമുഖങ്ങൾ തുറന്നിരുന്നു. ഒട്ടേറെ തവണ അറസ്റ്റും ചെയ്യപ്പെട്ടു. ഇതിനൊടുവിൽ തെലങ്കാന കോൺഗ്രസിൽ‌ ശർമിള ചേർന്നേക്കും എന്ന ശ്രുതി പരന്നു. പക്ഷേ, പുതിയൊരു അധികാരസ്ഥാനം കൂടി സംസ്ഥാനത്തെ കോൺഗ്രസിലുണ്ടാകാൻ ആഗ്രഹിക്കാത്ത സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എ.രേവന്ത് റെഡ്ഡി എതിർത്തതോടെ അതു നടന്നില്ല. ശർമിള കാത്തിരുന്നു. 2023ലെ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കോൺഗ്രസിന് പിന്തുണ നൽകുകയും ചെയ്തു. 

വൈ.എസ്.ശർമിള, ഭർത്താവ് ബ്രദർ അനിൽ കുമാർ, മാതാവ് വൈ.എസ് വിജയമ്മ, മക്കളായ രാജാ റെഡ്ഡി, അഞ്ജിലി റെഡ്ഡി എന്നിവർക്കൊപ്പം (Photo Credit: realsharmila/Instagram)

ആന്ധ്രയിൽ പ്രവർത്തിക്കാനാണ് ലയന ചർച്ചയ്ക്കിടെ, കോൺഗ്രസ് ഹൈക്കമാൻഡും ശർമിളയോട് ആവശ്യപ്പെട്ടിരുന്നത്. വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിപ്പിക്കുന്നതിന് പാർട്ടിയിൽ തന്നെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും അനുനയിപ്പിച്ച് ഒപ്പം നിർത്താൻ ശർമിളയ്ക്കു സാധിച്ചു. ഇക്കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തപ്പോൾ, ആന്ധ്രയിലെ ഭൂരിഭാഗം പ്രതിനിധികളും ചൂണ്ടിക്കാട്ടിയത് നേതൃത്വത്തിന്റെ അഭാവമായിരുന്നു. അതോടെയാണ് ശർമിളയെ ആന്ധ്രയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി അഭിപ്രായം ആരാഞ്ഞത്. ഭൂരിഭാഗം പേരും ഇതിനെ അനുകൂലിച്ചതോടെ ലയനത്തിന് ഹൈക്കമാൻഡും പച്ചക്കൊടി കാട്ടി. 

Show more

∙ കലങ്ങിമറിയുമോ ആന്ധ്ര രാഷ്ട്രീയം?

നിലവിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും പവൻ കല്യാണിന്റെ ജന സേനയും ഉൾപ്പെടുന്ന രാഷ്ട്രീയ സഖ്യമാണ് ആന്ധ്രയിൽ പ്രതിപക്ഷം. 2019ലെ തിരഞ്ഞെടുപ്പിൽ ടിഡിപിക്ക് ലഭിച്ചത് 39.17% വോട്ട്, ജന സേനയ്ക്ക് 5.53 ശതമാനവും. 49.95 ആണ് വൈഎസ്ആർസിപിയുടെ വോട്ട് ശതമാനം. കോൺഗ്രസ് നാലാം സ്ഥാനത്ത് – 1.17%. ഈ കണക്കാണ് ഇപ്പോള്‍ ശർമിളയ്ക്ക് മുൻപാകെയുള്ളത്. 

ആന്ധ്രയിൽ കോൺഗ്രസിനെ വീണ്ടും വളർത്തിയെടുക്കുക എളുപ്പമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ വിവിധ സാമുദായിക വിഭാഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് കോണ്‍ഗ്രസിന് തിരിച്ചു വരാനാകും എന്നു വിശ്വസിക്കുന്നവരുമേറെ. 2014 മുതൽ പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടു വരിക എന്ന വെല്ലുവിളിയും ശർമിളയ്ക്കും കോൺഗ്രസിനും മുന്നിലുണ്ട്. ജഗനുമായി എതിർപ്പുള്ള മംഗളഗിരി എംഎൽഎ അല്ല രാമകൃഷ്ണ റെഡ്ഡി താൻ ശർമിളയ്ക്കൊപ്പം കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നാണ് ശർമിളപക്ഷം പറയുന്നതും.

English Summary:

What Prompted YS Sharmila to Rejoin Congress, and can her Involvement Bring about a Resurgence for the Party in Andhra Pradesh?