പിണറായി സ്തുതി മാത്രം പോരാ; രണ്ടാം മന്ത്രിസഭയിൽ ‘ഒരു മുഖം’ മാത്രം; ഒടുവിൽ ചൂരലെടുത്തത് പിബി
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റി തയാറാക്കി റിപ്പോർട്ടിങ്ങിനായി കൈമാറിയ അവലോകനത്തിന്റെ ആമുഖത്തിൽ ആ തോൽവിയെ വിശേഷിപ്പിച്ചത് ഇങ്ങനെ: ‘തിരഞ്ഞെടുപ്പുഫലം പാർട്ടിയുടെ അടിത്തറയെ ഉലയ്ക്കുന്ന വിധത്തിലുള്ളതാണ്! രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള വികാരമാണ് ആ തോൽവിയുടെ മുഖ്യകാരണമെന്നു പാർട്ടിക്കകത്തും ഘടകകക്ഷികളിലും ഉയർന്ന പൊതുവാദഗതി പക്ഷേ, ആ റിപ്പോർട്ടിൽ പ്രകടമായോ? സർക്കാരിന്റെ ചില പോരായ്മകൾ പേരിനു പറഞ്ഞെന്നല്ലാതെ വസ്തുനിഷ്ഠമായ പരിശോധന അതിലുണ്ടായിരുന്നില്ല! സംസ്ഥാന നേതൃത്വം അങ്ങനെ മറച്ചുപിടിക്കാൻ ശ്രമിച്ചതിലേക്കു വിരൽചൂണ്ടിയത് പൊളിറ്റ്ബ്യൂറോയാണ് (പിബി). തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ തിരുത്തൽപ്രക്രിയ യഥാർഥത്തിൽ ആരംഭിച്ചത് ആ കേന്ദ്ര ഇടപെടലോടെയാണ്. കേരളത്തിലെ സഖാക്കൾക്കു പക്ഷേ, അതെക്കുറിച്ചു ധാരണ ഉണ്ടോയെന്നു സംശയം. 57 പേജുള്ള അവലോകന രേഖയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു താഴേക്കു റിപ്പോർട്ട് ചെയ്തത്. അതിൽ ഒരിടത്തും സർക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തുന്ന പരാമർശങ്ങളില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഇവിടെ ക്ഷേമപെൻഷനുകളും മറ്റും കൊടുക്കാൻ കഴിയാതെ പോയതിന്റെ പ്രശ്നങ്ങൾ, നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലുണ്ടായ പോരായ്മ തുടങ്ങി പതിവുപല്ലവികളായിരുന്നു അതിലധികവും. ഒപ്പം, ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റി തയാറാക്കി റിപ്പോർട്ടിങ്ങിനായി കൈമാറിയ അവലോകനത്തിന്റെ ആമുഖത്തിൽ ആ തോൽവിയെ വിശേഷിപ്പിച്ചത് ഇങ്ങനെ: ‘തിരഞ്ഞെടുപ്പുഫലം പാർട്ടിയുടെ അടിത്തറയെ ഉലയ്ക്കുന്ന വിധത്തിലുള്ളതാണ്! രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള വികാരമാണ് ആ തോൽവിയുടെ മുഖ്യകാരണമെന്നു പാർട്ടിക്കകത്തും ഘടകകക്ഷികളിലും ഉയർന്ന പൊതുവാദഗതി പക്ഷേ, ആ റിപ്പോർട്ടിൽ പ്രകടമായോ?
സർക്കാരിന്റെ ചില പോരായ്മകൾ പേരിനു പറഞ്ഞെന്നല്ലാതെ വസ്തുനിഷ്ഠമായ പരിശോധന അതിലുണ്ടായിരുന്നില്ല! സംസ്ഥാന നേതൃത്വം അങ്ങനെ മറച്ചുപിടിക്കാൻ ശ്രമിച്ചതിലേക്കു വിരൽചൂണ്ടിയത് പൊളിറ്റ്ബ്യൂറോയാണ് (പിബി). തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ തിരുത്തൽപ്രക്രിയ യഥാർഥത്തിൽ ആരംഭിച്ചത് ആ കേന്ദ്ര ഇടപെടലോടെയാണ്. കേരളത്തിലെ സഖാക്കൾക്കു പക്ഷേ, അതെക്കുറിച്ചു ധാരണ ഉണ്ടോയെന്നു സംശയം.
57 പേജുള്ള അവലോകന രേഖയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു താഴേക്കു റിപ്പോർട്ട് ചെയ്തത്. അതിൽ ഒരിടത്തും സർക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തുന്ന പരാമർശങ്ങളില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഇവിടെ ക്ഷേമപെൻഷനുകളും മറ്റും കൊടുക്കാൻ കഴിയാതെ പോയതിന്റെ പ്രശ്നങ്ങൾ, നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലുണ്ടായ പോരായ്മ തുടങ്ങി പതിവുപല്ലവികളായിരുന്നു അതിലധികവും. ഒപ്പം, ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ കൂടുതലായി വിലമതിച്ചെന്ന വിലയിരുത്തലുമുണ്ടായി.
ഭരണവിരുദ്ധ തരംഗമല്ല തോൽവിക്കു കാരണമെന്നു സ്ഥാപിച്ചുകൊണ്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ചുവടുപിടിച്ചുള്ള റിപ്പോർട്ടാണ് പാർട്ടിയും അംഗീകരിച്ചു താഴേക്കു കൈമാറിയതെന്നു വ്യക്തം. കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷവും പിണറായി വിജയന്റെ സർക്കാരിനെ തൊടാൻ കേരളത്തിലെ പാർട്ടി ആദ്യം തുനിഞ്ഞില്ല. എന്നു മാത്രമല്ല, മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ആഹ്വാനവും അതിലുണ്ടായി: ‘തുടർഭരണത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രിക്കെതിരെ വലിയതോതിലുള്ള കള്ളപ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. അതു തുറന്നുകാട്ടി മുന്നോട്ടുപോകാൻ കഴിയണം’.
പിണറായിസ്തുതി മാത്രം എന്ന ഈ രീതി തുടർന്നാൽ പാർട്ടി അധികകാലം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച ചിലർ ആ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭരണത്തിനെതിരെ വിരൽചൂണ്ടി. പിന്നീടു നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങൾ ഏറെക്കാലത്തിനുശേഷം തുറന്നചർച്ചകൾക്കും വിമർശനങ്ങൾക്കും വേദിയായി. പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നുമുള്ള ആവശ്യമുയർന്നത് അടുത്ത സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന കൊല്ലത്തെ ജില്ലാ കമ്മിറ്റിയിലായിരുന്നു.
സർക്കാരിന് ഇപ്പോൾ ഒരു മുഖം മാത്രമേയുള്ളൂ; പിണറായി വിജയന്റേതുമാത്രം. ഒന്നാം പിണറായി സർക്കാരിന്റെ സ്ഥിതി അതായിരുന്നില്ല. തോമസ് ഐസക്, ജി.സുധാകരൻ, കെ.കെ.ശൈലജ, എ.കെ.ബാലൻ തുടങ്ങിയവരെല്ലാം പ്രതീകങ്ങളായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടു ശതമാനത്തിലേക്ക് എൽഡിഎഫ് പതിച്ചിട്ടും മുഖ്യമന്ത്രിയെയും സർക്കാരിനെയും തൊടാനുള്ള ധൈര്യം സംസ്ഥാന നേതൃത്വത്തിനില്ലെന്നു വന്നതോടെയാണ് കേന്ദ്രനേതൃത്വം രണ്ടും കൽപിച്ച് ഇടപെട്ടത്.
അതിന്റെ ഗൗരവം ബോധ്യപ്പെടണമെങ്കിൽ സിപിഎം കേന്ദ്രകമ്മിറ്റി വെബ്സൈറ്റിൽ ഇപ്പോഴുമുള്ള റിപ്പോർട്ടിൽ കേരളത്തെക്കുറിച്ചുള്ള ഭാഗം വായിച്ചാൽ മതി. സർക്കാരിന്റെ മുൻഗണനകളും പൗരത്വനിയമഭേദഗതിയിൽ ഊന്നിയുള്ള പ്രചാരണവുമടക്കം തൊട്ടതെല്ലാം പിഴച്ച കാര്യം കേന്ദ്രകമ്മിറ്റി(സിസി) അക്കമിട്ട് നിരത്തുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപുതന്നെ സിസിയുടെ നിരീക്ഷണങ്ങൾ വിശകലനംചെയ്ത് ഫെയ്സ്ബുക്കിൽ എഴുതാൻ കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക് തയാറായി. മറച്ചുപിടിച്ചത് പിബി തുറന്നു കാട്ടിയതിലെ ആവേശം ആ തുറന്നെഴുത്തിലും പ്രതിഫലിച്ചെന്നു കരുതുന്നവരാണ് പലരും.
തിരുത്തലിനു മുൻകയ്യെടുത്തതു കേന്ദ്രമാണെന്ന വാദം മാധ്യമങ്ങളുടെ കണ്ടെത്തലാണെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞേക്കാം. പക്ഷേ, ആ ന്യായീകരണം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുതന്നെ ബോധ്യപ്പെടുന്നതാകില്ല. തിരഞ്ഞെടുപ്പിനു ശേഷം, ജൂലൈയിലെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രണ്ടാമത്തെ റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറി സമ്മതിച്ചു: ‘തെറ്റായ പ്രവണതകൾ തിരുത്താനും സംഘടനാപരമായ കുറവുകൾ പരിഹരിക്കാനും നടപടികളുണ്ടാകണമെന്നു പാർട്ടി കേന്ദ്രകമ്മിറ്റി നിർദേശിച്ചതു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നത്’. ‘ലോക്സഭാ തിരഞ്ഞെടുപ്പും ഭാവി കടമകളും’ എന്ന രേഖയിൽ സർക്കാരും പാർട്ടിയും തിരുത്തേണ്ട കാര്യങ്ങൾ സിപിഎം സ്പഷ്ടമാക്കി. സംസ്ഥാന സർക്കാരിന്റെ മുൻഗണനകൾ പൊളിച്ചെഴുതുകയാണെന്നു വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയതും നിർണായകമായ പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങൾക്കു ശേഷമായിരുന്നു.
ജനാധിപത്യപരമായ ചർച്ചകൾ ഒഴിവാക്കിയും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനകീയതയ്ക്കു വേണ്ടത്ര പ്രാധാന്യം നൽകാതെയുമുള്ള മുഖ്യമന്ത്രിയുടെ ശൈലിയോടു പാർട്ടിക്കകത്തു നീറിനിന്ന അമർഷം പുറത്തു വരാൻ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവി നിമിത്തമായി. എട്ടുവർഷമായി ഗാലറിയിൽ ഇരുന്നു കളികണ്ട കേന്ദ്രനേതൃത്വം ഇനി ഇടപെട്ടേ തീരൂവെന്ന ആവശ്യം ഇവിടെനിന്നുള്ള പൊളിറ്റ്ബ്യൂറോ–കേന്ദ്രകമ്മിറ്റി അംഗങ്ങൾ പങ്കുവച്ചു. മുഖ്യമന്ത്രിക്കെതിരെ പടനീക്കത്തിനുള്ള രാഷ്ട്രീയ അന്തരീക്ഷം അങ്ങനെ രൂപപ്പെട്ടപ്പോഴാണ്, പാർട്ടി അച്ചടക്കത്തിന്റെ കെട്ടുപാടുകൾ ഇല്ലാത്ത പി.വി.അൻവർ എംഎൽഎ അദ്ദേഹത്തിന്റെ ഓഫിസിനെതിരെ നിറയൊഴിച്ചത്.
പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ സന്ദർഭമാണ് അതിനായി തിരഞ്ഞെടുത്തതും. അൻവറിനെ പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹം പറയുന്ന പല കാര്യങ്ങളും പാർട്ടിക്കാരിൽ മിക്കവരും മനസ്സുകൊണ്ടു പിന്തുണയ്ക്കുന്നു. സിപിഎം സഹയാത്രികനായ എംഎൽഎയ്ക്ക് ഇതിനെല്ലാമുള്ള ധൈര്യം എവിടെ നിന്നെന്ന ചോദ്യം വിരൽചൂണ്ടുന്നതു പാർട്ടിക്കുള്ളിലെ ഭിന്നതകളിലേക്കും അവിശ്വാസത്തിന്റെ അന്തരീക്ഷത്തിലേക്കും തന്നെ. തുറന്നുപറയാൻ തയാറായ അൻവർ നാവടക്കണമെന്നു പറയാൻ പിണറായി വിജയൻതന്നെ ആദ്യം മുന്നോട്ടുവന്നതും ആ നീക്കത്തിന്റെ ഉള്ളുകള്ളി മനസ്സിലാക്കിയാകാം. മറുവശത്ത് പാർട്ടി ആദ്യം അമാന്തം കാട്ടിയത് ചിലതെല്ലാം പുറത്തുവരണമെന്ന ആഗ്രഹത്തിന്റെ പുറത്തുമാകാം.
∙ ചാനൽ സർവേ ശരിയായി; നമ്മുടെ സർവേ പൊട്ടി
സിപിഎം സ്ഥിരമായി അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ചാനലുകളുടെ സർവേയും എക്സിറ്റ് ഫലങ്ങളും ഏറക്കുറെ ശരിയായി; പക്ഷേ, പാർട്ടിയുടെ കണക്കുകൾ അപ്പാടെ പാളി! ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനവേളയിൽ പാർട്ടിതന്നെ അൽപം നാണക്കേടോടെ സമ്മതിച്ചതാണ് ഇക്കാര്യം. ജനങ്ങളുടെ മനസ്സ് വായിക്കുന്നതിൽ പാർട്ടിഘടകങ്ങൾ ‘പരാജയപ്പെട്ടു’ എന്ന സാധാരണവാക്കല്ല ഇതിനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കേണ്ടതെന്നാണ് ചർച്ചയിൽ ഒരു സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞത്. അതിലും കനപ്പെട്ട വാക്കു വേണ്ടതാണത്രേ. അതിനു കാരണവുമുണ്ട്. തിരഞ്ഞെടുപ്പിനു ശേഷവും ജയിക്കുമെന്ന് ഉറപ്പായും കണക്കുകൂട്ടിയ എട്ടു മണ്ഡലങ്ങളിലാണ് പൊട്ടിയത്. അതും ഒരു ലക്ഷത്തിലേറെ വോട്ടിന്!
∙ എല്ലാം മുഖ്യമന്ത്രി പറയും
രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയൊഴിച്ച് എല്ലാ സിപിഎം അംഗങ്ങളും പുതുമുഖങ്ങൾ മതിയെന്ന തീരുമാനം ആർക്കു വേണ്ടിയായിരുന്നെന്ന ചർച്ച അക്കാലംമുതൽ പാർട്ടിയിലുണ്ട്. പാർട്ടിയിൽ താരതമ്യേന സീനിയറായ പല മന്ത്രിമാരും സ്വന്തം നിലയ്ക്കു വകുപ്പുകളുടെ പ്രചാരണം നടത്താൻ ശ്രമം നടത്തിയതിനെതിരെ പാരകൾ വന്നു. താനും വ്യവസായ പ്രമുഖരും തമ്മിൽ സംവദിക്കുന്ന പ്രതിവാര യൂ ട്യൂബ് പരിപാടി ഒരു മന്ത്രി തുടങ്ങിയിരുന്നു. രണ്ടോ മൂന്നോ എപ്പിസോഡുകൾ കഴിഞ്ഞതോടെ ഇടപെടലുണ്ടായി. സ്വന്തം നിലയ്ക്കുള്ള ‘പിആർ’ പരിപാടി വേണ്ടെന്നും സർക്കാരിന്റെ ആകെയുള്ള പിആർ മതിയെന്നും നിർദേശിച്ചു. വേറൊരു മന്ത്രി ജില്ലാതല അദാലത്തുകൾ നടത്തിയെങ്കിലും അതിനോടും മുഖ്യമന്ത്രി വലിയ പ്രതിപത്തി കാണിച്ചില്ല. എല്ലാം മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചാണു മുന്നോട്ടുപോയത്. എന്നാൽ, ഇപ്പോൾ സമ്മേളനങ്ങളിൽ ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് തന്നെ.
(‘ആരാകും പിണറായിയുടെ പിൻഗാമി?’, വായിക്കാം ‘പാറിപ്പതറുന്ന ചെങ്കൊടി’ അഞ്ചാം ഭാഗത്തിൽ)