കോടി കടന്ന് യാത്രക്കാർ: ‘കൊച്ചി വിമാനത്താവളത്തിൽ ബാഗ് തുറക്കേണ്ട; സിയാൽ കൊണ്ടുവരുന്നത് വൻ മാറ്റങ്ങൾ’
കേരളത്തിൽ പുതുതായി കൊണ്ടുവരുന്ന ഏതൊരു ബിസിനസ് ആശയത്തിലും ‘സിയാൽ മാതൃകയിൽ’ എന്ന വാക്ക് സർക്കാർ ഒപ്പം ചേർക്കുന്നത് കാണാനാവും. കേരളത്തിൽ വിജയിച്ച ബിസിനസ് ആശയമായി സിയാൽ (Cochin International Airport Limited (CIAL) നിലകൊള്ളുന്നു എന്നതിന്റെ തെളിവാണിത്. രാജ്യത്തെമ്പാടും വ്യോമയാന മേഖലയിൽ വമ്പൻ കുതിപ്പാണ് ദൃശ്യമാവുന്നത്. ഒരുകാലത്ത് സമൂഹത്തിന്റെ മുകൾത്തട്ടിലുളള സമ്പന്നർക്ക് മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്നതിൽ മാറ്റം സംഭവിച്ചിരിക്കുന്നു. 2023ൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 1.1 കോടിയോളം യാത്രക്കാരാണ്. കൊച്ചി വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. എങ്ങനെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം ഈ നേട്ടം കൈവരിച്ചത്? എന്തൊക്കെ മാറ്റങ്ങളാണ് 2024ൽ യാത്രക്കാർക്കായി സിയാൽ ഒരുക്കിയിട്ടുളളത്? കൊച്ചിയെ ‘തിളക്ക’മുള്ള കപ്പല്‍ നിർമാണ ഹബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വരുമ്പോഴും അതും സഹായകമാകുന്നത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാണ്. വരുംനാളുകളിലും വിമാനത്താവളത്തിൽ തിരക്കേറുമെന്നുറപ്പാകുമ്പോൾ, എന്താണ് സിയാലിന്റെ ഭാവി പദ്ധതികളും പ്രതീക്ഷകളും? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വ്യക്തമാക്കുകയാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്.

കേരളത്തിൽ പുതുതായി കൊണ്ടുവരുന്ന ഏതൊരു ബിസിനസ് ആശയത്തിലും ‘സിയാൽ മാതൃകയിൽ’ എന്ന വാക്ക് സർക്കാർ ഒപ്പം ചേർക്കുന്നത് കാണാനാവും. കേരളത്തിൽ വിജയിച്ച ബിസിനസ് ആശയമായി സിയാൽ (Cochin International Airport Limited (CIAL) നിലകൊള്ളുന്നു എന്നതിന്റെ തെളിവാണിത്. രാജ്യമെമ്പാടും വ്യോമയാന മേഖലയിൽ വൻ കുതിപ്പാണ് ദൃശ്യമാവുന്നത്. ഒരുകാലത്ത് സമൂഹത്തിന്റെ മുകൾത്തട്ടിലുളള സമ്പന്നർക്കു മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്നതിൽ മാറ്റം സംഭവിച്ചിരിക്കുന്നു.
2023ൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 1.1 കോടിയോളം യാത്രക്കാരാണ്. കൊച്ചി വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. എങ്ങനെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം ഈ നേട്ടം കൈവരിച്ചത്? എന്തൊക്കെ മാറ്റങ്ങളാണ് 2024ൽ യാത്രക്കാർക്കായി സിയാൽ ഒരുക്കിയിട്ടുളളത്?
കൊച്ചിയെ ‘തിളക്ക’മുള്ള കപ്പല്‍ നിർമാണ ഹബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വരുമ്പോൾ അതും സഹായകമാകുന്നത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാണ്. കൊച്ചി കേന്ദ്രീകരിച്ച് പദ്ധതികളേറുന്നതോടെ, വരുംനാളുകളിലും വിമാനത്താവളത്തിൽ തിരക്കേറുമെന്നുറപ്പ്. എന്താണ് സിയാലിന്റെ ഭാവി പദ്ധതികളും പ്രതീക്ഷകളും? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വ്യക്തമാക്കുകയാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്.
? ഒരു വർഷം ഒരു കോടി യാത്രക്കാർ, എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്.
∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. 1.1 കോടിയോളം യാത്രക്കാരാണ് 2023ൽ സിയാൽ വഴി യാത്ര ചെയ്തത്. രാജ്യമെമ്പാടും വ്യോമയാന മേഖല വൻതോതിലുള്ള കുതിപ്പിലാണ്. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിക്കു ശേഷം രാജ്യത്തെ ടൂറിസം മേഖലയും വലിയ വളർച്ചയിലേക്കു നീങ്ങുന്ന കാലഘട്ടമാണിത്. ഇതിന്റെ സൂചനകൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇത്രയും നാൾ സിയാലിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണമാണ് ആഭ്യന്തര യാത്രക്കാരേക്കാൾ കൂടുതൽ ഉണ്ടായിരുന്നത്. എന്നാൽ 2023ൽ ആഭ്യന്തരയാത്രക്കാരുടെ എണ്ണമാണ് മുൻപിൽ.
? യാത്രക്കാരുടെ എണ്ണത്തിലെ വർധന ഭാവി വികസനത്തെ എങ്ങനെ സഹായിക്കും.
∙ ആഭ്യന്തര ടൂറിസം മേഖലയിലെ വളർച്ച ആണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് സൂചിപ്പിക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് 14 ശതമാനം വളർച്ചയാണ് ഉണ്ടായതെങ്കിൽ സിയാലിൽ അത് 18 ശതമാനമായി. രാജ്യത്ത് വിമാന യാത്ര നടത്താൻ കഴിയുന്ന ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 7 ശതമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിൽ നാലോ അഞ്ചോ ശതമാനം വർധനവുണ്ടായാൽത്തന്നെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുക.
ഇതിന്റെ പങ്ക് സിയാലിനുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ലഭിക്കും. സമീപ ഭാവിയിൽതന്നെ ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുണകരമായി ബാധിക്കും. കൂടുതൽ കൂടുതൽ പേർക്ക് പറക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. അടുത്ത 5 വർഷത്തിനുള്ളിൽ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ വികസനമാണ് രാജ്യത്തെ വ്യോമയാന മേഖലയിൽ ഉണ്ടാവുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളവും ഇതിനൊപ്പം വികസിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
? കൂടുതൽ വിമാന സർവീസുകൾ സിയാലിലേക്ക് വരികയാണല്ലോ. പുതിയ സർവീസ് മേഖലകൾ ഏതൊക്കെയാണ്.
∙ ഒന്നിനു പിറകെ ഒന്നായി ലോകത്തെ പല രാജ്യങ്ങളിലും ഇന്ത്യക്കാർക്ക് വീസ സൗജന്യമാക്കുകയോ നടപടിക്രമങ്ങൾ ലഘൂകരിക്കുകയോ ചെയ്തുവരികയാണ്. മലേഷ്യ, സിംഗപ്പുർ, തായ്‌ലൻഡ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് ഇത്രയേറെ സർവീസുകളുണ്ടായിട്ടും യാത്രാ നിരക്കുകൾ കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്തത്. കാരണം അത്രേയേറെ യാത്രക്കാർ അങ്ങോട്ട് പോകാനുണ്ടെന്നത് തന്നെ കാരണം. കൊച്ചിയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് തുടരുകയാണ്.
ബാങ്കോക്കിലേക്ക് മാത്രം ആഴ്ചയിൽ 7 സർവീസുകൾ ഉണ്ട്. 2024 ജനുവരി ഇരുപതോടെ 10 ആയി വർധിക്കും. ഇന്തൊനീഷ്യയുടെ ബാത്തിക് എയർ കൂടി വരുന്നതോടെ ഇത് 13 ആയി ഉയരും. പ്രീമിയം വിമാന കമ്പനിയായ തായ് എയറും മാർച്ച് മുതൽ കൊച്ചിയിൽ നിന്ന് സർവീസിനെത്തുന്നുണ്ട്. അതോടെ സർവീസുകൾ 16 ആയി വർധിക്കും. സിംഗപ്പൂരിലേക്ക് ദിവസേന രണ്ടും മലേഷ്യയിലേക്ക് ദിവസേന നാലും ശ്രീലങ്കയിലേക്ക് ദിവസേന ഒരു സർവീസ് വീതവും നിലവിലുണ്ട്. ഇത്രയേറെ സർവീസുകളുണ്ടായിട്ടും നിരക്കുകൾ കുറയുന്നില്ലെന്നതിനു കാരണം അത്രയേറെ ആവശ്യം ആ സെക്ടറുകളിൽ ഉണ്ട് എന്നതാണ്. റൂട്ട് വികസന പ്രവർത്തനങ്ങള്‍ക്ക് സിയാൽ പ്രത്യേക ശ്രദ്ധ നൽകി വരികയാണ്. ഇതിന്റ ഭാഗമായി ലോകത്തെ പല സുപ്രധാന മേളകളിലും സിയാൽ പങ്കെടുക്കുന്നുണ്ട്.
ലോകത്തെ വിമാനകമ്പനികളെല്ലാം നേരിടുന്ന പ്രധാന പ്രശ്നം ആവശ്യത്തിന് വിമാനങ്ങളില്ലാത്തതാണ്. ലുഫ്താൻസ ഉൾപ്പെടെയുള്ള പല പ്രധാന വിമാനകമ്പനികള്‍ക്കും കൊച്ചിയിൽനിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വർധന ബോധ്യപ്പെട്ടിട്ടുള്ളതാണ്. വിമാനങ്ങൾ ലഭ്യമാകുമ്പോൾ കൊച്ചിയിൽനിന്ന് സർവീസ് നടത്താമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. നിലവിൽ എയർ ഇന്ത്യ നടത്തുന്ന ലണ്ടൻ സർവീസിന് പുറമേ ഈ വർഷം പുതിയൊരു യൂറോപ്യൻ സെക്ടർ കൂടി കൊച്ചിയിൽനിന്ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയും കൊച്ചിയിൽനിന്ന് കൂടുതൽ സെക്ടറുകളിലേക്ക് സർവീസിന് തയാറെടുക്കുന്നുണ്ട്.
? ഡിജിയാത്ര സൗകര്യം എർപ്പെടുത്തിയല്ലോ. ഈ സൗകര്യത്തിന്റെ പ്രതികരണം എങ്ങനെയാണ്. ഇതുപോലെ എന്തൊക്കെ പുതിയ സൗകര്യങ്ങളാണ് ഇനി വരുന്നത്.
∙ 2023 ഓഗസ്റ്റിലാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിജി യാത്ര സേവനം ആരംഭിച്ചത്. ഇതു വരെ 65,000 യാത്രക്കാർ കൊച്ചിയിൽ ഡിജി സേവനം ഉപയോഗിച്ചു. നിലവിൽ 8.7 ശതമാനം യാത്രക്കാരാണ് ഇവിടെ ഡിജി യാത്ര ആപ് ഉപയോഗിക്കുന്നത് ഫെബ്രുവരി അവസാനത്തോടെ ഇത് 15 ശതമാനം ആക്കി വർധിപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. ഡിജിയാത്ര ആപ് ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളിൽ സർക്കാർ ഇളവുകൾ വരുത്തിയിട്ടുണ്ട്. സർക്കാരും ഡിജി യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ നടപടികൾ എടുക്കുന്നുണ്ട്. സിയാലും യാത്രക്കാർക്കിടയിൽ ഡിജിയാത്ര പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉദ്യമത്തിലാണ്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനുള്ള ഒട്ടേറെ നടപടികളുമായി സിയാൽ മുന്നോട്ടു പോവുകയാണ്. യാത്രക്കാരുടെ ബാഗിൽനിന്ന് ലാപ്ടോപ് തുടങ്ങിയ സാധനങ്ങളൊന്നും പുറത്തെടുക്കാതെ തന്നെ പരിശോധിക്കാനുള്ള സിടിഎക്സ് മെഷിനുകളും ദേഹപരിശോധന ഒഴിവാക്കുന്ന ഫുൾ ബോഡി സ്കാനറുകളും കൊച്ചിയിലും സ്ഥാപിക്കുന്നതിനുള്ള നടപടികൾ സിയാൽ ആരംഭിച്ചിട്ടുണ്ട്. ആദ്യം അഭ്യന്തര ടെർമിനലിലാണ് ഇവ സ്ഥാപിക്കുക. ഇവിടെ 2 പുതിയ ബേകൾ കൂടി സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.
ലോഞ്ചുകളിൽ റിക്ലൈനർ സീറ്റുകൾ പോലുള്ള ആധുനിക സംവിധാനങ്ങൾ ഉണ്ട്. ലോഞ്ചുകളുടെ വിസ്തീർണം വർധിപ്പിക്കുന്നതിനും നടപടികളായിട്ടുണ്ട്. രാജ്യാന്തര ടെർമിനലിൽ 15,000 ചതുരശ്ര അടി വിസ്തീർണമുള്ള ലോഞ്ചാണ് നിലവിലുള്ളത്. ഇവിടെ 6000 ചതുരശ്ര അടി കൂടി വിസ്തീർണമുള്ള ലോഞ്ച് കൂടി ഉടൻ സജ്ജമാകും.
ആഭ്യന്തര ടെർമിനലിലെ ലോഞ്ച് നിലവിൽ 5000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. ഇത് 4000 ചതുരശ്ര അടി കൂടി വർധിപ്പിക്കും. അങ്ങനെ ലോഞ്ചുകളുടെ വിസ്തീർണം മാത്രം 20,000 ചതുരശ്ര അടിയിൽനിന്ന് 30,000 ചതുരശ്ര അടിയായി ഉയർത്തും. 53 മുറികളുള്ള ലക്ഷുറി ട്രാൻസിറ്റ് ഹോട്ടൽ ഫെബ്രുവരിയിൽ തുറക്കും. ഇവിടെയും ലോഞ്ച്, ബിസിനസ് സെന്റർ, കോൺഫറൻസ്, ജിം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. മണിക്കൂർ നിരക്കിലായിരിക്കും ഇവിടെ മുറികൾ അനുവദിക്കുക.
? മലയാളികൾ കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന കാലമാണല്ലോ, ഈ അനൂകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ എന്താണ് പദ്ധതികൾ.
കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികൾ സിയാൽ തയാറാക്കിയിട്ടുണ്ട്. ഒരു വർഷം ഒരു പുതിയ വിമാനകമ്പനിയെങ്കിലും ഇവിടെനിന്ന് സർവീസ് തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഇന്ത്യയിൽ 138 വിമാനത്താവളങ്ങളാണ് പ്രവർത്തിക്കുന്നത്. എല്ലാ വിമാന കമ്പനികളും കൂടി നിലവിൽ 978 വിമാനങ്ങളാണ് വാണിജ്യ സർവീസുകൾ നടത്തുന്നത്. വിവിധ വിമാനകമ്പനികൾ പുതുതായി ആയിരത്തോളം വിമാനങ്ങൾക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ എണ്ണവും ഇരട്ടിയോളമായി വർധിക്കും. ഇതോടെ രാജ്യത്തെ വ്യോമയാന വിപണി കൂടുതൽ മത്സരാധിഷ്ഠിതമാവുകയും വികസനത്തിന്റെ മുഖ്യമായൊരു പങ്ക് കൊച്ചിക്കും ലഭിക്കും എന്ന പ്രതീക്ഷയാണുള്ളത്.
? ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായല്ലോ. യാത്രാ സൗകര്യങ്ങൾ കൂട്ടുമോ.
∙ രാജ്യാന്തര ടെർമിനലിൽ ഈ വർഷം അഞ്ചു ലക്ഷം ചതുരശ്ര അടി കൂടി വിസ്തീർണം വർധിപ്പിക്കും. ഏപ്രൺ 15 ലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കും. പാർക്കിങ് ബേകളുടെ എണ്ണം 32ൽ നിന്ന് 46 ആകും. ഏപ്രണിന്റെ നിർമാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ടെർമിനൽ വികസന നടപടികൾ നടന്നു വരുന്നു. 600 കോടി രൂപയുടെ വികസനമാണ് രാജ്യാന്തര ടെർമിനലിൽ മാത്രം വരുന്നത്. ആഭ്യന്തര ടെർമിനലിലും പാർക്കിങ് ബേകളുടെ എണ്ണമുൾപ്പെടെ വികസിപ്പിക്കുന്നുണ്ട്. ഡിജി യാത്ര, സ്മാർട്ട് പാർക്കിങ്. ഫുൾ ബോഡി സ്കാനർ, സിടിഎക്സ് ബാഗ് പരിശോധന സംവിധാനം തുടങ്ങിയ കൂടുതൽ യാത്രാ സൗഹൃദ പദ്ധതികളും നടപ്പിലാക്കി വരുന്നു.
? കേരളത്തിൽ കൂടുതൽ വിമാനത്താവളങ്ങള്‍ വരുന്നു. ശബരിമല വിമാനത്താവളം പൂർത്തിയാകുന്നത് സിയാലിനെ എങ്ങനെ ബാധിക്കും.
∙ കഴിഞ്ഞ 10 വർഷംകൊണ്ടാണ് രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയോളം വർധിച്ച് 138 ആയത്. ഇനി അടുത്ത 10 വർഷംകൊണ്ട് ഇതിന്റ ഇരട്ടിയായി വികസിപ്പിക്കുന്നതിനുളള നടപടികളാണ് നടക്കുന്നത്. കൂടുതൽ വിമാനത്താവളങ്ങൾ വരുന്നത് ഭീഷണിയല്ല, മറിച്ച് ഈ മേഖലയിലുള്ള വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇത് നിരക്ക് കുറയുന്നതിനും കൂടുതൽ ആളുകൾക്ക് വിമാനയാത്രയ്ക്കു സൗകര്യമൊരുക്കുകയും ചെയ്യും. ഇതിലൂടെ യാത്രക്കാരുടെ എണ്ണം വീണ്ടും വീണ്ടും വർധിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുക. ശബരിമല വിമാനത്താവളത്തിന്റെ വരവോടെ സംസ്ഥാനത്തെ വിമാനയാത്രയും കൂടുതലായി ഉത്തേജിപ്പിക്കപ്പെടും. ഇത് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ഗുണകരമായി മാറുകയും ചെയ്യും.
? അടുത്ത കാലത്ത് വന്ദേ ഭാരത് വലിയ ചർച്ച ആയല്ലോ. വന്ദേ ഭാരത് വന്നതോടെ വിമാനയാത്ര കുറയുമെന്ന തരത്തിൽ വരെ പ്രചാരണങ്ങൾ വരുന്നുണ്ട്. റോഡിലും റെയിലിലും ആധുനിക സൗകര്യങ്ങൾ വരുന്നത് വിമാന യാത്രയെ എങ്ങനെ ബാധിക്കും.
∙ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. യാത്രാ സൗകര്യങ്ങളിലും ഇതിന്റെ മാറ്റങ്ങളുണ്ടാകും. വിമാന യാത്രയിലെന്ന പോലെ ട്രെയിൻ യാത്രയിൽ വരുന്ന മാറ്റങ്ങളുടെ ഭാഗമാണ് വന്ദേഭാരത് പോലുള്ള പുതിയ ട്രെയിനുകളുടെ ആവിർഭാവം. ഇത് വിമാന സർവീസുകളെ ബാധിക്കുകയില്ല. മറിച്ച് നിലവിലുള്ള ട്രെയിൻ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിക്കുകയും കണക്ടിവിറ്റി വർധിക്കുകയുമാണ് ചെയ്യുന്നത്.
? എന്തൊക്കെയാണ് സിയാലിന്റെ ഭാവി പദ്ധതികൾ
വിമാനത്താവള സുരക്ഷാ സംവിധാനങ്ങളുടെ ആധുനികവൽക്കരണം, രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, ലക്ഷുറി എയ്‌റോ ലോഞ്ച്, ഗോൾഫ് റിസോർട്സ് ആൻഡ് സ്പോർട്സ് സെന്റർ, വിമാനത്താവളത്തിന് ഇലക്ട്രോണിക് സുരക്ഷാവലയം തുടങ്ങിയവയാണ് ഇപ്പോൾ നടക്കുന്ന വികസന പദ്ധതികൾ.
ഇംപോർട്ട് കാർഗോ ടെർമിനൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്തു. ഇതോടെ സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. ഓസ്ട്രിയൻ നിർമിത 2 ഫയർ എൻജിനുകൾ ഉൾപ്പെടെ ആധുനിക വാഹനങ്ങളുടെ സഹായത്തോടെ വിമാനത്താവള അടിയന്തര രക്ഷാ സംവിധാനം ആധുനികവൽകരിച്ചു.
15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനങ്ങളുടെ ഒന്നാം ഘട്ടം ആരംഭിച്ചിട്ടുണ്ട്. 50,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ 2 ന് സമീപം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായ 0484 ലക്ഷുറി എയ്‌റോ ലോഞ്ചിന്റെ പ്രവർത്തനം ഫെബ്രുവരിയിൽ ആരംഭിക്കും. 12 കിലോമീറ്ററോളം വരുന്ന എയർപോർട്ടിന്റെ സുരക്ഷാ മതിലിൽ പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡിഎസ്) സുരക്ഷാവലയം തീർക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു. ഗോൾഫ് ടൂറിസം വികസനത്തിനായി റിസോർട്ടുകൾ, സ്പോർട്സ് സെന്റർ എന്നിവ സിയാൽ ഗോൾഫ് കോഴ്സിൽ നിർമിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.