തോട്ടത്തില് രക്തത്തിൽ കുളിച്ച് യുവാക്കൾ, തൊട്ടടുത്ത് കമ്മിഷണർ ഓഫിസ്: പൊലീസിന് മദ്യം വിളമ്പി ഗുണ്ടകളും!
കോഴിക്കോട് പൊലീസിനു വലിയ തലവേദനയുണ്ടാക്കുന്നവരിൽ കൗമാരക്കാരേറെ. പണത്തിനായി അടിയുണ്ടാക്കാനും ലഹരി കടത്താനും തയാറാണവർ. കഴിഞ്ഞ വർഷം നഗരത്തിലെ പ്രധാന സർക്കാർ സ്കൂളിൽ പത്താം ക്ലാസ് പരീക്ഷക്കാലത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതിനു പിന്നിൽ ലഹരിസംഘങ്ങളാണെന്നു പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടും അന്വേഷണം മുന്നോട്ടുപോയില്ല. രാഷ്ട്രീയ ഇടപെടലാണു കാരണമെന്നു പൊലീസ്. ക്വട്ടേഷൻ പണി ഏറ്റെടുത്തു പണമുണ്ടാക്കിയശേഷം കുട്ടികൾ നേരെ പോകുന്നതു ഗോവയിലേക്കും മറ്റും. ആവശ്യത്തിന് എംഡിഎംഎയുമായി തിരികെയെത്തും. കഴിഞ്ഞ ദിവസം മോഷണക്കുറ്റത്തിനു പൊലീസിന്റെ പിടിയിലായ കൗമാരക്കാരൻ

കോഴിക്കോട് പൊലീസിനു വലിയ തലവേദനയുണ്ടാക്കുന്നവരിൽ കൗമാരക്കാരേറെ. പണത്തിനായി അടിയുണ്ടാക്കാനും ലഹരി കടത്താനും തയാറാണവർ. കഴിഞ്ഞ വർഷം നഗരത്തിലെ പ്രധാന സർക്കാർ സ്കൂളിൽ പത്താം ക്ലാസ് പരീക്ഷക്കാലത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതിനു പിന്നിൽ ലഹരിസംഘങ്ങളാണെന്നു പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടും അന്വേഷണം മുന്നോട്ടുപോയില്ല. രാഷ്ട്രീയ ഇടപെടലാണു കാരണമെന്നു പൊലീസ്. ക്വട്ടേഷൻ പണി ഏറ്റെടുത്തു പണമുണ്ടാക്കിയശേഷം കുട്ടികൾ നേരെ പോകുന്നതു ഗോവയിലേക്കും മറ്റും. ആവശ്യത്തിന് എംഡിഎംഎയുമായി തിരികെയെത്തും. കഴിഞ്ഞ ദിവസം മോഷണക്കുറ്റത്തിനു പൊലീസിന്റെ പിടിയിലായ കൗമാരക്കാരൻ ഗോവയിലേക്കു പോയതു നാലരലക്ഷം രൂപയുമായാണ്. നഗരത്തിൽ മാത്രമല്ല, വടകര, കൊയിലാണ്ടി പോലുള്ള സ്ഥലങ്ങളിലും ലഹരി ഇടപാടുകൾ നടക്കുന്നതായി പൊലീസ് പറയുന്നു.
അഞ്ചു മാസത്തിനിടെ 8 യുവാക്കളാണ് വടകര മേഖലയിൽ ലഹരി ഉപയോഗിച്ചു മരിച്ചത്. പൊലീസിനെയും ആന്റി നർകോട്ടിക് സെല്ലിനെയും നോക്കുകുത്തിയാക്കിയാണ് ഇവിടെ ലഹരിമരുന്നു സംഘങ്ങളുടെ വിളയാട്ടം. മകനും സുഹൃത്തും രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്ന കാഴ്ച ഒരമ്മയ്ക്കു കാണേണ്ടി വന്നത് കഴിഞ്ഞ ഏപ്രിൽ പതിനൊന്നിനു രാവിലെ. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിമുതൽ കാണാതായ അക്ഷയ്‌യെ അന്വേഷിച്ചിറങ്ങിയ അമ്മ ഷീബയാണ് കുനികുളങ്ങര ടവറിനു സമീപത്തെ തോട്ടത്തിൽ യുവാക്കൾ മരിച്ചു കിടക്കുന്നതു കണ്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശ്രീരാഗും അബോധാവസ്ഥയിലായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായി. മൃതദേഹത്തിനു സമീപത്തുനിന്ന് എട്ടു സിറിഞ്ചുകളാണ് കണ്ടെത്തിയത്. മാർച്ച് 20നു കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണേലക്കടവ് സ്വദേശി അമൽ സൂര്യയെ (25) മരിച്ച നിലയിൽ കണ്ടെത്തി. അമലിന്റെ മൃതദേഹത്തിനു സമീപത്തു നിന്നും സിറിഞ്ചുകൾ കണ്ടെത്തിയിരുന്നു.
∙ ഇപ്പോഴുമുണ്ട് ഗുണ്ടാപ്പിരിവ്
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽനിന്നു 400 മീറ്റർ മാത്രം അകലെയുള്ള ചിന്താവളപ്പ് പ്രദേശം രാത്രി ഗുണ്ടകളുടെ പിടിയിലാണ്. രണ്ടു വർഷത്തിനിടെ ഇവിടെ ഏഴു വ്യാപാര സ്ഥാപനങ്ങളാണ് ക്വട്ടേഷൻ സംഘം അടപ്പിച്ചത്. ഏറെ സ്ഥാപനങ്ങളുള്ള ഈ വ്യാപാരമേഖലയിൽ ഗുണ്ടാപ്പിരിവ് ഇപ്പോഴും സജീവം. സിപി ബസാറിൽ മികച്ച കച്ചവടം നടന്നിരുന്ന വസ്ത്രവ്യാപാര സ്ഥാപനം ക്വട്ടേഷൻ സംഘം അടിച്ചു തകർത്തു തീയിട്ടിട്ട് അധികനാളായില്ല. കേസ് നടത്താനും കോടതിച്ചെലവിനുമാണ് ഗുണ്ടകൾ വ്യാപാരികളിൽനിന്നു നിർബന്ധിതപിരിവ് നടത്തുന്നത്. 500 രൂപ മുതൽ 2000 രൂപ വരെ ആഴ്ചയിൽ നൽകുന്ന വ്യാപാരികളുണ്ട്. ഇവർക്കു സഹായം നൽകുന്നത് ഒരു മുൻ കൗൺസിലറാണെന്നു പൊലീസ് പറയുന്നു.
വിവിധ ജില്ലകളിൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തശേഷം ഒളിവിൽ കഴിയാനുള്ള താവളമായാണു മിക്ക ഗുണ്ടകളും വയനാടിനെ കാണുന്നത്. താമസിക്കാൻ ആവശ്യത്തിനു റിസോർട്ടുകളും മറ്റു സംസ്ഥാനങ്ങളിലേക്ക് ഒളിച്ചുകടക്കാൻ വഴികളുമുണ്ടെന്നതാണ് വയനാടിന്റെ സൗകര്യം. അതിർത്തി ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തിൽ സജീവമായ ഗുണ്ടാസംഘങ്ങൾ വയനാട്ടിലുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് ഉത്തരേന്ത്യയിൽനിന്നുള്ള കള്ളപ്പണം മറ്റു ജില്ലകളിലേക്കു കൊണ്ടുപോകുന്നതിന്റെ ഇടത്താവളമായിരുന്നു വയനാട്.
രാഷ്ട്രീയപാർട്ടിയുടെ തണലിൽ വളരുകയും ജീവിക്കുകയും ചെയ്യുന്ന ഗുണ്ടകളാണ് കണ്ണൂരിൽ അധികവും. കാപ്പ ചുമത്തി പ്രതിയെ നാടുകടത്തിയതിനെതിരെ പാനൂരിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത് 2023 ഓഗസ്റ്റ് ആറിനാണ്. സിപിഎം കെസികെ നഗർ ബ്രാഞ്ച് കമ്മിറ്റി അംഗവും ലോക്കൽ വൊളന്റിയർ ക്യാപ്റ്റനുമായ ചമ്പാട് കണിയാൻകണ്ടിയിൽ രാഗേഷിനെ കാപ്പ ചുമത്തി നാടുകടത്തിയതിനെതിരെയായിരുന്നു നൂറോളം പ്രവർത്തകരുടെ പ്രകടനം. വിദേശത്തുനിന്നുള്ള സ്വർണ–പണ വിനിമയ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കാസർകോട് ജില്ലയിലെ ഗുണ്ടാവിളയാട്ടം.
2022 ജൂൺ 26ന് ആണ് പ്രവാസിയായ പുത്തിഗെ മുഗുറോഡിലെ നസീമ മൻസിലിലെ അബൂബക്കർ സിദ്ദിഖിനെ ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോയി ആൾത്താമസമില്ലാത്ത വീട്ടിൽ കെട്ടിത്തൂക്കി ക്രൂരമായി മർദിക്കുകയും പിന്നീട് അന്നേദിവസം സന്ധ്യയോടെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയുടെ മുൻവശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
∙ കണ്ണിൽ മണ്ണിടും മാഫിയ
ഗുണ്ടകളുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ കേരളത്തിൽ ഒരു സ്റ്റേഷനിലെ ഏറ്റവുമധികം പൊലീസുകാരെ സ്ഥലം മാറ്റിയതു തിരുവനന്തപുരത്താണ്; കഴിഞ്ഞവർഷം. ഗുണ്ടാ–മണ്ണ് മാഫിയ ബന്ധം ആരോപിച്ച് മംഗലപുരം സ്റ്റേഷനിലെ 24 പേരെയാണ് ഒറ്റയടിക്കു മാറ്റിയത്. എസ്എച്ച്ഒ ഉൾപ്പെടെ ആറുപേർക്കു സസ്പെൻഷനും ലഭിച്ചു. പൊലീസിന്റെ അവിഹിത ഗുണ്ടാബന്ധം വലിയ ചർച്ചയായ സാഹചര്യത്തിൽ മുഖം രക്ഷിക്കാനായിരുന്നു നടപടി. എല്ലാവരെയും മാറ്റിയതോ 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്റ്റേഷനുകളിലേക്കും. ഈ സ്റ്റേഷനുകളും ഇതേ ഗുണ്ടാ–മാഫിയ സംഘത്തിന്റെ സ്വാധീന മേഖലകളാണ്. മംഗലപുരത്തേക്കു മാറ്റിയതാകട്ടെ മണ്ണ്–ഗുണ്ടാ മാഫിയയുടെ കേന്ദ്രങ്ങളായ സ്റ്റേഷനുകളിലെ പൊലീസുകാരെ. പൊതുജനത്തിന്റെ കണ്ണിൽ മണ്ണിട്ടെന്നു ചുരുക്കം.
തിരുവനന്തപുരത്തെ മണ്ണുമാഫിയയും ചില പൊലീസുകാരുമായുള്ള ബന്ധം രഹസ്യമല്ല. ആര്യനാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഒരു വർഷം മുൻപു വിരമിച്ചപ്പോൾ വീട്ടിലെ സൽക്കാരത്തിനു നേതൃത്വം നൽകിയതു പേരുകേട്ട ഗുണ്ടയായിരുന്നു. ഗുണ്ട വിളമ്പിയ മദ്യവും ഭക്ഷണവും കഴിക്കാൻ സമീപത്തെ അഞ്ചു സ്റ്റേഷനുകളിലെ പൊലീസുകാർ എത്തി. ഇന്റലിജൻസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണമുണ്ടായില്ല.
(മേയ് 24ന് വായിക്കാം ‘എന്തു ചെയ്തു നമ്മുടെ പൊലീസ്?’