സെപ്റ്റംബർ 17. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ ആ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അവർ മാസങ്ങളായി കൊണ്ടുനടക്കുകയും ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക, നിരവധി പേർ മരിച്ചുവീഴുക, മാരകമായി പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറയുക... എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഹിസ്ബുല്ല പ്രവർത്തകർ ഭയന്നുവിറച്ചു, രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പൊട്ടിത്തെറി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ കയ്യിലെ ഫോണുകൾ പോലും പലരും ഉപേക്ഷിച്ചു. വീടുകളും വാഹനങ്ങളും വരെ അവർ ഭീതിയോടെ വീക്ഷിക്കാൻ തുടങ്ങി. തൊട്ടടുത്ത ദിവസം വാക്കിടോക്കികളും സോളർ എനർജി സംവിധാനങ്ങളും കൂടി പൊട്ടിത്തെറിച്ചതോടെ ആ ഭീതിയുടെ വ്യാപ്തി കൂടുകയും ചെയ്തു. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയ്ക്ക് വിനാശകരമായ പ്രഹരമേൽപ്പിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നടത്തിയ, ആധുനിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയവും അപകടകരവുമായ ചാര ദൗത്യത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ശരിക്കും അന്ന് എന്താണ് സംഭവിച്ചത്? ആരായിരുന്നു ആ 5000 ബോംബുകൾ നിർമിച്ച് ലബനനിലേക്ക് കയറ്റി അയച്ചത്? കേവലം ഒരു മെസേജിലൂടെ എങ്ങനെയാണ് ഇത്രയും വലിയ സ്ഫോടനങ്ങൾ നടത്തിയത്? എത്രത്തോളം സമയമെടുത്താണ് മൊസാദ് ദൗത്യം നടപ്പിലാക്കിയത്? ദൗത്യത്തെക്കുറിച്ച് അവസാന ദിവസങ്ങളിൽ അറിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രിയുടെയും കൂടെയുള്ള നേതാക്കളുടെയും പ്രതികരണം എന്തായിരുന്നു? സ്ഫോടനങ്ങൾ നടന്ന് ഒരു മാസം തികയാറാകുമ്പോഴാണ് ഒട്ടേറെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. രാജ്യാന്തര മാധ്യമങ്ങളും വിവിധ ഏജൻസികളും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത് എന്താണ്?

സെപ്റ്റംബർ 17. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ ആ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അവർ മാസങ്ങളായി കൊണ്ടുനടക്കുകയും ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക, നിരവധി പേർ മരിച്ചുവീഴുക, മാരകമായി പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറയുക... എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഹിസ്ബുല്ല പ്രവർത്തകർ ഭയന്നുവിറച്ചു, രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പൊട്ടിത്തെറി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ കയ്യിലെ ഫോണുകൾ പോലും പലരും ഉപേക്ഷിച്ചു. വീടുകളും വാഹനങ്ങളും വരെ അവർ ഭീതിയോടെ വീക്ഷിക്കാൻ തുടങ്ങി. തൊട്ടടുത്ത ദിവസം വാക്കിടോക്കികളും സോളർ എനർജി സംവിധാനങ്ങളും കൂടി പൊട്ടിത്തെറിച്ചതോടെ ആ ഭീതിയുടെ വ്യാപ്തി കൂടുകയും ചെയ്തു. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയ്ക്ക് വിനാശകരമായ പ്രഹരമേൽപ്പിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നടത്തിയ, ആധുനിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയവും അപകടകരവുമായ ചാര ദൗത്യത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ശരിക്കും അന്ന് എന്താണ് സംഭവിച്ചത്? ആരായിരുന്നു ആ 5000 ബോംബുകൾ നിർമിച്ച് ലബനനിലേക്ക് കയറ്റി അയച്ചത്? കേവലം ഒരു മെസേജിലൂടെ എങ്ങനെയാണ് ഇത്രയും വലിയ സ്ഫോടനങ്ങൾ നടത്തിയത്? എത്രത്തോളം സമയമെടുത്താണ് മൊസാദ് ദൗത്യം നടപ്പിലാക്കിയത്? ദൗത്യത്തെക്കുറിച്ച് അവസാന ദിവസങ്ങളിൽ അറിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രിയുടെയും കൂടെയുള്ള നേതാക്കളുടെയും പ്രതികരണം എന്തായിരുന്നു? സ്ഫോടനങ്ങൾ നടന്ന് ഒരു മാസം തികയാറാകുമ്പോഴാണ് ഒട്ടേറെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. രാജ്യാന്തര മാധ്യമങ്ങളും വിവിധ ഏജൻസികളും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത് എന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബർ 17. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ ആ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അവർ മാസങ്ങളായി കൊണ്ടുനടക്കുകയും ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക, നിരവധി പേർ മരിച്ചുവീഴുക, മാരകമായി പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറയുക... എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഹിസ്ബുല്ല പ്രവർത്തകർ ഭയന്നുവിറച്ചു, രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പൊട്ടിത്തെറി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ കയ്യിലെ ഫോണുകൾ പോലും പലരും ഉപേക്ഷിച്ചു. വീടുകളും വാഹനങ്ങളും വരെ അവർ ഭീതിയോടെ വീക്ഷിക്കാൻ തുടങ്ങി. തൊട്ടടുത്ത ദിവസം വാക്കിടോക്കികളും സോളർ എനർജി സംവിധാനങ്ങളും കൂടി പൊട്ടിത്തെറിച്ചതോടെ ആ ഭീതിയുടെ വ്യാപ്തി കൂടുകയും ചെയ്തു. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയ്ക്ക് വിനാശകരമായ പ്രഹരമേൽപ്പിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നടത്തിയ, ആധുനിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയവും അപകടകരവുമായ ചാര ദൗത്യത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ശരിക്കും അന്ന് എന്താണ് സംഭവിച്ചത്? ആരായിരുന്നു ആ 5000 ബോംബുകൾ നിർമിച്ച് ലബനനിലേക്ക് കയറ്റി അയച്ചത്? കേവലം ഒരു മെസേജിലൂടെ എങ്ങനെയാണ് ഇത്രയും വലിയ സ്ഫോടനങ്ങൾ നടത്തിയത്? എത്രത്തോളം സമയമെടുത്താണ് മൊസാദ് ദൗത്യം നടപ്പിലാക്കിയത്? ദൗത്യത്തെക്കുറിച്ച് അവസാന ദിവസങ്ങളിൽ അറിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രിയുടെയും കൂടെയുള്ള നേതാക്കളുടെയും പ്രതികരണം എന്തായിരുന്നു? സ്ഫോടനങ്ങൾ നടന്ന് ഒരു മാസം തികയാറാകുമ്പോഴാണ് ഒട്ടേറെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. രാജ്യാന്തര മാധ്യമങ്ങളും വിവിധ ഏജൻസികളും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത് എന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബർ 17. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ ആ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അവർ മാസങ്ങളായി കൊണ്ടുനടക്കുകയും ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക, നിരവധി പേർ മരിച്ചുവീഴുക, മാരകമായി പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറയുക... എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഹിസ്ബുല്ല പ്രവർത്തകർ ഭയന്നുവിറച്ചു, രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പൊട്ടിത്തെറി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ കയ്യിലെ ഫോണുകൾ പോലും പലരും ഉപേക്ഷിച്ചു. വീടുകളും വാഹനങ്ങളും വരെ അവർ ഭീതിയോടെ വീക്ഷിക്കാൻ തുടങ്ങി. തൊട്ടടുത്ത ദിവസം വാക്കിടോക്കികളും സോളർ എനർജി സംവിധാനങ്ങളും കൂടി പൊട്ടിത്തെറിച്ചതോടെ ആ ഭീതിയുടെ വ്യാപ്തി കൂടുകയും ചെയ്തു.

ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയ്ക്ക് വിനാശകരമായ പ്രഹരമേൽപ്പിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നടത്തിയ, ആധുനിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയവും അപകടകരവുമായ ചാര ദൗത്യത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ശരിക്കും അന്ന് എന്താണ് സംഭവിച്ചത്? ആരായിരുന്നു ആ 5000 ബോംബുകൾ നിർമിച്ച് ലബനനിലേക്ക് കയറ്റി അയച്ചത്? കേവലം ഒരു മെസേജിലൂടെ എങ്ങനെയാണ് ഇത്രയും വലിയ സ്ഫോടനങ്ങൾ നടത്തിയത്? എത്രത്തോളം സമയമെടുത്താണ് മൊസാദ് ദൗത്യം നടപ്പിലാക്കിയത്? ദൗത്യത്തെക്കുറിച്ച് അവസാന ദിവസങ്ങളിൽ അറിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രിയുടെയും കൂടെയുള്ള നേതാക്കളുടെയും പ്രതികരണം എന്തായിരുന്നു? സ്ഫോടനങ്ങൾ നടന്ന് ഒരു മാസം തികയാറാകുമ്പോഴാണ് ഒട്ടേറെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. രാജ്യാന്തര മാധ്യമങ്ങളും വിവിധ ഏജൻസികളും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത് എന്താണ്?

ലബനനിൽ പൊട്ടിത്തെറിച്ച വാക്കി ടോക്കിയുടെ ഭാഗങ്ങൾ, (Photo Arranged)
ADVERTISEMENT

∙ പദ്ധതിയുടെ തുടക്കം

ഇസ്രയേൽ നിരീക്ഷണം ഒഴിവാക്കാൻ എപ്പോഴും ജാഗ്രത പുലർത്തിയിരുന്ന ഹിസ്ബുല്ല ആശയവിനിമയത്തിനുള്ള സുരക്ഷിതമായ പുതിയ മാർഗം തേടുന്ന സമയത്താണ് (2022ൽ) ഇസ്രയേലും പുതിയ ദൗത്യത്തിന് തുടക്കമിട്ടത്. യുദ്ധഭൂമിയിലെ കഠിനമായ സാഹചര്യങ്ങളെ ചെറുക്കാനും ഇസ്രയേൽ ചാരന്മാരുടെ നിരീക്ഷണത്തിൽ നിന്ന് സുരക്ഷിതരായിരിക്കാനുമുള്ള ഉപകരണങ്ങൾ ഹിസ്ബുല്ലയ്ക്ക് ആവശ്യമായിരുന്നു. ആ അവസരം മുതലെടുത്താണ് മൊസാദ് അസാധാരണമായ ദൗത്യത്തിന് ഇറങ്ങിയത്. ടെൽ അവീവിലെ മൊസാദ് ആസ്ഥാനത്തുനിന്ന് തുടക്കമിട്ട, വർഷങ്ങളോളം നീണ്ട ഒരു ദൗത്യം കൂടിയായിരുന്നു അത്. ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ദൗത്യത്തിന്റെ ഭാഗമായി, എന്നാൽ ദൗത്യത്തിന്റെ ലക്ഷ്യം മിക്കവർക്കും അറിയില്ലായിരുന്നു.

ഏത് പുതിയ ഉപകരണങ്ങളിലും ഹിസ്ബുല്ല കൂടുതൽ ജാഗ്രത പുലർത്തുമെന്ന് മൊസാദിന് അറിയാമായിരുന്നു. അതിനാൽത്തന്നെ ഇത്തവണ ഒരു സമർഥമായ തന്ത്രമാണ് പ്രയോഗിച്ചത്. നിരുപദ്രവകരമെന്ന് തോന്നിക്കുന്നതും എന്നാൽ യഥാർഥത്തിൽ മാരകവുമായ ഒരു ‘ഇലക്ട്രോണിക് കെണി’യായിരുന്നു മനസ്സില്‍. മൊസാദ് തന്നെ ഡിസൈൻ ചെയ്ത ഉപകരണത്തിന്റെ പേര് ‘എആർ924 പേജർ’ എന്നായിരുന്നു. ഇത് ഏതൊരു സാധാരണ പേജർ പോലെ കാണപ്പെടുമെങ്കിലും അകത്ത് വൻ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച ഡിവൈസ് കൂടിയായിരുന്നു, ചുരുക്കിപ്പറഞ്ഞാൽ പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഒരു ബോംബ്!

ബെയ്റൂട്ട് മാർക്കറ്റിൽ പേജർ പൊട്ടിത്തെറിക്കുന്നതിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന് (Photo by ANONYMOUS / AFP)

∙ അവർക്ക് വേണ്ടിയിരുന്നത് മികച്ച ഉപകരണം

ADVERTISEMENT

എആർ924 സാധാരണ പേജറുകളേക്കാൾ അൽപം വലുതായിരുന്നു. എന്നാൽ കഠിനമായ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായിരുന്നു. ഈ ഉപകരണം വാട്ടർപ്രൂഫ് കൂടിയായിരുന്നു, റീചാർജ് ചെയ്യാതെ തന്നെ മാസങ്ങളോളം നീണ്ടുനിൽക്കുന്ന വലിയ ബാറ്ററിയും ഉണ്ടായിരുന്നു. ഹിസ്ബുല്ലയെപ്പോലുള്ള ഒരു സായുധസംഘത്തിന് വേണ്ട ഫീച്ചറുകളെല്ലാം ഇതിൽ ഉണ്ടായിരുന്നു. എന്നാൽ ഈ പേജറുകൾ നിർമിക്കുന്നതിന് പിന്നിൽ ഇസ്രയേലിന്റെ കൈകളുണ്ടെന്നു മാത്രം ഹിസ്ബുല്ല തിരിച്ചറിഞ്ഞില്ല. ഒരു സൂചന പോലും മൊസാദ് നൽകിയില്ലെന്നു വേണം പറയാൻ. ഹിസ്ബുല്ലയ്ക്കു വേണ്ട ‘ബോംബ് പേജറുകൾ’ രഹസ്യമായി നിർമിക്കുന്നത് മൊസാദ് ചാരൻമാരായിരുന്നു എന്നത് മൊസാദിനു വേണ്ടി ലബനനിൽ പ്രവർത്തിക്കുന്നവർക്ക് പോലും അറിയില്ലായിരുന്നു.

മൊസാദിന്റെ നീക്കങ്ങൾ അതീവ സൂക്ഷ്മവും രഹസ്യവുമായിട്ടായിരുന്നു. വിദൂരത്തു നിന്ന് നിയന്ത്രിച്ച് പൊട്ടിത്തെറിപ്പിക്കാൻ പേജറുകൾ സംവിധാനമൊരുക്കിയത് മാത്രമല്ല, അവയ്‌ക്ക് ഒരു ബിൽറ്റ്-ഇൻ ട്രാപ്പും ഉണ്ടായിരുന്നു. എൻക്രിപ്റ്റ് ചെയ്‌ത മെസേജുകൾ വായിക്കുന്നതിന് പ്രത്യേകം ബട്ടണുകൾ ഉപയോഗിക്കേണ്ടതുണ്ടായിരുന്നു, ഇതായിരുന്നു ആ ട്രാപ്പ്. മെസേജ് വായിക്കാൻ ക്ലിക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് പേജര്‍ കയ്യിലെടുക്കേണ്ടി വന്നു. ബട്ടണുകൾ ക്ലിക്ക് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് പേജറുകള്‍ നിർമിച്ചിരുന്നത്. പൊട്ടിത്തെറിക്കുമ്പോൾ ഉപയോഗിക്കുന്നവരുടെ കൈകളും മുഖവും മാരകമായി മുറിവേൽക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ സൂത്രം പ്രയോഗിച്ചത്.

∙ ഹിസ്ബുല്ല തേടിയതും മൊസാദ് നിർമിച്ചതും

വിദേശ ഭീഷണികളെ ചെറുക്കാനായി മൊസാദ് ഇലക്ട്രോണിക് നിരീക്ഷണം വഴിയും വിവരദാതാക്കളെ ഉപയോഗിച്ചും ശക്തമായ ചാര പ്രവർത്തനമാണ് വർഷങ്ങളായി നടത്തിയിരുന്നത്. ഹമാസ്, ഹിസ്ബുല്ല ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറാനും ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. ഇക്കാര്യം ഹിസ്ബുല്ലയ്ക്കും അറിയാം. അതോടെയാണ് സാധാരണ സെൽഫോണുകൾ പോലും അവർ ഉപേക്ഷിക്കാൻ തുടങ്ങിയത്. പുതിയ ‘ആശയവിനിമയ ഉപകരണ സ്ഫോടനം’ എന്ന തന്ത്രത്തിലേക്ക് മൊസാദ് തിരിയാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. സന്ദേശങ്ങൾ കൈമാറുന്നതിനായി, ഹാക്ക് ചെയ്യാൻ കഴിയാത്ത ഇലക്ട്രോണിക് നെറ്റ്‌വർക്കുകൾക്കായി തിരയുകയായിരുന്നു ഹിസ്ബുല്ല. ഇക്കാര്യം മൊസാദും അറിഞ്ഞു. ഈ അവസരം മുതലെടുത്ത് ഹിസ്ബുല്ലയ്ക്ക് അനുയോജ്യമെന്ന് തോന്നുന്ന ഉപകരണങ്ങൾ വാങ്ങാൻ അവരെ പ്രേരിപ്പിക്കുന്ന തന്ത്രങ്ങളുമായി മൊസാദ് എത്തുകയായിരുന്നു.

വാക്കിടോക്കി. (Photo: Anwar Amro/AFP)

∙ ആദ്യം നിർമിച്ച് വിതരണം ചെയ്തത് വാക്കിടോക്കി

ADVERTISEMENT

പദ്ധതിയുടെ തുടക്കത്തിൽ ബൂബി-ട്രാപ്പ്ഡ് വാക്കിടോക്കികളാണ് മൊസാദ് നിർമിച്ചത്. ബോംബുകൾ പോലുള്ള അപകടകാരികളായ വസ്തുക്കൾ ഒളിപ്പിച്ച് വച്ച് ഒരുക്കുന്ന കെണികളാണ് ബൂബി–ട്രാപ്. ഈ കെണിയൊരുക്കിയ വാക്കിടോക്കികൾ ഒരു ദശാബ്ദം മുൻപു തന്നെ ലബനനിലേക്ക് അയച്ചിരുന്നു. 2015ലാണ് ഇത് ഹിസ്ബുല്ലയുടെ കയ്യിലെത്തിയത്. ഈ വാക്കിടോക്കികളിൽ വലിയ ബാറ്ററി പായ്ക്കുകളും ഒളിപ്പിച്ചു വച്ച സ്ഫോടകവസ്തുവും ഇസ്രയേൽ നൽകിയ ട്രാൻസ്മിഷൻ സംവിധാനവും അടങ്ങിയിരുന്നു. ഇതോടെ ഹിസ്ബുല്ലയുടെ ഓരോ നീക്കവും ടെൽ അവീവിൽ ഇരുന്ന് നിരീക്ഷിക്കാനും സാധിച്ചു.

∙ ആ ‘വിൽപനക്കെണി’യിൽ ഹിസ്ബുല്ല വീണു

മൊസാദിന്റെ തന്ത്രപരമായ നീക്കത്തിൽ ഹിസ്ബുല്ല വീഴുകയായിരുന്നു. ശരിക്കും മൊസാദിന്റെ ‘കെണി ആശയം’ ഹിസ്ബുല്ലയ്ക്ക് വിൽക്കുകയായിരുന്നു. 2024 ഫെബ്രുവരിയിലാണ് 5000 പേജറുകൾ ഹിസ്ബുല്ല അണികൾക്കിടൽ വിതരണം ചെയ്തത്. മിഡ്-ലെവൽ സൈനികർ മുതൽ സപ്പോർട്ട് ഉദ്യോഗസ്ഥർ വരെയുള്ള എല്ലാവർക്കും പേജറുകൾ ലഭിച്ചുവെന്ന് ഉറപ്പാക്കിയതോടെ മൊസാദിന്റെ ആദ്യ ദൗത്യം വിജയിച്ചു. പദ്ധതി പൂർണമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അവർ ടെൽ അവീവിലെ ആസ്ഥാനത്തിരുന്ന് അവർ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. അതെ, ഒരു ഭാഗത്ത് ഗാസയിലും ഹമാസിനെതിരെയും ശക്തമായ ആക്രമണം നടക്കുമ്പോൾ മറുവശത്ത് ലബനനിൽ ഹിസ്ബുല്ല പ്രവർത്തകർക്ക് അറിയില്ലായിരുന്നു പോക്കറ്റിൽ കൊണ്ടുനടക്കുന്നത് ഇസ്രയേൽ ബോംബാണെന്ന്.

ലബനനിൽ പൊട്ടിത്തെറിച്ച പേജറിന്റെ ഭാഗങ്ങൾ, (Photo AFP)

സെപ്റ്റംബർ 17. ആ ദിനം വന്നെത്തി. ദൗത്യം നിർവഹിക്കാനായി മൊസാദ് ആസ്ഥാനവും സാങ്കേതിക വിദഗ്ധരും സജ്ജമായി. ഒരു ഏകോപിത ആക്രമണത്തിലൂടെ ആയിരക്കണക്കിന് പേജറുകളെ വിദൂരമായി നിയന്ത്രിച്ച് പൊട്ടിത്തെറിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം, അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തു, പൊട്ടിത്തെറിയുടെ അനന്തരഫലങ്ങൾ വിനാശകരമായിരുന്നു. നിരവധി ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്തു. സ്ഫോടനത്തിൽ നിരവധി സാധാരണക്കാർക്കും പരുക്കേറ്റു, മരിച്ചവരിൽ കുട്ടികൾ വരെ ഉൾപ്പെടും. ഹിസ്ബുല്ലയുടെ അണികൾക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്. കുട്ടികളുടെ ഉൾപ്പെടെ മരണം രാജ്യാന്തരതലത്തില്‍ ഇസ്രയേലിനെതിരെ ജനരോഷം ശക്തമാകാനും കാരണമായി. എന്നാൽ ഓപറേഷന്റെ ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇസ്രയേൽ തയാറായിട്ടില്ല.

∙ നൂറ്റാണ്ടിന്റെ ചാര ദൗത്യം

അതൊരു ഇന്റലിജൻസ് ഓപറേഷൻ മാത്രമായിരുന്നില്ല. ചാര ദൗത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലവും ഫലപ്രദവുമായ നീക്കങ്ങളിൽ ഒന്നായിരുന്നു. മൊസാദ് വർഷങ്ങളോളം ഓരോ ചെറിയ വിശദാംശങ്ങൾ വരെ ആസൂത്രണം ചെയ്തു. പേജറുകൾ വാങ്ങാൻ ഹിസ്ബുല്ലയെ ബോധ്യപ്പെടുത്തുന്നതു മുതൽ പരമാവധി നാശനഷ്ടങ്ങൾ ഉറപ്പാക്കുന്ന മികച്ച കെണി ഡിസൈൻ ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ മൊസാദിന്റെ ഏറ്റവും മികച്ച മാസ്റ്റർസ്ട്രോക്ക് കൂടിയായിരുന്നു.

ഹിസ്ബുല്ല ചില പേജറുകൾ തുറന്ന് ഘടകങ്ങൾ വേർതിരിച്ചു പരിശോധിച്ചെന്നും അവ എക്സ്-റേ പരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ വിശ്വസിക്കുന്നുണ്ട്. പക്ഷേ, വിദഗ്ധരുടെ മേൽനോട്ടത്തിൽ ഉപകരണം വേർപ്പെടുത്തി പരിശോധിച്ചാലും കണ്ടെത്താനാകാത്തവിധമായിരുന്നു ബോംബ് ശ്രദ്ധാപൂർവം ഒളിച്ചു വച്ചിരുന്നത്

മൊസാദ് വർഷങ്ങളായി സമാനമായ പദ്ധതികൾക്ക് പിന്നിൽ പ്രവർത്തിക്കുകയായിരുന്നു. അതേസമയം, 2015ൽതന്നെ ഹിസ്ബുല്ലയുടെ നെറ്റ്‌വർക്കിൽ ബഗ്ഗ്ഡ് വാക്കിടോക്കികൾ സ്ഥാപിക്കുന്നതിൽ മൊസാദ് വിജയിച്ചിരുന്നു. ആ ഉപകരണങ്ങളിലും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമം നടത്തിയിരുന്നു എന്നത് പിന്നീടാണ് തെളിഞ്ഞത്. എന്നാൽ 2015ൽ നീക്കം തുടങ്ങിയെങ്കിലും ഇസ്രയേൽ ക്ഷമയോടെ കാത്തിരുന്നാണ് പ്രവർത്തിച്ചത്. പ്രധാനമായും ഹിസ്ബുല്ലയുടെ ആശയവിനിമയങ്ങൾ ശ്രദ്ധിക്കാനാണ് ആ സമയത്തെല്ലാം വാക്കിടോക്കികൾ ഉപയോഗിച്ചത്. എന്നാൽ പേജറുകൾ പൊട്ടിത്തെറിച്ചതിന് തൊട്ടടുത്ത ദിവസം മാത്രമാണ് വാക്കിടോക്കികളും പൊട്ടിത്തെറിച്ചത് എന്നതും ശ്രദ്ധേയമാണ്.

പേജർ നിർമിക്കുന്ന തയ്‌വാൻ കമ്പനി അപ്പോളോ. (Photo by Yan ZHAO / AFP)

∙ തയ്‌വാനിൽ നിന്നൊരു സർപ്രൈസ്

ഇസ്രയേലുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നിപ്പിക്കുന്ന പേജർ നിർമാണ കമ്പനിയെ മൊസാദ് എങ്ങനെ കൂടെക്കൂട്ടി എന്നതാണ് പദ്ധതിയുടെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്ന്. ഹിസ്ബുല്ല ഒരിക്കലും ഇസ്രയേലിൽ നിന്നോ യുഎസ് ഉൾപ്പെടെയുള്ള അവരുടെ സഖ്യകക്ഷികളിൽ നിന്നോ പേജറുകൾ വാങ്ങില്ല. ഏതെങ്കിലും തരത്തിൽ അവർക്ക് ശത്രുക്കളെന്ന് തോന്നുന്ന രാജ്യങ്ങളിൽ നിന്നൊന്നും പേജറുകൾ വാങ്ങാൻ ഹിസ്ബുല്ല തയാറായിരുന്നില്ല. അതിനാലാണ് 2023ൽ മൊസാദ് തന്നെ വികസിപ്പിച്ചെടുത്ത പേജറുകളെ തയ്‌വാനീസ് ബ്രാൻഡായ ‘അപ്പോളോ’ നിർമിച്ചതാണെന്ന് അവരെ ബോധ്യപ്പെടുത്തിയത്. ഇസ്രയേലുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്തതിനാൽ ഹിസ്ബുല്ല അപ്പോളോ കമ്പനിയുടെ ഉൽപന്നത്തെ വിശ്വസിക്കുകയും ചെയ്തു. മൊസാദിന്റെ മേൽനോട്ടത്തിൽ ഇസ്രയേലിലാണ് പേജറുകൾ നിർമിച്ചതെന്ന് ഹിസ്ബുല്ലയ്ക്ക് അറിയില്ലായിരുന്നു. ആരും സംശയിക്കാതെ 5000 പേജറുകൾ ലബനനിലേക്ക് അയയ്ക്കുകയും ചെയ്തു.

∙ ഹിസ്ബുല്ലയുടെ ഇടനിലക്കാരിയെ വീഴ്ത്തിയതും മൊസാദ്

അപ്പോളോ ബ്രാൻഡിലേക്കുള്ള ബന്ധം ലഭിക്കാനായി ഹിസ്ബുല്ലയുടെ വിശ്വസ്ത മാർക്കറ്റിങ് ഉദ്യോഗസ്ഥയെയാണ് മൊസാദ് സമീപിച്ചത്. ഇവർ തയ്‌വാനീസ് കമ്പനിയുടെ മുൻ മിഡിൽ ഈസ്റ്റ് സെയിൽസ് പ്രതിനിധിയായിരുന്നു. പിന്നീട് സ്വന്തം കമ്പനി സ്ഥാപിക്കുകയും അപ്പോളോ ബ്രാൻഡിന് കീഴിൽ പേജറുകൾ നിർമിച്ച് വിൽക്കാനുള്ള അനുമതി നേടുകയും ചെയ്യുകയായിരുന്നു. തുടർന്ന് 2023ൽ ഇവരുടെ സ്ഥാപനം നിർമിച്ച എആർ924 പേജർ ഹിസ്ബുല്ലയ്ക്ക് നൽകാമെന്ന് കരാറും ഉറപ്പിച്ചു.

Representative image: (Photo: DC Studio/shutterstock)

ഹിസ്ബുല്ലയുമായി പതിവായി ബന്ധപ്പെട്ടിരുന്നു ഈ ഉദ്യോഗസ്ഥ. ഭീമൻ ബാറ്ററിയുള്ള വലിയ പേജർ യഥാർഥ മോഡലിനേക്കാൾ മികച്ചത് എന്തുകൊണ്ടാണെന്ന് ഹിസ്ബുല്ല നേതാക്കളോട് അവർ വിശദീകരിച്ചിരുന്നു. ഒരു കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാൻ വരെ സാധിക്കുന്നതായിരുന്നു പുതിയ പേജർ. ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുമെന്നും അവരെ ബോധ്യപ്പെടുത്താൻ അവൾക്ക് സാധിച്ചു. എന്നാൽ ഈ പേജറുകൾ അവരുടെ കമ്പനിക്കു പുറത്താണ് നിർമിക്കുന്നതെന്ന് ഹിസ്ബുല്ലയ്ക്ക് അറിയില്ലായിരുന്നു. മൊസാദ് ആണ് പേജറുകൾ നിർമിക്കുന്നതെന്ന് ഇടനിലക്കാരിയുടെ കമ്പനിയും അറിഞ്ഞില്ല. മൊസാദ് നിർമിച്ച പേജറുകളിൽ ഓരോന്നിലും മൂന്ന് ഔൺസിൽ താഴെ ഭാരമുള്ള വസ്തുക്കളാണ് രഹസ്യമായി ഉപയോഗിച്ചിരുന്നത്. ചെറിയ അളവിൽ ശക്തമായ സ്ഫോടകവസ്തുവും ഒളിപ്പിച്ചിരുന്നു.

∙ കെണി പ്രവർത്തിച്ചത് എങ്ങനെ?

പദ്ധതിയുടെ യഥാർഥ ബുദ്ധികേന്ദ്രം ഇത്തരമൊരു ബോംബ് പേജർ ഡിസൈൻ ചെയ്ത മൊസാദിലെ സാങ്കേതിക വിദഗ്ധരായിരുന്നു. സ്‌ഫോടകവസ്തുക്കൾ ഒരുനിലയ്ക്കും കണ്ടെത്താൻ കഴിയാത്ത രീതിയിൽ ബാറ്ററി കംപാർട്ട്മെന്റിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ഇതിനാൽ ഹിസ്ബുല്ല പേജറുകൾ ഉപേക്ഷിച്ചാലും പരിശോധിക്കാനായി തുറന്നുനോക്കിയാലും സംശയാസ്പദമായ ഒന്നും കണ്ടെത്തില്ല. ഈ കുഞ്ഞ് ഉപകരണത്തിനകത്ത് ബോംബുകൾ പൊട്ടിക്കുന്നതിനുള്ള ഒരു തന്ത്രം പോലും മൊസാദ് തയാറാക്കിയിരുന്നു. എല്ലാം കൃത്യമായി പരിശോധിച്ച്, നിരീക്ഷിച്ച്, പരീക്ഷണങ്ങൾ നടത്തി പൂർണ വിജയം ഉറപ്പാക്കിയാണ് 5000 പേജറുകളുടെ ബോക്സുകൾ ലബനനിലേക്ക് എത്തിച്ചത്.

പേജർ പൊട്ടിത്തെറിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നവർ. (Photo AFP)

പ്രത്യേകം ശബ്ദത്തോടെ പേജിറിലേക്ക് വന്ന എൻക്രിപ്റ്റ് ചെയ്ത മെസേജുകൾ വായിക്കാൻ ഹിസ്ബുല്ല പ്രവർത്തകർക്ക് ഒരേസമയം രണ്ട് ബട്ടണുകൾ അമർത്തേണ്ടി വന്നു. ഇതിനർഥം അവർക്ക് രണ്ട് കൈകൊണ്ടും പേജർ പിടിക്കേണ്ടി വന്നു എന്നതാണ്. ബോംബ് പൊട്ടിത്തെറിച്ചാൽ പേജർ ഉപയോഗിക്കുന്ന വ്യക്തിയെ മാരകമായി മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യാം, ഭാവിയിൽ അവർക്ക് തിരിച്ചടിക്കാൻ കഴിയാത്ത വിധത്തിൽ അവരുടെ കൈകളുടെ ശേഷി ഇല്ലാതാക്കാനും ലക്ഷ്യമിട്ടായിരുന്നു രണ്ട് ബട്ടൺ ഉപയോഗം. ഹിസ്ബുല്ല ചില പേജറുകൾ തുറന്ന് ഘടകങ്ങൾ വേർതിരിച്ചു പരിശോധിച്ചെന്നും അവ എക്സ്-റേ പരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ വിശ്വസിക്കുന്നുണ്ട്. പക്ഷേ, വിദഗ്ധരുടെ മേൽനോട്ടത്തിൽ ഉപകരണം വേർപ്പെടുത്തി പരിശോധിച്ചാലും കണ്ടെത്താനാകാത്തവിധമായിരുന്നു ബോംബ് ശ്രദ്ധാപൂർവം മറച്ചിരുന്നത്.

∙ രഹസ്യ നീക്കം യുഎസ് പോലും അറിഞ്ഞില്ല

മൊസാദ് നിശ്ശബ്ദമായിത്തന്നെ ഇത്തരമൊരു ആക്രമണത്തിന് തയാറെടുക്കുമ്പോൾ ഇസ്രയേൽ സർക്കാരിന് പോലും ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 12 വരെ ഈ ഓപറേഷനെ കുറിച്ച് അറിയാവുന്നത് ചില ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു. സെപ്റ്റംബർ 12ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആക്രമണത്തിന്റെ സ്ഥിതിഗതികൾ വിശദീകരിച്ചു. ആക്രമണവുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തിൽ ഇസ്രയേൽ നേതാക്കൾക്കിടയിൽ ചൂടേറിയ ചർച്ചകൾ നടന്നു.

ആയിരക്കണക്കിന് സ്‌ഫോടകവസ്തുക്കൾ അടങ്ങിയ പേജറുകൾ ഒറ്റയടിക്ക് പൊട്ടിച്ചാൽ അത് ഹിസ്ബുല്ലയിൽ നിന്നും അവരുടെ ശക്തമായ സഖ്യകക്ഷിയായ ഇറാനിൽ നിന്നും വൻ തിരിച്ചടിക്ക് കാരണമാകുമെന്ന് വരെ ചില ഉദ്യോഗസ്ഥർ ആശങ്ക രേഖപ്പെടുത്തി. എന്നാൽ, ഹിസ്ബുല്ലയ്ക്ക് കടുത്ത പ്രഹരം നൽകാൻ മൊസാദിന് ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് മറ്റു ചിലർ വിശ്വസിച്ചു, പ്രത്യേകിച്ചും മൊസാദിനകത്തുള്ളവർ എല്ലാം ഈ ദൗത്യത്തെ പിന്തുണച്ചു.

ലബനനിലെ പേജർ ആക്രമണം സംബന്ധിച്ച് സംസാരിക്കുന്ന വൈറ്റ് ഹൗസ് നാഷനനൽ സെക്യൂരിറ്റി കമ്യൂണിക്കേഷൻസ് അഡ്വൈസർ ജോൺ കിർബി. (Photo by CHIP SOMODEVILLA / GETTY IMAGES NORTH AMERICA / Getty Images via AFP)

അവസാനം നെതന്യാഹു പേജർ ആക്രമണത്തിന് അംഗീകാരം നൽകി. പ്രത്യാക്രമണം നേരിടേണ്ടി വന്നാലും ഹിസ്ബുല്ലയ്ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച തിരിച്ചടി ഇതാകുമെന്നും അവര്‍ക്ക് കാര്യമായിത്തന്നെ നാശനഷ്ടം വരുത്താൻ ഈ ദൗത്യത്തിന് സാധിക്കുമെന്നും നെതന്യാഹു വിശ്വസിച്ചു. എന്നാൽ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യുഎസിനെ പേജർ ദൗത്യത്തെക്കുറിച്ച് അറിയിച്ചിരുന്നില്ല.

∙ അതിമാരകമായ സ്ഫോടനം

സെപ്റ്റംബർ 17നാണ് ആക്രമണത്തിന് തുടക്കമിട്ടത്. ആയിരക്കണക്കിന് ഹിസ്ബുല്ല പ്രവര്‍ത്തകരുടെ പേജറുകൾ ഒരേസമയം വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി, സ്ക്രീനില്‍ മെസേജും വന്നു. ‘നിങ്ങൾക്ക് ഒരു എൻക്രിപ്റ്റ് ചെയ്ത മെസേജ് ലഭിച്ചു’ എന്നതായിരുന്നു സ്ക്രീനിൽ തെളിഞ്ഞ മെസേജ്. മെസേജ് വായിക്കാൻ രണ്ട് ബട്ടണുകളും അമർത്തുന്ന പതിവ് രീതിയാണ് ഹിസ്ബുല്ല അംഗങ്ങൾ പിന്തുടരുന്നത്. ബട്ടണുകൾ അമർത്തിയ ആ നിമിഷം പേജറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങി. മൊസാദ് കയറ്റുമതി ചെയ്ത 5000 പേജറുകളിൽ 3000 എണ്ണം പൊട്ടിത്തെറിച്ചു എന്നാണ് കണക്കാക്കുന്നത്.

ലബനനിലും സിറിയയിലും ഉടനീളം ആയിരക്കണക്കിന് സ്ഫോടനങ്ങൾ ഒരേസമയം നടന്നു, ഹിസ്ബുല്ല പ്രവർത്തകരെയും ചില സാധാരണക്കാരെയും കൊലപ്പെടുത്തുകയോ പരുക്കേൽപ്പിക്കുകയോ ചെയ്തു. അടുത്ത ദിവസം തന്നെ, സെപ്റ്റംബർ 18ന്, വർഷങ്ങൾക്ക് മുൻപേ സജ്ജമാക്കിയ വാക്കിടോക്കികൾ മൊസാദ് ആസ്ഥാനത്തു നിന്ന് പ്രവർത്തനക്ഷമമാക്കിയതോടെ കൂടുതൽ സ്ഫോടനങ്ങൾ നടന്നു. പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിന്റെ ക്ഷീണം മാറും മുൻപേയായിരുന്നു മറ്റൊരു ആക്രമണവും നടന്നത്. രണ്ട് ആക്രമണങ്ങളും ഹിസ്ബുല്ലയ്ക്ക് വൻ ആൾനാശവും വരുത്തി.

∙ ഭയന്നു വിറച്ച് ഹിസ്ബുല്ല, പിന്നാലെ വ്യോമാക്രമണം

പേജർ ഓപറേഷൻ ഇസ്രയേൽ കരുതിയതിനേക്കാൾ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഇത് ഹിസ്ബുല്ല പ്രവർത്തകരെ ഇല്ലാതാക്കുക മാത്രമല്ല ഗ്രൂപ്പിന്റെ നേതൃത്വത്തെ ഭയപ്പെടുത്തുകയും ചെയ്തു. പലരും കയ്യിലുള്ള എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും ഉപേക്ഷിച്ചു. പേജർ ആക്രമണത്തിന് പിന്നാലെ ഹിസ്ബുല്ലയുടെ പ്രധാന താവളങ്ങളിൽ ഇസ്രയേൽ തുടർച്ചയായി വ്യോമാക്രമണം നടത്തി. അവരുടെ ആയുധപ്പുരകളിലും കമാൻഡ് സെന്ററുകളിലും ബോംബുകൾ വർഷിച്ച് ഇസ്രയേൽ സ്ഫോടനങ്ങൾ നടത്തി. സെപ്റ്റംബർ 27നാണ് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയത്. ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു രഹസ്യ ഹിസ്ബുള്ള കമാൻഡ് സെന്റർ ലക്ഷ്യമാക്കി വരെ ഇസ്രയേൽ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി. അന്ന് ഐക്യരാഷ്ട്ര സംഘടനയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു ഹിസ്ബുല്ലയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Representative image: (Photo: Anelo/ShutterStock)

സമീപകാല ചരിത്രത്തിലെ ഏറ്റവും വിജയകരമായ രഹസ്യ ദൗത്യങ്ങളിലൊന്നായാണ് മൊസാദ് പേജർ ഓപറേഷൻ കണക്കാക്കപ്പെടുന്നത്. ഇസ്രയേലിനെ സംരക്ഷിക്കാൻ മൊസാദ് സജ്ജമാണെന്നുള്ളതും സങ്കീർണമായ ഒരു ദൗത്യം നടപ്പാക്കുന്നതിൽ അവരുടെ അസാമാന്യ വൈദഗ്ധ്യവും പേജർ പൊട്ടിത്തെറിയിൽ കണ്ടു. എന്നാൽ അത്തരം ദൗത്യങ്ങളുടെ ദീർഘകാല ആഘാതത്തെക്കുറിച്ച് ചില ഗുരുതരമായ ചോദ്യങ്ങളും ഉയർത്തി. ഹിസ്ബുല്ലയെ ശക്തമായിത്തന്നെ ദുർബലപ്പെടുത്തിയപ്പോൾ വലിയ സംഘട്ടനത്തിനുള്ള സാധ്യത പശ്ചാത്തലത്തിൽ ഉയർന്നുവന്നു. അക്രമം കൂടുതൽ രൂക്ഷമായാൽ ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. മൊസാദിന്റെ പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചപ്പോൾ പശ്ചിമേഷ്യയ്ക്കു മുകളിൽ നിറഞ്ഞത് ആശങ്കയുടെ പുകച്ചുരുളുകളായിരുന്നുവെന്നു ചുരുക്കം.

English Summary:

Mossad's Masterstroke: How They Tricked Hezbollah into Buying Bomb Pager

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT