‘മസ്ക് ഓർക്കണം, ട്വിറ്റർ അല്ല യുഎസ്; ഇന്ത്യയുമായി ബന്ധം വഷളാകാനും കാരണങ്ങൾ; കമല ആ മറുപടി പറയരുതായിരുന്നു’
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുകൂലമായി, വ്യക്തമായ വിധിയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഏഴ് ‘ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ മിക്കതിലും അദ്ദേഹത്തിന്റെ ലീഡ് 0.87% മുതൽ 6.14% വരെയാണ്. പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവ ഉൾപ്പെടുന്ന, ഡെമോക്രാറ്റുകളുടെ അവസാന പ്രതിരോധനിരയായ ‘ബ്ലൂ വാൾ’ തകർന്നു. ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മടങ്ങുകയും നോർത്ത് കാരോലൈന അവർ നിലനിർത്തുകയും ‘മതിൽ’ തകരുകയും ചെയ്തതോടെ ഡെമോക്രാറ്റുകൾക്ക് നിലതെറ്റി. സമ്പദ്‌വ്യസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചും പാർട്ടിനയം പിന്തുടരാനുള്ള ഉപദേശകരുടെ നിർബന്ധം നിരാകരിച്ചും ട്രംപ് വിജയിച്ചു. ശത്രുക്കളായി കരുതുന്നവരെ, കെട്ടുകഥയും ഭാവനയും കലർത്തി അദ്ദേഹം ആശയക്കുഴപ്പത്തിലാക്കുകയും ആക്രമിക്കുകയും ചെയ്തു. ട്രംപിന്റെ വളഞ്ഞുപുളഞ്ഞ സംസാരത്തെ, മറവിരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്നു ചിലർ വിളിച്ചപ്പോൾ, താൻ കാര്യങ്ങൾ നെയ്തെടുക്കുകയാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഭൂരിപക്ഷം വോട്ടർമാർക്കും അതു സ്വീകാര്യമായി. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ തോൽവിയുടെ പോസ്റ്റ്‌മോർട്ടം തുടരുമെങ്കിലും ചില ഘടകങ്ങൾ വ്യക്തമാണ്. ഒന്നാമതായി,

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുകൂലമായി, വ്യക്തമായ വിധിയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഏഴ് ‘ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ മിക്കതിലും അദ്ദേഹത്തിന്റെ ലീഡ് 0.87% മുതൽ 6.14% വരെയാണ്. പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവ ഉൾപ്പെടുന്ന, ഡെമോക്രാറ്റുകളുടെ അവസാന പ്രതിരോധനിരയായ ‘ബ്ലൂ വാൾ’ തകർന്നു. ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മടങ്ങുകയും നോർത്ത് കാരോലൈന അവർ നിലനിർത്തുകയും ‘മതിൽ’ തകരുകയും ചെയ്തതോടെ ഡെമോക്രാറ്റുകൾക്ക് നിലതെറ്റി.
സമ്പദ്‌വ്യസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചും പാർട്ടിനയം പിന്തുടരാനുള്ള ഉപദേശകരുടെ നിർബന്ധം നിരാകരിച്ചും ട്രംപ് വിജയിച്ചു. ശത്രുക്കളായി കരുതുന്നവരെ, കെട്ടുകഥയും ഭാവനയും കലർത്തി അദ്ദേഹം ആശയക്കുഴപ്പത്തിലാക്കുകയും ആക്രമിക്കുകയും ചെയ്തു. ട്രംപിന്റെ വളഞ്ഞുപുളഞ്ഞ സംസാരത്തെ, മറവിരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്നു ചിലർ വിളിച്ചപ്പോൾ, താൻ കാര്യങ്ങൾ നെയ്തെടുക്കുകയാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഭൂരിപക്ഷം വോട്ടർമാർക്കും അതു സ്വീകാര്യമായി.
വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ തോൽവിയുടെ പോസ്റ്റ്‌മോർട്ടം തുടരുമെങ്കിലും ചില ഘടകങ്ങൾ വ്യക്തമാണ്. ഒന്നാമതായി, ബൈഡൻ ഭരണത്തിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമായിരുന്നോ എന്നു മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ഇല്ല എന്നായിരുന്നു കമലയുടെ മറുപടി. ബൈഡനിൽനിന്ന് അകന്നുനിൽക്കാനുള്ള അവസരമാണു നഷ്ടമായത്. ഒരുപക്ഷേ, നന്ദികേട് കാട്ടാൻ കമല ആഗ്രഹിച്ചിരിക്കില്ല. എങ്കിലും കൂടുതൽ സൂക്ഷ്മമായ ഉത്തരം സഹായകരമായി മാറിയേനെ. രണ്ടാമതായി, ബൈഡനെപ്പോലെ ജനപ്രീതിയില്ലാത്ത പ്രസിഡന്റ് ഭരണത്തിലുള്ളപ്പോൾ ഒരു പാർട്ടിയും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടില്ല. രാജ്യം തെറ്റായ പാതയിലാണെന്ന് ഭൂരിഭാഗം അമേരിക്കക്കാരും കരുതി. ട്രംപിനെപ്പോലുള്ള ഒരു നേതാവിന്റെ ധാർമികവും രാഷ്ട്രീയവുമായ പരാജയങ്ങളെക്കാൾ വോട്ടർമാരെ പ്രചോദിപ്പിക്കുന്നത്, അവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന പണപ്പെരുപ്പം പോലുള്ള പ്രശ്നങ്ങളാണ്.
2016 ൽ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയപ്പോൾ സാധ്യമാകാത്ത ജനകീയ വോട്ടിലെ ഭൂരിപക്ഷവും ഇത്തവണ ട്രംപ് നേടിയെടുത്തു. ഹാരിസിനെക്കാൾ 3% വോട്ടു കൂടുതൽ നേടി. കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി നേടുമെന്നും തോന്നുന്നു. യുഎസ് സുപ്രീം കോടതി ഇതിനകം വലതുപക്ഷ ഭൂരിപക്ഷത്താൽ നിയന്ത്രിക്കപ്പെടുന്നതിനാൽ ട്രംപിന് ഭരണഘടനാപരമായ കടിഞ്ഞാണുകൾ ഉണ്ടാകില്ല. ആഭ്യന്തര, വിദേശ നയങ്ങളിൽ ഇതിന്റെ സ്വാധീനമുണ്ടാകും.
കാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴും കഴിവിനും അനുഭവപരിചയത്തിനും ഉപരിയായി വ്യക്തിപരമായ കാര്യങ്ങൾ പരിഗണിച്ചേക്കും. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ (MAGA) അജൻഡയോടു പുലർത്തുന്ന വിശ്വസ്തതയും പ്രതിബദ്ധതയുമാകും മാനദണ്ഡം. ഉദാഹരണത്തിന്, വാക്സീൻ, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ കാര്യത്തിൽ സന്ദേഹിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏതു സ്ഥാനത്തും നിയമിക്കുന്നതു വിപരീതഫലമുണ്ടാക്കും. അതുപോലെ, ഇലോൺ മസ്ക് സർക്കാരിന്റെ ചെലവുകൾ നിരീക്ഷിക്കുന്നതിനുള്ള ദൗത്യമേൽക്കുമെന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. അതിവേഗം ചെലവ് ചുരുക്കുന്നതിനെക്കുറിച്ചുള്ള സ്വകാര്യമേഖലയുടെ സിദ്ധാന്തങ്ങൾ, ആരോഗ്യ സംരക്ഷണവും സാമൂഹിക സുരക്ഷയും ഉൾപ്പെടെ പദ്ധതികളെ ദുർബലപ്പെടുത്തും. ട്വിറ്റർ അല്ല യുഎസ്!
ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണത്തെ, കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്ന മനോഭാവത്തിലായിരിക്കും ഇന്ത്യ കണക്കാക്കുക. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഊഷ്മളമായ വാക്കുകൾ പറയുകയും യുഎസിലെയും ബംഗ്ലദേശിലെയും ഹിന്ദുക്കളുടെ സുരക്ഷ എടുത്തുപറയുകയും ചെയ്തു. എന്നാൽ എപ്പോഴും അപ്രതീക്ഷിതമായതു കരുതിവയ്ക്കുന്ന ട്രംപിനെക്കുറിച്ച് എല്ലായ്പ്പോഴും ജാഗ്രത വേണ്ടിവരും. ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്ന ഒരു കാര്യം. ട്രംപിന്റെ ആദ്യ ലക്ഷ്യം ചൈനയാണെങ്കിലും തീരുവ ചൂഷണം ചെയ്യുന്നവരെന്ന് അദ്ദേഹം ചിലപ്പോഴൊക്കെ ഇന്ത്യയെ വിമർശിച്ചിട്ടുണ്ട്.
പന്നുവിനെ വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണം അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് മറ്റൊരു കാര്യം. അടിസ്ഥാനപരമായി അദ്ദേഹം മനുഷ്യാവകാശങ്ങളിലോ സ്വാതന്ത്ര്യത്തിലോ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇന്ത്യയുമായുള്ള ബന്ധത്തെ വിശാലമായ പശ്ചാത്തലത്തിൽ കാണും. അതിനാൽ ഇന്ത്യയ്ക്കുമേൽ കൂടുതൽ സമ്മർദം ചെലുത്താതെ ഈ വിഷയം ന്യൂയോർക്ക് കോടതിയിലെ വിചാരണയിലേക്ക് ഒതുക്കാൻ അനുവദിച്ചേക്കാം. കാനഡയുടെ അജണ്ടയെ ഇതു ദുർബലമാക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഇന്ത്യ-യുഎസ് ബന്ധം വഷളാക്കാനിടയുള്ള മറ്റൊരു തീരുമാനം അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുക എന്നതായിരിക്കും. അത് ഇന്ത്യയിൽ നയതന്ത്ര പ്രശ്നങ്ങളും യുഎസ് വിരുദ്ധ ജനവികാരവും ഉണ്ടാക്കും. ട്രംപിന്റെ ചൈനാ നയം പുറത്തുവരുന്നതിന് മുൻപു തന്നെ ചൈന-ഇന്ത്യ ബന്ധം വീണ്ടും ശരിയായ പാതയിലായതു നല്ല കാര്യമാണ്. ട്രംപ് വിജയിക്കുകയും തങ്ങളെ ലക്ഷ്യമിടുകയും ചെയ്യുന്ന ഈ സാഹചര്യം ചൈന മുൻകൂട്ടി കണ്ടിരിക്കാം.
പ്രസിഡന്റെന്ന നിലയിൽ മോശം പ്രകടനം കാഴ്ചവച്ചാൽ 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി പരാജയപ്പെടാം. കോൺഗ്രസിന്റെ ഒന്നോ അല്ലെങ്കിൽ രണ്ടു സഭകളുടെ തന്നെയോ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു നഷ്ടപ്പെടാം. ഇത് അദ്ദേഹത്തെ നിസ്സഹായനാക്കാം. കൂടുതൽ പരിചയസമ്പത്തുള്ളതിനാൽ ഇത്തവണ അദ്ദേഹം സഹായികളെ കുറച്ചേ കേൾക്കൂ. ഒരു കച്ചവടക്കാരന്റെയും ഇടപാടുറപ്പിക്കുന്നയാളുടെയും അടിസ്ഥാന സഹജാവബോധമാണ് ട്രംപിന്റേത്. അദ്ദേഹം തന്റെ ശൈലി മൃദുവാക്കുകയും ചരിത്രത്തിൽ മുദ്ര ശേഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം. ഹരിത ഊർജത്തിലേക്കുള്ള യുഎസിന്റെ മാറ്റം വേണ്ടെന്നുവയ്ക്കുകയും ആഗോളതാപനം കുറയ്ക്കാനുള്ള ശ്രമങ്ങളിൽനിന്നു പിന്നോട്ടുപോകുകയും ചെയ്യാം.
ഒരു കാര്യം ഉറപ്പാണ്. ഇന്ന് ഓരോ രാജ്യവും രണ്ടാം ട്രംപ് ഭരണം ഉണ്ടാക്കാവുന്ന അനുരണനങ്ങൾ വിശകലനം ചെയ്യും. എന്നാൽ, ചരിത്രഗതി പ്രവചനാതീതമായി തുടരും. ജനാധിപത്യം പ്രചരിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാനുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതികളെ, യുക്രെയ്നിലെയും ഗാസയിലെയും യുദ്ധങ്ങൾ തകിടംമറിച്ചതുപോലെ, അല്ലെങ്കിൽ 2020 ൽ കോവിഡ്, ട്രംപിന് തടസ്സം സൃഷ്ടിച്ചതുപോലെ അപ്രതീക്ഷിതമായ ഒന്ന് വൈകാതെ സംഭവിച്ചേക്കാം.