‘നേരിട്ടു മിണ്ടാൻപോലും പറ്റുന്നില്ല, എന്നിട്ടല്ലേ കുട്ടികൾ’: ചെറുപ്പക്കാരും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ; ജോലി മാത്രമാണോ ജീവിതം?
ശ്വാസം വിടാൻ പോലും നേരമില്ലാത്ത’ ജോലി ആ വയനാട് സ്വദേശികളുടെ ജീവിതത്തിലുണ്ടാക്കിയത് വലിയ ദുരന്തം. ഐടി ഉദ്യോഗസ്ഥയുടെയും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവിന്റെയും ജീവിതകഥ ബന്ധുക്കൾക്കുപോലും ആദ്യം വിശ്വസിക്കാനായില്ല. അടുത്ത ബന്ധു പറയുന്നു: ‘‘ഒരേ ഓഫിസിലായിരുന്നെങ്കിൽ ഭർത്താവിനെ ഒന്നു കാണുകയെങ്കിലും ചെയ്യാമായിരുന്നു എന്ന് അവൾ പറയുമായിരുന്നു. വിവാഹം കഴിഞ്ഞ് പല വർഷങ്ങളായിട്ടും മക്കളുണ്ടാകാത്തതിനെക്കുറിച്ചു ഞങ്ങൾ ചോദിച്ചിരുന്നു. നേരിട്ടു മിണ്ടാൻപോലും പറ്റുന്നില്ല; എന്നിട്ടല്ലേ കുട്ടികളുണ്ടാകുന്നത് എന്നായിരുന്നു മറുപടി. അവർ പറയുന്നതെല്ലാം കെട്ടുകഥയോ നുണയോ ആണെന്നാണ് ആദ്യം വീട്ടുകാർക്കു തോന്നിയത്. ഒടുവിൽ ബെംഗളൂരുവിലെ അവരുടെ വീട്ടിൽ ചെന്നപ്പോഴാണ് മനസ്സിലായത്: മാനസികവും ശാരീരികവുമായ ഒരടുപ്പവുമില്ലാതെ രണ്ടുപേർ. ലോഡ്ജിൽ കഴിയുന്നതുപോലെയാണ് അവർ അവിടെ ജീവിച്ചിരുന്നത്. ഞെട്ടിക്കുന്ന ഒരു കാര്യംകൂടി അവൾ പറഞ്ഞു: നോർമൽ ആയ രീതിയിൽ

ശ്വാസം വിടാൻ പോലും നേരമില്ലാത്ത’ ജോലി ആ വയനാട് സ്വദേശികളുടെ ജീവിതത്തിലുണ്ടാക്കിയത് വലിയ ദുരന്തം. ഐടി ഉദ്യോഗസ്ഥയുടെയും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവിന്റെയും ജീവിതകഥ ബന്ധുക്കൾക്കുപോലും ആദ്യം വിശ്വസിക്കാനായില്ല. അടുത്ത ബന്ധു പറയുന്നു: ‘‘ഒരേ ഓഫിസിലായിരുന്നെങ്കിൽ ഭർത്താവിനെ ഒന്നു കാണുകയെങ്കിലും ചെയ്യാമായിരുന്നു എന്ന് അവൾ പറയുമായിരുന്നു. വിവാഹം കഴിഞ്ഞ് പല വർഷങ്ങളായിട്ടും മക്കളുണ്ടാകാത്തതിനെക്കുറിച്ചു ഞങ്ങൾ ചോദിച്ചിരുന്നു. നേരിട്ടു മിണ്ടാൻപോലും പറ്റുന്നില്ല; എന്നിട്ടല്ലേ കുട്ടികളുണ്ടാകുന്നത് എന്നായിരുന്നു മറുപടി. അവർ പറയുന്നതെല്ലാം കെട്ടുകഥയോ നുണയോ ആണെന്നാണ് ആദ്യം വീട്ടുകാർക്കു തോന്നിയത്. ഒടുവിൽ ബെംഗളൂരുവിലെ അവരുടെ വീട്ടിൽ ചെന്നപ്പോഴാണ് മനസ്സിലായത്: മാനസികവും ശാരീരികവുമായ ഒരടുപ്പവുമില്ലാതെ രണ്ടുപേർ. ലോഡ്ജിൽ കഴിയുന്നതുപോലെയാണ് അവർ അവിടെ ജീവിച്ചിരുന്നത്.
ഞെട്ടിക്കുന്ന ഒരു കാര്യംകൂടി അവൾ പറഞ്ഞു: നോർമൽ ആയ രീതിയിൽ കുഞ്ഞുങ്ങൾക്കായി ശ്രമിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് അവൾ അണ്ഡം ഫ്രീസ് ചെയ്തു (ഭാവിയിലേക്കു ഉപയോഗിക്കാൻ) വച്ചിരിക്കുകയാണെന്ന്! വന്ധ്യതയുടെ പ്രശ്നങ്ങളായിരുന്നില്ല അവർക്കു മുന്നിൽ; ഒരു കുട്ടിയെ വളർത്തുന്നതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല രണ്ടുപേരും എന്നതാണു സത്യം. സ്വാഭാവികമായും ഇതു ദാമ്പത്യപ്രശ്നങ്ങളിലേക്കും വഴിവച്ചു. മുപ്പതിലേക്കു പോലുമെത്തിയിട്ടില്ലാത്ത രണ്ടുപേർക്കും ബിപി, ഒരാൾക്കു ഷുഗർ. പെൺകുട്ടിയുടെ ആർത്തവചക്രംതന്നെ ക്രമം തെറ്റിയിരുന്നു. ചിലപ്പോൾ വിശപ്പില്ല, ചിലപ്പോൾ അമിത വിശപ്പ്. ഉറക്കക്കുറവും സ്ട്രെസും വിവാഹജീവിതത്തിലെ പ്രശ്നങ്ങളും അവളെയാണ് കൂടുതൽ ബാധിച്ചത്. കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവുകൂടി. ഇതിനിടെ പലതരം ഓട്ടോ ഇമ്യൂൺ അസുഖങ്ങളും ബാധിച്ചു.
വിഷാദരോഗം മൂർച്ഛിച്ച് ജീവൻ തന്നെ കൈവിടുന്ന അവസ്ഥയിൽ ഞങ്ങൾ കർശനമായി ഇടപെട്ടു. രണ്ടുപേരും ജോലി രാജിവച്ചു നാട്ടിലേക്കു മടങ്ങി. നാട്ടിൽ ഫാം തുടങ്ങാനായിരുന്നു പ്ലാൻ. വർഷങ്ങൾകൂടി അവർ ചിരിക്കുന്നതും പുതിയ ജീവിതം തുടങ്ങുന്നതും ഞങ്ങൾ കണ്ടു, സന്തോഷിച്ചു. പക്ഷേ, അവളെ ബാധിച്ച ആരോഗ്യപ്രശ്നങ്ങൾ വിട്ടുമാറിയില്ല. പുതുപ്രതീക്ഷയായി കുഞ്ഞു പിറന്നു. എന്നാൽ, അവളുടെ ആരോഗ്യം വീണ്ടും ക്ഷയിച്ചു. രണ്ടാം കോവിഡ് തരംഗത്തിൽ ന്യൂമോണിയ പിടിപെട്ട് ചെറുപ്രായത്തിൽ അവൾ പോയി.’’
∙ ഹൃദയത്തിന്റെ സമ്മർദം
ജോലിസമ്മർദം ശരീരത്തിൽ ഏറ്റവുമധികം ബാധിക്കുക ഹൃദയത്തെയാണ്. സമ്മർദമുണ്ടാകുമ്പോൾ അതിനെ നേരിടാൻ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ ഉൽപാദിപ്പിക്കും. ഇതു പതിവാകുമ്പോൾ ഈ ഹോർമോണുകൾ രക്തസമ്മർദം കൂട്ടും. രക്തധമനികളുടെ ഉൾഭിത്തികളിൽ നീർക്കെട്ടുണ്ടാക്കാനും ഇടയാക്കും. രക്തധമനികൾ ചുരുങ്ങുന്നതു മൂലം ബ്ലോക്കുകളുണ്ടാകും. ഇതു പരിഹരിച്ചില്ലെങ്കിൽ ഘട്ടം ഘട്ടമായി ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്കു നയിക്കും. തൊഴിൽ സമ്മർദമുള്ള ഭൂരിഭാഗം പേർക്കും ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാമെന്നു പഠനങ്ങൾ പറയുന്നു.
∙ എരിഞ്ഞടങ്ങരുത്
ഐടി, ബാങ്കിങ്, ആരോഗ്യം എന്നിവയുൾപ്പെടെ പല തൊഴിൽ മേഖലകളിലും കണ്ടുവരുന്ന പ്രധാന അവസ്ഥകളാണ് ബേൺ ഔട്ട് (എരിഞ്ഞടങ്ങൽ), വിഷാദം എന്നിവ. ഒരേ പോലുള്ള ജോലി ആവർത്തിച്ചുചെയ്തു മാനസിക അസാന്നിധ്യം (സൈക്കളോജിക്കൽ ആബ്സന്റിസം) ഉണ്ടാകുന്ന അവസ്ഥയാണ് ബേൺ ഔട്ട്. എരിഞ്ഞടങ്ങൽ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ വിഷാദത്തിലേക്കെത്താം. ഈ 9 ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ചയിൽ കുറയാതെ കാണപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ചികിത്സ ആവശ്യമുള്ള വിഷാദ രോഗാവസ്ഥയിലാണെന്നു മനസ്സിലാക്കണം. ഉടനടി ചികിത്സ ലഭിക്കേണ്ട പ്രശ്നമാണ് വിഷാദരോഗം.
1. രാവിലെ മുതൽ വൈകിട്ടുവരെ നീണ്ടുനിൽക്കുന്ന സങ്കടഭാവം. 2. മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ. 3. അകാരണമായ ക്ഷീണം. 4. ഉറക്കക്കുറവ്. 5. വിശപ്പില്ലായ്മ. 6. ഏകാഗ്രത കുറവ്, 7. ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗത്തിലുണ്ടാകുന്ന കുറവ്. 8. നിരാശയും പ്രതീക്ഷയില്ലായ്മയും. 9. മരിക്കണമെന്നുള്ള ചിന്തയും ആത്മഹത്യാ പ്രവണതയും.
∙ എരിഞ്ഞടങ്ങൽ ഒഴിവാക്കാൻ
ജോലിസ്ഥലത്തുനിന്ന് 10 ദിവസത്തെയെങ്കിലും അവധിയെടുത്തു മാറി നിൽക്കുക. 8 മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങാൻ സമയം കണ്ടെത്തുക. മാനസിക സമ്മർദം കുറയ്ക്കാനുള്ള ലഘുവ്യായാമങ്ങൾ ചെയ്യുക. പരിമിതികൾ മനസ്സിലാക്കി അതിനുള്ളിൽനിന്നു ഫലപ്രദമായി ജോലി ചെയ്യുക. ജോലിയിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ സഹപ്രവർത്തകരോടും മേലധികാരികളോടും ഒരു മടിയും കൂടാതെ സഹായംതേടുക. ജീവിതത്തിലെ പ്രയാസങ്ങൾ സംബന്ധിച്ചു കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ തുറന്നു സംസാരിച്ച് അവരിൽനിന്നു സഹായം തേടണം. നിങ്ങളെക്കൊണ്ടു ചെയ്യാൻ കഴിയാത്ത ജോലികൾ, എനിക്കിതു ചെയ്യാൻ കഴിയില്ലെന്നു ദൃഢതയോടെതന്നെ പറയുക. ദൃഢതയോടെ പറയാൻ കഴിയാതെ വരുന്നത് അമിത ജോലിസമ്മർദത്തിനു കാരണമാകും.
ദീർഘശ്വസന വ്യായാമം: കഴുത്തും തലയും നട്ടെല്ലും നേർരേഖയിൽ വരുന്നവിധം ഇരുന്നശേഷം ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് വളരെ സാവധാനം പുറത്തേക്കു വിടുക. ഒരു സെക്കൻഡുകൊണ്ടു ശ്വാസം ഉള്ളിലേക്കെടുക്കുകയും 5 സെക്കൻഡുകൊണ്ടു പുറത്തേക്കു വിടുകയും ചെയ്യുന്ന ഈ വ്യായാമം 25 തവണ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നിരന്തരം ചെയ്യുക.
∙ ടെലി–മാനസ്
ബെംഗളൂരു നിംഹാൻസിന്റെ മേൽനോട്ടത്തിൽ മാനസികാരോഗ്യ വിദഗ്ധരെ ഓൺലൈനായി കൺസൽറ്റ് ചെയ്യാനുള്ള സൗകര്യമാണ് ടെലി–മാനസ് (ടെലി–മെന്റൽ ഹെൽത്ത് അസിസ്റ്റൻസ് ആൻഡ് നെറ്റ് വർക്കിങ് എക്രോസ് സ്റ്റേറ്റ്സ്). 23 ടെലി–മാനസിക ചികിത്സാ കേന്ദ്രങ്ങളെയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഡിജിറ്റൽ കൗൺസലിങ് പദ്ധതിയിൽ ഏകോപിപ്പിച്ചിരിക്കുന്നത്. ഇതിലേക്കു വിളിക്കുന്നവർക്കു പ്രാദേശിക ഭാഷകളിൽ കൗൺസലർമാർ മറുപടി നൽകും. ടോൾഫ്രീ നമ്പർ: 14416, 18008914416
ചെറുപ്പക്കാരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടിവരുന്നുണ്ട്. വ്യായാമം കുറഞ്ഞു, മാനസികസമ്മർദം കൂടി. നല്ല ആരോഗ്യശീലങ്ങൾ കുട്ടിക്കാലം മുതൽ വളർത്തിയെടുക്കണം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള 90% പേരിലും രോഗലക്ഷണങ്ങൾ പ്രകടമാകും. അതു തിരിച്ചറിഞ്ഞു തുടക്കത്തിൽതന്നെ പരിഹാരമാർഗങ്ങൾ തേടണമെന്നും പറയുകയാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ കാർഡിയോളജി വിഭാഗം മേധാവിയായ ഡോ. എസ്.ഹരികൃഷ്ണൻ.
സമ്മർദവും കുറഞ്ഞ വേതനവുമുള്ള ജോലി ഹൃദ്രോഗസാധ്യത ഇരട്ടിയാക്കിയേക്കാമെന്നാണു പഠനങ്ങൾ പറയുന്നത്. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുള്ളവർക്കും ഹൃദ്രോഗസാധ്യത കൂടുതലാണ്. സമ്മർദം ശരീരത്തിൽ നീർക്കെട്ടിന് ഇടയാക്കും. സമ്മർദം നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. വർക്ക്– ലൈഫ് ബാലൻസ് പ്രോത്സാഹിപ്പിക്കുക, പരസ്പര ആശയവിനിമയം മെച്ചപ്പെടുത്തുക, ജീവനക്കാരെ അവരുടെ ജോലിയിൽ ശാക്തീകരിക്കുക തുടങ്ങിയവ ഇതിൽ പ്രധാനമാണ്. യുഎസിലെ. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ ബ്ലാലോക് ടോസിഗ് തോമസ് ഹാർട്ട് സെന്റർ കോ– ഡയറക്ടർ, ഡോ. ഷെൽബി കുട്ടി പറയുന്നു.
എരിഞ്ഞടങ്ങലിലേക്കു പോകുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മേലധികാരിയോടു കാര്യങ്ങൾ തുറന്നുപറയണം. എച്ച്ആർ ഡിപ്പാർട്മെന്റിന്റെ സഹായം തേടണം. മാനസിക സമ്മർദം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യണം എന്നു നിർദേശിക്കുകയാണ് തിരുവന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി പ്രഫസര്‍ ഡോ.അരുൺ ബി.നായർ.
(ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന വർക്ക്–ലൈഫ് ബാലൻസിലൂടെ മാത്രമേ ജോലിസമ്മർദത്തിനു പരിഹാരം കാണാൻ കഴിയൂ. ആരോഗ്യകരമായ തൊഴിലിടങ്ങൾക്കായി സ്ഥാപനങ്ങളും ജോലിയിലും ജീവിതത്തിലും മാറ്റങ്ങൾ നടപ്പാക്കാൻ ജീവനക്കാരും ശ്രമിച്ചാലേ ഇതു സാധ്യമാകൂ. വായിക്കാം ‘ഡെഡ്’ ലൈന്‍ പരമ്പര നാലാം ഭാഗത്തിൽ)