ആദ്യം ‘ബോണ്ട്’, പിന്നാലെ സ്ഥാനാർഥി: പലരും കൊതിച്ച സീറ്റിൽ ഒടുവിൽ ശതകോടീശ്വരി; ബിജെപിയുടെ ‘പൊൻ’ പല്ലവി– വിഡിയോ
45 ദിവസം, ഏഴു ഘട്ടം, 543 മണ്ഡലങ്ങൾ, 260 പാർട്ടികൾ, 10 ലക്ഷത്തോളം പോളിങ് സ്റ്റേഷനുകൾ, 96.8 കോടി വോട്ടർമാർ– കന്യാകുമാരി മുതൽ കശ്മീർ വരെ പടർന്നു കിടക്കുന്ന, ജനസംഖ്യയിൽ 140 കോടിയും കടന്ന് ലോകത്തെ ഒന്നാം നമ്പർ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചു പറയുമ്പോൾ ഇതൊന്നും വലിയ സംഖ്യകളേയല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ ഏറ്റവും വലിയ മഹോത്സവം കൊണ്ടാടുകയാണ്. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ്. ഉത്സവം കെങ്കേമമാക്കാൻ പണം ഒഴുക്കുന്നത് സ്വഭാവികം. എന്നാൽ ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിലയേറിയ, ചെലവേറിയ തിരഞ്ഞെടുപ്പായി 2024ലെ പൊതു തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. വികസിത രാജ്യങ്ങളുടെ പോലും തിരഞ്ഞെടുപ്പു ബജറ്റിനെ മറികടന്നാണ് ഇന്ത്യയിലെ ചെലവ് കുതിച്ചു കയറിയത്. ലോകറെക്കോർഡെന്നുതന്നെ പറയാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിന് 60,000 കോടിയാണ് ചെലവായിരുന്നതെങ്കിൽ ഇത്തവണ അത് 1.20 ലക്ഷം കോടിയിലധികം രൂപയാകുമെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസ് കണക്കാക്കുന്നത്. ഇത്രയേറെ പണം ചെലവാക്കാൻ തക്ക ധനികരാണോ നമ്മുടെ രാഷ്ട്രീയക്കാർ? അവിടെയുമുണ്ട് വൈരുധ്യങ്ങളേറെ.

45 ദിവസം, ഏഴു ഘട്ടം, 543 മണ്ഡലങ്ങൾ, 260 പാർട്ടികൾ, 10 ലക്ഷത്തോളം പോളിങ് സ്റ്റേഷനുകൾ, 96.8 കോടി വോട്ടർമാർ– കന്യാകുമാരി മുതൽ കശ്മീർ വരെ പടർന്നു കിടക്കുന്ന, ജനസംഖ്യയിൽ 140 കോടിയും കടന്ന് ലോകത്തെ ഒന്നാം നമ്പർ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചു പറയുമ്പോൾ ഇതൊന്നും വലിയ സംഖ്യകളേയല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ ഏറ്റവും വലിയ മഹോത്സവം കൊണ്ടാടുകയാണ്. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ്. ഉത്സവം കെങ്കേമമാക്കാൻ പണം ഒഴുക്കുന്നത് സ്വഭാവികം. എന്നാൽ ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിലയേറിയ, ചെലവേറിയ തിരഞ്ഞെടുപ്പായി 2024ലെ പൊതു തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു.
വികസിത രാജ്യങ്ങളുടെ പോലും തിരഞ്ഞെടുപ്പു ബജറ്റിനെ മറികടന്നാണ് ഇന്ത്യയിലെ ചെലവ് കുതിച്ചു കയറിയത്. ലോകറെക്കോർഡെന്നുതന്നെ പറയാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിന് 60,000 കോടിയാണ് ചെലവായിരുന്നതെങ്കിൽ ഇത്തവണ അത് 1.20 ലക്ഷം കോടിയിലധികം രൂപയാകുമെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസ് കണക്കാക്കുന്നത്. ഇത്രയേറെ പണം ചെലവാക്കാൻ തക്ക ധനികരാണോ നമ്മുടെ രാഷ്ട്രീയക്കാർ? അവിടെയുമുണ്ട് വൈരുധ്യങ്ങളേറെ.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാശില്ലാതെ പാതിവഴിയിൽ പിന്മാറിയവരും പണത്തിനായി പൊതുജനത്തില്‍നിന്ന് സംഭാവന തേടിയവരുമുണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പു ഭൂമികയിൽ. അതോടൊപ്പം തന്നെയാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ പലരും സ്ഥാനാർഥികളായി മത്സരിക്കുന്നതും. ഇന്ത്യയുടെ തിരഞ്ഞെടുപ്പു മാത്രമല്ല, മത്സരിക്കുന്ന സ്ഥാനാർഥികളും ‘കോടിപതി’കളാണെന്നു ചുരുക്കം. അക്കൂട്ടത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു പേരുണ്ട്. മേയ് 13ന് നടന്ന നാലാം ഘട്ട തിരഞ്ഞെടുപ്പു വരെയുള്ള കണക്കെടുത്താൽ, ഇതുവരെ മത്സരിച്ചതിൽ ഏറ്റവും ധനികയായ സ്ഥാനാർഥി ഇവരായിരുന്നു. ആരാണീ വനിത? എന്താണിവരുടെ രാഷ്ട്രീയം?
∙ തിരഞ്ഞെടുപ്പിലെ കോടിപതികൾ
2024 മേയ് 7ന് മൂന്നാം ഘട്ടത്തിലായിരുന്നു ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ പോളിങ് ബൂത്തിലേക്ക് പോയത്. ആകെ രണ്ടു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ഗ്ലാമറസ് പോരാട്ടത്തിനു തന്നെയാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അതിനു ‘വിലയേറിയ’ കാരണങ്ങളുമുണ്ടായിരുന്നു. അന്ന്, ഗോവ ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺപോരാളി പോരിനിറങ്ങി. ആരാണെന്നല്ലേ? സൗത്ത് ഗോവയിൽനിന്ന് പല്ലവി ശ്രീനിവാസ് ഡെംപോ. മൂന്നാം ഘട്ട തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികയായ സ്ഥാനാർഥിയായിരുന്നു പല്ലവി. ആദ്യ നാലു ഘട്ടങ്ങളിലെ കണക്കെടുത്താൽ ഏറ്റവും ‘വിലയേറിയ’ സ്ഥാനാർഥികളിൽ രണ്ടാം സ്ഥാനത്തും ഈ നാൽപ്പത്തിയൊൻപതുകാരിയുടെ പേരു കാണാം. 1361 കോടി രൂപയാണ് പല്ലവിയുടെ ആസ്തി. ഒന്നാം സ്ഥാനത്തുള്ള ഡോ.പെമ്മസാനി ശേഖറിന്റെ ആസ്തിയാകട്ടെ 5785 കോടി രൂപയും.
തെലങ്കാനയിലെ ഗുണ്ടൂറിൽനിന്ന് ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയെ പ്രതിനിധീകരിച്ചാണ് പെമ്മസാനി ജനവിധി തേടുന്നത്. ഇരുവർക്കും പിന്നിലായി ഈ പട്ടികയിലുള്ളത് കോൺഗ്രസിന്റെ വെങ്കിട്ടരമണെ ഗൗഡയും നകുൽ നാഥുമാണ്. കർണാടകയിലെ മാണ്ഡ്യയിൽനിന്ന് ജനവിധി തേടിയ വെങ്കിട്ടരമണെയുടെ ആസ്തി 622 കോടി രൂപയാണ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർഥി ഇദ്ദേഹമായിരുന്നു. മധ്യപ്രദേശിലെ ചിന്ദ്‍വാരയിൽനിന്ന് മത്സരിച്ച നകുൽ നാഥിന് 716 കോടിയുടെ ആസ്തിയാണുള്ളത്.
ആദ്യ മൂന്നു ഘട്ടങ്ങളിലെ സ്ഥാനാർഥികളുടെ ആകെ ആസ്തിയുടെ ശരാശരി എടുത്താൽ ഏതാണ് 4–5 കോടി രൂപയുടെ ഇടയിൽ വരുമെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റീഫോംസിന്റെ കണക്കുകൾ പറയുന്നത്. സുതാര്യമായ തിരഞ്ഞെടുപ്പിന് സഹായിക്കുംവിധം കണക്കുകൾ പുറത്തുവിടുന്ന കൂട്ടായ്മയാണിത്. ആദ്യ മൂന്നു ഘട്ടങ്ങളിലെ സ്ഥാനാർഥികളിൽ 29 ശതമാനവും കോടിപതികളാണെന്നും അസോസിയേഷൻ പറയുന്നു. വനിതാ സ്ഥാനാർഥികളിൽ ഏറ്റവുമധികം ആസ്തികളുള്ള പല്ലവി ശ്രദ്ധാകേന്ദ്രമാകുന്നതും ഈ കണക്കുകൾക്കു പിന്നാലെയാണ്.
∙ ഗോവയുടെ ‘പൊൻ’ പല്ലവി
ഗോവ ഇതുവരെ കണ്ട എല്ലാ തിരഞ്ഞെടുപ്പിലും വച്ച് ഏറ്റവും ധനികയായ സ്ഥാനാർഥിയാണ് പല്ലവി ഡെംപോ. ഏപ്രിൽ 16ന് പല്ലവി നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 255.44 കോടി രൂപയുടെ ആസ്തിയാണ് പല്ലവിയുടെ പേരിലുള്ളത്. പല്ലവിയുടെ ഭർത്താവും ഗോവൻ വ്യവസായിയുമായ ശ്രീനിവാസ് ഡെംപോയ്ക്ക് 998.83 കോടി രൂപയുടെ സ്വത്തുവകകളുമുണ്ട്. റിയൽ എസ്റ്റേറ്റ് മുതൽ കപ്പൽ നിർമാണം വരെ വ്യാപിച്ചു കിടക്കുന്ന ഡെംപോ ഗ്രൂപ്പിന്റെ ചെയർമാനാണ് ശ്രീനിവാസ് ഡെംപോ. പല്ലവി സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന സമ്പത്തിന്റെ ഭൂരിഭാഗവും 81 കമ്പനികളിലെ ഓഹരിനിക്ഷേപവും ചില മുൻനിര ബ്രാൻഡുകളിൽനിന്നും ബാങ്കുകളിൽനിന്നും വാങ്ങിയ ബോണ്ടുകളുടെ മൂല്യവുമാണ്.
ഗോവയിലെ വൻകിട വ്യവസായ കുടുംബമായ ഡെംപോയുടെ ബിസിനസ് സാമ്രാജ്യം ഖനനം, കപ്പൽനിർമാണം, കായികം, ഭക്ഷ്യസംസ്കരണം, പത്രപ്രസിദ്ധീകരണം, പെട്രോളിയം തുടങ്ങി വൈവിധ്യ മേഖലയിലേക്ക് വ്യാപിച്ചു കിടക്കുന്നു. പനജി ആസ്ഥാനമായ ഫുട്ബോൾ ക്ലബായ ഡെംപോ സ്പോർട്സ് ക്ലബും ഡെംപോ ഗ്രൂപ്പിന്റേതാണ്.
ഡെംപോ ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പല്ലവി ഡെംപോ ചാരിറ്റീസ് ട്രസ്റ്റിന്റെ ട്രസ്റ്റിയുമാണ്. രസതന്ത്രത്തിൽ ബിരുദവും പുണെ എംഐടിയിൽനിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ പല്ലവിയാണ് ഡെംപോ ഗ്രൂപ്പിന്റെ മാധ്യമ– റിയൽ എസ്റ്റേറ്റ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ജർമനിയും ഗോവയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിനായി പ്രവർത്തിക്കുന്ന ഇൻഡോ-ജർമൻ എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റുമാണ് പല്ലവി
∙ രാഷ്ട്രീയക്കാരിയാക്കിയ തിരഞ്ഞടുപ്പ്
എന്നുമുതലാണ് പല്ലവി ബിജെപിയുടെ ഭാഗമായത്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ ഗോവയുടെ രാഷ്ട്രീയ ചരിത്രത്തിലേക്ക് അധികം ആഴത്തിലിറങ്ങേണ്ട ആവശ്യമൊന്നുമില്ല. ഏപ്രിൽ ആദ്യവാരം ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതു മുതലാണ് പല്ലവി രാഷ്ട്രീയക്കാരിയായതെന്നു പറയേണ്ടി വരും. അതുവരെ ഗോവൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് ബിജെപി രാഷ്ട്രീയത്തിൽ മുഴങ്ങിക്കേട്ട പേരൊന്നുമായിരുന്നില്ല പല്ലവിയുടേത്. വ്യവസായിയിൽനിന്ന് ഒറ്റയടിക്ക് രാഷ്ട്രീയക്കാരിയായ കഥയാണ് ഇവരുടേതെന്നു ചുരുക്കം.
സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു പനജിയിലെ പാർട്ടി ആസ്ഥാനത്തുവച്ച് പല്ലവി ബിജെപിയിൽ ചേർന്നത്. അതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗോവയില്‍നിന്നുള്ള ബിജെപിയുടെ ആദ്യത്തെ വനിതാ സ്ഥാനാർഥിയെന്ന വിശേഷണവും പല്ലവിക്കു സ്വന്തം. എന്തുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങി എന്ന ചോദ്യത്തിന്, എല്ലാ തുടക്കങ്ങൾക്കും അതിന്റേതായ സമയമുണ്ടല്ലോ എന്നായിരുന്നു പല്ലവിയുടെ മറുപടി. എന്തുകൊണ്ട് ബിജെപി എന്ന ചോദ്യത്തിനുമുണ്ട് ഉത്തരം. ‘ജാതി, മതം തുടങ്ങിയ വേർതിരിവുകളൊന്നുമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും ശാക്തീകരിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. ബിജെപിയുടെ ആശയങ്ങളിലും ഞാൻ വിശ്വസിക്കുന്നു’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പല്ലവി പറഞ്ഞത്.
∙ ഇലക്ടറൽ ‘ഇലക്‌ഷൻ’
തിരഞ്ഞെടുപ്പുമായി മറ്റൊരു ബന്ധം കൂടിയുണ്ട് പല്ലവിക്ക്. അതത്ര നേരിട്ടല്ലെന്നു മാത്രം. തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഏറെ വിവാദമായ ഇലക്ടർ ബോണ്ട് വാങ്ങിയ വൻകിട വ്യവസായികളുടെ പേര് പുറത്തുവന്നപ്പോൾ അതിൽ ശ്രീനിവാസ് ഡെംപോയും ഉൾപ്പെട്ടിരുന്നു. 2022 ജനുവരിയിൽ 1.25 കോടി രൂപ വിലമതിക്കുന്ന ബോണ്ടാണ് ശ്രീനിവാസ് ഡെംപോ വ്യക്തിപരമായി വാങ്ങിയത്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപായിരുന്നു ഇത്. ഇതിൽ 50 ലക്ഷം നൽകിയത് ബിജെപിക്കായിരുന്നു.
ഡെംപോ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും ഉപ കമ്പനികളായ ഗോവ കാർബൺ ലിമിറ്റഡും ദേവശ്രീ നിർമാൺ എൽഎൽപിയും നവഹിന്ദ് പേപ്പഴ്സ് ആൻഡ് പബ്ലിക്കേഷൻസുമെല്ലാം ചേർന്നും 1.1 കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ വാങ്ങി. 2019നും 2024നും ഇടയിലായിരുന്നു ഇത്. ആ തുകയിലെ 50 ലക്ഷവും ബിജെപിക്കായിരുന്നു. ബിജെപിയുടെ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, സ്പീക്കർ രമേഷ് തവാദ്‌ക്കർ എന്നിവർ താൽപര്യമില്ലാതെ പിന്മാറിയ സീറ്റിലേക്കാണ് പല്ലവി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുൻ സൗത്ത് ഗോവ എംപി നരേന്ദ്ര സവായ്ക്കറും മുൻ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറും നോട്ടമിട്ടിരുന്ന സീറ്റ് കൂടിയാണ് സൗത്ത് ഗോവ.
എന്നാൽ ഒരു വനിതാ സ്ഥാനാർഥി വേണമെന്ന നിലപാടിൽ സംസ്ഥാന ബിജെപി നിലയുറപ്പിക്കുകയായിരുന്നു. അതിനു പിന്നാലെയായിരുന്നു നാടകീയമായി പല്ലവിയുടെ വരവും. ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസാണ് സൗത്ത് ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥി. പാർട്ടി പ്രവർത്തകരെ മറന്ന് പുറത്തുനിന്ന് ഒരാളെ കെട്ടിയിറക്കുകയാണ് ബിജെപി ചെയ്തതെന്ന വിമർശനം കോൺഗ്രസ് ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വർഷങ്ങളായി ഗോവയിലെ സാമൂഹിക– സാംസ്കാരിക മേഖലകളിൽ സഹകരിക്കുന്ന ഡെംപോ ഗ്രൂപ്പിന്റെ പ്രതിനിധി ഗോവയുടെതന്നെ പ്രതിനിധിയാണെന്ന് ബിജെപി തിരിച്ചടിക്കുന്നു.
കോൺഗ്രസിന്റെ ഉരുക്കു കോട്ടയാണ് സൗത്ത് ഗോവ മണ്ഡലം. എങ്കിലും രണ്ടു തവണ ബിജെപി കരുത്തു കാട്ടി. പത്തു തവണ കോൺഗ്രസിനെ വിജയിപ്പിച്ച സൗത്ത് ഗോവ 1999ലും 2014ലുമാണ് ബിജെപിക്കൊപ്പം നിന്നത്. മണ്ഡലത്തിൽ ബിജെപിക്കൊടി പാറിക്കാൻ തന്നാലാവും വിധം ശ്രമിക്കുമെന്നാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പല്ലവി പറഞ്ഞത്. ഗോവയിലെ ബിജെപിയുടെ വിലയേറിയ താരത്തിന് ഇത്തവണത്തെ തിരഞ്ഞെടുപ്പും ഏറെ വിലപ്പെട്ടതാണെന്നർഥം. കോൺഗ്രസിന്റെ കൈപ്പിടിയിൽനിന്ന് സീറ്റ് തിരികെപ്പിടിക്കുമോ പല്ലവി? ഇന്ത്യക്കാർക്ക് ജൂൺ 4 വരെ കാത്തിരിക്കാനുള്ള മറ്റൊരു കാരണം കൂടിയാവുകയാണ് പല്ലവി ഡെംപോ.