കേന്ദ്രം ‘ചതിച്ചു’, ഇനി ഇടതിനും രക്ഷ ‘സ്വകാര്യം’, ഗ്രീന്‍ സിഗ്നൽ നൽകി ധനമന്ത്രി: പ്ലാൻ ബിയും പാളിപ്പോയ കുറേ സമരങ്ങളും!
ഇതാണോ കെ.എൻ. ബാലഗോപാലിന്റെ പ്ലാൻ ബി? ബജറ്റ് പ്രസംഗം കേട്ടു കഴിയുമ്പോൾ ഇങ്ങനെ ഒരു സംശയം തോന്നുന്നത് ന്യായം. സ്വകാര്യ മേഖലയെയും സ്വകാര്യ മൂലധന നിക്ഷേപത്തെയും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ് ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ്. സ്വകാര്യ മേഖലയോടുള്ള നയപരമായ ‘അയിത്തം’ ഇടതു സര്‍ക്കാരുകള്‍ നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം. ഒളിച്ചുവച്ച വാക്കുകള്‍ കൊണ്ടല്ല, ബജറ്റ് പ്രസംഗത്തിലുടനീളം സ്വകാര്യ നിക്ഷേപത്തെ പരസ്യമായി ശ്ലാഘിച്ചുകൊണ്ടാണ് ധനമന്ത്രി നവകേരള സൃഷ്ടിക്കായി അവരെ സ്വാഗതം ചെയ്യുന്നതെന്നതും ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് സ്വകാര്യ മേഖലയെ ഇരുകൈയും നീട്ടി ക്ഷണിക്കാൻ ധനമന്ത്രി തയാറായത്? സ്വകാര്യ പങ്കാളിത്തം വരുന്നതോടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് ഏതൊക്കെ തരത്തിലാണ് മാറ്റം വരിക? അതു മാത്രമല്ല, ബജറ്റ് പ്രസംഗത്തിന്റെ ഉപസംഹാരത്തില്‍ പ്രവാസി മലയാളികളെ കേരളത്തിന്റെ സവിശേഷ സമ്പത്തായാണ് മന്ത്രി വിശേഷിപ്പിച്ചത്. അവരെയടക്കം ഉപയോഗപ്പെടുത്തി വിവിധ രംഗങ്ങളില്‍ മൂലധന നിക്ഷേപം നടത്തി വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താനാവുമെന്നാണ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാം.

ഇതാണോ കെ.എൻ. ബാലഗോപാലിന്റെ പ്ലാൻ ബി? ബജറ്റ് പ്രസംഗം കേട്ടു കഴിയുമ്പോൾ ഇങ്ങനെ ഒരു സംശയം തോന്നുന്നത് ന്യായം. സ്വകാര്യ മേഖലയെയും സ്വകാര്യ മൂലധന നിക്ഷേപത്തെയും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ് ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ്. സ്വകാര്യ മേഖലയോടുള്ള നയപരമായ ‘അയിത്തം’ ഇടതു സര്‍ക്കാരുകള്‍ നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം. ഒളിച്ചുവച്ച വാക്കുകള്‍ കൊണ്ടല്ല, ബജറ്റ് പ്രസംഗത്തിലുടനീളം സ്വകാര്യ നിക്ഷേപത്തെ പരസ്യമായി ശ്ലാഘിച്ചുകൊണ്ടാണ് ധനമന്ത്രി നവകേരള സൃഷ്ടിക്കായി അവരെ സ്വാഗതം ചെയ്യുന്നതെന്നതും ശ്രദ്ധിക്കണം.
എന്തുകൊണ്ടാണ് സ്വകാര്യ മേഖലയെ ഇരുകൈയും നീട്ടി ക്ഷണിക്കാൻ ധനമന്ത്രി തയാറായത്? സ്വകാര്യ പങ്കാളിത്തം വരുന്നതോടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് ഏതൊക്കെ തരത്തിലാണ് മാറ്റം വരിക? അതു മാത്രമല്ല, ബജറ്റ് പ്രസംഗത്തിന്റെ ഉപസംഹാരത്തില്‍ പ്രവാസി മലയാളികളെ കേരളത്തിന്റെ സവിശേഷ സമ്പത്തായാണ് മന്ത്രി വിശേഷിപ്പിച്ചത്. അവരെയടക്കം ഉപയോഗപ്പെടുത്തി വിവിധ രംഗങ്ങളില്‍ മൂലധന നിക്ഷേപം നടത്തി വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താനാവുമെന്നാണ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
∙ അതെ, ഇതു ബാലഗോപാലിന്റെ ‘ഔട്ട് ഓഫ് ബോക്സ് ’ പദ്ധതി
ധനാഗമ മാര്‍ഗങ്ങള്‍ കുറയുകയും പുതുതായി കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ വലിയ തോതിലുള്ള മൂലധനം കൊണ്ടുവരുന്നതിനു പര്യാപ്‌തമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ധനമന്ത്രി കാണുന്ന 'പ്ലാന്‍ ബി' തന്നെയാണ് ഈ സ്വകാര്യ വികസന പങ്കാളിത്തം. കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ‘പ്ലാന്‍ ബി കണ്ടെത്തേണ്ടിവരും’ എന്നു പറയുന്നത്. നികുതിവിഹിതം കുറയുകയും വായ്‌പയെടുക്കാനുള്ള പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നതിലൂടെ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ മൂലധനം കണ്ടെത്താന്‍ വലിയ പരിമിതിയാണുള്ളതെന്ന് ധനമന്ത്രി നേരത്തേയും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
പുതുതായി അധികാരത്തില്‍ വരുന്ന കേന്ദ്രസര്‍ക്കാരും ഈ അവഗണന തുടരുകയാണെങ്കില്‍ പുതിയ ധനാഗമ മാര്‍ഗം കണ്ടെത്തേണ്ടിവരുമെന്നാണ് പ്ലാന്‍ ബി പരാമര്‍ശത്തിലൂടെ മന്ത്രി സൂചിപ്പിക്കുന്നത്. ഇവിടെയാണ് സ്വകാര്യമേഖലയുടെ സാധ്യത മന്ത്രി കാണുന്നത്. ‘‘കേന്ദ്രസര്‍ക്കാരില്‍നിന്നു ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, മറിച്ച് നമ്മുടെ സംസ്ഥാനത്തിന്റെ സാധ്യതകളെയാകെ ഉപയോഗിച്ച് പൊതു-സ്വകാര്യ മൂലധന നിക്ഷേപം ശക്തിപ്പെടുത്തി, പദ്ധതികള്‍ അതിവേഗം നടപ്പാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുക.
മുന്‍വിധികളും പ്രത്യയശാസ്‌ത്ര ശാഠ്യങ്ങളും മാറ്റിവച്ചുകൊണ്ട്, പുതിയൊരു ധനാഗമ മാര്‍ഗത്തിനു വഴിവെട്ടാനുള്ള ശ്രമമാണ് ഈ ബജറ്റില്‍ ധനമന്ത്രി നടത്തിയത്.
ഇതുവരെ ചെയ്‌തുവന്നിരുന്ന മാതൃകകളും രീതികളും ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യത്യസ്‌തമായും വേഗതയേറിയതുമായ 'ഔട്ട് ഓഫ് ബോക്സ്' പദ്ധതി മാതൃകകള്‍ സ്വീകരിക്കും’’ എന്ന് അദ്ദേഹം വ്യക്തമായി പറയുന്നത് കൃത്യമായ നയംമാറ്റ സൂചന തന്നെയാണ്. അടുത്ത 3 വര്‍ഷക്കാലയളവില്‍ കുറഞ്ഞത് 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നു ധനമന്ത്രി വ്യക്തമാക്കുന്നു.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വികസനത്തിനു പുറമേ, വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന ടൂറിസം മേഖലയിലെ പദ്ധതികള്‍, ഐടി, ഐടി അധിഷ്‌ഠിത മേഖല, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കുമെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്. പൊതുമേഖലാ നിക്ഷേപത്തിനൊപ്പം മൂലധന പങ്കാളിത്തം, സംയുക്ത പദ്ധതികള്‍, സിയാല്‍ മോഡല്‍ കമ്പനികള്‍, ഇൻഫ്രാസ്ട്രക്ചർ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ തുടങ്ങിയ പുതുതലമുറ നിക്ഷേപ മാതൃകകളെ സ്വീകരിക്കാനുള്ള തീരുമാനവും പ്രധാനമായും സ്വകാര്യ നിക്ഷേപത്തില്‍ കണ്ണുനട്ടുകൊണ്ടാണെന്നു വ്യക്തമാണ്.
∙ നിക്ഷേപകരേ ഇതിലേ... ഇതിലേ...; പ്രയോജനം ഈ മേഖലകൾക്ക്
അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ഉല്‍പാദന മേഖല, ആരോഗ്യം, ടൂറിസം തുടങ്ങി പ്രധാന മേഖലകളിലെല്ലാം സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തിനേറെ, ക്ഷേമ മേഖലയിലേക്കു പോലും സഹായധനങ്ങളുമായി സ്വകാര്യ നിക്ഷേപകര്‍ എത്തുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്‌ക്കുന്നത്. സ്വകാര്യ നിക്ഷേപം സംബന്ധിച്ച് വ്യക്തമായ പദ്ധതികളല്ല, സാധ്യതകളാണ് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ഇവിടെ സാഹചര്യങ്ങള്‍ അനുകൂലമാണെന്നും സ്വകാര്യ നിക്ഷേപകര്‍ക്കു കടന്നുവരാമെന്നുമുള്ള ഗ്രീന്‍ സിഗ്നല്‍ ആണ് ഇതുവഴി മന്ത്രി മുന്നോട്ടുവയ്‌ക്കുന്നത്.
ഉടന്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളിൽ പ്രധാനം 25 സ്വകാര്യ വ്യവസായ പാര്‍ക്കുകളാണ്. ഇതില്‍ 16 എണ്ണത്തിന് സര്‍ക്കാര്‍ ഡവലപ്‌മെന്റ് പെര്‍മിറ്റ് അനുവദിച്ചു കഴിഞ്ഞു. 8 എണ്ണം സര്‍ക്കാരിന്റെ പരിഗണനയിലാണ്. വരും വര്‍ഷം ഇരുപത്തഞ്ചോളം പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാനാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.4 ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിക്കാനായെന്ന ശുഭസൂചനയും മന്ത്രി നല്‍കുന്നു.
വിനോദസഞ്ചാരം, ഐടി, ഐടി അധിഷ്‌ഠിത സേവനങ്ങള്‍, സ്‌റ്റാര്‍ട്ടപ് എന്നിവ നവകേരളത്തിന്റെ പതാകവാഹകരാണെന്നാണ് ബജറ്റില്‍ പറയുന്നത്. ടൂറിസം മേഖലയില്‍ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ പ്രവാഹത്തെ ഉള്‍ക്കൊള്ളാനുള്ള ഭൗതിക സൗകര്യങ്ങളില്ലെന്നും ഐടിയുടെ കാര്യത്തിലും സര്‍ക്കാര്‍ മുതല്‍മുടക്കുന്നുണ്ടെങ്കിലും അതു പര്യാപ്‌തമല്ലെന്നും ഈ രംഗത്ത് ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും പറയുന്നിടത്തും കണ്ണുവയ്‌ക്കുന്നത് സ്വകാര്യ നിക്ഷേപത്തില്‍ തന്നെയാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പ്രവര്‍ത്തനങ്ങളും അവർക്ക് ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം ലഭിച്ചതും നിക്ഷേപസാധ്യതയായി ചൂണ്ടിക്കാട്ടുന്നു.
വര്‍ക്ക് നിയര്‍ ഹോം കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാനുള്ള സാധ്യത, നഗരങ്ങളിലെ ലീപ് സെന്ററുകള്‍ക്കു പുറമേ മഞ്ചേരി, ബത്തേരി, ചാലക്കുടി പോലുള്ള പ്രദേശങ്ങളിലുള്ള 200 പേര്‍ വരെ ജോലിചെയ്യുന്ന തരം ഐടി കേന്ദ്രങ്ങള്‍ കേരളമെങ്ങും വ്യാപിപ്പിക്കാനുള്ള സാധ്യത, ആഗോള കമ്പനിയായ സോഹോ കോര്‍പറേഷന്‍ കൊട്ടാരക്കരയില്‍ റസിഡന്‍ഷ്യല്‍ ക്യാംപസ് സ്ഥാപിക്കുന്നത് തുടങ്ങിയവയെ ശുഭസൂചനകളായി എടുത്തുകാട്ടുമ്പോള്‍, പുതിയ കാലത്തിന്റെ വ്യവസായ വികസനത്തിന് രാജ്യാന്തര കമ്പനികളില്‍നിന്നടക്കമുള്ള നിക്ഷേപത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
∙ അന്ന് സ്വാശ്രയ കോളജ് വേണ്ടെന്നു പറഞ്ഞു, ഇന്ന് സ്വകാര്യ സർവകലാശാല വേണമെന്ന് തിരുത്തി
വിദ്യാഭ്യാസ രംഗത്താണ് സ്വകാര്യമേഖലയോടുള്ള സമീപനത്തില്‍ പ്രകടമായ നയവ്യതിയാനം കാണുന്നത്. സ്വാശ്രയ വിദ്യാഭ്യാസത്തിന് എതിരായെടുത്ത മുന്‍ രാഷ്ട്രീയ നിലപാടുകളും നടത്തിയ രക്തരൂഷിത സമരങ്ങളും ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനുള്ള മാനസിക തടസ്സമായിരുന്നു. അതു കൃത്യമായും പൊളിച്ചെഴുതുകയാണ് ഈ ബജറ്റ്. സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് ഒരു വളച്ചുകെട്ടുമില്ലാതെ ബജറ്റ് നേരിട്ടു പറയുന്നുണ്ട്. ദേശീയ, രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമെന്നാണ് വാഗ്‌ദാനം.
ഒരു ഉന്നതവിദ്യാഭ്യാസ നിക്ഷേപനയം തന്നെ രൂപീകരിക്കുമെന്നും പറയുന്നുണ്ട്. കേരളത്തെ ഐടി ഹബും റോബട്ടിക് ഹബും ആയി മാറ്റും, 2024 ജൂലൈയില്‍ ഐബിഎമ്മുമായി ചേര്‍ന്ന് എഐ കോണ്‍ക്ലേവ് നടത്തും എന്നീ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. നിക്ഷേപം മാത്രമല്ല, ക്ഷേമപരിപാടികളില്‍ പോലും മന്ത്രി സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്നു എന്നതാണു കൗതുകകരം. കുടുംബശ്രീക്കായി നടപ്പാക്കുന്ന 430 കോടി രൂപയുടെ പ്രത്യേക ഉപജീവന പദ്ധതിയായ ‘കെ ലിഫ്‌റ്റി’ന് (കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റിവ് ഫോര്‍ ട്രാന്‍സ്‌ഫര്‍മേഷന്‍) സര്‍ക്കാര്‍ വിഹിതത്തിനു പുറമേ, സ്വകാര്യ സ്ഥാപനങ്ങളുടെ സിഎസ്‌ആര്‍ ഫണ്ടുകളെ ആശ്രയിക്കാനാണു തീരുമാനം.
സര്‍ക്കാര്‍ ആശുപത്രികളിലേക്കും ഇത്തരം സഹായമെത്തിക്കാനായി ഒരു ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവയ്‌ക്കുന്നു. ഇതിനായി ഒരു റെമിറ്റന്‍സ് അക്കൗണ്ട് സംവിധാനവും ഒരുക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സ്ഥാപിക്കാനിരിക്കുന്ന കെയര്‍ സെന്ററുകളാണ് മറ്റൊരു നൂതന നിര്‍ദേശം. പുറത്തുനിന്നുള്ളവരടക്കം ഇവിടെ വിശ്രമജീവിതത്തിനും പരിചരണത്തിനും എത്തുന്ന രീതിയില്‍ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വളര്‍ത്തിയെടുക്കാനുദ്ദേശിക്കുന്ന ഈ സംരംഭവും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
∙ ഐസക്കിന്റെ കിഫ്ബിക്കു പകരം, ബാലഗോപാലിന്റെ ‘സ്വകാര്യം’
എന്തുകൊണ്ടാണ് ഒടുവിലെങ്കിലും ഇടതു സർക്കാർ സ്വകാര്യ മേഖലയിലേക്ക് നോക്കുന്നത്? നവകേരളം സൃഷ്ടിക്കുക എന്നതാണ് ഈ സര്‍ക്കാര്‍ കേരളജനതയ്‌ക്കു മുന്നില്‍ വയ്ക്കുന്ന ഏറ്റവും മികച്ച വാഗ്‌ദാനം. പരമ്പരാഗത വരുമാന മാര്‍ഗങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയാല്‍ വലിയൊരു കുതിച്ചുചാട്ടത്തിനു സാധ്യമാകില്ലെന്ന യാഥാര്‍ഥ്യബോധം സര്‍ക്കാരിനുണ്ട്. കേന്ദ്ര നികുതിവിഹിതത്തിലും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളിലും പദ്ധതി നിക്ഷേപങ്ങളിലും അവഗണിക്കപ്പെടുന്ന സാഹചര്യം തുടരുകയും പുതിയ ധനസമാഹരണ മാര്‍ഗങ്ങള്‍ ബൃഹദ് പദ്ധതികള്‍ക്കു തികയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ വികസന സങ്കല്‍പത്തില്‍നിന്ന് ഇതിന് പ്രകടമായ അന്തരമുണ്ട്. വായ്‌പയിലൂടെ വികസനം എന്ന സമീപനമായിരുന്നു ഐസക്കിന്റേത്. ഇന്നത്തെ വികസനത്തിന് ഭാവിയില്‍ വന്നുചേരാവുന്ന മൂലധനം ഉപയോഗപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കിഫ്‌ബിയെ ഇതിനുള്ള നിര്‍വഹണോപാധിയായി അദ്ദേഹം ഉപയോഗപ്പെടുത്തി. സാമ്പത്തിക ഞെരുക്കം വികസന പദ്ധതികള്‍ക്കു തടസ്സമാകാതിരിക്കാന്‍ ഇതു സഹായകമാവുകയും ചെയ്‌തു.
കേന്ദ്രസര്‍ക്കാര്‍ വായ്‌പാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഈ മാതൃകയുമായി മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് ബാലഗോപാല്‍ പുതിയ ധനാഗമ മാര്‍ഗങ്ങളില്‍ കണ്ണുവയ്‌ക്കുന്നത്. സ്വകാര്യ മേഖലയോടുള്ള മുന്‍വിധികള്‍ മാറ്റിവയ്‌ക്കുമ്പോഴും, സ്വകാര്യ നിക്ഷേപകരെ സ്വീകരിക്കുന്ന രീതി കേരളത്തിനു മുന്‍പേയുണ്ടെന്ന് മന്ത്രി എടുത്തുപറയുന്നുണ്ട്.
1957ലും 67ലും മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സും തോഷിബ ആനന്ദും കേരളത്തില്‍ തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചാണ് മന്ത്രി സൂചിപ്പിക്കുന്നത്. രണ്ടും ഇടതു സര്‍ക്കാരുകളുടെ കാലത്താണെന്നതും ശ്രദ്ധിക്കണം. ഇതൊരു നയവ്യതിയാനമല്ലെന്ന സൂചനയാകാം ഇതുവഴി ധനമന്ത്രി നല്‍കാന്‍ ശ്രമിക്കുന്നത്. ഏതായാലും മുന്‍വിധികളും പ്രത്യയശാസ്‌ത്ര ശാഠ്യങ്ങളും മാറ്റിവച്ചുകൊണ്ട്, പുതിയൊരു ധനാഗമ മാര്‍ഗത്തിനു വഴിവെട്ടാനുള്ള ശ്രമമാണ് ഈ ബജറ്റില്‍ ധനമന്ത്രി നടത്തിയത്.