നാടിന്റെ വികസനത്തിനാണ് ഞങ്ങൾ മദ്യപിക്കുന്നതെന്ന മദ്യപരുടെ വിശദീകരണം ട്രോളായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മദ്യപാനത്തിന് ഒരു തത്വാധിഷ്ഠിത വിശദീകരണവും സർക്കാരുമായുള്ള ഒരു ‘അന്തർധാര’യും തങ്ങൾക്കുണ്ടെന്ന് മദ്യപാനികൾ പറഞ്ഞാൽ എങ്ങനെ നിഷേധിക്കും! ഓരോ ബജറ്റ് കഴിയുമ്പോഴും മദ്യത്തിനു വില കൂട്ടും. ഓരോ വട്ടവും ഓരോ പേരിലാണെന്നു മാത്രം. ബജറ്റിലെ ഈ ‘മദ്യാസക്തി’ തുടങ്ങിയിട്ട് കാലം കുറച്ചുമായി. ഇത്തവണ മദ്യാസക്തിക്കു പേരു വേറെയാണ്. ഗാൽവനേജ് ഫീസ്. ഗാൽവനേജിന്റെ വരവിനും ചരിത്രമുണ്ട്. മദ്യം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നത് ‘ഗാലൻ’ എന്ന അളവ് സമ്പ്രദായത്തിൽനിന്നാണ് ‘ഗാൽവനേജ് ഫീ’ എന്ന പ്രയോഗം നിലവിൽ വന്നത്. എക്സൈസ് തീരുവ കണക്കാക്കുന്നത് മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ‘ഗാൽവനേജ് ഫീ’ നിർണയിക്കുന്നത് മദ്യത്തിന്റെ അളവിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനാൽതന്നെ എല്ലാത്തരത്തിലുള്ള മദ്യത്തിനും ഇത് ഒരുപോലെ ബാധകവുമാണ്. എല്ലാവർക്കും അറിയേണ്ടത് ഗാൽവനേജ് വന്നാൽ വില കൂടുമോ എന്നാണ്. മദ്യത്തിന് ലീറ്ററിന് 10 രൂപ കൂട്ടിയെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി ബാലഗോപാൽ പറഞ്ഞു. എന്നാൽ മദ്യ വില ഉയരില്ലെന്ന് ബവ്റിജസ് കോർപറേഷനും പറയുന്നു. ഇതെങ്ങനെയെന്ന് ചിന്തിച്ചാൽ മദ്യം കഴിച്ച പോലെ ആകെ കിറുങ്ങിപ്പോവില്ലേ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടിന്റെ വികസനത്തിനാണ് ഞങ്ങൾ മദ്യപിക്കുന്നതെന്ന മദ്യപരുടെ വിശദീകരണം ട്രോളായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മദ്യപാനത്തിന് ഒരു തത്വാധിഷ്ഠിത വിശദീകരണവും സർക്കാരുമായുള്ള ഒരു ‘അന്തർധാര’യും തങ്ങൾക്കുണ്ടെന്ന് മദ്യപാനികൾ പറഞ്ഞാൽ എങ്ങനെ നിഷേധിക്കും! ഓരോ ബജറ്റ് കഴിയുമ്പോഴും മദ്യത്തിനു വില കൂട്ടും. ഓരോ വട്ടവും ഓരോ പേരിലാണെന്നു മാത്രം. ബജറ്റിലെ ഈ ‘മദ്യാസക്തി’ തുടങ്ങിയിട്ട് കാലം കുറച്ചുമായി. ഇത്തവണ മദ്യാസക്തിക്കു പേരു വേറെയാണ്. ഗാലനേജ് ഫീസ്. ഗലനേജിന്റെ വരവിനും ചരിത്രമുണ്ട്. മദ്യം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നത് ‘ഗാലൻ’ എന്ന അളവ് സമ്പ്രദായത്തിൽനിന്നാണ് ‘ഗാലനേജ് ഫീ’ എന്ന പ്രയോഗം നിലവിൽ വന്നത്. (ഒരു ഗാലൻ = 3.785 ലീറ്റർ)

എക്സൈസ് തീരുവ കണക്കാക്കുന്നത് മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ‘ഗാലനേജ് ഫീ’ നിർണയിക്കുന്നത് മദ്യത്തിന്റെ അളവിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനാൽതന്നെ എല്ലാത്തരത്തിലുള്ള മദ്യത്തിനും ഇത് ഒരുപോലെ ബാധകവുമാണ്. എല്ലാവർക്കും അറിയേണ്ടത് ഗാലനേജ് വന്നാൽ വില കൂടുമോ എന്നാണ്. മദ്യത്തിന് ലീറ്ററിന് 10 രൂപ കൂട്ടിയെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി ബാലഗോപാൽ പറഞ്ഞു. എന്നാൽ മദ്യ വില ഉയരില്ലെന്ന് ബവ്റിജസ് കോർപറേഷനും പറയുന്നു. ഇതെങ്ങനെയെന്ന് ചിന്തിച്ചാൽ മദ്യം കഴിച്ച പോലെ ആകെ കിറുങ്ങിപ്പോവില്ലേ! 

ഫയൽ ചിത്രം: മനോരമ
ADVERTISEMENT

ബജറ്റ് പ്രസംഗത്തിൽ പറയുന്നത് അനുസരിച്ച് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീ ഇനത്തിലാണ് ലീറ്ററിന് 10 രൂപ കൂട്ടിയത്. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപവരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. ഇതു പ്രകാരമാണ് നിരക്ക് വർധന 10 രൂപയായി നിശ്ചയിച്ചതെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ, ഈ തുക ബവ്റിജസ് കോർപറേഷനാണ് സർക്കാരിന് നൽകേണ്ടി വരുന്നത്. അതിനാൽ ഈ നിരക്കു വർധനയുടെ പ്രത്യാഘാതം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നാണ് കോർപറേഷന്റെ ഭാഷ്യം. എന്താണ് സത്യം? 

സർക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ബവ്കോ തങ്ങളുടെ പ്രവർത്തന ചെലവുകളും ലാഭ വിഹിതവും എടുത്തശേഷം ബാക്കി തുക സർക്കാരിലേക്ക് തന്നെയാണ് അടയ്ക്കാറുള്ളത്. ഇങ്ങനെ വരുമ്പോൾ ബവ്കോ  അടയ്‌ക്കേണ്ട നികുതി എത്രതന്നെ കൂട്ടിയാലും അതുകൊണ്ട് സർക്കാർ ഖജനാവിന് കാര്യമായ നേട്ടം ഉണ്ടാകില്ല. അപ്പോൾ ഗാലനേജ് ഫീ കൂട്ടുന്നതുകൊണ്ട് എന്ത് നേട്ടം എന്നതാണ് പ്രസക്തമായ ചോദ്യം.

സർക്കാരിന് നേട്ടം ഉണ്ടാകണമെങ്കിൽ ആ പണം ഉപഭോക്താവിന്റെ കയ്യിൽ നിന്ന് അധികമായി വാങ്ങണം. സത്യത്തിൽ ഇതിലേക്ക് തന്നെയുള്ള ചവിട്ടുപടിയാണ് ബജറ്റിലെ ഈ ഗാലനേജ് ഫീ ടെക്നിക്. അതു മാത്രമല്ല മദ്യത്തെ തന്നെ എല്ലാ ബജറ്റിലും ലക്ഷ്യമിടുന്നതിനും കാരണങ്ങളുണ്ട്. കാരണം സാമ്പത്തിക രംഗത്ത് മദ്യത്തിനു വീര്യം കൂടുതലാണെന്ന് മന്ത്രിക്കറിയാം. ആ ‘വീര്യ’ത്തെയും അൽപം അടുത്തറിയാം.

∙ ഈ ഗാലനേജ് ‘അളക്കുന്നത്’ 180 കോടി!

ഗാലനേജ് ഫീ വഴി എന്തു കിട്ടും? ഇതു നോക്കൂ. 2021ൽ ഒരു ലീറ്റർ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന ഗാലനേജ് ഫീ 0.05 രൂപയായിരുന്നു. അതാണ് ഒറ്റയടിക്ക് 200 മടങ്ങ് വർധിപ്പിച്ച് 10 രൂപയായി ഉയർത്തിയിരിക്കുന്നത്. ഈ ഇനത്തിൽ 200 കോടിയോളം രൂപ അധിക വരുമാനം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതനുസരിച്ച് 9 ലീറ്റർ മദ്യം അടങ്ങിയ ഒരു കെയ്സ് മദ്യത്തിന് ബവ്റിജസ് കോർപറേഷൻ സർക്കാരിലേക്ക് അടയ്ക്കേണ്ടി വരുന്നത് 90 രൂപയാണ്. നിലവിൽ ഇത് 45 പൈസ മാത്രമാണ്. ഒരു വർഷം 2 കോടിയിലധികം കേസ് മദ്യമാണ് ബവ്റിജസ് കോർപറേഷൻ വങ്ങാറുള്ളത്. 

(Photo Courtesy: 5PH/Shutterstock )
ADVERTISEMENT

അങ്ങനെ നോക്കിയാൽ ഏകദേശം 180 കോടി രൂപയാണ് പ്രതിവർഷം നികുതിയിനത്തിൽ കോർപറേഷൻ സർക്കാരിലേക്ക് അധികമായി അടയ്ക്കേണ്ടി വരിക. മദ്യത്തിൽ നിന്നുള്ള എക്സൈസ് ഡ്യൂട്ടിയും നികുതിയും ലാഭവും എല്ലാം കൂടി 14,000 കോടിയോളം രൂപയാണ് ഓരോ വർഷവും സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. ഇതിനാൽതന്നെ മദ്യ വിലയിൽ വരുത്തുന്ന ചെറിയ വർധനപോലും സർക്കാരിന്റെ വരുമാനത്തിൽ കോടികളുടെ വേലിയേറ്റം സൃഷ്ടിക്കും. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നതും ഈ കോടികൾ തന്നെയാണ്. അപ്പോൾ ഈ 180 കോടിയുടെ അധിക ഭാരം ആരു ചുമക്കും? ബവ്കോയോ അതോ ഉപഭോക്താക്കളോ? അതു കണ്ടറിയണം. 

വില എത്ര കൂടിയാലും മദ്യം വാങ്ങാനുള്ള ആളിന്റെ എണ്ണം കേരളത്തിൽ താഴേക്ക് പോകില്ലെന്ന സർക്കാരിന്റെ വിശ്വാസം തന്നെയാണ് ഇവിടെ അരക്കിട്ട് ഉറപ്പിച്ചതും ഇത്തവണയും പരോക്ഷ വിലവർധയ്ക്കുള്ള പാത തുറന്നു കൊടുക്കാൻ ധനമന്ത്രിയെ പ്രേരിപ്പിച്ചതും.

∙ ആ 180 കോടി പിരിക്കാൻ മദ്യവില കൂട്ടുമോ?

180 കോടി രൂപ നഷ്ടപ്പെടുത്താൻ ബവ്കോ തയാറാകുമോ? സത്യത്തിൽ നികുതി വർധനയിലൂടെ സാമ്പത്തിക ബാധ്യതയുണ്ടായാൽ മാത്രമേ ബവ്റിജസ് കോർപറേഷൻ മദ്യത്തിന്റെ നിരക്ക് വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയുള്ളൂ എന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും വലിയ തുകയുടെ അധിക ബാധ്യത ബവ്റിജസ് കോർപറേഷൻ സ്വന്തം ചുമലിലേറ്റുമോ എന്ന് കണ്ടറിയണം. നികുതി വർധന മൂലം ഭാവിയിൽ സാമ്പത്തിക ബാധ്യത രൂക്ഷമായാൽ മദ്യ വില വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബവ്റിജസ് കോർപറേഷൻ അധിക‍ൃതർ പറയുന്നതുകൂടി കൂട്ടിവായിച്ചാൽതന്നെ ഇതിനുള്ള ഉത്തരം വ്യക്തമാണ്. 

(Photo Courtesy: KieferPix/Shutterstock )

ലീറ്ററിന് 10 പൈസ ഗാലനേജ് ഫീസ് കൂട്ടാനാണ് നേരത്തേ ചർച്ചകൾ നടന്നതെന്നും എന്നാൽ ബജറ്റിൽ ഇത് 10 രൂപയായി മാറുകയായിരുന്നെന്നും ബവ്റിജസ് കോർപറേഷൻ അധിക‍ൃതർ പറയുന്നുണ്ട്. ഇതിലും ഉദ്യേഗസ്ഥരുടെ ആശങ്ക വ്യക്തമാണ്. ബജറ്റിലൂടെ നേരിട്ട് ഉപഭോക്താവിന്റെ പോക്കറ്റിൽ കയ്യിടുന്നില്ലെന്ന ചിത്രം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും സമീപ ഭാവിയിൽതന്നെ ബവ്റിജസ് കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് ഉയർത്തിക്കാട്ടി മദ്യവില വർധിപ്പിക്കാനുള്ള നടപടികൾതന്നെയാണ് അണിയറയിൽ നടക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തം. ഈ സംശയം തോന്നിയത് വെറുതെയല്ലേ. മദ്യക്കച്ചവടം എല്ലാകാലത്തും അങ്ങനെയാണ്. മുൻ ബജറ്റുകളിൽ എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചാൽത്തന്നെ കാര്യങ്ങൾ വ്യക്തമാകും. 

ADVERTISEMENT

∙ മദ്യത്തിന്റെ വിലവർധന പല രൂപത്തിൽ, ചില്ലറയില്ലെങ്കിലും പണി ജനത്തിന് 

കഴിഞ്ഞ ബജറ്റിനു ശേഷം എന്താണ് സംഭവിച്ചതെന്നു നോക്കാം. കഴിഞ്ഞ ബജറ്റിൽ സാമൂഹിക സുരക്ഷാ സീഡ് ഫണ്ടിനെന്ന പേരിൽ 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയ്ക്കു മുകളിലേക്കു വിലവരുന്ന മദ്യത്തിന് 40 രൂപയും സെസ് ഏർപ്പെടുത്തിയിരുന്നു. ഇത്തവണത്തെ ബജറ്റിൽ എക്സൈസ് തീരുവയുടെ വർധനയിലൂടെ 200 കോടി രൂപയുടെ അധിക വർധനയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ സെസിലൂടെ സർക്കാർ ലക്ഷ്യം വച്ചിരുന്നത് 400 കോടി രൂപയുടെ അധിക വരുമാനമാണ്. ഇതുമായി ബന്ധപ്പെട്ട് കനത്ത വിമർശനങ്ങൾ ഉണ്ടായപ്പോൾ, കേരളത്തിൽ ഏറ്റവുമധികം വിൽപന നടക്കുന്ന മദ്യം 500 രൂപയ്ക്കു താഴെയുള്ളതാണെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. എന്നാൽ, കേരളത്തിൽ 500 രൂപയ്ക്കു താഴെ വിലയുള്ള ഫുൾ കുപ്പി (750 മില്ലി ലീറ്റർ) മദ്യം വിൽക്കുന്നില്ലെന്നതാണു യാഥാർഥ്യം. 

പ്രതീകാത്മക ചിത്രം (Photo: iStock / krisanapong detraphiphat)

കേരളത്തിൽ വിൽക്കുന്നതിൽ ഏറ്റവും വില കുറഞ്ഞ മദ്യം സർക്കാർതന്നെ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണ്. ഒരു ലീറ്ററിന്റെ കുപ്പിയിൽ മാത്രം എത്തുന്ന ഈ മദ്യത്തിന്റെ തന്നെ വില 640 രൂപയാണ്. പൈന്റ് (375 മില്ലി ലീറ്റർ), ക്വാർട്ടർ (180 മില്ലി ലീറ്റർ) അളവിലുള്ള ചില ബ്രാൻഡുകൾ മാത്രമാണ് 500 രൂപയ്ക്കു താഴെ ലഭ്യമായിട്ടുള്ളത്. സർക്കാർ സെസ് ഏർപ്പെടുത്തിയ വിഭാഗത്തിലുള്ള മദ്യമാണു സംസ്ഥാനത്ത് ഏറിയപങ്കും വിൽക്കുന്നത്. 2023ലെ ബജറ്റ് നിർദേശപ്രകാരമുള്ള സെസ് ഏർപ്പെടുത്തിത്തുടങ്ങിയത് ഏപ്രിൽ ഒന്നു മുതലാണ്. 500–1000 രൂപ വിലയുള്ള മദ്യത്തിന് 20 രൂപയും 1000ന് മുകളിൽ വിലയുള്ള മദ്യത്തിനു 40 രൂപയുമാണു സർക്കാർ സെസ് ഏർപ്പെടുത്തിയതെങ്കിലും ഉപഭോക്താവിനു നൽകേണ്ടി വന്നത് ഇതിൽനിന്ന് 10 രൂപ കൂടി ചേർത്ത വിലയാണ്. 20 പറഞ്ഞിടത്ത് 30, മുപ്പതു പറഞ്ഞിടത്ത് 50 രൂപയുമാണ് ബവ്കോ ഉപഭോക്താവിൽനിന്ന് അധികമായി ചുമത്തിയത്. 

ഒന്നര പതിറ്റണ്ടിലേറെയായി പത്തിന്റെ ഗുണിതങ്ങളായാണ് ബവ്കോ മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. ഇതിന്റെ പരിണിത ഫലമായാണ് ഉപഭോക്താവിന് മേൽ ഇത്രയും വലിയ നിരക്ക് അടിച്ചേൽപ്പിച്ചത്. 

സെസ് തുകയിൽ ബവ്റിജസ് കോർപറേഷൻ വിറ്റുവരവു നികുതി ഈടാക്കുന്നതു കാരണമാണ് ഈ അധിക വർധന ഉണ്ടായത്. 5% ആണ് ചില്ലറ വിൽപനയിലെ വിറ്റുവരവു നികുതി. സെസ് വഴി 20 രൂപ വർധിക്കുമ്പോൾ ഒരു രൂപയും 40 രൂപ വർധിക്കുമ്പോൾ 2 രൂപയും മാത്രമേ ഇങ്ങനെ നികുതി നൽകേണ്ടതുള്ളൂ. എന്നാൽ, ചില്ലറക്കണക്ക് ഒഴിവാക്കാനെന്ന പേരിൽ ഒരു രൂപ അധിക നികുതി വരുന്ന സ്ഥലത്ത് ഉപഭോക്താവിൽ നിന്ന് 10 രൂപയും 2 രൂപ നികുതി വരുന്നിടത്ത് 20 രൂപയും അധികമായി ഈടാക്കുകയായിരുന്നു. ഒന്നര പതിറ്റണ്ടിലേറെയായി പത്തിന്റെ ഗുണിതങ്ങളായാണ് ബവ്കോ മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. ഇതിന്റെ പരിണിത ഫലമായാണ് ഉപഭോക്താവിന് മേൽ ഇത്രയും വലിയ നിരക്ക് അടിച്ചേൽപ്പിച്ചത്. ഈ സാങ്കേതികത്വം മുന്നിലുണ്ടെന്ന് വ്യക്തമായിരുന്നിട്ടും മദ്യത്തിന് ഏർപ്പെടുത്തിയ സെസിനു മേലുള്ള വിറ്റുവരവു നികുതി സർക്കാർ ഒഴിവാക്കി നൽകിയിരുന്നുമില്ല.

∙ ബജറ്റിന് പുറമേയും വില വർധന; വാങ്ങാനുള്ള നിര മുന്നോട്ടു തന്നെ...

സെസ് ഏർപ്പെടുത്തുന്നതിന് മുൻപ് 2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി നാലു ശതമാനം വർധിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് പല ബ്രാൻഡിനും 50 രൂപ വരെ വില വർധിച്ചിരുന്നു. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ (ഐഎംഎഫ്എൽ) വിലവർധനകൾക്കൊപ്പം വിദേശ നിർമിത വിദേശമദ്യത്തിന്റെയും (എഫ്എംഎഫ്എൽ) വൈനിന്റെയും വിലയും കഴിഞ്ഞ ഒക്റിടോബറിൽ ഉയർത്തിയിരുന്നു. വെയർഹൗസ് മാർജിൻ 14 ശതമാനവും ഷോപ് മാർജിൻ 6 ശതമാനവും ബവ്റിജസ് കോർപറേഷൻ ഉയർത്തിയതോടെയാണു വില വർധിച്ചത്. മദ്യത്തിന് 12 ശതമാനം വരെയും വൈനിന് 6 ശതമാനം വരെയുമാണു വില വർധിച്ചത്. എന്നാൽ, ബവ്കോ വഴി ആകെ വിൽക്കുന്ന മദ്യത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വിദേശ നിർമിത വിദേശമദ്യത്തിന്റെ അളവ് എന്നതിനാൽ ഇത് മദ്യ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Maksym Fesenko)

വിലവർധനയുടെ തന്ത്രങ്ങൾ ഇങ്ങനെ പലവഴിക്കാണെങ്കിലും കേരളത്തിലെ മദ്യവിൽപനയെ അത് പ്രതികൂലമായി ബാധിച്ചില്ല എന്നതാണ് പ്രധാന വസ്തുത. പല ഘട്ടങ്ങളിലായി വില കുതിച്ചപ്പോഴും ബവ്കോയിൽനിന്നുള്ള മദ്യവിൽപനയുടെ നിരക്ക് മുകളിലേക്കാണ് കുതിച്ചത്. എന്നാൽ മദ്യത്തോടൊപ്പം സെസ് ഏർപ്പെടുത്തിയ പെട്രോളിന്റെയും ഡീസലിന്റെയും വിൽപന താഴേക്കും ആയിരുന്നു. വില എത്ര കൂടിയാലും മദ്യം വാങ്ങാനുള്ള ആളിന്റെ എണ്ണം കേരളത്തിൽ താഴേക്കു പോകില്ലെന്ന സർക്കാരിന്റെ വിശ്വാസം തന്നെയാണ് ഇവിടെ അരക്കിട്ട് ഉറപ്പിച്ചതും ഇത്തവണയും പരോക്ഷ വിലവർധയ്ക്കുള്ള പാത തുറന്നു കൊടുക്കാൻ ധനമന്ത്രിയെ പ്രേരിപ്പിച്ചതും. ഒരു വശത്ത് ലഹരി മുക്ത കേരളം എന്ന വ്യാപക പ്രചാരണം മുന്നേറുമ്പോൾ മറുവശത്ത് മദ്യം വിറ്റ് ഉപജീവനം നടത്താനുള്ള പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ടു തന്നെ.

English Summary:

Galvanization Fee Hike: Will Kerala's Liquor Prices Soar to Meet Revenue Goals?