ജീവശാസ്ത്ര തന്മാത്രകളുടെ പഠനമായ മോളിക്യുലർ ബയോളജിയിൽ പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനശാഖയാണ് പ്രോട്ടിയോമിക്സ്. ജീവകോശങ്ങളുടെ അടിസ്ഥാന നിർമാണഘടകങ്ങളിലൊന്നു പ്രോട്ടീനുകളാണ്. പ്രോട്ടീൻ ഘടനകൾ വിശകലനം ചെയ്യാനും കോശങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കാനും രോഗസാധ്യതയുടെ ജൈവസൂചകങ്ങളെ (Bio-Markers) തിരിച്ചറിയാനുമൊക്കെ പ്രോട്ടിയോമിക്സ് സഹായിക്കും. മാസ് സ്പെക്‌ട്രോമെട്രി, നിർമിതബുദ്ധി, ബയോ ഇൻഫർമാറ്റിക്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഈ ശാസ്ത്രശാഖയിൽ ഉപയോഗിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ രോഗനിർണയ സഹായി

ADVERTISEMENT

രോഗനിർണയം, ചികിത്സാപുരോഗതി വിലയിരുത്തൽ, ചികിത്സാമാർഗനിർദേശം തയാറാക്കൽ എന്നിവയ്ക്കെല്ലാം പ്രോട്ടിയോമിക്സ് വലിയ സഹായമാകും. രോഗാവസ്ഥയിൽ പ്രോട്ടീൻ തന്മാത്രകൾക്കു രാസ–ഭൗതിക മാറ്റങ്ങളുണ്ടാകാം. രക്തം, മൂത്രം തുടങ്ങിയ ജൈവ സാംപിളുകളിൽ മാറ്റം സംഭവിച്ച പ്രോട്ടീനുകളെ കൃത്യമായി നിരീക്ഷിച്ചു കണ്ടെത്തിയാൽ രോഗത്തെക്കുറിച്ചുള്ള സൂചന ലഭിക്കാം.  രോഗങ്ങളുടെ ജൈവസൂചകങ്ങൾ തിരിച്ചറിയുന്നതിനും കാലതാമസംകൂടാതെ രോഗനിർണയം നടത്തുന്നതിനും ചികിത്സയുടെ ഫലങ്ങൾ നിരീക്ഷിക്കുന്നതിനും പ്രോട്ടിയോമിക്സ് ഡേറ്റ സഹായിക്കും.

Representative image by bernie-photo/istockphoto)

അർബുദം, ഹൃദ്രോഗം, എയ്ഡ്സ്, വൃക്കരോഗങ്ങൾ, പ്രമേഹം തുടങ്ങിയവ കണ്ടെത്താൻ പ്രോട്ടിയോമിക് ബയോമാർക്കർ ഉപയോഗിക്കാം. യുഎസിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കൽ പ്രോട്ടിയോമിക് ട്യൂമർ അനാലിസിസ് കൺസോർഷ്യം (സിപിടിഎസി) ഇത്തരത്തിൽ അർബുദത്തെ പഠനവിധേയമാക്കുന്ന സംരംഭമാണ്. വൻകുടൽ, സ്തന, അണ്ഡാശയ അർബുദങ്ങളുടെ വിശകലനത്തിനു സിപിടിഎസി തുടക്കമിട്ടിട്ടുണ്ട്. അർബുദവുമായി ബന്ധപ്പെട്ട് അജ്ഞാതമായിരുന്ന പല കാര്യങ്ങളും പ്രോട്ടിയോമിക്സിന്റെ സഹായത്താൽ ഭാവിയിൽ കണ്ടെത്താം. ബ്രിട്ടിഷ് മെഡിക്കൽ ഓങ്കോളജി ജേണലിൽ ജനുവരിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രോട്ടിയോമിക്സ് അടിസ്ഥാനപ്പെടുത്തി അർബുദ നിർണയരീതി ഗവേഷകർ വികസിപ്പിച്ചതിനെപ്പറ്റി വിവരിക്കുന്നുണ്ട്. 

ADVERTISEMENT

∙ കിറുകൃത്യം മരുന്ന്

നൂതനമായ മരുന്നു വികസിപ്പിക്കാനും പ്രോട്ടിയോമിക്സ് സഹായിക്കും. രോഗങ്ങളുടെ അടിസ്ഥാന തന്മാത്രാസംവിധാനങ്ങൾ കൃത്യമായി മനസ്സിലാക്കാനും രോഗബാധിത ഭാഗങ്ങളിൽ വേണ്ട അളവിൽ മരുന്നു നിർദേശിക്കാനും കഴിയും. 

Representative image by shironosov/istockphoto)
ADVERTISEMENT

കൂടുതൽ ഫലപ്രാപ്തിയും കുറച്ചു പാർശ്വഫലങ്ങളുമുള്ള മരുന്നുകളുടെ രൂപകൽപന അതുവഴി സാധ്യമാകും. ജനിതകപഠനം, മറ്റു സാങ്കേതികവിദ്യകൾ എന്നിവയുമായുള്ള പ്രോട്ടിയോമിക് ഡേറ്റയുടെ സംയോജനം രോഗത്തെക്കുറിച്ചുള്ള കൂടുതൽ ധാരണ നൽകും. കൃത്യവും വ്യക്തിഗതവുമായ ചികിത്സാരീതിക്ക് ഇതു ഗുണകരമാണ്.

∙ ജീവപരിണാമ രഹസ്യം തേടി

പ്രാചീന മനുഷ്യരുടെ ഫോസിലുകളിലെ പല്ലുകളിലും അസ്ഥികളിലുമൊക്കെയുള്ള പ്രോട്ടീൻ കണങ്ങൾ ജീവപരിണാമ രഹസ്യങ്ങൾ വഹിക്കുന്നവയാണ്. അവ പ്രോട്ടിയോമിക്‌സ് ഉപയോഗിച്ചു കണ്ടെത്താം. ഇത്തരത്തിലൊരു ഗവേഷണം ലണ്ടനിലെ ഫ്രാൻസിസ് ക്രിക് ഇൻസ്റ്റിറ്റ്യൂട്ടും നാച്വറൽ ഹിസ്റ്ററി മ്യൂസിയവും കഴിഞ്ഞവർഷം തുടങ്ങി.   

മനുഷ്യരുടെ മുൻഗാമികളുടെ ശരീരത്തിലുണ്ടായിരുന്ന പ്രോട്ടീനുകളെ തിരിച്ചറിയാനും കഴിഞ്ഞ 2 ദശലക്ഷം വർഷത്തെ മനുഷ്യരാശിയുടെ ചരിത്രത്തെക്കുറിച്ചു പുതിയ വിവരങ്ങൾ നൽകാനും പ്രോട്ടിയോമിക്സിലൂടെ സാധിച്ചേക്കും.

English Summary:

The Role of Proteomics in Modern Medicine