സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോയപ്പോൾ ലോകം ചർച്ച ചെയ്തത് ചൈനീസ് കടക്കെണിയെ കുറിച്ചായിരുന്നു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ (ബിആർഐ) ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്തി സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനാണോ ചൈന ശ്രമിക്കുന്നത്. ആരോപണം മാത്രമായിരുന്ന ചൈനീസ് കടക്കെണി തന്ത്രത്തിന് മറുപടി ലഭിച്ച കാലം കൂടിയാണ് കഴിഞ്ഞ 10 വർഷങ്ങൾ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നപദ്ധതിയായിരുന്നു 2013 സെപ്റ്റംബറിൽ ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്. പക്ഷേ തുടക്കത്തിലെ തിളക്കം ഈ പദ്ധതിക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങൾ ചൈനീസ് ചതി തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും അവസാനത്തേതായിരുന്നു ഇറ്റലി. 2019ലാണ് ഇറ്റലി ചൈനയുമായി കരാർ ഒപ്പിട്ടത്. എന്നാൽ പദ്ധതി പ്രകാരം നിർമിക്കുന്ന ‘സിൽക്ക് റൂട്ടി’ലൂടെ ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതി വർധിക്കും, തിരിച്ച് ഇറ്റലിക്ക് അതിന്റെ ഗുണം കിട്ടുകയുമില്ലെന്നാണ് റിപ്പോർട്ടുകൾ. ജി7 രാജ്യങ്ങളിൽനിന്ന് ഇറ്റലി മാത്രമായിരുന്നു ഇതുവരെ ബിആർഐയിൽ അംഗമായിരുന്നത്. എന്തുകൊണ്ടാണ് ഇറ്റലി ഉള്‍പ്പെടെ ചില രാജ്യങ്ങൾ പദ്ധതിയിൽനിന്ന് പിന്മാറിയത്? ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളും പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളുമെല്ലാം ആ ചോദ്യത്തിന്റെ ഉത്തരമാണ്. ഇതിനെല്ലാം പുറമേ, കടക്കെണിയിൽ വീണ രാജ്യങ്ങളിൽ സൈനിക താവളങ്ങൾ ആരംഭിക്കാനുള്ള ചൈനീസ് നീക്കവും ആശങ്കയുയർത്തിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എന്തെല്ലാമാണ് സുരക്ഷാ ആശങ്കകൾ?

ADVERTISEMENT

ബിആർഐയുടെ വിപുലീകരണം ചില പ്രദേശങ്ങളിലെ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. തുറമുഖങ്ങളുടെ സൈനികവൽക്കരണം മുതൽ തന്ത്രപരമായ ആവശ്യങ്ങൾക്കായി അതാതു രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിട്ടുനൽകുന്നത് വരെ വെല്ലുവിളിയാകുന്നുണ്ട്. വികസ്വര രാജ്യങ്ങളിൽ ചൈനീസ് സ്വാധീനം വർധിപ്പിക്കാനും കടം വാങ്ങിയവരുടെ പരമാധികാരത്തെ തുരങ്കം വയ്ക്കാനുമുള്ള സാധ്യതയും ബിആർഐയ്ക്ക് പിന്നിലുണ്ടെന്ന് വിമർശനമുണ്ട്. ചൈനയുടെ സൈനിക-സാമ്പത്തിക ശക്തി വികസിപ്പിക്കുന്നതിനുള്ള വിശാലമായ ആഗോള തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നും ചില വിമർശകർ വാദിക്കുന്നു.

ചൈനീസ്- കെനിയൻ പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ ഇരുരാജ്യത്തെയും പ്രതിനിധികൾ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ കരാർ ഒപ്പുവയ്ക്കുന്നു (File Photo by Etienne Oliveau / POOL / AFP)

അയൽ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കും പ്രവേശനം നേടുന്നതിന് ചൈന തങ്ങളുടെ ബിആർഐ പദ്ധതികൾ ഉപയോഗിച്ചതായി സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിന്റെ റിപ്പോർട്ട് കണ്ടെത്തിയിരുന്നു. കൂടാതെ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന നിരീക്ഷണ സംവിധാനങ്ങളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും വികസനത്തിലും ചൈനീസ് കമ്പനികൾ ഏർപ്പെട്ടിട്ടുണ്ട്.

∙ ചൈനീസ് നാവിക താവളങ്ങൾ

അടുത്ത രണ്ടോ അഞ്ചോ വർഷത്തിനുള്ളിൽ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് ചൈന ഒരു നാവിക താവളം സ്ഥാപിക്കുമെന്നാണ് പുതിയ നിരീക്ഷണ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇത് ഈ പ്രദേശത്ത് ഇന്ത്യയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണ്. അടുത്ത രണ്ടോ അഞ്ചോ വർഷത്തിനുള്ളിൽ ചൈനയ്ക്ക് നാവിക താവളങ്ങൾ സ്ഥാപിക്കാൻ കഴിയുന്ന എട്ട് സ്ഥലങ്ങളാണ് വിർജീനിയയിലെ വില്യം ആൻഡ് മേരിയിലെ യൂണിവേഴ്സിറ്റി റിസർച് ലാബായ എയ്ഡ്ഡേറ്റ കണ്ടെത്തിയിരിക്കുന്നത്. ഹംബൻതോട്ടയാണ് പട്ടികയിൽ ഒന്നാമത്. ഇക്വറ്റോറിയൽ ഗിനിയിലെ ബാറ്റ, പാക്കിസ്ഥാനിലെ ഗ്വാദർ; കാമറൂണിലെ ക്രിബി, കംബോഡിയയിലെ റീം, വാന്വാട്ടു, മൊസാംബിക്കിലെ നക്കാല, മൗറിട്ടാനിയയിലെ നൗക്‌ചോട്ട് എന്നിവയാണ് ലിസ്റ്റിലെ മറ്റു പ്രദേശങ്ങള്‍.

ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം (Photo by Ishara S.KODIKARA / AFP)
ADVERTISEMENT

2001നും 2021നും ഇടയിൽ, ചൈന ലോകമെമ്പാടും 2990 കോടി ഡോളർ ചെലവിട്ട് 123 തുറമുഖ പദ്ധതികൾ നടപ്പിലാക്കിയെന്നും 46 രാജ്യങ്ങളിലായി 78 തുറമുഖങ്ങളുടെ നിർമാണത്തിനോ വിപുലീകരണത്തിനോ ധനസഹായം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. ഈ നിക്ഷേപങ്ങളിൽ, ഒരു തുറമുഖ പദ്ധതിയിലെ ചൈനയുടെ ഏറ്റവും വലിയ നിക്ഷേപമാണ് ശ്രീലങ്കയിലെ ഹംബൻതോട്ട. അടുത്ത കാലത്തായി സൈനിക ആവശ്യങ്ങൾക്കായി ചൈന ഈ തുറമുഖം ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. 2014ൽ കൊളംബോ തുറമുഖത്ത് ഒരു ചൈനീസ് അന്തർവാഹിനിയും യുദ്ധക്കപ്പലും നങ്കൂരമിടാൻ   ശ്രീലങ്ക അനുവദിച്ചപ്പോൾ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ശ്രീലങ്ക ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ്സ് കമ്പനിക്ക് പാട്ടത്തിന് നൽകിയതിനു ശേഷം ഹംബൻതോട്ട തുറമുഖത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ വർധിച്ചിട്ടുണ്ടെന്ന്  പറയാം.

∙ ലോകത്തിലെ ഏറ്റവും വലിയ ‘കടക്കാരൻ’ ലക്ഷ്യമിടുന്നതെന്ത്?

ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക കടക്കാരൻ എന്ന നിലയിൽ അപരിചിതവും അത്ര നല്ല സുഖകരവുമല്ലാത്ത റോളിലാണ് ചൈന സഞ്ചരിക്കുന്നതെന്ന് മുന്നറിയിപ്പുണ്ട്. ബെൽറ്റ്  ആൻഡ് റോഡിന്റെ ഭാഗമായി റോഡ്, റെയിൽ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നീ മേഖലകളിലാണ് ചൈനയുടെ പ്രവർത്തനമെങ്കിലും ലോകത്താകമാനം സൈനിക കേന്ദ്രങ്ങളും ചാര നെറ്റ്‌വര്‍ക്കുകളും സ്ഥാപിച്ച് യുഎസിനെ നേരിടുക എന്നൊരു ലക്ഷ്യവും ഈ നീക്കങ്ങൾക്കു പിന്നിലുണ്ട്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും യുഎസ് സൈനിക താവളങ്ങൾ സ്ഥാപിച്ച് ശത്രുക്കളെ നിലയ്ക്കു നിർത്താൻ ശ്രമിച്ചപ്പോൾ അതിനൊരു പ്രതിരോധമെന്ന നിലയ്ക്കാണ് ആഫ്രിക്കൻ രാജ്യങ്ങളെയും ഏഷ്യയിലെ ഏറ്റവും വലിയ എതിരാളിയായ ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങളെയും കൂടെനിർത്താൻ ചൈന കടക്കെണി ഒരുക്കിയത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വരെ ചൈനയുടെ പുതിയ ആസൂത്രണം നടപ്പിലാക്കി കഴിഞ്ഞു. എന്നാൽ മലേഷ്യയും മ്യാൻമറും ഇറ്റലി ഉൾപ്പടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളും ഭാവിയിലെ ദുരന്തം മുൻകൂട്ടി കണ്ട് ചൈനീസ് പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബിആർഐ) മൂന്നാം ഫോറത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ (Photo by Pedro PARDO / AFP)

∙ ‘റേറ്റിങ്’ താഴോട്ട്

ADVERTISEMENT

ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വൻ സംഭവമായി അവതരിപ്പിച്ച സമയത്തെ പ്രശസ്തി ഇപ്പോൾ ചൈനയ്ക്ക് നഷ്ടമായിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ഡോളറുമായുള്ള മൽസരത്തിൽ ചൈന ഏറെ പിന്നോട്ട് പോയെന്നും ചൈനീസ് വിപണിയും മുൻനിര കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും തുടർച്ചയായി റിപ്പോർട്ടുകള്‍ വന്നതോടെ ചൈനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയെന്നും ഡേറ്റ വ്യക്തമാക്കുന്നു. സമീപ വർഷങ്ങളിൽ വികസ്വര രാജ്യങ്ങൾക്കിടയിൽ ചൈനയ്ക്കുണ്ടായിരുന്ന പ്രശസ്തി റേറ്റിങ് 2019 ലെ 56 ശതമാനത്തിൽ നിന്ന് 2021 ൽ 40 ശതമാനമായി കുറഞ്ഞതായും എയ്ഡ്ഡേറ്റ പറയുന്നു. എന്നാൽ, ചൈന ഇപ്പോൾ അവരുടെ തെറ്റുകളിൽനിന്ന് പാഠം പഠിക്കുകയും കടംകൊടുക്കൽ മേഖലയിൽ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നുണ്ട്.

ബിആർഐ പദ്ധതികളിൽ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, തൊഴിൽ അവകാശ ലംഘനങ്ങൾ നടക്കുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ ലംഘനങ്ങളിൽ നിർബന്ധിത തൊഴിൽ, ബാലവേല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ചിലയിടങ്ങളിൽ തൊഴിലാളികൾ അക്രമത്തിനും ഭീഷണിക്കും വിധേയരായിട്ടുണ്ട്. 

ബിആർഐയുടെ 2023ലെ ഉച്ചകോടി വൻ പരാജയമായിരുന്നു എന്നതും ചൈനയുടെ ആഗോള റേറ്റിങ് താഴോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കുറച്ച് രാജ്യങ്ങൾ മാത്രമാണ് ഈ വര്‍ഷത്തെ ചർച്ചകളിൽ പങ്കെടുത്തത്. 2022 ലെ ഉച്ചകോടിയിൽ 40 രാഷ്ട്രത്തലവന്മാർ പങ്കെടുത്തിരുന്നെങ്കിൽ 2023ൽ അതിന്റെ പകുതി പേർ മാത്രമാണ് എത്തിയത്. പല രാജ്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് താഴ്ന്ന റാങ്കിലുള്ള പ്രതിനിധികളെയാണ് അയച്ചത്. യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽനിന്നുമുള്ള മുൻനിര പ്രതിനിധികളെയും കണ്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ കൂടാതെ ഉച്ചകോടിയിലെ ഏറ്റവും പ്രമുഖ വ്യക്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആയിരുന്നു.

∙ കടം പിരിച്ചെടുക്കാനും തന്ത്രങ്ങൾ

ബിആർഐയുടെ വായ്പാ രീതികൾ രാജ്യാന്തര നിലവാരത്തിന് അനുസൃതമായി കൊണ്ടുവന്ന്, രാജ്യത്തിനു നേരിട്ടേക്കാവുന്ന വൻ സാമ്പത്തിക അപകടസാധ്യത ഇല്ലാതാക്കാനും ചൈന കാര്യമായി ശ്രമിക്കുന്നുണ്ട്. നൽകിയ കടം തിരിച്ചടയ്ക്കപ്പെടാതിരിക്കാനുള്ള അപകടത്തിൽ നിന്ന് രാജ്യത്തെ സ്വയം പരിരക്ഷിക്കുന്നതിനുള്ള കർശനമായ സുരക്ഷാസംവിധാനങ്ങളും ഉൾപ്പെടുന്നതാണ് പുതിയ ചൈനീസ് കടക്കെണി തന്ത്രമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. കടം വാങ്ങുന്നവരുടെ വിദേശ കറൻസി കരുതൽ ശേഖരം ‘ഏകപക്ഷീയമായി തൂത്തുവാരിക്കൊണ്ട്’ പലിശയും മുതലും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളും ചൈന ഒരുക്കുന്നു. ഈ പണം പിടിച്ചെടുക്കലുകൾ കൂടുതലും രഹസ്യമായും ആഭ്യന്തര മേൽനോട്ട സ്ഥാപനങ്ങൾക്ക് പുറത്തുമാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയാണ് അവരുടെ വിദേശ കറൻസി കരുതൽ ശേഖരത്തിലേക്ക് നേരിട്ട് പ്രവേശനം ലഭ്യമാക്കി കെണിയിൽ കുടുക്കുന്നത്. ഇതോടൊപ്പംതന്നെ ചൈനയുടെ ഉഭയകക്ഷി വായ്പാ രേഖകളിൽ, കടം വാങ്ങുന്നയാളുടെ സമ്മതമില്ലാതെതന്നെ കടം നൽകുമ്പോൾ നൽകിയിട്ടുള്ള ഈട് ഏറ്റെടുക്കാനുള്ള  അധികാരവും ചൈന ഉപയോഗിക്കുന്നുണ്ട്.

∙ കടഭാരത്തിന്റെ പിന്നാമ്പുറങ്ങൾ

ബിആര്‍ഐയുടെ ഭാഗമായ പല രാജ്യങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വൻ തുക വായ്പ എടുത്തിട്ടുണ്ട്. ഈ വായ്പകൾ പലപ്പോഴും ഉദാരമായ നിബന്ധനകളോടെയാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും ദേശീയ ബജറ്റുകളിൽ അവയ്ക്ക് കാര്യമായ ഭാരം ചുമത്താനാകുന്നുണ്ടെന്നത് വസ്തുതയാണ്. സെന്റർ ഫോർ ഗ്ലോബൽ ഡവലപ്‌മെന്റ് നടത്തിയ പഠനത്തിൽ വികസ്വര രാജ്യങ്ങളിലെ 60 ശതമാനം ബിആർഐ പദ്ധതികൾക്കും പണം നൽകുന്നത് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളാണെന്ന് കണ്ടെത്തി. ഈ ബാങ്കുകൾ പലപ്പോഴും വാണിജ്യ വായ്പ നൽകുന്നവരേക്കാൾ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നുണ്ട്. തിരിച്ചടക്കാൻ സാധിക്കാതെ വന്നാൽ ഏത് പദ്ധതികൾക്കാണോ പണം ഉപയോഗിച്ചത് അത് ചൈനീസ് കമ്പനികളുടെ ഭാഗമാക്കുന്നതും കണ്ടുകഴിഞ്ഞു.

പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം (Photo by AAMIR QURESHI / AFP)

∙ തൊഴിൽ അവകാശ ലംഘനങ്ങൾ

ബിആർഐ പദ്ധതികളിൽ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, തൊഴിൽ അവകാശ ലംഘനങ്ങൾ നടക്കുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ ലംഘനങ്ങളിൽ നിർബന്ധിത തൊഴിൽ, ബാലവേല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ചിലയിടങ്ങളിൽ തൊഴിലാളികൾ അക്രമത്തിനും ഭീഷണിക്കും വിധേയരായിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് പ്രകാരം മ്യാൻമറിലെ ബിആർഐ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് കമ്പനികൾ തൊഴിലാളികൾക്കു നേരെ നിർബന്ധിത, ചൂഷണാത്മക തൊഴിൽ രീതികൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ മറ്റൊരു റിപ്പോർട്ട് പ്രകാരം പാക്കിസ്ഥാനിലെ ബിആർഐ പദ്ധതികളിലെ തൊഴിലാളികൾ കഠിനമായ തൊഴിൽ സാഹചര്യങ്ങൾക്ക് വിധേയരാകുകയും അവരുടെ അടിസ്ഥാന തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തെന്നും കണ്ടെത്തി.

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയിൽ ചൈനീസ് സാമ്പത്തിക സഹായത്തോടെ നിർമിച്ച കംബോഡിയയിലെ സ്റ്റേഡിയം (Photo by TANG CHHIN Sothy / POOL / AFP)

രാജ്യാന്തര വിപണിയെ ഒരൊറ്റ കോളനിയായി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ ബിആർഐ പദ്ധതി. ബിആർഐ ശരിക്കും ഒരു നയതന്ത്ര സംരംഭമാണ്. ഇത് ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചൈനീസ് ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യും. ഇതോടൊപ്പംതന്നെ മറ്റു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നുമാണ്  ചൈനയുടെ കാഴ്ചപ്പാട്. എന്നാൽ ബിആർഐയ്ക്ക് പിന്നിലെ രഹസ്യവും പരസ്യവുമായ നയങ്ങളെല്ലാം ചൈനയെ ലോകശക്തിയായി ഉയർത്തികൊണ്ടു വന്ന് അമേരിക്ക ഉൾപ്പടെയുള്ള ലോകശക്തികളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ലോകം ഒന്നടങ്കം കോളനികൾ സ്ഥാപിച്ചാണ് കൊള്ളയടിച്ചതെങ്കിൽ ചൈന ബിആർഐയെ മുൻനിർത്തി മറ്റൊരു കോളനിവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് പറയാം.

പോസിറ്റീവ് മാറ്റവും സാമ്പത്തിക വളർച്ചയും കൊണ്ടുവരാൻ ബിആർഐയ്ക്ക് ശേഷിയുണ്ടെന്നത് മറ്റൊരു വശമാണ്. എന്നാൽ അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും ലഘൂകരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. കടത്തിന്റെ സുസ്ഥിരത, പാരിസ്ഥിതിക തകർച്ച, ഭൗമരാഷ്ട്രീയ പിരിമുറുക്കം, പരമാധികാരം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിലൂടെ ബിആർഐക്ക് കൂടുതൽ ഉത്തരവാദിത്തവും സുസ്ഥിരവുമായ ആഗോള സംരംഭമായി മാറാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നവരുമുണ്ട്.

English Summary:

Why do Some Countries Withdraw from China's Belt and Road Initiative?