മണ്ണിനടിയില് നിറയെ ‘പണം’, ജനം പട്ടിണിയിൽ; ‘ദ്രോഹം എന്റെ ജനങ്ങളോട് വേണ്ടെ’ന്ന് പ്രധാനമന്ത്രി; പാപ്പുവയിൽ സംഭവിക്കുന്നത്...
ലോകത്തെ ചെമ്പ്, സ്വർണ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവുമുള്ള, എണ്ണ, വാതക നിക്ഷേപത്താൽ സമ്പന്നമായ ഒരു രാജ്യം. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, അവിടുത്തെ ജനതയിൽ ഏറിയ പങ്കും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പാപ്പുവ ന്യൂ ഗിനി എന്ന ദ്വീപു രാജ്യത്തിൽ ഏതാനും ദിവസം മുൻപ് നടന്ന കലാപത്തിൽ കൊല്ലപ്പെട്ടത് 16 പേർ. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയ ജനം ഒരവസരം കിട്ടിയതോടെ തെരുവിലിറങ്ങി, കടകൾ കൊള്ളയടിച്ചു, സ്ഥാപനങ്ങൾ കത്തിച്ചു. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാന മേഖല കൂടിയായ പാപ്പുവ ന്യൂ ഗിനിയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഒട്ടേറെ മാനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപുരാജ്യമായ പാപ്പുവ ന്യൂ ഗിനിയെ കലാപത്തിലേക്ക് നയിച്ചത് എന്തെല്ലാം ഘടകങ്ങളാണ്? എന്താണ് ഈ രാജ്യത്തെ നിലവിലെ സ്ഥിതിഗതി?

∙ കലാപം അവിശ്വാസ പ്രമേയത്തിനു മുൻപേ
ഏറെക്കാലമായി അക്രമങ്ങളും കൊലപാതകങ്ങളും ദാരിദ്ര്യവും പിടിമുറുക്കിയിരിക്കുകയാണ് ഈ പസിഫിക് രാജ്യത്തെ. അതിന്റെ പ്രതിഫലനം കൂടിയായാണ് ഇപ്പോഴുണ്ടായിട്ടുള്ള കലാപത്തെ കണക്കാക്കുന്നത്. രാജ്യത്തുണ്ടായ കലാപത്തിൽ ‘ആഴത്തിലുള്ള രാഷ്ട്രീയ സ്വാധീനം’ തീർച്ചയായും ഉണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. 2019 മുതൽ ഭരണത്തിലുള്ള പ്രധാനമന്ത്രി ജയിംസ് മാരാപെ 2022ലും അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. 115 അംഗ പാർലമെന്റിൽ 38 സീറ്റുകൾ നേടിയത് മാരാപെയുടെ പാർട്ടിയാണ്. തുടർന്ന് രൂപീകരിച്ച സഖ്യകക്ഷി സർക്കാര്‍ അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനിടെ ഒരു അവിശ്വാസ പ്രമേയത്തേയും അദ്ദേഹം അതിജീവിച്ചു.
എന്നാൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ അതീവ മോശമായത് മാരാപെയുടെ നിലനിൽപ്പിനെ ബാധിച്ചിരുന്നു. കലാപത്തിലേക്ക് നയിച്ച കാര്യങ്ങളുടെയും അതിനെ കൈകാര്യം ചെയ്‌ത രീതിയുടെയും പേരിൽ രൂക്ഷവിമർശനം മാരാപെ നേരിടുന്നുണ്ട്. ഇതിന്റെ പേരിൽ ആറോളം മന്ത്രിമാർ സർക്കാരിൽനിന്ന് രാജിവയ്ക്കുകയും മാരാപെയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കലാപം അടിച്ചമർത്താൻ പ്രധാനമന്ത്രി ജനുവരി 12 മുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാരാപെ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരുന്നത് നിയമപരമായി തടയുന്ന കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
∙ എന്തായിരുന്നു കലാപത്തിലേക്ക് നയിച്ച കാരണങ്ങൾ?
സർക്കാർ ജീവനക്കാർ, പൊലീസ്, സൈനികർ തുടങ്ങിയവര്‍ക്ക് കൂടുതൽ നികുതി ഏർപ്പെടുത്തി ശമ്പളത്തിൽനിന്ന് പകുതിയോളം തുക ഈടാക്കാനുള്ള തീരുമാനമാണ് കലാപത്തിന് തിരി കൊളുത്തിയത്. ഇതിൽ പ്രതിഷേധിച്ച് പൊലീസും സൈനികരും ഉൾപ്പെടെയുള്ളവർക്കൊപ്പം സാധാരണ ജനവും തെരുവിലിറങ്ങിയതോടെ, ഇത്തരമൊരു ഉത്തരവ് ഇല്ലെന്നും അത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കൈപ്പിഴയായി സംഭവിച്ചതാണെന്നുമുള്ള ന്യായങ്ങളുമായി സർക്കാർ രംഗത്തെത്തി. എന്നാൽ കടുത്ത തൊഴിലില്ലായ്മയും ഉയർന്ന ജീവിതച്ചെലവും മൂലം ദാരിദ്ര്യത്തിന്റെ പടുകുഴിയിലായ ജനങ്ങളെ തണുപ്പിക്കാൻ ഇതു മതിയാകുമായിരുന്നില്ല.
ഫലത്തിൽ, പാപ്പുവയുടെ തലസ്ഥാനമായ പോർട്ട് മോറിസ്ബിയിലിറങ്ങിയ ജനം അക്ഷരാർഥത്തിൽ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചതോടെ കലാപസമാനമായി സ്ഥിതിഗതികൾ. വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ച ജനം കൈയിൽ കിട്ടിയതെല്ലാം സ്വന്തമാക്കി. കെട്ടിടങ്ങൾ അടിച്ചു തകർത്തും തീ വച്ചും പ്രതിഷേധക്കാർ നഗരം കീഴടക്കിയതോടെ 16 പേരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് മിക്കവരുടേയും മരണം എന്ന് പല റിപ്പോർട്ടുകളിലും സൂചിപ്പിക്കുന്നു. കലാപം പോർട്ട് മോറിസ്ബിയിൽനിന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രത്യേകം നിയോഗിച്ച ആയിരത്തോളം സൈനികരെ കലാപമേഖലകളിൽ വിന്യസിക്കുകയും ചെയ്തതോടെയാണ് അക്രമങ്ങൾക്ക് അയവു വന്നത്.
കലാപ സമാനമായ അന്തരീക്ഷമുണ്ടാക്കി നേട്ടമുണ്ടാക്കാൻ മാരാപെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, പ്രതിപക്ഷമാണ് ഇതിനു പിന്നിലെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. ‘‘നിങ്ങൾക്ക് എന്റെ സർക്കാരിനെ മാറ്റണോ? മാറ്റിക്കോളൂ, അത് പാർലമെന്റിൽ മതി. ക്രമസമാധാന പ്രശ്നങ്ങളും അക്രമങ്ങളുമുണ്ടാക്കി എന്റെ ജനങ്ങളെ ദ്രോഹിച്ചിട്ടു വേണ്ട. ജയിംസ് മാരാപെ എവിടെയും പോകുമെന്ന് ആരും കരുതേണ്ട’’ തുടങ്ങിയവയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
∙ സ്വർണത്തിന്റെ അക്ഷയഖനി, ജീവിതം ദാരിദ്ര്യത്തിലും!
തെക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിലുള്ള പാപ്പുവ ന്യൂ ഗിനി പ്രദേശത്തിന്റെ അയൽക്കാർ ഓസ്ട്രലിയയും ഇന്തൊനീഷ്യയുമാണ്. ആഫ്രിക്കൻ ഗിനിയിലെ മനുഷ്യരുമായി സാദൃശ്യമുള്ളതിനാല്‍ സ്പെയിൻകാരാണ് ഈ മേഖലയെ ന്യൂ ഗിനി എന്നു വിളിച്ചു തുടങ്ങിയത്. ന്യൂഗിനി ദ്വീപിനെ നെടുകെ മുറിച്ചാൽ അതിന്റെ കിഴക്കൻ മേഖലയാണ് പാപ്പുവ ന്യൂ ഗിനി. 1975 മുതൽ സ്വതന്ത്ര രാജ്യമാണിത്. പടിഞ്ഞാറൻ മേഖല 1964 മുതൽ മുഴുവനായി ഇന്തൊനീഷ്യൻ നിയന്ത്രണത്തിലാണ്. പടിഞ്ഞാറൻ മേഖലയിലെ ന്യൂ ഗിനി പ്രദേശം ഭരണ സൗകര്യത്തിനായി പാപ്പുവ എന്നും പടിഞ്ഞാറൻ പാപ്പുവ എന്നും തിരിച്ചിട്ടുണ്ട്. (അടുത്തിടെ ഇവിടം വീണ്ടും ഏഴായി തിരിച്ചിരുന്നു, എന്നാൽ ഇത് വിവാദവിഷയമാണ്).
പടിഞ്ഞാറൻ പാപ്പുവയിലെ തദ്ദേശീയരായ ജനം സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇന്തോനീഷ്യയുമായി ദശകങ്ങളായി സായുധ സമരം ചെയ്യുന്നുണ്ട്. 2023 ഫെബ്രുവരിയിൽ പാപ്പുവയിലെ വിമതർ ഒരു ന്യൂസീലൻഡ് പൈലറ്റിനെ ബന്ദിയാക്കുകയും മോചനത്തിനുള്ള ഉപാധിയായി സ്വാതന്ത്ര്യം ആവശ്യപ്പെടുകയും ചെയ്തു. പൈലറ്റിന്റെ മോചനത്തിനായി വിമതരും ഇന്തൊനീഷ്യയുമായി നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടു. പൈലറ്റ് ഇപ്പോഴും വിമതരുടെ കസ്റ്റഡിയിലാണ്. പ്രദേശത്ത് സംഘർഷവും രൂക്ഷമാണ്.
ഇന്തൊനീഷ്യയും പടിഞ്ഞാറൻ പാപ്പുവയുമായുള്ള സംഘർഷത്തിൽനിന്ന് അകന്നു നിൽക്കുന്ന രാജ്യമാണ് പാപ്പുവ ന്യൂ ഗിനി. ഓസ്ട്രേലിയയാണ് പാപ്പുവ ന്യൂഗിനിയുടെ ഏറ്റവുമടുത്ത രാജ്യം. ഇന്തൊനീഷ്യയുമായി മികച്ച ബന്ധവും പുലർത്തുന്ന ഈ രാജ്യം, പടിഞ്ഞാറൻ പാപ്പുവ വിമതർക്കെതിരെ ഇന്തൊനീഷ്യയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൃഷി, വനവിഭവങ്ങൾ, മത്സ്യബന്ധനം എന്നിവയാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന തൊഴിലുകൾ. ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെ. എന്നാൽ സ്വർണം, ചെമ്പ്, മറ്റ് ലോഹങ്ങൾ, പ്രകൃതിവാതകം, എണ്ണ തുടങ്ങിയവയുടെ വലിയ ശേഖരമുള്ള രാജ്യം കൂടിയാണിത്. ദേശീയ വരുമാനത്തിന്റെ പ്രധാന വിഹിതങ്ങളിലൊന്ന് ഇവയുടെ കയറ്റുമതിയാണ്.
വലിയ തോതിൽ സ്വർണ, ചെമ്പ് ഖനികളുള്ള പാപ്പുവ ന്യൂഗിനിയിൽ ഇവയുടെ ഉടമസ്ഥത പക്ഷേ, ഓസ്ട്രേലിയ, കാനഡ, ചൈനീസ് കമ്പനികൾക്കാണ്. ഇപ്പോൾ സ്വർണ, ചെമ്പ് ഉൽപാദനത്തിന്റെ കാര്യത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ വരുന്ന രാജ്യമാണിത്. എന്നാൽ വലിയ തോതിൽ ഖനനം നടത്തിയാൽ 2050ഓടു കൂടി ഈ മേഖലയില്‍ ഏറ്റവും മുന്നിലെത്താൻ പറ്റുമെന്നാണ് സർക്കാർ കണക്ക്. പക്ഷേ 2060ഓടു കൂടി പാപ്പുവ ന്യൂഗിനിയയിലെ ഈ പ്രകൃതിവിഭവങ്ങൾ ഖനനം ചെയ്തു തീരുമെന്നും പഠനങ്ങൾ പറയുന്നു.
∙ ഇന്ത്യയുടെ സുഹൃത്ത്
രാജ്യത്തിന്റെ സ്വർണ–ചെമ്പ് നിക്ഷേപത്തിന്റെ വലിയ ശേഖരമുള്ള ബോഗൺവില്ല എന്ന ദ്വീപിലെ ജനങ്ങൾ 1980കൾ മുതൽ ഖനന വിഹിതത്തിന്റെ തുല്യതയ്ക്കു വേണ്ടിയും പരിസ്ഥിതിനാശത്തിനെതിരെയും വാദിക്കുന്നുണ്ട്. ഇതിനെച്ചൊല്ലി 1980കളുടെ ഒടുവിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടത് 20,000ത്തോളം പേരാണ്. പിന്നാലെ ബോഗൺവില്ലയ്ക്ക് സ്വയംഭരണാവകാശം ലഭിച്ചു. ലോകത്തെ ഏറ്റവും വലിയ ചെമ്പ് നിക്ഷപമുള്ള പൻഗുന ഖനി പ്രതിഷേധത്തെ തുടർന്ന് പലപ്പോഴും അടച്ചിടേണ്ടി വന്നു. വലിയ തോതിലുള്ള പരിസ്ഥിതി നാശമാണ് ഈ കമ്പനികൾ ഉണ്ടാക്കിയത്. ജനങ്ങൾക്കാകട്ടെ, ഖനനത്തിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നുമില്ല.
തങ്ങൾക്ക് പാപ്പുവ ന്യൂഗിനിയയിൽനിന്ന് സ്വാതന്ത്യം വേണമെന്ന് ആവശ്യപ്പെട്ട് ബോഗൺവില്ലയിലെ ജനങ്ങൾ 2009ൽ പ്രമേയം പാസാക്കിയിരുന്നു. പൻഗുന ഖനി പ്രവർത്തിക്കാനുള്ളവരെ തേടി ബോഗൺവില്ല ഭരണാധികാരി ഈഷ്മയിൽ തൊറോമ അടുത്തിടെ യുഎസ് സന്ദർശിച്ചിരുന്നു. ഇതിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് പാപ്പുവ ന്യൂഗിനിയിൽ നിന്ന് സ്വാതന്ത്ര്യം നേടുക എന്നതാണ് ബോഗൺവില്ലയുടെ ലക്ഷ്യം. എന്നാൽ ഇത് വിഘടനവാദമായിട്ടാണ് പാപ്പുവ ന്യൂഗിനി ഭരണാധികാരികൾ കണക്കാക്കുന്നത്.
ഇന്ത്യയുമായും മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണിത്. 2023 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാപ്പുവ ന്യൂ ഗിനി സന്ദർശിച്ചപ്പോൾ ‘കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോ’ എന്ന ബഹുമതി സമ്മാനിച്ചാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ഒട്ടേറെ വർഷങ്ങൾ ജർമനി, ബ്രിട്ടിഷ് അധീനതയിലായിരുന്നു ഈ രാജ്യം. ഒന്നാം ലോകമഹായുദ്ധ കാലം മുതൽ ഓസ്ട്രേലിയയുടെ കീഴിലായിരുന്ന രാജ്യത്തിന് 1975ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. കോമൺവെൽത്തിനു കീഴിലുള്ള ഈ രാജ്യം ഓസ്ട്രേലിയൻ മാതൃകയിൽ ബ്രിട്ടിഷ് രാജ്ഞി-രാജാവിനെ ഭരണത്തലവനായി കണക്കാക്കുന്നു.
∙ ഭാഷയ്ക്ക് ഒരു ദാരിദ്ര്യവുമില്ല
839 ഭാഷകളുള്ള രാജ്യം കൂടിയാണിത്. 95 ലക്ഷത്തിനും 1.7 കോടിക്കും ഇടയിലാണ് രാജ്യത്തെ ജനസംഖ്യ. പാപ്പുവൻസ് എന്നറിയപ്പെടുന്ന തദ്ദേശീയ ജനതയാണ് ഭൂരിഭാഗവും. ഓസ്ട്രേലിയൻ, ചൈനീസ് വംശജരാണ് ഇവിടേക്ക് കുടിയേറി പാർത്തിട്ടുള്ള മറ്റ് രണ്ട് പ്രബല വിഭാഗങ്ങൾ. ഇതിൽ എടുത്തു പറയേണ്ട ഒരു വിഭാഗമാണ് ചൈനീസ് വംശജർ. പാപ്പുവ ന്യൂ ഗിനിയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കലാപങ്ങൾ പലപ്പോഴും ചൈനീസ് വംശജരെ ലക്ഷ്യമിട്ടാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു നൂറ്റാണ്ടിലേറെയായി ന്യൂ ഗിനി മേഖലയിൽ ചൈനീസ് വംശജരുണ്ട്.
ആദ്യകാലത്ത് തൊഴിലാളികളായും മറ്റും ജർമൻ, ബ്രിട്ടിഷ് സർക്കാരുകളാണ് ഇവരെ ഇവിടേക്ക് കൊണ്ടുവന്നത്. പിന്നീട് ഓസ്ട്രേലിയ ഇവിടം പിടിച്ചെടുത്തു. സ്വാതന്ത്ര്യത്തിനു ശേഷം നിരവധി ചൈനീസ് വംശജർ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയും ചൈനീസ് വംശജരുടെ എണ്ണത്തിൽ കുറവു വരികയും ചെയ്തു. പീന്നീട് ചൈനയിൽനിന്ന് നേരിട്ടുള്ള കുടിയേറ്റം ഉണ്ടായി. ഇപ്പോൾ 20,000ത്തോളം ചൈനീസ് വംശജർ പാപ്പുവ ന്യൂ ഗിനിയിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കലാപത്തിൽ, ചൈനീസ് ഉടമസ്ഥതയിലുള്ള കടകളും മറ്റു സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കു പറ്റുകയും ചെയ്തു.
1999 മുതൽ ചൈനീസ് കുടിയേറ്റത്തിനെതിരെ വ്യാപക അമർഷം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഇത് പലപ്പോഴും കലാപത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. 2009ൽ ഉണ്ടായ കലാപത്തിൽ ചൈനീസ് വംശജരുടെ സ്ഥാപനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടു. മൊബൈൽ ഫോണുകളും സമൂഹമാധ്യമങ്ങളും വ്യാപകമായതോടെ ചൈനീസ് വംശജർക്കെതിരായ വിദ്വേഷപ്രചാരണങ്ങൾക്ക് ശക്തിയേറുകയും ചെയ്തു. ‘ഏഷ്യക്കാര്‍ രാജ്യം കൈയടക്കുകയാണ്. ഏഷ്യക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുക’ തുടങ്ങിയ സന്ദേശങ്ങൾ പലപ്പോഴും ഇവിടെ ‘വൈറലാ’വാറുമുണ്ട്.
പസിഫിക് മേഖലയിലുള്ള ചെറുരാജ്യങ്ങളുമായുള്ള ബന്ധം അടുത്ത കാലങ്ങളിൽ ചൈന മെച്ചപ്പെടുത്തിയിരുന്നു. അടിസ്ഥാനമേഖലയിലും കൃഷി, ഖനനം തുടങ്ങി ഒട്ടേറെ മേഖലകളിൽ ഈ രാജ്യങ്ങളിൽ നിക്ഷേപമിറക്കുകയും ചെയ്തിരുന്നു. പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ചൈന സന്ദർശിക്കുകയും എല്ലാ സഹായങ്ങളും ഷി ചിൻപിങ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പാപ്പുവ ന്യൂ ഗിനിയുടെ അയൽക്കാരായ സോളമൻ ഐലന്റമായി ചൈന ‘തന്ത്രപ്രധാന കരാറി’ൽ ഏർപ്പെട്ടത് ഏറെ വിവാദമായിരുന്നു. മേഖലാ സുരക്ഷയ്ക്കുതന്നെ ഇതു ഭീഷണിയാണെന്നാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും യുഎസും പ്രതികരിച്ചത്.