ഡിസംബർ 08, ഞായറാഴ്ച പുലർച്ചെ. സിറിയയിൽ വിമത സായുധസംഘം അതിവേഗം മുന്നേറുകയാണ്, ഓരോ പ്രദേശങ്ങളും പിടിച്ചെടുക്കുമ്പോൾ ആകാശത്തേക്ക് വെടിയുതിർത്ത് അണികൾ ആഘോഷിക്കുന്നു. അതേസമയം മറ്റൊരിടത്ത് പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും രക്ഷപ്പെടാനുള്ള വഴികൾ തേടുന്ന തിരക്കിൽ. റഷ്യയിലേക്കും ഇറാനിലേക്കും ബഷാറിന്റെ കൂടെയുള്ളവർ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിമതർ ഡമാസ്കസിലെ തന്ത്രപ്രധാന പ്രദേശങ്ങൾ കൂടി പിടിച്ചടക്കിയതോടെ ബഷാറിനെ രക്ഷപ്പെടുത്തൽ വലിയ വെല്ലുവിളിയായി. അടുത്ത നിമിഷം എന്തു സംഭവിക്കാമെന്ന മണിക്കൂറുകളായിരുന്നു അത്. അവസാനം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ രക്ഷയ്ക്കെത്തി. വിമാനത്തിന്റെ റഡാർ ട്രാക്കിങ് സംവിധാനങ്ങൾ‍ ഓഫ് ചെയ്ത് ബഷാറും സംഘവും റഷ്യയിലേക്ക് പറന്നു. ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്തു. ഇതോടെ മിസൈൽ ആക്രമണത്തിൽ ബഷാറിന്റെ വിമാനം തകർന്നെന്ന ഊഹാപോഹ വാർത്തകളും അവസാനിച്ചു. മാനുഷിക പരിഗണന നൽകിയാണ് അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ‍ നിലപാട്. ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. പകരം, റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഓഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യയുടെയും ഒപ്പം ഇറാന്റെയും സഹായം ലഭിക്കുമെന്ന് കരുതി സമാധാനത്തോടെ ഭരിച്ചിരുന്ന ബഷാറിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 08, ഞായറാഴ്ച പുലർച്ചെ. സിറിയയിൽ വിമത സായുധസംഘം അതിവേഗം മുന്നേറുകയാണ്, ഓരോ പ്രദേശങ്ങളും പിടിച്ചെടുക്കുമ്പോൾ ആകാശത്തേക്ക് വെടിയുതിർത്ത് അണികൾ ആഘോഷിക്കുന്നു. അതേസമയം മറ്റൊരിടത്ത് പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും രക്ഷപ്പെടാനുള്ള വഴികൾ തേടുന്ന തിരക്കിൽ. റഷ്യയിലേക്കും ഇറാനിലേക്കും ബഷാറിന്റെ കൂടെയുള്ളവർ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിമതർ ഡമാസ്കസിലെ തന്ത്രപ്രധാന പ്രദേശങ്ങൾ കൂടി പിടിച്ചടക്കിയതോടെ ബഷാറിനെ രക്ഷപ്പെടുത്തൽ വലിയ വെല്ലുവിളിയായി. 

അടുത്ത നിമിഷം എന്തു സംഭവിക്കാമെന്ന മണിക്കൂറുകളായിരുന്നു അത്. അവസാനം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ രക്ഷയ്ക്കെത്തി. വിമാനത്തിന്റെ റഡാർ ട്രാക്കിങ് സംവിധാനങ്ങൾ‍ ഓഫ് ചെയ്ത് ബഷാറും സംഘവും റഷ്യയിലേക്ക് പറന്നു. ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്തു. ഇതോടെ മിസൈൽ ആക്രമണത്തിൽ ബഷാറിന്റെ വിമാനം തകർന്നെന്ന ഊഹാപോഹ വാർത്തകളും അവസാനിച്ചു.

സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെയും ഉൾപ്പെടെയുള്ള നേതാക്കൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കപ്പുകൾ വിൽപനയ്ക്കു വച്ചിരിക്കുന്നു. ഡമാസ്കസില്‍നിന്നുള്ള ചിത്രം (File Photo by LOUAI BESHARA / AFP)
ADVERTISEMENT

മാനുഷിക പരിഗണന നൽകിയാണ് അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ‍ നിലപാട്. ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. പകരം, റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഓഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യയുടെയും ഒപ്പം ഇറാന്റെയും സഹായം ലഭിക്കുമെന്ന് കരുതി സമാധാനത്തോടെ ഭരിച്ചിരുന്ന ബഷാറിന് ഒന്നു പൊരുതാൻ പോലും അവസരമോ പിന്തുണയോ നൽകാതെയാണ് റഷ്യ പിൻവാങ്ങിയത്.

ഗാസയിലും ലബനനിലും തുടരുന്ന സംഘർഷങ്ങൾക്കിടയിൽ സിറിയയും മധ്യപൂർവദേശത്തെ ഒരു നിർണായക സംഘർഷ ഭൂമിയായി മാറിയിരിക്കുന്നു. റഷ്യ, തുർക്കി, ഇറാൻ, യുഎസ് തുടങ്ങിയ പാശ്ചാത്യ ശക്തികളുടെ തന്ത്രപരമായ താൽപര്യങ്ങൾ നടപ്പിലാക്കാനായി ഏറ്റുമുട്ടുന്ന അസ്ഥിരമായ യുദ്ധക്കളമായി സിറിയ മാറിക്കഴിഞ്ഞു. റഷ്യയുടെ സമ്പൂര്‍ണ പിന്തുണയും ബഷാറിനുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് റഷ്യ ഇത്രയും പെട്ടെന്ന് സിറിയിൽനിന്ന് പിൻവാങ്ങിയത്? ബഷാറിനെ സഹായിക്കാൻ എന്തുകൊണ്ട് റഷ്യ സജീവമായി രംഗത്തിറങ്ങിയില്ല? പുട്ടിന്റെ പിന്മാറ്റത്തിനു പിന്നിൽ യുക്രെയ്നുമായുള്ള യുദ്ധമാണോ? 

റഷ്യൻ പോർവിമാനങ്ങളിലൊന്നായ സുഖോയ്–35 സിറിയയിലെ വ്യോമതാവളത്തിൽ (File Photo by Maxime POPOV / AFP)

∙ ആയുധങ്ങളും പോർവിമാനങ്ങളും പിൻവലിച്ചു

സിറിയയിലെ താവളങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകളും അത്യാധുനിക ആയുധ സംവിധാനങ്ങളും ഉൾപ്പെടെയുള്ള പ്രധാന സൈനിക ആസ്തികളെല്ലാം റഷ്യ തിരിച്ചുകൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, ചിലതെല്ലാം സമീപത്തെ സുരക്ഷിത താവളങ്ങളിലേക്ക് പുനർവിന്യസിക്കുകയും ചെയ്യുന്നു. ഡമാസ്കസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റഷ്യൻ സൈന്യം മെഡിറ്ററേനിയൻ കടലിലെ ടാർട്ടസ് നാവിക താവളത്തിൽ നിന്ന് യുദ്ധക്കപ്പലുകളെല്ലാം പിൻവലിക്കുകയായിരുന്നു. 

യുക്രെയ്ൻ സംഘർഷം റഷ്യയുടെ നിലനിൽപിനെത്തന്നെ ബാധിച്ചിട്ടുണ്ട്. കൂടെ നിൽക്കുന്ന രാജ്യങ്ങളെപ്പോലും അവശ്യസമയത്ത് സഹായിക്കാൻ പുട്ടിനും സംഘത്തിനും കഴിയുന്നില്ല.

ADVERTISEMENT

ബഷാറിന്റെ ഭരണത്തിന് സുരക്ഷ നൽകാനായി റഷ്യ കടം നൽകിയതായിരുന്നു പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും. എല്ലാം സുരക്ഷിതമായി തിരിച്ചുകൊണ്ടുപോകാൻ വിമത സേന റഷ്യൻ അധികൃതർക്ക് കൂടുതൽ സമയവും നൽകിയിട്ടുണ്ട്. യെൽന്യ എന്ന പടക്കപ്പൽ ഇതിനോടകം തന്നെ തുറമുഖത്തു നിന്നു മടങ്ങി. മറ്റു പടക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും റഷ്യ ഇവിടെനിന്നു നീക്കുന്നുണ്ട്. 4  ഫ്രിഗേറ്റ് പടക്കപ്പലുകളാണു (ഡിസ്ട്രോയർ കപ്പലുകളേക്കാൾ അൽപം വലുപ്പം കുറഞ്ഞത്) ടാർട്ടസ് കേന്ദ്രീകരിച്ച് റഷ്യ വിന്യസിച്ചിരുന്നത്.

സിറിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ലതാകിയ പ്രവിശ്യയിലെ റഷ്യൻ വ്യോമ താവളത്തിൽ വിന്യസിച്ചിരിക്കുന്ന പോർവിമാനങ്ങൾ. (Photo by STRINGER / AFP)

ഡിസംബർ 8ന്, ടാർട്ടസിൽ നിന്ന് റഷ്യയുടെ അഡ്മിറൽ ഗ്രിഗോറോവിച്ച് എന്ന ഫ്രിഗേറ്റും ഇൻഷെനിയർ ട്രൂബിൻ എന്ന ചരക്ക് കപ്പലും മെഡിറ്ററേനിയൻ കടലിൽ നിന്ന് പുറപ്പെട്ടതായി യുക്രെയ്ൻ രഹസ്യാന്വേഷണ റിപ്പോർട്ടുകളും പറയുന്നു. അതേസമയം, റഷ്യൻ സൈനിക വിമാനങ്ങൾ ഖ്‌മൈമിം വ്യോമതാവളത്തിൽ നിന്ന് ആയുധങ്ങളും ഉപകരണങ്ങളും കൊണ്ടുപോകാനും നീക്കം തുടങ്ങി. ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും അവശിഷ്ടങ്ങൾ പോലും സിറിയയിൽ നിന്ന് കാർഗോ വിമാനങ്ങൾ വഴി കൊണ്ടുപോകുമെന്നാണ് അറിയുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സിറിയയിലെ വിമതമുന്നേറ്റത്തിൽ റഷ്യയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത്. 

റഷ്യയുടെ അത്യാധുനിക എസ്400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ റഡാർ സിസ്റ്റം വിമതസേന പിടിച്ചെടുത്തു. 50 ലക്ഷം യുഎസ് ഡോളർ വിലമതിക്കുന്ന പോഡ്‌ലെറ്റ് –കെ1 എന്നറിയപ്പെടുന്ന റഡാർ സംവിധാനം വിമതർ വഴി യുഎസ് സേനയുടെ കയ്യിലെത്താമെന്നും റഷ്യയ്ക്ക് ആശങ്കയുണ്ട്.

∙ പുട്ടിൻ മറന്നോ ആ പ്രസംഗം?

2017ൽ സിറിയയിലെ ഖ്മൈമിം വ്യോമതാവളത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ സൈനികരെ അഭിസംബോധന ചെയ്ത് ഒരു ഐതിഹാസിക പ്രസംഗം നടത്തിയിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ റഷ്യ അവരുടെ ദൗത്യം കൃത്യമായി പൂർത്തിയാക്കിയെന്നും റഷ്യൻ സേന ഇവിടെത്തന്നെ തുടരുമെന്നുമായിരുന്നു പുട്ടിന്റെ പ്രഖ്യാപനം. ഭീകരർ വീണ്ടും തല പൊക്കിയാൽ അവരെ ആക്രമിച്ച് കീഴ്പ്പെടുത്തുമെന്നായിരുന്നു റഷ്യൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ പുട്ടിൻ പറഞ്ഞത്. എന്നാൽ സുഹൃത്ത് ബഷാറിന് ഒരാവശ്യം വന്നപ്പോൾ പുട്ടിൻ അന്നത്തെ പ്രസംഗമെല്ലാം മറന്നു. പോയ ദിവസങ്ങളിൽ സിറിയയെക്കുറിച്ച് പുട്ടിൻ കാര്യമായി പ്രതികരിക്കുക പോലും ചെയ്തിട്ടില്ല.

ADVERTISEMENT

∙ തളർത്തിയത് യുക്രെയ്ൻ ‘യുദ്ധക്കെണി’

യുക്രെയ്ൻ സംഘർഷം റഷ്യയുടെ നിലനിൽപിനെത്തന്നെ ബാധിച്ചിട്ടുണ്ട്. കൂടെ നിൽക്കുന്ന രാജ്യങ്ങളെപ്പോലും അവശ്യസമയത്ത് സഹായിക്കാൻ പുട്ടിനും സംഘത്തിനും കഴിയുന്നില്ല. സിറിയയില്‍ മാത്രമല്ല, ഇസ്രയേലിനെതിരായ സംഘർഷത്തിൽ പോലും ഇറാന് ശക്തമായ പിന്തുണ നൽകാൻ റഷ്യയ്ക്ക് കഴിയാതെ പോയി. യുക്രെയ്ൻ യുദ്ധം ഉയർത്തുന്ന വൻ സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ കീഴടങ്ങലെന്നും പറയാം. റഷ്യൻ പിന്തുണ പിൻവലിച്ചത് സിറിയയിൽ വിമതസേനയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. റഷ്യയുടെ നിലവിലെ അവസ്ഥ കൃത്യമായി അറിഞ്ഞുതന്നെയാണ് വിമതർ പുതിയ നീക്കത്തിനും തുടക്കമിട്ടത്. 

സിറിയിൽ വിന്യസിച്ചിട്ടുള്ള റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം എസ്–400. (Photo by Paul GYPTEAU / AFP)

അതേസമയം, സിറിയയിലെ റഷ്യൻ സേനയുടെ അഭാവം വലിയൊരു മാറ്റത്തിനു തന്നെ തുടക്കമിട്ടേക്കാം. ഇത് സിറിയയിലെ അധികാര സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തും. വർഷങ്ങളായി സിറിയൻ സേനയ്ക്ക് വ്യോമ പിന്തുണയും സൈനിക പരിശീലനവും നൂതനമായ ആയുധങ്ങളും നൽകുന്നതിനും അസദിന്റെ അധികാരം ഉറപ്പിക്കുന്നതിനും റഷ്യൻ സൈനിക പിന്തുണ നിർണായകമായിരുന്നു. ആ സേവനമാണ് ഇപ്പോൾ അവസാനിപ്പിച്ച് മടങ്ങിയിരിക്കുന്നത്. ബഷാറിന്റെ രാഷ്ട്രീയ ഭാവിയും ചോദ്യചിഹ്നമായിരിക്കുകയാണ്.

∙ ആദ്യം കടത്തിയത് മുതിർന്ന സൈനികനെ, പിന്നാലെ ബഷാറിനെയും

ബഷാർ അൽ അസദിനെ സിറിയിൽനിന്ന് രക്ഷപ്പെടുത്താൻ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയും തന്ത്രപരമായാണു പ്രവർത്തിച്ചത്. സാധാരണക്കാർക്ക് പോലും ലഭ്യമാകുന്ന വിമാനങ്ങളുടെ കൃത്യമായ ട്രാക്കിങ് വിവരങ്ങൾ ഓഫ് ചെയ്യുകയാണ് ആദ്യം ചെയ്തത്. കൃത്യമായ പ്ലാനിങ്ങോടെ ഇല്യുഷിൻ– 76 ടി കാർഗോ വിമാനത്തിലാണ് ബഷാറും കുടുംബവും രക്ഷപ്പെട്ടത്. ഇത്തരം നിർണായക അവസരങ്ങളിൽ വിമാനങ്ങളുടെ റഡാർ സംവിധാനങ്ങൾ ഓഫ് ചെയ്ത് യാത്ര ചെയ്യാറുണ്ട്. സിറിയൻ പ്രസിഡന്റിനെയും കുടുംബത്തെയും ബഷാറിന്റെ അടുത്ത കൂട്ടാളികളെയുമാണ് പ്രത്യേക ഓപറേഷനിലൂടെ റഷ്യ കടത്തിയത്. വിമാനത്തിൽനിന്നുള്ള സിഗ്നൽ നഷ്ടമായത് ക്രൂവിന്റെ തന്ത്രപരമായ നീക്കമായിരിക്കാം. റഷ്യൻ വ്യോമസേനയുടെ നിർദേശങ്ങൾ പാലിച്ചാണ് വിമാനം പറന്നത്.

അതേസമയം, ബഷാറിനു മുൻപേ സിറിയയിൽനിന്ന് റഷ്യ ആദ്യം കടത്തിയത് സൈനിക മേധാവികളെയാണ്. റഷ്യൻ സേനയിലെ ഉയർന്ന റാങ്കിലുള്ള അംഗങ്ങളെ എല്ലാം നേരത്തേ രക്ഷപ്പെടുത്തി. സിറിയയിലെ റഷ്യയുടെ സൈനിക ഗ്രൂപ്പിന്റെ പുതുതായി നിയമിച്ച കമാൻഡർ ജനറൽ അലക്സാണ്ടർ ചൈക്കോയും രക്ഷപ്പെട്ടവരിൽ ഉൾപ്പെടും. ശേഷിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാൻ അധിക കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. സിറിയയിലെ റഷ്യൻ സൈനിക താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിമതരുമായി കരാർ ഒപ്പിട്ടതായും റിപ്പോർട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ റഷ്യൻ സേനയുടെ ആസ്ഥാനം സന്ദർശിച്ചപ്പോൾ. (Photo by Alexey DRUZHININ / SPUTNIK / AFP)

∙ റഷ്യ നേരിടുന്നത് വൻ വെല്ലുവിളി

അസദിന്റെ പതനത്തോടെ മധ്യപൂർവദേശത്തെ സ്വാധീനം നിലനിർത്തുന്നതിൽ റഷ്യ നിർണായക വെല്ലുവിളി നേരിടുകയാണ്. സിറിയയിലെ രണ്ട് നിർണായക സൈനിക താവളങ്ങളായ ലതാകിയയിലെ ഖ്മൈമിം വ്യോമതാവളവും ടാർട്ടൂസിലെ നാവിക കേന്ദ്രത്തിന്റെയും നിലനിൽപ് ഭീഷണിയിലാണ്. മെഡിറ്ററേനിയനിലെ ടാർട്ടസ് നാവിക താവളം റഷ്യയുടെ പ്രതിരോധ സംവിധാനങ്ങൾ സൂക്ഷിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന ഏക കേന്ദ്രമാണ്. ആഫ്രിക്കൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള റഷ്യൻ സൈനിക ദൗത്യങ്ങൾക്കുള്ളതെല്ലാം സൂക്ഷിച്ചുവച്ച് കൈമാറുന്ന പ്രധാന ലോജിസ്റ്റിക് പോയിന്റുമാണ് ഈ താവളം. ടാർട്ടസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ മുഖ്യ ശക്തിയായി തുടരാനുള്ള റഷ്യയുടെ ശേഷിയെ സാരമായിത്തന്നെ ബാധിക്കുമെന്നാണ് സൈനിക വിശകലന വിദഗ്ധർ പറയുന്നത്.

2015 മുതൽ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സഖ്യകക്ഷിയാണ് റഷ്യ. സോവിയറ്റ് കാലഘട്ടത്തിനു ശേഷം റഷ്യ ഇത് ആദ്യമായാണ് സിറിയയ്ക്ക് നിർണായകമായ സൈനിക പിന്തുണ നൽകുന്നത്.

എന്തൊക്കെയായാലും സിറിയയിലെ റഷ്യൻ സൈനിക സാന്നിധ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തന്നെയാണ്. വിമതരുമായി റഷ്യ ഒരു നിർണായക തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നുകിൽ റഷ്യൻ താവളങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുക അല്ലെങ്കിൽ ബദൽ തന്ത്രങ്ങളും സംവിധാനങ്ങളും ആസൂത്രണം ചെയ്യുക. സൈന്യത്തെയും പ്രതിരോധ സംവിധാനങ്ങളെയും പിൻവലിച്ചാലും റഷ്യയുടെ താൽപര്യങ്ങൾ സുരക്ഷിതമാക്കാൻ മറ്റു വഴികളെപ്പറ്റി ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യയുടെ ഇപ്പോഴത്തെ പ്രതീക്ഷ, സിറിയയിലെ താവളങ്ങൾ നിലനിർത്താൻ സഹായിക്കുന്നതിന് ചില വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന തുർക്കിയുമായി ചർച്ച നടത്തുക എന്നതാണ്. എന്നാൽ അത്തരമൊരു കരാർ അംഗീകരിക്കാൻ വിമതരെ പ്രേരിപ്പിക്കാൻ തുർക്കിക്ക് ശക്തിയോ സ്വാധീനമോ ഉണ്ടാകുമെന്നതിലും വ്യക്തതയില്ല. കാരണം നിലവിലെ വിമത ശക്തികൾക്കു നേരെ വ്യോമാക്രമണം നടത്തിയതും റഷ്യൻ വ്യോമസേനയാണ്.

∙ സിറിയ വിടുന്ന റഷ്യൻ കപ്പലുകൾ ലിബിയയിലേക്ക്?

റഷ്യ സിറിയയിലെ സൈനികത്താവളങ്ങൾ ഉപേക്ഷിക്കുമോ അതോ അവ സംരക്ഷിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, സിറിയയിൽനിന്ന് പൂർണമായി പിൻവാങ്ങേണ്ടി വന്നാൽ റഷ്യയ്ക്ക് മധ്യപൂർവദേശത്ത് പ്രായോഗികമായ ഒരു ബദൽ താവളം ആവശ്യമായി വരും. ഇതിനായി ലിബിയയെ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ലിബിയയിലെ സിറേനൈക്ക മേഖലയിലെ ടോബ്രുക്ക് തുറമുഖം റഷ്യൻ നാവിക പ്രവർത്തനങ്ങൾക്ക് മികച്ച ഇടമായാണു കാണുന്നത്.

ബഷാർ അൽ അസദ് (FP PHOTO / HO / SANA)

2024ന്റെ തുടക്കത്തിൽ റഷ്യൻ കപ്പലുകൾ ലിബിയയിലെ ടോബ്രൂക്കിൽ വന്നുപോയിരുന്നു. സൈനികരെയും പ്രതിരോധ ഉപകരണങ്ങളും ഇറക്കാനും കയറ്റാനും ഇവിടം ഉപയോഗിക്കാറുണ്ട്. ഇക്കാലയളവിൽ ലിബിയൻ പ്രതിനിധി സംഘം റഷ്യ സന്ദർശിച്ച് സൈനിക സാമ്പത്തിക സഹകരണത്തിൽ ചർച്ചയും നടത്തി. 2024 ഓഗസ്റ്റിൽ റഷ്യൻ അനുകൂല സൈനിക നേതാവ് ഖലീഫ ഹഫ്താറിന്റെ ക്ഷണത്തെത്തുടർന്ന് റഷ്യയുടെ ഡപ്യൂട്ടി പ്രതിരോധ മന്ത്രി ഉൾപ്പെടെ ഒരു റഷ്യൻ സംഘം ലിബിയയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സിറിയയിൽ നിന്ന് പിൻവാങ്ങുന്ന യുദ്ധക്കപ്പലുകൾ ലിബിയൻ തുറമുഖത്ത് അടുപ്പിക്കാനും സാധ്യതയുണ്ട്. 

ടോബ്രൂക്കിന് സിറിയയുടെ ടാർട്ടസ് തുറമുഖത്തിന്റെ അത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിലും അൽജീരിയ, തുനീസിയ, ഈജിപ്ത് എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തിൽ എത്തിപ്പെടാനാകും.

∙ 10 വർഷത്തെ റഷ്യൻ സഹായം

2015 മുതൽ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സഖ്യകക്ഷിയാണ് റഷ്യ. സോവിയറ്റ് കാലഘട്ടത്തിനു ശേഷം റഷ്യ ഇത് ആദ്യമായാണ് സിറിയയ്ക്ക് നിർണായകമായ സൈനിക പിന്തുണ നൽകുന്നത്. ഇതിനായി ഒരു വ്യോമതാവളവും നാവിക സൗകര്യവും ഉൾപ്പെടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളാണ് റഷ്യ വിന്യസിച്ചത്. എന്നാൽ, മുൻ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ച റഷ്യ ഇപ്പോഴത്തെ സംഘർഷത്തെ നേരിടുന്നതിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.

യുക്രെയ്‌നിലെ യുദ്ധമാണ് ഇപ്പോഴത്തെ പിൻമാറ്റത്തിന് പ്രധാന കാരണം. യുക്രെയ്ൻ യുദ്ധം കേന്ദ്രീകരിച്ചാണ് റഷ്യയുടെ പ്രധാന ശ്രദ്ധയും വിഭവങ്ങളും സൈനിക സംവിധാനങ്ങളും വഴിതിരിച്ചുവിടുന്നത്. യുക്രെയ്‌നെതിരായ സൈനിക നീക്കം ശക്തിപ്പെടുത്താനായി റഷ്യയുടെ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെയുള്ള നിരവധി പ്രതിരോധ ആസ്തികൾ സിറിയയിൽ നിന്നു നേരത്തേ തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ പുനർവിന്യാസം സിറിയയിലെ സംഭവവികാസങ്ങളോട് അതിവേഗം പ്രതികരിക്കാനുള്ള റഷ്യയുടെ കഴിവിനെ ഗണ്യമായി കുറച്ചുവെന്നാണ് തുർക്കി ഉദ്യോഗസ്ഥർ പറയുന്നത്. ഇതോടെ, വിമതരുടെ കൂട്ടായ ആക്രമണത്തെ ഫലപ്രദമായി നേരിടാനുള്ള സൈന്യത്തെ സിറിയയിൽ വിന്യസിക്കാനും സാധിച്ചില്ല.

സിറിയയിലെ വ്യോമതാവളം സന്ദർശിക്കാനെത്തിയ വ്ളാഡിമിർ പുട്ടിനും ബഷാർ അൽ അസദും (File Photo by Mikhail KLIMENTYEV / POOL / AFP)

∙ മാറ്റങ്ങൾക്കു തുടക്കമിട്ടത് റഷ്യയും ഇറാനും

2011ൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ സർക്കാർ അടിച്ചമർത്തിയതിനെത്തുടർന്ന് തുടങ്ങിയ സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ ഗതി രൂപപ്പെടുത്തുന്നതിൽ റഷ്യയും ഇറാനും ഹിസ്ബുല്ലയും നിർണായക പങ്കുവഹിച്ചു. സംഘട്ടനത്തിൽ 5 ലക്ഷത്തിലധികം ആളുകൾ മരിച്ചു, തുടർന്നുണ്ടായ അരാജകത്വം സായുധ സംഘങ്ങളും തുർക്കി പിന്തുണയുള്ള വിമതരും ഉൾപ്പെടെ വിവിധ സായുധ ഗ്രൂപ്പുകളെ വിവിധ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഉപയോഗപ്പെടുത്തി. 2016ൽ, റഷ്യയുടെയും ഇറാന്റെയും നിർണായക പിന്തുണയോടെ വിമതരെ ഇദ്‌ലിബിലേക്ക് പിന്തിരിപ്പിക്കുന്നതിലും നഷ്ടപ്പെട്ട ഭൂമിയുടെ ഭൂരിഭാഗവും വീണ്ടെടുക്കുന്നതിലും പ്രസിഡന്റ് ബഷാർ അൽ അസദ് വിജയിക്കുകയും ചെയ്തു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സിറിയ കേന്ദ്രീകരിച്ച് വൻ മാറ്റങ്ങളാണ് നടന്നിട്ടുള്ളത്. യുക്രെയ്നിലെ യുദ്ധ ഭൂമിയിലേക്ക് റഷ്യയുടെ ആയുധങ്ങളും സേനയും നീങ്ങിയപ്പോൾ ഹിസ്ബുല്ല ഇസ്രയേലുമായുള്ള പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള ചില താൽപര്യങ്ങൾക്കായി ഇറാൻ സിറിയയിൽ ഇടപെടുന്നത് തുടരുകയും ചെയ്തു. പക്ഷേ സ്വന്തം ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നതിൽ ബഷാർ പരാജയപ്പെട്ടു. അതേസമയം, ഇറാന്റെ സൈനിക താവളങ്ങളും ആയുധപ്പുരകളും തകർക്കാൻ സിറിയൻ പ്രദേശത്ത് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. സിറിയയിലെ വിമത ശക്തികളുടെ ഇപ്പോഴത്തെ പുനരുജ്ജീവനത്തിന് പിന്നിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ ആണെന്നും വിശകലന വിദഗ്ധർ പറയുന്നുണ്ട്.

English Summary:

Putin Silent as Assad Flees to Moscow: Did Ukraine Trap Russia into Syrian Retreat?