പങ്കാളിത്ത പെൻഷൻ: ആ ‘ഇടത്’ നിലപാട് മാറുമോ? എന്താണ് ധനമന്ത്രിയുടെ മനസ്സിലെ പ്ലാൻ ബി?
ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ചു! എന്നാൽ പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങുകയുമില്ല. എന്താകും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മനസ്സിലെ ആ പ്ലാൻ ബി? ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ ജീവനക്കാരുടെ മനസ്സിൽ ഉയർന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യവും മുറവിളിയും പരിഗണിച്ചാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തിരികെകൊണ്ടു വരിക; വലിയൊരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് ഈ ബജറ്റില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും.

സർക്കാരിന്റെ പ്രധാന നിലപാടു മാറ്റമാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നടപ്പാക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതാണ് കേന്ദ്ര സർക്കാർ നയം. എന്നാൽ അടുത്തിടെ തിരഞ്ഞെടുപ്പു നടന്ന പല സംസ്ഥാനങ്ങളിലും നയപരമായി പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നത് കാരണങ്ങൾ ഇല്ലാതെയല്ല. ജീവനക്കാർക്ക് അനൂകൂലമായി സർക്കാർ നിലപാട് മാറ്റുന്നതിനും കാരണങ്ങൾ ഏറെയുണ്ട്. അതേസമയം, പഴയ പെൻഷൻ പദ്ധതിയല്ല പരിഗണനയിൽ എന്നത് വീണ്ടും ആശങ്ക ഉയർത്തുന്നു. അതോടെ ഒരു ചോദ്യവും ഉയരുന്നു; എങ്ങനെയാകും പുതിയ പെൻഷൻ പദ്ധതി? പുതിയ പെൻഷൻ പദ്ധതി തയാറാക്കുമ്പോൾ എന്തൊക്കെയാകും നിർണായകമാകുക?
∙ പുതിയ പെൻഷൻ പദ്ധതി: മറ്റു സംസ്ഥാനങ്ങൾ മാതൃകയാകും
എന്തുകൊണ്ടാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത്? പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ലഭിക്കുന്ന പെന്‍ഷനിലെ അനിശ്ചിതത്വം ജീവനക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുംവിധമുള്ള പദ്ധതിയാണു പരിഗണിക്കുന്നതെന്നും ധനമന്ത്രി ബജറ്റില്‍ വിശദമാക്കുന്നു. അതിനായി നിലവിലെ പെൻഷന്‍ പദ്ധതിയിലേക്ക് അടച്ച വിഹിതം തിരിച്ചു പിടിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പായ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന് പുതുക്കിയ പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. എന്നാല്‍ പദ്ധതി പുനഃപരിശോധിക്കും എന്നതുകൊണ്ട് പഴയ രീതിയിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലേയ്ക്ക് മടങ്ങാനല്ല ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ബജറ്റിനു ശേഷമുള്ള വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ 2013ല്‍ സര്‍വീസില്‍ കയറിയ ചിലര്‍ വിരമിക്കല്‍ ഘട്ടത്തിലെത്തിയിട്ടുണ്ട്. അവര്‍ക്ക് ലഭിക്കുക നാമമാത്ര പെന്‍ഷനാണ് എന്ന യാഥാർഥ്യം ആണിപ്പോള്‍ ഭൂരിപക്ഷം ജീവനക്കാരിലും ആശങ്ക സൃഷ്ടിക്കുന്നത്.
ഒരു നിശ്ചിത പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനായി പുതിയ പദ്ധതി കൊണ്ടു വരാനാണ് ഉദ്ദേശ്യം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പദ്ധതിയും അതിന്റെ പോരായ്മകളും വിശദമായി പഠിച്ച് പ്രായോഗികമായ പദ്ധതി തയാറാക്കാനാണ് സമിതിയെ വയ്ക്കുന്നത്. പെന്‍ഷന്‍ നിക്ഷേപത്തെ വിപണിയിലെ ചൂതാട്ടത്തിനു വിട്ടുകൊടുക്കാനാകില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളും സമിതി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
∙ ഈ ജീവനക്കാർക്ക് കിട്ടിയത് നാമ മാത്ര പെൻഷൻ!
നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്കു പകരം ഏപ്രില്‍ 2013 മുതല്‍ ആണ് കേരളം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറിയത്. അന്നു മുതല്‍ സംസ്ഥാന സര്‍വീസില്‍ കയറിയവര്‍ക്കാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷനു പകരം പങ്കാളിത്തപെന്‍ഷന്‍ ബാധകമാകുക. അതായത് സര്‍ക്കാര്‍ വിഹിതത്തിനു സമാനമായ തുക ജീവനക്കാരന്റെ ശമ്പളത്തില്‍നിന്ന് പിടിക്കുകയും അത് വിവിധ പെന്‍ഷന്‍ ഫണ്ടുകളുടെ പദ്ധതികളില്‍ നിക്ഷേപിക്കുകയും ചെയ്യും. ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അതു വരെയുള്ള നിക്ഷേപവും അതില്‍നിന്നുള്ള നേട്ടവും അടക്കമുള്ള തുകയില്‍ നിശ്ചിത ശതമാനം കൈയില്‍ വാങ്ങാം. ബാക്കി തുക അനിവിറ്റി (Annuity) പദ്ധതികളില്‍ ഇട്ട് അതില്‍നിന്ന് പെന്‍ഷന്‍ നല്‍കുകയുമാണ് പങ്കാളിത്ത പെന്‍ഷനില്‍ ചെയ്യുന്നത്.
ഓഹരി വിപണി അടക്കമുള്ള പദ്ധതികളിലാണ് ഈ നിക്ഷേപം എന്നതിനാല്‍ നിശ്ചിത തുക കൃത്യമായി ലഭിക്കും എന്ന ഉറപ്പില്ല. അതായത് വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ച് ആദായം അഥവാ പെന്‍ഷന്‍ തുക കൂടുകയോ കുറയുകയോ ചെയ്യാം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ 2013ല്‍ സര്‍വീസില്‍ കയറിയ ചിലര്‍ വിരമിക്കല്‍ ഘട്ടത്തിലെത്തിയിട്ടുണ്ട്. അവര്‍ക്ക് ലഭിക്കുക നാമമാത്ര പെന്‍ഷനാണ് എന്ന യാഥാർഥ്യം ആണിപ്പോള്‍ ഭൂരിപക്ഷം ജീവനക്കാരിലും ആശങ്ക സൃഷ്ടിക്കുന്നത്. ഈ അനിശ്ചിതത്വം കാരണമാണ് ചില സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് പഴയ സമ്പ്രദായത്തിലേക്കു മടങ്ങിയത്. അതിനാല്‍ കേരളത്തിനും അതിനു തടസ്സം ഉണ്ടാകില്ലെന്നു കരുതാം. പക്ഷേ പങ്കാളിത്ത പെൻഷൻ നടപ്പാക്കാമെന്ന് ഉറപ്പു നൽകി കേരളം വായ്പ എടുത്തിട്ടുണ്ട്. അതിന്റെ തിരിച്ചടവ് ബാധ്യതയാകും.
∙ പങ്കാളിത്ത പെൻഷൻ കേരളത്തിൽ പരാജയമാവുന്നതിന് കാരണമുണ്ട്
കേരളത്തിൽ ഇപ്പോൾ പങ്കാളിത്ത പെൻഷൻ ലഭിക്കാൻ പോകുന്നവർക്ക് 10 വർഷ കാലാവധിയില്‍ മാത്രമേ നിക്ഷേപമുണ്ടാവുകയുള്ളൂ. അതിനാൽത്തന്നെ, അവർക്ക് വളരെ ചെറിയ തുകയേ പെൻഷനായി ലഭിക്കുകയുമുള്ളൂ. എന്നാൽ, കൂടുതൽ സർവീസുള്ളവർക്ക് കൂടുതൽ പെൻഷൻ ലഭിക്കും. ഓഹരിയിലടക്കമാണ് പെന്‍ഷൻ ഫണ്ട് നിക്ഷേപിക്കുന്നത് എന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്യാകര്‍ഷകമായ നേട്ടം ലഭിക്കുമെന്നാണ് ധനകാര്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പങ്കാളിത്ത പെന്‍ഷനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും അതുതന്നെയാണ് വിലയിരുത്തുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതായത് 30-35 വര്‍ഷം സര്‍വീസുള്ളവര്‍ക്ക്, അവര്‍ അവസാനം വാങ്ങിയ ശമ്പളത്തിലും അധികമായ തുക പെന്‍ഷനായി ലഭിക്കാം എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്.
പക്ഷേ കേരളത്തില്‍ പൊതുവേ സര്‍വീസ് കാലാവധി കുറവായതിനാല്‍ ഈ ദീര്‍ഘകാലം എന്നത് എത്രത്തോളം പ്രായോഗികമാണ് എന്നതാണ് സംശയം. 20-25 വര്‍ഷം സര്‍വീസ് ലഭിക്കുന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷനില്‍ ഇത്തരക്കാര്‍ ലഭിക്കുന്നതിലും കൂടുതല്‍ തുക ലഭിക്കാനാണ് സാധ്യതയെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പങ്കാളിത്ത പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പ്രായം 60 ആണ് എന്നതിനാല്‍ 35 വയസ്സില്‍ സര്‍വീസില്‍ കയറിയാലും 25 വര്‍ഷം സര്‍വീസ് ലഭിക്കും. ഡിഎ അടക്കമുള്ള സാലറിയുടെ പത്തു ശതമാനം ഉദ്യോഗസ്ഥന്‍ നിക്ഷേപിക്കണം. 2013നു ശേഷം സര്‍വീസില്‍ കയറിയ എല്ലാവര്‍ക്കും ‘ന്യൂ പെന്‍ഷന്‍ സ്‌കീം’ (എന്‍പിഎസ്) അഥവാ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് ബാധകം.
ന്യൂ പെന്‍ഷന്‍ പദ്ധതി തുടങ്ങിയ ശേഷം കഴിഞ്ഞ പത്തു വര്‍ഷത്തില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ ബെഞ്ച് മാര്‍ക് റിട്ടേണ്‍ 9.93 ശതമാനം ആണ്. എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊലൂഷന്‍സ്, എല്‍ഐസി പെന്‍ഷന്‍ ഫണ്ട് തുടങ്ങി പ്രമുഖ ഫണ്ടുകളെല്ലാം പത്തു വര്‍ഷ കാലത്തില്‍ 9 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുണ്ട്. ചാഞ്ചാട്ടത്തെ മറികടക്കാന്‍ ദീര്‍ഘകാല നിക്ഷേപം എന്നത് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പത്തു ശതമാനം എന്ന നിരക്കില്‍ കൂട്ടു പലിശ നിങ്ങളുടെ ആദായത്തില്‍ അദ്ഭുതങ്ങള്‍ കാട്ടുകയും ചെയ്യും.
∙ പെൻഷൻ പറ്റുമോ, സർക്കാരിനും ജീവനക്കാർക്കും ബാധ്യതയാകാതെ?
പുതിയ പെൻഷൻ പദ്ധതി എങ്ങനെയാകും? ഇതു സംബന്ധിച്ച് സർക്കാരിന്റെ മുന്നിൽ വെല്ലുവിളികൾ പലതാണ്. ജീവനക്കാരുടെ പെന്‍ഷന്‍ മൂലമുള്ള വലിയ സാമ്പത്തിക ഭാരം കൂടുതല്‍ കാലം താങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ല എന്ന തിരിച്ചറിവാണ് പങ്കാളിത്ത പെന്‍ഷന്‍ എന്ന ആശയത്തിലേക്ക് കേന്ദ്ര സർക്കാരിനെ നയിച്ചത്. കേരളത്തിന്റെ നാളുകളായുള്ള സാമ്പത്തിക പ്രതിസന്ധിക്കു പ്രധാന കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ആണെന്ന വസ്തുതയും സര്‍ക്കാരിനു തള്ളിക്കളയാനാകില്ല. ആശിക്കാനും ആശങ്കയ്ക്കും ജീവനക്കാർക്കു വകയുണ്ട്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഇന്നു നേരിടുന്ന പ്രശ്‌നം മറ്റു ജീവനക്കാര്‍ക്കായി പുതിയ പദ്ധതി അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാരിനു കാണാതെ പോകാനാകില്ല.
ഉറപ്പായ പെന്‍ഷനായി പുതിയ പദ്ധതിയിലേക്കു മാറി കെഎസ്ആര്‍ടിഎസി ജീവനക്കാരെ പോലെ അലയേണ്ട സ്ഥിതി മറ്റു ജീവനക്കാര്‍ക്കുണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അതിനാല്‍ പങ്കാളിത്ത പെന്‍ഷന്റെ മികവുകള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം അതിലെ പോരായ്മകള്‍ പരിഹരിക്കുന്ന പദ്ധതിയാണ് കൊണ്ടുവരേണ്ടത് എന്ന് ഈ മേഖലയിലെ വിദഗ്ധർ നിര്‍ദേശിക്കുന്നു. അതായത്, പങ്കാളിത്ത പെന്‍ഷനില്‍തന്നെ കുറഞ്ഞ സര്‍വീസ് കാലയളവുള്ളവര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന സംവിധാനം. സര്‍ക്കാരിന് അധികഭാരം ഉണ്ടാക്കാതെ, വിരമിക്കുന്നവര്‍ക്കു സേവന കാലയളവ് അടിസ്ഥാനമാക്കി പെന്‍ഷന്‍ ഉറപ്പാക്കുന്ന സംവിധാനത്തിനാകും സാധ്യത. അതുതന്നെയാണു പ്രായോഗികവും.