മമതയും കേജ്രിവാളും നേരത്തേ കണ്ടു, പിന്നാലെ ആ നീക്കം; ‘ഇന്ത്യ’ എങ്ങനെ പരിഹരിക്കും ഈ പ്രശ്നം? വരുമോ കോൺഗ്രസ്– സിപിഎം സഖ്യവും?
മൂന്നര മാസം രാഷ്ട്രീയത്തിൽ വലിയ സമയമാണ്, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയം പോലെ സദാ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടത്ത്. പ്രതിപക്ഷ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡവലപ്മെന്റൽ ഇൻക്ലൂസfവ് അലയൻസ് (ഇന്ത്യ) സഖ്യത്തിന്റെ മൂന്നും നാലും യോഗങ്ങൾ തമ്മിലുള്ള കാലയളവും മൂന്നര മാസമാണ്. ഈ രണ്ടു യോഗങ്ങള്‍ക്കിടയിൽ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടന്നു. കോൺഗ്രസിന് കൈയിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടപ്പെട്ടു. ഭരണം പ്രതീക്ഷിച്ച മധ്യപ്രദേശിൽ കനത്ത പരാജയവും അതേ സമയം തെലങ്കാനയിൽ അട്ടിമറി വിജയവും നേടി. പാർലമെന്റിൽ പുകക്കുറ്റികളുമായി രണ്ടു യുവാക്കൾ അതിക്രമം നടത്തുന്നതിനും പ്രതിപക്ഷത്തെ 143 എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിനും ഈ മൂന്നര മാസം സാക്ഷ്യം വഹിച്ചു. അയോധ്യയിൽ രാമക്ഷേത്രം ജനുവരി 22ന് തുറക്കാനുള്ള തീരുമാനം വന്നതും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ബിജെപിയുടെ തയാറെടുപ്പുകൾ ശക്തിയാർജിച്ചതും ഈ സമയത്തിനുള്ളിൽ തന്നെ. ഒരുമിച്ചു നിൽക്കാതെ നരേന്ദ്ര മോദി–അമിത് ഷാ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ കഴിയില്ലെന്ന പ്രഖ്യാപനത്തോടെ ഡിസംബർ 19നു നടന്ന ‘ഇന്ത്യ’ കക്ഷികളുടെ ഭാവി എന്താവും? പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മുന്നണിയിലെ 28 പാർട്ടികൾക്ക് യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിയുമോ? ബിജെപിയുടെ സംഘടിതശക്തിയെ നേരിടാൻ ഇന്ത്യ മുന്നണിക്ക് സാധിക്കുമോ? വിശദമായി പരിശോധിക്കാം.
മൂന്നര മാസം രാഷ്ട്രീയത്തിൽ വലിയ സമയമാണ്, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയം പോലെ സദാ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടത്ത്. പ്രതിപക്ഷ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡവലപ്മെന്റൽ ഇൻക്ലൂസfവ് അലയൻസ് (ഇന്ത്യ) സഖ്യത്തിന്റെ മൂന്നും നാലും യോഗങ്ങൾ തമ്മിലുള്ള കാലയളവും മൂന്നര മാസമാണ്. ഈ രണ്ടു യോഗങ്ങള്‍ക്കിടയിൽ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടന്നു. കോൺഗ്രസിന് കൈയിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടപ്പെട്ടു. ഭരണം പ്രതീക്ഷിച്ച മധ്യപ്രദേശിൽ കനത്ത പരാജയവും അതേ സമയം തെലങ്കാനയിൽ അട്ടിമറി വിജയവും നേടി. പാർലമെന്റിൽ പുകക്കുറ്റികളുമായി രണ്ടു യുവാക്കൾ അതിക്രമം നടത്തുന്നതിനും പ്രതിപക്ഷത്തെ 143 എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിനും ഈ മൂന്നര മാസം സാക്ഷ്യം വഹിച്ചു. അയോധ്യയിൽ രാമക്ഷേത്രം ജനുവരി 22ന് തുറക്കാനുള്ള തീരുമാനം വന്നതും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ബിജെപിയുടെ തയാറെടുപ്പുകൾ ശക്തിയാർജിച്ചതും ഈ സമയത്തിനുള്ളിൽ തന്നെ. ഒരുമിച്ചു നിൽക്കാതെ നരേന്ദ്ര മോദി–അമിത് ഷാ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ കഴിയില്ലെന്ന പ്രഖ്യാപനത്തോടെ ഡിസംബർ 19നു നടന്ന ‘ഇന്ത്യ’ കക്ഷികളുടെ ഭാവി എന്താവും? പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മുന്നണിയിലെ 28 പാർട്ടികൾക്ക് യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിയുമോ? ബിജെപിയുടെ സംഘടിതശക്തിയെ നേരിടാൻ ഇന്ത്യ മുന്നണിക്ക് സാധിക്കുമോ? വിശദമായി പരിശോധിക്കാം.
മൂന്നര മാസം രാഷ്ട്രീയത്തിൽ വലിയ സമയമാണ്, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയം പോലെ സദാ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടത്ത്. പ്രതിപക്ഷ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡവലപ്മെന്റൽ ഇൻക്ലൂസfവ് അലയൻസ് (ഇന്ത്യ) സഖ്യത്തിന്റെ മൂന്നും നാലും യോഗങ്ങൾ തമ്മിലുള്ള കാലയളവും മൂന്നര മാസമാണ്. ഈ രണ്ടു യോഗങ്ങള്‍ക്കിടയിൽ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടന്നു. കോൺഗ്രസിന് കൈയിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടപ്പെട്ടു. ഭരണം പ്രതീക്ഷിച്ച മധ്യപ്രദേശിൽ കനത്ത പരാജയവും അതേ സമയം തെലങ്കാനയിൽ അട്ടിമറി വിജയവും നേടി. പാർലമെന്റിൽ പുകക്കുറ്റികളുമായി രണ്ടു യുവാക്കൾ അതിക്രമം നടത്തുന്നതിനും പ്രതിപക്ഷത്തെ 143 എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിനും ഈ മൂന്നര മാസം സാക്ഷ്യം വഹിച്ചു. അയോധ്യയിൽ രാമക്ഷേത്രം ജനുവരി 22ന് തുറക്കാനുള്ള തീരുമാനം വന്നതും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ബിജെപിയുടെ തയാറെടുപ്പുകൾ ശക്തിയാർജിച്ചതും ഈ സമയത്തിനുള്ളിൽ തന്നെ. ഒരുമിച്ചു നിൽക്കാതെ നരേന്ദ്ര മോദി–അമിത് ഷാ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ കഴിയില്ലെന്ന പ്രഖ്യാപനത്തോടെ ഡിസംബർ 19നു നടന്ന ‘ഇന്ത്യ’ കക്ഷികളുടെ ഭാവി എന്താവും? പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മുന്നണിയിലെ 28 പാർട്ടികൾക്ക് യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിയുമോ? ബിജെപിയുടെ സംഘടിതശക്തിയെ നേരിടാൻ ഇന്ത്യ മുന്നണിക്ക് സാധിക്കുമോ? വിശദമായി പരിശോധിക്കാം.
മൂന്നര മാസം രാഷ്ട്രീയത്തിൽ വലിയ സമയമാണ്, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയം പോലെ സദാ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടത്ത്. പ്രതിപക്ഷ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡവലപ്മെന്റൽ ഇൻക്ലൂസfവ് അലയൻസ് (ഇന്ത്യ) സഖ്യത്തിന്റെ മൂന്നും നാലും യോഗങ്ങൾ തമ്മിലുള്ള കാലയളവും മൂന്നര മാസമാണ്. ഈ രണ്ടു യോഗങ്ങള്‍ക്കിടയിൽ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടന്നു. കോൺഗ്രസിന് കൈയിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടപ്പെട്ടു. ഭരണം പ്രതീക്ഷിച്ച മധ്യപ്രദേശിൽ കനത്ത പരാജയവും അതേ സമയം തെലങ്കാനയിൽ അട്ടിമറി വിജയവും നേടി. പാർലമെന്റിൽ പുകക്കുറ്റികളുമായി രണ്ടു യുവാക്കൾ അതിക്രമം നടത്തുന്നതിനും പ്രതിപക്ഷത്തെ 143 എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിനും ഈ മൂന്നര മാസം സാക്ഷ്യം വഹിച്ചു.
അയോധ്യയിൽ രാമക്ഷേത്രം ജനുവരി 22ന് തുറക്കാനുള്ള തീരുമാനം വന്നതും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ബിജെപിയുടെ തയാറെടുപ്പുകൾ ശക്തിയാർജിച്ചതും ഈ സമയത്തിനുള്ളിൽ തന്നെ. ഒരുമിച്ചു നിൽക്കാതെ നരേന്ദ്ര മോദി–അമിത് ഷാ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ കഴിയില്ലെന്ന പ്രഖ്യാപനത്തോടെ ഡിസംബർ 19നു നടന്ന ‘ഇന്ത്യ’ കക്ഷികളുടെ ഭാവി എന്താവും? പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മുന്നണിയിലെ 28 പാർട്ടികൾക്ക് യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിയുമോ? ബിജെപിയുടെ സംഘടിതശക്തിയെ നേരിടാൻ ഇന്ത്യ മുന്നണിക്ക് സാധിക്കുമോ? വിശദമായി പരിശോധിക്കാം.
∙ ഉറ്റുനോക്കുന്നത് കോൺഗ്രസിനെതന്നെ; പക്ഷേ, മമതയുടെ ആ നീക്കത്തിന് പിന്നിലെന്ത്?
19നു നടന്ന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പേര് ഇന്ത്യ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാഥിയായി നിർദേശിച്ചിരുന്നു. രാജ്യത്തെ ആദ്യ ദലിത് പ്രധാനമന്ത്രി എന്ന ഊന്നൽ കൊടുത്ത് പ്രചാരണത്തിന് ഇറങ്ങാം എന്നതാണ് അവർ ഇതിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന കാര്യം. പ്രധാനമന്ത്രിപദ മോഹികളായ ഒട്ടേറെ നേതാക്കൾ സഖ്യത്തിൽ ഉണ്ടെന്നിരിക്കെ, മുന്നണിക്ക് കോൺഗ്രസിന്റെ നേതൃത്വം ആവശ്യമുണ്ട് എന്നതു കൂടിയാണ് 19ലെ യോഗത്തിൽ വ്യക്തമായ കാര്യം.
അതേസമയം, പ്രധാനമന്ത്രി സ്ഥാനാർഥിയല്ല, ബിജെപിയുടെ പരാജയമാണ് ലക്ഷ്യമെന്ന് യോഗത്തിനു മുൻപു പറഞ്ഞ മമത, പൊടുന്നനെ ഖർഗെയുടെ പേര് ഉയർത്തിയത് അത്ര സദുദ്ദേശത്തോടെയല്ല എന്നു സംശയിക്കുന്നവരുമുണ്ട്. കോൺഗ്രസിൽനിന്ന് രാഹുൽ ഗാന്ധി, ജെഡി(യു) അധ്യക്ഷൻ നിതീഷ് കുമാർ തുടങ്ങിയവർ പ്രധാനമന്ത്രി സ്ഥാനാർഥിപദത്തിലേക്ക് എത്തുന്നത് മുളയിലേ നുള്ളുക എന്നതാണ് ഇതിനു പിന്നിലെന്നുള്ള ചർച്ചകളും ഉയരുന്നുണ്ട്. യോഗത്തിനു മുൻപ് മമതയും കേജ്‍രിവാളും കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
സഖ്യത്തെ മുന്നോട്ടു നയിക്കാൻ കോൺഗ്രസ് വേണമെന്ന് പറയുമ്പോൾ തന്നെ ആ പാർട്ടിയാണ് മുന്നണിയുടെ മുന്നോട്ടു പോക്കിനെ തളർത്തിയത് എന്നു തുറന്നു പറയാനും സഖ്യകക്ഷികൾ മടിച്ചില്ല എന്നു കാണാം. സമാജ്‌വാദി പാർട്ടി, ആർജെഡി, ജെഡി(യു) പാർട്ടികളാണ് ഈ രീതിയിൽ വിമർശനം നടത്തിയത്. മികച്ച രീതിയിൽ മുന്നോട്ടു വന്ന പ്രതിപക്ഷ കൂട്ടായ്മയെ തിരഞ്ഞെടുപ്പിന്റെ പേരിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടാണ് തളർത്തിയത് എന്നായിരുന്നു കുറ്റപ്പെടുത്തൽ. എന്നാൽ സംഭവിച്ചു പോയതിനെക്കുറിച്ച് പരിതപിക്കാതെ ഒത്തൊരുമിച്ച് മുന്നോട്ടുപോകാം എന്ന മെയ്‌വഴക്കം കോൺഗ്രസ് പ്രകടിപ്പിക്കുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മറ്റു കക്ഷികളുമായുള്ള സഖ്യം തീരുമാനിക്കാൻ മുകുൾ വാസ്‍നിക് കൺവീനറായ സമിതിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് സഖ്യത്തെ മാനിക്കാറില്ല, സീറ്റു ചർച്ചകളിൽ വിട്ടുവീഴ്ച ചെയ്യില്ല തുടങ്ങിയ പ്രശ്നങ്ങൾ മറ്റു കക്ഷികൾക്കുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനം.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ വിജയിക്കുമെന്നും അതുവഴി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാമെന്നുമുള്ള സ്വപ്നങ്ങൾ കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ തകർന്നടിഞ്ഞത്. മറ്റേതൊരു കക്ഷിയേയും പോലെ കോൺഗ്രസിനെയും പരിഗണിച്ചാൽ മതിയെന്ന് സഖ്യകക്ഷികൾ പറയുന്ന അവസ്ഥയിലായിരുന്നു ‘ഇന്ത്യ’ മുന്നണിയുടെ നാലാമത്തെ യോഗം നടക്കുന്നതു വരെ. ഓഗസ്റ്റ് 31ന് നടന്ന മൂന്നാമത്തെ യോഗത്തിനു ശേഷം അടുത്ത യോഗം ചേരാൻ മൂന്നര മാസം കാത്തിരിക്കേണ്ടി വന്നത് കോൺഗ്രസ് ഇക്കാര്യത്തിൽ പുലർത്തിയ അലംഭാവം കൊണ്ടാണെന്ന് നേരത്തേ തന്നെ വിമർശനമുയരുകയും ചെയ്തിരുന്നു.
ഇന്ത്യ കക്ഷികൾ ഇല്ലാതെ തന്നെ സ്വന്തം നിലയിൽ പ്രചരണം നടത്താനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യ കക്ഷികളുടെ സംയുക്ത പ്രചരണം ഈ സംസ്ഥാനങ്ങളിൽ നടന്നിരുന്നു എങ്കിൽ ഫലം മറ്റൊന്നായേനെ എന്ന അഭിപ്രായവും 19ലെ യോഗത്തിൽ ഉയർന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമർശനം ഉൾക്കൊണ്ട് മുന്നോട്ടു പോകാം എന്ന നിലപാടാണ് പൊതുവേ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് യോഗത്തിന് എത്തുന്നതിനു മുന്നേ ആ പാർട്ടി സ്വീകരിച്ച ചില നടപടികൾ.
∙ കോൺഗ്രസ് പാഠം പഠിച്ചോ!
‘ഇന്ത്യ’ കക്ഷികളുടെ നിർണായക യോഗം 19നു നിശ്ചയിച്ചതിനു പിന്നാലെ, നല്ലപോലെ ഗൃഹപാഠം ചെയ്തിട്ടാണ് കോൺഗ്രസ് എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മറ്റു കക്ഷികളുമായുള്ള സഖ്യം തീരുമാനിക്കാൻ മുകുൾ വാസ്‍നിക് കൺവീനറായ സമിതിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, മുതിർന്ന നേതാവ് മോഹൻ പ്രകാശ് എന്നിവരാണ് സമിതി അംഗങ്ങൾ. ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നതിനു തൊട്ടു മുൻപായാണ് ഖർഗെ ഈ പ്രഖ്യാപനം നടത്തിയത്.
സീറ്റു വിഭജനവും സഖ്യവും അടക്കമുള്ള കാര്യങ്ങളിൽ ഈ സമിതിയാണ് തീരുമാനം എടുക്കുക. അതുകൊണ്ടുതന്നെ സഖ്യവും സീറ്റും സംബന്ധിച്ചുള്ള കാര്യങ്ങളെ തങ്ങൾ ഗൗരവത്തിലാണ് കാണുന്നത് എന്നത് വ്യക്തമാക്കാൻ കൂടിയാണ് ഈ നീക്കം എന്നും കരുതാവുന്നതാണ്. കോൺഗ്രസ് സഖ്യത്തെ മാനിക്കാറില്ല, സീറ്റു ചർച്ചകളിൽ വിട്ടുവീഴ്ച ചെയ്യില്ല തുടങ്ങിയ പ്രശ്നങ്ങൾ മറ്റു കക്ഷികൾക്കുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനം എന്നും കരുതാം. ഇക്കഴിഞ്ഞ മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടി ആവശ്യപ്പെട്ടെ രണ്ടു സീറ്റുകൾ പോലും കോൺഗ്രസ് വിട്ടുനൽകിയിരുന്നില്ല. ഇത് രൂക്ഷമായ വിമർശനമാണ് മറ്റു ഘടകക്ഷികളിൽ നിന്നുണ്ടായത്. എന്നാൽ എസ്പിയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കോൺഗ്രസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
നിലവിൽ സമിതിയെ പ്രഖ്യാപിച്ച കോൺഗ്രസ് നിലപാട് അതുകൊണ്ടുതന്നെ സഖ്യകക്ഷികളുമായി യോജിപ്പിന്റെ പാത കണ്ടെത്തുകയാണെന്നതും വ്യക്തമാകുന്നു. കഴിഞ്ഞതു കഴിഞ്ഞു, ഇനി യോജിപ്പിന്റെ പാത കണ്ടെത്തി മുന്നോട്ടു പോകാം എന്ന് യോഗത്തിൽ കോൺഗ്രസ് വിമർശനങ്ങളോട് പ്രതികരിച്ചതും മാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ഡിസംബർ 3നു ശേഷം ഡിസംബർ ആറിന് കോൺഗ്രസ് യോഗം വിളിച്ചെങ്കിലും തങ്ങളുടെ അസൗകര്യം മറ്റു പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുകയായിരുന്നു. 2023 ജൂൺ 23ന് പട്നയിൽ ആയിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആദ്യ സംയുക്ത യോഗം. പിന്നീട് ജൂലൈ 17–18 തീയതികളിൽ മുംബൈയിലും ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ ബെംഗളൂരുവിലും യോഗങ്ങൾ നടന്നു.
∙ എന്തൊക്കെയായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന കാര്യങ്ങൾ?
മൂന്നു മണിക്കൂറോളമാണ് ഡൽഹിയിലെ അശോക ഹോട്ടലിൽ യോഗം നടന്നത്. സോണിയ ഗാന്ധി, മമത ബാനർജി, നിതീഷ് കുമാർ, എം.കെ.സ്റ്റാലിൻ, അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ, ശരദ് പവാർ, ലാലു പ്രസാദ് യാദവ്, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സീതാറാം യച്ചൂരി, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ തുടങ്ങി ഇന്ത്യ സഖ്യത്തിലെ ചെറുതും വലുതുമായ ഒട്ടുമിക്ക പാർട്ടികളുടേയും നേതാക്കളും യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിജയിക്കുകയാണ് ആദ്യം വേണ്ടത്, പ്രധാനമന്ത്രി ആരാകും എന്നതൊക്കെ പിന്നീട് എന്ന് യോഗത്തിനു മുൻപ് നിലപാടെടുത്തിരുന്ന മമത ബാനർജി അപ്രതീക്ഷിതമായാണ് ഖർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിക്കുന്നത്. കേജ്‌രിവാളും ഈ നീക്കത്തെ പിന്തുണച്ചു.
‘മോദി പ്രഭാവ’ത്തെ മുൻ നിർത്തിയായിരിക്കും ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തെ തങ്ങൾക്ക് അനുകൂലമാക്കുന്ന വിധത്തിൽ എങ്ങനെ മാറ്റിയെടുക്കും എന്നതുതന്നെയാണ് ഇന്ത്യ കക്ഷികൾ നേരിടുന്ന വെല്ലുവിളി.
മുന്നണിക്ക് ഒരു കൺവീനർ വേണമെന്ന് താൻ നേരത്തേ നിർദേശിച്ച കാര്യം ഉദ്ധവ് താക്കറെയും വ്യക്തമാക്കി. എന്നാൽ ഈ ചർച്ച അധികം മുന്നോട്ടു പോയില്ല. പ്രധാനമായും സീറ്റ് ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണം എന്ന ആവശ്യത്തിനാണ് പൊതുവേ എല്ലാ പാർട്ടികളും ഊന്നൽ കൊടുത്തത്. അതുണ്ടായാൽ മാത്രമേ എത്രയും വേഗം സ്ഥാനാർഥികളെ കണ്ടെത്താനും പ്രചാരണം ആരംഭിക്കാനും കഴിയൂ എന്നും അവർ ചൂണ്ടിക്കാട്ടി. സീറ്റ് ചർച്ചകൾ പൂർത്തിയായി കഴിഞ്ഞാലുടൻ പ്രതിപക്ഷം പ്രചാരണ പരിപാടികൾ ആരംഭിക്കണമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് നേരത്തേതന്നെ അഭിപ്രായപ്പെട്ടിരുന്നു. സീറ്റു ചർച്ചകൾ ഡിസംബർ 31നം പൂർത്തിയാക്കണമെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. സീറ്റ് ചർച്ചകൾ ആദ്യം സംസ്ഥാന തലത്തിൽ നടക്കട്ടെ, പ്രശ്നങ്ങൾ ഉള്ളത് ദേശീയ തലത്തിൽ ചർച്ച ചെയ്തു തീരുമാനിക്കാം എന്ന നിലപാടാണ് ഈ ആവശ്യത്തോടുള്ള പ്രതികരണമായി കോൺഗ്രസ് വ്യക്തമാക്കിയത്.
പാർലമെന്റിൽ നിന്ന് 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്ന ജനുവരി 22ന് രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ ദിനമായി ആചരിക്കാനും യോഗത്തിൽ തീരുമാനമായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണ പരിപാടികൾക്ക് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് പട്‌നയിൽ തുടക്കം കുറിക്കാനും തീരുമാനമായി. ഇന്ത്യ കക്ഷികളുടെ കൂട്ടായ്മയ്ക്ക് മുൻകൈ എടുത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആദ്യ യോഗത്തിനായി നിർദേശിച്ചതും പട്നയായിരുന്നു എന്നതും ശ്രദ്ധേയം.
ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന വിഷയങ്ങളും പ്രചാരണരീതികളുമാണ് ആവശ്യമെന്ന നിലപാടാണ് പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ടു വച്ചത്. 2019ൽ ‘ചൗക്കിദാർ ചോർ ഹേ’ മുദ്രാവാക്യവും റഫാൽ യുദ്ധവിമാന ഇടപാടുമായി കോണ്‍ഗ്രസ് പ്രചാരണം നയിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. എന്നാൽ ഈ വിഷയങ്ങൾ തെല്ലും ഏശിയില്ല എന്നതാണ് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചത്. സാധാരണ ജനങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉയർത്തണമെന്നും പ്രചരണം ‘പോസിറ്റീവ്’ ആയിരിക്കണമെന്നുമുള്ള നിർദേശങ്ങളും അന്ന് ഉയർന്നു വന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ചു കൂടിയാണ് തൊഴിലില്ലായ്മയും മറ്റും പ്രധാന വിഷയങ്ങളാക്കി രാഹുൽ ഗാന്ധി രണ്ടാം ജോഡോ യാത്ര നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ രീതിയിൽതന്നെയുള്ള വിഷയങ്ങളാവും മോദി സർക്കാരിനെ പ്രതിരോധിക്കാനായി വേണ്ടത് എന്ന നിലപാടിന് പൊതുവേ അഭിപ്രായ ഐക്യവുമുണ്ട്.
∙ സീറ്റ് വിഭജനം അത്ര എളുപ്പമാണോ?
വേഗത്തിൽ പൂർത്തിയാക്കേണ്ടത് സീറ്റ് വിഭജനമാണ് എന്ന് എല്ലാ കക്ഷികൾക്കും അഭിപ്രായമുണ്ടെങ്കിലും അതത്ര എളുപ്പമാണോ? ബംഗാള്‍, കേരളം, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കീറാമുട്ടിയായി നിൽക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനാകും മുന്നണി ഏറെ പാടുപെടേണ്ടി വരിക. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസും ബിജെപിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത് എന്നതിനാൽ വലിയ പ്രശ്നം ഉദിക്കുന്നില്ല. എന്നാൽ ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്പി, ബിഎസ്പി, ആർജെഡി, ജെഡി (യു) കക്ഷികൾക്കാണ് അപ്രമാദിത്തം. ഇത് കോൺഗ്രസ് അംഗീകരിക്കേണ്ടി വരും.
ഇപ്പോൾ വെവ്വേറെ മത്സരിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ഇടതുമുന്നണി, കോൺഗ്രസ് എന്നിവയാണ് ബംഗാളിലുള്ളത്. ഇടതുമുന്നണിയും കോൺഗ്രസും തൃണമൂലിനെതിരെ മുൻപും ഒരുമിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മുൻ കോൺഗ്രസുകാരിയാണ് മമത. അതുകൊണ്ട് ചിലപ്പോൾ കോൺഗ്രസുമായി സഖ്യത്തിന് സാധ്യതകൾ കൽപ്പിക്കാമെങ്കിലും കോൺഗ്രസിന്റെ ലോക്സഭാ നേതാവ് അധീർരഞ്ജൻ ചൗധരി മമതയുടെ ബദ്ധശത്രുവാണ്. ഇപ്പോൾ ബംഗാളിലെ മുഖ്യപ്രതിപക്ഷമായ ബിജെപിയെ നേരിടുന്നതിലും രൂക്ഷമായാണ് അധീർ തൃണമൂൽ നേതാക്കൾക്കെതിരെ പ്രതികരിക്കാറുള്ളത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതും പ്രധാനമാണ്.
ഒരു വിധത്തിലും ചേരാൻ സാധ്യതയില്ലാത്തവരാണ് തൃണമൂലും ഇടതുപാർട്ടികളും എന്ന പ്രശ്നവുമുണ്ട്. അക്രമങ്ങളും കൊലപാതകങ്ങളുമടക്കം അനേകം ചരിത്രം ഇരുപാർട്ടികളും തമ്മിലുണ്ട്. എന്നാൽ താൻ ആരുമായും സഖ്യത്തിന് തയാറെന്ന് മമത യോഗത്തിനു മുൻപുതന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇത് പൊതുവായ അർഥത്തിൽ പറഞ്ഞതാകാനേ സാധ്യതയുള്ളൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മമത സഖ്യനീക്കം മുന്നോട്ടു വച്ചാലും ബംഗാളിൽ നിലനിൽപ്പിനായി പൊരുതുന്ന സിപിഎം, സിപിഐ, ആർഎസ്പി, ഫോർവാഡ് ബ്ലോക്ക് പാർട്ടികളുടെ ഇടതുമുന്നണി മമതയെ അംഗീകരിക്കുന്നത് എളുപ്പമല്ല. വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഈ മൂന്നു പാർട്ടികൾക്കുമിടയൽ സീറ്റുകൾ വീതംവയ്ക്കുക എന്നതിന് അർഥം ഓരോ പാർട്ടിയിലേയും സീറ്റു മോഹികളുടെ കൊഴിഞ്ഞുപോക്കും ഒപ്പം തുടങ്ങും എന്നു കൂടിയാണ്.
ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിപക്ഷത്തെ പ്രധാന പാർട്ടിയാണ്. അവിടെ കോൺഗ്രസ് ഏറ്റുമുട്ടുന്നത് ആം ആദ്മി പാർട്ടിയുമായാണ്. നിലനിൽപ്പ് എല്ലാ പാർട്ടികളും പ്രധാനമായി കാണുന്നു എന്നതിനാൽതന്നെ ഇവിടെ നടക്കുന്ന സീറ്റു വിഭജന ചർച്ചകൾ ഏറെ ശ്രദ്ധേയമായിരിക്കും. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഒരുമിച്ചു മത്സരിക്കുന്നു എന്നതുമായി ഇതിനെ തുല്യപ്പെടുത്താം. എന്നാൽ ഈ രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമായ കാര്യം ഇവർക്ക് ഏറ്റുമുട്ടാൻ പാകത്തിലുള്ള എതിർപക്ഷം ഇല്ല എന്നതാണ്.
പഞ്ചാബിൽ ശിരോമണി അകാലിദൾ കുറെയൊക്കെ ശക്തമാണെങ്കിലും ആം ആദ്മി പാർട്ടിയോ കോൺഗ്രസോ പോലെ ശക്തമല്ല ഇപ്പോൾ. ബിജെപി വളർന്നു വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ വേരോട്ടമുണ്ടാക്കുക എളുപ്പമല്ല. ഈ സാഹചര്യങ്ങൾ നിലനിൽക്കുന്നതു കൊണ്ടു തന്നെ പഞ്ചാബും കേരളവും പോലെയുള്ള സ്ഥലങ്ങളിൽ പരസ്പരം മത്സരിക്കുകയും വിജയ സാധ്യത കുറഞ്ഞ സീറ്റുകളിൽ ‘ഒത്തുതീർപ്പു’കൾ നടത്തുകയും ചെയ്യുക എന്നാണ് തെളിഞ്ഞു വരുന്ന മാർഗങ്ങളിലൊന്ന്.
∙ 2024ൽ ബിജെപിയെ എങ്ങനെ നേരിടും? രാമക്ഷേത്രവും പ്രതിപക്ഷത്തിന് കീറാമുട്ടി
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിജയത്തോടെ വലിയ ആത്മവിശ്വാത്തിലാണ് ബിജെപി. 2013ലും 2018ലും ഈ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ ഏറ്റിരുന്നെങ്കിലും 2014ലും 2019ലും ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ബിജെപി നേടിയത്. ഈ മൂന്നു സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരുകയും ചെയ്തിരുന്നു. ‘മോദി പ്രഭാവ’ത്തെ മുൻ നിർത്തിയായിരിക്കും ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തെ തങ്ങൾക്ക് അനുകൂലമാക്കുന്ന വിധത്തിൽ എങ്ങനെ മാറ്റിയെടുക്കും എന്നതുതന്നെയാണ് ഇന്ത്യ കക്ഷികൾ നേരിടുന്ന വെല്ലുവിളി. പ്രചാരണ സംവിധാവും തിരഞ്ഞെടുപ്പു മാനേജ്മെന്റും സ്ഥാനാർഥി നിർണയവും അടക്കമുള്ള കാര്യങ്ങളിൽ ബിജെപി ബഹുദൂരം മുന്നിലാണു താനും.
അതിനൊപ്പമാണ് രാമക്ഷേത്രം ഉൾപ്പെടെ ബിജെപി ഉയർത്തുന്ന വിഷയങ്ങളെ എങ്ങനെ നേരിടും എന്നതും. ഇക്കാര്യത്തിൽ 19നു നടന്ന ‘ഇന്ത്യ’ യോഗത്തിൽ ചില പാർട്ടികൾ സന്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ അങ്ങേയറ്റം കരുതലോടെയേ ഇതിനെ സമീപിക്കാൻ കഴിയൂ എന്ന് എല്ലാ കക്ഷികൾക്കും ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ഈ വിഷയത്തെ പരാമർശിക്കാതെതന്നെ പ്രചാരണ പരിപാടികൾ നടത്തുക എന്നതിലേക്കായിരിക്കും മുന്നണി പൊതുവേ എത്തുക എന്നാണ് കരുതുന്നത്. ജനുവരി 22നാണ് അയോധ്യയിലെ രാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ്. അതിനു മുൻപുതന്നെ പ്രതിപക്ഷത്തിന്റെ സംയുക്ത സമ്മേളനങ്ങളും റാലികളും നടത്തണമെന്ന അഭിപ്രായം ഉയർന്നു വന്നിരുന്നു. സീറ്റ് വിഭജന ചർച്ചകൾ ലക്ഷ്യം കാണുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കാം.