‘‘ലെനിന്റെ കാലഘട്ടത്തിൽ അല്ല റഷ്യ ഇന്ന്. റഷ്യ അവരുടേതായ ഒരു പുതിയ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അങ്ങനെ വരുമ്പോൾ അവർ പഴയ കാലത്തെ ഓർമിച്ചുകൊള്ളണം എന്ന് നിർബന്ധമില്ല’’. പ്രമുഖ ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായ ഡോ. കെ.എൻ. ഗണേഷിന്റേതാണ് ഈ നിരീക്ഷണം. ബോൾഷെവിക് വിപ്ലവത്തിന്റെ പിതാവും സോവിയറ്റ് യൂണിയന്റെ സ്ഥാപകനുമായ ലെനിന്റെ നൂറാം ചരമവാർഷികം റഷ്യയിൽ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാതെയാണ് കടന്നുപോയത്. മോസ്കോയിലെ റെഡ് സ്ക്വയറിൽ പ്രത്യേക റാലികളോ അനുസ്മരണ പ്രഭാഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പംതന്നെയാണ് വ്ളാഡിമിർ പുട്ടിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് റഷ്യയിൽ നടക്കുന്നത്. സോവിയറ്റ് റഷ്യയുടെ ആദ്യ തലവനായ ലെനിന്റെ പിൻഗാമിയായി എത്തിയത് ജോസഫ് സ്റ്റാലിനായിരുന്നു. 1924 മുതൽ 1953 വരെ റഷ്യയുടെ തലപ്പത്തിരുന്ന സ്റ്റാലിന്റെ റെക്കോർഡ് മറികടക്കാനാണ് ഇപ്പോൾ പുട്ടിന്റെ ശ്രമം. അതിനായി പ്രതിപക്ഷത്തെപ്പോലും ഇല്ലാതെയാക്കിയാണ് റഷ്യൻ പ്രസിഡന്റിന്റെ മുന്നേറ്റം. ഇതിനിടെ, റഷ്യൻ വിപ്ലവശിൽപിയും ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര പുരുഷനുമായ ലെനിനെ കുറ്റപ്പെടുത്താൻ പോലും പുട്ടിൻ മടിച്ചിട്ടില്ല. സാർ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിലായിരുന്ന റഷ്യയുടെ അധികാരം ഒക്ടോബർ വിപ്ലവത്തിലൂടെ അട്ടിമറിച്ച വിപ്ലവകാരിയാണ് വ്ളാഡിമിർ ഇല്ലിച്ച് ഉല്യാനോവ് ലെനിൻ. ലോകത്തിന്റെ വിപ്ലവ സ്വപ്നങ്ങൾക്ക് ചുവപ്പേകിയ, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പ്രായോഗികതയിലേയ്ക്കെത്തിച്ച ആ നേതാവിന്റെ നൂറാം ചരമവാർഷികം വലിയ ചലനങ്ങൾ ഉണ്ടാക്കാതെയാണ് കടന്നുപോയതെങ്കിലും പുട്ടിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വലിയ രാജ്യാന്തര ചർച്ചകൾക്കാണ് വഴിവെട്ടിയിരിക്കുന്നത്. മാർച്ച് 15 മുതൽ 17 വരെയാണ് വോട്ടെടുപ്പ്. വീണ്ടും പുട്ടിൻ വരുന്നതോടെ റഷ്യയിൽ എന്തു മാറ്റം വരുമെന്നും അത് ലോകക്രമത്തെ എങ്ങനെ മാറ്റിമറിക്കുമെന്നും കാത്തിരുന്നുതന്നെ കാണണം. ലെനിന്റെ ആശയങ്ങൾക്ക് എന്തു സംഭവിക്കുമെന്നും, നവസാമ്രാജ്യത്വത്തിലേയ്ക്ക് ലോകം പ്രവേശിച്ചു കഴിഞ്ഞുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ഇക്കാലത്ത് ലെനിൻ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തി ചർച്ച ചെയ്യുകയാണിവിടെ. ഈ വിഷയത്തില്‍ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുകയാണ് ചരിത്രകാരനും അധ്യാപകനുമായ ഡോ. കെ.എൻ. ഗണേഷ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലെനിന്റെ കാലഘട്ടത്തിൽ അല്ല റഷ്യ ഇന്ന്. റഷ്യ അവരുടേതായ ഒരു പുതിയ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അങ്ങനെ വരുമ്പോൾ അവർ പഴയ കാലത്തെ ഓർമിച്ചുകൊള്ളണം എന്ന് നിർബന്ധമില്ല’’. പ്രമുഖ ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായ ഡോ. കെ.എൻ. ഗണേഷിന്റേതാണ് ഈ നിരീക്ഷണം. ബോൾഷെവിക് വിപ്ലവത്തിന്റെ പിതാവും സോവിയറ്റ് യൂണിയന്റെ സ്ഥാപകനുമായ ലെനിന്റെ നൂറാം ചരമവാർഷികം റഷ്യയിൽ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാതെയാണ് കടന്നുപോയത് എന്നതും ഈ വാക്കുകൾക്കൊപ്പം ചേര്‍ത്തു വായിക്കണം. മോസ്കോയിലെ റെഡ് സ്ക്വയറിൽ പ്രത്യേക റാലികളോ അനുസ്മരണ പ്രഭാഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനു പിന്നാലെയാണ് വ്ളാഡിമിർ പുട്ടിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് റഷ്യയിൽ നടക്കുന്നത്. സോവിയറ്റ് റഷ്യയുടെ ആദ്യ തലവനായ ലെനിന്റെ പിൻഗാമിയായി എത്തിയത് ജോസഫ് സ്റ്റാലിനായിരുന്നു. 1924 മുതൽ 1953 വരെ റഷ്യയുടെ തലപ്പത്തിരുന്ന സ്റ്റാലിന്റെ റെക്കോർഡ് മറികടക്കാനാണ് ഇപ്പോൾ പുട്ടിന്റെ ശ്രമം. അതിനായി പ്രതിപക്ഷത്തെപ്പോലും ഇല്ലാതെയാക്കിയാണ് റഷ്യൻ പ്രസിഡന്റിന്റെ മുന്നേറ്റം.

ഇതിനിടെ, റഷ്യൻ വിപ്ലവശിൽപിയും ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര പുരുഷനുമായ ലെനിനെ കുറ്റപ്പെടുത്താൻ പോലും പുട്ടിൻ മടിച്ചിട്ടില്ല. സാർ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിലായിരുന്ന റഷ്യയുടെ അധികാരം ഒക്ടോബർ വിപ്ലവത്തിലൂടെ അട്ടിമറിച്ച വിപ്ലവകാരിയാണ് വ്ളാഡിമിർ ഇല്ലിച്ച് ഉല്യാനോവ് ലെനിൻ. ലോകത്തിന്റെ വിപ്ലവ സ്വപ്നങ്ങൾക്ക് ചുവപ്പേകിയ, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പ്രായോഗികതയിലേയ്ക്കെത്തിച്ച ആ നേതാവിന്റെ നൂറാം ചരമവാർഷികം വലിയ ചലനങ്ങൾ ഉണ്ടാക്കാതെയാണ് കടന്നുപോയതെങ്കിലും പുട്ടിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വലിയ രാജ്യാന്തര ചർച്ചകൾക്കാണ് വഴിവെട്ടിയിരിക്കുന്നത്. മാർച്ച് 15 മുതൽ 17 വരെയാണ് വോട്ടെടുപ്പ്. വീണ്ടും പുട്ടിൻ വരുന്നതോടെ റഷ്യയിൽ എന്തു മാറ്റം വരുമെന്നും അത് ലോകക്രമത്തെ എങ്ങനെ മാറ്റിമറിക്കുമെന്നും കാത്തിരുന്നുതന്നെ കാണണം. ലെനിന്റെ ആശയങ്ങൾക്ക് എന്തു സംഭവിക്കുമെന്നും. നവസാമ്രാജ്യത്വത്തിലേയ്ക്ക് ലോകം പ്രവേശിച്ചു കഴിഞ്ഞുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ഇക്കാലത്ത് ലെനിൻ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തി ചർച്ച ചെയ്യുകയാണിവിടെ. ഈ വിഷയത്തില്‍ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുകയാണ് ചരിത്രകാരനും അധ്യാപകനുമായ ഡോ. കെ.എൻ. ഗണേഷ്. 

ഡോ. കെ.എൻ. ഗണേഷ് (Photo Arranged)
ADVERTISEMENT

? റഷ്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം ലെനിനും അദ്ദേഹത്തിന്റെ പിൻഗാമികളുമാണെന്ന് പുട്ടിൻ പലപ്പോഴായി കുറ്റപ്പെടുത്തിയിരുന്നു. ദേശീയ വാദികളെ പ്രീണിപ്പിച്ചു, റിപ്പബ്ലിക്കുകൾക്ക് സ്വയംഭരണാവകാശവും സോവിയറ്റ് യൂണിയനിൽനിന്ന് വേറിട്ട് പോകാനുളള അവകാശവും നൽകി, അതുവഴി പാൻ–യൂറേഷ്യൻ സ്വപ്നം ഇല്ലാതാക്കി... ഇതിനെല്ലാം പിന്നിൽ ലെനിൻ ആണെന്നായിരുന്നു പുട്ടിന്റെ കുറ്റപ്പെടുത്തൽ...

∙ അവരുടെ നിലപാടുകൾ അവർ പറയുന്നു എന്നുമാത്രമേ ഞാൻ കണക്കാക്കുന്നുള്ളൂ. ചരിത്രപരമായി നോക്കിയാൽ സോവിയറ്റ് യൂണിയൻ ഉണ്ടായി വന്നത് അതിന് മുൻപുണ്ടായിരുന്ന സാറിസ്റ്റ് ഭരണത്തിന്റെ പശ്ചാത്തലത്തിലാണ്. അവിടെ ഉണ്ടായിരുന്ന ഒരു നാടുവാഴിത്ത ആധിപത്യവും ഒന്നാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലവും കൂടി ചേർന്നിട്ടാണ് അവിടുത്തെ വിപ്ലവങ്ങൾ സൃഷ്ടിച്ചത്. അങ്ങനെ ഒരു വിപ്ലവത്തിന്റെ സൃഷ്ടിക്ക് ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തി എന്ന നിലയിലാണ് നമ്മൾ ലെനിനെ സ്മരിക്കുന്നത്. ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനവും അതുതന്നെയാണ്. ഇന്ന് തിരിഞ്ഞുനിന്നുകൊണ്ട് പഴയകാലം ശരിയായില്ല അല്ലെങ്കിൽ ശരിയായിട്ടുണ്ട് എന്നുപറയാൻ ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കന്മാർക്കും അവകാശമുണ്ട്. അതാരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ചരിത്രം പരിശോധിക്കുമ്പോൾ ആ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ മാറ്റത്തിന്റെ സമയമായി അതിെന കണക്കാക്കുന്നതിൽ തെറ്റില്ല. ചരിത്രത്തിൽ അങ്ങനെത്തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം കണക്കാക്കുന്നത്.

മോസ്‌കോ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ലെനിന്റെ പ്രതിമ (File Photo by Natalia KOLESNIKOVA / AFP)

? സാമ്രാജ്യത്വ വിരുദ്ധനായിരുന്നു ലെനിൻ. എന്നാൽ പുട്ടിന്റെ നിലപാടുകൾ സാമ്രാജ്യത്വ റഷ്യയുടെ പുനഃസ്ഥാപനത്തിലേക്കല്ലേ വിരൽ ചൂണ്ടുന്നത്.

∙ ഇന്നത്തെ സാഹചര്യം എന്നുപറയുന്നത് 20–ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുണ്ടായിരുന്ന സാഹചര്യത്തേക്കാൾ വളരെ വ്യത്യസ്തമാണ്. സാറിസ്റ്റ് റഷ്യ എന്നു പറയുന്നത്, ലെനിൻ ചൂണ്ടിക്കാണിച്ചതുപോലെ യൂറോപ്യൻ ട്രാൻസ്ഫർമേഷന്റെ ഒരു കണ്ണി മാത്രമായിരുന്നു. ദുർബലമായ കണ്ണി എന്നൊക്കെ ലെനിൻ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. യൂറേഷ്യൻ എന്നൊക്കെ വിളിക്കാവുന്ന തലത്തിലുള്ള പ്രദേശമായിരുന്നു അത്. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഭൂപ്രഭുത്വം നിലനിന്നിരുന്ന പീറ്റേഴ്സ്ബർഗ്, മോസ്കോ തുടങ്ങിയ സ്ഥലങ്ങളിൽ ആധുനിക മുതലാളിത്തത്തിന്റെ സ്വാധീനവും നിലനിന്നിരുന്നു. സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിൽ അതിൽനിന്ന് വലിയൊരു പരിവർത്തനം നടന്നു. അത് ആരും നിഷേധിക്കാത്ത കാര്യമാണ്. 

സാമ്രാജ്യത്വവും കോളനിവൽക്കരിക്കപ്പെട്ട മുൻ രാജ്യങ്ങളും തമ്മിലുള്ള ശത്രുത ശക്തമായിക്കൊണ്ടുവരുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. അതായത് മുൻ കൊളോണിയൽ രാജ്യങ്ങൾ, പോസ്റ്റ് കൊളോണിയൽ എന്നൊക്കെ വിളിക്കുന്ന രാജ്യങ്ങൾ, ആ രാജ്യങ്ങളും യുഎസും തമ്മിലുള്ള ശത്രുത എന്നത് ശക്തമായി വരികയും യൂറോപ്യൻ രാജ്യങ്ങളെല്ലാം ഒന്നുകിൽ യുഎസിന്റെ കൂടെ അല്ലെങ്കിൽ എതിരായി നിൽക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. 

ADVERTISEMENT

ശാസ്ത്ര സാങ്കേതികവിദ്യകളുടെ വളർച്ചയും അടിസ്ഥാനപരമായ വ്യവസായവൽക്കരണവും ആധുനീകരണവും നടന്നത് 20–ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് രാജ്യത്തിന്റെ കീഴിൽ തന്നെയാണ്. ഇന്ന് യഥാർഥത്തിൽ പുട്ടിനും പുട്ടിന് മുൻപുണ്ടായിരുന്ന യെൽസ്റ്റിനും പിടിച്ചുനിൽക്കാൻ  കഴിയുന്നതും ഈ  70 വർഷത്തെ വളർച്ചയുടെ പശ്ചാത്തലത്തിലാണെന്നാണ് മനസ്സിലാക്കേണ്ടത്. അതൊരു പത്തൊൻപാതാം നൂറ്റാണ്ടിലുണ്ടായിരുന്ന റഷ്യൻ സാമ്രാജ്യത്തിന്റെ പുനരുദ്ധാരണം ആയിരുന്നെങ്കിൽ അങ്ങനെ പിടിച്ചുനിൽക്കാനുള്ള കഴിവ് അവർക്ക് ഉണ്ടാകുമായിരുന്നില്ല. യുക്രെയ്ൻ യുദ്ധം പോലും സാധ്യമാകുമായിരുന്നില്ല. അതിനുള്ള കഴിവൊന്നും അന്നത്തെ റഷ്യയ്ക്ക് ഉണ്ടായിരുന്നില്ല. 

ലെനിന്‍ (File Photo)

ആ ഒരു പശ്ചാത്തലത്തിൽ ഇപ്പറയുന്ന ഒരു മാറ്റം എന്നത് പ്രധാനമാണ്. ഇന്നത്തെ ഒരു ‘വിലപേശൽ’ നിലയിൽ പുട്ടിന് നിലനിൽക്കാനും ശക്തമായി അവരുടേതായ രീതികളിൽ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ സഖ്യവുമായി നേർക്കുനേർ പോരാടി നിൽക്കാനുമുള്ള കഴിവ് ഉണ്ടായിവന്നതും ഈ പശ്ചാത്തലത്തിലാണ്. അതിനെ അവർ ഏത് രീതിയിൽ മുന്നോട്ട് കൊണ്ടുപോയി എന്നുള്ളത് ഇന്നത്തെ ഒരു പൊളിറ്റിക്കൽ എക്കണോമിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതാണ്. പക്ഷേ പഴയ സാമ്രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് ഏതെങ്കിലും തരത്തിൽ ഇന്നത്തെ സാമ്രാജ്യത്വവുമായി ഏറ്റുമുട്ടാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നില്ല.

?  ലെനിൻ അൽപകാലം കൂടി ജീവിച്ചിരുന്നെങ്കിൽ റഷ്യയുടെയും യൂറോപ്പിന്റെയും ചരിത്രം കുറേക്കൂടി പുരോഗമനാത്മകം ആകുമായിരുന്നുവെന്ന് ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ എഴുതിയിട്ടുള്ളതായി വായിച്ചിട്ടുണ്ട്. ലോകത്തിന്റെ ചരിത്രം തന്നെ മാറുമായിരുന്നോ...

∙ അത് വ്യക്തിപരമായ നിരീക്ഷണം മാത്രമാണ്. ഫിഡൽ കാസ്ട്രോ പറഞ്ഞതിന് പ്രത്യേകിച്ച് ഒരു പരിധിക്കപ്പുറമുള്ള പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കാരണം സോവിയറ്റ് യൂണിയൻ പിന്നീട് എടുത്ത ചില അടിസ്ഥാനപരമായ വികസവുമായി ബന്ധപ്പെട്ട നിലപാടുകളുടെ അടിത്തറ എന്നുപറയുന്നത് ലെനിന്റെ കാലത്തുതന്നെ രൂപപ്പെട്ടുവന്നിരുന്നു. ഉദാഹരണത്തിന് സോവിയറ്റ് റിപ്പബ്ലിക് എന്ന ആശയം രൂപപ്പെട്ടുവന്നുകഴിഞ്ഞിരുന്നു. വളർച്ചയ്ക്കുള്ള പദ്ധതികള്‍‍, കേന്ദ്രീകൃതം അല്ലെങ്കിൽ പോലും, ‘പ്ലാനിങ്’ എന്ന ആശയം രൂപപ്പെട്ടുവന്നുകഴിഞ്ഞിരുന്നു. ന്യൂ എക്കണോമിക് പോളിസി എന്നുപറയുന്ന സാമ്പത്തിക മാറ്റങ്ങളെ കുറിച്ചുള്ള ചില സങ്കൽപങ്ങളും രൂപപ്പെട്ടുവന്നിരുന്നു. 

ഫിഡൽ കാസ്ട്രോ (File Photo Credit: Charles Platiau/REUTERS)
ADVERTISEMENT

തീർച്ചയായിട്ടും പിൽക്കാലത്ത് ലെനിന്റെ കാലഘട്ടത്തിൽനിന്ന് ചില കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. അതേസമയംതന്നെ ഗ്രൗണ്ട് വർക്ക് എന്ന് പറയുന്ന പലകാര്യങ്ങളും ഉണ്ടായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്, പിന്നെ എന്തുണ്ടായി എന്നുള്ളത് യഥാർഥത്തിൽ ലെനിന്റെ വ്യക്തിപരമായ പ്രശ്നമായിട്ടല്ല കാണേണ്ടത്, മറിച്ച്, ചരിത്രപരമായി അക്കാലത്തെ സോവിയറ്റ് നേതൃത്വം എങ്ങനെ പ്രശ്നം പരിഹരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം പരിശോധന. ലെനിൻ എന്ന വ്യക്തിയുടെ മാഹാത്മ്യം അവിടെ പ്രസക്തമല്ലെന്നാണു തോന്നുന്നത്. 

? സോവിയറ്റ് യൂണിയൻ ഉൾപ്പടെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ഒാരോന്നായി ഇല്ലാതായി. നവസാമ്രാജ്യത്വത്തിന്റെ ഒരു ഘട്ടത്തിലേയ്ക്ക് ലോകം പ്രവേശിച്ചുകഴിഞ്ഞു. ഇന്ന് ലെനിനിസം എത്രത്തോളം പ്രസക്തമാണ്.

∙ രണ്ടു കാര്യങ്ങൾ ഗൗരവത്തിൽ കണക്കാക്കേണ്ടതാണ് എന്ന് തോന്നുന്നു. മുതലാളിത്തം എന്നുപറയുന്നത് സാമ്രാജ്യത്വമായി മാറിയ കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം എന്നുള്ളതായിരുന്നു ലെനിൻ ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട സംഗതി.  സാമ്രാജ്യത്വം എന്നുപറഞ്ഞാൽ ഒരേ സമയം സാമ്പത്തികമായ അധികാരത്തിന്‍റെ രൂപമാണ്. അതേസമയം ഒരു രാഷ്ട്രീയമായ ഒരു കാഴ്ചപ്പാട് അതിലുണ്ട്. രാഷ്ട്രീയമായ ഇടപെടലിന്റെ ഒരു തലം കൂടി അതിനകത്തുണ്ട്. ഇതു രണ്ടും കൂടിച്ചേരുന്ന ഒരു ഘട്ടത്തിനെയാണ് നാം സാമ്രാജ്യത്വമെന്ന് വിളിക്കുന്നത്. ഇന്ന് നമ്മൾ പരസ്യമായിട്ടുതന്നെ ആഗോളവൽക്കരണം എന്നൊക്കെ വിളിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. നവലിബറലിസം, ആഗോളവൽക്കരണം, യൂണിപോളാർ വേൾഡ് തുടങ്ങിയവയെല്ലാം എത്രമാത്രം ശരിയാണ് എന്നത് തർക്കവിഷയമാണ്. ഇത്തരം വാദഗതികൾ 1990കളിൽ ഉണ്ടായി വന്നിരുന്നു. അങ്ങനെ വരുമ്പോൾ യഥാർഥത്തിൽ സാമ്രാജ്യത്വത്തിന്റെ മറ്റൊരു ഘട്ടമാണ് ഇതെന്ന് വാദിക്കുന്ന തത്വചിന്തകന്മാർ ഇപ്പോഴും നിലവിലുണ്ട്. ധാരാളം പേർ അങ്ങനെ ചിന്തിക്കുന്നുണ്ട്. ‌

മോസ്‌കോ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ലെനിന്റെ പ്രതിമ (Photo by Natalia KOLESNIKOVA / AFP)

ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടപെടൽ ചൈനയുമായിട്ടാണ്. ചൈന 70 കൊല്ലം മുൻപ് യാതൊന്നുമായിരുന്നില്ല. യുഎസ് പരസ്യമായി പ്രഖ്യാപിക്കുന്ന ശത്രുതയാണ് ചൈനയുമായിട്ടുള്ളത്. പുതിയൊരു ലോകക്രമത്തിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ആ ലോകക്രമത്തിൽ ഒരുപക്ഷേ ചൈനയേയും ഇന്ത്യയേയും പോലുള്ള, മുൻകാലഘട്ടങ്ങളിൽ കോളനിവൽകരിക്കപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്ന രാജ്യങ്ങൾക്കെല്ലാംതന്നെയാണ് പ്രാധാന്യം കൈവരുന്നത്. പുതിയ സാഹചര്യത്തിൽ പല ധ്രുവങ്ങളിൽപ്പെട്ടവരുടെ (മൾട്ടി പോളാർ) ലോകമെന്ന സാഹചര്യവും രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ചൈന, റഷ്യ ഇവരുടെ കൂടിച്ചേരൽ എന്ന് പറയുന്നത് പാശ്ചാത്യ ലോകത്ത് വലിയ ആകാംക്ഷയുടെ വിഷയമാണ്. പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ ഉണ്ടായി വരാവുന്ന ഒരു െഎക്യം എന്നുപറയുന്നതുതന്നെ അതിൽ പ്രധാനം. അതോടൊപ്പം, ഇന്ത്യയെ പോലുള്ള, ഇറാനെ പോലുള്ള രാജ്യങ്ങളൊക്കെത്തന്നെ ഈ ലോകക്രമത്തോടൊപ്പം ചേരുന്ന രീതിയും വലിയ ആകാംക്ഷ ഉണ്ടാക്കുന്നതാണ്. യുക്രെയ്ൻ യുദ്ധത്തിൽ ആ ആകാംക്ഷ കൃത്യമായി പുറത്തുവരികതന്നെ ചെയ്തു. 

വ്യക്തിപൂജയ്ക്ക് കാര്യമായ ഒരു സ്ഥാനമൊന്നും ഇല്ല. ‘പഴ്സനാലിറ്റി കൾട്ട്’ എന്നുപറയുന്ന ഒരു രീതിയെ ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകൾ അംഗീകരിക്കില്ല. അത്തരത്തിലുള്ള വ്യക്തിപൂജയ്ക്ക് യാതൊരു പ്രസക്തിയുമില്ല. അത് ലെനിന്റെ കാര്യത്തിലും അങ്ങനെത്തന്നെ.

സാമ്രാജ്യത്വവും കോളനിവൽക്കരിക്കപ്പെട്ട മുൻ രാജ്യങ്ങളും തമ്മിലുള്ള ശത്രുത ശക്തമായിക്കൊണ്ടുവരുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. അതായത് മുൻ കൊളോണിയൽ രാജ്യങ്ങൾ, പോസ്റ്റ് കൊളോണിയൽ എന്നൊക്കെ വിളിക്കുന്ന രാജ്യങ്ങൾ, ആ രാജ്യങ്ങളും യുഎസും തമ്മിലുള്ള ശത്രുത എന്നത് ശക്തമായി വരികയും യൂറോപ്യൻ രാജ്യങ്ങളെല്ലാം ഒന്നുകിൽ യുഎസിന്റെ കൂടെ അല്ലെങ്കിൽ എതിരായി നിൽക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലെനിന്റെ അന്നത്തെ സാഹചര്യം എന്നത്, ദേശീയവും കൊളോണിയലുമായിട്ടുള്ള രാഷ്്ട്രങ്ങൾക്കും അതുപോലെ അവിടുത്തെ ജനതയ്ക്കുമെല്ലാം സാമ്രാജ്യത്വത്തിന് എതിരായ ശക്തമായ പോരാട്ടം നടത്താൻ കഴിയും എന്നതായിരുന്നു. അത് ഇന്നൊരു വസ്തുതയായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, വർഗം, ഗോത്രം എന്നിങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഈ തർക്കം കാണാൻ കഴിയും. ലെനിനിസത്തിന്റെ മറ്റൊരു രീതിയിലുള്ള പ്രാധാന്യവും ഉണ്ടായി വരുന്നുണ്ട്. ഇറാനെപോലുള്ള രാജ്യങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളും സാമ്രാജ്യത്വ വിരുദ്ധരായി നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, സ്വാഭാവികമായിട്ടും അവിടെ ലെനിന്റെ നിർദേശങ്ങളും ഉൾക്കാഴ്ചകളും പ്രധാനമായിട്ട് വരും എന്നതാണത്.

സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ ലെനിനും ജോസഫ് സ്റ്റാലിനും (മനോരമ ആർക്കൈവ്സ്)

? ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ ലെനിനിസം പ്രായോഗികതയിലേയ്ക്ക് വരേണ്ടത് എങ്ങനെയാണെന്നാണ് താങ്കൾ ചിന്തിക്കുന്നത്.

∙ ബ്രിട്ടിഷ് കൊളോണിയൽ വാഴ്ചയുടെ കീഴിലാണ് ഇന്ത്യ ഉണ്ടായിരുന്നത്. ആ സമയത്ത് എം.എൻ. റോയ് ആദ്യം കമ്യൂണിസ്റ്റും പിന്നെ റാഡിക്കൽ ഹ്യൂമനിസ്റ്റും ആയി മാറി. റോയ് അന്ന് പറഞ്ഞിരുന്ന പ്രധാനപ്പെട്ട സംഗതി, ഇന്ത്യയിലുള്ള ഇന്നത്തെ മുതലാളിമാർ എന്ന് വിളിക്കുന്ന വർഗം ഒരു കാലഘട്ടത്തിലും തൊഴിലാളി വർഗത്തിനൊപ്പം നിൽക്കില്ല എന്നതായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ കുറിച്ചാണ് റോയ് അങ്ങനെ പറഞ്ഞത്. കമ്യൂണിസ്റ്റ് സംഘടനകൾ അല്ലെങ്കിൽ തൊഴിലാളി വർഗ സംഘടനകളൊക്കെത്തന്നെ സ്വതന്ത്രമായ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകണമെന്നായിരുന്നു അന്ന് ലെനിൻ പറഞ്ഞത്. അന്നത്തെ സാമ്രാജ്യത്വ വിരുദ്ധ, അതായത് ബ്രിട്ടിഷ് കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽ, ആരൊക്കെയാണോ ഏറ്റവും പ്രധാനപ്പെട്ട ശക്തികളായിട്ട് നിൽക്കുന്നത് അവരോടൊപ്പം ചേർന്ന് പോരാടാൻ ശ്രമിക്കണമെന്നും ലെനിൻ ചൂണ്ടിക്കാട്ടി. ലെനിന്റെ ‘നാഷനൽ ആൻഡ് കൊളോണിയൽ ക്വസ്റ്റിൻ’ എന്ന രേഖകളിൽ അത് കാണാൻ സാധിക്കും.

നമ്മൾ കേരളത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ജാതീയമായിട്ടുളള ചൂഷണത്തെ കുറിച്ച് പറയാറുണ്ട്. നാടുവാഴിത്ത ചൂഷണത്തെ കുറിച്ച് പറയാറുണ്ട്. അതിനോടൊപ്പംതന്നെ അതിനുശേഷം വന്നിട്ടുള്ള മുതലാളിത്തത്തിന്റെ ചൂഷണരൂപങ്ങളെ കുറിച്ചും പറയാറുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിക്കളയും എന്ന മിഥ്യാബോധമൊന്നും വിപ്ലവകാരികൾക്ക് ഉണ്ടായിട്ടില്ല. 

പരസ്യമായി ഇസ്രയേലിനും മറ്റു രാജ്യങ്ങളോടും സന്ധി ചെയ്യുന്ന, യുക്രെയ്ൻ യുദ്ധത്തിൽ പോലും കൃത്യമായ നിലപാട് ഇല്ലാത്ത, ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കുന്ന യുഎസ് നാവികസേന അഭ്യാസത്തിന് ജി20യിൽ പരസ്യമായി പൂർണമായി പിന്തുണ നൽകിയ ഒരു സർക്കാരാണ് കേന്ദ്രത്തിൽ ഉള്ളത്. എന്നുമാത്രമല്ല രാമക്ഷേത്ര നിർമാണത്തിലൂടെ പരസ്യമായി ഹിന്ദുത്വ അജൻഡ അവർ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനെതിരായിട്ടുള്ള ഒരു പോരാട്ടവും ഇന്ന് നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിലപാടുകൾക്ക് എതിരായിട്ടുള്ള പോരാട്ടമാണ് ഒരുപക്ഷേ ലെനിനിസ്റ്റുകൾ എന്നുപറയുന്നവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. 

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (File Photo by PIB/PTI)

അവരുടെ സ്വതന്ത്രമായിട്ടുള്ള പ്രവർത്തനം നടത്തുന്നതിനൊപ്പംതന്നെ ആരൊക്കെയാണോ ഇന്നത്തെ ഭരണകൂടത്തിന് എതിരായിട്ട് നിൽക്കുന്ന വ്യക്തികൾ അവരോടൊപ്പം യോജിച്ചുനിന്നുകൊണ്ട് പോരാട്ടം നടത്തുക, അങ്ങനെ ലെനിന്റെ പ്രധാനപ്പെട്ട നിർദേശം എന്നുപറയുന്നത് പ്രായോഗിക തലത്തിൽ നടപ്പാക്കുക. ലെനിൻ പറഞ്ഞ കാര്യങ്ങൾ ഒരു ആപ്തവാക്യമായിട്ടല്ല ഉപയോഗിക്കേണ്ടത്. അതിനുപകരം ഒാരോ കാലഘട്ടത്തിൽ വരുന്ന പ്രതിസന്ധികളെ കണക്കാക്കിക്കൊണ്ട് പറയുന്ന കാര്യങ്ങളെ പുനർവ്യാഖ്യാനം ചെയ്യണം. അങ്ങനെ വരുമ്പോൾ, മുൻപ് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭം എന്നുപറഞ്ഞതു പോലെ ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുത്വ വാദികൾക്കും കോർപറേറ്റ് ആധിപത്യത്തിനും എതിരായിട്ടുള്ള സമരമാണ് വളരെ പ്രധാനമായിട്ടുള്ളത്.

? വ്യക്തിപൂജയെ എതിർത്തിരുന്ന വ്യക്തിയാണ് ലെനിൻ. നേതാക്കൾക്കെതിരെ വ്യക്തിപൂജയെന്ന ആരോപണങ്ങളുയരുന്ന ഒരു കാലമാണ് ഇത്... 

∙ വ്യക്തിപൂജയ്ക്ക് കാര്യമായ ഒരു സ്ഥാനമൊന്നും ഇല്ല. ‘പഴ്സനാലിറ്റി കൾട്ട്’ എന്നുപറയുന്ന ഒരു രീതിയെ ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകൾ അംഗീകരിക്കില്ല. അത്തരത്തിലുള്ള വ്യക്തിപൂജയ്ക്ക് യാതൊരു പ്രസക്തിയുമില്ല. അങ്ങനെ വരുമ്പോൾ മാർക്സ്, ലെനിൻ അല്ലെങ്കിൽ മാവോ സെ തുങ്, ഫിഡൽ കാസ്ട്രോ തുടങ്ങി ഒരുപാട് നേതാക്കളുണ്ട്, ഒരുപാട് സംഭാവനകൾ നൽകിയവർ. ആ സംഭാവനകൾ എങ്ങനെയാണ് നമ്മുടെ നാടിന്റെ വളർച്ചയ്ക്ക് അല്ലെങ്കിൽ മാറ്റങ്ങൾക്ക് സഹായകരമായ രീതിയിൽ ഉപയോഗിക്കേണ്ടത് എന്നതായിരിക്കണം നമ്മുടെ മുന്നിലുണ്ടാകേണ്ടത്. കേരളത്തിൽ അത്തരത്തിലുള്ള നിലപാടുകൾക്കേ പ്രസക്തിയുള്ളൂ. 

സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും ചിത്രങ്ങളുമായി മോസ്‌കോയിൽ പ്രകടനം നടത്തുന്ന അനുയായികൾ (File Photo by Alexander Zemlianichenko)

കേരളം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതിനെക്കുറിച്ചുള്ള സംവാദങ്ങളുണ്ട്, ചർച്ചകളുണ്ട്. അതൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇത്തരത്തിലുള്ള ആളുകളുടെ സംഭാവനകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നുള്ളത് മാത്രമേ കണക്കാക്കേണ്ടതുള്ളൂ. ഇവിടുത്തെ നേതാക്കന്മാരുടെ സംഭാവനകളെയും അങ്ങനെത്തന്നെയാണ് വിലയിരുത്തേണ്ടത്. അവിടെ വ്യക്തിപൂജയ്ക്കോ പഴ്സനാലിറ്റി കൾട്ടിനോ പ്രത്യേകിച്ച് യാതൊരു പ്രാധാന്യവുമില്ല. അത് ലെനിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. 

? ചൂഷണങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ജനകീയ വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് ലെനിൻ. അദ്ദേഹം വിഭാവനം ചെയ്ത കാഴ്ചപ്പാടിലേയ്ക്കെത്താൻ ലോകത്തിന് സാധിച്ചതായി തോന്നുണ്ടോ.

∙ ചൂഷണം, മർദനം എന്നൊക്കെ പറയുന്ന പ്രയോഗങ്ങൾ പത്തു കൊല്ലത്തിനിടയിലുണ്ടായതല്ല. ചരിത്രപരമായിട്ടുള്ള ദശാസന്ധികളും പലതരത്തിലുള്ള ചൂഷണമുറകളും  ഇവിടെ ഉണ്ടായിട്ടുണ്ട്. നമ്മൾ കേരളത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ജാതീയമായിട്ടുളള ചൂഷണത്തെ കുറിച്ച് പറയാറുണ്ട്. നാടുവാഴിത്ത ചൂഷണത്തെ കുറിച്ച് പറയാറുണ്ട്. കേരളത്തെപ്പറ്റിത്തന്നെ പറയാറുണ്ട്. അതിനോടൊപ്പം തന്നെ അതിനുശേഷം വന്നിട്ടുള്ള മുതലാളിത്തത്തിന്റെ ചൂഷണരൂപങ്ങളെ കുറിച്ചും പറയാറുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിക്കളയും എന്ന മിഥ്യാബോധമൊന്നും വിപ്ലവകാരികൾക്ക് ഉണ്ടായിട്ടില്ല. റഷ്യൻ വിപ്ലവകാരികളെ സൂക്ഷ്മമായി പഠിച്ചുകഴിഞ്ഞാൽ അവർക്ക് അങ്ങനെയുള്ള മിഥ്യാബോധം  ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. ‌അവർ ചെയ്യാൻ ശ്രമിച്ച പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ഇങ്ങനെയുള്ള ചൂഷണങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന, അടിസ്ഥാനപരമായ ഭിന്നതകളെ ഇല്ലാതാക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. എന്നുമാത്രമല്ല പുതിയ സമൂഹ ക്രമത്തിന് ആവശ്യമായിട്ടുള്ള ഭൗതികമായ ചട്ടക്കൂടുകളും മാനസികാവസ്ഥകളും സൃഷ്ടിക്കുക എന്നുള്ളത് മാത്രമാണ് അന്ന് ചെയ്യാൻ ശ്രമിച്ചത്.

ബോൾഷെവിക് വിപ്ലവത്തിന്റെ ഒന്നാം വാർഷികത്തിൽ മോസ്‌കോയിൽ ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ലെനിൻ (File Photo by Russian State Archive of Social and Political History via AP)

അതിനുശേഷം ഇവിടെ മുതലാളിത്തത്തിന്റെ വലിയൊരു മാന്ദ്യം ഉണ്ടായി വരുന്നുണ്ട്. വലിയ നഷ്ടങ്ങൾ ഉണ്ടാക്കി രണ്ടാം ലോക മഹായുദ്ധം വന്നു. ആയുധപന്തയത്തിന്റെ ഒരു കാലഘട്ടം ഉണ്ടായി. അതിന്റെ പശ്ചാത്തലത്തിൽ ഒരുപക്ഷേ സോവിയറ്റ് യൂണിയനെ പോലെയോ ചൈനയെപ്പോലെയോ ഉള്ള രാഷ്ട്രങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചു മാത്രമാണ് നേരത്തേ സൂചിപ്പിച്ച ചൂഷണമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന ചർച്ച നടത്തേണ്ടത്. ചൂഷണമില്ലാത്ത ഒരു അവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുന്ന ഭൗതികമായിട്ടുള്ള സംഗതികൾ, അതായത് വിദ്യാഭ്യാസത്തിന്റെ, ആരോഗ്യ സംവിധാനങ്ങളുടെ വളർച്ച, തൊഴിലിന്റെ വളർച്ച, ജീവിതക്രമത്തിന്റെ വളർച്ച അതെല്ലാം സാധ്യമായിട്ടുണ്ടോ എന്നുള്ളതാണ് ഇന്ത്യ അടക്കമുള്ള ഏത് രാഷ്ട്രത്തിലായാലും പരിശോധിക്കേണ്ടത്. 

അങ്ങനെ വരുമ്പോൾ ആളുകൾ ചൂഷണമില്ലാതാക്കുന്ന ഒരു സമൂഹത്തിലേയ്ക്ക് നീങ്ങുന്ന സ്ഥിതിവിശേഷം ഉണ്ടാകും അത്തരത്തിലുള്ള ഒരു സംവിധാനം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള വലിയ മാറ്റങ്ങളാണ്  പുതിയ ലോകക്രമത്തിന് വേണ്ടിയുള്ള അന്വേഷണത്തെ പ്രേരിപ്പിക്കുന്നത്. 19–ാം നൂറ്റാണ്ടിലും 20–ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമൊക്കെ ഇത്തരം വിപ്ലവങ്ങൾ ഉണ്ടായപ്പോൾ വലിയൊരു ലോകക്രമത്തിലേയ്ക്ക് നീങ്ങുന്നത് ആവേശപൂർവം നാം കണ്ടിരുന്നു. വംശീയാധിക്ഷേപം അടക്കമുള്ള കാര്യങ്ങൾക്ക് ഇന്നും വലിയ മാറ്റം ഉണ്ടായിട്ടില്ലെന്ന് നമുക്കറിയാം. നമ്മളാരും കാൽപനിക വാദികളല്ല. ചൂഷണരൂപങ്ങൾ നിലനിൽക്കും അതിനെതിരായിട്ടുള്ള പോരാട്ടങ്ങൾ തുടരേണ്ടി വരുമെന്നാണ് കാണുന്നത്.

English Summary:

What are the changes in the world power structure and communism after 100 years since Lenin's death?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT