‘ചങ്കിലെ ചൈന’ 100 തികയ്ക്കില്ല? ‘കമ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ കാത്തിരിക്കുന്നത് 91ലെ വിധി; ഷിയുടെ ഏകാധിപത്യവും തീരും?’
‘‘ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം ഒടുവിൽ നാം വിജയിച്ചിരിക്കുന്നു. ഇതുവരെ നാം റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു. എല്ലാ ലോകരാജ്യങ്ങളും കേൾക്കുക, ഇനി മുതല്‍ ഞങ്ങൾ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. ഇതാണ് ഈ രാജ്യത്തെ ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരൊറ്റ ഭരണകൂടം. തുല്യത, പരസ്പര ബഹുമാനം, രാജ്യത്തിന്റെ അഖണ്ഡത ഇതെല്ലാം ഈ സർക്കാരിനു കീഴിൽ ഭദ്രമായിരിക്കും.’’ 1949 ഒക്ടോബർ ഒന്നിലെ പ്രഭാതമായിരുന്നു അത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ഹൃദയഭാഗമായ ടിയാനൻമെൻസ്ക്വയറിൽ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ പേരുടെ കരഘോഷങ്ങൾക്കു നടുവിൽനിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പൻ മാവോ സെദുങ് പറഞ്ഞ വാക്കുകൾ. ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതിന്റെ അടയാളമായി ആകാശത്ത് മാവോ ഉയർത്തിയ പതാക പാറിപ്പറന്നു; രക്തച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ചു നക്ഷത്രങ്ങൾ പതിച്ച പതാക. ചുറ്റിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയ ഗാനം ‘ദ് മാർച്ച് ഓഫ് ദ് വൊളന്റിയേഴ്സ്’ മുഴങ്ങി. വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ആകാശത്തിൽ ഹുങ്കാരശബ്ദം മുഴക്കി. ആയുധങ്ങളേന്തിയ സൈനികരുടെ കരുത്ത് പ്രകടിപ്പിച്ച മാർച്ചിനൊപ്പം മിലിട്ടറി വാഹനങ്ങൾ നിരനിരയായി നീങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരപൈതൃകത്തിലെ രക്തനക്ഷത്രങ്ങളിലൊന്നായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) പിറക്കുകയായിരുന്നു. ലോകത്തിനു മുന്നിൽ ചൈന ഉദയം ചെയ്ത് 2024 ഒക്ടോബറിൽ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിലൂടെ മാവോ തുടക്കമിട്ട ചൈന, പല കാലം പിന്നിട്ട് ഇന്ന് ഷി ചിൻപിങ്ങിന്റെ സർവാധിപത്യത്തിനു കീഴിലാണ്. ചൈനയുടെ പിറവിയോടൊപ്പം മാവോ ജനങ്ങൾക്ക് ഉറപ്പു നൽകിയ തുല്യത, പരസ്പര ബഹുമാനം തുടങ്ങിയവ എത്രമാത്രം ഇന്നു രാജ്യത്ത് പ്രാവർത്തികമാണെന്ന ചോദ്യവും ബാക്കി. റഷ്യയില്‍ ബോൾഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഉൾക്കൊണ്ടാണ് മാവോയുടെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം അരങ്ങേറിയത്. മാവോയുടെ കീഴിലെ ചൈനയെ ആദ്യമായി രാജ്യമെന്ന നിലയിൽ അംഗീകരിച്ചവയിൽ ഒന്ന് സോവിയറ്റ് യൂണിയനായിരുന്നു (യുഎസ്എസ്ആർ). ചൈനയുടെ പിറവി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആകെ പങ്കെടുത്ത വിദേശ പ്രതിനിധികളാകട്ടെ, സോവിയറ്റ് യൂണിയനിൽനിന്നുള്ള 43 അംഗ സംഘവും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ട് 75 വർഷമാകുമ്പോഴും ലോകം ഉറ്റുനോക്കുന്നത് സോവിയറ്റ് യൂണിയനിലേക്കു തന്നെയാണ്. അതിന് കാരണവുമുണ്ട്. 69 വർഷമായിരുന്നു

‘‘ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം ഒടുവിൽ നാം വിജയിച്ചിരിക്കുന്നു. ഇതുവരെ നാം റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു. എല്ലാ ലോകരാജ്യങ്ങളും കേൾക്കുക, ഇനി മുതല്‍ ഞങ്ങൾ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. ഇതാണ് ഈ രാജ്യത്തെ ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരൊറ്റ ഭരണകൂടം. തുല്യത, പരസ്പര ബഹുമാനം, രാജ്യത്തിന്റെ അഖണ്ഡത ഇതെല്ലാം ഈ സർക്കാരിനു കീഴിൽ ഭദ്രമായിരിക്കും.’’
1949 ഒക്ടോബർ ഒന്നിലെ പ്രഭാതമായിരുന്നു അത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ഹൃദയഭാഗമായ ടിയാനൻമെൻസ്ക്വയറിൽ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ പേരുടെ കരഘോഷങ്ങൾക്കു നടുവിൽനിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പൻ മാവോ സെദുങ് പറഞ്ഞ വാക്കുകൾ. ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതിന്റെ അടയാളമായി ആകാശത്ത് മാവോ ഉയർത്തിയ പതാക പാറിപ്പറന്നു; രക്തച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ചു നക്ഷത്രങ്ങൾ പതിച്ച പതാക. ചുറ്റിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയ ഗാനം ‘ദ് മാർച്ച് ഓഫ് ദ് വൊളന്റിയേഴ്സ്’ മുഴങ്ങി. വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ആകാശത്തിൽ ഹുങ്കാരശബ്ദം മുഴക്കി. ആയുധങ്ങളേന്തിയ സൈനികരുടെ കരുത്ത് പ്രകടിപ്പിച്ച മാർച്ചിനൊപ്പം മിലിട്ടറി വാഹനങ്ങൾ നിരനിരയായി നീങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരപൈതൃകത്തിലെ രക്തനക്ഷത്രങ്ങളിലൊന്നായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) പിറക്കുകയായിരുന്നു.
ലോകത്തിനു മുന്നിൽ ചൈന ഉദയം ചെയ്ത് 2024 ഒക്ടോബറിൽ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിലൂടെ മാവോ തുടക്കമിട്ട ചൈന, പല കാലം പിന്നിട്ട് ഇന്ന് ഷി ചിൻപിങ്ങിന്റെ സർവാധിപത്യത്തിനു കീഴിലാണ്. ചൈനയുടെ പിറവിയോടൊപ്പം മാവോ ജനങ്ങൾക്ക് ഉറപ്പു നൽകിയ തുല്യത, പരസ്പര ബഹുമാനം തുടങ്ങിയവ എത്രമാത്രം ഇന്നു രാജ്യത്ത് പ്രാവർത്തികമാണെന്ന ചോദ്യവും ബാക്കി. റഷ്യയില്‍ ബോൾഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഉൾക്കൊണ്ടാണ് മാവോയുടെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം അരങ്ങേറിയത്. മാവോയുടെ കീഴിലെ ചൈനയെ ആദ്യമായി രാജ്യമെന്ന നിലയിൽ അംഗീകരിച്ചവയിൽ ഒന്ന് സോവിയറ്റ് യൂണിയനായിരുന്നു (യുഎസ്എസ്ആർ). ചൈനയുടെ പിറവി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആകെ പങ്കെടുത്ത വിദേശ പ്രതിനിധികളാകട്ടെ, സോവിയറ്റ് യൂണിയനിൽനിന്നുള്ള 43 അംഗ സംഘവും.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ട് 75 വർഷമാകുമ്പോഴും ലോകം ഉറ്റുനോക്കുന്നത് സോവിയറ്റ് യൂണിയനിലേക്കു തന്നെയാണ്. അതിന് കാരണവുമുണ്ട്. 69 വർഷമായിരുന്നു റഷ്യയുടെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്റെ ആയുസ്സ്. ശിഥിലീകരിക്കപ്പെട്ട യുഎസ്എസ്ആറിന്റെ അവസ്ഥതന്നെയാകുമോ എഴുപത്തിയഞ്ചാം വർഷത്തിൽ ചൈനയേയും കാത്തിരിക്കുന്നത്? അത്തരമൊരു ചിന്ത ഉയർന്നു വരാനും കാരണങ്ങളേറെ. അതിലേറെ കുപ്രസിദ്ധിയാർജിച്ചത് എല്ലാം രഹസ്യമാക്കി വച്ചുള്ള ചൈനീസ് അടിച്ചമർത്തൽതന്നെ. ജനാധിപത്യം എന്നത് ഒറ്റപ്പാർട്ടിയുടെ അധികാരശ്രേണിയിൽ ഒതുക്കിയ ചൈന മറ്റൊരു സോവിയറ്റ് യൂണിയനായി മാറുമോ, അതോ ലോകത്തിലെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നും വഹിക്കുന്ന ഈ രാജ്യം, കമ്യൂണിസ്റ്റ് പാർട്ടിക്കു കീഴിൽ വിജയകരമായി 100 വർഷം തികയ്ക്കുമോ? വാദങ്ങളും മറുവാദങ്ങളുമേറെയാണ്.
∙ സോവിയറ്റ് പതനവും ചൈനയുടെ ഉദയവും
ഇരുപതാം നൂറ്റാണ്ടിന്റെ ഗതി മാറ്റിമറിച്ച ആദ്യ ചരിത്ര സംഭവങ്ങളിലൊന്നായിരുന്നു ഒക്ടോബർ വിപ്ലവം. 1917ൽ വ്ലാഡിമിർ ലെനിന്റെ നേതൃത്വത്തിൽ പെട്രോഗ്രാഡ് (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ്) കേന്ദ്രീകരിച്ച് അരങ്ങേറിയ ബോൾഷെവിക് അഥവാ ഒക്ടോബർ വിപ്ലവം റഷ്യയിലെ താൽക്കാലിക സർക്കാരിനെ അട്ടിറിച്ച് സോഷ്യലിസ്റ്റ് ഭരണത്തിനും അതുവഴി സോവിയറ്റ് യൂണിയന്റെ ഉദയത്തിനും വഴിയൊരുക്കി. കമ്യൂണിസ്റ്റ് ആശയത്തിന്റെ അടിത്തറയിൽ റഷ്യയുടെ നേതൃത്വത്തിൽ 15 റിപ്പബ്ലിക്കുകളെ കൂട്ടിയിണക്കി രൂപീകൃതമായ സോവിയറ്റ് യൂണിയൻ ഒരുകാലത്ത് ലോകത്തെ അടക്കിവാണ മുഖ്യ ശക്തികളിൽ ഒന്നായിരുന്നു.
ശീതയുദ്ധകാലത്ത് യുഎസിനെതിരെ ശക്തരായ എതിരാളിയായി നിലകൊണ്ട്, രാജ്യാന്തര രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ക്രമങ്ങളെ ഉടച്ചുവാർത്തു യുഎസ്എസ്ആർ. എന്നാൽ ലെനിനും ജോസഫ് സ്റ്റാലിനും ശേഷം ആഞ്ഞടിച്ച ഗോർബച്ചേവ് കൊടുങ്കാറ്റിൽ 1991ൽ സോവിയറ്റ് യൂണിയൻ കടപുഴകിയപ്പോൾ രൂപീകരണത്തിന്റെ മുക്കാൽ നൂറ്റാണ്ട് തികയ്ക്കാൻ കുറച്ചു വർഷങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ (1922–’91). സോവിയറ്റ് യൂണിയന്റെ പതനത്തോടെ ശീതയുദ്ധത്തിനും അന്ത്യമായി. എന്നാൽ സോവിയറ്റ് ആശയത്തിന്റെ സത്ത ഉൾക്കൊണ്ട് ദക്ഷിണേഷ്യയിൽ ജനകീയ വിപ്ലവത്തിലൂടെ രൂപംകൊണ്ട പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന മുക്കാൽ നൂറ്റാണ്ടും പിന്നിട്ടിരിക്കുകയാണ്. യുഎസ്എസ്ആറിന്റെ പതനത്തിനു ശേഷം ചൈനയെപ്പോലെ യുഎസിന് ഇത്രയധികം വെല്ലുവിളിയുയർത്തിയ മറ്റൊരു ശക്തിയും ഉണ്ടായിട്ടില്ല. അതിന്നും തുടരുകയുമാണ്.
∙ കടപുഴകിയ ‘കൈഷക്ക് കാലം’
രണ്ടു നൂറ്റാണ്ടോളം ചൈന അടക്കിവാണ ചിൻ രാജവംശത്തിന്റെ (Qin dynasty) പ്രതാപം പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശ ശക്തികളുടെ വരവോടെയാണ് തകിടം മറിയുന്നത്. ആഭ്യന്തര കലാപങ്ങളും അഴിമതിയും രൂക്ഷമായിരുന്ന ചിൻ സാമ്രാജ്യത്തിന് വിദേശ ശക്തികളുടെ കടന്നുവരവോടെ നിലതെറ്റുകയായിരുന്നു. 1911ൽ രാജവാഴ്ചയെ അട്ടിറിച്ച് ചൈനീസ് വിപ്ലവകാരിയും രാഷ്ട്രീയ നേതാവും ആധുനിക ചൈനയുടെ പിതാവുമായ സുൻ യാത് സെന്നിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് പാർട്ടി, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ച് ചൈനീസ് തീരവുമായി ചേർന്നുകിടക്കുന്ന പ്രവിശ്യകളെ ഒന്നിപ്പിച്ച് ഒരൊറ്റ ചൈന എന്ന ആശയത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചു. സോവിയറ്റ് യൂണിയന്റെ സൈനിക ബലവും ഇവർക്ക് കരുത്തേകി.
എന്നാൽ സുൻ യാത് സെന്നിനു ശേഷം നാഷനലിസ്റ്റ് പാർട്ടിയുടെ തലപ്പത്തെത്തിയ ചിയാങ് കൈഷക്ക് സോവിയറ്റ് സൈന്യവുമായുള്ള ബന്ധം അവസാനിപ്പിക്കുയാണ് ആദ്യം ചെയ്തത്. ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയേയും ഉപേക്ഷിച്ച ചിയാങ് ഒറ്റയ്ക്ക് ഭരണം ആരംഭിച്ചു. ചിയാങ്ങിന് കീഴിയുള്ള ആദ്യ പത്തു വർഷം ചൈന സമൃദ്ധമായി മുന്നേറിയെങ്കിലും പിന്നീട് അങ്ങിങ്ങായി രൂപപ്പെട്ട ആഭ്യന്തര കലാപവും (നാഷനലിസ്റ്റ്– കമ്യൂണിസ്റ്റ് പോര്) ജാപ്പനീസ് അധിനിവേശവും ചൈനയെ ആഴത്തിൽ മുറിവേൽപ്പിക്കാൻ പോന്നതായിരുന്നു. പിന്നാലെയെത്തിയ രണ്ടാം ലോകമഹായുദ്ധം ചൈനയെ അക്ഷരാർഥത്തിൽ തകർത്തു കളഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ ജപ്പാൻ അടിയറവു പറഞ്ഞതിനു പിന്നാലെ അവർ ചൈനയിൽനിന്ന് പിൻവാങ്ങി. അതിനു ശേഷമാണ് തയ്‌വാൻ ചൈനീസ് പ്രവിശ്യയുടെ കീഴിലാകുന്നത്. അപ്പോഴേക്കും മാവോ സെദുങ്ങിന്റെ കീഴിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാരുടെയും കർഷകരുടെയും ഇടയിൽ വൻ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. കമ്യൂണിസറ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപംകൊടുത്ത പീപ്പിൾസ് ലിബറേഷൻ ആർമി സോവിയറ്റ് യൂണിയന്റെ ഉൾപ്പെടെ സഹായത്തോടെ ചൈനയുടെ പ്രധാന നഗരങ്ങളെല്ലാം കയ്യടക്കി, വൈകാതെതന്നെ റിപ്പബ്ലിക് ഓഫ് ചൈന സർക്കാരിനെ മാവോയുടെ സംഘം അട്ടിമറിച്ചു. അതോടെ നാഷനലിസ്റ്റ് പാർട്ടി തയ്‌വാനിൽ മാത്രമായി ചുരുങ്ങി. 2000ത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്‌വനീസ് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ്(ഡിപിപി) പാർട്ടിയോട് പരാജയപ്പെടും വരെ അവിടെ അധികാരത്തിലുണ്ടായിരുന്നത് നാഷനലിസ്റ്റ് പാർട്ടിയായിരുന്നു.
∙ കൊഴിഞ്ഞുവീണ ‘പൂക്കൾ’
1949ൽ മാവോയുടെ നേതൃത്വത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകൃതമാകുമ്പോൾ 54.1 കോടി പേരോടെ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തായിരുന്നു ചൈന. 35 പ്രവിശ്യകൾ, ഒരു പ്രത്യേക ഭരണ പ്രദേശം, 12 പ്രത്യേക മുനിസിപ്പാലിറ്റികൾ, 14 ലീഗുകൾ, ബാനറുകൾ എന്നറിയപ്പെടുന്ന നാല് പ്രത്യേക ഭരണപ്രദേശം എന്നിവ ഉൾപ്പെടുന്ന, 1.14 കോടി ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന പ്രദേശം. ദാരിദ്ര്യത്തിലും ക്ഷാമത്തിലും പിന്നാക്കാവസ്ഥയിലും പെട്ടുഴലുന്ന ചൈനയാണ് മാവോയ്ക്കു മുന്നിലുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യപാദം അത്ര ശുഭകരമായിരുന്നില്ലെന്നു സാരം. ഒരു വിപ്ലവത്തിന് നേതൃത്വം നൽകുന്നതു പോലെയല്ല യുദ്ധങ്ങളാലും കലാപങ്ങളാലും ചിതറിക്കിടന്ന രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുകയെന്നത് മാവോ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
1950കളിൽ മാവോയുടെ നേതൃത്വത്തിൽ നടന്ന ഭൂപരിഷ്കരണ നടപടികളിലൂടെ ഭൂവുടമകളിൽനിന്ന് പാവപ്പെട്ട കർഷകർക്ക് ഭൂമി പതിച്ചു നൽകപ്പെട്ടു. കർഷകരുടെയും മറ്റും പിൻബലത്തോടെ അധികാരത്തിലെത്തിയ പാർട്ടിയുടെ ആദ്യ നടപടികൾ സ്വീകരിക്കപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് യാത്ര അത്ര സുഖകരമായിരുന്നില്ല. 1956–57ൽ പാർട്ടിയുടെ ഭരണത്തെ കുറിച്ചുള്ള വിമർശനങ്ങൾ അറിയാൻ 100 ഫ്ലവേഴ്സ് ക്യാംപെയ്ൻ എന്നൊരു ശ്രമവും മാവോ നടത്തി. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയുള്ള വിമർശനങ്ങൾ ക്ഷണിക്കുകയായിരുന്നു അദ്ദേഹം ഇതുവഴി ചെയ്തത്. അങ്ങനെ പാർട്ടിയിലെ പ്രശ്നങ്ങളെ തിരിച്ചറിയാമെന്നും പരിഹരിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാൽ വിടരും മുൻപേ കൊഴിയാനായിരുന്നു ‘100 ഫ്ലവേഴ്സിനു’ വിധി.
ക്യാംപെയ്നിലൂടെ കമ്യൂണിസ്റ്റ് പാർട്ടിക്കു നേരെ ഉയർന്ന വിമർശനങ്ങൾ ഭരണവിരുദ്ധ വികാരമായി മാറുന്നത് മാവോ തിരിച്ചറിഞ്ഞു. മറ്റു പാർട്ടികളുടെ വളർച്ചയുടെ സാധ്യതകളും മാവോയ്ക്കു കണ്മുന്നിലുണ്ടായിരുന്നു. അതോടെ വിമർശനങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് ഭരണകൂടം കടന്നു. പ്രതിഷേധിച്ചവരെ നാടുകടത്തി, ജയിലിലടച്ചു.
അതിനിടെയായിരുന്നു കാർഷികവൽക്കരണത്തിൽനിന്ന് വ്യവസായവൽക്കരണത്തിലേക്കുള്ള വ്യതിചലനം. ഒരു ദുഃസ്വപ്നമായി ഇന്നും ചൈനയെ അലട്ടുന്നുണ്ട് ആ നീക്കം. 1958 മുതൽ ’62 വരെ മാവോയുടെ നേതൃത്വത്തിൽ നടന്ന ‘മഹത്തായ കുതിച്ചുചാട്ടത്തിന്റെ’ പരാജയം ചൈനയെ കൊടും പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കുമാണ് തള്ളിവിട്ടത്. നാലു വർഷത്തോളം ക്ഷാമത്തിന്റെ പിടിയിലായ ചൈനയിൽ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും രോഗവും മൂലം മരിച്ചുവീണു. തെറ്റായ നയങ്ങളും ആസൂത്രണത്തിലെ പാളിച്ചകളും അപ്രായോഗികമായ ഉൽപാദനലക്ഷ്യങ്ങളുമാണ് അന്ന് ചൈനയെ കൊടുംദുരന്തത്തിലേക്ക് തള്ളിവിട്ടതെന്ന് ലോകം വിലയിരുത്തി. പിന്നാലെ എത്തിയ സാംസ്കാരിക വിപ്ലവത്തിലൂടെയാണ് മാവോ പിടിച്ചുകയറിയത്.
∙ വിട മാവോ, സ്വാഗതം ഡെങ്, ജിയാങ്, ഹു...
1966ലാണ് മാവോ ചൈനീസ് സാംസ്കാരിക വിപ്ലവത്തിനു തുടക്കമിടുന്നത്. ചൈനീസ് സമൂഹത്തിൽ നിലനിൽക്കുന്ന മുതലാളിത്തത്തിന്റെയും ബൂർഷ്വാ നിലപാടുകളുടെയും അന്ത്യം കുറിക്കുകയെന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. റെഡ് ഗാർഡ്സ് എന്ന യുവ സംഘടനയേയും ഇതിനായി രൂപീകരിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും (സിപിസി) മാവോയുടെയും പരോക്ഷ പിന്തുണയുണ്ടായിരുന്നു ഇവർക്ക്. ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നവരെന്ന് ആക്ഷേപിച്ച് ഒട്ടേറെ പേരാണ് റെഡ് ഗാർഡ്സിന്റെ ആക്രമണത്തിനിരയായത്. പലർക്കും ജീവൻ നഷ്ടപ്പെട്ടു. എന്നാൽ അക്രമങ്ങളിൽ മാവോയുടെയും കൈവിട്ടു പോകുന്ന വിധത്തിലുള്ള വളർച്ചയാണ് റെഡ് ഗാർഡ്സ് കൈവരിച്ചത്. 1968ൽ അതിനെ പിരിച്ചുവിടേണ്ടിയും വന്നു.
കൾചറൽ റവല്യൂഷൻ ഗ്രൂപ്പ് എന്നൊരു കൂട്ടായ്മയും പാർട്ടിക്കു കീഴിൽ സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായി രൂപീകരിച്ചിരുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങൾ കാര്യമായി നേടിയെടുക്കാനായില്ലെങ്കിലും ക്ഷാമകാലത്തുണ്ടായ ‘ചീത്തപ്പേരി’ൽനിന്ന് രക്ഷപ്പെടാൻ സാംസ്കാരിക വിപ്ലവം മാവോയെ സഹായിച്ചുവെന്നതാണ് യാഥാർഥ്യം. അതിനിടെ 1960കളിൽ ചൈനയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധവും വഷളായി. ഇത് രാജ്യാന്തര തലത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ ബാധിക്കാൻ അധികനാൾ വേണ്ടിവന്നില്ല. സോവിയറ്റ് യൂണിയനുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നെങ്കിലും പശ്ചാത്യ രാജ്യങ്ങൾക്കായി ചൈന വാതിൽ തുറന്നിട്ടു. 1972ൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് റിച്ചഡ് നിക്സന്റെ സന്ദർശനംതന്നെ ഉദാഹരണം.
1976ൽ മാവോയുടെ മരണത്തോടെ ചൈനയിൽ ഒരു യുഗം അവസാനിക്കുകയും രാഷ്ട്രീയ– സാമ്പത്തിക മേഖലയിൽ മാറ്റത്തിന്റേതായ പുതിയൊരു പാത തുറക്കപ്പെടുകയുമായിരുന്നു. പരമ്പരാഗത ജ്ഞാനത്തെ ധിക്കരിച്ചുള്ള വികസനമായിരുന്നു മവോയ്ക്കു ശേഷം അധികാരത്തിലേറിയ ഡെങ് സിയാവോ പിങ് നടത്തിയത്. ഡെങ് വെട്ടിയ പുതിയ പാതയിലൂടെ സഞ്ചരിച്ച് ചൈന ദാരിദ്ര്യത്തിൽ നിന്ന് പതിയെ കരകയറി. മാത്രമല്ല രാജ്യത്തിന്റെ സാമൂഹിക–രാഷ്ട്രീയ– സാമ്പത്തിക ഗതി തന്നെ ഡെങ്ങിലൂടെ പുനർനിർവചിക്കപ്പെട്ടു. ധനികരെ വേട്ടയാടുകയാണ് മാവോ ചെയ്തിരുന്നതെങ്കിൽ ‘ധനികരാകുന്നതു മഹത്വമാണ്’ എന്നായിരുന്നു ഡെങ്ങിന്റെ സിദ്ധാന്തം.
1978ൽ ഡെങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കരണങ്ങളാണ്, അതുവരെ രാഷ്ട്രീയ കേന്ദ്രീകൃതമായി ആസൂത്രണം ചെയ്ത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് കൂടുതൽ വിപണികേന്ദ്രീകൃതമായ ഒന്നിലേക്ക് ചൈനയെ മാറ്റിയത്. വിദേശ നിക്ഷപത്തെയും സാങ്കേതിക വിദ്യയേയും ആകർഷിക്കാൻ പ്രത്യേക സാമ്പത്തിക മേഖലകൾ സൃഷ്ടിക്കപ്പെട്ടു. കർഷകർക്ക് ഭൂമി പാട്ടത്തിനെടുക്കാനും മിച്ച ഉൽപന്നങ്ങൾ വിൽക്കാനും അനുവദിച്ചു. അയൽരാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ തൽക്കാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് ചൈന ശാസ്ത്രീയവും സാമൂഹികവും വ്യാവസായികവുമായ ആധുനികവൽക്കരണത്തിൽ ശ്രദ്ധിച്ചുതുടങ്ങി.
സാമ്പത്തിക പരിഷ്കരണങ്ങളുമായി അതിവേഗം മുന്നോട്ടു പോകുമ്പോൾതന്നെ രാഷ്ട്രീയപരമായ ഒരു ‘അഴിച്ചുവിടലിന്’ ഡെങ് ഒരുക്കമായിരുന്നില്ല. അതിന്റെ കടിഞ്ഞാൺ ഡെങ്ങിന്റെ കയ്യിൽത്തന്നെ നിന്നു. രാഷ്ട്രീയ പരിഷ്കരണം ആവശ്യപ്പെട്ട് ജനാധിപത്യ അവകാശങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായി 1989ൽ ടിയാനൻമെൻസ്ക്വയറിൽ ഉയർന്ന പ്രതിഷേധസ്വരങ്ങൾ അടിച്ചമർത്തിയത് ലോകത്തിനു മുന്നിൽ ചൈനയുടെ ലക്ഷ്യം കൃത്യമായി വിവരിക്കുന്നതായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണം ഉണ്ടാകും, എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന രാഷ്ട്രീയ ഉദാരവൽക്കരണം ചൈന അനുവദിക്കില്ല എന്ന കൃത്യമായ സന്ദേശം.
സാമ്പത്തികമായും വ്യാവസായികമായും പിന്നീട് ചൈനയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഡെങ് രൂപപ്പെടുത്തിയ അടിത്തറയ്ക്കു മുകളിൽനിന്ന്, അദ്ദേഹത്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കും ചൈനയുടെ പ്രസിഡന്റ് പദവിയിലേക്കും എത്തിയ ജിയാങ് സെമിനും ചൈനയെ മുന്നോട്ടു നയിക്കാനായി. ഡെങ്ങിന്റെ കാലത്തെ വ്യാവസായിക വളർച്ചയിൽ ഉണ്ടായ സാമൂഹിക അസന്തുലിതാവസ്ഥ പരിഹരിച്ചുകൊണ്ടായിരുന്നു ജിയാങ് സെമിന്റെ ഉയർച്ച. വിദേശ നിക്ഷേപം വർധിപ്പിച്ച് സ്വകാര്യവൽകരണം വ്യാപിപ്പിച്ചു.അതോടെ ചൈന അഭൂതപൂർവമായ സാമ്പത്തിക വളർച്ച കൈവരിച്ചു, ജിഡിപി കരുത്താർജിച്ചു. രാജ്യാന്തര തലത്തിൽ യുഎസിനോടു കിടപിടിക്കുന്ന തലത്തിലേക്ക് സാമ്പത്തിക ശക്തിയായി ചൈന വളർന്നു. അതോടൊപ്പം സൈനികശക്തി വർധിപ്പിക്കാനുള്ള ശ്രമങ്ങളും ഊർജിതമാക്കി. ജിയാങ് സെമിനു പിന്നാലെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായ ഹു ജിന്റാവോയും ലോകത്തെ രണ്ടാമത്തെ ശക്തിയെന്ന ചൈനയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന തരം പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോയത്.
∙ സർവം പിടിച്ച്, ‘പാഠം പഠിപ്പിച്ച്’ ഷി
സാമ്പത്തികമായും സൈനികമായും ലോകത്തെ വെല്ലുവിളിക്കാൻ പാകത്തിന് വളരുമ്പോഴും ചൈനയിലെ സാമൂഹികാന്തരീക്ഷത്തിൽ ഉയരുന്ന പൊട്ടിത്തെറികൾ ചർച്ചയായിക്കൊണ്ടേയിരുന്നു. ഒറ്റപ്പാർട്ടി ഭരണത്തിനു കീഴിൽ ജനാധിപത്യം എന്നും ഒരു ചോദ്യചിഹ്നമായി നിലനിന്നു. അതിന്നും തുടരുകയും ചെയ്യുന്നു. സോഷ്യലിസത്തിനു മാത്രമേ ചൈനയെ രക്ഷിക്കാനാവൂ എന്നു പറഞ്ഞ ഹു ജിന്റാവോ, പല അധികാര കേന്ദ്രങ്ങളെയും ഒരുമിച്ചു നിർത്തിയുള്ള മുന്നേറ്റമാണ് നടത്തിയത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ കാലത്ത് അഴിമതിയും അസമത്വവും പാരിസ്ഥിതിക പ്രശ്നങ്ങളും ചൈനയിൽ സാമൂഹിക അസ്ഥിരത സൃഷ്ടിച്ചു. അഴിമതിക്കെതിരെ പോരാട്ടം നയിച്ചാണ് ഷി ചിൻപിങ് ചൈനയിൽ അധികാരത്തിലേറുന്നത്. ആ നീക്കം ജനകീയമായെന്നു മാത്രമല്ല, പാർട്ടിയിലെ എതിരാളികളെ തകർക്കാനും ഉപകരിച്ചു.
എന്നാൽ, ഷിയുടെ മുഷ്ടികൾ കൂടുതൽ ബലമുള്ളവായിയിരുന്നു. രണ്ടാം മാവോ എന്നു പോലും ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചു. സാമ്പത്തികരംഗത്തും സാമൂഹികരംഗത്തും പാർട്ടിയുടെയും ഭരണകൂടത്തിന്റെയും നിയന്ത്രണം ശക്തമാക്കിയാണ് ഇന്ന് ഷിയുടെ മുന്നേറ്റം. സാമ്പത്തികമായും വ്യാവസായികമായും ഉയർന്ന ചൈനയെ ഷി തന്റെ നേതൃത്വത്തിൽ സൈനികമായും സാങ്കേതികമായും വളർത്തി. അമേരിക്കയേയും പിന്തള്ളി ഒന്നാമതെത്താന്നുള്ള നീക്കത്തിൽ ഷി ആഭ്യന്തരമായി തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ വരെ ഇല്ലാതാക്കിക്കൊണ്ടേയിരിക്കുന്നു.
തനിക്ക് ഭീഷണിയാകുമെന്നു കരുതിയ സൈനിക ജനറൽമാരെയെല്ലാം ഷി പൂട്ടി. 2013ൽ അധികാരത്തിലേറിയതിനു ശേഷം, താഴേത്തട്ടു മുതൽ ഉന്നതങ്ങളിൽ വരെയുള്ള 50 ലക്ഷം ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തത്. ഷിയെ വിമർശിച്ചതിന് ‘കാണാമറയത്താ’കുന്ന കോടീശ്വരന്മാരുടെ എണ്ണം ഇതിനു പുറമേയാണ്.
അതിനിടെ, രാജ്യത്തെ ജനസംഖ്യ കുത്തനെ ഇടിയുന്നതിനാൽ സന്താനനിയന്ത്രണം ഷി എടുത്തുകളഞ്ഞു (ജനസംഖ്യയിൽ ഇന്ന് ചൈനയെ വെട്ടി ഇന്ത്യ മുന്നിലാണ്). സ്വകാര്യ ബിസിനസ് മേഖലയിൽ ‘മൂന്നാം പുനർവിതരണം’ എന്നു വിളിക്കപ്പെടുന്ന പദ്ധതിപ്രകാരം സമ്പന്നർ സമൂഹത്തിനു പണം മടക്കിക്കൊടുക്കണമെന്നാണ് ഷിയുടെ ആഹ്വാനം. സമ്പാദിക്കുന്ന പണത്തിന്റെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനകീയ പദ്ധതിയിലൂടെയും ജനങ്ങൾക്ക് മടക്കിക്കൊടുക്കുന്ന രീതി. എന്നാൽ ഇത് അടിച്ചേൽപ്പിക്കുന്നുമില്ല. ചൈനയെ കരുത്തുറ്റതാക്കുന്നതോടൊപ്പം സ്വയം കൂടുതൽ കരുത്തനാവുകാണ് ഷി. ഇരുപതാം പാർട്ടി കോൺഗ്രസിൽ ‘പരമാധികാരി’യായി സ്വയം അവരോധിച്ചതോടെ മാവോ സെദുങ്ങിന് തുല്യനായിരിക്കുന്നു ഷി ചിൻപിങ്, ചൈനയുടെ ആജീവാനന്ത നേതാവായും അദ്ദേഹം ഉയർത്തപ്പെട്ടു. പ്രാഥമിക തലം മുതൽ സർവകലാശാലാതലം വരെ പാഠപുസ്തകങ്ങളിലും ഇന്ന് പഠിക്കാനുണ്ട് ഷി ചിന്തകൾ!
∙ ഉയരുമോ ഷിക്കെതിരെ കലാപം?
ഇന്ന് ഷി ചിൻപിങ്ങിനു കീഴിലെ അനുസരണയുള്ള കുട്ടിയാണ് ചൈനയെന്ന ബൃഹദ്‌രാജ്യം. എന്നാൽ സമ്പദ്‌വ്യവസ്ഥ അതിന്റെ അടിത്തറ വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന സമയത്ത് വിവിധ കമ്പോള ശക്തികളെ പാർട്ടി നിയന്ത്രിക്കുകയാണെന്ന ഭയം ഒരു വിഭാഗം തൊഴിലാളികൾ, ബിസിനസ് ഉടമകൾ, വിദേശ നിക്ഷേപകർ എന്നിവരിൽ ഉടലെടുത്തിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട് നൂറാണ്ട് പിന്നിട്ടിരിക്കുന്നു. ആ പാർട്ടിയുടെ ഭരണത്തിനു കീഴിൽ ചൈന മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചൈനയുടെ മുന്നോട്ടുള്ള പോക്ക് ഉറ്റുനോക്കുകയാണ് ലോകം. കാരണം ചൈനയിന്ന് ദക്ഷിണേഷ്യയിലെ വമ്പൻ സൈനികശക്തി മാത്രമല്ല, ലോകത്തിന്റെ സാമ്പത്തികഗതി നിർണയിക്കുന്ന നിർണായകഘടകം കൂടിയാണ്.
ഷിയുടെ അധികാരത്തിനു കീഴിൽ ചൈനയിൽ എല്ലാം ‘രഹസ്യമാണ്’ എന്നൊരു പരസ്യവികാരമുണ്ട്. ഷിയുടെ കീഴിലെ ചൈന പലപ്പോഴും ലോകത്തിനു മുന്നിൽ ഒരു ഒറ്റപ്പെട്ട തുരുത്തായി കരുതപ്പെടുന്നു. എന്നാൽ ചൈനയിലെയും അവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടിയിലേതുമായി പുറത്തുവരുന്ന പല ആഭ്യന്തര പ്രശ്നങ്ങളും വെറും അഭ്യൂഹങ്ങളാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. ചൈന അതിന്റെ ആവനാഴിയിൽ എന്തെല്ലാമാണ് ഒളിച്ചു വച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാനാകാത്ത പാശ്ചാത്യ ശക്തികൾ കെട്ടച്ചമച്ചുവിടുന്ന കഥകളാണ് ചൈനയെ ഒരു രഹസ്യലോകവും ഭീകരനുമൊക്കെയാക്കുന്നതെന്നാണ് ഇവരുടെ വാദം.
സാമ്പത്തികമായി വികസിക്കണമെങ്കിൽ ഒരു രാഷ്ട്രം കമ്യൂണിസത്തിലേക്ക് ചുവടു മാറ്റുന്നതിനു മുൻപ് മുതലാളിത്ത ഘട്ടത്തിലൂടെ കടന്നുപോകണമെന്ന മാർക്സിസ്റ്റ് ചിന്താഗതിയാണ് ചൈന പിന്തുടരുന്നത് എന്നാണ് ഹോങ്കോങ് സർവകലാശാലയിലെ രാഷ്ട്രീയ സൈദ്ധാന്തികന്‍ ഡാനിയൽ ബെൽ വിലയിരുത്തുന്നത്. മുതലാളിത്ത രാഷ്ട്രമായാൽ ചൈന കമ്യൂണിസത്തെ ഉപേക്ഷിക്കും എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാൽ അത് താൽക്കാലികം മാത്രമായിരുന്നുവെന്നും 2023ൽ പുറത്തിറക്കിയ ‘ദ് ഡീൻ ഓഫ് ഷാൻഡോങ്’ എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു. വർഷങ്ങളോളം അധികാരം ഒന്നിലേക്ക് കേന്ദ്രീകരിക്കുമ്പോൾ രാജ്യവും സമ്പത്തും ഇല്ലാതാകുന്ന കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമാണ്. സോവിയറ്റ് യൂണിയൻ അതിന്റെ ഉത്തമ ഉദാഹരണവുമാണ്. എന്നാൽ സോവിയറ്റ് യൂണിയന്റെ പതനം കൃത്യമായി പഠിച്ച്, അതിന്റെ മോശം ഭാഗങ്ങളെല്ലാം മനസ്സിലാക്കിയാണ് മുന്നേറുന്നതെന്നാണ് ചൈനീസ് നേതാക്കളുടെ പക്ഷം. അപ്പോഴും, വരുന്ന കാൽ നൂറ്റാണ്ടിൽ ചൈനീസ് കമ്യൂണിസ്റ്റ് ഭരണം അഭിമുഖീകരിക്കാൻ പോകുന്ന മറ്റു ചില പ്രധാന വെല്ലുവിളികളുണ്ട്–
‘വയസ്സാകുന്ന’ ജനസംഖ്യയാണ് ചൈനയിൽ. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി വർഷങ്ങളോളം ‘ഒറ്റക്കുട്ടി നയം’ പിന്തുടർന്ന ചൈന അതിന്റെ തിരിച്ചടികളും നേരിട്ടു തുടങ്ങിയിരിക്കുന്നു. സാമൂഹിക–സാമ്പത്തിക അസമത്വം നിറഞ്ഞ ചുറ്റുപാടിലേക്ക് കുഞ്ഞുങ്ങളെ എന്തിനുകൊണ്ടു വരണം എന്ന് ചൈനീസ് യുവത ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതോടെ ചൈനയില്‍ ജനനനിരക്കും ഇടിഞ്ഞു. തുടര്‍ന്നാണ് ഒറ്റക്കുട്ടി നിയന്ത്രണം ചൈന എടുത്തു കളഞ്ഞത്. ചൈനയ്ക്ക് ആവശ്യമായ ‘വർക്ക് ഫോഴ്സ്’ വേണമെങ്കില്‍ പുതുതലമുറ വളർന്നു വന്നേ പറ്റൂ. എന്നാൽ നിലവിൽ പ്രായമേറുന്നവരുടെ എണ്ണം കൂടുന്നു, അവർ തൊഴിലിടങ്ങളിൽനിന്ന് വിടവാങ്ങുന്നു, അവർക്കു പകരമായി യുവാക്കൾ വരുന്നതുമില്ല എന്ന അവസ്ഥയാണ്. പഴയ തീരുമാനങ്ങൾ ഒരു ശാപം പോലെ ചൈനയെ പിന്തുടരുന്നു.
ഇതോടൊപ്പമാണ് സൈനിക–രാഷ്ട്രീയ കാരണങ്ങളാൽ വിവിധ രാജ്യങ്ങളുമായുള്ള ശത്രുത. അതിൽ ഏറ്റവും ആശങ്ക പരത്തുന്നതാണ് യുഎസുമായുള്ള ചൈനയുടെ ബന്ധം. ഡോണൾഡ് ട്രംപ് വീണ്ടും ചൈനീസ് പ്രസിഡന്റാകുന്നതോടെ ആ ബന്ധം വഷളാകുമെന്നതും ഉറപ്പ്. വ്യാപാര തർക്കങ്ങൾ, ദക്ഷിണ ചൈനാ കടലിലെ സൈനിക ഇടപെടൽ, മനുഷ്യാവകാശ ആശങ്കകൾ, തങ്ങളുടേതല്ലാത്ത ഇടങ്ങളിലേക്കുള്ള കടന്നുകയറ്റം എന്നിവയെല്ലാം മറ്റു രാജ്യങ്ങളുമായുള്ള ശത്രുതയിലേക്ക് ചൈനയെ നയിക്കുന്നു. ഇന്ത്യയുമായും നിരന്തര അതിർത്തി സംഘർഷത്തിലാണ് ചൈന.
ആജീവനാന്ത കാലം പരമോന്നത നേതാവായി ഷി സ്വയം അവരോധിച്ചതോടെ ഇനിയൊരു തിരഞ്ഞെടുപ്പിനോ ജനാധിപത്യ നടപടികൾക്കോ ചൈനയിൽ അടുത്ത കാലത്തെങ്ങും സ്ഥാനമുണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ടുതന്നെ എകാധിപത്യം പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയിലേക്കോ ജനരോഷത്താലുള്ള പ്രക്ഷോഭങ്ങളിലേക്കോ കടക്കുമെന്നു കരുതുന്നവരും ഏറെ. ചരിത്രം എന്നും ഏകാധിപതികൾക്കെതിരെ ശബ്ദമുയർത്തിയിട്ടേയുള്ളൂ, അതിന് ചൈനയും പല കാലങ്ങളിലായി സാക്ഷിയാണ്. കമ്യൂണിസ്റ്റ് പാർട്ടിക്കു കീഴിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന അതിന്റെ നൂറാം വർഷത്തിലേക്കു കുതിക്കുമ്പോഴും ലോകത്തിനായി ഇനിയുമേറെ സംഭവവികാസങ്ങൾ കാത്തുവച്ചിട്ടുണ്ടെന്നുതന്നെ പറയേണ്ടി വരും. ചൈനീസ് ഇരുമ്പുമറ മറികടന്ന് അതിനും പുറംലോകത്തെത്താനാകുമോ?