ആ നേതാക്കളെ കോൺഗ്രസിന് എവിടെനിന്നു കിട്ടും? ‘ഉത്തരേന്ത്യൻ മോദി പ്രഭാവ’വും ബിജെപി സന്നാഹവും എങ്ങനെ നേരിടും രാഹുൽ?
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തു ബിജെപിയോടു തോറ്റ കോൺഗ്രസ്, അതിന്റെ ആഘാതത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ല. ഭരണവിരുദ്ധവികാരം നിലനിന്നിരുന്ന രാജസ്ഥാനിലെ തോൽവി കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അവർ വിജയപ്രതീക്ഷയിലായിരുന്നു. ‘‘തോൽവിയുടെ കാരണം എന്താണെന്നു പോലും മനസ്സിലാവുന്നില്ല’’ എന്നായിരുന്നു മധ്യപ്രദേശിനെക്കുറിച്ച് മുതിർന്ന ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. അതേസമയം, തോൽവിയുടെ വേദനയിലും കോൺഗ്രസിന് സന്തോഷിക്കാൻ വകനൽകുന്നതാണു തെലങ്കാനയിലെ മിന്നും വിജയം. എന്തു പാഠമാണ്, അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനു നൽകുന്നത്? ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഈ തിരഞ്ഞെടുപ്പുഫലം എങ്ങനെ ബാധിക്കും? ലോക്സഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ മോദി പ്രഭാവത്തെയും ബിജെപിയുടെ ശക്തമായ സംഘടനാസംവിധാനങ്ങളെയും എങ്ങനെ കോൺഗ്രസും രാഹുൽ ഗാന്ധിയും മറികടക്കും? വിശദമായി പരിശോധിക്കാം.

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തു ബിജെപിയോടു തോറ്റ കോൺഗ്രസ്, അതിന്റെ ആഘാതത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ല. ഭരണവിരുദ്ധവികാരം നിലനിന്നിരുന്ന രാജസ്ഥാനിലെ തോൽവി കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അവർ വിജയപ്രതീക്ഷയിലായിരുന്നു. ‘‘തോൽവിയുടെ കാരണം എന്താണെന്നു പോലും മനസ്സിലാവുന്നില്ല’’ എന്നായിരുന്നു മധ്യപ്രദേശിനെക്കുറിച്ച് മുതിർന്ന ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. അതേസമയം, തോൽവിയുടെ വേദനയിലും കോൺഗ്രസിന് സന്തോഷിക്കാൻ വകനൽകുന്നതാണു തെലങ്കാനയിലെ മിന്നും വിജയം.
എന്തു പാഠമാണ്, അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനു നൽകുന്നത്? ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഈ തിരഞ്ഞെടുപ്പുഫലം എങ്ങനെ ബാധിക്കും? ലോക്സഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ മോദി പ്രഭാവത്തെയും ബിജെപിയുടെ ശക്തമായ സംഘടനാസംവിധാനങ്ങളെയും എങ്ങനെ കോൺഗ്രസും രാഹുൽ ഗാന്ധിയും മറികടക്കും? വിശദമായി പരിശോധിക്കാം.
∙ ദക്ഷിണേന്ത്യ പഠിപ്പിക്കുന്ന പാഠം
രാജ്യത്തെ നിലവിലെ രാഷ്ട്രീയസ്ഥിതിയെക്കുറിച്ചു വ്യക്തമായ ചിത്രം നൽകുന്നതാണു തിരഞ്ഞെടുപ്പ് ഫലങ്ങൾ. കോൺഗ്രസിനു വോട്ടർമാർക്കിടയിലുള്ള സ്വീകാര്യതയിൽ ദക്ഷിണേന്ത്യയ്ക്കും ഉത്തരേന്ത്യയ്ക്കുമിടയിൽ വേർതിരിവ് പ്രകടമായി വരുന്നു. ദക്ഷിണേന്ത്യയിൽ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും സ്വീകാര്യതയുണ്ട്. കർണാടക, തെലങ്കാന തിരഞ്ഞെടുപ്പ് ഫലങ്ങൾ അതിലേക്കു വിരൽചൂണ്ടുന്നു. അതേസമയം, ഉത്തരേന്ത്യയിൽ പാർട്ടിയുടെ സംഘടനാശേഷിയിലും നേതൃബലത്തിലും കോൺഗ്രസ് വളരെയധികം പിന്നിലാണ്. ഭാരത് ജോഡോ പദയാത്രയിൽ രാഹുൽ നടന്നുനീങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു ലഭിച്ച സ്വീകാര്യതയിലും ഈ വേർതിരിവ് കാണാം. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് വിജയക്കൊടി നാട്ടിയപ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും അടിതെറ്റി വീണു.
കേരളം, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ പ്രാദേശികമായി കരുത്തുറ്റ നേതാക്കളും ശക്തമായ സംഘടനാ സംവിധാനവും പാർട്ടിക്കുണ്ട്. അടിതെറ്റി വീണാലും ഉയിർത്തെഴുന്നേറ്റ് പോരാടാൻ കോൺഗ്രസിന് ഊർജം നൽകുന്ന ഘടകം ഇതാണ്. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുണ്ടെങ്കിലും തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ, എ.രേവന്ത് റെഡ്ഡി തുടങ്ങിയവരെ പോലെ തലയെടുപ്പുള്ള നേതാക്കൾ സംസ്ഥാനങ്ങളിൽ വേണമെന്ന പാഠം കൂടിയാണ് ദക്ഷിണേന്ത്യ കോൺഗ്രസിനെ പഠിപ്പിക്കുന്നത്. ജവാഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഭരണനാളുകളിൽ ദേശീയനേതാക്കളുടെ മാത്രം പ്രൗഢിയിൽ തിരഞ്ഞെടുപ്പുകൾ ജയിച്ചിരുന്ന കാലമുണ്ടായിരുന്നു കോൺഗ്രസിന്. ആ കാലം കഴിഞ്ഞുപോയെന്ന യാഥാർഥ്യം കോൺഗ്രസ് ചിലപ്പോഴൊക്കെ മറന്നുപോകുന്നു.
∙ എവിടെ രണ്ടാം നിര?
സംസ്ഥാന നേതാക്കളെ വളർത്തിയെടുക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം വേണ്ടത്ര ശ്രദ്ധനൽകുന്നില്ലെന്നതിന്റെ തെളിവുകൾ പല സംസ്ഥാനങ്ങളിലും കാണാം. ബിജെപിയോടു ദയനീയമായി തോറ്റ മധ്യപ്രദേശിൽ പാർട്ടിയെ ഭാവിയിലേക്കു നയിക്കാൻ കരുത്തുള്ള രണ്ടാം നിര നേതാക്കളില്ല. ഈ തോൽവിയോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കമൽനാഥിന്റെയും ദിഗ്‌വിജയ് സിങ്ങിന്റെയും സ്ഥാനം ചോദ്യംചെയ്യപ്പെടും. പക്ഷേ, അവർക്കു പകരമാര് എന്ന ചോദ്യത്തിന് ഉത്തരമില്ല. രണ്ടാംനിരയില്ലാത്ത സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെ വളർത്തിയെടുക്കാനുള്ള ശ്രമവും ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
ഒരുകാലത്ത്, ഷീലാ ദീക്ഷിത് അടക്കിഭരിച്ച ഡൽഹിയിൽ ഇന്ന് പേരിനു പോലുമൊരു നേതാവ് കോൺഗ്രസിനില്ല. ആന്ധ്ര പ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലും സ്ഥിതി ഇതുതന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിനും ബിജെപിയുടെ സന്നാഹത്തിനും മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് ചോദിക്കുന്ന ദേശീയ നേതാക്കൾ ഏറെയുണ്ട് കോൺഗ്രസിൽ. പിടിച്ചുനിൽക്കുക മാത്രമല്ല, ബിജെപിയെ മലർത്തിയടിക്കുകയും ചെയ്ത സിദ്ധരാമയ്യയെയും ശിവകുമാറിനെയും രേവന്തിനെയും പോലുള്ള നേതാക്കളെ കണ്ടുപഠിക്കാൻ ഇനിയും അവർക്കാകുന്നില്ല.
∙ ഉത്തരേന്ത്യൻ ചിത്രം
ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ അടിത്തറയ്ക്ക് ഉറപ്പുണ്ടെങ്കിൽ നേരെമറിച്ചാണ് ഉത്തരേന്ത്യയിലെ സ്ഥിതി. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള താരതമ്യത്തിൽ രാഹുൽ ഗാന്ധി ഏറെ പിന്നിലാണ്. മണ്ഡലം വയനാട്ടിലേക്കു മാറ്റിയതോടെ, ദക്ഷിണേന്ത്യയുടെ പ്രതിനിധിയായി രാഹുലിനെ ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമം ബിജെപിയുടെ ഭാഗത്തു നിന്നു നടക്കുന്നുണ്ട്. ‘പപ്പു’ എന്ന പേരിൽ രാഹുലിനെ പരിഹസിച്ച ബിജെപി അടുത്തപടിയായി അദ്ദേഹത്തിനെതിരെ നടത്തുന്ന അപവാദപ്രചാരണമാണിത്. അത് ഒരുപരിധി വരെ ഉത്തരേന്ത്യയിൽ ഫലിക്കുന്നുമുണ്ടെന്ന് അവിടത്തെ സാധാരണ വോട്ടർമാരോടു സംസാരിക്കുമ്പോൾ വ്യക്തമാകും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചുരുങ്ങിയത് 120 സീറ്റ് നേടിയാൽ മാത്രമേ ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷത്തിലേക്കെത്താനാവൂ. ഇത്രയും സീറ്റുകൾ എവിടെനിന്നു നേടുമെന്ന ചോദ്യത്തിന് കോൺഗ്രസിന് ഉത്തരമില്ല.
മോദിയുമായുള്ള താരതമ്യത്തിൽ അവർ രാഹുലിനെ വളരെ പിന്നിൽ നിർത്തുന്നു. സമൂഹമാധ്യമങ്ങളിലടക്കം മോദിയെ അജയ്യനായി വാഴ്ത്താനും രാഹുലിനെ ചവിട്ടിത്താഴ്ത്താനും അക്ഷീണം പ്രവർത്തിക്കുന്ന സംവിധാനം ബിജെപിക്കുണ്ട്. മറുവശത്ത്, ഇന്നുവരെ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത രീതിയിലുള്ള ഭാരത പദയാത്ര രാഹുൽ വിജയകരമായി പൂർത്തിയാക്കിയിട്ടും അതിന്റെ നേട്ടം അദ്ദേഹത്തിലേക്കും പാർട്ടിയിലേക്കുമെത്തിക്കാൻ കോൺഗ്രസിന്റെ സംവിധാനങ്ങൾക്കാകുന്നില്ല.
രാജസ്ഥാൻ, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളുൾപ്പെട്ട ഹിന്ദി ഹൃദയഭൂമിയിൽ രാഹുലും മോദിയും തമ്മിലാണു പോരാട്ടം എന്ന നിലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ചിത്രീകരിച്ചാൽ നിലവിലെ സാഹചര്യത്തിൽ തിരിച്ചടി നേരിടേണ്ടി വരും. മറുവശത്ത്, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയടക്കം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുയർത്തിയും പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലാണെന്നുമുള്ള നിലയിലും തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന്റെ സാധ്യത വർധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യയിൽ രാഹുലിനെ മുന്നിൽനിർത്തിയും ഉത്തരേന്ത്യയിൽ ജനകീയ വിഷയങ്ങളുയർത്തിക്കാട്ടിയുമുള്ള പോരാട്ടതന്ത്രമാണ് കോൺഗ്രസ് സ്വീകരിക്കേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
∙ ‘ഇന്ത്യ’ മുന്നണിയുടെ ഭാവിയെന്താകും?
ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ രൂപീകരിച്ച ‘ഇന്ത്യ’ പ്രതിപക്ഷ മുന്നണിയുടെ ഭാവിയാണ് ദേശീയ രാഷ്ട്രീയം ഇപ്പോൾ ഉറ്റുനോക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവി മുന്നണിയിൽ കോൺഗ്രസിനെ അപ്രസക്തമാക്കില്ലെങ്കിലും മുൻപ് അവർക്കുണ്ടായിരുന്ന വിലപേശൽശേഷി കുറയും. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ നേരത്തേ തന്നെ വിമുഖതയുണ്ടായിരുന്ന മമത ബാനർജി (തൃണമൂൽ), നിതീഷ് കുമാർ (ജെഡിയു), അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി) എന്നിവർ മുന്നണിയിൽ തങ്ങളുടെ നിലപാടുകൾക്കു മൂർച്ച കൂട്ടും.
ഹിന്ദി ഹൃദയഭൂമിയിൽ തകർന്നടിഞ്ഞ കോൺഗ്രസ് ലോക്സഭാ പോരിൽ ബിജെപിയെ എങ്ങനെ വീഴ്ത്തും എന്ന ചോദ്യം ഇവരിൽ നിന്നുയരാം. ഭൂരിഭാഗം സീറ്റുകളിലും ബിജെപിയെ നേരിടാൻ തങ്ങളല്ലാതെ മറ്റാർക്കു കെൽപുണ്ട് എന്ന മറുചോദ്യം കോൺഗ്രസും ഉന്നയിക്കാം. അഭിപ്രായവ്യത്യാസങ്ങളും പിടിവാശികളുമെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇന്ത്യ മുന്നണിക്കു മുന്നോട്ടു പോകാനാവൂ. അതിനു മുൻകയ്യെടുക്കേണ്ടതു കോൺഗ്രസാണെന്നു മറ്റു കക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
∙ കോൺഗ്രസ് അനിവാര്യം
ഹിന്ദി മേഖലയിൽ തകർന്നെങ്കിലും കോൺഗ്രസിനെ ഒഴിവാക്കി മുന്നോട്ടു പോവുക എന്നത് ഇന്ത്യ മുന്നണിക്ക് അസാധ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചുരുങ്ങിയത് 120 സീറ്റ് നേടിയാൽ മാത്രമേ ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷത്തിലേക്കെത്താനാവൂ. ഇത്രയും സീറ്റുകൾ എവിടെനിന്നു നേടുമെന്ന ചോദ്യത്തിന് കോൺഗ്രസിന് ഉത്തരമില്ല. കേരളം, കർണാടക, തെലങ്കാന, തമിഴ്നാട് (ഡിഎംകെ സഖ്യത്തിൽ), മഹാരാഷ്ട്ര എന്നിവയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നേടാമെന്ന് കോൺഗ്രസിന് ഉറപ്പുള്ള സംസ്ഥാനങ്ങൾ. ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയാലേ കോൺഗ്രസിനു 100 സീറ്റ് കടക്കാനാവൂ.
നിലവിലെ സ്ഥിതിയിൽ, ഈ സംസ്ഥാനങ്ങളിൽ ബിജെപിയെ നേരിടുക കോൺഗ്രസിന് അതീവ ദുഷ്കരമായ വെല്ലുവിളിയാണ്. റായ്ബറേലി (യുപി), ചിന്ദ്‌വാഡ (മധ്യപ്രദേശ്) എന്നിവയൊഴികെ ഹിന്ദി ഹൃദയഭൂമിയിൽ ഉറപ്പുള്ള സീറ്റുകളൊന്നും കോൺഗ്രസിനില്ല എന്നത് ദേശീയ രാഷ്ട്രീയത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള സ്ഥാനാർഥികൾ പോലും പാർട്ടിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കോൺഗ്രസിനെ ഉറ്റുനോക്കുന്നത്. അത് അതിജീവിച്ച് മുന്നേറിയാൽ മാത്രമേ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിടിച്ചുനിൽക്കാനാകൂ.