സ്പീക്കർ പരിഗണിച്ചത് ആ രണ്ട് കാര്യങ്ങൾ: ഷിൻഡെ വീണാലും രക്ഷയ്ക്ക് ബിജെപിയുടെ 'പ്ലാൻ ബി'; പവാർ ഇനി എന്തു ചെയ്യും?
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കാറും കോളും നിലയ്ക്കുന്നില്ല. 18 മാസങ്ങൾക്ക് മുൻപുണ്ടായ പിളർപ്പിന് പിന്നാലെ ഭരണവും പാർട്ടിയും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി. സുപ്രീം കോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും ഉണ്ടായ പരാജയങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും ‘യഥാർഥ’ ശിവസേന സംസ്ഥാന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗമാണെന്ന് വിധിച്ചു. ഷിൻഡെയെ ഉൾപ്പെടെ ‘കൂറുമാറിയ’ 40 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന താക്കറെ പക്ഷത്തിന്റെ ആവശ്യം സ്പീക്കർ രാഹുൽ നർവേക്കർ തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പിനു പുറമേ ഈ വർഷം മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബിജെപി–സേന (ഷിൻഡെ)– എൻസിപി (അജിത് പവാർ) സഖ്യം ശക്തി തെളിയിച്ചിരിക്കുന്നത്. എന്നാൽ ഷിൻഡെയും നർവേക്കറും തമ്മിൽ 3 ദിവസം മുൻപ് നടത്തിയ കൂടിക്കാഴ്ചയിൽ തന്നെ ‘മാച്ച് ഫിക്സിങ്’ നടന്നു എന്ന് സ്പീക്കറുടെ തീരുമാനം വരും മുൻപു തന്നെ താക്കറെ പക്ഷം ആരോപിച്ചിരുന്നു. എന്തായിരുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി? എന്താണ് ഈ വിധിയിലേക്ക് നയിച്ചത്?

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കാറും കോളും നിലയ്ക്കുന്നില്ല. 18 മാസങ്ങൾക്ക് മുൻപുണ്ടായ പിളർപ്പിന് പിന്നാലെ ഭരണവും പാർട്ടിയും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി. സുപ്രീം കോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും ഉണ്ടായ പരാജയങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും ‘യഥാർഥ’ ശിവസേന സംസ്ഥാന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗമാണെന്ന് വിധിച്ചു. ഷിൻഡെയെ ഉൾപ്പെടെ ‘കൂറുമാറിയ’ 40 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന താക്കറെ പക്ഷത്തിന്റെ ആവശ്യം സ്പീക്കർ രാഹുൽ നർവേക്കർ തള്ളി.
ലോക്സഭാ തിരഞ്ഞെടുപ്പിനു പുറമേ ഈ വർഷം മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബിജെപി–സേന (ഷിൻഡെ)– എൻസിപി (അജിത് പവാർ) സഖ്യം ശക്തി തെളിയിച്ചിരിക്കുന്നത്. എന്നാൽ ഷിൻഡെയും നർവേക്കറും തമ്മിൽ 3 ദിവസം മുൻപ് നടത്തിയ കൂടിക്കാഴ്ചയിൽ തന്നെ ‘മാച്ച് ഫിക്സിങ്’ നടന്നു എന്ന് സ്പീക്കറുടെ തീരുമാനം വരും മുൻപു തന്നെ താക്കറെ പക്ഷം ആരോപിച്ചിരുന്നു. എന്തായിരുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി? എന്താണ് ഈ വിധിയിലേക്ക് നയിച്ചത്?
∙ ശിവസേനയെ നെടുകെപ്പിളർത്തിയ ഷിൻഡെ
2022 ജൂണിലാണ് ശിവസേനയുടെ മുന്നണിപ്പോരാളിയായിരുന്ന ഏക്നാഥ് ഷിൻഡെ ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ശിവസേന പിളർത്തുന്നത്. ഇതോടെ സംസ്ഥാനത്തെ മഹാ വികാസ് അഘാഡി (ശിവസേന, കോൺഗ്രസ്, എൻസിപി) സർക്കാർ താഴെപ്പോയി. 2022 ജൂൺ 30ന് വിശ്വാസ വോട്ട് നേരിടാതെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ‍്നാവിസിനെ ഉപമുഖ്യമന്ത്രിയും ഷിൻഡെയെ മുഖ്യമന്ത്രിയുമാക്കിക്കൊണ്ട് ബിജെപിയും തന്ത്രം മെനഞ്ഞതോടെ മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിഞ്ഞു. താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു.
2023 മേയിൽ വന്ന വിധിയിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത് താക്കറെ രാജി വച്ചതിനാൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ല എന്നായിരുന്നു. ഷിൻഡെയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ സാധിച്ചത് ഈ വിധിയോടെയാണ്. പാർട്ടി ഭരണഘടനയും വിപ്പും ലംഘിച്ച എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയ കാര്യവും ഹർജിയിൽ താക്കറെ ചൂണ്ടിക്കാട്ടിയിരുന്നു. മേയ് 11ന് ഉണ്ടായ സുപ്രീം കോടതി വിധിയിൽ ന്യായമായ സമയത്തിനുള്ളിൽ അയോഗ്യതാ വിഷയത്തിൽ തീരുമാനമെടുക്കാനും സ്പീക്കറോട് നിർദേശിച്ചിരുന്നു. ഇരുപക്ഷവും തങ്ങളുടെ ഭാഗമാണ് യഥാർഥ ശിവസേനയെന്ന് അവകാശപ്പെട്ട് സ്പീക്കറെ സമീപിച്ചിരുന്നു. ഇരുപക്ഷത്തുമായി 54 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള 34 പരാതികളാണ് സ്പീക്കർക്ക് മുൻപാകെ ഉണ്ടായിരുന്നത്.
∙ വടിയെടുത്ത് സുപ്രീം കോടതി
അയോഗ്യത വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് നിരന്തരം കേട്ട ശാസനകൾക്ക് ഒടുവിലാണ് സ്പീക്കർ രാഹുൽ നർവേക്കർ തീരുമാനമെടുക്കാൻ നിർബന്ധിതനായത്. സുപ്രീം കോടതി ഉത്തരവ് പോലും ബഹുമാനിക്കപ്പെടുന്നില്ല എന്നു ചൂണ്ടിക്കാട്ടി സ്പീക്കർക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനമാണ് പലപ്പോഴും നടത്തിയത്. ഒരു പാർട്ടിയുടെ കീഴിൽ മത്സരിക്കുന്ന ആൾ വിജയിച്ച ശേഷം മറ്റൊരു പാർട്ടിയിലേക്ക് കൂറുമാറുന്നതിനെ ചെറുക്കുന്ന ഭരണഘടനയിലെ 10–ാം ഷെഡ്യൂൾ പാലിച്ചിരിക്കണമെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കാൻ സ്പീക്കർക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഒടുവിൽ ഡിസംബർ 31ന് മുൻപായി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി. എന്നാൽ 2024 ഫെബ്രുവരി 29 വരെ സമയം നീട്ടിത്തരണമെന്ന് 2023 ഡിസംബർ 15ന് സ്പീക്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിച്ചേക്കാം എന്നിരിക്കെ ഇത് അനുവദിക്കരുതെന്ന് താക്കറെ പക്ഷവും ആവശ്യപ്പെട്ടു. തുടർന്ന് ജനുവരി 10ന് തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.
∙ സ്പീക്കർ പരിഗണിച്ചത് രണ്ടു കാര്യങ്ങൾ
പ്രധാനമായും 2 കാര്യങ്ങളാണ് ‘യഥാർഥ’ ശിവസേനയെ കണ്ടെത്താൻ സ്പീക്കർ നർവേക്കർ അവലംബിച്ചത്. 2018ലെ പാർട്ടി ഭരണഘടനാ ഭേദഗതി അനുസരിച്ച് ഉദ്ധവിന് ശിവസേനയെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള അധികാരമുണ്ടോ? മറ്റൊന്നാണ് ഉദ്ധവാണ് പാർട്ടി പ്രസിഡന്റ് എങ്കിലും ഭൂരിഭാഗം ഭാരവാഹികളും മറുപക്ഷത്താകുന്ന സാഹചര്യത്തിൽ ആരെയാണ് യഥാർഥ പാർട്ടി എന്ന് അംഗീകരിക്കുക. ഈ രണ്ടു കാര്യങ്ങൾ പരിഗണിച്ച നർവേക്കർ താക്കറെ വിഭാഗം സമർപ്പിച്ച ഭേദഗതി ചെയ്ത 2018ലെ ഭരണഘടന അംഗീകരിച്ചില്ല.
ഇത്തരത്തിൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്ന യോഗം ചേർന്നതായ രേഖകളൊന്നും സമർപ്പിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 2018ലെ പാർട്ടി നേതൃത്വവും ശിവസേന ഭരണഘടനയും ഒത്തു പോകുന്നില്ല. ശിവസേനയുടെ 1999ലെ ഭരണഘടനയാണ് ഷിൻഡെ പക്ഷം സമർപ്പിച്ചത്. ഇത് അംഗീകരിക്കപ്പെട്ടു. പാർട്ടി ഭാരവാഹികളെ നിയമിക്കാൻ പ്രസിഡന്റ് എന്ന നിലയിൽ താക്കറെയ്ക്ക് അധികാരം നൽകുന്നതാണ് 2018ലെ ഭേദഗതി. കേസുമായി ബന്ധപ്പെട്ട് താക്കറെ പക്ഷം ഇത് സുപ്രീം കോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും സമർപ്പിച്ചിരുന്നു എങ്കിലും കമ്മിഷൻ ഇത് അംഗീകരിച്ചിരുന്നില്ല.
2018ൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്തപ്പോൾ ഇത് കമ്മിഷനിൽ സമർപ്പിച്ചിരുന്നില്ലെന്നും ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്യുന്ന പാർട്ടികൾ പാലിക്കേണ്ട മാനദണ്ഡത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ നടപടി. തുടർന്ന് ‘യഥാർഥ’ ശിവസേന എന്ന പേരും ചിഹ്നമായ ‘വില്ലും അമ്പും’ ഷിൻഡെ പക്ഷത്തിന് കമ്മിഷൻ അനുവദിക്കുകയും ചെയ്തിരുന്നു. സ്പീക്കർ നർവേക്കറും 2018ലെ കമ്മിഷന്റെ തീരുമാനം ഉദ്ധരിച്ചു. 2018ലെ ഭേദഗതി ചെയ്ത ഭരണഘടന അംഗീകരിക്കാൻ സാധിക്കില്ലാത്തതു കൊണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ ഏത് വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് തീരുമാനിക്കാൻ കഴിയില്ല എന്ന് സ്പീക്കർ പറഞ്ഞു.
തുടർന്നാണ് ‘ആരാണ് പാർട്ടി’ എന്ന് സ്പീക്കർ പരിശോധിച്ചത്. ഇതിൽ ഷിൻഡെയ്ക്ക് നിയമസഭയിലും ലോക്സഭയിലുള്ള ഭൂരിപക്ഷം പ്രധാനമായി. തങ്ങൾ നിയമസഭയിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 67 ശതമാനവും (50 എംഎൽഎമാർ) ലോക്സഭയിൽ 75 ശതമാനവും (13 എംപിമാർ) നേടിയിട്ടുണ്ടെന്നും അതിനാൽ തങ്ങളാണ് യഥാർഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു ഷിൻഡെ പക്ഷത്തിന്റെ വാദം. അതുകൊണ്ട് ‘മെറിറ്റ്’ അനുസരിച്ച് സ്പീക്കർ നടപടി സ്വീകരിക്കുകയാണ് വേണ്ടത് എന്നും ഷിൻഡെ പറഞ്ഞിരുന്നു. പാർട്ടി പ്രസിഡന്റിന്റെ നിലപാടിന് വിരുദ്ധമായി അഭിപ്രായം ഉണ്ടായാൽ ഭൂരിപക്ഷമാണ് അതിൽ പരിശോധിക്കുക. പാർട്ടിയുടെ പൊതു താൽപര്യവും പ്രസിഡന്റിന്റെ താൽപര്യവും വ്യത്യസ്തമായിരുന്നു. അതിൽ ഷിൻഡെ പക്ഷത്തിന്റെ അഭിപ്രായത്തിനാണ് ഭൂരിപക്ഷം എന്നും സ്പീക്കർ വ്യക്തമാക്കി.
∙ ‘പ്ലാൻ ബി’ ഒരുക്കി കാത്തിരുന്ന ബിജെപി
ഷിൻഡെ പക്ഷത്തെ അയോഗ്യരാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ച എന്നും സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ 2023 ജൂലൈയിൽ അജിത് പവാർ എൻസിപി പിളർത്തി ഭൂരിഭാഗം എംഎൽഎമാരുമായി എൻഡിഎ ക്യാംപിലെത്തിയത് അത്ര വലിയ അദ്ഭുതമായിരുന്നില്ല. ഷിൻഡെ വിഭാഗത്തെ അയോഗ്യരാക്കിയാൽ സർക്കാർ വീഴാതിരിക്കാനുള്ള മുൻകരുതലാണ് ഇതെന്ന് അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ തീരുമാനം ഷിൻഡെ വിഭാഗത്തിന് എതിരായിരുന്നാലും സർക്കാർ താഴെപ്പോകില്ലായിരുന്നു.
എന്നാൽ സ്പീക്കറുടെ തീരുമാനം അനുകൂലമാകേണ്ടത് ഷിൻഡെയുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമായിരുന്നു. നിലവിൽ 197 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപി–സേന (ഷിൻഡെ) –എൻസിപി (അജിത് പവാർ) സഖ്യത്തിനുള്ളത്. ബിജെപി–105, ഷിൻഡെ സേന – 40, അജിത് പവാർ എൻസിപി–42, സ്വതന്ത്രർ – 10. 145 എംഎൽഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.