കമ്യൂണിസ്റ്റ് പരമാധികാരത്തിന് ഷി; ചൈനയെ ചുറ്റി ബൈഡന്റെ ക്വാഡ്; ട്രംപും ഒപ്പം! 2025ൽ ഇന്ത്യയും റെഡി
കഴിഞ്ഞ നാല് ദശാബ്ദങ്ങളിലായി ചൈന കൈവരിച്ച അദ്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയെ ബാക്കി ലോക രാഷ്ട്രങ്ങള്‍ വിസ്മയത്തോടെയും തെല്ല് അസൂയയോടെയുമാണ് കണ്ടുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച് അവരെ അഭിവൃദ്ധിയുടെ പാതയിലേക്ക് നയിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോടൊപ്പംതന്നെ ചൈനയുടെ സൈനിക ശക്തിയും ആനുപാതികമായി വര്‍ധിച്ചു എന്നത് നിഷേധിക്കുവാനാകാത്ത വസ്തുതയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈന കൂടുതല്‍ പ്രാധാന്യം കൈവരിച്ചതിനോടൊപ്പം തന്നെ പല വിഷയങ്ങളിലും അവരുടെ നിലപാടുകളും നടപടികളും ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ആശങ്കയും ഉണര്‍ത്തി. ഇതിന്റെ പരിണാമമാണ് യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ കൂടിയുണ്ടാക്കിയ ‘ക്വാഡ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ‘ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്’ (Quadilateral Security Dialogue) എന്ന അനൗപചാരിക കൂട്ടായ്മ. 2007ല്‍ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചീനി, ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെ, ഓസ്‌ട്രേലിയയുടെ പ്രധാന മന്ത്രി ജോണ്‍ ഹൊവാര്‍ഡ്, ഇന്ത്യയുടെ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ ആശീർവാദത്തോടെയാണ് ക്വാഡിന് തുടക്കം കുറിച്ചത്. ഇതിന്റെ പിന്നിലുള്ള ആശയം അബെയുടേതായിരുന്നു. ചൈനയ്ക്ക് ചുറ്റുമുള്ള, എന്നാല്‍

കഴിഞ്ഞ നാല് ദശാബ്ദങ്ങളിലായി ചൈന കൈവരിച്ച അദ്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയെ ബാക്കി ലോക രാഷ്ട്രങ്ങള്‍ വിസ്മയത്തോടെയും തെല്ല് അസൂയയോടെയുമാണ് കണ്ടുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച് അവരെ അഭിവൃദ്ധിയുടെ പാതയിലേക്ക് നയിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോടൊപ്പംതന്നെ ചൈനയുടെ സൈനിക ശക്തിയും ആനുപാതികമായി വര്‍ധിച്ചു എന്നത് നിഷേധിക്കുവാനാകാത്ത വസ്തുതയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈന കൂടുതല്‍ പ്രാധാന്യം കൈവരിച്ചതിനോടൊപ്പം തന്നെ പല വിഷയങ്ങളിലും അവരുടെ നിലപാടുകളും നടപടികളും ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ആശങ്കയും ഉണര്‍ത്തി.
ഇതിന്റെ പരിണാമമാണ് യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ കൂടിയുണ്ടാക്കിയ ‘ക്വാഡ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ‘ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്’ (Quadilateral Security Dialogue) എന്ന അനൗപചാരിക കൂട്ടായ്മ. 2007ല്‍ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചീനി, ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെ, ഓസ്‌ട്രേലിയയുടെ പ്രധാന മന്ത്രി ജോണ്‍ ഹൊവാര്‍ഡ്, ഇന്ത്യയുടെ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ ആശീർവാദത്തോടെയാണ് ക്വാഡിന് തുടക്കം കുറിച്ചത്. ഇതിന്റെ പിന്നിലുള്ള ആശയം അബെയുടേതായിരുന്നു. ചൈനയ്ക്ക് ചുറ്റുമുള്ള, എന്നാല്‍ ചൈന ഉള്‍പ്പെടാത്ത ആ മേഖലയിലുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും ഒത്തുചേരല്‍ ആയിട്ടാണ് അബെ ഈ കൂട്ടുകെട്ടിനെ വിഭാവനം ചെയ്തത്.
∙ തിരിച്ചടിയായി സാമ്പത്തികമാന്ദ്യം
‘ഏഷ്യയില്‍ ജനാധിപത്യത്തിന്റെ അര്‍ധവൃത്തം’ എന്നാണ് അബെ ഇതിനെ വിശേഷിപ്പിച്ചത്. ആ വര്‍ഷംതന്നെ ഈ രാഷ്ട്രങ്ങളുടെ നാവിക സേനകള്‍ പങ്കെടുത്ത രണ്ടു വലിയ അഭ്യാസങ്ങള്‍ നടന്നു- ഇതില്‍ രണ്ടാമത്തേത് ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ‘മലബാര്‍ നാവികാഭ്യാസം’ ആയിരുന്നു. ഇങ്ങനെ വളരെ വേഗം ക്വാഡും അതിന്റെ ഭാഗമായി നടന്ന നാവിക അഭ്യാസങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചു. തങ്ങളുടെ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ഇന്ത്യയും ജപ്പാനും വളരെ അടുത്ത വാണിജ്യ ബന്ധമുള്ള ഓസ്‌ട്രേലിയയും ആഴത്തില്‍ സാമ്പത്തിക ബന്ധമുള്ള യുഎസും കൂടി തങ്ങളുടെ ‘പുറമ്പോക്കില്‍’ തങ്ങളെ കൂടാതെ ഒത്തുചേര്‍ന്നത് ചൈനയെ ചൊടിപ്പിച്ചു. അമേരിക്ക നയിക്കുന്ന സൈനിക സഖ്യമായ നാറ്റോയെ അവര്‍ ഒരു പുതിയ രൂപത്തിലും ഭാവത്തിലും ഏഷ്യയില്‍ അവതരിപ്പിക്കുകയാണെന്ന് ചൈന വിശ്വസിച്ചു; ആ രീതിയിലുള്ള ഒരു ആരോപണം അവര്‍ ഉന്നയിക്കുകയും ചെയ്തു.
ഓസ്ട്രേലിയയില്‍ ഹൊവാര്‍ഡിന് ശേഷം പ്രധാനമന്ത്രിയായി വന്ന കെവിന്‍ റൂഡ് ചൈനയുമായി നല്ല ബന്ധം കാംക്ഷിക്കുന്ന വ്യക്തിയായിരുന്നു. ചൈനയെ അരിശം കൊള്ളിക്കുന്നത് നല്ല നയമാകില്ലെന്നു വിശ്വസിച്ച അദ്ദേഹം തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ഓസ്‌ട്രേലിയ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. ബെയ്ജിങ്ങിന്റെ ശക്തമായ പ്രതിഷേധം കണക്കിലെടുത്തും ആ സമയത്തു ലോകത്തെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുവാന്‍ ചൈനയുടെ സജീവ സഹായം ആവശ്യമായിരുന്നതിനാലും മറ്റു മൂന്ന് രാഷ്ട്രങ്ങളും ക്വാഡ് കൂട്ടായ്മ മുന്‍പോട്ട് കൊണ്ടുപോകാൻ താല്‍പര്യമെടുത്തില്ല. അടുത്ത വര്‍ഷങ്ങളില്‍ ക്വാഡിന്റെ യോഗങ്ങളോ സൈനിക പ്രകടനങ്ങളോ ഉണ്ടായില്ല.
∙ ക്വാഡിനെ ആയുധമാക്കിയ ട്രംപ്
ബെയ്‌ജിങ്ങിൽ 2012ല്‍ അധികാരത്തില്‍ വന്ന ഷി ചിന്‍പിങിന്റെ നയങ്ങളും നിലപാടുകളുമാണ് ക്വാഡിന്റെ പുനരുജ്ജീവനത്തിന്റെ പ്രധാന കാരണം. 1980കളില്‍ സാമ്പത്തിക ഉദാരവൽക്കരണം തുടങ്ങിയതിന് ശേഷം ചൈനയിൽ പ്രഥമ സ്ഥാനത്തിരുന്ന ഭരണാധികാരികളില്‍നിന്ന് വളരെ വ്യത്യസ്തനാണ് ഷി. ചൈനയ്ക്ക് നഷ്ടം സംഭവിച്ച എല്ലാ മഹത്വവും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടെടുക്കുക എന്നതാണ് ഷിയുടെ പരമപ്രധാന ലക്ഷ്യം. ഇതിലേക്കായി ഷി അവലംബിച്ച മാര്‍ഗങ്ങള്‍ രണ്ടാണ്. ഒന്ന്, രാജ്യത്തിനുള്ളില്‍ എല്ലാ വിമത സ്വരങ്ങളും തുടച്ചു മാറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമാധികാരം അര്‍ഥശങ്കയ്ക്കിടവരാതെ ഉറപ്പിക്കുക. രണ്ട്, അന്താരാഷ്ട്ര വേദികളിലും കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും യുഎസിനോട് കിടപിടിക്കുന്ന ഒരു വന്‍ ശക്തിയാണ് തങ്ങള്‍ എന്ന രീതിയില്‍ പെരുമാറുക.
ഇതില്‍ ആദ്യത്തേത് ചൈനയ്ക്കുള്ളില്‍ വമ്പിച്ച നിക്ഷേപങ്ങള്‍ നടത്തിയ കോര്‍പറേറ്റ് ഭീമന്മാരെ അലോസരപ്പെടുത്തിയെങ്കില്‍ രണ്ടാമത്തേത് ചൈനയോട് പല രാഷ്ട്രങ്ങള്‍ക്കും അവമതിപ്പ് ഉണ്ടാകുവാനുള്ള സാഹചര്യമൊരുക്കി. വിദേശ നയങ്ങളില്‍ ചൈന വ്യക്തമാക്കിയ അപ്രമാദിത്തവും അക്രമോല്‍സുകമായ നിലപാടുകളും പൂര്‍വ- തെക്ക് ഏഷ്യയിലെ പല രാജ്യങ്ങളിലും ഉല്‍കണ്ഠ ഉളവാക്കി. കുറേ വര്‍ഷങ്ങളായി ശാന്തമായിരുന്ന ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം തലപൊക്കി. ജപ്പാനുമായി കിഴക്കന്‍ ചൈന സമുദ്രത്തിലെ ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി. ഇതിനു പുറമേ 1930കളിലെ യുദ്ധത്തില്‍ ജപ്പാന്‍ സൈന്യം നടത്തിയ ക്രൂരതകള്‍ വീണ്ടും വിമര്‍ശനവിധേയമാക്കി ചൈന ജപ്പാനെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ തുടങ്ങി. ഓസ്ട്രേലിയയുമായി വാണിജ്യ മേഖലയിലുണ്ടായ തര്‍ക്കങ്ങളാകട്ടെ പരിഹാരം കാണാതെ നീണ്ടു.
യുഎസിലെ യുവതലമുറയ്ക്ക് ലഭിക്കേണ്ടിയിരുന്ന ജോലികളും ഉദ്യോഗങ്ങളും അടിച്ചെടുക്കുകയും കറന്‍സിയുടെ മൂല്യം കൃത്രിമമായി കുറച്ചു കാണിച്ച് യുഎസ് വിപണി പിടിച്ചെടുക്കുകയും ചെയ്ത ചൈനയെ ഇതേ നാണയത്തില്‍ നേരിടണമെന്ന് ഉറച്ചു വിശ്വസിച്ച ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയി വന്നതോടെ യുഎസും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീണു. ട്രംപിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് 2017ല്‍ ഫിലിപ്പീൻസിലെ മനിലയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയുടെ സമയത്ത് ജപ്പാന്‍ പ്രധനമന്ത്രി അബെ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി ക്വാഡിന് രണ്ടാം ജന്മം നൽകുവാൻ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗവും നടന്നു.
വെട്ടിത്തുറന്നു പറഞ്ഞില്ലെങ്കിലും ഈ കൂട്ടായ്മയുടെ ലക്ഷ്യം സമുദ്ര മേഖലയില്‍ ചൈനയുടെ വളര്‍ന്നു വരുന്ന സ്വാധീനത്തിന് തടയിടുക എന്നതായിരുന്നു. ഇന്ത്യൻ മഹാസമുദ്രം, പസിഫിക് മഹാസമുദ്രം എന്നിവ ഉള്‍പ്പെടുന്ന ‘ഇന്‍ഡോ പസിഫിക്’ മേഖലയില്‍ ചൈനയുടെ സൈനിക സാന്നിധ്യത്തിന് ഒരു മറുമരുന്നാകാനും തെക്കന്‍ ചൈന സമുദ്രത്തിലും കിഴക്കന്‍ ചൈന സമുദ്രത്തിലും രാജ്യാന്തര നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാനും വേണ്ടിയാണ് യുഎസ്, ജപ്പാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ ഉദ്യമത്തില്‍ ഏര്‍പ്പെട്ടത്. പ്രതീക്ഷിച്ചതു പോലെത്തന്നെ ചൈന 2017ലും കടുത്ത ഭാഷയില്‍ ഇതിനെതിരെ പ്രതികരിച്ചു.
ക്വാഡിനെ കുറിച്ച് ചോദിച്ചപ്പോള്‍, ‘ഇത് കടല്‍ത്തീരത്തു തിരയടിക്കുമ്പോള്‍ ഉണ്ടാകുന്ന പത പോലെ ക്ഷണ നേരംകൊണ്ട് അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ്’ എന്ന പുച്ഛം നിറഞ്ഞ മറുപടിയാണ് ചൈനയുടെ വിദേശ കാര്യ മന്ത്രി വാങ് ലി നല്‍കിയത്. ഈ കൂട്ടായ്മയോടുള്ള അവരുടെ അമര്‍ഷവും വിദ്വേഷവും ഈ വാക്കുകളില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. തങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ചില രാജ്യങ്ങളുടെ ഒത്തുചേരല്‍ ഈ പ്രദേശത്ത് അനാവശ്യ സംഘര്‍ഷം ഉണ്ടാക്കുമെന്നതിനാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കുന്നു എന്നാണ് ബെയ്ജിങ് ഔദ്യോഗികമായി ഈ നീക്കത്തിനോട് പ്രതികരിച്ചത്.
∙ അടുത്ത ഉച്ചകോടി ഇന്ത്യയിൽ
ഈ കൂട്ടായ്മയുടെ രണ്ടാം ജന്മത്തിനു വഴിയൊരുക്കിയത് ട്രംപ് ആണെങ്കിലും ഇതിനെ ഒരു സംഘടിത രൂപത്തില്‍ എത്തിച്ചത് 2021ല്‍ അമേരിക്കയുടെ പ്രസിഡന്റ് ആയ ജോ ബൈഡന്‍ ആണ്. അദ്ദേഹം അധികാരമേറ്റ് രണ്ടു മാസത്തിനകം ക്വാഡിന്റെ ഭാഗമായ നാല് രാജ്യങ്ങളുടെയും ഭരണാധികാരികള്‍ ഓണ്‍ലൈന്‍ ആയി യോഗം ചേര്‍ന്നു. ഇന്‍ഡോ പസിഫിക്കിലെ സ്വതന്ത്ര വ്യവഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തെക്ക്, കിഴക്ക് ചൈന കടലുകളില്‍ നിയമവാഴ്ച ഉറപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പ്രതിപാദിച്ചതിനു ശേഷം ഈ ഉച്ചകോടി വാക്‌സീന്‍ നിര്‍മാണം, കാലാവസ്ഥാ വ്യതിയാനം, നവീന സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനായി വിദഗ്ധരുടെ പ്രത്യേക സംഘങ്ങള്‍ ഉണ്ടാക്കുവാനും തീരുമാനിച്ചു. ഇങ്ങനെ ചൈനയോടുള്ള എതിര്‍പ്പ് എന്ന ഏക അജൻഡ മാത്രമല്ല, മറിച്ച് പൊതു നന്മയ്ക്ക് ഉപകരിക്കുന്ന കാര്യങ്ങളില്‍ സഹകരണവും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍കൊണ്ടു വരുവാന്‍ ഉച്ചകോടിക്ക് കഴിഞ്ഞു.
2021 മാര്‍ച്ച് മാസത്തില്‍ നടന്ന ഈ ‘ഓണ്‍ലൈന്‍’ യോഗത്തിനു ശേഷം ക്വാഡ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടായ നാല് ഉച്ചകോടികള്‍ കൂടി നടന്നു. ഇവയില്‍ ഏറ്റവും അവസാനത്തേത് 2024 സെപ്റ്റംബര്‍ മാസത്തില്‍ അമേരിക്കയിലെ വില്‍മിങ്ടൻ പട്ടണത്തില്‍ നടന്ന ഉച്ചകോടിയാണ്. ഈ അനൗപചാരിക കൂട്ടായ്മയെ മുന്‍പോട്ട് കൊണ്ടുപോകുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ച വ്യക്തി എന്ന നിലയില്‍ ബൈഡനോടുള്ള ആദരവുകൊണ്ട് കൂടിയാകാം അദ്ദേഹം പങ്കെടുക്കുന്ന അവസാന ഉച്ചകോടി അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ വില്‍മിങ്ടനില്‍ നടത്തിയത്.
ക്വാഡിന്റെ സ്വാധീന മേഖല വിപുലീകരിച്ച് ഒരു ‘ക്വാഡ് പ്ലസ്’ രൂപീകരിക്കുവാന്‍ വേണ്ടി ആദ്യം ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുമായും പിന്നീട് ബ്രസീലും ഇസ്രയേലുമായും ക്വാഡ് രാജ്യങ്ങള്‍ ചര്‍ച്ച നടത്തി. മുകളില്‍ പറഞ്ഞ മേഖലകള്‍ക്ക് പുറമേ ദുരന്ത നിവാരണം, സൈബര്‍ സുരക്ഷ എന്നിവയിൽ സഹകരിക്കുവാനും ആരോഗ്യ പരിരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഭക്ഷ്യ സുരക്ഷ എന്നിവയില്‍ നിക്ഷേപം നടത്തുവാനും വേണ്ടി ക്വാഡ് നേതൃത്വത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങുവാനും 2024ലെ ഉച്ചകോടി നിശ്ചയിച്ചു. അടുത്ത ഉച്ചകോടി 2025ല്‍ ഇന്ത്യയില്‍ നടത്തുവാനും തീരുമാനമായി.
∙ എന്താണ് ക്വാഡിന്റെ ഭാവി?
ക്വാഡ് ഒരു സൈനിക സഖ്യമല്ല. ഇതിന്റെ ഭാഗമായ രാഷ്ട്രങ്ങള്‍ ഒരു ഉടമ്പടിയിലോ കരാറിലോ ഒപ്പുവയ്ക്കുന്നില്ല. ഒരു രാഷ്ട്രവും മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു പ്രത്യേക പരിഗണനയും നല്‍കുന്നില്ല. ഇതിന്റെ ലക്ഷ്യങ്ങളും ദൗത്യങ്ങളും കൃത്യമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനു പ്രത്യേകമായി ഒരു സ്ഥിര കാര്യാലയമോ ഇതില്‍ പ്രവര്‍ത്തിക്കുവാന്‍ മാത്രമായി ഒരു ഉദ്യോഗസ്ഥവൃന്ദമോ ഇല്ല. ഓരോ ഉച്ചകോടിയിലും ഇതിന്റെ ഭാഗമായ രാജ്യങ്ങളുടെ ഭരണാധികാരികള്‍ നിശ്ചയിക്കുന്ന കര്‍മപരിപാടികളാണ് നടപ്പിലാക്കുന്നത്.
ആത്യന്തികമായി യുഎസ് പിന്തുണയോടെ നിലവില്‍ വന്ന ഒരു ‘ചൈനാ വിരുദ്ധ’ കൂട്ടായ്മയാണ് ക്വാഡ്. അതുകൊണ്ടു തന്നെ ഇതിന്റെ ഭാവി രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഒന്ന്, ചൈനയുടെ നയങ്ങളും പ്രവര്‍ത്തികളും. രണ്ട്, ചൈനയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം.
രാജ്യാന്തര ബന്ധങ്ങളില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് ഈ കൂട്ടായ്മ. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം 2007ലെ തുടക്കത്തിനു ശേഷം ക്വാഡിനുണ്ടായ നിശ്ചലാവസ്ഥയാണ്. അന്ന് ചൈന ഇതിനെതിരെ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍ യുഎസും മറ്റു രാജ്യങ്ങളും ചൈനയെ വിഷമിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 2017ല്‍ ഈ കൂട്ടായ്മ ഇതേ രാജ്യങ്ങള്‍ തന്നെ പുനരുജ്ജീവിപ്പിച്ചപ്പോള്‍ അവര്‍ ചൈനയുടെ പ്രതിഷേധത്തെ വകവച്ചില്ല. കാരണം അപ്പോഴേക്കും ഷി ചിന്‍പിങ്ങിന് കീഴില്‍ ചൈന അപ്രമാദിത്തവും സൈനിക ശക്തിയും ഒരു മടിയും കൂടാതെ കാണിക്കുന്ന രാഷ്ട്രമായി മാറിക്കഴിഞ്ഞിരുന്നു.
ചൈനയുടെ നിലപാടുകളില്‍ വന്ന ഈ മാറ്റമാണ് ക്വാഡിനു രണ്ടാം ജന്മം നല്‍കിയത് എന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും. ക്വാഡിലെ രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്ന ഘടകം യുഎസ് ആണ്. 2007ല്‍ ഇങ്ങനെയൊരു കൂട്ടായ്മ ഉണ്ടാകുവാന്‍ പ്രചോദനം കൊടുത്തത് അന്ന് യുഎസ് വൈസ് പ്രസിഡന്റ് ആയിരുന്ന ഡിക്ക് ചീനിയാണ്. 2017ല്‍ ഇതിന്റെ രണ്ടാം പുനര്‍ജന്മത്തിനു കാരണക്കാരനായത് ഡോണള്‍ഡ് ട്രംപ് ആണെങ്കില്‍ ഇന്ന് ഇതിനെയൊരു വാര്‍ഷിക ഉച്ചകോടിയുടെ നിലയിലേക്ക് എത്തിച്ചത് ജോ ബൈഡന്‍ ആണ്. 2008നു ശേഷം യുഎസിൽ അധികാരത്തില്‍ വന്ന ബറാക് ഒബാമ ഏഷ്യയിലെ രാജ്യങ്ങളുമായുള്ള നല്ല ബന്ധം ഉറപ്പിക്കുവാന്‍ പല നടപടികളും എടുത്തുവെങ്കിലും ചൈനയെ പ്രകോപിക്കുന്ന കാര്യങ്ങളിലേക്ക് നീങ്ങിയില്ല.
ഈ കൂട്ടായ്മയിലെ രാജ്യങ്ങള്‍ എപ്പോഴും ഒരേ സ്വരത്തില്‍ ആകില്ല സംസാരിക്കുന്നത്. ഉദാഹരണത്തിന് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് ബാക്കി മൂന്ന് രാഷ്ട്രങ്ങളുടേതില്‍നിന്നും വ്യത്യസ്തമാണ്. പക്ഷേ ഇതിനെ മറികടന്ന് യോജിപ്പുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ഈ കൂട്ടായ്മ മുന്‍പോട്ട് കൊണ്ട് പോകുന്നത് യുഎസ് ആണ് എന്ന കാര്യത്തില്‍ സംശയമില്ല. യുഎസിനെ സംബന്ധിച്ചിടത്തോളം ക്വാഡ് വളരെ തന്ത്രപ്രധാനമായ കൂട്ടുകെട്ടാണ്. ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തിന് ഒരു തടയിടുവാന്‍ ഉപകരിക്കുന്നതിനു പുറമേ ഏഷ്യയിലെ രണ്ടു പ്രധാനപ്പെട്ട വലിയ രാഷ്ട്രങ്ങളുമായി അടുപ്പം നിലനിര്‍ത്തുവാന്‍ ഇത് വഴി സാധിക്കും. ഏഷ്യയില്‍ നഷ്ടപ്പെട്ട സാന്നിധ്യം വീണ്ടെടുക്കുന്നതിനും ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നടക്കുന്ന പ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനം വളര്‍ത്തുന്നതിനും ഈ കൂട്ടായ്മ യുഎസിനെ സഹായിക്കും. ഇതെല്ലാം കൊണ്ടാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റുകളും ഒരുപോലെ ക്വാഡിനെ പിന്തുണക്കുന്നത്.
എന്തായാലും, ക്വാഡിന്റെ അടുത്ത ഉച്ചകോടി ഇന്ത്യയില്‍ നടക്കുമ്പോള്‍ ജോ ബൈഡന്‍ യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല. നവംബര്‍ മാസത്തില്‍ അമേരിക്കയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് കമല ഹാരിസ് ആയാലും ഡോണള്‍ഡ് ട്രംപ് ആയാലും ഇന്നത്തെ സാഹചര്യത്തില്‍ ക്വാഡിലുള്ള പങ്കാളിത്തം കുറയ്ക്കുവാന്‍ ഒരുമ്പെടില്ല. ഷി ചിന്‍പിങ് തന്റെ നയങ്ങളും നിലപാടുകളും അടുത്ത കാലത്തൊന്നും മാറ്റുവാനും യാതൊരു സാധ്യതയുമില്ല. ഇതെല്ലാം കൊണ്ടു തന്നെ ഈ കൂട്ടായ്മയുടെ പ്രസക്തിയും പ്രാധാന്യവും വരും വര്‍ഷങ്ങളില്‍ തുടരുക തന്നെ ചെയ്യും.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്.)