ഓഹരി വിപണിക്ക് ദുഃസ്വപ്നമായി 2008 മോഡൽ തകർച്ച! സുവർണ കാലം ഇന്ത്യൻ വിപണിയെ രക്ഷിക്കുമോ; പേടിക്കേണ്ടത് ഈ കടം
ഓഹരി വിപണി തകർച്ചയിലേക്കു നീങ്ങുമോ? ആഗോള ഓഹരി വിപണി തകർന്നാൽ ഇന്ത്യൻ വിപണി അതിജീവിക്കുമോ? അടുത്ത കാലത്തായി രാജ്യാന്തര രംഗത്തു നടക്കുന്ന ചർച്ചയാണിത്. ഓഹരി വിപണിയിൽ തകർച്ച വരാൻ പോകുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഒരു വർഷമായി വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച പ്രചാരണവും ചർച്ചയും നിറയുകയാണ്. യഥാർത്ഥത്തിൽ ഒരു തകർച്ചയ്ക്കുള്ള സാധ്യതയുണ്ടോ? 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമായേക്കാവുന്ന ഓഹരി വിപണി തകർച്ചയെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു സാമ്പത്തിക വിദഗ്ധൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും, സാമ്പത്തിക വിദഗ്ധനുമായ ഹാരി ഡെന്റ്, ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെപ്പറ്റി പഠിച്ചാണ് ഓഹരി വിപണികളുടെ തകർച്ചാ സാധ്യതയെക്കുറിച്ച് പ്രവചിക്കുന്നത്. അമേരിക്കൻ ഓഹരി സൂചികകളായ നാസ്‌ഡാക്

ഓഹരി വിപണി തകർച്ചയിലേക്കു നീങ്ങുമോ? ആഗോള ഓഹരി വിപണി തകർന്നാൽ ഇന്ത്യൻ വിപണി അതിജീവിക്കുമോ? അടുത്ത കാലത്തായി രാജ്യാന്തര രംഗത്തു നടക്കുന്ന ചർച്ചയാണിത്. ഓഹരി വിപണിയിൽ തകർച്ച വരാൻ പോകുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഒരു വർഷമായി വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച പ്രചാരണവും ചർച്ചയും നിറയുകയാണ്. യഥാർത്ഥത്തിൽ ഒരു തകർച്ചയ്ക്കുള്ള സാധ്യതയുണ്ടോ? 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമായേക്കാവുന്ന ഓഹരി വിപണി തകർച്ചയെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു സാമ്പത്തിക വിദഗ്ധൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും, സാമ്പത്തിക വിദഗ്ധനുമായ ഹാരി ഡെന്റ്, ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെപ്പറ്റി പഠിച്ചാണ് ഓഹരി വിപണികളുടെ തകർച്ചാ സാധ്യതയെക്കുറിച്ച് പ്രവചിക്കുന്നത്. അമേരിക്കൻ ഓഹരി സൂചികകളായ നാസ്‌ഡാക് 92 ശതമാനവും, എസ് ആൻഡ് പി 86 ശതമാനവും ഇടിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അതോടെയാണ് ഇതു സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയത്. യുഎസ് സൂചികകൾ ഇടിഞ്ഞാൽ അത് ആഗോളതലത്തിൽ തന്നെ മറ്റ് രാജ്യങ്ങളിലെ ഓഹരി വിപണികളിലും പ്രതിഫലിക്കും.
അധികം പണം ഒരുമിച്ച് ഓഹരി വിപണികളിലേക്ക് എത്തുന്നത് ആദ്യം 'കുമിളകൾ' രൂപപ്പെടുത്തും. അതിനുശേഷം തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാലാകാലങ്ങളിൽ ഓഹരി വിപണി സ്വയമേവ താഴ്ചയിലേക്ക് വരുന്ന പ്രതിഭാസം ഉണ്ടെന്നുള്ളതും പല സാമ്പത്തിക വിദഗ്ധരും ഓർമിപ്പിക്കുന്നുണ്ട്.
മഹാമാരിയുടെ കാലത്ത് ആഗോള വിപണികൾ തകർന്നെങ്കിലും അതൊരു ചെറിയ കാലയളവിലേക്ക് മാത്രമായിരുന്നു. 2008ലെ തകർച്ചയ്ക്ക് ശേഷം ഒരു ഇടിവ് വന്നിട്ടില്ല എന്നുള്ളതും 2024ലോ 2025ലോ ഓഹരി വിപണികളിൽ ഇടിവ് ഉണ്ടാക്കും എന്ന സിദ്ധാന്തത്തിനു പിൻബലം നൽകുന്നു. എന്താണ് യാഥാർഥ്യം? ഈ പ്രവചനങ്ങൾ ഓഹരി വിപണിയെ എങ്ങനെ ബാധിക്കും?
∙ ഈ വികസിത രാജ്യങ്ങൾ മാന്ദ്യത്തിലേക്ക്?
എന്താണ് ഇത്തരം പ്രവചനങ്ങൾക്കു കാരണം. യുകെയും ജപ്പാനും മാന്ദ്യത്തിലേക്കാണ് എന്ന വാർത്തകൾ കുറേനാളുകളായി പുറത്തുവരുന്നുണ്ടെങ്കിലും മാന്ദ്യത്തിലേക്ക് നടന്നടുക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുതലാണ് എന്ന കാര്യവും ഇതോടുചേർത്തു വായിക്കാം.
18 രാജ്യങ്ങളിലാണ് നിലവിൽ മാന്ദ്യ ഭയമുള്ളത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 14 രാജ്യങ്ങളിലെയും ജിഡിപി ഓരോ പാദത്തിലും കുറയുകയാണ്. യുകെ, ജപ്പാൻ എന്നിവയ്‌ക്കൊപ്പം അയർലൻഡും ഫിൻലൻഡും നാലാം പാദത്തിൽ മാന്ദ്യത്തിലാണ്.
ഡെന്മാർക്ക്, ലക്സംബർഗ്, മോൾഡോവ, എസ്തോണിയ, ഇക്വഡോർ, ബഹ്റൈൻ, ഐസ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, കാനഡ, ന്യൂസീലൻഡ് എന്നിവ ഇപ്പോഴും മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതയിലാണ്. ഇതിൽ ഡെന്മാർക്ക്, ലക്സംബർഗ്, മോൾഡോവ, എസ്തോണിയ എന്നിവ മൂന്നാം പാദത്തിൽതന്നെ മാന്ദ്യത്തിലായിരുന്നു.
∙ മാന്ദ്യം ഇന്ത്യയിലേക്ക് പടരുമെന്ന് ആശങ്ക
ഇന്ത്യയുടെ ജിഡിപി താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും റഷ്യയും ചൈനയും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വ്യാപാര ബന്ധം ഉള്ളതിനാൽ ആ രാജ്യങ്ങളിലെ മാന്ദ്യം തീർച്ചയായും നമ്മളെയും ബാധിക്കും. ഇന്ത്യയുടെ ഐടി വ്യവസായത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തെയും ഇത് മോശമായി ബാധിക്കാൻ ഇടയുണ്ട്.
അതുപോലെ അമേരിക്കൻ ഓഹരി വിപണികളിൽ തകർച്ചയുണ്ടായാൽ അത് എല്ലാ രാജ്യങ്ങളിലെയും ഓഹരി വിപണികളിലും പ്രതിഫലിക്കും. എന്നാൽ ഇന്ത്യയിൽ ഓഹരി വിപണിയുടെ സുവർണകാലം തുടങ്ങിയെന്ന് വിശകലന വിദഗ്ധർ പറയുന്നതിനാൽ ഒരു താഴ്ചയെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടാകും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കൂടാതെ ‘സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ’ വഴി ഓരോ മാസവും ഭീമമായ തുക ഓഹരി വിപണികളിൽ ഒഴുകിയെത്തുന്നതിനാൽ ഇറക്കങ്ങളിൽനിന്ന് കയറി വരാനുള്ള പ്രതിരോധ ശേഷിയും ഇന്ത്യൻ ഓഹരി വിപണിക്കുണ്ട് എന്നാണ് പരക്കെയുള്ള അഭിപ്രായം.
∙ ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക
അതേസമയം, ഇന്ത്യയിലും കുടുംബങ്ങളുടെ കടമെടുപ്പ് കൂടുകയാണ്. 'ബൈ നൗ പേ ലേറ്റർ' പദ്ധതികൾ മുതൽ ക്രെഡിറ്റ് കാർഡുകൾ വരെ ഈ ഒരു കടമെടുപ്പിനു വളംവച്ചുകൊടുക്കുന്നു. സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെയും ഓൺലൈൻ വായ്പ ആപുകളുടെയും കടം കൊടുക്കൽ ഇതിനു പുറമേയാണ്. കടമെടുക്കുന്നതിലുള്ള താൽപര്യം തിരിച്ചടയ്ക്കാൻ ഇല്ലെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യതയുണ്ട്. ഇതൊക്കെ കാരണമാണ് റിസർവ് ബാങ്ക് ഇപ്പോൾ കർശനമായി വായ്പകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.
2008ലെ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധിക്കു തുടക്കം കുറിച്ചത് ഭവന വായ്പകളുമായി ബന്ധപ്പെട്ട തിരിച്ചടവ് പ്രശ്നങ്ങളായിരുന്നു. ഇന്ത്യയിലും ഊതിപ്പെരുപ്പിച്ച റിയൽ എസ്റ്റേറ്റ് വിലകൾ നിയന്ത്രിച്ചില്ലെങ്കിൽ വായ്പാ തിരിച്ചടവുകൾ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഓഹരി വിപണിയും മറ്റ് സാമ്പത്തിക മേഖലകളും ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഇത്തരമൊരു പ്രതിസന്ധി വന്നാൽ അതിന്റെ 'റിപ്പിൾ ഇഫ്ഫക്റ്റ്' ഇന്ത്യയേയും വെള്ളം കുടിപ്പിക്കും.