ബാർ മുതലാളിക്ക് വേണ്ടി സർക്കാർ മദ്യശാല പൂട്ടിച്ചു; സംശയമുന നീണ്ടത് ഗോവിന്ദനു നേരെ; 75 കഴിഞ്ഞാലും പിണറായിയെ തൊടില്ല?
കോടിയേരി ബാലകൃഷ്ണൻ ഓർമദിനമായിരുന്നു ഒക്ടോബർ ഒന്നിന്. പാർട്ടി നേതൃനിരയാകെ കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സ്നേഹാഞ്ജലി അർപ്പിച്ച ദിവസം. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ തന്ത്രപരമായ പങ്കുവഹിച്ചിരുന്ന മുൻ സംസ്ഥാന സെക്രട്ടറിയുടെ വേർപാട് കണ്ണൂരിലെ നേതാക്കൾ തമ്മിലെ ഇഴയടുപ്പത്തെയും ബാധിച്ചു. തലശ്ശേരിയും കൂത്തുപറമ്പും വടകരയും എല്ലാം ഉൾപ്പെടുന്ന കടത്തനാടൻ പ്രദേശത്തിനു പോരാട്ടവീര്യമേറും. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഇപ്പോഴും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമെടുക്കുന്നു. നേതാക്കൾ ആയുധം കയ്യിലെടുക്കാറില്ലെങ്കിലും പാർട്ടിക്കുള്ളിലെ ശത്രുവിനെ നിലംപരിശാക്കാൻ ‘ആയുധങ്ങൾ’ തേടി നടക്കുകയാണവർ. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും തമ്മിൽ ഉടക്കാണെന്ന കാര്യം രഹസ്യമല്ല. നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നുനടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ് സമയത്ത് ഗോവിന്ദനും ഇ.പിയും തമ്മിലെ അസ്വാരസ്യം വളരെ പ്രകടമായി. കണ്ണൂർ ജില്ലയിൽ റിപ്പോർട്ടിങ് ചുമതല എം.വി.ഗോവിന്ദനും കാസർകോട് ജില്ലയിൽ ഇ.പി.ജയരാജനുമായിരുന്നു. ഇരുജില്ലകളിലും ചർച്ചയ്ക്കിടയിലുയർന്ന ചില കാര്യങ്ങൾ ഇരുകൂട്ടരും ആയുധമാക്കി. ഇ.പിക്കെതിരെ കണ്ണൂരിൽ വ്യാപകമായ പരാതിയുയർന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ബിസിനസ് ബന്ധങ്ങളും വിമർശിക്കപ്പെട്ടു. നേതൃത്വവുമായി അടിക്കടി ഉടക്കി പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇ.പിയെന്നു വിമർശനമുണ്ടായി. ചെറുവത്തൂരിൽ

കോടിയേരി ബാലകൃഷ്ണൻ ഓർമദിനമായിരുന്നു ഒക്ടോബർ ഒന്നിന്. പാർട്ടി നേതൃനിരയാകെ കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സ്നേഹാഞ്ജലി അർപ്പിച്ച ദിവസം. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ തന്ത്രപരമായ പങ്കുവഹിച്ചിരുന്ന മുൻ സംസ്ഥാന സെക്രട്ടറിയുടെ വേർപാട് കണ്ണൂരിലെ നേതാക്കൾ തമ്മിലെ ഇഴയടുപ്പത്തെയും ബാധിച്ചു. തലശ്ശേരിയും കൂത്തുപറമ്പും വടകരയും എല്ലാം ഉൾപ്പെടുന്ന കടത്തനാടൻ പ്രദേശത്തിനു പോരാട്ടവീര്യമേറും. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഇപ്പോഴും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമെടുക്കുന്നു.
നേതാക്കൾ ആയുധം കയ്യിലെടുക്കാറില്ലെങ്കിലും പാർട്ടിക്കുള്ളിലെ ശത്രുവിനെ നിലംപരിശാക്കാൻ ‘ആയുധങ്ങൾ’ തേടി നടക്കുകയാണവർ. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും തമ്മിൽ ഉടക്കാണെന്ന കാര്യം രഹസ്യമല്ല. നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നുനടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ് സമയത്ത് ഗോവിന്ദനും ഇ.പിയും തമ്മിലെ അസ്വാരസ്യം വളരെ പ്രകടമായി. കണ്ണൂർ ജില്ലയിൽ റിപ്പോർട്ടിങ് ചുമതല എം.വി.ഗോവിന്ദനും കാസർകോട് ജില്ലയിൽ ഇ.പി.ജയരാജനുമായിരുന്നു.
ഇരുജില്ലകളിലും ചർച്ചയ്ക്കിടയിലുയർന്ന ചില കാര്യങ്ങൾ ഇരുകൂട്ടരും ആയുധമാക്കി. ഇ.പിക്കെതിരെ കണ്ണൂരിൽ വ്യാപകമായ പരാതിയുയർന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ബിസിനസ് ബന്ധങ്ങളും വിമർശിക്കപ്പെട്ടു. നേതൃത്വവുമായി അടിക്കടി ഉടക്കി പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇ.പിയെന്നു വിമർശനമുണ്ടായി. ചെറുവത്തൂരിൽ ബാർ മുതലാളിക്കുവേണ്ടി കൺസ്യൂമർഫെഡിന്റെ മദ്യവിൽപനശാല അടപ്പിച്ചതിനെതിരെ കാസർകോട് ജില്ലയിലെ അവലോകന യോഗത്തിൽ വിമർശനമുയർന്നു. ഈ പ്രശ്നം പ്രാദേശികമായി വോട്ടു ചോർച്ചയ്ക്കു കാരണമായെന്നായിരുന്നു ആക്ഷേപം.
ഒറ്റദിവസം 10 ലക്ഷത്തോളം രൂപയുടെ വരെ വിൽപന നടന്നിട്ടുള്ള മദ്യവിൽപനശാല അടപ്പിച്ചതിനുപിന്നിൽ ആരെന്ന ചോദ്യത്തിനു മുന്നിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ സംശയമുനയിൽ നിർത്താനുള്ള ശ്രമങ്ങളുണ്ടായി. മദ്യവിൽപനശാല തുറക്കണമെന്ന് ആവശ്യപ്പെട്ടു നൂറുകണക്കിനാളുകൾ പ്രതിഷേധത്തിനിറങ്ങിയത് പാർട്ടിക്കു തിരിച്ചടിയായി. പാർട്ടിയുടെ ഉന്നതനേതൃയോഗങ്ങളിൽ ഇക്കാര്യം ചർച്ചയാക്കാൻ ഇ.പി.ജയരാജൻ ശ്രമം നടത്തുന്നതിനിടെയാണ് എൽഡിഎഫ് കൺവീനർ പദവിയിൽനിന്ന് അദ്ദേഹം തെറിച്ചത്. എം.വി.ഗോവിന്ദൻ സെക്രട്ടറിയായശേഷം തനിക്കെതിരെ നടക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെല്ലാമെന്ന് ഇ.പി സംശയിക്കുന്നു.
കണ്ണൂരിലിപ്പോൾ നേതാക്കൾ ഒറ്റപ്പെട്ട തുരുത്തുകളാണ്. പിണറായി വിജയന്റെ അതൃപ്തിക്കു കാരണമാകാതെ കഴിയുകയെന്നതിൽ മാത്രമാണ് ഇവർക്കു യോജിപ്പ്. ഒറ്റയാനായി മുന്നോട്ടുപോകുന്ന ഇ.പി.ജയരാജനെ ഒരുപക്ഷേ പി.കെ.ശ്രീമതി മാനസികമായി പിന്തുണച്ചേക്കാം. സഹോദരിയുടെ ഭർത്താവെന്ന ബന്ധുത്വത്തിന്റെ പേരിലാകാമത്. പാർട്ടിവേദികളിൽ അവരിൽനിന്ന് അങ്ങനെയൊരു പരസ്യപിന്തുണ ഇ.പി പോലും പ്രതീക്ഷിക്കുന്നുണ്ടാകില്ല. സംസ്ഥാന സെക്രട്ടറിയെന്ന പിൻബലത്തിലാണ് എം.വി.ഗോവിന്ദന്റെ നിലനിൽപ്. മുഖ്യമന്ത്രിയെ തുണച്ചുകൊണ്ട് പാർട്ടിയെ നയിക്കുന്നു എന്ന പ്രതീതി നിലനിർത്താൻ വ്യഗ്രത പ്രകടിപ്പിക്കുന്നതുകൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്തിനു ഭീഷണിയില്ലെന്നു കരുതാം. സിപിഎമ്മിനകത്തെ മറ്റൊരു ഏകാന്തതുരുത്താണ് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ.
ഒരുസമയത്തു പാർട്ടിയുടെ കണ്ണും കരളുമായിരുന്ന പി.ജയരാജന്റെ വളർച്ച സംസ്ഥാന കമ്മിറ്റിയിൽ ഒതുങ്ങി. വടകരയിൽ എൽഡിഎഫിന്റെ തോൽവിക്കു കാരണമായിപ്പറയുന്ന കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിനു പിന്നിലെ സംഭവങ്ങൾ ഇനിയും പുറത്തുകൊണ്ടുവരാൻ കഴിയാത്തതിൽ കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജയ്ക്ക് അതൃപ്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിക്കു സമൂഹമാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളുടെ ഇടപെടലുകൾ കാരണമായെന്നു കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തെളിവുകൾ നിരത്തി വിശദീകരിച്ചിരുന്നു. അഡ്മിൻമാർ സ്വയം വെളിപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല.
അഡ്മിൻമാരും പ്രചാരകരും ആരെന്നു വ്യക്തമാകുന്നതോടെ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് ആരെന്നുകൂടി വെളിപ്പെടുമെന്നതിനാലാണ് അതിന് ആരും തയാറാവാത്തത്. പാർട്ടി അനുകൂലികളെന്നു തോന്നിച്ചുകൊണ്ട് സിപിഎമ്മിനെ വെല്ലുവിളിക്കുന്ന സൈബർ പോരാളികളെ പാർട്ടി സംവിധാനത്തിനോ പൊലീസിനോ കണ്ടെത്താൻ കഴിയാഞ്ഞിട്ടല്ല. ഇത്തരക്കാരെ ചൂണ്ടി പാർട്ടിക്കകത്ത് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളെ സഹായിക്കുന്നവരുണ്ടെന്ന പരാതി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നേതൃത്വത്തിനു നൽകിയെങ്കിലും പരിശോധിക്കാൻ ആരും മുതിർന്നില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഒരു മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പുചുമതല പി.ജയരാജനായിരുന്നു. അതുവരെ എല്ലാ ജില്ലാ കമ്മിറ്റികളിലും ചിലരുടെ നാവായി ജയരാജനെതിരെ ആരോപണമുന്നയിച്ചു വന്നയാൾ സ്ഥാനാർഥിയും. ‘പണി കിട്ടുമോ?’ സ്ഥാനാർഥി ശങ്കിച്ച് പലരോടും ചോദിച്ചു. ആശങ്കപ്പെട്ടതുപോലെ ഒന്നുമുണ്ടാകാതെ അദ്ദേഹം ജയിച്ചെങ്കിലും കണ്ണൂരിലെ നേതാക്കൾക്കിടയിൽ പെരുകുന്ന അവിശ്വാസത്തിന്റെ പല ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്.
∙ ഭരണത്തിലെ കണ്ണൂർ ലോബി
പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുത്തെന്ന ആരോപണം നേരത്തേ ഉള്ളതാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണങ്ങളിലൊന്നായി അതും ജില്ലാ കമ്മിറ്റികളിൽ വിലയിരുത്തപ്പെട്ടു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും (ടി.പി. രാമകൃഷ്ണൻ കൺവീനറാകുന്നതിനു മുൻപായിരുന്നു വിമർശനം) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും മറ്റു ചില മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം കണ്ണൂരിൽ നിന്നാണെന്നായിരുന്നു വിമർശനം. പരുക്കൻ പെരുമാറ്റത്തിന്റെ പേരിലും ചില കണ്ണൂർ നേതാക്കൾ വിമർശിക്കപ്പെട്ടു. ഇതിനു ഗോവിന്ദൻ ഒരു കമ്മിറ്റിയിൽ മറുപടി നൽകിയത് ഇങ്ങനെ: ‘ നാലാളുകളോട് സംസാരിക്കുന്നുവെന്ന ധാരണയിൽ സംസാരിക്കരുത്. ലോകത്തോടു മുഴുവൻ എന്ന ജാഗ്രതയോടെ വേണം സംസാരിക്കാൻ’.
∙ ഓടു പൊളിച്ചും ഇറങ്ങാം
‘ഇവിടെ ആരും ഓടു പൊളിച്ചു വന്നവരല്ല’– രാഷ്ട്രീയത്തിൽ സ്ഥിരം കേൾക്കുന്ന പ്രയോഗമാണിത്. ഇപ്പോൾ സിപിഎമ്മിലും സ്ഥിതി മാറി. പൂർവബന്ധം ഉപേക്ഷിച്ചു വരുന്നവരെ പദവികൾ കൊടുത്ത് ആനയിക്കുന്നതു പാർട്ടി പ്രവർത്തകരിലുണ്ടാക്കുന്ന നിരാശ ചെറുതല്ല. ബദൽരേഖയുടെ പേരിൽ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട എം.വി.രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി.നികേഷ്കുമാർ അഴീക്കോട്ട് സ്ഥാനാർഥിയായി തോറ്റതിനു പിന്നാലെ ജോലിയിലേക്കു മടങ്ങി.
പിന്നീട് തിരിച്ചെത്തിയപ്പോൾ നേരെ ജില്ലാ കമ്മിറ്റിയിലേക്കാണ് വരവേറ്റത്. കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ചുവരുന്നവർക്കും ഇതേ രീതിയിൽ ചുവപ്പു പരവതാനി വിരിക്കുന്നു. കെ.പി.അനിൽകുമാറും ജി.രതികുമാറും പി.എസ്.പ്രശാന്തും പീലിപ്പോസ് തോമസുമെല്ലാം ഉദാഹരണങ്ങൾ. സാധാരണ പ്രവർത്തകൻ ഒരായുസ്സ് മുഴുവൻ പാർട്ടി പ്രവർത്തനം നടത്തിയാൽ എത്തിപ്പെടാൻ കഴിയാത്ത പദവികളിൽ ഇവരെയൊക്കെ അവരോധിക്കുകയും ചെയ്യുന്നു.
∙ ഇളവ് പിണറായിക്ക്, ആധി നേതാക്കൾക്ക്
വടംവലികളിൽ പലതട്ടിൽ നിൽക്കുമ്പോൾതന്നെ ഭാവി സംബന്ധിച്ച ആധി പങ്കുവയ്ക്കുന്നതിൽ നേതാക്കളിൽ പലരും ഒറ്റക്കെട്ടാണ്. 75 വയസ്സ് പ്രായപരിധി നിബന്ധനയിൽ ഇളവുകിട്ടാൻ പിണറായി വിജയനു ബുദ്ധിമുട്ടുണ്ടാകില്ല. അടുത്ത തിരഞ്ഞെടുപ്പാകുമ്പോൾ 80 കഴിയുമെങ്കിലും പാർട്ടി തീരുമാനിക്കട്ടെ എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തിൽ തന്നെ തൊടില്ലെന്ന ആത്മവിശ്വാസമുണ്ട്. മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമായ ഇ.പി.ജയരാജൻ (74), പി.കെ.ശ്രീമതി (75), എ.കെ.ബാലൻ (75) എന്നിവർക്ക് ഇളവു കിട്ടിയില്ലെങ്കിൽ ഈ സമ്മേളനകാലത്തോടെ കമ്മിറ്റികളിൽനിന്നു പുറത്താകും.
പി.ജയരാജന് (71) പാർട്ടിയിൽ ഇനിയൊരു ഉയർച്ചയുണ്ടാകുമോയെന്നു വ്യക്തമല്ല. 71 വയസ്സുകാരനായ എം.വി.ഗോവിന്ദനു പ്രായത്തിന്റെ കാര്യത്തിൽ ആശങ്കയില്ല. തിരഞ്ഞെടുപ്പിൽ രണ്ടു ടേം നിബന്ധന വീണ്ടും നിർബന്ധമാക്കിയാൽ പാർലമെന്ററി സാധ്യത അടയുമെന്ന ശങ്ക കെ.കെ.ശൈലജയ്ക്കുണ്ട്. കണ്ണൂരിൽ സ്പീക്കർ എ.എൻ.ഷംസീറും ഈ ഗണത്തിലാണ്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ പി.ശശി സ്ഥാനാർഥിയാകുകയോ സെക്രട്ടേറിയറ്റിലേക്ക് ഉയർത്തപ്പെടുകയോ ചെയ്യുമെന്നു വിചാരിക്കുന്നവരുണ്ട്. ശശിയുടെ ആരോഹണത്തെ തടയാൻ താൽപര്യമുള്ളവരാണ് പി.വി.അൻവറിന്റെ ആരോപണങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നതെന്ന സന്ദേഹവും പാർട്ടിക്കകത്ത് ശക്തം.
(‘തിരഞ്ഞെടുപ്പുഫലവും തിരുത്തലും’, വായിക്കാം ‘പാറിപ്പതറുന്ന ചെങ്കൊടി’ അന്വേഷണ പരമ്പര നാലാം ഭാഗത്തിൽ.)