ഒടുവില് ആ തിരിച്ചറിവ്: മോദി ഗാരന്റിക്ക് ഉറപ്പ് പോരാ! പ്രധാനമന്ത്രിക്ക് ‘പെൻഷൻ’ നൽകി പറഞ്ഞയയ്ക്കുമോ ആർഎസ്എസ്?
അഞ്ചു വർഷം മുൻപ് പ്രചാരണം പൂർത്തിയാക്കി കേദാർനാഥിൽ ധ്യാനത്തിനു പോയ നരേന്ദ്ര മോദി ഇക്കുറി കന്യാകുമാരി തിരഞ്ഞെടുത്തത് എന്തിനായിരുന്നു? ആദ്യ റൗണ്ടിൽ വാരാണസിയിൽ 6223 വോട്ടുകൾക്ക് മോദി പിന്നിലായപ്പോൾ ധ്യാനഭൂമിയുടെ പ്രാധാന്യം വ്യക്തമാകുന്നു. ബിജെപിയുടെ ശക്തിദുർഗമായ ഉത്തർ പ്രദേശ് കൈവിടുമെന്ന് മോദി നേരത്തേ മനസ്സിലാക്കിയിരുന്നോ? തെക്കും കിഴക്കുമുള്ള തെലങ്കാനയും ഒഡീഷയും കർണാടകയും ഒപ്പം നിന്നതിനാൽ മാത്രം മോദിക്കു മുഖം രക്ഷിക്കാൻ കഴിഞ്ഞു. ജൂൺ നാലിനു വൈകിട്ട് പതിവുപോലെ നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് എത്തി. സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. വേദിയിൽ അമിത് ഷായും ജെ.പി. നഡ്ഡയും രാജ് നാഥ് സിങ്ങും മാത്രം. അഞ്ചു വർഷം മുമ്പ് പ്രവർത്തകരുടെ കൈയടി മൂലം മോദിക്ക് പ്രസംഗം ഇടയ്ക്ക് നിർത്തേണ്ടി വന്നു. ഇത്തവണ കൈയടിക്കാൻ വേണ്ടി മോദി പ്രസംഗം പലവട്ടം നിർത്തി. വേദിയുടെ പിന്നിലെ ബാക് ഡ്രോപ്പും അവ്യക്തം. മോദി 3.0 എങ്ങനെയാകുമെന്ന അവ്യക്തത പോലെ. മോദിയുടെ പ്രചാരണ യാത്ര അവസാനിച്ചത് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലാണ്. കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി തന്റെ ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരിയിൽ മോദിയുടെ ജൈത്രയാത്ര പൂർത്തിയാകുകയാണോ? അവിടെനിന്ന് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ആരംഭിക്കുകയാണോ? ഈ ചോദ്യങ്ങൾക്ക് വരും ദിനങ്ങളിൽ ഉത്തരം ലഭിക്കും. 400 സീറ്റിൽ മോദി ഗാരന്റിയുമായി സമാരംഭിച്ച മോദിയുടെ യാഗാശ്വത്തെ ആരാണ് പിടിച്ചു കെട്ടിയത്? മൂന്നാമൂഴം ലഭിച്ചാലും പൂർത്തിയാക്കാമെന്ന് മോദിക്ക് ആരു ഗാരന്റി നൽകും? ബിജെപിയിൽ മോദിയെ കാത്തിരിക്കുന്നത് എൽ.കെ. അദ്വാനിയുടെ മാർഗനിർദേശക് മണ്ഡലാണോ?

അഞ്ചു വർഷം മുൻപ് പ്രചാരണം പൂർത്തിയാക്കി കേദാർനാഥിൽ ധ്യാനത്തിനു പോയ നരേന്ദ്ര മോദി ഇക്കുറി കന്യാകുമാരി തിരഞ്ഞെടുത്തത് എന്തിനായിരുന്നു? ആദ്യ റൗണ്ടിൽ വാരാണസിയിൽ 6223 വോട്ടുകൾക്ക് മോദി പിന്നിലായപ്പോൾ ധ്യാനഭൂമിയുടെ പ്രാധാന്യം വ്യക്തമാകുന്നു. ബിജെപിയുടെ ശക്തിദുർഗമായ ഉത്തർ പ്രദേശ് കൈവിടുമെന്ന് മോദി നേരത്തേ മനസ്സിലാക്കിയിരുന്നോ? തെക്കും കിഴക്കുമുള്ള തെലങ്കാനയും ഒഡീഷയും കർണാടകയും ഒപ്പം നിന്നതിനാൽ മാത്രം മോദിക്കു മുഖം രക്ഷിക്കാൻ കഴിഞ്ഞു.
ജൂൺ നാലിനു വൈകിട്ട് പതിവുപോലെ നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് എത്തി. സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. വേദിയിൽ അമിത് ഷായും ജെ.പി. നഡ്ഡയും രാജ് നാഥ് സിങ്ങും മാത്രം. അഞ്ചു വർഷം മുമ്പ് പ്രവർത്തകരുടെ കൈയടി മൂലം മോദിക്ക് പ്രസംഗം ഇടയ്ക്ക് നിർത്തേണ്ടി വന്നു. ഇത്തവണ കൈയടിക്കാൻ വേണ്ടി മോദി പ്രസംഗം പലവട്ടം നിർത്തി. വേദിയുടെ പിന്നിലെ ബാക് ഡ്രോപ്പും അവ്യക്തം. മോദി 3.0 എങ്ങനെയാകുമെന്ന അവ്യക്തത പോലെ.
മോദിയുടെ പ്രചാരണ യാത്ര അവസാനിച്ചത് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലാണ്. കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി തന്റെ ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരിയിൽ മോദിയുടെ ജൈത്രയാത്ര പൂർത്തിയാകുകയാണോ? അവിടെനിന്ന് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ആരംഭിക്കുകയാണോ? ഈ ചോദ്യങ്ങൾക്ക് വരും ദിനങ്ങളിൽ ഉത്തരം ലഭിക്കും. 400 സീറ്റിൽ മോദി ഗാരന്റിയുമായി സമാരംഭിച്ച മോദിയുടെ യാഗാശ്വത്തെ ആരാണ് പിടിച്ചു കെട്ടിയത്? മൂന്നാമൂഴം ലഭിച്ചാലും പൂർത്തിയാക്കാമെന്ന് മോദിക്ക് ആരു ഗാരന്റി നൽകും? ബിജെപിയിൽ മോദിയെ കാത്തിരിക്കുന്നത് എൽ.കെ. അദ്വാനിയുടെ മാർഗനിർദേശക് മണ്ഡലാണോ?
∙ ഈ മുഖം മാത്രം മതി വോട്ടു നേടാൻ, യോഗമില്ലാതെ ‘യുഗപുരുഷ്’
‘യുഗപുരുഷ്’. ഏതാനും ഉന്നത ബിജെപി നേതാക്കൾ മാത്രം പങ്കെടുത്ത ആ യോഗത്തിന്റെ അജൻഡ അതായിരുന്നു. എങ്ങനെയാണ് യുഗപുരുഷ് പ്രചാരണം ഘട്ടം ഘട്ടമായി നടപ്പാക്കേണ്ടതെന്ന് ബിജെപി നേതാക്കൾക്കു മുന്നിൽ രാജ്യാന്തര തലത്തിൽ പേരെടുത്ത പരസ്യ ഏജൻസി അവതരിപ്പിച്ചു. യുഗപുരുഷ് പ്രചാരണം 2029ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി നടപ്പാക്കുന്നത്. ഈ സമയം പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യാ’ മുന്നണിയിൽ പ്രധാന സഖ്യ കക്ഷിയായ മമതാ ബാനർജിയെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ നടക്കുകയായിരുന്നു.
2024ലെ സഖ്യത്തെ കുറിച്ച് ഇന്ത്യാ മുന്നണി ചർച്ച ചെയ്യുമ്പോൾ ബിജെപി 2029 പിന്നിട്ടു കഴിഞ്ഞുവെന്നു പറയാം. ഹാട്രിക് വിജയത്തിനായി ബിജെപി ആശ്രയിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷം നടത്തിയ ‘സർജിക്കൽ സ്ട്രൈക്കു’കളാണ്. അയോധ്യയിലെ രാമക്ഷേത്രവും ഏക വ്യക്തി നിയമവും മുതൽ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് വരെ ബിജെപി ചമച്ച പത്മവ്യൂഹത്തിന്റെ ഭാഗമായിരുന്നു. മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പരമാർശങ്ങൾക്കു ശേഷം കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിൽ നരേന്ദ്ര മോദി ധ്യാനം ഇരുന്നതിനും അമിത വിശ്വാസത്തിൽ ഊന്നിയ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.
പത്തു വർഷം മുമ്പ് 2014ൽ നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ബിജെപി വോട്ടു തേടിയത് യുപിഎ സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാണിച്ചായിരുന്നു. കള്ളപ്പണവും ദേശീയതയും ഒപ്പം നിരത്തി. ഗുജറാത്തിലെ മികവ് പ്രചരിപ്പിച്ചു. 2019ൽ തുടർ ഭരണത്തിനായി പ്രചാരണം നടത്തിയപ്പോൾ വിഷയം മാറി. രീതിയും മാറി.
ഇതിനൊപ്പം രാമക്ഷേത്രവും മോദി ഗാരന്റിയും ഉയർത്തിക്കാട്ടി. അയോധ്യയിൽ ബാല രാമനെ പ്രതിഷ്ഠിക്കുന്ന മോദിയെ വിശ്വാസികൾക്കിടയിൽ എത്തിച്ചു. ഇന്ത്യയിൽ തലങ്ങും വിലങ്ങും മോദി റോഡ് ഷോ നടത്തി വൻ സമ്മേളനങ്ങളിൽ പ്രസംഗിച്ചു. 154 റാലികളിൽ മോദി പങ്കെടുത്തു. മോദിയുടെ മുഖം മാത്രം മതി വോട്ടു നേടാൻ എന്നതായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. ആ കണക്കു കൂട്ടലുകൾ അപ്പാടെ പാളിയെന്നു മാത്രം.
∙ ഒടുവിൽ അവർ തിരിച്ചറിഞ്ഞു, മോദി ഗാരന്റിക്ക് ഉറപ്പു പോരാ!
തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് മോദി കടുത്ത വർഗീയ പ്രസംഗങ്ങൾ ആരംഭിച്ചത്. പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായി. എന്തുകൊണ്ടാണ് മോദി ഗാരന്റിയിൽനിന്ന് വർഗീയതയിലേക്ക് ബിജെപി ചുവടുമാറ്റിയത്? ഉത്തരം ലളിതം. ബിജെപി നടത്തിയ സർവേയിൽ രാമക്ഷേത്രം കേവലം 6% പേരിൽ മാത്രമാണ് സ്വാധീനം ഉയർത്തിയതെന്ന് കണ്ടു. മോദി ഗാരന്റിക്ക് പ്രതീക്ഷിച്ച പിന്തുണയും ലഭിക്കുന്നില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും സമൂഹത്തിൽ അടിയൊഴുക്കുകൾ ഉണ്ടാക്കുന്നുവെന്നും കണ്ടെത്തി. അതുമാത്രമല്ല 400 സീറ്റ് ലഭിക്കുമെന്ന് മോദി ആവർത്തിച്ചു പറഞ്ഞു. അതോടെ പ്രവർത്തകർക്ക് ആലസ്യം. അനായാസേന ജയിക്കുമല്ലോ. പിന്നെ എന്തിന് വിയർക്കണം. ഇതോടെ പ്രചാരണം തളർന്നു. അതോടെ പഴയ വർഗീയ ലൈൻ ബിജെപി പുറത്തെടുത്തു.
രാമ ക്ഷേത്രവും മോദി ഗാരന്റിയും ഏക വ്യക്തി നിയമവും ഇവിടെ വോട്ടാകുമെന്ന പ്രതീക്ഷ തെറ്റിയപ്പോൾ വർഗീയ കാർഡ് പുറത്തിറക്കി. രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ പ്രചാരണ നാളുകളിൽ കടുത്ത വർഗീയ പരാമർശങ്ങൾ മോദി നടത്തി. ദേശീയയതും വർഗീയതയും ഇവിടെ ആളിക്കത്തിച്ചു. വിലക്കയറ്റം ചർച്ചയായപ്പോഴെല്ലാം മറ്റു വിഷയങ്ങൾ മോദി പുറത്തെടുത്തു. അതു മാത്രമല്ല ഹിന്ദി ഹൃദയഭൂമി പിടിച്ചടക്കിയതാണ് ബിജെപിയുടെ തേരോട്ടത്തിന് വഴിയൊരുക്കിയത്.
2019ൽ മൂന്നു സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റുകളും നേടിയ ബിജെപി 12 സംസ്ഥാനങ്ങളിൽ 80 ശതമാനത്തിലേറെ സീറ്റുകൾ നേടി. ഇവിടെ ഇതേ വിജയം തുടരുക എളുപ്പമല്ല. മാത്രമല്ല രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ, മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ തുടങ്ങിയ മുൻനിര നേതാക്കളെ മോദി–ഷാ നേതൃത്വം ഒതുക്കിയിരുന്നു. ഇത് പ്രവർത്തരിൽ എതിർപ്പ് സൃഷ്ടിച്ചു. ഇതും തിരിച്ചടിയാകുമെന്ന് മോദി മനസ്സിലായിരുന്നതാണ്.
ഈ സംസ്ഥാനങ്ങളിൽ നഷ്ടപ്പെടുന്ന സീറ്റുകൾക്കു പകരം ബിജെപി സീറ്റുകൾ ലക്ഷ്യമിട്ടത് ദക്ഷിണേന്ത്യയിലായിരുന്നു. ആന്ധ്ര പ്രദേശ്, തമിഴ്നാട്, കേരളം എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണം ബിജെപി നടത്തി. ഉത്തരേന്ത്യയിൽ തിരിച്ചടി നേരിട്ടപ്പോൾ ദക്ഷിണേന്ത്യ ഭാഗികമായി മുഖം രക്ഷിച്ചുവെന്നു പറയാം.
∙ മോദി ‘ദൈവ’മല്ല, ഇനി സഖ്യ സർക്കാരിന്റെ തലവൻ
സർദാർ വല്ലഭായ് പട്ടേലിന്റെ ആരാധകനാണ് മോദി. അതിശക്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായയും സ്വന്തം. മോദിക്ക് മൂന്നാമൂഴം നൽകിയാൽ അധികാര ദുർവിനിയോഗം ഉണ്ടാകുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ ജനങ്ങളും സംശയിച്ചു തുടങ്ങി. 400 സീറ്റെന്ന മോദിയുടെ സ്വപ്നം തകർത്തത് ഇതുപോലുള്ള നിശ്ശബ്ദ വിപ്ലവങ്ങളാണ്. എതിരാളികളെ അടിച്ചൊതുക്കുന്ന ഇ.ഡിയുടെ ദുർവിനിയോഗവും പാർട്ടികളെ പിളർത്തുന്ന നയവും ഒന്നിക്കാൻ പ്രതിപക്ഷ പാർട്ടികളെ പ്രേരിപ്പിച്ചു. അരവിന്ദ് കേജ്‍രിവാൾ ജയിലിൽ പോയതോടെ അടിയന്തിരവാസ്ഥയുടെ കാലം ജനങ്ങളിലേക്കും ഓർമയിൽ എത്തി.
ഇതിനിടെ കർഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാനയിലും തിരിച്ചടിയായി. അഗ്നിവീർ പദ്ധതി സൈനിക കുടുംബങ്ങളിൽ വിഷമം സൃഷ്ടിച്ചു. ഏക വ്യക്തി നിയമം ഒരു വിഭാഗത്തിൽ ആശങ്ക കൂട്ടി. സംവരണം നഷ്ടപ്പെടുമെന്ന ഭീതി ഉത്തർ പ്രദേശിലെ പിന്നാക്ക മേഖലകളിൽ വലിയ തിരിച്ചടിയായെന്ന് അവിടുത്തെ ഫലം സൂചിപ്പിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചു. ലോക സൈനിക ശക്തിയെന്ന ഖ്യാതിയും സാമ്പത്തിക രംഗത്തെ പുരോഗതിയും വിലക്കയറ്റം മൂലമുള്ള എതിർപ്പുകൾ മറികടക്കാൻ പര്യാപ്തമായിരുന്നില്ല. മോദി പ്രഭാവത്തിൽ ശിവസേന, അകാലി ദൾ തുടങ്ങിയ സഖ്യ കക്ഷികളെയും പിണക്കിയിരുന്നു. അംബാനിക്കും അദാനിക്കും വേണ്ടിയാണ് സർക്കാർ നില കൊള്ളുന്നതെന്ന തോന്നൽ ജനങ്ങളിലും ആശങ്ക ഉളവാക്കി.
ഇതിനിടെയാണ് പ്രസിഡന്‍ഷ്യൽ രീതിയിലേക്ക് മാറുമെന്ന പ്രചാരണം. ഭരണ ഘടന തിരുത്തുമെന്ന ഭീതിയും ഇതോടെ കൈവന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഉൾക്കരുത്ത് പുറത്തു വന്നു തുടങ്ങിയത് ഇതോടെയാണ്. ഈ അടിയൊഴുക്കുകൾ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം പിന്നിട്ടപ്പോൾ ആദ്യം തിരിച്ചറിഞ്ഞതും ബിജെപിയാണ്. മോദി ഗാരന്റിയും 400 സീറ്റും മോദി മെല്ലെ ഒഴിവാക്കി. മോദി സർക്കാരിന് പകരം എൻഡിഎ സർക്കാർ എന്നും പറഞ്ഞു തുടങ്ങി. ജൂൺ നാലിന് ബിജെപി ആസ്ഥാനത്ത് മോദി എത്തിയപ്പോൾ എൻഡിഎയ്ക്കും മുദ്രാവാക്യങ്ങൾ മുഴങ്ങി. ബിജെപി സഖ്യത്തിന് ഭൂരിപക്ഷം. അതേ സമയം പ്രതിപക്ഷത്തിന് ശക്തമായ സാന്നിധ്യം. ജനങ്ങളുടെ വിധിയെഴുത്ത് വ്യക്തമാണ്. പക്ഷേ ബിജെപിയിൽ മോദിയുടെ പിന്തുണ എത്രനാൾ?
∙ ബിജെപിയുടെ ‘പ്രധാന മന്ത്രി പെൻഷൻ’ പദ്ധതിയിൽ മോദിയും?
വയസ്സ് 75 കഴിഞ്ഞാൽ മോദി വിരമിക്കുമോ? ജയിൽമോചിതനായ അരവിന്ദ് കേജ്‍രിവാൾ അയച്ച ശക്തമായ മിസൈലുകളൊന്നായിരുന്നു ഇത്. അതോടെ മോദിയുടെ വിരമിക്കൽ ചർച്ചയിൽ എത്തി. 2047ലെ ഇന്ത്യ സ്വപ്നം കണ്ടിരുന്ന മോദിക്കേറ്റ അടി. പിറ്റേന്ന് അമിത് ഷാ തന്നെ മറുപടി പറഞ്ഞു. ഇല്ല. മോദി വിരമിക്കില്ല. 75 വയസ്സിൽ നേതാക്കൾക്ക് പെൻഷൻ പ്രഖ്യാപിച്ച ആർഎസ്എസ് നയത്തിന് എതിര്. തൊട്ടടുത്ത ദിവസം കേജ്‌രിവാൾ അടുത്ത വെടി പൊട്ടിച്ചു. യോഗി ആദിത്യ നാഥിനെ മോദി– ഷാ സംഘം നീക്കം ചെയ്യും. മോദിയുടെ പിൻഗാമിയാകേണ്ട യോഗി അപകടം മണത്തു. ഏറെക്കാലമായി ബിജെപിയിൽ അധികാരം കൈയാളുന്ന മോദി– ഷാ സഖ്യത്തോട് പാർട്ടിയിലും ആർഎസ്എസിലും ഉള്ള എതിർപ്പ് അറിഞ്ഞായിരുന്നു ഈ നീക്കം. ആ നീക്കം ഫലിച്ചുവെന്ന് തിരഞ്ഞെടുപ്പു ഫലം ഉറപ്പിക്കുന്നു.
യോഗിയുടെ എതിർപ്പാണ് ഉത്തർപ്രദേശ് നഷ്ടമാക്കിയതെന്ന സംസാരം അണിയറയിൽ സജീവമാണ്. വാരണസിയിൽ മോദിതന്നെ പിന്നിലായി. ഭൂരിപക്ഷം കുറഞ്ഞു. കിട്ടിയ നാൽപതോളം എംപിമാർ യോഗിയുടെ പക്കലും. മഹാരാഷ്ട്രയിലും തിരിച്ചടി. മധ്യപ്രദേശ് തൂത്തുവാരിയെങ്കിലും ശിവ്‌രാജ് സിങ് ചൗഹാന്റെ സ്വാധീനം കൂടി. രാജസ്ഥാനിൽ വസുന്ധര രാജെയുടേതും. ഹരിയാനയിൽ ഖട്ടർ കാര്യങ്ങൾ നിശ്ചയിക്കും. ഈ മൂവരെയും മോദി–ഷാ സഖ്യം ഒതുക്കിയതാണ്.
ഏതാനും നാൾ മുൻപാണ് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ ഇതു പറഞ്ഞത്. ബിജെപിക്ക് സ്വന്തമായ പാർട്ടി സംഘടനാ സംവിധാനം ഉണ്ട്. അതായത് ആർഎസ്എസ് സഹായം വേണ്ടെന്ന് ചുരുക്കം. തിരഞ്ഞെടുപ്പുകളിൽ ആർഎസ്എസാണ് ബിജെപിക്കു വേണ്ടി പ്രവർത്തിക്കുക. ഇനി അതു വേണ്ട. അദ്ദേഹം അങ്ങനെ തുറന്നു പറഞ്ഞത് വെറുതെയല്ല. ബിജെപിയിൽ അന്തിമ വാക്ക് ആർഎസ്എസാണ്. മോദിയും പ്രചാരക് ആയിരുന്നു. പക്ഷേ ആർഎസ്എസ് നിയന്ത്രണത്തിൽനിന്ന് ബിജെപിയെ വേർപെടുത്താൻ മോദിക്കു കഴിഞ്ഞു. ജനങ്ങളുടെ പിന്തുണയുള്ള മോദിയെ ആർഎസ്എസിനും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
അക്കാലം പോയി. ജനപിന്തുണ കുറഞ്ഞതോടെ മോദിക്ക് പാർട്ടിയിലും ഗാരന്റി കുറഞ്ഞു. 75 വയസ്സിൽ വിരമിക്കാൻ ആർഎസ്എസിനു നിർദേശിക്കാം. 67 വയസ്സുള്ള നിതിൻ ഗഡ്കരിയും മികച്ച ഭരണ പാടവം കാഴ്ച വച്ച യോഗിയും ആർഎസ്എസിന്റെ പ്രതിനിധികളാണ്. മോദിക്ക് ഭരണത്തുടർച്ച ലഭിച്ചാലും സഖ്യ കക്ഷികൾക്കും ആർഎസ്എസിനും ഉള്ള സ്വാധീനം കൂടും. 2019ൽ തനിക്ക് ഇഷ്ടമുള്ളവരെ മാത്രം ഉൾപ്പെടുത്തിയാണ് മോദി മന്ത്രിസഭ രൂപീകരിച്ചത്. ഇനി സഖ്യകക്ഷികളുടെ വിലപേശൽശേഷിയും കൂടും. പാർട്ടിയിലും പാർലമെന്റിലും പ്രതിപക്ഷ ശബ്ദവും ഇനി മോദിക്ക് അവഗണിക്കാനാകില്ല.
കന്യാകുമാരിയിൽനിന്ന് പുതിയ ഇന്ത്യയ്ക്കായുള്ള തീരുമാനം എടുത്താണ് സ്വാമി വിവേകാനന്ദൻ മടങ്ങിയത്. ആ പാത മോദിയും പിന്തുടരുമോ? അതും മോദി 3.0 യാഥാർഥ്യമായാൽ...