രണ്ടു ലക്ഷം രൂപയുടെ സമ്മാനം വാങ്ങിയിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് അയയ്ക്കാനായി നികുതിയായി ഒരു ലക്ഷം രൂപ അയച്ചു തരാനും ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ‘വിദേശ യുവതി’ എറണാകുളം സ്വദേശിയോട് ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി അക്കൗണ്ട് വിവരങ്ങളും നൽകി. പണം അയച്ച യുവാവിന് സമ്മാനം ലഭിച്ചതുമില്ല, ഒരു ലക്ഷംരൂപ നഷ്ടവുമായി. പരിചയമില്ലാത്ത ആൾക്ക് എന്തിനാണ് പണം നൽകിയതെന്ന പൊലീസിന്റെ ചോദ്യത്തിന് യുവാവ് നൽകിയ ഉത്തരമിങ്ങനെ: ഇന്ത്യയിൽ രണ്ടു ലക്ഷത്തിലേറെ വിലയുള്ളതായിരുന്നു യുവതി വാഗ്ദാനം ചെയ്ത സമ്മാനം. ഒരു ലക്ഷം നൽകിയാലും ലാഭമാണെന്നു തോന്നി. സൗജന്യം ലഭിക്കാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് സൈബർ തട്ടിപ്പുകാർ മുതലെടുക്കുന്നത്. സാങ്കേതികവിദ്യകൾ അനുദിനം മാറുമ്പോൾ തട്ടിപ്പിന്റെ രീതികളും മാറുന്നു. തട്ടിപ്പുകാർ സാങ്കേതിക വിദ്യയിൽ വിദഗ്ധരാണ്. അത്തരക്കാരെ പിടികൂടാൻ പൊലീസ് അവരേക്കാൾ വിദഗ്ധരാകണമെന്ന അവസ്ഥയാണിന്ന്. ഒടിപി വെളിപ്പെടുത്തിയാൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് കുറഞ്ഞു വരുമ്പോൾത്തന്നെ, ക്രിപ്റ്റോ കറൻസി പോലുള്ള നിക്ഷേപങ്ങളിലേക്ക് പണം മാറ്റി വൻ തുകകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ കൂടുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു ലക്ഷം രൂപയുടെ സമ്മാനം വാങ്ങിയിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് അയയ്ക്കാനായി നികുതിയായി ഒരു ലക്ഷം രൂപ അയച്ചു തരാനും ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ‘വിദേശ യുവതി’ എറണാകുളം സ്വദേശിയോട് ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി അക്കൗണ്ട് വിവരങ്ങളും നൽകി. പണം അയച്ച യുവാവിന് സമ്മാനം ലഭിച്ചതുമില്ല, ഒരു ലക്ഷംരൂപ നഷ്ടവുമായി. പരിചയമില്ലാത്ത ആൾക്ക് എന്തിനാണ് പണം നൽകിയതെന്ന പൊലീസിന്റെ ചോദ്യത്തിന് യുവാവ് നൽകിയ ഉത്തരമിങ്ങനെ: ഇന്ത്യയിൽ രണ്ടു ലക്ഷത്തിലേറെ വിലയുള്ളതായിരുന്നു യുവതി വാഗ്ദാനം ചെയ്ത സമ്മാനം. ഒരു ലക്ഷം നൽകിയാലും ലാഭമാണെന്നു തോന്നി. 

സൗജന്യം ലഭിക്കാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് സൈബർ തട്ടിപ്പുകാർ മുതലെടുക്കുന്നത്. സാങ്കേതികവിദ്യകൾ അനുദിനം മാറുമ്പോൾ തട്ടിപ്പിന്റെ രീതികളും മാറുന്നു. തട്ടിപ്പുകാർ സാങ്കേതിക വിദ്യയിൽ വിദഗ്ധരാണ്. അത്തരക്കാരെ പിടികൂടാൻ പൊലീസ് അവരേക്കാൾ വിദഗ്ധരാകണമെന്ന അവസ്ഥയാണിന്ന്. ഒടിപി വെളിപ്പെടുത്തിയാൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് കുറഞ്ഞു വരുമ്പോൾത്തന്നെ, ക്രിപ്റ്റോ കറൻസി പോലുള്ള നിക്ഷേപങ്ങളിലേക്ക് പണം മാറ്റി വൻ തുകകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ കൂടുകയാണ്.

(Representative image by BrianAJackson/istockphoto)
ADVERTISEMENT

സാമ്പത്തികശേഷിയുള്ളവരുടെ കയ്യിൽനിന്നാണ് വൻ തുകകൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പുകാരെ പിടികൂടാൻ വേണ്ട സമയവും അധ്വാനവും ഏറെ കൂടുതലുമാണ്. സൈബർ തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിൽ പ്രവർത്തനം ശക്തമാക്കാനുള്ള നീക്കത്തിലാണ് കേരള പൊലീസ്. ഇതിന്റെ ഭാഗമായി സൈബർ ഡിവിഷനും തുടക്കം കുറിച്ചിരിക്കുന്നു. എന്തെല്ലാമാണ് കേരളം നേരിടുന്ന സൈബർ തട്ടിപ്പുകൾ? എങ്ങനെയായിരിക്കും സൈബർ ഡിവിഷന്റെ പ്രവർത്തനങ്ങൾ? സൈബർ ഓപറേഷൻ എസ്പി ഹരിശങ്കർ ഐപിഎസ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുന്നു...

∙ എന്താണ് പുതുതായി രൂപീകരിച്ച സൈബർ ഡിവിഷൻ?

സൈബർ പൊലീസിന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ നടക്കുന്നുണ്ട്. അവയെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് സൈബർ ഡിവിഷനിലൂടെ ഉദ്ദേശിക്കുന്നത്. സാങ്കേതികവിദ്യ മാറുന്നതിന് അനുസരിച്ച് നിരവധി പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ഭാവി പ്രവർത്തനങ്ങളും മുന്നിൽ കാണണം. നാലു മേഖലകളിലാണ് സൈബർ ഡിവിഷന്റെ പ്രവർത്തനം– സൈബർ അന്വേഷണത്തിനും ഭരണപരമായ കാര്യങ്ങൾക്കുമുള്ള പൊലീസ് ആസ്ഥാനത്തെ കേന്ദ്രം, റേഞ്ച് തലത്തിൽ ഡിഐജി ഓഫിസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം,  സൈബർ പൊലീസ് സ്റ്റേഷനുകളിലൂടെയുള്ള അന്വേഷണം, സൈബർ റിസർച് എന്നിവയാണവ.

സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ. (ചിത്രം∙മനോരമ)

പൊലീസ് ആസ്ഥാനത്ത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഐജിക്കു താഴെ എസ്പി സൈബർ ഓപ്പറേഷൻ, എസ്പി ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എന്നീ തസ്തികകളുണ്ട്. സൈബർ കുറ്റകൃത്യങ്ങള്‍ സൈബർ ഓപ്പറേഷൻ എസ്പിയാണ് നോക്കുന്നത്. വകുപ്പുതലത്തിലും ഓഫിസിന്റെ പ്രവർത്തനത്തിനും ആവശ്യമായ സാങ്കേതികാര്യങ്ങൾ നോക്കുന്നത് എസ്പി ടെലികമ്മ്യൂണിക്കേഷന്‍ ആൻഡ് ടെക്നോളജിയാണ്.

ADVERTISEMENT

∙ സൈബർ അന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനം എങ്ങനെയാണ്?

1930 എന്ന നമ്പരിലേക്ക് വിളിച്ച് സൈബർ തട്ടിപ്പ് സംബന്ധിച്ച പരാതി അറിയിക്കാം. എല്ലാ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാണ്. പരാതി ബന്ധപ്പെട്ട സൈബർ സ്റ്റേഷനിലേക്ക് കൈമാറും. പൊലീസ് ആസ്ഥാനത്തുനിന്ന് ആവശ്യമായ നിർദേശങ്ങൾ നൽകും. സൈബർ തട്ടിപ്പ് നടത്തിയ ആളുകളുമായി ബന്ധപ്പെട്ട സിം, ഇലക്ട്രോണിക് ഉപകരണം, ബാങ്ക് അക്കൗണ്ട്, ലോൺ ആപ്പുകൾ, ആപ്ലിക്കേഷനുകൾ എന്നിവ ബ്ലോക്ക് ചെയ്യും. പരമാവധി വേഗത്തിൽ നടപടിയെടുത്ത് നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നീക്കം നടത്തും.

∙ പുതിയ സൈബർ ഡിവിഷൻ വരുമ്പോൾ അന്വേഷണത്തിൽ വരുന്ന മാറ്റം?

സൈബർ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യമായിരുന്നു. തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കൊല്ലം, തൃശൂര്‍ തുടങ്ങി ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ആവശ്യത്തിന് ആളുണ്ടായിരുന്നത്. സൈബർ ഡിവിഷൻ രൂപീകരിച്ചതോടെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞത് 15 ഉദ്യോഗസ്ഥരുടെയെങ്കിലും സേവനം ഉറപ്പാക്കാനായി. കേസുകൾ കാര്യക്ഷമമായി വേഗത്തിൽ അന്വേഷിക്കാനുള്ള സാഹചര്യമുണ്ടായി. പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്കായി വിവിധ മേഖലകൾ തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുകൾ രൂപീകരിച്ചു. ഓരോ കേസിലും സംശയ നിവാരണത്തിനായി ഹെൽപ്പ് ഡെസ്കുകളിൽ സൈബർ വിദഗ്ധരായ ഉദ്യോഗസ്ഥരെയും നിയമിച്ചു. ഇത് അന്വേഷണ നടപടികൾ കാര്യക്ഷമമാക്കി.

ഇപ്പോൾ വിദേശത്തുനിന്നാണ് തട്ടിപ്പ് കൂടുതൽ. ദുബായ് പോലുള്ള സ്ഥലങ്ങളിൽ കോൾ സെന്റർ രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. അവിടെ സ്ഥാപനം ആരംഭിക്കാൻ നികുതിയില്ല. മലയാളികൾ ഉൾപ്പെടെയുള്ളവരെ വലിയ ശമ്പളത്തിൽ റിക്രൂട്ട് ചെയ്യും. പ്രാദേശിക ഭാഷകളിൽ സംസാരിക്കാൻ ഓരോ വിഭാഗത്തിലും ആളെയും നിയമിച്ചാണ് തട്ടിപ്പ്.

ADVERTISEMENT

∙ സെബർ പരാതികൾ അറിയിക്കാൻ ജനങ്ങൾക്കായി ഹെൽപ് ഡെസ്ക് ഉണ്ടോ?

ഇല്ല. ജനങ്ങൾക്കായി 1930 എന്ന നമ്പർ മാത്രമാണുള്ളത്. ആശയക്കുഴപ്പം ഒഴിവാക്കാനായി ഒരു നമ്പരിന്റെ സേവനം മാത്രമാണ് നൽകുന്നത്. ഈ നമ്പർ ജനങ്ങളിലേക്കെത്തിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെയും പൊലീസിന്റെ സൈറ്റുകളിലൂടെയും പ്രചാരണം നൽകുന്നുണ്ട്. ഇത് കൂടാതെ 7 വിഡിയോ പരമ്പരകളും തയാറാക്കുന്നുണ്ട്. ഒടിടി തട്ടിപ്പ്, ലോൺ ആപ്പ് ഇങ്ങനെ ഓരോ കേസുകളായി തരംതിരിച്ചാണ് വിഡിയോ തയാറാക്കുന്നത്. ഓരോ തരത്തിലുള്ള കേസിലും എങ്ങനെ പ്രതികരിക്കണമെന്ന് വിഡിയോയിലൂടെ ജനങ്ങൾക്ക് മനസിലാക്കാനാകും.

∙ സൈബർ വൊളന്റിയർ സേനയിലൂടെ ലക്ഷ്യമിടുന്നതെന്താണ്?

എല്ലാ ജില്ലകളിലും സൈബർ വൊളന്റിയർമാരെ തിരഞ്ഞെടുക്കാൻ റജിസ്ട്രേഷൻ ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രാഥമിക അറിവുള്ള ആർക്കും സേനയിൽ അംഗമാകാം. 45 വയസിൽ താഴെയുള്ള, സൈബർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളുകളെയാണ് തിരഞ്ഞെടുക്കുന്നത്. ഓരോ സ്റ്റേഷനു കീഴിലും 15–20 ആളുകളെ തിരഞ്ഞെടുക്കും.

(Representative image by magann/istockphoto)

നാലായിരത്തോളം ആളുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈബർ സ്റ്റേഷൻ എസ്എച്ച്ഒമാർ ഇവർക്ക് പരിശീലനം നൽകും. സൈബർ പൊലീസിന്റെ മുന്നറിയിപ്പ് കാർഡുകളും സന്ദേശങ്ങളും വിഡിയോകളും ഇവരിലൂടെ ജനങ്ങളിലേക്കെത്തിക്കും. വോളന്റിയർമാർ റസിഡൻസ്  അസോസിയേഷൻ അംഗങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കും.

∙ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടോ?

ഉണ്ട്. സൈബർ ഓപ്പറേഷനിൽ വിദഗ്ധരല്ലാത്തവർക്ക് പരിശീലനം നൽകും. പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി ഓരോ സ്ഥലങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കും. പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളും സൈബർ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന വിപുലമായ നെറ്റ്‌വർക്ക് രൂപീകരിക്കാനാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

∙ സൈബർ തട്ടിപ്പ് സംബന്ധിച്ച പരാതികളുടെ എണ്ണം കൂടുന്നുണ്ടോ?

വിപുലമായ പ്രചാരണം ആരംഭിച്ചതോടെ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. 2022നേക്കാൾ പതിനായിരം പരാതികൾ 2023ൽ കൂടുതലായി ലഭിച്ചു. കേസുകൾ കൂടുതലായി റജിസ്റ്റർ ചെയ്തു നടപടിയുണ്ടായതോടെയാണ് പരാതികളുടെ എണ്ണം കൂടിയത്. പരാതികളുടെ എണ്ണം ഇനിയും കൂട്ടാനുള്ള ബോധവൽക്കരണ പരിപാടികളാണ് നടക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നതിനാൽ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർക്ക് സൈബർ ക്രൈം അന്വേഷണത്തിൽ പരിശീലനം നൽകി. ഇതിൽ മുന്നൂറോളംപേർ സിഐ,എസ്ഐ റാങ്കിലുള്ളവരാണ്.

ആരും സൗജന്യമായി ഒന്നും തരില്ലെന്ന് തിരിച്ചറിയണം. ഒരു ലക്ഷം മുടക്കിയാൽ ആരും 5 ലക്ഷം തരില്ല. 10 ശതമാനത്തിൽ കൂടുതൽ റിട്ടേൺ സാധാരണ നിലയിൽ കിട്ടില്ലെന്ന് ധാരണ വേണം. ടെലഗ്രാം ഗ്രൂപ്പുകളിൽ കൂടിയാണ് ഇത്തരം തട്ടിപ്പ് കൂടുതലായി നടക്കുന്നത്.

സൈബർ ഓപറേഷൻ എസ്പി ഹരിശങ്കർ

∙ സൈബർ തട്ടിപ്പ് നടന്നാൽ എന്താണ് ചെയ്യേണ്ടത്?

തട്ടിപ്പ് നടന്നതായി മനസിലായാൽ ഒരു മണിക്കൂറിനകം പരാതി നൽകാൻ ശ്രദ്ധിക്കണം. 1930ൽ വിളിച്ച് പരാതി അറിയിക്കണം. ഒരു മണിക്കൂർ കഴിഞ്ഞാൽ പണം തിരികെ ലഭിക്കാൻ പ്രയാസമാണ്. പണം തട്ടിയെടുക്കുന്നവർ തുക വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റാം. തുക പിന്‍വലിക്കുകയോ, ക്രിപ്റ്റോ കറൻസിയിലേക്കു മാറ്റുകയോ ചെയ്യാം. അഞ്ഞൂറിൽപരം ബാങ്കിങ് സർവീസ് പ്രൊവൈഡർമാരുമായി പൊലീസ് സഹകരിക്കുന്നുണ്ട്. തട്ടിപ്പുകളിൽ 99% പ്രലോഭനങ്ങളിൽവീണ് അറിഞ്ഞുകൊണ്ട് പൈസ കൊടുക്കുന്നവരാണ്.

(Representative image by B4LLS/istockphoto)

∙ ഇപ്പോഴത്തെ സൈബർ തട്ടിപ്പുകളിലെ ട്രെൻഡ് എങ്ങനെയാണ്?

ഒടിപി തട്ടിപ്പുകളെക്കുറിച്ച് പൊലീസ് അവബോധം നൽകിയതോടെ അത്തരം തട്ടിപ്പുകൾ കുറഞ്ഞു. ഇപ്പോൾ നിക്ഷേപ തട്ടിപ്പുകളാണ് കൂടുതൽ. 10 ലക്ഷം നിക്ഷേപിച്ചാൽ 30 ലക്ഷം കിട്ടിയതായി സ്ക്രീനിൽ കാണിക്കും. അത് യഥാർഥ സ്ക്രീനായിരിക്കില്ല. പിന്നീട് തുക പിൻവലിക്കാൻ നികുതിയായി 2 ലക്ഷം ചോദിക്കും. ലാഭമല്ലേ എന്നു കരുതി 2 ലക്ഷവും നൽകും. പണം ഉള്ളവർക്കാണ് പണം നഷ്ടപ്പെടുന്നത്. സാധാരണക്കാർ ഇത്തരം തട്ടിപ്പിൽ പെടാറില്ല.

∙ തട്ടിപ്പിന്റെ രീതി എന്താണ്?

ടെലഗ്രാമിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ കേന്ദ്രം ആലോചിക്കുന്നുണ്ട്. ടെലഗ്രാം പൊലീസ് അന്വേഷണവുമായി സഹകരിക്കാറില്ല. ടെലഗ്രാമിൽ മൊബൈൽ നമ്പർ മറയ്ക്കാൻ കഴിയും. പേരു മാത്രമാകും കാണിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ ടെലഗ്രാം ഗ്രൂപ്പിലേക്കായിരിക്കും പോകുന്നത്. അവിടെ നമ്മൾ ഒഴികെ ബാക്കിയുള്ള അംഗങ്ങളെല്ലാം തട്ടിപ്പ് ഗ്രൂപ്പിലുള്ളവരായിരിക്കും. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് പണം ഇരട്ടിപ്പിച്ച് നൽകുമെന്നായിരിക്കും വാഗ്ദാനം.

ബിറ്റ്‌കോയിന്റെ പ്രതീകാത്മക രൂപം (File Photo: REUTERS/Dado Ruvic)

തട്ടിപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ നിക്ഷേപത്തിലൂടെ 20 ലക്ഷം കിട്ടിയെന്നും മറ്റും പറഞ്ഞ് നന്ദി അറിയിച്ചുള്ള സന്ദേശങ്ങൾ ഗ്രൂപ്പിലിടും. മറ്റ് അംഗങ്ങളും ഇതേപോലെ ചെയ്യും. ഗ്രൂപ്പിൽ പുതുതായി എത്തിയ ആൾ പണം കിട്ടാൻ എന്തു ചെയ്യണമെന്ന് ചോദിക്കും. തട്ടിപ്പുകാർ ലിങ്ക് അയച്ചു കൊടുക്കും. ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം നൽകുന്നതോടെ തട്ടിപ്പുകാർ പണവുമായി മുങ്ങും. നിയമപരമല്ലാത്ത നിക്ഷേപങ്ങളിലേക്ക് പോകാതിരിക്കുക.

∙ ഇതര സംസ്ഥാനങ്ങളിലെ ഏജൻസികൾ അന്വേഷണവുമായി സഹകരിക്കാറുണ്ടോ?

ഉണ്ട്. കേന്ദ്രസർക്കാർ നിർദേശ പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ ഏജൻസികൾ പരസ്പരം സഹകരിക്കാറുണ്ട്. കേസുകൾ, പ്രതികൾ എന്നിവ സംബന്ധിച്ച വിവരങ്ങളും മറ്റു ഡാറ്റകളും പരസ്പരം കൈമാറുന്നുണ്ട്. ഇത് അന്വേഷണത്തെ ഏറെ സഹായിക്കുന്നു.

∙ മുൻപ് ഹരിയാന പോലെയുള്ള സ്ഥലങ്ങളിലുള്ളവരായിരുന്നു തട്ടിപ്പിൽ മുന്നിൽ. ഇപ്പോൾ സ്ഥിതി എന്താണ്?

ഇപ്പോൾ വിദേശത്തുനിന്നാണ് തട്ടിപ്പ് കൂടുതൽ. ദുബായ് പോലുള്ള സ്ഥലങ്ങളിൽ കോൾ സെന്റർ രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. അവിടെ സ്ഥാപനം ആരംഭിക്കാൻ നികുതിയില്ല. മലയാളികൾ ഉൾപ്പെടെയുള്ളവരെ വലിയ ശമ്പളത്തിൽ റിക്രൂട്ട് ചെയ്യും. പ്രാദേശിക ഭാഷകളിൽ സംസാരിക്കാൻ ഓരോ വിഭാഗത്തിലും ആളെ നിയമിക്കും. ഇന്ത്യയിൽ നിയമനടപടി ശക്തമാക്കിയപ്പോഴാണ് വിദേശത്തേക്ക് പ്രവർത്തനം മാറ്റിയത്. തട്ടിയെടുക്കുന്ന പണം ഇന്ത്യയിലെ ഏതെങ്കിലും അക്കൗണ്ടിലേക്ക് എത്തിച്ച്, അതിനുശേഷം ക്രിപ്റ്റോ കറൻസിയായി വിദേശത്തേക്ക് മാറ്റും. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്.

English Summary:

Cyber Operations SP Harisankar Speaks on How to Beware of New Cyber Frauds