ഭാര്യയുടെ അഴിമതി സൃഷ്ടിച്ച ‘ശത്രു’: കൊടി പോലും കാണാത്ത ജനം; സൈന്യം എല്ലാം തീരുമാനിച്ചു, കണ്ണിൽ പൊടിയിടാനൊരു പാക്ക് തിരഞ്ഞെടുപ്പ്?
നീലക്കണ്ണുള്ള രാജകുമാരനായിരുന്നു ഒരിക്കല്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന് ഇമ്രാന്‍ ഖാന്‍. അത്രയേറെ പ്രിയപ്പെട്ടവന്‍. എന്നാൽ ഇന്ന് റാവല്‍പിണ്ടി അഡ്യാല ജയിലിലെ വെറും 804-ാം നമ്പര്‍ തടവുകാരന്‍ മാത്രമാണ് അവർക്കദ്ദേഹം. നവാസ് ഷെരീഫിനെ കസേരയില്‍നിന്നു പുറത്താക്കി 2018ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാനെയെത്തിച്ച അതേ പട്ടാളം തന്നെ നൂറ്റി എഴുപതോളം കേസുകളുടെ ഭാരം ചുമത്തി അദ്ദേഹത്തെ തുറുങ്കിലടച്ചിരിക്കുന്നു. ആറുവര്‍ഷം കഴിഞ്ഞ് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മത്സരരംഗത്ത് ഇമ്രാനില്ല. രാജ്യദ്രോഹവും അഴിമതിയുമൊന്നുമല്ല, പട്ടാളത്തെ മറികടന്ന് സര്‍ക്കാര്‍ അധികാരം കൈയിലെടുക്കാന്‍ തുടങ്ങിയെന്നതാണ് ഇമ്രാന്‍ ചെയ്ത ഗുരുതര തെറ്റായി പട്ടാളം കാണുന്നത്. അങ്ങനെയുള്ളവരെ വെച്ചുപൊറുപ്പിച്ച ചരിത്രമില്ല പാക്ക് സൈന്യത്തിന്. തങ്ങള്‍ക്ക് സ്വീകാര്യനെങ്കില്‍ ഭരണത്തില്‍ തുടരാം അല്ലാത്തവര്‍ക്ക് പുറത്തുപോകാം. ഇതാണ് രീതി. എന്താകും ഇന്ത്യയുടെ അയല്‍നാട്ടിലെ തിരഞ്ഞെടുപ്പ്? ആരെയാകും ഇമ്രാന് പകരക്കാരനായി പാക്ക് സൈന്യം കണ്ടെത്തിയിരിക്കുക? ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റേതായ ബഹളങ്ങളൊന്നും രാജ്യത്തില്ലെന്നാണ് സർവേ & റിസർച് കമ്പനിയായ ‘ഗാലപ് ആന്‍ഡ് ഗിലാനി’ നടത്തിയ സർവേയില്‍ കണ്ടെത്തിയത്. പാക്കിസ്ഥാനിലെ 44% പേരും തിരഞ്ഞെടുപ്പ് ബാനറുകളോ കൊടികളോ പോസ്റ്ററുകളോ കണ്ടിട്ടില്ലെന്ന് സര്‍വേ പറയുന്നു. ആരാകണം വിജയിയെന്ന് നേരത്തേത്തന്നെ സൈന്യം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു ചുരുക്കം.

നീലക്കണ്ണുള്ള രാജകുമാരനായിരുന്നു ഒരിക്കല്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന് ഇമ്രാന്‍ ഖാന്‍. അത്രയേറെ പ്രിയപ്പെട്ടവന്‍. എന്നാൽ ഇന്ന് റാവല്‍പിണ്ടി അഡ്യാല ജയിലിലെ വെറും 804-ാം നമ്പര്‍ തടവുകാരന്‍ മാത്രമാണ് അവർക്കദ്ദേഹം. നവാസ് ഷെരീഫിനെ കസേരയില്‍നിന്നു പുറത്താക്കി 2018ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാനെയെത്തിച്ച അതേ പട്ടാളം തന്നെ നൂറ്റി എഴുപതോളം കേസുകളുടെ ഭാരം ചുമത്തി അദ്ദേഹത്തെ തുറുങ്കിലടച്ചിരിക്കുന്നു. ആറുവര്‍ഷം കഴിഞ്ഞ് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മത്സരരംഗത്ത് ഇമ്രാനില്ല.
രാജ്യദ്രോഹവും അഴിമതിയുമൊന്നുമല്ല, പട്ടാളത്തെ മറികടന്ന് സര്‍ക്കാര്‍ അധികാരം കൈയിലെടുക്കാന്‍ തുടങ്ങിയെന്നതാണ് ഇമ്രാന്‍ ചെയ്ത ഗുരുതര തെറ്റായി പട്ടാളം കാണുന്നത്. അങ്ങനെയുള്ളവരെ വെച്ചുപൊറുപ്പിച്ച ചരിത്രമില്ല പാക്ക് സൈന്യത്തിന്. തങ്ങള്‍ക്ക് സ്വീകാര്യനെങ്കില്‍ ഭരണത്തില്‍ തുടരാം അല്ലാത്തവര്‍ക്ക് പുറത്തുപോകാം. ഇതാണ് രീതി. എന്താകും ഇന്ത്യയുടെ അയല്‍നാട്ടിലെ തിരഞ്ഞെടുപ്പ്? ആരെയാകും ഇമ്രാന് പകരക്കാരനായി പാക്ക് സൈന്യം കണ്ടെത്തിയിരിക്കുക? ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റേതായ ബഹളങ്ങളൊന്നും രാജ്യത്തില്ലെന്നാണ് സർവേ & റിസർച് കമ്പനിയായ ‘ഗാലപ് ആന്‍ഡ് ഗിലാനി’ നടത്തിയ സർവേയില്‍ കണ്ടെത്തിയത്.
പാക്കിസ്ഥാനിലെ 44% പേരും തിരഞ്ഞെടുപ്പ് ബാനറുകളോ കൊടികളോ പോസ്റ്ററുകളോ കണ്ടിട്ടില്ലെന്ന് സര്‍വേ പറയുന്നു. ആരാകണം വിജയിയെന്ന് നേരത്തേത്തന്നെ സൈന്യം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു ചുരുക്കം. പാക്കിസ്ഥാന്റെ തിരഞ്ഞെടുപ്പ് ചരിത്രം അങ്ങനെയാണ്. സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലിനൊപ്പമല്ലാതെ അതിനെ വായിച്ചെടുക്കാനാവില്ല. അവരുടെ പിന്തുണയില്ലാതെ ആര്‍ക്കും ഭരണത്തിലെത്താനുമാകില്ല. ഇമ്രാനും പാര്‍ട്ടിയും ഈ തിരഞ്ഞെടുപ്പിലുണ്ടാകരുതെന്ന് സൈന്യം നിശ്ചയിച്ചിട്ടുണ്ട്. അതിനുള്ള തയാറെടുപ്പുകളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവന്നിരുന്നതും.
∙ പെട്ടെന്ന് പൊട്ടിവീണ സെൻസസ്, ഇമ്രാനെ പൂട്ടിയ സൈനികതന്ത്രം
പാക്കിസ്ഥാനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു കഴിഞ്ഞാല്‍ 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. 2023 ഓഗസ്റ്റ് 9ന് കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ നിയമപ്രകാരം ഒക്ടോബറിനുമുന്‍പ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ് ഇടക്കാല സര്‍ക്കാരിനെ ഭരണമേല്‍പ്പിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പുതുതായി നടത്തിയ ഡിജിറ്റല്‍ സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. സെന്‍സസ് നടപടികള്‍ മേയില്‍ത്തന്നെ തുടങ്ങിയിരുന്നു. പുതിയ സെന്‍സസ് നടത്തിക്കഴിഞ്ഞാല്‍ അതുപ്രകാരം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്.
കാലഹരണപ്പെട്ട കണക്കുകള്‍വച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ നിയമം അനുവദിക്കുന്നുമില്ല. മണ്ഡല പുനര്‍നിര്‍ണയവും അനുബന്ധ നടപടികളും പൂര്‍ത്തിയാകാന്‍ നാലുമാസമെങ്കിലുമെടുക്കും. അതോടെ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 2024 ഫെബ്രുവരിയിലേക്ക് നീണ്ടു. ഇമ്രാന്‍ ഖാനെ മാറ്റിനിര്‍ത്താനും തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനും സൈന്യത്തിന് മതിയായ സമയം നല്‍കുന്നതിനാണ് സെന്‍സസ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള സംഭവങ്ങളെല്ലാം.
∙ ശിക്ഷാവിധികളുടെ ഘോഷയാത്ര
2023 ഓഗസ്റ്റ് ആറിന് തോഷാഖാന കേസില്‍ ഇമ്രാന്‍ ഖാന് മൂന്നുവര്‍ഷം തടവും അഞ്ചുവര്‍ഷം തടവും വിധിക്കപ്പെട്ടു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശസര്‍ക്കാരുകളില്‍നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വന്‍വിലയ്ക്കു വിറ്റുവെന്ന കേസാണ് തോഷാഖാന. പാനമ പേപ്പേഴ്സ് വിവാദവുമായി ബന്ധപ്പെട്ട് 2017ല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായി ആജീവനാന്ത വിലക്ക് നേരിട്ട് ദുബായില്‍ അഭയം തേടിയിരുന്ന നവാസ് ഷെരീഫ് ഒക്ടോബറില്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ വിലക്കേര്‍പ്പെടുത്താന്‍ കോടതികള്‍ക്ക് അനുവാദമില്ലെന്ന് നിയമം പാസാക്കിക്കൊണ്ട് ഷഹബാസ് ഷെരീഫ് ജ്യേഷ്ഠന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് അടുക്കുംതോറും ഇമ്രാന്‍ ഖാന്റെ പേരില്‍ കുറ്റം തെളിയുന്നതും ശിക്ഷ വിധിക്കുന്നതും റെക്കോർഡ് വേഗത്തിലായി. തോഷഖാന കേസില്‍ നേരത്തേ വിചാരണക്കോടതി വിധിച്ച തടവുശിക്ഷ മേല്‍ക്കോടതി റദ്ദാക്കിയെങ്കിലും ഇതേ കേസില്‍ 2024 ജനുവരിയില്‍ അഴിമതി വിരുദ്ധ കോടതി ഇമ്രാനെയും ഭാര്യ ബുഷറാ ബീബിയെയും 14 വര്‍ഷം തടവിനു ശിക്ഷിച്ചു. ഇതേ മാസംതന്നെ, യുഎസിലെ പാക് അംബാസിഡര്‍ കൈമാറിയ നയതന്ത്ര വിവരങ്ങള്‍ പരസ്യമാക്കിയെന്ന (സൈഫര്‍ കേസ്) കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷയും കിട്ടി. ഏറ്റവും ഒടുവിലായി ഭാര്യ ബുഷറാ ബീബിയുമായുള്ള വിവാഹം നിയമപരമല്ലെന്ന കുറ്റത്തിന് ഏഴുവര്‍ഷം തടവിനും വിധിക്കപ്പെട്ടു. ഇനിയും വിധി വരാനുള്ളത് നൂറിലേറെ കേസുകളിലാണ്. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇമ്രാന്‍ ഖാനാവില്ല.
∙ ചക്രവ്യൂഹത്തില്‍ പിടിഐ, തിരഞ്ഞെടുപ്പ് ചിഹ്നവും പോയി
നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റണ്‍ ഔട്ട് ആകുന്നത് എന്തൊരു കഷ്ടമാണെന്ന പരസ്യവാചകം പോലെ തോന്നും ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്‌രികെ ഇന്‍സാഫിന്റെ അവസ്ഥ. ഇമ്രാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെങ്കിലും ജനപിന്തുണ വര്‍ധിച്ച സാഹചര്യത്തില്‍ ആവുന്നതുപോലെ പ്രചാരണം നടത്താന്‍ പാര്‍ട്ടി ശ്രമിക്കുമ്പോഴാണ് പിടിഐയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ബാറ്റ്’ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തുന്നത്. ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തണമെന്ന നിയമം പാലിക്കാത്തതിനാണ് പിടിഐയുടെ ചിഹ്നം പിന്‍വലിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ടെലിവിഷനില്‍ തത്സമയം പ്രഖ്യാപിച്ചു.
സ്വതന്ത്രരായി മത്സരിക്കുകയെന്നതാണ് ഇനി പിടിഐ സ്ഥാനാര്‍ഥികള്‍ക്കു മുന്നിലുള്ള പോംവഴി. ഇവര്‍ക്ക് മറ്റു ചിഹ്നങ്ങളാണ് അനുവദിക്കുക. വോട്ടര്‍മാരില്‍ 40 ശതമാനം പേരും നിരക്ഷരരായ പാക്കിസ്ഥാനില്‍ ബാലറ്റിലെ ചിഹ്നം നോക്കി വോട്ടു കുത്തിയിരുന്നവരായിരുന്നു അധികവും. ‘ബാറ്റ്’ ഇല്ലാതാകുന്നത് ഇത്തരക്കാരുടെ വോട്ട് നഷ്ടപ്പെടാനിടയാക്കും. അതു കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാവില്ലെന്ന ചട്ടവും പിടിഐയുടെ വോട്ടു ചോര്‍ത്തും. പിടിഐയുടെ പരിപാടികള്‍ റിപ്പോര്‍ട്ടു ചെയ്യരുതെന്നു മാധ്യമങ്ങള്‍ക്കും സൈന്യം നിര്‍ദേശം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.
പ്രചാരണത്തില്‍ ഇമ്രാന് പങ്കെടുക്കാനാവില്ലെന്നതിനാല്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് പിടിഐയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഫെയ്‌സ്ബുക്, എക്‌സ്, ടിക് ടോക് എന്നിവിടങ്ങളില്‍ കോടിക്കണക്കിനു പേര്‍ പിടിഐയെയും ഇമ്രാനെയും പിന്തുടരുന്നുണ്ട്. പ്രധാന എതിരാളികളായ പിഎംഎൽഎന്നിന്റെയും പിപിപിയുടെയും ഫോളോവർമാരുടെ എണ്ണത്തിന്റെ ഇരട്ടി പിടിഐയ്ക്കുണ്ട്.
ഇമ്രാന്‍ ഖാന്റെ പ്രസംഗം നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് നിര്‍മിച്ചാണ് പിടിഐ റാലികളില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള റാലികളില്‍ പ്രസംഗം പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘ഇന്റര്‍നെറ്റ് തകരാര്‍’ പതിവായി. പിടിഐ പ്രചാരണങ്ങളില്‍ മാത്രമുള്ള തകരാറിന് കാരണമെന്തെന്ന ചോദ്യത്തിന് പ്രതിപക്ഷത്തിനോ സൈന്യത്തിനോ ഉത്തരമില്ല
∙ സൈന്യത്തിന് ഇമ്രാന്‍ വെറുക്കപ്പെട്ടവനായതെങ്ങനെ?
2018 മേയില്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞതിങ്ങനെയാണ്. ‘‘എന്റെ അഭിപ്രായത്തില്‍, സൈന്യം ശത്രുരാജ്യത്തിന്റെയല്ല പാക്കിസ്ഥാന്റേതുതന്നെയാണ്. സൈന്യത്തെയും ഒപ്പം നിര്‍ത്തും. സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് തുറന്നു പറയുന്ന സൈനികമേധാവിയെ (അന്നത്തെ സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ) ആദ്യമായാണ് കാണുന്നത്’’. ഭരിച്ചു തുടങ്ങുമ്പോള്‍ അത്രയും ആത്മവിശ്വാസമുണ്ടായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍. രണ്ടു വര്‍ഷത്തോളം ഇമ്രാന്റെ കൂട്ടുകക്ഷി സര്‍ക്കാരിനെ സൈന്യം സഹായിച്ചു. എന്നാല്‍ ഇമ്രാന്റെ ഭരണത്തിന് കീഴില്‍ രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ സൈന്യം മുറുമുറുത്തു തുടങ്ങി.
പ്രശ്‌നം പരസ്യമായി പുറത്തുവന്നു തുടങ്ങിയത് പാക്ക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മേധാവി സ്ഥാനത്തുനിന്ന് ഫായിസ് ഹമീദ് ചൗധരിയെ മാറ്റി പകരം നദീം അഹമ്മദ് അന്‍ജുമിനെ നിയമിക്കുമെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ പ്രഖ്യാപിച്ചതോടെയാണ്. കറാച്ചിയിലെ അഞ്ചാം സൈനികപ്പടയുടെ കമാന്‍ഡറായിരുന്നു അപ്പോള്‍ നദീം. ചൗധരിയെ പെഷാവറിലെ ഒൻപതാം സൈനികപ്പടയുടെ മേധാവിയാക്കാനും തീരുമാനിച്ചു. സാധാരണയായി സൈനികമേധാവി ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ പ്രധാനമന്ത്രിക്കയച്ച് അംഗീകാരം നേടുകയായിരുന്നു ഐഎസ്‌ഐ മേധാവി നിയമനത്തിന്റെ കാര്യത്തില്‍ പതിവ്. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിക്കുന്നതിനു മുന്‍പ് ഐഎസ്പിആര്‍ പുതിയ മേധാവിയെ പ്രഖ്യാപിച്ചത് ഇമ്രാനെ ചൊടിപ്പിച്ചു.
അദ്ദേഹത്തിന്റെ മനസ്സില്‍ മറ്റ് പദ്ധതികളാണുണ്ടായിരുന്നത്. ഐഎസ്‌ഐ മേധാവിയായി ഫായിസ് ചൗധരി തന്നെ തുടരണമെന്നും ബജ്‌വ വിരമിക്കുമ്പോള്‍ ചൗധരിയെ സൈനികമേധാവിയായി നിയമിക്കാനുമായിരുന്നു ഇമ്രാന്‍ കരുതിയിരുന്നത്. കണക്കുകൂട്ടലുകൾ തെറ്റിയതോടെ സൈന്യവും ഇമ്രാനും എതിർ ചേരികളിലായി. ബജ്‌വ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഇമ്രാനും, തന്നെ സൈനികമേധാവി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ഇമ്രാൻ ശ്രമിച്ചുവെന്ന് ബജ്‌വയും ആരോപിച്ചു. ഒരു പടി കൂടെ കടന്ന് ബജ്‌വയെ രാജ്യദ്രോഹിയെന്ന് വിളിച്ച് ഇമ്രാൻ ഉടക്കിലേക്ക് കൂടുതൽ എണ്ണ പകർന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു.
∙ അസിം മുനീർ Vs ഇമ്രാൻ ഖാൻ
ബജ്‌വയും ഇമ്രാനുമായുള്ള ‘യുദ്ധം’ തുടങ്ങുന്നതിനു മുൻപേ പാക്ക് സൈന്യത്തിനുള്ളിൽ ഇമ്രാൻ മറ്റൊരു ശത്രുവിനെ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. ഇന്നത്തെ സൈനികമേധാവിയും ഐഎസ്ഐയുടെ മുൻ മേധാവിയുമായ അസിം മുനീർ. 2019ൽ തുടങ്ങുന്നതാണ് ഈ ശത്രുതയുടെ കഥ. അന്ന് ഐഎസ്ഐ മേധാവിയായിരുന്നു അസിം മുനീർ. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയും. ഇമ്രാന്റെ ഭാര്യ ബുഷറാ ബീബി നടത്തിയ അഴിമതിയെക്കുറിച്ചുള്ള രേഖകൾ മുനീർ നേരിട്ടെത്തി തന്നെ കാണിച്ചതോടെ അസ്വസ്ഥനായിരുന്നു ഇമ്രാൻ. അതോടെയാണ് ഐഎസ്ഐയുടെ തലപ്പത്തുനിന്ന് മുനീറിനെ പുറത്താക്കാൻ ഇമ്രാൻ ചരടുവലി തുടങ്ങുന്നത്. ഒടുവിൽ കാലാവധി പൂർത്തിയാകുന്നതിനു മുൻപേ മുനീറിനെ പുറത്താക്കി അവിടെ ഫായിസ് ഹമീദ് ചൗധരിയെ പ്രതിഷ്ഠിച്ചു.
ഐഎസ്ഐയിൽ മുനീർ തുടർന്നാൽ ബജ്‌വ വിരമിക്കുമ്പോൾ സൈനികമേധാവിയാകുമായിരുന്നു. അതു തടയാൻ ഇമ്രാൻ പതിനെട്ടടവും പയറ്റി. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാൻ പുറത്തായതോടെ അസിം മുനീറിനെ സൈനികമേധാവിയായി നിയമിക്കുകയാണ് പിന്നീടുവന്ന ഷഹബാസ് ഷെരീഫ് സർക്കാർ ചെയ്തത്. 2025 നവംബർ വരെയാണ് മുനീറിന് സൈനികമേധാവിയായി തുടരാനാകുക. എന്നാൽ സർക്കാർ കാലാവധി നീട്ടിനൽകുകയാണെങ്കിൽ 2028 വരെ തുടരാം. നിലവിലെ സാഹചര്യത്തിൽ, സൈനിക മേധാവിയായി അസിം മുനീറും ഐഎസ്ഐയുടെ തലപ്പത്ത് നദീം അൻജുമും തുടരുന്നിടത്തോളം ഇമ്രാനെ രാഷ്ട്രീയത്തിന് പുറത്തുനിർത്താനുള്ള ശ്രമങ്ങൾ തുടരും എന്നുറപ്പാണ്.
∙ തിരിച്ചെത്തുമോ ക്യാപ്റ്റൻ?
1987 നവംബർ നാലിന് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇമ്രാന്‍ ഖാന്‍ നായകനായ പാകിസ്ഥാന്‍ ടീം ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ നേരിടുന്നു. എന്നാല്‍ ഇമ്രാന്റെ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ട് പാക്ക് ബൗളിങ് നിര കംഗാരുക്കള്‍ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞു. 268 റണ്ണെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റിങ്ങിലും നിരാശയായിരുന്നു ഫലം. 49 ഓവറില്‍ 249 റണ്‍സില്‍ പാകിസ്ഥാന്‍ ഓള്‍ ഔട്ട്. ഓസ്ട്രേലിയയ്ക്ക് 18 റണ്‍സിന്റെ ജയം. തോല്‍വിയെത്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പടിയിറങ്ങി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ആരാധകരും നിരന്തരമാവശ്യപ്പെട്ടിട്ടും തിരിച്ചുവരാൻ തയാറാകാതിരുന്ന ഇമ്രാൻ ഒടുവിൽ അന്നത്തെ പാക് പ്രസിഡൻറ് സിയാ ഉൾ ഹഖ് നേരിട്ടു കണ്ട് തീരുമാനം മാറ്റാനാവശ്യപ്പെട്ടതോടെ വഴങ്ങി.
അങ്ങനെ ഇമ്രാൻ 1988ൽ ടീമിൽ തിരിച്ചെത്തി. പിന്നീട് 1992ൽ പാക്കിസ്ഥാന്റെ ആദ്യത്തെ ലോകകപ്പുയർത്തിയ നായകനായി ഇമ്രാനെന്നത് ചരിത്രം. ക്രിക്കറ്റിലേതെന്ന പോലെ രാഷ്ട്രീയത്തിലും പഴുതുകളുണ്ടാക്കി ഇമ്രാൻ തിരിച്ചുവരുമോയെന്നതാണ് ഉയരുന്ന ചോദ്യം. പാക്കിസ്ഥാന്റെ ഭരണത്തിലേക്കുള്ള വഴി പട്ടാളത്തിലൂടെയായതിനാൽ ആ ചോദ്യത്തിനുത്തരം തരാൻ അവർക്കു മാത്രമേ കഴിയൂ. അതിനു തിരഞ്ഞെടുപ്പുഫലം വരും വരെ കാത്തിരിക്കുകയും വേണം. നിലവിൽ നവാസ് ഷെരീഫിന്റെ ഭരണത്തിന് സാഹചര്യങ്ങളൊരുക്കി നൽകുകയാണ് പട്ടാളം. അവർ ഇമ്രാനെ വീണ്ടും പരിഗണിക്കണമെങ്കിൽ ഇമ്രാനേക്കാൾ ഭീഷണി നവാസാണെന്ന് സൈന്യത്തിനു തോന്നുന്ന ദിവസം വരണം.