ഓരോ ബജറ്റ് കഴിയുമ്പോഴും സാധാരണക്കാരന്റെ മനസ്സിൽ ഉയരുന്ന ചോദ്യം ഇതാണ്; എന്റെ കുടുംബ ബജറ്റ് എത്ര കൂടും? ലോക്സഭാ തിരഞ്ഞെടുപ്പ് അരികെ എത്തിയതു മൂലമാകാം നികുതി ചുമത്താനുള്ള കടുത്ത നീക്കങ്ങൾക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുതിർന്നില്ല. അതേസമയം സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവിനു പണം കണ്ടെത്താനുള്ള ശ്രമങ്ങൾ ബജറ്റിൽ ഏറെയുണ്ട്. കോടതി ചെലവു മുതൽ മദ്യത്തിന്റെ ഗാലനേജ് ഫീസ് വരെയുള്ള പരോക്ഷമായ നീക്കങ്ങൾ അവയിൽ ചിലതു മാത്രം. എല്ലാത്തിനും പരിഹാരമായി മന്ത്രിയുടെ ‘മന്ത്രം’ ഇതാണ്: ‘എന്റെ കൈയിൽ പ്ലാൻ ബി ഉണ്ട്’. എന്നാൽ ഇതെന്താണെന്നു മന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതു കണ്ടെത്താൻ ജനങ്ങളുടെ ഭാവനയ്ക്ക് വിട്ടു കൊടുത്തതാണോ! പല സ്ഥലത്തായി ചുമത്തിയ ഫീസുകൾ വൈകാതെ ജനങ്ങളിൽ എത്തുന്നതാണോ പ്ലാൻ ബി? അതാണ് ഇനി ജനത്തിന് അറിയേണ്ടത്. ബജറ്റവതരണ രീതികൾ എങ്ങനെയൊക്കെ മാറിയാലും സാധാരണക്കാരൻ ശ്രദ്ധിക്കുന്നത് ഈ ബജറ്റിനുശേഷം എന്റെ പോക്കറ്റിൽനിന്ന് എത്ര രൂപ കൂടുതൽ ചെലവാകും അല്ലെങ്കിൽ എത്ര ലാഭിക്കാനാകും എന്നതാണ്. ഒറ്റനോട്ടത്തിൽ സംസ്ഥാന ബജറ്റിൽ ജനങ്ങളെ അധികം ബാധിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നു തോന്നാം. എന്നാൽ പല മേഖലകളിൽ ഏർപ്പെടുത്തിയ ഫീസുകളും നികുതികളും നിങ്ങളുടെ പോക്കറ്റിനെ ബാധിച്ചേക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ബജറ്റ് കഴിയുമ്പോഴും സാധാരണക്കാരന്റെ മനസ്സിൽ ഉയരുന്ന ചോദ്യം ഇതാണ്; എന്റെ കുടുംബ ബജറ്റ് എത്ര കൂടും? ലോക്സഭാ തിരഞ്ഞെടുപ്പ് അരികെ എത്തിയതു മൂലമാകാം നികുതി ചുമത്താനുള്ള കടുത്ത നീക്കങ്ങൾക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുതിർന്നില്ല. അതേസമയം സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവിനു പണം കണ്ടെത്താനുള്ള ശ്രമങ്ങൾ ബജറ്റിൽ ഏറെയുണ്ട്. കോടതി ചെലവു മുതൽ മദ്യത്തിന്റെ ഗാലനേജ് ഫീസ് വരെയുള്ള പരോക്ഷമായ നീക്കങ്ങൾ അവയിൽ ചിലതു മാത്രം. എല്ലാത്തിനും പരിഹാരമായി മന്ത്രിയുടെ ‘മന്ത്രം’ ഇതാണ്: ‘എന്റെ കൈയിൽ പ്ലാൻ ബി ഉണ്ട്’. എന്നാൽ ഇതെന്താണെന്നു മന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതു കണ്ടെത്താൻ ജനങ്ങളുടെ ഭാവനയ്ക്ക് വിട്ടു കൊടുത്തതാണോ! 

പല സ്ഥലത്തായി ചുമത്തിയ ഫീസുകൾ വൈകാതെ ജനങ്ങളിൽ എത്തുന്നതാണോ പ്ലാൻ ബി? അതാണ് ഇനി ജനത്തിന് അറിയേണ്ടത്. ബജറ്റവതരണ രീതികൾ എങ്ങനെയൊക്കെ മാറിയാലും സാധാരണക്കാരൻ ശ്രദ്ധിക്കുന്നത് ഈ ബജറ്റിനുശേഷം എന്റെ പോക്കറ്റിൽനിന്ന് എത്ര രൂപ കൂടുതൽ ചെലവാകും അല്ലെങ്കിൽ എത്ര ലാഭിക്കാനാകും എന്നതാണ്. ഒറ്റനോട്ടത്തിൽ സംസ്ഥാന ബജറ്റിൽ ജനങ്ങളെ അധികം ബാധിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നു തോന്നാം. എന്നാൽ പല മേഖലകളിൽ ഏർപ്പെടുത്തിയ ഫീസുകളും നികുതികളും നിങ്ങളുടെ പോക്കറ്റിനെ ബാധിച്ചേക്കാം. അവ ഏതെന്നും ഏകദേശം എത്ര രൂപ ഓരോ മാസവും കുടുംബ ബജറ്റിൽനിന്നു മാറ്റിവയ്ക്കേണ്ടി വരുമെന്നും പരിശോധിക്കാം. 

ADVERTISEMENT

∙ ഇനി ചെക്ക് മടങ്ങാതെ നോക്കണം, കോടതിച്ചെലവ് കൂടി

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഇനിമുതൽ കോടതിച്ചെലവു കൂടുമെന്ന് ബജറ്റ് പറയുന്നു. പണത്തിന് തത്തുല്യമായതും കൈമാറ്റം ചെയ്യപ്പെടാനാകുന്നതുമായ രേഖകളാണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ്. ചെക്ക്, ബിൽ എന്നിവയാണ് ഇതിൽ പ്രധാനം. കുടുംബക്കോടതികളിലെ വ്യവഹാരങ്ങൾക്കും ചെലവേറും. 

(Representative Image by yogesh_more/istockphot)

∙ ബജറ്റിലെ പുതിയ നിർദേശമനുസരിച്ച്, മടങ്ങുന്ന ചെക്ക് 10,000 രൂപ വരെയുള്ളതാണെങ്കിൽ 250 രൂപ ഇനിമുതൽ കോടതി ഫീസായി നൽകേണ്ടി വരും. 

∙ ചെക്ക് 10,000 രൂപയിൽ കൂടുതലാണെങ്കിൽ പരമാവധി മൂന്ന് ലക്ഷം രൂപയെന്ന കണക്കിൽ ചെക്ക് തുകയുടെ 5% കോടതി ഫീസായി നൽകണം. 

∙ അപ്പീൽ കേസുകൾക്കും പ്രത്യേകം ഫീസൊടുക്കേണ്ടി വരും. കുറ്റാരോപിതൻ സെഷൻസ് കോടതിയിൽ നൽകുന്ന അപ്പീലിന് 1000 രൂപയും ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് വിചാരണക്കോടതിയിൽ നൽകിയ ഫീസിന്റെ പകുതിയുമാണ് ഫീസ് അടയ്ക്കേണ്ടത്.

∙ പരാതിക്കാരൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ ഫയൽ ചെയ്താൽ ചെക്ക് തുകയുടെ പത്തിലൊന്നും കുറ്റാരോപിതൻ ഫയൽ ചെയ്യുന്ന പെറ്റിഷന് 1500 രൂപയുമാണ് കോടതി ഫീസായി നൽകേണ്ടത്. 

ADVERTISEMENT

∙ കുടുംബക്കോടതികളിൽ വസ്തുവുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള ഫീസ് 50 രൂപയായിരുന്നത് 200 മുതൽ രണ്ടുലക്ഷം രൂപ വരെയായി കൂടും. 

(Representative Image by Ilya Burdun/istockphoto)

∙ ഒരു ലക്ഷം രൂപ വരെയുള്ള കേസുകളിൽ 200 രൂപയായും ഒന്നുമുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ തുകയുടെ അര ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിലാണെങ്കിൽ പരമാവധി രണ്ടുലക്ഷമെന്ന നിലയിൽ തുകയുടെ ഒരു ശതമാനവും കോടതി ഫീസായി ഈടാക്കും.

∙ പാട്ടക്കരാർ സ്റ്റാംപ് ഡ്യൂട്ടിക്ക് ചിലവേറും 

പാട്ടക്കരാറുകളിൽ പാട്ടത്തുകയുടെ വാർഷിക ശരാശരിക്കുപകരം ഭൂമി ന്യായവില അടിസ്ഥാനമാക്കി സ്റ്റാംപ് ഡ്യൂട്ടി നിശ്ചയിക്കാനാണ് ബജറ്റിലെ നിർദേശം. ഇതു നിലവിൽ വരുന്നതോടെ കരാർ റജിസ്റ്റർ ചെയ്യാൻ വലിയ വിലയുള്ള മുദ്രപ്പത്രങ്ങൾ ഉപയോഗിക്കേണ്ടി വരും. 500 ചതുരശ്രയടിയിൽ താഴെയുള്ള, ഓല, ഓട്, ഷീറ്റ് എന്നിവ മേഞ്ഞ കെട്ടിടങ്ങളെ സ്റ്റാംപ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ADVERTISEMENT

ഉദാഹരണത്തിന്, പാട്ടക്കരാർ അടിസ്ഥാനത്തിൽ ഓരോ സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ കടയും മൊബൈൽ ടവറുമെടുക്കാം. മാസം 5000 രൂപയ്ക്ക് അഞ്ചുവർഷത്തേക്കാണ് കട നടത്തുന്നയാൾ കെട്ടിടം അല്ലെങ്കിൽ ഭൂമി പാട്ടത്തിനെടുത്തത് എന്നു കരുതുക. നിലവിലെ നിയമമനുസരിച്ച് അഞ്ചുവർഷത്തെ വാർഷിക ശരാശരിയുടെ  (60,000 രൂപ) 5% സ്റ്റാംപ് ഡ്യൂട്ടിയെന്ന കണക്കിൽ 3000 രൂപയാണ് ഇപ്പോൾ റജിസ്ട്രേഷനായി നൽകേണ്ടത്. മാസം 10,000 രൂപ വാടകയിൽ അഞ്ചുവർഷത്തേക്കാണ് മൊബൈൽ ടവർ പാട്ടക്കരാറെങ്കിൽ ഇതേ കണക്കുപ്രകാരം 6000 രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി നൽകേണ്ടത്.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ (Photo courtesy: Facebook/KNBalagopalCPIM)

അഞ്ചുമുതൽ പത്തുവർഷം വരെയാണ് കാലാവധിയെങ്കിൽ 8%, പത്തുമുതൽ 20 വർഷം വരെയാണെങ്കിൽ വാർഷിക ശരാശരിയുടെ രണ്ട് മടങ്ങിന്റെ എട്ടു ശതമാനം, 20 മുതൽ 30 വരെ വാർഷിക ശരാശരിയുടെ മൂന്നുമടങ്ങിന്റെ 8% എന്നിങ്ങനെ സ്റ്റാംപ് ഡ്യൂട്ടി വർധിക്കും. പാട്ടത്തുകയ്ക്ക് പകരം ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കി സ്റ്റാംപ് ഡ്യൂട്ടി നിശ്ചയിച്ചു തുടങ്ങിയാൽ മൊബൈൽ ടവറിനായി സ്ഥലം പാട്ടത്തിന് നൽകുന്നയാളും പെട്ടിക്കടക്കാരനും ഒരേ തുക സ്റ്റാംപ് ഡ്യൂട്ടിയിനത്തിൽ നൽകേണ്ടി വരുമെന്നാണ് ഇതിലെ പ്രശ്നം.

∙ കെട്ടിട കൈമാറ്റ ആധാരങ്ങളാണെങ്കിൽ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ കേന്ദ്രനിരക്കിലാകും കെട്ടിടമൂല്യം കണക്കാക്കുക. ഇങ്ങനെ നിശ്ചയിച്ച വിലയിലാകും സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കേണ്ടി വരിക. 

∙ പങ്കാളിത്ത (പാർട്ണർഷിപ്) അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് സ്ഥാപനത്തിലെ വസ്തുവകകളെല്ലാം പുതിയ പാർട്ണർമാർക്ക് കൈമാറിയശേഷം പിരിഞ്ഞുപോകുന്ന പങ്കാളികൾ വിലയാധാരത്തിന്റെ നിരക്കിന് അനുസൃതമായി സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും. 

∙ അതേസമയം വസ്തുവിൽപന കരാർ റജിസ്റ്റർ ചെയ്ത് ആറുമാസത്തിനകം അതേ കക്ഷികൾ തമ്മിൽ വീണ്ടും വിലയാധാരം റജിസ്റ്റർ ചെയ്യുകയാണെങ്കിൽ വിൽപന കരാറിനു നൽകിയ റജിസ്ട്രേഷൻ ഫീസ് വിലയാധാരത്തിന്റെ റജിസ്ട്രേഷൻ ഫീസിൽനിന്ന് കുറച്ചു നൽകും. ഇതിനായി ഫീസ് പട്ടിക ഭേദഗതി ചെയ്യാനുള്ള നിർദേശവും ബജറ്റിലുണ്ട്. 

∙ ഫ്ലാറ്റിൽ ഭൂനികുതി അടയ്ക്കാം, ഉടമയ്ക്ക് അവകാശം 

ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഭൂനികുതി ഉണ്ടോ? ഉണ്ടെന്നാണ് ബജറ്റ് പറയുന്നത്. ഫ്ലാറ്റുകളിൽ താമസിക്കുന്നവരും വ്യക്തിഗത ഭൂനികുതി അടയ്ക്കണമെന്ന് ബജറ്റിൽ നിർദേശിക്കുന്നു. ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഭൂനികുതിയടയ്ക്കാം. ഫ്ലാറ്റുടമകൾ ഏറെനാളായി ഉന്നയിക്കുന്ന ആവശ്യമാണിത്. ഇതുവരെ ഫ്ലാറ്റുകളിലെ അസോസിയേഷന്റെ പേരിലാണ് ഭൂനികുതി ഒടുക്കിയിരുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഓരോ ഫ്ലാറ്റുടമയ്ക്കും ഭൂമിയിലുള്ള അവകാശം ഉറപ്പാക്കാവുന്ന തരത്തിൽ ഭൂനികുതിയടച്ച് രസീത് വാങ്ങാം. ഭൂനികുതി ഓൺലൈനായി അടയ്ക്കാവുന്ന സംവിധാനം നേരത്തേ തന്നെ റവന്യൂ വകുപ്പിന്റെ പോർട്ടലിൽ ഉണ്ടെങ്കിലും ഇതിൽ ഫ്ലാറ്റുകൾ ഉൾപ്പെട്ടിരുന്നില്ല.

കായലിന്റെ പശ്ചാത്തലത്തിൽ കൊച്ചി തൈക്കൂടത്തെ ഫ്ലാറ്റുകൾ (ചിത്രം: മനോരമ)

∙ ബജറ്റിലെ തീരുവ വൈദ്യുതി ചാർജ് വർധനയിൽ എത്തുമോ? 

വൈദ്യുതി സ്വയം ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന കെഎസ്ഇബി ഉൾപ്പെടെയുള്ളവ സർക്കാരിലേക്ക് നൽകേണ്ട തീരുവ വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 1963ലെ കേരള വൈദ്യുതി തീരുവ നിയമം അനുസരിച്ച് യൂണിറ്റിന് 1.2 പൈസയായിരുന്ന തീരുവ ഇതോടെ 15 പൈസയാകും. തീരുവ സ്വയം വഹിക്കേണ്ടതാണെന്നും ഉപഭോക്താക്കളിൽനിന്ന് ഈടാക്കരുതെന്നും നിയമത്തിൽ പറയുന്നുണ്ടെങ്കിലും വരുന്ന സാമ്പത്തിക വർഷം ബജറ്റ് പ്രഖ്യാപനം നടപ്പിലാകുന്നതോടെ കെഎസ്ഇബിക്ക് ചെലവ് വർധിക്കുമെന്നതിൽ സംശയമില്ല. 

ലൈനിൽ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാർ (ചിത്രം: മനോരമ)

ഇതോടൊപ്പം, വിൽക്കുന്ന ഓരോ യൂണിറ്റിനുള്ള നികുതി ആറു പൈസയിൽനിന്ന് 10 പൈസയാക്കിയും വർധിപ്പിച്ചിട്ടുണ്ട്. ദിവസം ശരാശരി 20 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബി ഉൽപാദിപ്പിക്കുന്നത്. വർധിച്ച ചെലവിന് ആനുപാതികമായി വരുമാനം കണ്ടെത്താൻ സ്വാഭാവികമായും കെഎസ്ഇബിക്ക് മാർഗങ്ങൾ തേടേണ്ടി വരും. ഇത് വൈദ്യുതി നിരക്കു വർധനയിലേക്കു നയിച്ചേക്കാം. മൂന്ന് മാസം മുൻപാണ് വൈദ്യുതിനിരക്ക് വർധിപ്പിച്ചത്. അതേസമയം സോളർ വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നവർക്ക് തീരുവ വർധന ബാധകമല്ല.

∙ ഗാലനേജ് ഫീസ് നൽകാൻ മദ്യപർ എത്ര രൂപ നൽകണം!

വൈദ്യുതിയുടെ കാര്യത്തിലേതുപോലെത്തന്നെയാണ് മദ്യവിലയും. പ്രത്യക്ഷത്തിൽ മദ്യവില കൂട്ടാനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെങ്കിലും ഭാവിയിൽ വില കൂട്ടാനുള്ള നൂൽ കോർത്തിട്ടിട്ടുണ്ട്. ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാതാക്കൾ സർക്കാരിന് നൽകേണ്ട ഗാലനേജ് ഫീ ലിറ്ററിന് പത്തുരൂപയായി കൂട്ടാനാണ് ബജറ്റ് നിർദേശം. ഇത് മദ്യവില വർധിക്കാൻ കാരണമാകില്ലെന്ന് മന്ത്രി പറയുന്നു. 

ഗാലനേജ് ഫീ ഉപഭോക്താക്കളിൽനിന്ന് ഈടാക്കരുതെന്ന് നിയമവുമുണ്ട്. എന്നാൽ ഇവയൊക്കെ പാലിക്കപ്പെടുമോ? മദ്യ നിർമാണക്കമ്പനികൾ ലാഭവിഹിതത്തിൽനിന്നുമാണ് ഗാലനേജ് ഫീ അടയ്ക്കേണ്ടത്. അഞ്ചു പൈസയായിരുന്നു ഈയിനത്തിൽ കമ്പനികൾ ഇതുവരെ നൽകിയിരുന്നത്. ഇത് പത്തു രൂപയായി കുത്തനെ കൂടുന്നതോടെ കമ്പനികളുടെ വരുമാനത്തെ ബാധിക്കുകയും അത് വിലവർധനവിനു കാരണമാകുകയും ചെയ്യുമെന്ന് കരുതേണ്ടതുണ്ട്.

English Summary:

How do the Fees, Surcharges, and Tax Hikes in the Kerala Budget Affect the Common Man?