കേരളത്തിന്റെ വികസനത്തിനെ മുന്നോട്ടു കൊണ്ടു പോകുവാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്നു പറയുന്നു ഡോ.ബി.എ.പ്രകാശ്. 1990 കളിൽ ഉദാരവൽക്കരണം നടപ്പിലാക്കിയപ്പോൾ അതിനെതിരെ വലിയ പ്രക്ഷോഭമാണ് സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഉയർത്തിയത്. അത്തരം നിലപാടുകൾ കാലോചിതമായി മാറുന്നുവെന്നത് നല്ല കാര്യമാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബാക്കി മാറ്റാനുള്ള ശ്രമവും നല്ലതാണ്. അതേസമയം, സംസ്ഥാനം ഇതുവരെ കാണാത്ത ധനകാര്യ തകർച്ചയിലാണെന്ന് എല്ലാവർക്കും അറിയാം. ആ സാഹചര്യത്തെ തരണം ചെയ്യാനുള്ള ശക്തമായ നടപടികളാണ് ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിൽനിന്നു പ്രതീക്ഷിച്ചിരുന്നത്. അതിനുള്ള നടപടികളൊന്നും അദ്ദേഹം പ്രഖ്യാപിച്ചില്ലെന്നത് നിരാശപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധന പ്രതിസന്ധിയുടെ സാഹചര്യത്തിൽ അധിക വിഭവ സമാഹരണത്തിന് കാര്യമായ ശ്രദ്ധ ആവശ്യമായിരുന്നു. എന്നാൽ അതിനു കാര്യമായ നിർദേശങ്ങൾ ബജറ്റിലില്ല. ഇപ്പോൾ സമാഹരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത് വളരെ ചെറിയ ഒരു തുകയാണ്. അത് സംസ്ഥാനത്തിന്റെ പ്രതിസന്ധിക്കു മുന്നിൽ ഒന്നുമല്ലെന്നതാണ് വസ്തുത. ധന ധൂർത്ത് സ്വഭാവത്തിലുള്ള അനാവശ്യ ചെലവുകൾ കുറയ്ക്കുക, വരുമാനം വർധിപ്പിക്കുക, നികുതി ശേഖരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മാറ്റുക, പുതിയ വരുമാന മാർഗങ്ങൾ തുറക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഒരു ധനകാര്യ പ്രതിസന്ധിയുടെ ഘട്ടത്തിൽ സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ അതിനൊന്നും മുതിരാതെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾക്കാണ് ബജറ്റ് പ്രസംഗത്തിലുടനീളം മന്ത്രി ശ്രമിച്ചത്. 

ബി.എ.പ്രകാശ്
ADVERTISEMENT

സർക്കാരിന്റെ ധനനയങ്ങളെ എതിർക്കുന്നവരോടുള്ള അസഹിഷ്ണുതയും ബജറ്റ് പ്രസംഗത്തിൽ പ്രകടമായി. ‘പറഞ്ഞും എഴുതിയും നിങ്ങൾ തോൽപ്പിക്കരുത്, അത് കേരള വിരുദ്ധമാണെ’ന്നാണു ധനമന്ത്രി  പറഞ്ഞത്. ഒരു സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  ഏറ്റവും  കൂടുതൽ ചർച്ചയാകേണ്ടത് ധന നയങ്ങൾ തന്നെയാണ്. അത്തരം കാര്യങ്ങളെപ്പറ്റി എഴുതുകയും വിമർശിക്കുകയും വേണ്ടേ? അങ്ങനെ എതിരഭിപ്രായം പറയുന്നവരൊക്കെ കേരള വിരുദ്ധരാണോ? അത്തരം നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണ്. 

∙ ‘ധനകാര്യം മോശമാകാൻ കാരണമുണ്ട്...’

ധനകാര്യ വിഷയങ്ങളെ വിമർശന ബുദ്ധിയോടെ കാണുന്നതിനു പകരം സർക്കാരിന്റെ വീക്ഷണങ്ങൾ മാത്രം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സമീപനങ്ങളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ സ്വീകരിച്ചു വരുന്നത്. ധനകാര്യ സ്ഥിതി ഇത്രയും മോശമായതിനു കാരണം ഈ സമീപനം തന്നെയാണ്. സർക്കാരിന്റെ പ്രശ്നങ്ങൾ തുറന്നു ചർച്ച ചെയ്താൽ മാത്രമേ  അവ പരിഹരിക്കാനാവൂ. അതിനു ശ്രമിക്കുന്നത് കേരള വിരുദ്ധമാണോ? 

നെല്ലിന്റെ സംഭരണ വില കിട്ടാത്ത കർഷകരും സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചു കഴിയുന്നവരും ആശങ്കയിലാണ്. ഇതിനു പരിഹാരം ഉണ്ടാക്കുന്നതിനു പകരം മറ്റു കാര്യങ്ങളെപ്പറ്റി പറയുന്നതിന് എന്ത് അർഥമാണുള്ളത്.

സംസ്ഥാനം ധന പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഒരു ലക്ഷത്തിന്റെ ബില്ലുകൾ പോലും പാസാക്കാൻ ട്രഷറിക്കു കഴിയുന്നില്ല. 2020–21ൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ഫലമായുണ്ടായ അധിക ചെലവ് 25,000 കോടി രൂപയാണ്. ഇത് ഒരു വർഷം കൊണ്ടുണ്ടായ വർധനയാണ്. കരാറുകാർക്കു കൊടുക്കാനുള്ളത് 15,000 കോടി രൂപയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുകയാണ്. സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാത്തതു കാരണം ആളുകൾ അത്മഹത്യ ചെയ്യുന്നു. 

പാടശേഖരത്തിൽനിന്ന് കൊയ്തെടുത്ത നെല്ല് സംഭരിക്കുന്നു. കോട്ടയം ഇടവട്ടത്തുനിന്നുള്ള ദൃശ്യം (ചിത്രം: മനോരമ)
ADVERTISEMENT

നെല്ലിന്റെ സംഭരണ വില കിട്ടാത്ത കർഷകരും സർക്കാരിന്റെ വവിധ ആനുകൂല്യങ്ങൾ  പ്രതീക്ഷിച്ചു കഴിയുന്നവരും ആശങ്കയിലാണ്. ഇതിനു പരിഹാരം ഉണ്ടാക്കുന്നതിനു പകരം മറ്റു കാര്യങ്ങളെപ്പറ്റി പറയുന്നതിന് എന്ത് അർഥമാണുള്ളത്. ഇവിടെ അധിക വിഭവ സമാഹരണം പ്രഖ്യാപിച്ചിരിക്കുന്നത് 1600 കോടി മാത്രമാണ്. അതുകൊണ്ട് എന്തു പരിഹാരമാണ് ഉണ്ടാകാൻ പോകുന്നത്? ഒരുപാട് സമ്മേളനങ്ങൾ നടത്തുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. അതുകൊണ്ട് വികസനം ഉണ്ടാകുമോ? അതിനു വേണ്ടത് മികച്ച പദ്ധതികളും പണവുമാണ്. 

∙ മെയ്ക് ഇൻ കേരളയിൽ പ്രതീക്ഷ, പദ്ധതികൾക്ക് ഫണ്ട് എവിടെനിന്ന്: വിവേക് കൃഷ്ണ ഗോവിന്ദ്

സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, നികുതിയിതര വരുമാനം ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ വഴികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക; ഇവയ്ക്കു മുൻഗണന നൽകിയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. വികസന പദ്ധതികളിൽ വ്യക്തമായ ഊന്നൽ നൽകിക്കൊണ്ട്, അടുത്ത 3 വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കു കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു വലിയ നിക്ഷേപം എങ്ങനെ ആകർഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നതു വ്യക്തമല്ല. ‘മെയ്ക് ഇൻ കേരള’ പദ്ധതിക്കായി 1000 കോടി രൂപ അനുവദിച്ചത് ‘കേരളം’ എന്ന ബ്രാൻഡിനെ ശക്തിപ്പെടുത്തും. കൂടാതെ കേന്ദ്ര സർക്കാരിന്റെ ‘മെയ്ക് ഇൻ ഇന്ത്യ’, ‘ഫസ്റ്റ് ഡവലപ് ഇന്ത്യ’ എന്നീ സംരംഭങ്ങളുമായി യോജിച്ച് പോകുന്നതുമാണ്.

വിവേക് കൃഷ്ണ ഗോവിന്ദ്

സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനമനുസരിച്ച്, 2021-22ൽ കേരളത്തിന്റെ ഇറക്കുമതി 1.28 ലക്ഷം കോടി രൂപയുടേതായിരുന്നു. അതേസമയം, കയറ്റുമതി 74,000 കോടി രൂപയുടേതും. ഇത് വലിയ അന്തരമാണ്. ഈ വിടവ് നികത്താൻ സഹായിക്കുന്നതായിരിക്കും മെയ്ക് ഇൻ കേരള പദ്ധതി. വിനോദസഞ്ചാരം, സ്റ്റാർട്ടപ്, ഐടി മേഖലകളെ കേരള സമ്പദ്‌വ്യവസ്ഥയുടെ പതാകവാഹകരായി കണക്കാക്കുന്ന ധനമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ഈ  മേഖലയെ ഉത്തേജിപ്പിക്കാൻ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാത്തത് സ്റ്റാർട്ടപ് ഇക്കോസിസ്റ്റത്തെ നിരാശരാക്കും.

‘മെയ്ക് ഇൻ കേരള’ പദ്ധതിക്കായി 1000 കോടി രൂപ അനുവദിച്ചത് ‘കേരളം’ എന്ന ബ്രാൻഡിനെ ശക്തിപ്പെടുത്തും. കൂടാതെ കേന്ദ്ര സർക്കാരിന്റെ ‘മെയ്ക് ഇൻ ഇന്ത്യ’, ‘ഫസ്റ്റ് ഡവലപ് ഇന്ത്യ’ എന്നീ സംരംഭങ്ങളുമായി യോജിച്ച് പോകുന്നതുമാണിത്.

ADVERTISEMENT

സ്വകാര്യ പങ്കാളിത്തവും വിവിധ മേഖലകളിലെ നിക്ഷേപവും സംബന്ധിച്ച് സർക്കാരിന്റെ ദിശാമാറ്റം മുൻകാല നയങ്ങളിൽനിന്നുള്ള ശ്രദ്ധേയമായ വ്യതിയാനമാണ്. കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിക്കാനുള്ള തീരുമാനവും വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനുള്ള പ്രഖ്യാപനവും സ്വാഗതാർഹമാണ്, പ്രത്യേകിച്ചും കേരളത്തിൽനിന്ന് ധാരാളം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തിൽ.

Photo Courtesy : Digital University Kerala

∙ വരുമോ അധിക വരുമാനം?

റബറിന്റെ താങ്ങുവില വർധിപ്പിക്കുന്നത് ഈ മേഖലയെ സഹായിക്കുമ്പോൾ മദ്യവില, സ്റ്റാംപ് ഡ്യൂട്ടി, വൈദ്യുതി നിരക്ക് എന്നിവയുടെ വർധന സർക്കാരിന് അധിക വരുമാനം ഉണ്ടാക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസം, വിനോദസഞ്ചാരം, ആരോഗ്യം എന്നീ മേഖലകളെ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നിരവധി പദ്ധതികളും മന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, ടൂറിസം മേഖലകളുടെ പ്രത്യേക ആവശ്യങ്ങൾ കണക്കിലെടുത്ത് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നവീകരണത്തിനുമുള്ള വിഹിതം മാറ്റിവച്ചതും സ്വാഗതാർഹമായ നീക്കമാണ്.

പ്രതീകാത്മക ചിത്രം

നിരവധി ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും, പ്രതീക്ഷിച്ചതുപോലെ, സംസ്ഥാനത്തിന്റെ  നികുതി വിഹിതം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ  നടപടികളെ ധനമന്ത്രി വിമർശിച്ചു, എന്നാൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. മൊത്തത്തിൽ, ധനമന്ത്രിയുടെ മാരത്തൺ ബജറ്റ് അവതരണം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണ്. എന്നാൽ, ഈ മഹത്തായ പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിന് സർക്കാരിന് ഫണ്ട് സ്വരൂപിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.

∙ പരിമിതികളെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത് അനിവാര്യം: വിനോദ് നായർ

സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്ന് സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ നൽകാനുള്ള ശ്രമമാണ് 2024-25ൽ സർക്കാരിന്റെ ബജറ്റ്. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 6.8% ലക്ഷ്യമിടുന്ന ബജറ്റിൽ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം അടുത്ത മൂന്നു വർഷം കൊണ്ട് ആകർഷിക്കാനും പദ്ധതിയിടുന്നു. ബജറ്റ് പ്രധാനമായും ഊന്നൽ നൽകുന്നത് വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ, വിനോദസഞ്ചാരം, പാലക്കാട് കണ്ണൂർ, കൊച്ചി വ്യാവസായിക ഇടനാഴി, ഐടി- ഐടി അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കാണ്.

വിനോദ് നായർ

ഈ സാമ്പത്തിക വർഷം 1,38,655 കോടി രൂപയുടെ റവന്യൂ വരവും 1,84,327 കോടിയുടെ മൊത്ത ചെലവും കണക്കാക്കുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. 44,529 കോടി രൂപയുടെ ധനക്കമ്മിയും 27,846 കോടി റവന്യൂ കമ്മിയുമുള്ളതാണ് ബജറ്റ്. ഈ കമ്മി പരിഹരിക്കുന്നതിനുള്ള അധിക വിഭവ സമാഹരണം ഉറപ്പാക്കുന്നതിനുള്ള നൂതനമായ തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതാണ് സർക്കാറിന്റെ മുന്നിലുള്ള വെല്ലുവിളി. 

2024 സാമ്പത്തിക വർഷത്തിൽ ചരക്ക് സേവന നികുതിയുടെ വരുമാനം 22% വളർച്ച കൈവരിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തേ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, 9.4 ശതമാനത്തിന്റെ കുറവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. എങ്കിലും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച നേടാൻ സാധിക്കുമെന്ന് കരുതാം. കേന്ദ്ര നികുതിയിൽ നിന്നുള്ള വരുമാനം 12 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ബജറ്റ്  പ്രതീക്ഷിക്കുന്നത്.

പ്രതീകാത്മക ചിത്രം (iStock/Ashish Kumar)

വരുമാനത്തിൽ ഏറ്റവും കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നത് വൈദ്യുത മേഖലയിൽനിന്നുമാണ്. മൂന്നു മടങ്ങ് അധിക വരുമാനമാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കോടതി ഫീസുകളിലും വർധനയുണ്ട്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു ലീറ്ററിന് 10 രൂപ വച്ച് അധിക എക്സൈസ് തീരുവയും ചുമത്തിയിട്ടുണ്ട്. ഊർജ മേഖലയിലേക്ക് വന്നാൽ മാങ്കുളം, ചിന്നാർ, പഴശ്ശി എന്നിവിടങ്ങളിലെ ജലവൈദ്യുത പദ്ധതികൾക്കായി 1150.76 കോടി രൂപ നീക്കി വ‌ച്ചിട്ടുണ്ട്. സൗരോർജ മേഖലയിലെ ആകെ ഉൽപാദനം 1000 മെഗാവാട്ടിലേക്ക് എത്തിക്കാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. സോളർ തെർമൽ ആപ്ലിക്കേഷനുകൾ, ഇ-മൊബിലിറ്റി തുടങ്ങിയ പുനരുപയോഗ ഊർജത്തെക്കുറിച്ചുള്ള വിവിധ പരിപാടികൾ നടപ്പിലാക്കുന്നതിനായി 37.30 കോടി  വകയിരുത്തിയിട്ടുണ്ട്.

∙ ‘വികസന കവാടമായി വിഴിഞ്ഞം’

പിന്നാക്ക വിഭാഗങ്ങളായ എസ്‌സി, എസ്ടി എന്നിവയുടെ ക്ഷേമത്തിനായി വകയിരുത്തിയിരിക്കുന്ന തുകയിൽ 30 ശതമാനം വർധന വരുത്തിയിട്ടുണ്ട്. സാങ്കേതിക മേഖലയിലും സ്റ്റാർട്ടപ് രംഗത്തും ഉയർച്ച കൈവരിക്കുന്നതിനിടെ തന്നെ ഐടി പാർക്കുകൾക്കുള്ള  സംസ്ഥാന സർക്കാരിന്റെ വിഹിതം 11% കുറച്ച് 77 കോടിയാക്കി. വ്യവസായം, ധാതു ഖനന മേഖലയിലേക്കുള്ള ബജറ്റ് വീതം 1729.13 കോടിയാണ്. വലിയ, ഇടത്തരം വ്യവസായ മേഖലയിലേക്ക് 773.09 കോടിയും ഗ്രാമീണ ചെറുകിട വ്യവസായ മേഖലയിലേക്ക് 360 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 124 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം. ഫയൽ ചിത്രം: മനോരമ

താഴ്ന്ന വരുമാനക്കാർക്ക് വീടുകൾ ഉറപ്പുവരുത്തുന്ന ലൈഫ് പദ്ധതി പ്രകാരം 10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കും. റോഡ്, പാലം, നഗര വികസനം എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള നിർദേശങ്ങൾ ആണ് ബജറ്റിൽ ഉള്ളത്. സംസ്ഥാനത്തിന്റെ ആകമാനമുള്ള വികസനത്തിനുള്ള ഒരു കവാടമായാണ് വിഴിഞ്ഞം തുറമുഖത്തെ സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന് 7 പദ്ധതികളിലായി 80.91 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതിൽ 67.50 കോടി രൂപ അക്വാ കൾച്ചർ വികസനത്തിനു വേണ്ടിയുള്ളതാണ്. 

ക്ഷീരവികസന മേഖലയ്ക്കായി 109.25 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിരിക്കുന്നു. കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതത്തിൽനിന്ന് കരകയറുന്ന ടൂറിസം മേഖലയ്ക്ക് 351.42 കോടി രൂപയാണ് ബജറ്റ് വിഹിതം. വനം–വന്യജീവി മേഖലയ്ക്കായി 232.59 കോടി രൂപയാണ് ബജറ്റിൽ നീക്കിയിരിപ്പ്. റവന്യൂ ചെലവിൽ 10% വർധന ഉണ്ടായിട്ടുണ്ടെങ്കിലും മൂലധന നിക്ഷേപത്തിൽ അഞ്ചു ശതമാനം വർധന മാത്രമാണ് വരുത്തിയിരിക്കുന്നത്. ആകെ ജിഡിപിയുടെ 1.4 ശതമാനമാണ് മൂലധന നിക്ഷേപം. ദേശീയ ശരാശരി 3.4% ആണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 35.4 ശതമാനമാണ് കടബാധ്യത.

English Summary:

Despite Numerous Budget Announcements, Does Kerala Have Sufficient Funds to Realize its Aspirations?