ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അടങ്ങി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 240 സീറ്റ് നേടിയ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം തവണ അധികാരത്തിലെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം 3 തിരഞ്ഞെടുപ്പുകൾ തുടർച്ചയായി വിജയിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി കരസ്ഥമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പു ഫലം ബിജെപി വിഭാവനം ചെയ്യുന്ന ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രമായ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിയതായി ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ‘പുട്ടിൻ മോഡൽ’ ജനാധിപത്യവും ജനങ്ങൾ നിരാകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അടങ്ങി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 240 സീറ്റ് നേടിയ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം തവണ അധികാരത്തിലെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം 3 തിരഞ്ഞെടുപ്പുകൾ തുടർച്ചയായി വിജയിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി കരസ്ഥമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പു ഫലം ബിജെപി വിഭാവനം ചെയ്യുന്ന ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രമായ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിയതായി ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ‘പുട്ടിൻ മോഡൽ’ ജനാധിപത്യവും ജനങ്ങൾ നിരാകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അടങ്ങി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 240 സീറ്റ് നേടിയ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം തവണ അധികാരത്തിലെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം 3 തിരഞ്ഞെടുപ്പുകൾ തുടർച്ചയായി വിജയിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി കരസ്ഥമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പു ഫലം ബിജെപി വിഭാവനം ചെയ്യുന്ന ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രമായ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിയതായി ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ‘പുട്ടിൻ മോഡൽ’ ജനാധിപത്യവും ജനങ്ങൾ നിരാകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അടങ്ങി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 240 സീറ്റ് നേടിയ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം തവണ അധികാരത്തിലെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം 3 തിരഞ്ഞെടുപ്പുകൾ തുടർച്ചയായി വിജയിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി കരസ്ഥമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പു ഫലം ബിജെപി വിഭാവനം ചെയ്യുന്ന ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു. 

പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രമായ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിയതായി ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ‘പുട്ടിൻ മോഡൽ’ ജനാധിപത്യവും ജനങ്ങൾ നിരാകരിച്ചു. 

Show more

ADVERTISEMENT

∙ 400 നേടാനുള്ള ആക്രാന്തം; ജനാധിപത്യ കശാപ്പ്

ഇത്തവണ ലോക്സഭയിൽ നാനൂറിലേറെ സീറ്റുകൾ ലക്ഷ്യമിട്ടാണ് ബിജെപി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയത്. ഔദ്യോഗികമായി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്രധാനമന്ത്രി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഒന്നിലേറെ വേദികളിൽ ഈ ലക്ഷ്യം വിളംബരം ചെയ്തു. വർഷങ്ങൾക്കു മുൻപുതന്നെ മനസ്സിൽ കണ്ടിരുന്ന ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആസൂത്രണം മുൻപേ തുടങ്ങിയിരുന്നു. 

വാരാണസിയില്‍ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോയിൽ (Photo by Sajjad HUSSAIN / AFP)

പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം തടസ്സപ്പെടുത്തും വിധം കേസുകൾ ചുമത്തിയും വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ പേരിൽ കേസെടുത്തും അവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടച്ചും മുന്നോട്ടുപോയ ഈ പദ്ധതി, 2023ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നതിലും ചെന്നെത്തി.

∙ വോട്ട് ചുരത്തുന്ന തർക്കഭൂമികൾ

ADVERTISEMENT

എൺപതുകളിൽ രാമജന്മഭൂമി പ്രശ്നം മുഖ്യ അജൻഡയായി ഏറ്റെടുത്ത ബിജെപി, തർക്കഭൂമിയിലെ താൽക്കാലിക ക്ഷേത്രം ആരാധനയ്ക്കായി തുറപ്പിച്ച് ആദ്യ വിജയം നേടി. തുടർന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സമ്മർദത്തിലാക്കി അവിടെ ശിലാന്യാസത്തിന് അനുമതി കരസ്ഥമാക്കി. 1992 ഡിസംബർ ആറിന് കർസേവകർ ബാബറി മസ്ജിദ് തകർത്തശേഷം 2019 നവംബർ 9ന് സുപ്രീം കോടതി ഈ തർക്കത്തിൽ അവസാനതീർപ്പ് കൽപ്പിക്കുന്നതുവരെ വ്യവഹാരങ്ങളുടെ കാലമായിരുന്നു. 

അയോധ്യ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് സരയൂ തീരത്ത് സ്ഥാപിക്കപ്പെട്ട പോസ്റ്ററുകള്‍ (Photo by SANJAY KANOJIA / AFP)

ഈ കാലയളവിൽ നടന്ന 9 തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്രം മുഖ്യവിഷയമായിരുന്നു. ഇതു പരമാവധി മുതലെടുത്ത് ഇതിനിടെ 6 വർഷം എ.ബി. വാജ്പേയിയും 10 വർഷം നരേന്ദ്ര മോദിയും രാജ്യം ഭരിച്ചു. സുപ്രീം കോടതി അനുകൂലവിധി പുറപ്പെടുവിച്ചതിനെത്തുടർന്ന് ദ്രുതഗതിയിൽ മുന്നോട്ടു നീങ്ങിയ ബിജെപി 2020 ഓഗസ്റ്റ് 5ന് അയോധ്യയിൽ രാമക്ഷേത്രത്തിന് വീണ്ടും തറക്കല്ലിട്ടു. രാപകലില്ലാതെ പണി ചെയ്യിച്ച് 2024 ജനുവരി 22 ന് പ്രാണപ്രതിഷഠ നടത്തി ക്ഷേത്രം ആരാധനയ്ക്കായി തുറന്നുകൊടുത്തു. 

ഏതാനും മാസങ്ങൾക്കകം നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം ഒരിക്കൽക്കൂടി ഹിന്ദുവോട്ടുകൾ സമാഹരിക്കുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. അതേസമയം, വരുംകാലങ്ങളിൽ രാമക്ഷേത്രത്തിന് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ വോട്ടുമൂല്യം ലഭിക്കാനിടയില്ലെന്നും പാർട്ടി മുൻകൂട്ടിക്കണ്ടു. ആ കുറവ് പരിഹരിക്കാനാണ് വാരാണസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും ചർച്ചാവിഷയമാക്കി ഉയർത്തിക്കൊണ്ടുവന്നത്. 

ഗ്യാൻവാപി പള്ളിയും അതിനോടു ചേർന്നുള്ള ക്ഷേത്രവും (Photo by Niharika KULKARNI / AFP)

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തു സ്ഥിതിചെയ്യുന്ന ഗ്യാൻവാപി പള്ളിയും മഥുരയിൽ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിനു സമീപമുള്ള ഈദ്ഗാഹ് മസ്ജിദും ഹിന്ദു ജനതയ്ക്കു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോടതികളിൽ ഹർജികൾ നിലവിലുണ്ട്. ഉത്തർപ്രദേശിലും ഡൽഹിയിലും നിലവിലുള്ള അനുകൂലസാഹചര്യം ഉപയോഗപ്പെടുത്തി ഈ ഹർജികളിൽ അനുകൂലവിധി നേടിയെടുക്കാനും തുടർനടപടികൾ വരുംകാല തിരഞ്ഞെടുപ്പുകളിൽ ഇന്ധനമാക്കാനുമാണ് ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങൾ  ഉദ്ദേശിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഉൾപ്പെടെ അങ്കത്തിനിറങ്ങിയ ഉത്തർപ്രദേശിൽ, ബിജെപി മത്സരിച്ച 72 സീറ്റുകളിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞു. കാബിനറ്റ് മന്ത്രിമാരിൽ 6 പേർ പരാജയത്തിന്റെ രുചിയറിഞ്ഞു. 

ADVERTISEMENT

ഇതിനു പുറമേ ഭൂരിപക്ഷമതവികാരം ഉത്തേജിപ്പിച്ച് ചേരിതിരിവു സൃഷ്ടിക്കാൻ പാർട്ടിയുടെ താരപ്രചാരകർ എല്ലാ മാർഗങ്ങളും അവലംബിച്ചു. ഇതിനായി പ്രമുഖ ന്യൂനപക്ഷ മതവിഭാഗം അവിഹിത ആനുകൂല്യങ്ങൾ നേടിയെടുത്തതായും ഭൂരിപക്ഷ സമൂഹത്തിനു കൂടി അവകാശപ്പെട്ട സമ്പത്ത് തട്ടിയെടുത്തതായും ആരോപിച്ചു. ചില സംസ്ഥാനങ്ങളിൽ ഈ വിഭാഗങ്ങൾക്കു ലഭിക്കുന്ന സംവരണം കേന്ദ്രനിയമത്തിലൂടെ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. അസമിലെയും ബംഗാളിലെയും റാലികളിൽ, അവരെ നുഴഞ്ഞുകയറ്റക്കാരെന്നു വിളിച്ച് അധിക്ഷേപിച്ചു. 

ഉത്തർപ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പിന് ദുലാദാസ്‌പുരിൽ വോട്ടു ചെയ്യാനെത്തിയവർ (Photo by Niharika KULKARNI / AFP)

ഇത്തരം പ്രചാരണത്തിന്റെ വിഷലഹരിയിൽ ഭൂരിപക്ഷ ജനസമൂഹം മയങ്ങിവീഴുമെന്നും അവരുടെ വോട്ടുകൾ അപ്പാടെ താമരയിൽ പതിയുമെന്നുമായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, ഈ രാജ്യത്ത് പണിയെടുത്ത് സമാധാനമായി ജീവിക്കാനുള്ള സാഹചര്യമാണ് വേണ്ടതെന്നു ബിജെപിയെ ഓർപ്പെടുത്താൻ യുപിയിലെ ജനങ്ങൾ ‘വോട്ടെന്ന രാജാധികാരം’ ഉപയോഗപ്പെടുത്തി. ആ നിലപാട് ഉദ്ഘോഷിക്കാൻ മുന്നിൽ നിന്നത് മുഖ്യമായും അവിടുത്തെ പിന്നാക്ക, ദലിത് ജനതയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

∙ നഷ്ടമായത് 66 ലക്ഷം വോട്ട്, 31 സീറ്റ്

യുപിയിലെ 80 ലോക്സഭാ മണ്ഡലങ്ങളിൽ 64 എണ്ണം 2019ൽ കരസ്ഥമാക്കിയ ബിജെപി 4.29 കോടി (49.98 ശതമാനം) വോട്ട് നേടി. എന്നാൽ ഇത്തവണ അവർക്ക് ലഭിച്ചത് 33 സീറ്റും 3.63 കോടി (41.37 ശതമാനം) വോട്ടും മാത്രം. സീറ്റുകളിൽ 31 എണ്ണം നഷ്ടമായപ്പോൾ 66 ലക്ഷം ജനങ്ങളാണ് ബിജെപിയെ കയ്യൊഴിഞ്ഞത്. അതേസമയം, കഴിഞ്ഞ തവണ 5 സീറ്റും 1.53 കോടി (11.34 ശതമാനം) വോട്ടും നേടിയ സമാജ്‌വാദി പാർട്ടി ഇത്തവണ 37 സീറ്റും 2.94 കോടി (33.59 ശതമാനം) വോട്ടും കരസ്ഥമാക്കി. 

Show more

കോൺഗ്രസ് കഴിഞ്ഞ തവണ റായ്ബറേയിലെ ഒരു സീറ്റിൽ ഒതുങ്ങി. ഒറ്റയ്ക്കു മത്സരിച്ച പാർട്ടിക്ക് ആകെ 54.57 ലക്ഷം (6.31 ശതമാനം) വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഇത്തവണ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ അവർക്ക് കൈപ്പത്തിയിൽ 82.9 ലക്ഷം (9.46 ശതമാനം) വോട്ടും റായ്ബറേലിയും അമേഠിയും ഉൾപ്പെടെ 6 സീറ്റും നേടാൻ കഴിഞ്ഞു. 

∙ മായാവതിയുടെ പ്രതിസന്ധി

2019ൽ സമാജ്‌വാദി പാർട്ടിയോടൊപ്പം ചേർന്ന് 10 സീറ്റും 19.43% വോട്ടും നേടിയ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഇത്തവണ അജ്ഞാതകാരണങ്ങളാൽ മടിച്ചുമടിച്ചാണ് മത്സരരംഗത്തേക്കു വന്നത്. ദലിത് ജനവിഭാഗങ്ങൾക്കിടയിൽ വലിയതോതിൽ സ്വാധീനമുള്ള മുൻ മുഖ്യമന്ത്രി മായാവതി നയിക്കുന്ന പാർട്ടിക്ക് 9 ശതമാനത്തിലേറെ വോട്ട് ലഭിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. ഒന്നിലേറെ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന മായാവതിയെ ബിജെപി നിഷ്ക്രിയമാക്കിയെന്നാണ് ആദ്യംമുതൽ പറഞ്ഞുകേട്ടിരുന്നത്. 

Show more

ദലിത്, മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപി മായാവതിയെ ഉപയോഗിക്കുകയാണെന്നും നിരീക്ഷകർ വിലയിരുത്തിയിരുന്നു. ഈ ആരോപണം സാധൂകരിക്കും വിധം ബിജെപി വിജയിച്ച 14 മണ്ഡലങ്ങളിൽ ബിഎസ്പി സ്ഥാനാർഥികൾ നേടിയ വോട്ട് ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നുവെന്നും കാണാം. 2019ൽ മികച്ച വിജയം നേടിയപ്പോഴും മുസ്‌ലിം വോട്ടർമാരിൽ വെറും 5 ശതമാനം മാത്രമേ ബിജെപിക്ക് വോട്ട് ചെയ്തിരുന്നുള്ളൂവെന്നാണ് പോസ്റ്റ് പോൾ സർവേകളിൽ വ്യക്തമായത്. 

ഉത്തർപ്രദേശിലെ റാംപുരിൽനിന്നുള്ള കാഴ്ച (Photo by AFP)

ഇത്തവണ പൗരത്വനിയമ ഭേദഗതിയും ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന പരിഷ്കരിക്കുമെന്ന ആശങ്കയും പ്രധാനമന്ത്രിയുടേതുൾപ്പെടെയുള്ള പ്രസംഗങ്ങളും ആ വിഭാഗത്തെ കൂടുതൽ അകറ്റി. അതുകൊണ്ടുതന്നെ ബിജെപിക്ക് നഷ്ടമായ 66 ലക്ഷം വോട്ടുകളിൽ 95 ശതമാനമെങ്കിലും ഹിന്ദു ജനവിഭാഗങ്ങളുടേതാണെന്ന് അനുമാനിക്കാം. ആ അനുമാനം, അയോധ്യയ്ക്കു ശേഷം വാരാണസിയും മഥുരയും ആയുധമാക്കാനും ന്യൂനപക്ഷ ജനവിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനുമുള്ള അജൻഡയിലൂന്നിയ തീവ്രഹിന്ദുത്വ നിലപാടിനെ, ഹിന്ദുസമൂഹത്തിലെതന്നെ ഗണ്യമായൊരു വിഭാഗം നിരാകരിച്ചുവെന്ന വ്യാഖ്യാനത്തിൽ കൊണ്ടെത്തിക്കുന്നു.

∙ വോട്ട് കുറഞ്ഞത് 72 സീറ്റുകളിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഉൾപ്പെടെ അങ്കത്തിനിറങ്ങിയ ഉത്തർപ്രദേശിൽ, ബിജെപി മത്സരിച്ച 72 സീറ്റുകളിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞു. കാബിനറ്റ് മന്ത്രിമാരിൽ 6 പേർ പരാജയത്തിന്റെ രുചിയറിഞ്ഞു. വാരാണസിയിൽ കഴിഞ്ഞ തവണ ആകെ 6.75 ലക്ഷം വോട്ട് നേടിയ മോദിക്ക് ഇത്തവണ 62,000 വോട്ടുകൾ കുറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഭൂരിപക്ഷം 4.79 ലക്ഷത്തിൽ നിന്ന് 1.53 ലക്ഷമായി. യുപിയിലെ മുൻ മുഖ്യമന്ത്രികൂടിയായ രാജ്നാഥ് സിങ്ങിന്റെ ഭൂരിപക്ഷം ലഖ്നൗവിൽ 3.47 ലക്ഷത്തിൽ നിന്ന് 1.37 ലക്ഷമായി ഇടിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരിൽ ബിജെപിയുടെ രവികിഷൻ ശുക്ലയുടെ ഭൂരിപക്ഷം 3,01,664ൽ നിന്ന് 1,03,526 ആയി കുറഞ്ഞു. 

Show more

ബിജെപി പ്രവർത്തകരെയും മറ്റ് പരിവാർ സംഘടനകളുടെ അനുഭാവികളെയും അടിമുടി നടുക്കിയ തിരഞ്ഞെടുപ്പു ഫലം അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലേതായിരുന്നു. അവിടെ കഴിഞ്ഞ തവണ 65,477 വോട്ടിന് വിജയിച്ച ബിജെപിയുടെ ലല്ലു സിങ്, ആഘോഷകരമായ രാമക്ഷേത്രോദ്ഘാടനം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ 54,567 വോട്ടിന് പരാജയപ്പെട്ടു. രാമായണം പരമ്പരയിൽ രാമനായി വേഷമിട്ട അരുൺ ഗോവിൽ മീററ്റിൽ അവസാനം വരെ പിന്നിൽ നിന്ന ശേഷം കഷ്ടിച്ചു കടന്നുകൂടി. കേന്ദ്രസഹമന്ത്രി കൂടിയായ സന്യാസിനി സാധ്വി നിരഞ്ജൻ ജ്യോതി ഫത്തേപ്പുരിൽ പരാജയപ്പെട്ടു.

∙ ചുവരെഴുത്ത് വ്യക്തം; ഈ കളി ഇനി വേണ്ട

ബിജെപിക്ക് സീറ്റുകൾ കുറഞ്ഞത് എതിരാളികൾ കൂടുതൽ ഫലപ്രദമായി വോട്ട് സമാഹരിച്ചതുകൊണ്ടാണെന്ന് എളുപ്പത്തിൽ വിശദീകരിക്കാം. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ചേർന്ന മുന്നണിക്ക് മുസ്‌ലിം ജനതയുടെ വിശ്വാസമാർജിക്കാൻ കഴിഞ്ഞതായി ഫലം വ്യക്തമാക്കുന്നു. അതിനുപുറമേ, ബിജെപിക്കു ലഭിച്ചുകൊണ്ടിരുന്ന പിന്നാക്ക, ദലിത് വോട്ടിൽ ഗണ്യമായൊരു ഭാഗം കൂടി ഈ സഖ്യം അടർത്തിയെടുത്തതായി കാണാം. 

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കക്ഷിയെ കയ്യൊഴിഞ്ഞ് ഇരുസ്ഥലങ്ങളിലും അധികാരമില്ലാത്ത എസ്പി– കോൺഗ്രസ് സഖ്യത്തിന് വോട്ടുചെയ്യാൻ 66 ലക്ഷം പേർ തീരുമാനിച്ചതിനെ ഭരണവിരുദ്ധ വികാരം മാത്രമായി  കാണാനാവില്ല. അതിനപ്പുറം ഭാവിയിലേക്കു ചൂണ്ടുപലകയാവേണ്ട വ്യക്തമായ ചില സൂചനകൾ അതിൽ അന്തർലീനമായിരിക്കുന്നു. ഈ കളി ഇവിടെ അവസാനിപ്പിക്കണമെന്ന കർശനമായ താക്കീതാണത്.

English Summary:

Insights for the BJP from Uttar Pradesh's Lok Sabha Election Outcome