സിപിഎമ്മില് ‘അത്യുന്നതനു’ ശേഷം ആര്? - വായിക്കാം ‘ഇന്ത്യാ ഫയല്’
വ്യക്തികേന്ദ്രീകൃതമല്ലാത്ത ദേശീയ സിപിഎമ്മിൽ ജനറൽ സെക്രട്ടറി ഒന്നിന്റെയും അവസാനവാക്കല്ല. പാർട്ടിയിൽ ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾക്കു മറ്റുള്ളവരുടേതിനു തുല്യമായ കനമേയുള്ളൂ. ജ്യോതി ബസു പ്രധാനമന്ത്രിയാകണമെന്ന ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ അഭിപ്രായം നടപ്പായില്ല. കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാമെന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ താൽപര്യം കൊൽക്കത്തയിൽവച്ച് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി. ജനറൽ സെക്രട്ടറിയാണെങ്കിലും പൊളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷംപേരും തനിക്കെതിരാണെന്ന വസ്തുത കഴിഞ്ഞ ഒൻപതു വർഷത്തിൽ പലതവണ യച്ചൂരി തുറന്നുപറഞ്ഞിട്ടുണ്ട്; പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെതന്നെയും ആശയതാൽപര്യങ്ങളും പ്രസക്തിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് താൻ നിർദേശിച്ച നടപടികൾ സ്വീകാര്യമാക്കാൻ വേണ്ടിവന്നിരുന്ന അത്യധ്വാനത്തെക്കുറിച്ചും. ആശയസമരമാകുമ്പോൾ അത്തരം ബദ്ധപ്പാടുകൾ സ്വാഭാവികമാണെന്നു സമ്മതിച്ചുകൊണ്ടാണ് മറികടക്കലുകൾക്കു തന്റേതായ തന്ത്രവഴികൾ അദ്ദേഹം പണിതിരുന്നത്. ആശയപരമല്ലാത്ത സമരങ്ങളെ നേരിടാനുള്ള പ്രാപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ വിഷയങ്ങൾ ചോദിക്കുമ്പോൾ,

വ്യക്തികേന്ദ്രീകൃതമല്ലാത്ത ദേശീയ സിപിഎമ്മിൽ ജനറൽ സെക്രട്ടറി ഒന്നിന്റെയും അവസാനവാക്കല്ല. പാർട്ടിയിൽ ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾക്കു മറ്റുള്ളവരുടേതിനു തുല്യമായ കനമേയുള്ളൂ. ജ്യോതി ബസു പ്രധാനമന്ത്രിയാകണമെന്ന ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ അഭിപ്രായം നടപ്പായില്ല. കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാമെന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ താൽപര്യം കൊൽക്കത്തയിൽവച്ച് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി.
ജനറൽ സെക്രട്ടറിയാണെങ്കിലും പൊളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷംപേരും തനിക്കെതിരാണെന്ന വസ്തുത കഴിഞ്ഞ ഒൻപതു വർഷത്തിൽ പലതവണ യച്ചൂരി തുറന്നുപറഞ്ഞിട്ടുണ്ട്; പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെതന്നെയും ആശയതാൽപര്യങ്ങളും പ്രസക്തിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് താൻ നിർദേശിച്ച നടപടികൾ സ്വീകാര്യമാക്കാൻ വേണ്ടിവന്നിരുന്ന അത്യധ്വാനത്തെക്കുറിച്ചും. ആശയസമരമാകുമ്പോൾ അത്തരം ബദ്ധപ്പാടുകൾ സ്വാഭാവികമാണെന്നു സമ്മതിച്ചുകൊണ്ടാണ് മറികടക്കലുകൾക്കു തന്റേതായ തന്ത്രവഴികൾ അദ്ദേഹം പണിതിരുന്നത്. ആശയപരമല്ലാത്ത സമരങ്ങളെ നേരിടാനുള്ള പ്രാപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.
കേരളത്തിലെ വിഷയങ്ങൾ ചോദിക്കുമ്പോൾ, അതൊക്കെ അവിടെയുള്ളവർ പറയുമെന്നും അതിനവർക്കു ശേഷിയുണ്ടെന്നും യച്ചൂരി പറയുന്നതിനെ സംഘടനാപരമായ അച്ചടക്കം എന്നതിനെക്കാൾ, സാഹചര്യബന്ധിയായ നിസ്സഹായതയെന്നു മാധ്യമങ്ങൾ വ്യാഖ്യാനിച്ചിരുന്നു. ആശയങ്ങളും സമീപനരീതികളും തമ്മിൽ പാർട്ടിയുടെ ആരോഗ്യത്തിനു ഹാനികരമാവാത്ത ഏറ്റുമുട്ടലുകൾ കേരളത്തിലുമുണ്ടാകണമെന്ന് അദ്ദേഹം താൽപര്യപ്പെട്ടു.
വി.എസ്.അച്യുതാനന്ദൻ പ്രവർത്തനം അവസാനിപ്പിച്ചതിലൂടെയുണ്ടായ വിടവു നികത്താൻ കേരളത്തിൽ ആർക്കു സാധിക്കുമെന്നു യച്ചൂരി ആലോചിച്ചതും ചില പേരുകളുടെ സാധ്യത പരിശോധിച്ചതും വിഭാഗീയതയെ തിരിച്ചുകൊണ്ടുവരാനല്ലായിരുന്നു. ബദൽ ശബ്ദങ്ങളുണ്ടെങ്കിലേ സംഘടനയ്ക്ക് ആരോഗ്യമുണ്ടാവൂ എന്ന അടിസ്ഥാന ബോധ്യമായിരുന്നു കാരണം. പക്ഷേ, ശ്രമങ്ങൾ തുടങ്ങിവയ്ക്കാൻപോലും അദ്ദേഹത്തിനു സാധിച്ചില്ല. പിന്തുണയ്ക്കാൻ തോന്നിക്കുന്ന ഇച്ഛാശക്തി ആരിലും കണ്ടില്ലെന്നു പറയാം.
പക്ഷഭേദങ്ങൾ പരിഗണിക്കുമ്പോൾ, യച്ചൂരിക്കു പാർട്ടിയിൽ സർവസമ്മതി ഉണ്ടായിരുന്നില്ല. എന്നാൽ, പാർട്ടിക്കപ്പുറത്ത് അദ്ദേഹം ദേശീയ നേതാവായിരുന്നു, ജനറൽ സെക്രട്ടറിയാകുന്നതിനും ഏറെ മുൻപേ. പാർട്ടിയിൽ ഉള്ളതിനെക്കാൾ സ്വീകാര്യത അദ്ദേഹത്തിനു പാർട്ടിക്കുപുറത്ത് ഉണ്ടായിരുന്നല്ലോയെന്നു ചിന്തിക്കുന്നത് അധികമാവില്ല. യച്ചൂരിയുടെ വിയോഗം സംബന്ധിച്ച പ്രസ്താവനയിൽ പിബി വ്യക്തമാക്കിയതുപോലെ, ‘സൗമ്യമായ സ്വഭാവത്താൽ രാഷ്ട്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിനു വലിയ സൗഹൃദവലയമുണ്ടായിരുന്നു. രാഷ്ട്രീയമായ സംശുദ്ധിയും പ്രതിബദ്ധതയും കാരണം അദ്ദേഹം എല്ലാവരാലും മാനിക്കപ്പെട്ടു.’
അതേ പ്രസ്താവനയിൽ, പിബി അദ്ദേഹത്തിനു നൽകുന്ന വിശേഷണം ചരിത്രപരമായിത്തന്നെ പ്രാധാന്യമുള്ളതാണെന്നു പറയാം: ‘സീതാറാം യച്ചൂരി സിപിഎമ്മിന്റെ അത്യുന്നത (topmost) നേതാവായിരുന്നു.’ ജനറൽ സെക്രട്ടറിയായിരുന്നു എന്നതുകൊണ്ട് സിപിഎം അങ്ങനെ പറയില്ല. പാർട്ടിയുടെ സ്ഥാപകരെ ‘നവരത്നങ്ങൾ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അവരിൽത്തന്നെ ഹർകിഷൻ സിങ് സുർജിത്തിനെ ‘അനുഭവജ്ഞാനിയായ വേറിട്ട വ്യക്തിത്വ’മെന്നും ജ്യോതി ബസുവിനെ ‘പാർട്ടിയുടെ മുതിർന്ന നേതാവും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളും’ എന്നുമാണ് അതതു സമയത്തെ ആദരാഞ്ജലിക്കുറിപ്പിൽ പിബി വിശേഷിപ്പിച്ചിട്ടുള്ളത്.
യച്ചൂരിക്കു പാർട്ടി ഇപ്പോൾ നൽകുന്ന ‘അത്യുന്നത’ വിശേഷണത്തിന് അൽപം ചൈനീസ് പാർട്ടി സ്പർശമോ തിരിച്ചറിവിന്റെ ലക്ഷണമോ ആരോപിക്കുന്നതിൽ തെറ്റില്ല. മരണാനന്തരം നൽകപ്പെട്ട സ്ഥാനമാണെങ്കിലും, ഇക്കാല ഇന്ത്യൻ ഇടതുപക്ഷത്ത് അദ്ദേഹം അത്യുന്നത നേതാവുതന്നെയായിരുന്നു, തർക്കമില്ല. ഡൽഹി വസന്ത് കുഞ്ചിലെ വസതിയിൽ യച്ചൂരിയുടെ ഭൗതികശരീരത്തിനു മുന്നിൽ മുഷ്ടി ഉയർത്തിയിട്ട്, കഴിഞ്ഞ കാലങ്ങൾ ഓർമിച്ച പ്രിയ സുഹൃത്തും ബംഗാൾ നേതാവുമായ ബിമൻ ബോസ് പറഞ്ഞു: ‘ഞങ്ങളുടെ മൂന്നു നേതാക്കളാണ് ദേശത്തെന്നപോലെ വിദേശത്തും പ്രസിദ്ധരായത്. സുർജിത്തും ജ്യോതി ബസുവും യച്ചൂരിയും.’
ബഹുജന പ്രസ്ഥാനത്തിനു ബഹുജന സ്വീകാര്യതയുള്ള നേതാവായി എടുത്തുകാട്ടാൻ ഇപ്പോൾ ഒരാൾപോലുമില്ല എന്നതു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനൊക്കെ ഏറെയപ്പുറം, സിപിഎം മാത്രമല്ല, ഇടതുപക്ഷംതന്നെ നേരിടുന്ന പ്രതിസന്ധിയാണ്.
തിരഞ്ഞെടുപ്പുപരമായ ശോഷിപ്പിന്റെ വസ്തുതകളൊക്കെ മാറ്റിവച്ച്, സുർജിത്തിന്റെയും യച്ചൂരിയുടെയും ഇടപെടലുകൾ പരിഗണിക്കുമ്പോൾ, അത് ഇടതുപക്ഷത്തു മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. മതനിരപേക്ഷ ചേരിയുടെ പ്രശ്നമാണ്. ചില സാഹചര്യങ്ങളിൽ ഇടതുനേതൃത്വത്തിന്റെ തന്ത്രപരവും ബൗദ്ധികവുമായ സഹായം തേടിയിരുന്ന കോൺഗ്രസിന്റെപോലും പ്രശ്നമാണ്. പാർട്ടി ദേശീയമായി ഒന്നുമല്ലാതെ നിൽക്കുമ്പോൾതന്നെ, ഇന്ത്യാസഖ്യ രൂപീകരണത്തിൽ യച്ചൂരി നിർണായക പങ്കുവഹിച്ചെന്നത് അതിന്റെ തെളിവുകളിലൊന്നായി പറയാം.
32–ാം വയസ്സിൽ കേന്ദ്ര കമ്മിറ്റിയിലെത്തിയ യച്ചൂരി ഉൾപ്പെട്ട രണ്ടാം തലമുറയെ വളർത്തുന്നതിൽ പാർട്ടിയുടെ നവരത്നങ്ങൾ താൽപര്യമെടുത്തിരുന്നു. ആ രീതി തുടരാൻ പിന്നീടിങ്ങോട്ട് എത്രത്തോളം ശ്രമമുണ്ടായെന്ന ചോദ്യമുണ്ട്. ആരും ശ്രമിച്ചില്ലെന്നു തീർത്തുപറയാനാവില്ല. യച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയുമൊക്കെ ഒറ്റപ്പെട്ട ശ്രമങ്ങൾ പരാജയപ്പെട്ടെന്നു പറയുന്നതാവും വസ്തുതാപരം.
പാർട്ടിയുടെ അടുത്ത ജനറൽ സെക്രട്ടറി ആരെന്നതു സിപിഎമ്മിന്റെ സംഘടനാപരമായ കാര്യമാണ്. ഇടതുപക്ഷത്ത് ഇനി മുന്നിൽനിൽക്കാൻ, തെളിച്ചമുള്ള ഭാഷയിൽ സംസാരിക്കാൻ, യച്ചൂരിയെപ്പോലെ ആര് എന്നത് അതിനെക്കാൾ വളരെ വലിയ ചോദ്യമാണ്. അത്യുന്നതൻ എന്നത്, ഇനിയുള്ളവർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരം സൂചിപ്പിക്കുന്ന ഏറ്റുപറച്ചിൽകൂടിയാണ്.