എത്ര അകലെയാവണം അടുപ്പം? - ബി.എസ്.വാരിയർ എഴുതുന്നു
‘ക്ഷണമില്ലാതെ എത്ര തവണയും ചെല്ലാവുന്ന വീട്, നിങ്ങളുടെ സാന്നിധ്യവും അച്ഛനമ്മമാരുടെ മുഖത്തോട്ടുള്ള നോട്ടവും പരമാനന്ദം പകരുന്ന വീട്, ചെല്ലാതിരുന്നാൽ ഉടമയുടെ ഹൃദയം വേദനിക്കുന്ന വീട്’ എന്നെല്ലാം അച്ഛനമ്മമാരുടെ വീടിനെ വാഴ്ത്തുകയാണ് ‘പേരന്റ്സ് ഹൗസ്’ എന്ന ചെറുകവിതയിൽ പ്രശസ്ത ലെബനീസ്–അമേരിക്കൻ കവി ഖലീൽ ജിബ്രാൻ (1883–1931). അതുവഴി അതിരില്ലാത്ത ഹൃദയബന്ധത്തെയും ജിബ്രാൻ സൂചിപ്പിക്കുന്നു. പക്ഷേ, ഇതേ ജിബ്രാൻതന്നെ ‘ഓൺ മാര്യേജ്’ എന്ന കവിതയിൽ ദാമ്പത്യബന്ധത്തിൽ പാലിക്കേണ്ട ബന്ധത്തെപ്പറ്റി പറയുന്നതു കേൾക്കുക. ‘പരസ്പരം സ്നേഹിക്കുക, പക്ഷേ സ്നേഹബന്ധനം വേണ്ട. നിങ്ങളുടെ ആത്മാക്കളുടെ തീരങ്ങൾക്കിടയിൽ ചലിക്കുന്ന സമുദ്രമാവട്ടെ സ്നേഹം. പരസ്പരം കപ്പുനിറച്ചുകൊടുക്കുക; പക്ഷേ ഒരേ കപ്പിൽനിന്നു കുടിക്കേണ്ട’. പൗരസ്ത്യസംസ്കാരം ഇതു പൂർണമായി അംഗീകരിക്കുന്നില്ലെന്നതു മറ്റൊരു കാര്യം.

‘ക്ഷണമില്ലാതെ എത്ര തവണയും ചെല്ലാവുന്ന വീട്, നിങ്ങളുടെ സാന്നിധ്യവും അച്ഛനമ്മമാരുടെ മുഖത്തോട്ടുള്ള നോട്ടവും പരമാനന്ദം പകരുന്ന വീട്, ചെല്ലാതിരുന്നാൽ ഉടമയുടെ ഹൃദയം വേദനിക്കുന്ന വീട്’ എന്നെല്ലാം അച്ഛനമ്മമാരുടെ വീടിനെ വാഴ്ത്തുകയാണ് ‘പേരന്റ്സ് ഹൗസ്’ എന്ന ചെറുകവിതയിൽ പ്രശസ്ത ലെബനീസ്–അമേരിക്കൻ കവി ഖലീൽ ജിബ്രാൻ (1883–1931). അതുവഴി അതിരില്ലാത്ത ഹൃദയബന്ധത്തെയും ജിബ്രാൻ സൂചിപ്പിക്കുന്നു.
പക്ഷേ, ഇതേ ജിബ്രാൻതന്നെ ‘ഓൺ മാര്യേജ്’ എന്ന കവിതയിൽ ദാമ്പത്യബന്ധത്തിൽ പാലിക്കേണ്ട ബന്ധത്തെപ്പറ്റി പറയുന്നതു കേൾക്കുക. ‘പരസ്പരം സ്നേഹിക്കുക, പക്ഷേ സ്നേഹബന്ധനം വേണ്ട. നിങ്ങളുടെ ആത്മാക്കളുടെ തീരങ്ങൾക്കിടയിൽ ചലിക്കുന്ന സമുദ്രമാവട്ടെ സ്നേഹം. പരസ്പരം കപ്പുനിറച്ചുകൊടുക്കുക; പക്ഷേ ഒരേ കപ്പിൽനിന്നു കുടിക്കേണ്ട’. പൗരസ്ത്യസംസ്കാരം ഇതു പൂർണമായി അംഗീകരിക്കുന്നില്ലെന്നതു മറ്റൊരു കാര്യം.
ബന്ധത്തിന് അതിർവരമ്പിടാൻ ശ്രമിക്കുകയാണ് ആ ഭാവനാശാലി. ആരോടു തന്നെയായാലും അടുപ്പം എത്രവരെ വേണം എന്നത് സമൂഹബന്ധങ്ങൾ നിലനിർത്തുന്നതിലെ വിവേകപൂർണമായ തീരുമാനമാണ്. ഇതു വ്യക്തമാക്കുന്ന അന്യാപദേശകഥ ജർമൻ ദാർശനികൻ ആർതർ ഷോപ്പനവർ (1788 – 1860) എഴുതിയിട്ടുണ്ട്.
ഒരു കൂട്ടം മുള്ളൻപന്നികളുടെ പ്രശ്നമാണു കഥ. കൊടിയ ശൈത്യകാലം. തണുപ്പുമാറ്റാൻ മുള്ളൻപന്നികൾ ചേർന്നുതിങ്ങി പരസ്പരം ചൂടുപകർന്നു കിടക്കുകയാണ്. തണുത്തു മരവിക്കാതിരിക്കണമെങ്കിൽ ചൂടു കിട്ടിയേ മതിയാകൂ. സഹകരിക്കാതെ മറ്റു വഴിയില്ല. പക്ഷേ, പരസ്പരം മുള്ളു കുത്തുക കാരണം അകലാതെയും വയ്യ. അവ അകന്നു. അപ്പോൾ തണുപ്പു കലശലായി. വീണ്ടും അടുക്കാതെ നിവൃത്തിയില്ല. അകന്നും അടുത്തും ഒടുവിൽ മുള്ളിന്റെ വേദന കൂടാതെ പരമാവധി ചൂടുകിട്ടുന്ന അകലം അവ കണ്ടെത്തി.
പരസ്പരം സ്നേഹം പകർന്ന്, പക്ഷേ വേദനിപ്പിക്കാതെ വേണം വ്യക്തിബന്ധങ്ങൾ. പലരോടും പാലിക്കുന്ന അകലം ബന്ധത്തിന്റ ദാർഢ്യമനുസരിച്ചു മാറുകയും വേണം. ‘ബന്ധങ്ങൾ അരക്കും മെഴുക്കും പോലെ വേണം’ എന്ന മൊഴിയിലുമുണ്ടു കാര്യം.
ഒരു സംഭവകഥ കേൾക്കുക. അമേരിക്കയിലെ ബാങ്കിൽ ജോലിയിലിരിക്കുന്ന 35 വയസ്സുള്ള ഇന്ത്യക്കാരി. അവരുടെ കോളജ് സഹപാഠി അപ്രതീക്ഷിതമായി ബാങ്കിലെത്തി. ഇരുവർക്കും സന്തോഷം അടക്കാൻ വയ്യ, ഇടവേളയായിരുന്നതിനാൽ അൽപം കുശലപ്രശ്നം നടത്താൻ കഴിഞ്ഞു. രണ്ടോ മൂന്നോ മിനിറ്റു കഴിഞ്ഞപ്പോഴേക്കും ഇന്ത്യയിൽനിന്നെത്തിയ വനിത ചോദിച്ചു, ‘നിന്റെ കല്യാണം കഴിഞ്ഞോ?’ അമേരിക്കൻ രീതി ശീലിച്ചിരുന്ന അവർക്കു ചോദ്യം അരോചകമായി തോന്നിയെങ്കിലും, സന്ദർഭത്തിന്റെ സവിശേഷത കാരണം ഇല്ലെന്നു മറുപടി പറഞ്ഞു. അടുത്ത ചോദ്യം ഉടൻ വന്നു, ‘അതെന്താ നീ കല്യാണം കഴിക്കാത്തത്?’ സൗഹൃദസംഭാഷണം അതോടെ ഏതാണ്ട് അവസാനിച്ചു.
ഇതേ ബാങ്കുദ്യോഗസ്ഥ ഏതാനും മാസങ്ങൾക്കു ശേഷം അവധിയെടുത്ത് ഇന്ത്യയിൽ വന്നു. കാണുന്ന നാട്ടുകാരെല്ലാം രണ്ടു മിനിറ്റിനുള്ളിൽ കൂട്ടുകാരി ചോദിച്ച അതേ ചോദ്യത്തിലെത്തി. അതു കേട്ടുകേട്ടു സഹികെട്ടു. ഇക്കാര്യം അവർ പ്രമുഖ പ്രസിദ്ധീകരണത്തിലെഴുതി.
നമ്മുടെ നാട്ടിൽ അന്യരുടെ വ്യക്തിപരവും കുടുംബപരവും ആയ കാര്യങ്ങൾ ഒരു മടിയും കൂടാതെ ചോദിക്കുക പതിവാണ്. പലർക്കും അതു രസിക്കുന്നുണ്ടാവില്ലെങ്കിലും, നാട്ടുനടപ്പനുസരിച്ച് അത് അംഗീകരിക്കാറുണ്ട്. എങ്കിലും ചോദ്യങ്ങൾക്കു പരിധി നിശ്ചയിക്കുന്നതു പ്രധാനം. രോഗവിവരങ്ങൾ അന്യരോടു പറയാൻ മിക്കവർക്കും താൽപര്യമില്ലെങ്കിലും, അത്ര അടുപ്പമില്ലാത്തവരോടും രോഗത്തെപ്പറ്റി ചികഞ്ഞു ചോദിക്കുന്നവരുണ്ട്. ഉത്തരമെന്തെങ്കിലും പറഞ്ഞുപോയാൽ, ആവശ്യപ്പടാതെതന്നെ ധാരധാരയായി ഉപദേശങ്ങൾ ഒഴുകിവരും. ഇത്തരം രീതി കഴിവതും ഒഴിവാക്കുന്നതിൽ ശ്രദ്ധിക്കാം.
പിന്നെ ഒരു കൂട്ടരുണ്ട്. ഏത് അപരിചിതരോടും സ്വന്തം കാര്യങ്ങളെല്ലാം ചോദിക്കാതെതന്നെ മറകൂടാതെ വെട്ടിത്തുറന്നു പറഞ്ഞുകളയും. ട്രെയിൻയാത്രയിലും മറ്റും ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനിടവരുന്നവരോട് സ്വന്തം കാര്യങ്ങളും കുടുംബാംഗങ്ങളുടെ കാര്യങ്ങളും പറഞ്ഞുതകർക്കുന്നവർ. ഒരുപക്ഷേ, താൻ കേമനാണെന്നു വരുത്തിത്തീർത്ത് മേനി നടിക്കാനുള്ള വിഫലശ്രമമായിരിക്കാം. ഇത്തരം കഥകേട്ട് വിവേകമുള്ളവർ കഥാകാരനെ ഉള്ളിൽ അഭിനന്ദിച്ചെന്നു വരില്ല.
വ്യക്തിബന്ധങ്ങളുടെ അതിരു നിർണയിക്കുന്നത് ലളിതമല്ലെന്നു വ്യക്തം. നൊബേൽ ജേതാവായ മെക്സിക്കൻ കവി ഒക്ടാവിയോ പാസ് (1914 – 1988) ‘ദ് ഡബിൾ ഫ്ലെയിം’ എന്ന കൃതിയിൽ സ്നേഹബന്ധത്തെപ്പറ്റി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലുമുണ്ട് തെല്ലു സങ്കീർണത. ‘പരസ്പരം കൂട്ടിപ്പിണഞ്ഞ രണ്ടു സ്വാതന്ത്ര്യങ്ങൾ ചേർന്നുണ്ടാകുന്ന കെട്ടാണ് സ്നേഹം’.
പാലിക്കേണ്ട ദൂരം കണക്കാക്കി, കണക്കാക്കി ഏകാന്തതയിലെത്തിക്കൂടാ. തികഞ്ഞ ഏകാന്തതകൂടാതെ വലിയ ഒരു കൃതിയും രചിക്കാനാവില്ലെന്നു പിക്കാസോ പറഞ്ഞതു സത്യമാണെങ്കിലും, ഏകാന്തത മാത്രംകൊണ്ട് ജീവിതം ചമയ്ക്കാനാവില്ല. മനുഷ്യൻ സമൂഹജീവിയാണ്. ആത്മവിശ്വാസം നിലനിർത്താൻ എണ്ണയിട്ട യന്ത്രം പോലുള്ള വ്യക്തിബന്ധങ്ങൾ കൂടിയേ തീരൂ. പലരുടെയും ജീവിതം മൂന്നു സ്ക്രീനുകളിലേക്ക് ഒതുങ്ങിയ നിലയിലാണിന്ന് – മൊബൈൽ സ്ക്രീൻ, കംപ്യൂട്ടർ സ്ക്രീൻ, ടിവി സ്ക്രീൻ. ഏതെങ്കിലും ഒന്നിൽ കണ്ണു നട്ടിരുന്നേ മതിയാകൂ. ആരെങ്കിലും തെല്ലുനേരം തടസ്സപ്പെടുത്തിയാൽ, മനസ്സിൽ ശാപമുദിക്കും. വ്യക്തിബന്ധങ്ങളുടെ തകർച്ചയും ക്രമേണ സമൂഹത്തിന്റെ ദൗർബല്യവുമാകും ഇതിന്റെ ഫലം.
ഏതെങ്കിലും വിമാനത്താവളത്തിലെ വെയിറ്റിങ് ഹാളിലിരിക്കുന്ന 100 പേരെ ശ്രദ്ധിച്ചാൽ 95 പേരും സ്ക്രീനിൽ കണ്ണുനട്ടിരിക്കുകയാണെന്നു കാണാം. കുശലപ്രശ്നങ്ങളിൽ മിക്കവർക്കും താൽപര്യമില്ല. ‘തന്നെക്കാൾ ആയിരം ഇരട്ടി കഴിവുള്ളവരുമായി ഞാൻ സംവദിക്കുകയാണെടോ’ എന്നാവും തൊട്ടടുത്തിരിക്കുന്നയാളോടു മനസ്സു പറയുക. അയാളുടെ മനോഭാവവും വ്യത്യസ്തമല്ലെന്നു വരാം.
‘നാഗരികത നിലനിൽക്കണമെങ്കിൽ, മനുഷ്യബന്ധങ്ങളെന്ന ശാസ്ത്രം നാം വളർത്തേണ്ടതുണ്ട്’ എന്നു ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ്. ആൽബേർ കമ്യൂ പറഞ്ഞു, ‘മനുഷ്യബന്ധങ്ങളെപ്പോഴും നമ്മെ സഹായിക്കും. എന്തെന്നാൽ ഭാവിയുണ്ടെന്ന മുൻവിധി അതിനു പിന്നിലുണ്ട്’.
ഇടപെടുന്ന ഓരോരുത്തരുമായി പുലർത്തേണ്ട അടുപ്പത്തിനും പങ്കു വയ്ക്കാവുന്ന വിവരങ്ങൾക്കും അതിരുകൾ നിർണയിച്ചു പ്രവർത്തിക്കുന്നത് ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും. ഇക്കാര്യത്തിലെ വിവേകപൂർണമായ സമീപനം ജീവിതവിജയത്തിന് ആവശ്യമാണ്.
‘സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ!’ –
വിചിത്രവിജയം (നാടകം), കുമാരനാശാൻ
‘നിന്റെ ശത്രു വീഴുമ്പോൾ ആഹ്ളാദിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്’ – ബൈബിൾ, സദൃശവാക്യങ്ങൾ 24:17.