രാമ ക്ഷേത്രം നിർമിച്ചതിൽ അഭിമാനം; എഴുത്തുകാരൻ തൂലികയുടെ മൂർച്ച കളയരുത്! ഡോ. ജോർജ് ഓണക്കൂറിന്റെ മുന്നറിയിപ്പ്
‘രാമക്ഷേത്ര നിർമാണത്തിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. അയോധ്യയിൽ കോൺഗ്രസ് പോകണമെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ പോകുന്നതിൽ അപാകതയൊന്നും കാണുന്നുമില്ല. ക്ഷേത്ര നിർമാണത്തിൽ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’. പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്റെ വാക്കുകളാണിത്. നോവലുകളിലൂടെയും കഥകളിലൂടെയും വായനക്കാർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഡോ. ജോർജ് ഓണക്കൂർ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത അദ്ദേഹം രാമക്ഷേത്ര നിർമാണത്തിന് പൂർണ പിന്തുണയാണ് നൽകുന്നത്.
‘രാമക്ഷേത്ര നിർമാണത്തിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. അയോധ്യയിൽ കോൺഗ്രസ് പോകണമെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ പോകുന്നതിൽ അപാകതയൊന്നും കാണുന്നുമില്ല. ക്ഷേത്ര നിർമാണത്തിൽ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’. പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്റെ വാക്കുകളാണിത്. നോവലുകളിലൂടെയും കഥകളിലൂടെയും വായനക്കാർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഡോ. ജോർജ് ഓണക്കൂർ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത അദ്ദേഹം രാമക്ഷേത്ര നിർമാണത്തിന് പൂർണ പിന്തുണയാണ് നൽകുന്നത്.
‘രാമക്ഷേത്ര നിർമാണത്തിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. അയോധ്യയിൽ കോൺഗ്രസ് പോകണമെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ പോകുന്നതിൽ അപാകതയൊന്നും കാണുന്നുമില്ല. ക്ഷേത്ര നിർമാണത്തിൽ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’. പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്റെ വാക്കുകളാണിത്. നോവലുകളിലൂടെയും കഥകളിലൂടെയും വായനക്കാർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഡോ. ജോർജ് ഓണക്കൂർ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത അദ്ദേഹം രാമക്ഷേത്ര നിർമാണത്തിന് പൂർണ പിന്തുണയാണ് നൽകുന്നത്.
‘രാമക്ഷേത്ര നിർമാണത്തിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. അയോധ്യയിൽ കോൺഗ്രസ് പോകണമെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ പോകുന്നതിൽ അപാകതയൊന്നും കാണുന്നുമില്ല. ക്ഷേത്ര നിർമാണത്തിൽ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’. പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്റെ വാക്കുകളാണിത്. നോവലുകളിലൂടെയും കഥകളിലൂടെയും വായനക്കാർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഡോ. ജോർജ് ഓണക്കൂർ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത അദ്ദേഹം രാമക്ഷേത്ര നിർമാണത്തിന് പൂർണ പിന്തുണയാണ് നൽകുന്നത്.
അതേ സമയം നമ്മുടെ കലാകാരന്മാർ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവരൊക്കെ പലപ്പോഴും ഇടതുപക്ഷത്തോടാണ് ചേർന്നുനിന്നിട്ടുള്ളതെന്ന് തുറന്നു പറയാനും അദ്ദേഹം മടിക്കുന്നില്ല. ‘ അത് എക്കാലത്തും അങ്ങനെയാണ്. ജന്മി–മുതലാളി–പൗരോഹിത്യ കൂട്ടുകെട്ടിനെ എതിർക്കുക എന്നതായിരുന്നു സ്വാതന്ത്ര്യാനന്തരമുളള ലക്ഷ്യം. അന്ന് പാവപ്പെട്ടവരൊക്കെ വലിയ പ്രതീക്ഷയോടെ നിന്നത് ഇടതുപക്ഷത്താണ്. ജനാധിപത്യ ഭരണം വന്നുവെങ്കിലും പ്രതീക്ഷകൾ നിറവേറിയിരുന്നില്ല. മർദിതരുടെ ഭാഗത്ത് തീർച്ചയായും എഴുത്തുകാർ നിന്നു. അവർക്ക് വേണ്ടി പാടുകയും എഴുതുകയും ചെയ്തു. എഴുത്തിന്റെ ഒരു ധർമമാണ് അത്. അതിൽ കക്ഷി രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, കാലം മാറിയപ്പോൾ ഞാൻ നേരത്തെ പറഞ്ഞ സ്വാർഥതയുടെ ചുഴിയിൽ നമ്മുടെ ബുദ്ധിജീവികൾ പെട്ടുപോയിരിക്കുകയാണ്’ ജോർജ് ഓണക്കൂർ വ്യക്തമാക്കുന്നു. സമകാലീന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്ന ജോർജ് ഓണക്കൂർ മനോരമ ഓൺലൈൻ പ്രീമിയത്തോട് മനസ്സ് തുറന്നപ്പോൾ...
? രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് പലവിധത്തിലുളള ചർച്ചകൾ സമൂഹത്തിൽ നടക്കുകയാണല്ലോ? എന്താണ് നിലപാട്? ആരുടെയെങ്കിലും പക്ഷം ചേരുന്നുണ്ടോ
∙ ഞാനൊരു മതത്തിന്റെയും പേര് പറയുന്നില്ല. ഞാൻ ഒരിക്കലും അങ്ങനെ സംസാരിക്കാറുമില്ല. വിദേശത്ത് നിന്ന് വരുന്ന അക്രമണകാരികൾ പലകാലഘട്ടങ്ങളിൽ നമ്മുടെ രാജ്യം കൊള്ളയടിച്ചിട്ടുണ്ട്. ‘ഗ്രേറ്റ്’ എന്നുപറഞ്ഞ് വാഴ്ത്തിയ അലക്സാണ്ടർ ചക്രവർത്തി വരെ നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ വന്നപ്പോൾ കൊള്ളയടിക്കുകയാണ് ചെയ്തത്. അവർ തകർത്തെറിഞ്ഞ ഒരുപാട് സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഞാൻ ജറുസലമിൽ പലതവണ പോയിട്ടുണ്ട്. സമാധാനത്തിന്റെ നഗരം എന്നാണ് ജറുസലം അറിയപ്പെടുന്നത്. അവിടെ ദാവീദിന്റെ പുത്രൻ പണികഴിപ്പിച്ച വിശ്രുതമായ ദേവാലയമുണ്ട്. ആ ദേവാലയം ഇരുപത് പ്രാവശ്യം തകർക്കപ്പെട്ടതാണ്.
പഴയ ദേവാലയത്തിന്റെ ഒരു ഭിത്തി മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അതിൽ യഹൂദന്മാർ വന്ന് തലയടിച്ച് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. വിലാപത്തിന്റെ മതിൽ എന്നാണ് അത് അറിയപ്പെടുന്നത്. ഗുജറാത്തിൽ ചെന്നപ്പോൾ സോമനാഥ ക്ഷേത്രത്തിന് മുന്നിലൊരു പ്രതിമയുണ്ട്. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണത്. എന്തിനാ ഈ പ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് എന്റെയൊപ്പം ഉണ്ടായിരുന്ന ഗൈഡിനോട് ഞാൻ ചോദിച്ചു.
പഴയ സോമനാഥ ക്ഷേത്രം വിദേശികൾ നശിപ്പിച്ചു, ആ ക്ഷേത്രം പുനരുദ്ധാരണം നടത്തിയത് സർദാർ വല്ലഭായ് പട്ടേൽ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്താണെന്ന് അയാൾ പറഞ്ഞു. നമ്മുടെ പല ക്ഷേത്രങ്ങളും അയോധ്യയെ പോലെ പല കാലങ്ങളിൽ വിദേശ ആക്രമണത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടതാണ്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിൽ ഒരു തെറ്റുമില്ല. അയോധ്യയിലെ രാമക്ഷേത്ര പുനരുദ്ധാരണത്തിന് നമ്മൾ തയാറാകുമ്പോൾ ചെയ്ത വലിയ കാര്യം പിൽക്കാലത്ത് നശിപ്പിക്കപ്പെട്ട പുതിയ പ്രാർഥനാലയത്തിന്റെ സ്ഥാനത്ത് മറ്റൊന്ന് രൂപീകരിക്കാനുളള സാധ്യതകളും സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു എന്നതാണ്. അത് പ്രധാനപ്പെട്ട കാര്യമാണ്. അതിനുശേഷമാണ് രാമക്ഷേത്ര പുനരുദ്ധാരണത്തിനുളള വ്യക്തമായ രൂപമുണ്ടാകുന്നത്.
ടിപ്പു സുൽത്താന്റെ ആക്രമണം തിരുവിതാംകൂറിനെ ലക്ഷ്യമാക്കിയാണ് വന്നത്. ഒരുഘട്ടത്തിൽ അത് തടയപ്പെട്ടില്ലെങ്കിൽ നമ്മുടെ മഹാക്ഷേത്രങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നു ? പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയ്ക്ക് അകത്തുള്ള മഹത്തായ നിധി കുംഭങ്ങൾ എന്തെങ്കിലും അവശേഷിക്കുമായിരുന്നോ? രാമക്ഷേത്ര പുനരുദ്ധാരണത്തിൽ തീർച്ചയായും അഭിമാനിക്കുന്ന ആളാണ് ഞാൻ. ക്ഷേത്രങ്ങൾ മാത്രമല്ല സർവകലാശാലകളെയും സാംസ്കാരിക സ്ഥാപനങ്ങളെയും പഴയ പ്രൗഢിയിലേക്ക് കൊണ്ടുവരുന്നതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിലൊരു തെറ്റുമില്ല.
? പ്രതിപക്ഷം രാമക്ഷേത്രം പ്രാണ പ്രതിഷ്ഠയെ പൂർണമായി എതിർക്കുകയാണല്ലോ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് താങ്കൾ ഈ സ്വീകരിച്ച നിലപാടിൽ സൈബർ ഭീഷണികൾ ഉണ്ടായേക്കാം. ഭയമുണ്ടോ
∙ ഇതിനകത്ത് രാഷ്ട്രീയം കലർത്താൻ നോക്കേണ്ട. രാമക്ഷേത്രം നിർമിക്കുക എന്നത് രാഷ്ട്രീയമല്ല. അവിടെ മുൻപുണ്ടായിരുന്ന ഒരു ക്ഷേത്രം പുനർനിർമിക്കുകയാണ്. വിശ്വാസത്തിന്റെ ഭാഗമാണ് ഇതെല്ലാം. ആ വിശുദ്ധ സ്ഥാനത്തെ നശിപ്പിച്ച് പിന്നീടുണ്ടായ പ്രാർഥനാലയത്തെ തകർത്തു. ആ തകർത്തതിനെ ന്യായീകരിക്കുകയോ നിരാകരിക്കുകയോ അല്ല. അതും ഒരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ പ്രശ്നമാണ്. അവർക്ക് പ്രാർഥിക്കാൻ നല്ല സൗകര്യമൊരുക്കിയിട്ടുണ്ട്. വളരെ സംസ്കാരപൂർണമായ നിലപാടാണ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ഒരു വാക്ക് കൊണ്ടുപോലും മറ്റുള്ളവരെ ഇകഴ്ത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. എംടിയെ കുറിച്ചൊക്കെ അദ്ദേഹം ആരാണെന്ന് അറിയാത്ത ചിലർ സോഷ്യൽ മീഡിയയിൽ അലക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ചിത്രയ്ക്കെതിരെ നടക്കുന്നതും കഷ്ടമായിപ്പോയി. അങ്ങനെയൊന്നും ആരും ആർക്കെതിരെയും പറയാൻ പാടില്ല.
? സാംസ്കാരിക രംഗത്തും രാഷ്ട്രീയത്തിലുമൊക്കെ വലിയതോതിൽ അടുത്തിടെ ചർച്ചയായത് എംടി വാസുദേവൻ നായർ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ നടത്തിയ പ്രസംഗമാണ്. അധികാര വർഗത്തിനെതിരെയുളള അദ്ദേഹത്തിന്റെ വിമർശനങ്ങൾ താങ്കൾക്കുമുണ്ടോ? രാഷ്ട്രീയ രംഗത്തുള്ളവർക്കും സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവർക്കും ആ മൂല്യബോധമുണ്ടെന്ന് കരുതുന്നുണ്ടോ
∙ എംടി 2003ൽ എഴുതിയ ലേഖനമാണ് അത്. ഏത് കാലത്തും പ്രസക്തമായ കാര്യമാണ് എംടി പറഞ്ഞത്. അതിൽ എംടിയെ പ്രത്യേകിച്ച് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യേണ്ട വലിയ കാര്യമൊന്നുമില്ല. എന്റെ സുഹൃത്തായ പഴയ മന്ത്രി ഇന്നലെ പറഞ്ഞതുപോലെ അതിനുപിന്നാലെ പോകേണ്ട. എന്നാൽ ഒരു സത്യമാണ് അദ്ദേഹം പറഞ്ഞത്. അധികാരസ്ഥാനത്തിരിക്കുന്നവർക്ക് വേണ്ട മൂല്യബോധത്തെപ്പറ്റി ആയിരുന്നു ആ പ്രസംഗം. മൂല്യശോഷണം എല്ലാ രംഗത്തും സംഭവിച്ചുവെന്നത് ഉറപ്പാണ്. ഞാൻ സാഹിത്യ അക്കാദമിയിൽ അംഗമായിരുന്ന എൺപതുകളിൽ അന്ന് അക്കാദമിയുടെ പ്രസിഡന്റായിരുന്ന ഒരാൾ കേശവദേവാണ്.
പിന്നീട് മഹാനായ തകഴി ശിവശങ്കരപ്പിള്ള വന്നു. മുപ്പത് വയസ്സ് തികയും മുൻപ് സാഹിത്യ അക്കാദമിയിൽ ഞാൻ അംഗമാകുമ്പോൾ അന്ന് ഒപ്പമുണ്ടായിരുന്നത് വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ്, തകഴി, വൈലോപ്പിള്ളി, പി.സി കുട്ടിക്കൃഷ്ണൻ, സുകുമാർ അഴീക്കോട്, എസ്.കെ പൊറ്റെക്കാട് എന്നിവരാണ്. ആ മുഖങ്ങളും ഇന്നത്തെ മുഖങ്ങളും തമ്മിൽ എന്തെങ്കിലും താരതമ്യത്തിന് നമ്മൾ ഒരുങ്ങണമോ? ആവശ്യപ്പെടാത്ത ഒരു കാര്യം കൊണ്ടുച്ചെന്ന് കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എനിക്ക് ഈ സ്ഥാനം തന്നാൽ ഞാൻ അത് ചെയ്യാം എന്ന വിലപേശലൊക്കെ സാഹിത്യത്തിലും കലയിലുമൊക്കെ വളർന്നുവരുന്നത് ഒട്ടും ആശാസ്യമല്ല.
? ‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’ എന്നെഴുതിയ കുമാരനാശാന്റെ ദേഹവിയോഗത്തിന് കഴിഞ്ഞ ദിവസം നൂറ് വർഷം തികഞ്ഞുവല്ലോ. അദ്ദേഹം എഴുതിയ ഈ വരി ഇന്നും പ്രസക്തമല്ലേ. ചട്ടങ്ങൾ മാറ്റിയെഴുതേണ്ട സമയമായെന്ന് കരുതുന്നുണ്ടോ. മാത്രമല്ല എഴുത്തുകാരൻ ആ കടമ നിറവേറ്റുന്നുണ്ടോ.
∙ സമൂഹത്തിൽ വർഗീയത കൊടിക്കുത്തിവാണ കാലത്താണ് കുമാരനാശാൻ ഇങ്ങനെയെഴുതിയത്. പണാസക്തി, ജാതിയുടെ ആധിപത്യം, മാനവികത പൊലിയുന്ന ഒരു കാലം ഇങ്ങനയൊക്കെയായിരുന്നു കുമാരനാശാൻ ഈ വരികളെഴുതുന്ന കാലത്തെ കേരളം. പെൺകുട്ടിയുടെ മുന്നിൽ ദാഹിച്ച് ബുദ്ധഭിക്ഷു വന്ന് യാചിക്കുമ്പോൾ ജലം കൊടുക്കാൻ പോലും അവൾ മടിക്കുകയാണ്. തനിക്ക് പാപമുണ്ടാകുമെന്നാണ് അവൾ പറയുന്നത്. ആശാന്റെ കാലഘട്ടം അതാണെന്ന് നമ്മൾ ഓർക്കണം. ഇങ്ങനെയൊരു കാലത്ത് മാനവികത ഉയർത്തിപ്പിടിക്കേണ്ടത് കവിയുടെ ഉത്തരവാദിത്തമാണ്. ഏതുകാലത്തും തമസ്കരിക്കപ്പെടുന്ന ജീവിതങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് എഴുത്തുകാരന്റെ കടമ.
കടമ നിറവേറ്റുന്നുവെന്ന് പറയാനുളള ധൈര്യം എനിക്കില്ല. കാരണം ഇപ്പോഴത്തെ എഴുത്ത് ആത്മാവിഷ്കാരമോ ജീവിതാവിഷ്കാരമോ ആണ്. സമൂഹത്തിന്റെ ആവിഷ്കാരം നടക്കുന്നില്ല. സാമൂഹിക ജീവിതത്തിന്റെ പകർത്തിയെഴുത്തല്ല സാഹിത്യം. എന്നാൽ, അനീതികളോട് പ്രതികരിക്കണം. സമൂഹത്തിലെ പലതരം പ്രവണതകളോടും ഏറ്റവും ആദ്യം പ്രതികരിക്കാൻ ബാധ്യതപ്പെട്ടത് എഴുത്തുകാരാണ്. പ്രസംഗിച്ചോ പത്രപ്രസ്താവന ഇറക്കിയോ പ്രതികരണം നടത്തണമെന്ന് ഞാൻ പറയുന്നില്ല. എഴുത്തിലൂടെ പ്രതികരിക്കണം. കഥാകാരനാണെങ്കിൽ കഥയിലൂടെയും ചിത്രകാരനാണെങ്കിൽ ചിത്രത്തിലൂടെയും പ്രതിഷേധിക്കണം. തൂലിക പടവാളാക്കിയില്ലെങ്കിലും മൂർച്ചയുള്ള ഒരു എഴുത്തിനെങ്കിലും തൂലികയെ ആയുധമാക്കണം. അതിനുപറ്റുന്ന കാലാവസ്ഥകൾ ഉണ്ടാകുന്നുണ്ട്. സ്വാർഥപ്രേരിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വാർഥത വലിയതോതിൽ നമ്മളെയൊക്കെ ഭരിക്കുന്നുവെന്ന ഭയം എനിക്കുണ്ട്. ധനം മോഹിച്ചും പണം മോഹിച്ചും സ്ഥാനമാനങ്ങൾ മോഹിച്ചുമൊക്കെയുളള സ്വാർഥതയുടെ ചുഴിയിൽ എല്ലാവരും വീണുകിടക്കുകയാണ്.
? ഇടതു പക്ഷത്തോട് ചേർന്നു നിൽക്കുന്ന ഭൂരിപക്ഷ എഴുത്തുകാരുടെ പാതയിൽ നിന്നെല്ലാം വ്യതിചലിച്ചായിരുന്നല്ലോ താങ്കളുടെ നടത്തം. ശരിക്കുമൊരു കോൺഗ്രുകാരൻ ആയിരുന്നില്ലേ
∙ ശരിക്കും കോൺഗ്രുകാരൻ എന്നുപറഞ്ഞത് അടിവരയിടണം. ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ ഉൾപ്പെട്ട ഒരു ദേശീയ നിരയുണ്ടല്ലോ. ജനാധിപത്യം, സോഷ്യലിസം എന്നീ സംസ്കാരങ്ങൾ അതിനുണ്ട്. അതിൽ അടിയുറച്ച് നിന്ന ആളാണ് ഞാൻ. സംശയമൊന്നും വേണ്ട. എന്നാൽ, വർത്തമാന കാലത്ത് കോൺഗ്രസിന്റെ മൂല്യങ്ങളൊക്കെ എവിടയോ നഷ്ടപ്പെട്ട് പോവുകയാണ്. നമ്മൾ വിചാരിക്കുന്നത് പോലെ സമൂഹത്തിൽ മാറ്റം നടക്കുന്നില്ല. കോൺഗ്രസിൽ ഓരോരുത്തർക്കും അവരവർ പ്രധാനികളെന്ന തോന്നലാണ്. ജനങ്ങളാണ് പ്രധാനികളെന്ന് ഇവർ ഓർക്കുന്നില്ല. പാർട്ടി പോലും പ്രധാനമല്ലാതെ പോകുന്നു. വ്യക്തിപരമായ ആവശ്യങ്ങളും അതിനുവേണ്ടിയുള്ള ഉത്സാഹങ്ങളും മുറുകുമ്പോൾ പാവപ്പെട്ടവർക്കും എഴുത്തുകാർക്കുമൊക്കെ അതിനോട് ചേർന്നുനിൽക്കാൻ ബുദ്ധിമുട്ട് വരും. ഒരു വ്യവസ്ഥാപിത സ്ഥാപനത്തോടും എനിക്ക് ഇപ്പോൾ ബന്ധമില്ല. അതിനകത്ത് നമുക്ക് ഒരുപാട് പരിമിതികളുണ്ട്. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് പല സ്ഥാപനങ്ങളുടെയും ചുമതലക്കാരനായിരുന്നു ഞാൻ. എന്നാൽ ഇന്നുവരെ ഒരു അപേക്ഷയും കൊടുത്തല്ല ഞാൻ എവിടെയും കയറിയത്.
? കോൺഗ്രസിൽ പ്രതീക്ഷവയ്ക്കേണ്ട കാര്യമില്ല എന്നാണോ
∙ അങ്ങനെയൊരു രാഷ്ട്രീയ പ്രവചനത്തിനൊന്നും ഞാനില്ല. കോൺഗ്രസിലാണോ വേറെ എവിടെയെങ്കിലുമാണോ പ്രതീക്ഷ വയ്ക്കേണ്ടതെന്ന് കാലം തെളിയിക്കട്ടെ. പാർട്ടിക്കുള്ളില്‍ നിൽക്കുന്ന ആളുകൾ നന്നാകണം. വ്യക്തികളല്ല ആശയങ്ങളാണ് വേണ്ടതെന്ന് മനസ്സിലാക്കണം. സ്വാർഥത പാടില്ലെന്ന് അതത് പാർട്ടിക്കുളളിൽ നിൽക്കുന്നവർ ശ്രദ്ധിക്കണം. കോൺഗ്രസല്ല ഏത് പാർട്ടിയാണെങ്കിലും ആശയത്തിന് മുൻകൈ കൊടുക്കണം. അങ്ങനെ മാത്രമേ പുരോഗതിയുണ്ടാവകയുള്ളൂ. അല്ലെങ്കിൽ പാർട്ടി അപ്രസക്തമാകും.
? കുമാരനാശനെപ്പറ്റി പറഞ്ഞാണല്ലോ തുടങ്ങിയത്. താങ്കൾ പറഞ്ഞതുപോലെ വർഗീയതയും ഫാഷിസവുമൊക്കെ കൊടിക്കുത്തി വാഴുന്ന ഒരു കാലത്താണല്ലോ നമ്മൾ ഇന്ന് ജീവിക്കുന്നത്. ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ എന്താണ് പറയാനുള്ളത്
∙ വർഗീയതയും ഫാഷിസവുമൊക്കെ കൊടിക്കുത്തി വാഴുന്ന കാലമാണ് ഇതെന്ന അഭിപ്രായമൊന്നും എനിക്കില്ല. എല്ലാകാലത്തും ഇതൊക്കെയുണ്ട്. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ശരിക്കും ഒരുപാട് പുരോഗതിയുണ്ടായ സമയത്താണ് നമ്മൾ നിൽക്കുന്നത്. അത് കാണാതെ പോകരുത്. ശാസ്ത്ര രംഗത്ത് അടക്കം ഒരുപാട് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. അസൂയപ്പെടുത്തുന്ന പുരോഗതിയാണ് ശാസ്ത്ര രംഗത്തുണ്ടായത്. അത് വലിയ നേട്ടമാണ്. ചെറുപ്പക്കാർ കേരളം വിട്ടുപോവുകയാണ്. അക്കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. ലോകത്തിന്റെ പല കോണുകളിൽ നമ്മൾ പോകുമ്പോൾ അവിടെയൊക്കെ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നതും മലയാളികളാണ്.
ഇതിനെ മുഴുവൻ അഭിനന്ദിക്കുമ്പോഴും അതിന്റെ പ്രയോജനം നമ്മുടെ നാടിന് ലഭിക്കാതെ പോകുന്നതിൽ വിഷമമുണ്ട്. പാവപ്പെട്ടവരുടെ നികുതിപ്പണം ഖജനാവിൽ നിന്നെടുത്താണ് ഒരു ഡോക്ടറെയോ എൻജിനീയറയോ വാർത്തെടുക്കുന്നത്. നമ്മുടെ ആളുകൾ പുറത്തേക്ക് പോകട്ടെ, വേറെ ചില ആളുകൾ ഇങ്ങോട്ടേക്ക് വരുന്നുണ്ടല്ലോയെന്ന് ചില ബുദ്ധിജീവികൾ പറയുന്നത് ഞാൻ കേട്ടു. കേരളം എജ്യൂക്കേഷനൽ ഹബ്ബാണ്, മെഡിക്കൽ ഹബ്ബാണ് എന്നൊക്കെ ആവർത്തിച്ചും ഉച്ചത്തിലും പറയുന്ന ആളുകളുണ്ട്. പക്ഷേ കേരളത്തിൽ വരുന്നതായി ഞാൻ കാണുന്നത് ബംഗാളിലെയും ബീഹാറിലെയും അതിഥിത്തൊഴിലാളികളെയാണ്. നമ്മുടെ ചെറുപ്പക്കാർക്ക് തുല്യരായ ആരും കേരളത്തിലേക്ക് വരുന്നില്ല. കണ്ണ് തുറന്നുനോക്കിയിട്ടും ഇവിടെ ആരെയും ഞാൻ കാണുന്നില്ല. ഇന്ത്യയിലും ലോകത്തിലുമുണ്ടാകുന്ന മാറ്റങ്ങളുടെ പ്രയോജനം കേരളത്തിനും ലഭിക്കണം.