വിഘടനവാദികൾ കശ്മീരിലെ കാറ്റുപോയ ബലൂണുകൾ; ജനവികാരം മനസ്സിലാക്കൂ ഭായി സാബ്
ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒരുകാര്യം സംശയമില്ലാത്തവണ്ണം വ്യക്തമാക്കി– കശ്മീരിലെ വിഘടനവാദികൾക്കു ജനപിന്തുണയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ അവരുടെ ബഹിഷ്കരണ ആഹ്വാനം ജനങ്ങൾ ചെവിക്കൊണ്ടത് മരണഭയംകൊണ്ടു മാത്രമാണ്. കേരളത്തിലെയും ആന്ധ്രയിലെയും ചില നക്സലൈറ്റ് (മാവോയിസ്റ്റ്) സംഘടനകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യാ വിരുദ്ധ നിലപാടുള്ള തീവ്രവാദികളുമെല്ലാം തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാറുണ്ടെങ്കിലും ആളുകൾ വകവയ്ക്കാറില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴിപാടു പോലെ ചുവരെഴുതിയും ലഘുലേഖ വിതരണം ചെയ്തും നിർവൃതിയടയാറുള്ള ഈ സംഘടനകൾക്ക് ആഹ്വാനം നടപ്പാക്കാനുള്ള സംഘടനാബലമില്ലെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, കശ്മീർ താഴ്‌വരയിലെ സ്ഥിതി അതായിരുന്നില്ല. പാക്കിസ്ഥാന്റെ പിന്തുണയോടെ അഴിഞ്ഞാടിയിരുന്ന ഭീകര സംഘടനകളും അവരുടെ പ്രത്യക്ഷരൂപമായിരുന്ന ഹുറിയത്ത് കോൺഫറൻസും ജമാ അത്ത് ഇസ്‌ലാമി ജമ്മു ആൻഡ് കശ്മീരും (ജെഐജെകെ) മറ്റും വോട്ടുചെയ്യാൻ പോകരുതെന്നു ഭീഷണിപ്പെടുത്തിയാൽ പിന്നെ

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒരുകാര്യം സംശയമില്ലാത്തവണ്ണം വ്യക്തമാക്കി– കശ്മീരിലെ വിഘടനവാദികൾക്കു ജനപിന്തുണയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ അവരുടെ ബഹിഷ്കരണ ആഹ്വാനം ജനങ്ങൾ ചെവിക്കൊണ്ടത് മരണഭയംകൊണ്ടു മാത്രമാണ്. കേരളത്തിലെയും ആന്ധ്രയിലെയും ചില നക്സലൈറ്റ് (മാവോയിസ്റ്റ്) സംഘടനകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യാ വിരുദ്ധ നിലപാടുള്ള തീവ്രവാദികളുമെല്ലാം തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാറുണ്ടെങ്കിലും ആളുകൾ വകവയ്ക്കാറില്ല.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴിപാടു പോലെ ചുവരെഴുതിയും ലഘുലേഖ വിതരണം ചെയ്തും നിർവൃതിയടയാറുള്ള ഈ സംഘടനകൾക്ക് ആഹ്വാനം നടപ്പാക്കാനുള്ള സംഘടനാബലമില്ലെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, കശ്മീർ താഴ്‌വരയിലെ സ്ഥിതി അതായിരുന്നില്ല. പാക്കിസ്ഥാന്റെ പിന്തുണയോടെ അഴിഞ്ഞാടിയിരുന്ന ഭീകര സംഘടനകളും അവരുടെ പ്രത്യക്ഷരൂപമായിരുന്ന ഹുറിയത്ത് കോൺഫറൻസും ജമാ അത്ത് ഇസ്‌ലാമി ജമ്മു ആൻഡ് കശ്മീരും (ജെഐജെകെ) മറ്റും വോട്ടുചെയ്യാൻ പോകരുതെന്നു ഭീഷണിപ്പെടുത്തിയാൽ പിന്നെ പോളിങ് ബൂത്ത് എവിടെയെന്നു പോലും ജനം തിരക്കാറില്ല.
താഴ്‌വരകളിലെ പല മണ്ഡലങ്ങളിലും 15 – 20 ശതമാനം പേരേ വോട്ട് ചെയ്തിരുന്നുള്ളൂ. ഒട്ടേറെ ബൂത്തുകളിൽ രണ്ടും മൂന്നും ശതമാനമൊക്കെയായിരുന്നു പോളിങ്.
ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നവർ ഒരിക്കലും മത്സര രംഗത്തിറങ്ങാത്തതുകൊണ്ട് അവരുടെ യഥാർഥ ജനപിന്തുണയെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ കശ്മീർ ജനതയുടെ യഥാർഥ പ്രതിനിധികളായി വിഘടനവാദി നേതാക്കളായ സയ്യദ് അലി ഷാ ഗീലാനിയും യാസീൻ മാലിക്കും ഐഷ അന്ദ്രേബിയുമെല്ലാം കുറേക്കാലം ലോകവേദികളിൽ വിലസി. രാജ്യത്തെ ലിബറൽ ബുദ്ധിജീവികൾ അവരോട് മനസ്സുകൊണ്ട് ചേർന്നുനിന്നു. അത്തരക്കാരുടെ സായാഹ്ന സദസ്സുകളിൽ ഷെയ്ഖ് അബ്ദുല്ലയും പിൻമുറക്കാരും ‘ഇന്ത്യൻ സ്റ്റേറ്റി’ന്റെ ‘സ്റ്റൂജ്’ (Stooge) ആയി അപലപിക്കപ്പെട്ടു.
∙ കേന്ദ്രത്തിന്റെ കടുംകൈ; സൂര്യനുദിച്ച് താഴ്‌വര
എന്നാൽ, ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് 2019 ഓഗസ്റ്റ് 5ന് കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ കളം മാറി. സംസ്ഥാന പദവി റദ്ദാക്കുകയും ജമ്മു കശ്മീരിനെയും ലഡാക്കിനെയും 2 കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത നരേന്ദ്ര മോദി സർക്കാർ വിഘടനവാദി നേതാക്കളെയും അനുഭാവിവൃന്ദത്തെയും അഴിക്കുള്ളിലാക്കി. സയ്യദ് അലി ഷാ ഗീലാനി (2021ൽ അന്തരിച്ചു), മിർവായിസ് ഉമർ ഫാറൂഖ്, യാസിൻ മാലിക്, ഷബീർ ഷാ, ഐഷ അന്ദ്രേബി തുടങ്ങിയവരെയെല്ലാം യുഎപിഎ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി സർക്കാർ ജയിലിലടച്ചു.
ഇവരുടെ സംഘടനകൾക്കു ധനസഹായം നൽകിയിരുന്നവരെയും അകത്താക്കി. സൈന്യത്തിനു നേരെ കല്ലേറു നടത്തിയവരും പിന്നെ പകൽവെളിച്ചം കണ്ടില്ല. അവർക്ക് എറിയാൻ പാകത്തിന് കല്ലെത്തിച്ചിരുന്നവർ അടക്കം ഭീകരപ്രവർത്തനങ്ങൾക്കു സഹായം നൽകിയവരെന്നു സംശയിക്കുന്ന നൂറുകണക്കിനു പേരെ നിരീക്ഷണത്തിലാക്കി. ഭീകരപ്രവർത്തനത്തിൽ പങ്കാളികളായവരുടെ കുടുംബങ്ങളിൽ പലർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ സർക്കാർ ജോലി നിഷേധിച്ചു. പഠനത്തിനും ജോലിക്കുമായി വിദേശത്തുപോകാൻ പാസ്പോർട്ടിന് അപേക്ഷിച്ചവരെ ചുവപ്പുനാട വലിഞ്ഞുമുറുക്കി.
∙ താഴ‍്‍വരയിൽ പവനായിമാരുടെ കൂട്ടക്കുരുതി
ഈ നിലയിൽ 5 വർഷം കടന്നുപോയതിനു ശേഷമാണ് 2024 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 1 വരെ 3 ഘട്ടങ്ങളിലായി സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുപ്പു നടത്തിയത്. ഇതിനിടെ, 370–ാം വകുപ്പ് റദ്ദാക്കിയതിനെതിരായ ഹർജികൾ സുപ്രീം കോടതി നിരസിച്ചിരുന്നു. രാജ്യത്തെ മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലേതു പോലെ ലഫ്റ്റനന്റ് ഗവർണർക്ക് വിപുലമായ അധികാരങ്ങൾ ലഭിക്കും വിധം ഭരണഘടനാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ശേഷം നടത്തിയ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ഇത്തവണ ആരും ആഹ്വാനം ചെയ്തില്ലെന്നതു വിചിത്രമായി തോന്നാം.
എന്നു മാത്രമല്ല, നേരിട്ടും അല്ലാതെയും മത്സരരംഗത്തിറങ്ങാനായിരുന്നു വിവിധ തീവ്രവാദി സംഘടനകളുടെയും അനുഭാവികളുടെയും തീരുമാനം. അതോടെ, മുഖം പാതിമറച്ച് എകെ47 തോക്കുമായി ചുറ്റിത്തിരിഞ്ഞവരുടെ ചെമ്പുതെളിഞ്ഞു. അവർക്കാർക്കും നമ്മുടെ നാട്ടിലെ ഒരു പഞ്ചായത്ത് അംഗത്തിന് ഉള്ളത്ര ജനപിന്തുണപോലുമില്ലെന്നു വ്യക്തമായി. നിരോധിത ജമാ അത്തെ ഇസ്‌ലാമി 15 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയതിൽ 5 പേർ അങ്കം മുറുകും മുൻപേ കളമൊഴിഞ്ഞു.
മത്സരരംഗത്ത് ഉറച്ചുനിന്നവരിൽ പ്രമുഖൻ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി സയാർ റേഷി ആയിരുന്നു. കശ്മീരിലെ കുൽഗാമിൽ സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമിയോട് 7838 വോട്ടിനു തോറ്റ റേഷി 25,796 വോട്ട് നേടി. ജമാ അത്ത് ഇസ്‌ലാമി പിന്തുണച്ച സ്ഥാനാർഥികളിൽ അദ്ദേഹത്തിനു മാത്രമേ ജാമ്യസംഖ്യ തിരിച്ചുകിട്ടിയുള്ളൂ. തൊട്ടടുത്ത പുൽവാമ മണ്ഡലത്തിൽ ജമാ അത്ത് പിന്തുണച്ച തലാത് മജീദ് അലിക്ക് ആകെ 1833 വോട്ടേ (3.63 ശതമാനം) ലഭിച്ചുള്ളൂ. അവിടെ വിജയിച്ച പിഡിപി സ്ഥാനാർഥി 24,497 വോട്ട് നേടി.
∙ അജാസ് ഗുരുവിന് 129, മുൻ കമാൻഡർക്ക് 100
മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല 32,727 വോട്ട് നേടി വിജയിച്ച ഗന്ധർബാൽ മണ്ഡലത്തിൽ തീവ്രവാദി നേതാവും മതപുരോഹിതനുമായ സർജാൻ അഹമ്മദ് വാഗെയ്ക്ക് ആകെ 438 വോട്ടാണ് ലഭിച്ചത്. എന്നാൽ, താഴ്‌വരയിലെ തന്നെ ബുഡ്ഗാം ജില്ലയിലെ ബീർവായിൽ അദ്ദേഹം 12,282 വോട്ട് നേടി (18.54 ശതമാനം) ജാമ്യസംഖ്യ രക്ഷപ്പെടുത്തി. ഈ മണ്ഡലത്തിൽ വിജയിച്ച നാഷണൽ കോൺഫറൻസിന്റെ ഷാഫി അഹമ്മദ് വാനി 20,118 വോട്ട് നേടി. തീവ്രവാദി യുവാക്കളുടെ ‘പോസ്റ്റർ ബോയ്’ ആയിരുന്ന ബുർഹാൻ വാനിയെ 2016ൽ സൈന്യം വെടിവച്ചുകൊന്നതിനെ തുടർന്നുണ്ടായ കലാപത്തിനിടെ അറസ്റ്റിലായ സർജാൻ അഹമ്മദ് വാഗെ ജയിലിൽനിന്നാണ് നാമനിർദേശ പത്രിക നൽകിയത്.
2001ൽ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു സോപോറിൽ സ്വതന്ത്രനായി മത്സരിച്ചു, ആകെ 129 വോട്ട് (0.25 ശതമാനം) കിട്ടി. ഇവിടെ നാഷനൽ കോൺഫറൻസിന്റെ ഇർഷാദ് റസൂൽ കർ 26,783 വോട്ട് നേടി വിജയിച്ചപ്പോൾ 20 സ്ഥാനാർഥികളിൽ ഏറ്റവും കുറവ് ലഭിച്ചത് അജാസിനായിരുന്നു. ‘നോട്ട’ സോപോറിൽ 341 വോട്ട് പിടിച്ചു. മുൻപ് തെഹ‍്‍രീക് ഇ ഹുറിയത്തിന്റെ ഭാഗമായിരുന്ന മറ്റൊരു പ്രമുഖ വിഘടനവാദി നേതാവ് സഫർ ഹബിബ് ധർ, അടുത്തകാലത്തു രൂപം കൊണ്ട ജമ്മു കശ്മീർ അപ്നി പാർട്ടിയുടെ ലേബലിൽ ശ്രീനഗറിലെ സെൻട്രൽ ഷാൽടെങിൽ ജനവിധി തേടി. വെറും 886 പേരേ (2.61 ശതമാനം) അദ്ദേഹത്തെ പിന്തുണച്ചുള്ളൂ.
കോൺഗ്രസിന്റെ താരിഖ് ഹമീദ് കാരാ 18,933 വോട്ട് നേടി വിജയംകൊയ്തു. 370–ാം വകുപ്പും സംസ്ഥാനപദവിയും റദ്ദാക്കിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു മത്സരമെന്നാണ് സഫർ പറയുന്നത്. 1989ൽ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ പോയി സായുധപരിശീലനം നേടിയ ജെകെഎൽഎഫ് മുൻ കമാൻഡർ മുഹമ്മദ് ഫാറൂഖ് ഖാൻ (സെയ്ഫുള്ള) സമാജ‍്‍വാദി പാർട്ടി ടിക്കറ്റിൽ ഹബ്ബാകദൽ മണ്ഡലത്തിൽ മത്സരിച്ചു. കൃത്യം 100 വോട്ട് കിട്ടി. പണ്ട് ചെയ്തത് അവിവേകമായിരുന്നുവെന്ന് സെയ്ഫുള്ള പശ്ചാത്തപിക്കുന്നുണ്ടെങ്കിലും വോട്ട് പിടിക്കുന്നതിലും എളുപ്പം തോക്കു പിടിക്കുന്നതാണെന്ന് കമാൻഡർക്കു തോന്നിയിട്ടുണ്ടാവണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുള്ളയിൽ ഒമർ അബ്ദുല്ലയെ 2,04,142 വോട്ടിന് തോൽപിച്ച് താരപദവിയിലേക്കുയർന്ന എൻജിനീയർ റഷീദിന്റെ (അബ്ദുൽ റഷീദ് ഷെയ്ഖ്) അവാമി ഇതിഹാദ് പാർട്ടിയെയും കശ്മീർ ജനത തിരസ്ക്കരിച്ചു. 44 മണ്ഡലത്തിൽ മത്സരിച്ച പാർട്ടിക്ക് റഷീദിന്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖിനെ (ലാൻഗേറ്റ് നിയോജകമണ്ഡലം) മാത്രമേ വിജയിപ്പിക്കാനായുള്ളൂ. മിക്ക മണ്ഡലങ്ങളിലും ജാമ്യസംഖ്യ നഷ്ടമാവുകയും ചെയ്തു. സഹതാപത്തെ ജനപിന്തുണയായി റഷീദ് തെറ്റിദ്ധരിച്ചുവെന്നാണ് ഒമർ അബ്ദുല്ല ഇതേക്കുറിച്ചു പറഞ്ഞത്.
∙ അവർ ആശിക്കുന്നു, ഞങ്ങൾക്കും ഒപ്പമെത്തണം
ഇതേസമയം, ദേശീയ മുഖ്യധാരയോടു ചേർന്നുപോകണമെന്ന കശ്മീർ ജനതയുടെ അഭിലാഷം തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചുവെന്നു കാണാം. 90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും സിപിഎമ്മും ഉൾപ്പെട്ട ഇന്ത്യാ സഖ്യത്തിന് അവർ കേവലഭൂരിപക്ഷം (49 സീറ്റ്, 37 ശതമാനം വോട്ട്) നൽകി. നാഷനൽ കോൺഫറൻസ് സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു മത്സരിച്ചവരിൽ വിജയിച്ച 4 പേർ പിന്നീടു പാർട്ടിക്കു പിന്തുണ പ്രഖ്യാപിച്ചതോടെ മുന്നണിക്ക് നിലവിൽ 53 പേരുടെ പിന്തുണയുണ്ട്.
∙ കടലാസു പുലികൾക്കിടയിൽ അബ്ദുല്ല പുലി
കശ്മീർ മേഖലയിലെ 47ൽ 40 സീറ്റ് നേടിയ ഇന്ത്യാസഖ്യം 41.08 ശതമാനം വോട്ട് സ്വന്തമാക്കി. ബിജെപിക്ക് കശ്മീരിൽ സീറ്റൊന്നും ലഭിച്ചുമില്ല. കൂടുതലും സ്വതന്ത്രരെ പിന്തുണച്ച പാർട്ടിക്ക് താഴ‍്‍വരയിൽ 2.17 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. പിഡിപി 3 സീറ്റും (16.32 ശതമാനം വോട്ട്) സ്വതന്ത്രർ 2 സീറ്റും (16.82 ശതമാനം വോട്ട്) നേടി. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ഉൾപ്പെടെ അടുത്തകാലത്തു രൂപംകൊണ്ട ചെറുപാർട്ടികൾ 2 സീറ്റിലേ വിജയിച്ചുള്ളൂവെങ്കിലും 21.64 ശതമാനം വോട്ട് നേടി. തീവ്രവാദത്തോട് മൃദുസമീപനം സ്വീകരിച്ചുപോന്നിരുന്ന പിഡിപിയുടെ വോട്ടുകൾ ചെറുപാർട്ടികളും സ്വതന്ത്രരും ചോർത്തിയപ്പോൾ, പ്രബലരായ മുസ്‌ലിം മതപുരോഹിതരെ ഇടതും വലതും നിർത്തി പ്രചാരണം കൊഴുപ്പിച്ച ‘അബ്ദുല്ല കുടുംബ’ത്തിനു പരമ്പരാഗത വോട്ടുകൾ ഉറപ്പിച്ചുനിർത്താൻ കഴിഞ്ഞു.
അതോടെ ചെറുപാർട്ടികൾ വോട്ടു ഭിന്നിപ്പിക്കുമ്പോൾ സ്വതന്ത്രർ കടന്നുകയറുമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ പാളി. അതേസമയം, ജമ്മു മേഖലയിൽ ബിജെപി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ജമ്മുവിലെ 43ൽ 29 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് 45.23 ശതമാനം വോട്ട് ലഭിച്ചു. 8 സീറ്റുകൾ പിടിച്ച ഇന്ത്യാസഖ്യത്തിന്റെ വോട്ട് വിഹിതം ഇവിടെ 30.67 ശതമാനമാണ്. 5 സീറ്റുകളിൽ വിജയിച്ച സ്വതന്ത്രർക്ക് 12.84 ശതമാനം വോട്ടും ഒന്നും ജയിക്കാത്ത പിഡിപിക്ക് 2.66 ശതമാനം വോട്ടും ലഭിച്ചു.
∙ ഫലം വ്യക്തം, സൂചനകൾ അതിലേറെ
ഇന്ത്യാസഖ്യത്തിന്റെ വിജയം വ്യക്തമാണ്, മതാടിസ്ഥാനത്തിലുള്ള വിഭജനം അതിലേറെ സുതാര്യമാണ്. ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ള ജമ്മു മേഖല ബിജെപിയെയും മുസ്‌ലിംകൾ എണ്ണത്തിൽ കൂടുതലുള്ള കശ്മീർ താഴ‍്‍വര നാഷനൽ കോൺഫറൻസിനെയും വിജയിപ്പിച്ചു.
താഴ‍്‍വരയിലെ മുസ്‌ലിംകൾ ബിജെപിയെ പച്ചതൊടാൻ സമ്മതിച്ചില്ല. തിരിച്ച്, പിഡിപിയെയും നാഷനൽ കോൺഫറൻസിനെയും വിശ്വാസത്തിലെടുക്കാൻ ജമ്മുവിലുള്ളവരും തയാറായില്ല. എങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. എന്തെന്നാൽ, തികച്ചും സ്വതന്ത്രമെന്ന് രാജ്യാന്തര നിരീക്ഷകർ ഉൾപ്പെടെ തലകുലുക്കി സമ്മതിച്ച ഈ തിരഞ്ഞെടുപ്പിൽ യഥാർഥ ജനവികാരം പ്രതിഫലിക്കുന്നു. ദേശീയ പാർട്ടികളും അവയെ നയിക്കുന്നവരും അതു തിരിച്ചറിയാതിരിക്കില്ല.