ഇന്ത്യയിലെ ഗാർഹിക കടം കുത്തനെ കൂടി, വ്യക്തികളുടെ നിക്ഷേപം കുറഞ്ഞു, വിവിധ പണമിടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു, ചില ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണവും ഏർപ്പെടുത്തി... ഇതായിരുന്നു പോയവാരങ്ങളിലെ പ്രധാന സാമ്പത്തിക ചർച്ചാ വിഷയങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ ചർച്ച ചെയ്യുന്ന ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയമായും സാമ്പത്തികപരമായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയേക്കാവുന്ന ചില വെല്ലുവിളികളും ഇതിലുണ്ട്. ചെലവ് കുറച്ച് നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എന്തോ ചില വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തത്. വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചിരുന്ന ജനം ഇപ്പോൾ കടം വാങ്ങി, വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അതേസമയം, വികസിത രാജ്യമാകാൻ പോകുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സ്ഥിതിഗതികൾ ശുഭസൂചനകളാണെന്ന് വാദിക്കുന്നവരും ഉണ്ട്. കൂടുതൽ ക്രയവിക്രയങ്ങൾ നടക്കുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാണ്. പണമിടപാട് കൂടുമ്പോഴാണ് രാജ്യത്തെ വിപണിയും സജീവമാകുന്നത്. ഇതോടൊപ്പംതന്നെ രാജ്യത്ത് ഏതെങ്കിലും തരത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ അതെല്ലാം കൃത്യസമയത്ത് ഇടപ്പെട്ട് നിയന്ത്രിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സാധിക്കും.

ഇന്ത്യയിലെ ഗാർഹിക കടം കുത്തനെ കൂടി, വ്യക്തികളുടെ നിക്ഷേപം കുറഞ്ഞു, വിവിധ പണമിടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു, ചില ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണവും ഏർപ്പെടുത്തി... ഇതായിരുന്നു പോയവാരങ്ങളിലെ പ്രധാന സാമ്പത്തിക ചർച്ചാ വിഷയങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ ചർച്ച ചെയ്യുന്ന ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയമായും സാമ്പത്തികപരമായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയേക്കാവുന്ന ചില വെല്ലുവിളികളും ഇതിലുണ്ട്. ചെലവ് കുറച്ച് നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എന്തോ ചില വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തത്. വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചിരുന്ന ജനം ഇപ്പോൾ കടം വാങ്ങി, വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അതേസമയം, വികസിത രാജ്യമാകാൻ പോകുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സ്ഥിതിഗതികൾ ശുഭസൂചനകളാണെന്ന് വാദിക്കുന്നവരും ഉണ്ട്. കൂടുതൽ ക്രയവിക്രയങ്ങൾ നടക്കുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാണ്. പണമിടപാട് കൂടുമ്പോഴാണ് രാജ്യത്തെ വിപണിയും സജീവമാകുന്നത്. ഇതോടൊപ്പംതന്നെ രാജ്യത്ത് ഏതെങ്കിലും തരത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ അതെല്ലാം കൃത്യസമയത്ത് ഇടപ്പെട്ട് നിയന്ത്രിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഗാർഹിക കടം കുത്തനെ കൂടി, വ്യക്തികളുടെ നിക്ഷേപം കുറഞ്ഞു, വിവിധ പണമിടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു, ചില ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണവും ഏർപ്പെടുത്തി... ഇതായിരുന്നു പോയവാരങ്ങളിലെ പ്രധാന സാമ്പത്തിക ചർച്ചാ വിഷയങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ ചർച്ച ചെയ്യുന്ന ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയമായും സാമ്പത്തികപരമായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയേക്കാവുന്ന ചില വെല്ലുവിളികളും ഇതിലുണ്ട്. ചെലവ് കുറച്ച് നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എന്തോ ചില വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തത്. വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചിരുന്ന ജനം ഇപ്പോൾ കടം വാങ്ങി, വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അതേസമയം, വികസിത രാജ്യമാകാൻ പോകുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സ്ഥിതിഗതികൾ ശുഭസൂചനകളാണെന്ന് വാദിക്കുന്നവരും ഉണ്ട്. കൂടുതൽ ക്രയവിക്രയങ്ങൾ നടക്കുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാണ്. പണമിടപാട് കൂടുമ്പോഴാണ് രാജ്യത്തെ വിപണിയും സജീവമാകുന്നത്. ഇതോടൊപ്പംതന്നെ രാജ്യത്ത് ഏതെങ്കിലും തരത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ അതെല്ലാം കൃത്യസമയത്ത് ഇടപ്പെട്ട് നിയന്ത്രിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഗാർഹിക കടം കുത്തനെ കൂടി, വ്യക്തികളുടെ നിക്ഷേപം കുറഞ്ഞു, വിവിധ പണമിടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു, ചില ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണവും ഏർപ്പെടുത്തി... ഇതായിരുന്നു പോയവാരങ്ങളിലെ പ്രധാന സാമ്പത്തിക ചർച്ചാ വിഷയങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ ചർച്ച ചെയ്യുന്ന ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയമായും സാമ്പത്തികപരമായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയേക്കാവുന്ന ചില വെല്ലുവിളികളും ഇതിലുണ്ട്. ചെലവ് കുറച്ച് നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എന്തോ ചില വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തത്. 

വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചിരുന്ന ജനം ഇപ്പോൾ കടം വാങ്ങി, വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അതേസമയം, വികസിത രാജ്യമാകാൻ പോകുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സ്ഥിതിഗതികൾ ശുഭസൂചനകളാണെന്ന് വാദിക്കുന്നവരും ഉണ്ട്. കൂടുതൽ ക്രയവിക്രയങ്ങൾ നടക്കുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാണ്. പണമിടപാട് കൂടുമ്പോഴാണ് രാജ്യത്തെ വിപണിയും സജീവമാകുന്നത്. ഇതോടൊപ്പംതന്നെ രാജ്യത്ത് ഏതെങ്കിലും തരത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ അതെല്ലാം കൃത്യസമയത്ത് ഇടപ്പെട്ട് നിയന്ത്രിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സാധിക്കും.

Representative image: (Photo: anita kumari/iStockphoto)
ADVERTISEMENT

കഴിഞ്ഞ ആഘോഷ സീസണിൽ രാജ്യത്തെ ഉപഭോക്താക്കൾ കോടിക്കണക്കിന് രൂപയാണ് കടം വാങ്ങിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല കണക്കുകൾ പ്രകാരം ഇന്ത്യയുടെ അറ്റകുടുംബ സമ്പാദ്യം 47 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഗാർഹിക കടം സർവകാല റെക്കോർഡിലും എത്തിയിരിക്കുന്നു. ഇതോടൊപ്പം തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചതും കടം കുമിഞ്ഞുകൂടാൻ കാരണായി. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് വന്‍ വെല്ലുവിളിയായേക്കാവുന്ന ചില വസ്തുതകളിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്. സാധാരണ ജനങ്ങളുടെ സമ്പാദ്യവും കടവും രാജ്യത്തിന്റെ വളർച്ചയേയും സാക്ഷ്യപ്പെടുത്തുന്നാണ്. സമ്പാദ്യത്തിലെ ഈ ‘നാടകീയ’ ഇടിവിന് ദുർബലമായ വരുമാന വളർച്ചയാണ് കാരണമെന്ന് രാഷ്ട്രീയമായി പ്രതിപക്ഷവും ആരോപിക്കുന്നു. എന്താണ് ഇന്ത്യയിലെ സാമ്പത്തിക മേഖലയിൽ സംഭവിക്കുന്നത്? ആർബിഐയുടെ ആശങ്കയ്ക്ക് പിന്നിലെന്ത്? പരിശോധിക്കാം.

∙ ഗാർഹിക കടം റെക്കോർഡിലേക്ക്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾ ഏറെ ജാഗ്രതയോടെ നിരീക്ഷിക്കേണ്ട സമയമാണിത്. തൊഴിലില്ലായ്മയും ഉയർന്ന പണപ്പെരുപ്പവും കുടുംബങ്ങളെ കടം വാങ്ങാൻ പ്രേരിപ്പിച്ചെന്നും നിക്ഷേപിക്കാൻ അവരുടെ കൈവശം ഒന്നുമില്ലെന്നും സാവധാനം അവർ വൻ കടത്തിൽ മുങ്ങുകയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2024ലെ അവസാന മൂന്ന് മാസങ്ങളിൽ ഇന്ത്യയുടെ ഗാർഹിക കടം റെക്കോർഡിലേക്ക് ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. കൃത്യമായ ആസൂത്രണമില്ലാതെ, അനിയന്ത്രിതമായ വായ്പയെടുക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന കണക്കുകൾ റിസർവ് ബാങ്കിനെയും ആശങ്കപ്പെടുത്തുകയാണ്.

Representative image: (Photo: Deepak Sethi/iStockphoto)

ഗാർഹിക കടം 2020-21ലെ 6.05 ലക്ഷം കോടിയിൽ നിന്ന് 2022-23ൽ 11.88 ലക്ഷം കോടി രൂപയായി. മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായാണ് ഗാർഹിക കടം കൂടിയത്. 2021-22ൽ ഇത് 7.69 ലക്ഷം കോടി രൂപയായിരുന്നു. ഫിനാൻഷ്യൽ കോർപറേഷനുകളും ബാങ്കിങ് ഇതര ധനകാര്യ കോർപറേഷനുകളും നൽകുന്ന വായ്പകൾ 2020-21ലെ 93,723 കോടി രൂപയിൽനിന്ന് 2022-23ൽ 3.33 ലക്ഷം കോടി രൂപയായി നാലിരട്ടിയായി വർധിച്ചു. 2021-22ൽ ഇത് 1.92 ലക്ഷം കോടിയായിരുന്നു

ADVERTISEMENT

∙ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 39.1% കടം

മോത്തിലാല്‍ ഒസ്‌വാള്‍ ഫിനാന്‍ഷ്യൽ സർവീസസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2023 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഗാർഹിക കടം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 39.1% എന്ന പുതിയ ഉയരത്തിലെത്തി. ഒരു വർഷം മുൻപ് ഇത് 36.7 ശതമാനമായിരുന്നു. 2021 ജനുവരി-മാർച്ച് കാലയളവിലെ 38.6 ശതമാനം എന്ന ഉയർന്ന നിരക്കിനേക്കാൾ ഉയർന്നതാണ് ഇപ്പോഴത്തെ കണക്കുകൾ. ഗാർഹിക കടം പുതിയ റെക്കോർഡിലേക്ക് എത്തിയതായി കണക്കാക്കുമ്പോൾ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ ഭവന വായ്പകളേക്കാൾ വേഗത്തിൽ മറ്റു വായ്പകൾ വർധിച്ചുവെന്നാണ് കാണിക്കുന്നത്.

Representative image: (Photo: Rasi Bhadramani/iStockphoto)

∙ ഗാർഹിക കടം കൂടുന്നതിൽ ഗുണങ്ങളുമുണ്ട്

ഗാർഹിക കടങ്ങൾ സമ്പദ്‌വ്യവസ്ഥയിലും കുടുംബങ്ങളിലും ചില നേട്ടങ്ങളും ഉണ്ടാക്കും. ഉപഭോഗവും നിക്ഷേപവും വർധിപ്പിച്ച് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാൻ ഗാർഹിക കടത്തിന് കഴിയും. വീട്ടുകാർ കടം വാങ്ങുമ്പോൾ തന്നെ വീടുകൾ, വാഹനങ്ങൾ, ഉപഭോക്തൃ സാധനങ്ങൾ എന്നിവ പോലുള്ള വാങ്ങലുകൾക്ക് അവർക്ക് ധനസഹായം നൽകാൻ ബാങ്കുകൾക്ക് കഴിയും. ഇത് ലോൺ ഡിമാൻഡ് വർധിപ്പിക്കുകയും രാജ്യത്ത് കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യും. 

ADVERTISEMENT

ക്രയവിക്രയങ്ങൾക്ക് കൂടുതൽ പണം ഉപയോഗിക്കുമ്പോഴാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തന്നെ സജീവമാകുന്നത്. മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ പോലുള്ള അവശ്യ സേവനങ്ങളെ സുഗമമാക്കാൻ ഗാർഹിക കടത്തിന് കഴിയും. ഇത് വ്യക്തികളെ അവരുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും പ്രാപ്തമാക്കും. കൂടാതെ, ഉത്തരവാദിത്തമുള്ള കടമെടുക്കലിന് ജനങ്ങളെ സഹായിക്കും.

Representative image: (Photo: Umesh Negi/iStockphoto)

∙ നാളേക്ക് നിക്ഷേപമില്ല, നടക്കുന്നത് ‘ലൈവ്’ ആഘോഷം

രാജ്യത്തെ സർക്കാരിതര കടത്തിന്റെ കണക്കെടുക്കുമ്പോൾ ഗാർഹിക കടമാണ് (ഭവന ഇതര കടം) ഒരു പ്രധാന ആശങ്ക. ഇത് വർഷത്തിൽ 16.5 ശതമാനമാണ് കുതിച്ചുയർന്നിരിക്കുന്നത്. രാജ്യത്തെ ഇടത്തരം കുടുംബങ്ങളെല്ലാം ദൈനംദിന ജീവിതം ആഘോഷമാക്കാൻ വേണ്ടിയാണ് കൂടുതലും കടം വാങ്ങുന്നത്. നാളേക്കുള്ള നിക്ഷേപം അവര്‍ മറന്നിരിക്കുന്നു എന്നുതന്നെ പറയാം. ഗാർഹിക കടത്തെ ജിഡിപിയുടെ 39.1% എന്ന പുതിയ നിലയിലേക്ക് എത്തിച്ചതാണ് പുതിയ വെല്ലുവിളി. ഇതിനർഥം ഇന്ത്യൻ കുടുംബങ്ങൾ അവരുടെ മൊത്തം വരുമാനത്തിന്റെ (ജിഡിപി) വലിയൊരു ഭാഗം മുൻപത്തേക്കാളും കടമായി നൽകണം എന്നാണ്. 

Show more

കോവിഡ് മഹാമാരിക്ക് ശേഷമാണ് ഈ മാറ്റം കാര്യമായി പ്രകടമായത്. നാളെ ജീവിച്ചിരിക്കുമെന്ന് ആർക്കും ഉറപ്പില്ലെന്ന ഭീതി ജനങ്ങളിൽ അടിച്ചേൽപിക്കാൻ കോവിഡിന് സാധിച്ചു. ഇതോടെ നിക്ഷേപിക്കുന്ന ശൈലി തന്നെ ജനം മറന്നു. ഗാർഹിക കടത്തിന്റെ വർധന പ്രാഥമികമായി ഭവന ഇതര വായ്പകളാണ്, ഇത് മൊത്തം ഗാർഹിക കടത്തിന്റെ 72 ശതമാനം വരും. ഭാവി സുരക്ഷ ലക്ഷ്യമിട്ട്  നിക്ഷേപിക്കുന്നതിനുപകരം ഉപഭോക്തൃ ചെലവുകൾക്കായി ഇന്ത്യക്കാർ കൂടുതൽ കടം വാങ്ങുന്നതായി ഇത് സൂചിപ്പിക്കുന്നു. ഭവന വായ്പകളിലെ 12.2 ശതമാനം വളർച്ചയെ മറികടന്ന് ഭവന ഇതര കടം 18.3 ശതമാനം എന്ന ഗണ്യമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ പ്രവണതകൾ ജനങ്ങളുടെ കടം വാങ്ങുന്ന സ്വഭാവത്തിലെ മാറുന്ന രീതികളെ പ്രതിഫലിപ്പിക്കുന്ന നിർണായക സാമ്പത്തിക സൂചകങ്ങളാണ്.

Representative image: (Photo: triloks/iStockphoto)

∙ ഗാർഹിക സമ്പാദ്യവും കുത്തനെ കുറഞ്ഞു

2022-23 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഗാർഹിക സമ്പാദ്യം 9 ലക്ഷം കോടി രൂപ കുറഞ്ഞ് 14.16 ലക്ഷം കോടി രൂപയായി. 2020-21ൽ കുടുംബത്തിന്റെ മൊത്തം സമ്പാദ്യം 23.29 ലക്ഷം കോടി രൂപയായിരുന്നു. അന്നുമുതൽ ഇവ കുറഞ്ഞുവരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2021-22ൽ അറ്റ കുടുംബ സമ്പാദ്യം 17.12 ലക്ഷം കോടി രൂപയായിരുന്നു. 2017-18ലെ 13.05 ലക്ഷം കോടി രൂപയായിരുന്നു അതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ അറ്റ സമ്പാദ്യം. 

പിന്നീട് 2018-19ൽ ഇത് 14.92 ലക്ഷം കോടി രൂപയായും 2019-20ൽ 15.49 ലക്ഷം കോടി രൂപയായും വർധിച്ചു. അതേസമയം, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 2020-21ലെ 64,084 കോടി രൂപയിൽനിന്ന് മൂന്ന് വർഷത്തിനുള്ളിൽ, 2022-23ൽ, 1.79 ലക്ഷം കോടി രൂപയായി വർധിച്ചതായും ഡേറ്റ കാണിക്കുന്നു. 2021-22ൽ ഇത് 1.6 ലക്ഷം കോടി രൂപയായിരുന്നു. ഓഹരികളിലെയും കടപ്പത്രങ്ങളിലെയും ഗാർഹിക നിക്ഷേപം 2020-21 മുതൽ മൂന്ന് വർഷത്തിനുള്ളിൽ 1.07 ലക്ഷം കോടി രൂപയിൽനിന്ന് 2022-23 ൽ 2.06 ലക്ഷം കോടി രൂപയായിട്ടുമുണ്ട്. 2021-22ൽ ഇത് 2.14 ലക്ഷം കോടി രൂപയായിരുന്നു.

കടം വാങ്ങിയവരുടെ പട്ടികയിൽ കേരളം പത്താമത്

അഞ്ച് പ്രധാന വായ്‌പകൾക്കായി നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മൊത്തത്തിലുള്ള മൂല്യത്തിന്റെ 72 ശതമാനവും സംഭാവന ചെയ്തത് കേരളം ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് സിആർഐഎഫ് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഈ 10 സംസ്ഥാനങ്ങളിൽ വാഹനവായ്പകൾ, വ്യക്തിഗത വായ്പകൾ, കൺസ്യൂമർ ഡ്യൂറബ്ൾ ലോണുകൾ, ഭവനവായ്പകൾ എന്നിവയ്ക്ക് മഹാരാഷ്ട്രയിലും ഇരുചക്രവാഹന വായ്പകൾക്ക് ഉത്തർപ്രദേശിലുമാണ് ഏറ്റവും കൂടുതൽ മൂല്യം ഉയർന്നത്. മൂന്നാം പാദത്തിലെ കടം വാങ്ങിയ മൂല്യം കണക്കാക്കുമ്പോൾ കേരളം മധ്യപ്രദേശിനെ കീഴടക്കി പത്താമത്തെ വലിയ സംസ്ഥാനമായി മാറിയിരിക്കുന്നു എന്നും കാണാം.

∙ അപകടസാധ്യതയുള്ള കടമെടുപ്പ്

അപകടസാധ്യതയുള്ള, ഭവനനിർമാണ ഇതര കടത്തിലേക്ക് മാറുന്നതിനെ കുറിച്ചാണ് മിക്ക റിപ്പോർട്ടുകളും എടുത്തുകാണിക്കുന്നത്. കൺസ്യൂമർ ഉൽപന്നങ്ങൾക്കോ മറ്റ് അനാവശ്യ ചെലവുകൾക്കോ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള കടം ഭവന വായ്പയേക്കാൾ വേഗത്തിൽ കുതിച്ചുയര്‍ന്നത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ്. 2023 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവ സീസണിൽ വാഹന വായ്പകൾ, ഇരുചക്ര വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, കൺസ്യൂമർ ഡ്യൂറബ്ൾ ലോണുകൾ, ഭവന വായ്പകൾ തുടങ്ങി കൺസ്യൂമർ ലോൺ വിഭാഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ഇന്ത്യൻ ക്രെഡിറ്റ് ബ്യൂറോയായ സിആർഐഎഫ് ഡേറ്റ വ്യക്തമാക്കുന്നു. കൺസ്യൂമർ ഡ്യൂറബ്ൾ ലോണുകളുടെ (വീട്ടു സാധനങ്ങളും ഇലക്ട്രോണിക് ഉൽപന്നങ്ങളും വാങ്ങൽ) മൂല്യത്തിലാകട്ടെ 27.1 ശതമാനത്തിന്റെ ഗണ്യമായ കുതിച്ചുചാട്ടത്തിനും ഇന്ത്യ സാക്ഷ്യം വഹിച്ചു.

Representative image: (Photo: rvimages/iStockphoto)

∙ കടം വാങ്ങിയവരുടെ പട്ടികയിൽ കേരളം പത്താമത്

അഞ്ച് പ്രധാന വായ്പകൾക്കായി നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മൊത്തത്തിലുള്ള മൂല്യത്തിന്റെ 72 ശതമാനവും സംഭാവന ചെയ്തത് കേരളം ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് സിആർഐഎഫ് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഈ 10 സംസ്ഥാനങ്ങളിൽ വാഹനവായ്പകൾ, വ്യക്തിഗത വായ്പകൾ, കൺസ്യൂമർ ഡ്യൂറബ്ൾ ലോണുകൾ, ഭവനവായ്പകൾ എന്നിവയ്ക്ക് മഹാരാഷ്ട്രയിലും ഇരുചക്രവാഹന വായ്പകൾക്ക് ഉത്തർപ്രദേശിലുമാണ് ഏറ്റവും കൂടുതൽ മൂല്യം ഉയർന്നത്. മൂന്നാം പാദത്തിലെ കടം വാങ്ങിയ മൂല്യം കണക്കാക്കുമ്പോൾ കേരളം മധ്യപ്രദേശിനെ കീഴടക്കി പത്താമത്തെ വലിയ സംസ്ഥാനമായി മാറിയിരിക്കുന്നു എന്നും കാണാം.

∙ കടം വാങ്ങാൻ പഠിപ്പിച്ചത് കോവിഡ്, പക്ഷേ...

കോവിഡ് കാലത്ത് രാജ്യം ഒന്നടങ്കം പ്രതിസന്ധിയിലായ സമയത്താണ് ജനം കടം വാങ്ങി സേവനങ്ങളും ഉല്‍പന്നങ്ങളും വാങ്ങാൻ തുടങ്ങിയത്. എന്നാൽ കോവിഡ് കഴിഞ്ഞ് 2024ൽ എത്തിയിട്ടും കടം വാങ്ങുന്നത് ജനം നിർത്തിയല്ല. ഓൺലൈൻ, ഓഫ്‌ലൈൻ വഴിയുള്ള വാങ്ങലുകള്‍ക്കെല്ലാം ഇഎംഐ വഴിയും മറ്റു പണമിടപാടുകാരുടെ സഹായവുമാണ് സ്വീകരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷമാണ് ഗാർഹിക കടം കുത്തനെ വര്‍ധിച്ചത്. മഹാമാരി കാരണം ജോലിയും വരുമാനവും നിലച്ചതോടെ ജനങ്ങൾ കടമെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഈ സമയത്തു തന്നെയാണ് നിരവധി ലോൺ ആപ്പുകളും മറ്റു പണമിടപാടുകാരും രംഗത്തിറങ്ങിയത്. മഹാമാരി രൂക്ഷമായ, രാജ്യം നിശ്ചലമായ സമയത്ത്, 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച 3.5 ശതമാനമായിരുന്നു. അതേസമയം, 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 8.4 ശതമാനമായെങ്കിലും ഗാർഹിക കടത്തിന്റെ തോത് കുറഞ്ഞില്ലെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.‌

Representative image: (Photo: Andrii Yalanskyi/iStockphoto)

∙ കടം വീട്ടാൻ പണം വേണം, തകര്‍ന്നത് ഗാർഹിക സമ്പാദ്യം

കടം വീട്ടുന്നതിലേക്ക് കൂടുതൽ പണം നീക്കിവയ്ക്കേണ്ടിവന്നതോടെ ഗാർഹിക സമ്പാദ്യം കുത്തനെ ഇടിഞ്ഞു. ഗാർഹിക അറ്റ സമ്പാദ്യവും ജിഡിപി അനുപാതവും നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു കുടുംബത്തിന്റെ മൊത്ത സമ്പാദ്യവും കടം വാങ്ങലും തമ്മിലുള്ള വ്യത്യാസമാണ് കുടുംബത്തിന്റെ അറ്റ സാമ്പത്തിക സമ്പാദ്യം. കുടുംബങ്ങളുടെ സാമ്പത്തിക ആസ്തികളിൽ സാധാരണയായി ബാങ്ക് നിക്ഷേപങ്ങൾ, കറൻസി, മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ മുതലായവ ഉൾപ്പെടുന്നു. ഗാർഹിക വായ്പകളിൽ ബാങ്ക് ഇതര ധനകാര്യ കോർപറേഷനുകളിൽ നിന്നും ഹൗസിങ് കോർപറേഷനുകളിൽ നിന്നുമുള്ള വായ്പ ഉൾപ്പെടുന്നുവെങ്കിലും വായ്പയുടെ ഭൂരിഭാഗവും വാണിജ്യ ബാങ്കുകളിൽനിന്നു തന്നെയാണ്.

Representative image: (Photo: Deepak Sethi/iStockphoto)

∙ എല്ലാം ഓൺലൈനായി, കടവും ആത്മഹത്യയും കൂടി

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം പണമിടപാടുകളും ഓൺലൈനിലേക്ക് ചുരങ്ങിയതോടെ തട്ടിപ്പുകളും വെട്ടിപ്പുകളും വർധിച്ചു. ചികിത്സ, വിദ്യാഭ്യാസം, വാഹനങ്ങൾ, കല്യാണങ്ങൾ എന്നിവയ്ക്കായി കടം വാങ്ങുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് വ്യാപകമായിട്ടുണ്ടെങ്കിലും ഇപ്പോഴും കടം വാങ്ങി ബിൽ അടക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ഓണ്‍ലൈൻ വഴി രഹസ്യവും പരസ്യമായും വാങ്ങുന്ന കടങ്ങൾ കുത്തനെ കൂടിയതായും റിപ്പോർട്ടുകൾ പറയുന്നു. 

Representative image: (Photo: pixelfusion3d/iStockphoto)

ചില വ്യാജ ആപ്പുകള്‍ വഴി കടം വാങ്ങിയവർ ആത്മഹത്യ ചെയ്തതും വാർത്തയായിരുന്നു. ചൈനീസ് ബന്ധമുള്ള ഇത്തരം നിരവധി ലോൺ ആപ്പുകളെ കേന്ദ്ര സർക്കാർ നിരോധിക്കുകയും ചെയ്തു. എങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള കടം പറച്ചിൽ തന്നെയാണ് വ്യാപകമായി നടക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങളും ഉൽപന്നങ്ങളും വാങ്ങുന്നവർ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധികളായിരിക്കും. ക്രെഡിറ്റ് കാർഡിന് പിന്നിലെ എല്ലാ കാര്യങ്ങളും സാധാരണക്കാർക്ക് അറിഞ്ഞിരിക്കണമെന്നില്ല എന്നത് മറ്റൊരു പ്രതിസന്ധിയാണ്.

∙ ലോകത്തെ ഞെട്ടിച്ച സാമ്പത്തിക മാന്ദ്യത്തിന് പിന്നിലും അമിത കടം

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ സാമ്പത്തിക മാന്ദ്യത്തിന്റെ (ഗ്രേറ്റ് ഡിപ്രഷൻ) കാരണങ്ങളിലൊന്നും ബാങ്കുകൾ നൽകിയ അനിയന്ത്രിതമായ കടമായിരുന്നു. യുഎസിലെ ബാങ്കുകളെല്ലാം ജനങ്ങൾക്ക് അമിതമായി കടം നൽകി. ഈ പണം ഉപയോഗിച്ച് ജനങ്ങൾ ഓഹരികളും വീടും വീട്ടുസാധനങ്ങളും വാങ്ങുകയും കയ്യിലുള്ള പണം ഉപയോഗിക്കാതിരിക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് പണമിടപാടുകാരും മുൻനിര ബാങ്കുകളും കടം വാങ്ങിയവരോട് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ആരുടെയും കയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. 

Representative image: (Photo: Deepak Sethi/iStockphoto)

ഇതോടെ ബാങ്കുകളും പാപ്പരായി, ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. കടം കൊടുത്ത് മുടിഞ്ഞതോടെ ഒരു ബാങ്കിലും പണമില്ലായിരുന്നു. സമ്പാദ്യം ബാങ്കുകളിൽ നിക്ഷേപിച്ചവർക്കു പോലും അവരുടെ പണം തിരികെ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായത്. കടം നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ സാമ്പത്തിക മേഖല വൻ തകർച്ച നേരിടുമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു യുഎസിലെ സാമ്പത്തിക മാന്ദ്യം.

∙ ആർബിഐയുടെ ആശങ്കകൾ

അനിയന്ത്രിതമായി കടമെടുക്കാനുള്ള ഈ പ്രവണത റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) പല കാരണങ്ങളാൽ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എന്നത് ഉപഭോക്തൃ ചെലവുകളെ വളരെയധികം ആശ്രയിക്കുന്ന ഒന്നാണ്. ഇത് ജിഡിപിയുടെ 60 ശതമാനം വരും. എന്നാൽ, ബാങ്കുകളിൽ സുരക്ഷിതമല്ലാത്ത വായ്പകൾ അതിവേഗം കുന്നുകൂടുന്നതാണ് വലിയ ആശങ്കയ്ക്കിടയാക്കുന്നത്. ഇത് പരിഹരിക്കുന്നതിന് സുരക്ഷിതമല്ലാത്ത വായ്പകൾ നൽകുന്നത് കൂടുതൽ ചെലവേറിയതാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ആർബിഐ. കടമെടുപ്പ്, മോശം തലത്തിലേക്ക് നീങ്ങുകയാണെങ്കിൽ രാജ്യത്തെ സാമ്പത്തിക സ്ഥിരത അപകടത്തിലാകും എന്നതിനാലാണ് ഇത്. ഉപഭോക്തൃ ചെലവുകൾ സുഗമമാക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും ഇടയിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. 

മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലൂടെ നടന്നു നീങ്ങുന്ന വഴിയാത്രക്കാരൻ (Photo by Indranil MUKHERJEE / AFP)

∙ അനിയന്ത്രിതമായ കടമെടുക്കൽ കാരണം എന്തെല്ലാമാണു സംഭവിക്കുക?

1) സാമ്പത്തിക സ്ഥിരത: കടം വാങ്ങുന്നവർ തിരിച്ചടയ്ക്കാൻ പാടുപെടുകയാണെങ്കിൽ സുരക്ഷിതമല്ലാത്ത വായ്പകളുടെ ദ്രുതഗതിയിലുള്ള വർധന മോശം സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചേക്കാം. ഇത് ബാങ്കുകളുടെ ധനസ്ഥിതിയെ തടസ്സപ്പെടുത്തുകയും സാമ്പത്തിക വ്യവസ്ഥയുടെ മൊത്തത്തിലുള്ള സ്ഥിരതയ്ക്ക് ഭീഷണിയാകുകയും ചെയ്യാം.

2) കുറഞ്ഞ വായ്പാ ശേഷി: ഒരു പരിധിയേക്കാൾ കൂടുതൽ കിട്ടാക്കടം ഉള്ള ബാങ്കുകൾക്ക് ബിസിനസ് നിക്ഷേപം പോലുള്ള ഉൽപാദന ആവശ്യങ്ങൾക്ക് വായ്പ നൽകാനുള്ള പണത്തിൽ കുറവ് വരും. ഇത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തും.

3. മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യം: ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഭവന കടം താരതമ്യേന കുറവാണെങ്കിലും മോർട്ട്ഗേജ് ഇതര ഗാർഹിക കടം (വസ്തുക്കൾ പണയം വച്ചുള്ള കടം) ഇതിനകം ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. മറ്റ് പ്രധാന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇത് കൂടുതലാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പാദ്യ നിരക്കിനെക്കുറിച്ചും ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്ക് നേരിട്ടേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇത് ആശങ്കുയർത്തുന്നു. 

വായ്പയെടുക്കുന്നവർ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉയർന്ന അളവിലുള്ള നോൺ-മോർട്ട്ഗേജ് കടം ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളെ തകർക്കും. ഇത് ആത്യന്തികമായി സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഉൽപാദനക്ഷമതയെ ബാധിക്കും. അതിനാൽ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് വർധിച്ചുവരുന്ന ഗാർഹിക കടം നിരീക്ഷിക്കുകയും സമയത്തിന് പരിഹാരം കാണുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്.

English Summary:

India's Soaring Household Debt: A Close Look at Economic Implications