സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന രീതികളെക്കുറിച്ചു വിവരം ലഭിക്കുമ്പോൾ സർക്കാർ ചെയ്യേണ്ടത് എന്താണെന്നതുൾപ്പെടെയുള്ള ചോദ്യങ്ങളാണു ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികളിൽ ഹൈക്കോടതി ഉയർത്തിയത്. കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നു കുറ്റപ്പെടുത്തിയ കോടതി തുടർന്ന് സർക്കാർ നൽകിയ ഓരോ മറുപടിക്കും തുടർചോദ്യങ്ങൾ ഉന്നയിച്ചു. പ്രത്യേക അന്വേഷണ സംഘം ഓഗസ്റ്റ് 25 നു രൂപീകരിച്ചെന്നും വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 23 കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയെന്നും എജി കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. എന്തെല്ലാമാണ് സർക്കാരിനു നേരെ കോടതി ഉന്നയിച്ച ചോദ്യങ്ങൾ? അവയ്ക്ക് എന്തെല്ലാമാണ് സർക്കാർ നൽകിയ മറുപടികൾ? വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതി: സർക്കാരിനു ലഭിച്ച റിപ്പോർട്ട് പ്രകാരം പ്രശ്നമുണ്ടെന്നു വ്യക്തമായിട്ടും എന്തുകൊണ്ടു നടപടിയെടുത്തില്ല. ഒരു പ്രശ്നം ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടിയെടുക്കുകയാണു നല്ല ഭരണനിർവഹണം.

ADVERTISEMENT

എജി: കമ്മിറ്റിയുടെ കണ്ടെത്തലിൽ ഇതുവരെ ലഭിച്ച വിവരത്തിൽനിന്ന് കുറ്റകൃത്യം റജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയപ്പോൾ. (Photo: Facebook/File)

കോടതി: കുറ്റകൃത്യങ്ങൾ നടന്നതു സംബന്ധിച്ചു റിപ്പോർട്ടിൽ പറയുമ്പോൾ കേസ് റജിസ്റ്റർ ചെയ്യാതിരിക്കുന്നത് എങ്ങനെയാണ്? തങ്ങൾക്കെതിരെയുണ്ടായതും അല്ലാത്തതുമായ പല കുറ്റങ്ങളെക്കുറിച്ചും മൊഴി നൽകിയവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. തുടർ നടപടികൾക്കു താൽപര്യമുണ്ടെങ്കിൽ മുന്നോട്ടുപോകണം. പ്രഥമദൃഷ്ട്യാ ഐപിസി കുറ്റങ്ങളും പോക്സോ (പീഡനമുൾപ്പെടെ കുട്ടികൾക്കു നേരെയുള്ള അതിക്രമത്തിന്) കുറ്റങ്ങളുമുണ്ട്. എന്തുകൊണ്ടു നടപടിയെടുത്തുകൂടാ?

എജി: അതിനാലാണ് എസ്ഐടി രൂപീകരിച്ചത്.

കോടതി: 4 വർഷത്തിനുശേഷമാണിത്. ഒരാൾ പൊലീസ് സ്റ്റേഷനിൽപോയി ഒരു കാര്യം പറഞ്ഞിട്ടു 4 വർഷം കഴിഞ്ഞിട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ എന്താകും സ്ഥിതി.

എജി: റിപ്പോർട്ടിൽ സംഭവങ്ങളുടെ വിവരണം മാത്രമാണുള്ളത്. ഇരയായവരുടെ വിശദാംശമില്ല, കുറ്റകൃത്യം ചെയ്തവരുടെയില്ല, സ്ഥലമോ സമയമോ പറയുന്നില്ല.

കോടതി: പല കുറ്റങ്ങളും അതിജീവിതകൾ പറഞ്ഞിട്ടുണ്ട്. അവർക്കു പ്രോസിക്യൂഷൻ നടപടികൾക്കു താൽപര്യമില്ലായിരിക്കാം. അതു വേറെ വിഷയമാണ്. അതിജീവിതകൾ മുന്നോട്ടു വരാത്തതു പല കാരണങ്ങൾകൊണ്ടാകാം. ലഭിച്ച വിവരങ്ങളിൽ സർക്കാർ നടപടിയെടുക്കുന്നുണ്ടോയെന്നതാണു പ്രധാനം.

ADVERTISEMENT

എജി: ഭാവിയിലേക്കു പരിഹാരം കാണുകയായിരുന്നു ലക്ഷ്യം.

കോടതി: അജ്ഞാതർ ആക്രമിച്ചെന്ന് ഒരാൾ അറിയിച്ചാൽ ഒന്നും ചെയ്യില്ലേ? ഒരു മൃതദേഹം കണ്ടെത്തിയാൽ തുടർ നടപടിയുണ്ടാകില്ലേ?

എജി: ഇത് അതുപോലെയുള്ള കാര്യമല്ല. വിശദാംശങ്ങൾ രഹസ്യമായി വയ്ക്കുമെന്ന ഉറപ്പിലാണു കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യം റിപ്പോർട്ടിൽ ആവർത്തിച്ചു പറയുന്നുണ്ട്. മറ്റൊരു കാര്യത്തിനും മൊഴികൾ ഉപയോഗിക്കില്ലെന്നു പറഞ്ഞാണ് അവർ മൊഴി നൽകിയത്.

കോടതി: പക്ഷേ, പരിഹാരം കാണാൻ 4 വർഷമായി നടപടിയെടുത്തില്ലല്ലോ.

Representative Image. Photo Credit : PopTika / Shutterstock.com
ADVERTISEMENT

∙ നിശ്ശബ്ദമായിരിക്കാൻ സർക്കാരിനു കഴിയില്ല

വസ്തുതാന്വേഷണ സ്വഭാവമുള്ള കമ്മിറ്റിയായിരുന്നെങ്കിലും ഹേമ കമ്മിറ്റിയുടെ ഫലപ്രദമായ പ്രവർത്തനത്തിനുവേണ്ടി പൊതുഖജനാവിൽനിന്നു ചെലവാക്കിയ തുകയും ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജി അധ്യക്ഷയായ കമ്മിറ്റിയുടെ ഉന്നതമായ സ്വഭാവവും കണക്കാക്കുമ്പോൾ കമ്മിറ്റിയുടെ കണ്ടെത്തലിനോടു യോജിച്ചാലും ഇല്ലെങ്കിലും സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ടതായിരുന്നെന്നു കോടതി പറഞ്ഞു. എന്നാലതുണ്ടായില്ല. സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന പ്രവണതകൾ തടയാൻ എല്ലാ പൗരർക്കും ഉത്തരവാദിത്തമുണ്ട്. സ്ത്രീകൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ അനീതിയിൽ നിശ്ശബ്ദമായിരിക്കാൻ സർക്കാരിനു കഴിയില്ലെന്നും കോടതി പറഞ്ഞു.

സ്ത്രീകളുടെ ജനസംഖ്യ പുരുഷൻമാരെക്കാൾ കൂടുതലുള്ള സംസ്ഥാനത്തു സ്ത്രീകളുടെ അവകാശത്തെ ന്യൂനപക്ഷ അവകാശമായി കരുതരുതെന്നു കോടതി ചൂണ്ടിക്കാട്ടി. മുൻ ഉത്തരവുപ്രകാരം ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് കൈമാറാനായി കൈവശമുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ (എജി) അറിയിച്ചെങ്കിലും കോടതിക്ക് ആവശ്യം വരുന്നതുവരെ അതു സുരക്ഷിത കസ്റ്റഡിയിൽ എജി ഓഫിസിൽ സൂക്ഷിക്കാൻ കോടതി നിർദേശിച്ചു. പായിച്ചിറ നവാസ്, ജോസഫ് എം.പുതുശേരി തുടങ്ങിയവർ ഉൾപ്പെടെ നൽകിയ 6 ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കക്ഷി ചേരാൻ നടി രഞ്ജിനിയും അപേക്ഷ നൽകി. 

∙ അന്വേഷണത്തിൽ മെല്ലെപ്പോക്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തുവന്ന ലൈംഗിക അതിക്രമ പരാതികളിൽ  21 കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ മെല്ലെപ്പോക്ക്. മുകേഷിനും രഞ്ജിത്തിനും മുൻകൂർജാമ്യം ലഭിച്ചതോടെ ബാക്കി കേസുകളിലും കോടതി നടപടി നോക്കിയ ശേഷം മുന്നോട്ടുപോകാനാണ് തീരുമാനം. 

English Summary:

Hema Committee Report: High Court Questions Delay in Investigating Sexual Harassment Cases